രചന: അല്ലി (ചിലങ്ക)
കാർത്തിയേട്ടൻ..... ശ്രീ യുടെ ചുണ്ടുകൾ മന്ദ്രിച്ചു.... ഭൂമി പിളർന്നു പോയെങ്കിൽ എന്ന് വരെ അവൾക്ക് തോന്നി പോയ്........
കഴിക്കാൻ ഉള്ളത് വെച്ചാൽ പിന്നെ കഴിക്കുന്നന്റെ മുന്നിൽ ഇങ്ങനെ വാ തുറന്ന് നിൽക്കുന്നത് നിങ്ങളുടെ ഓഫർ ആണോ...... അവന്റെ കലിപ്പിൽ ഉള്ള ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... കണ്ണിൽ നിന്നും പൊടിയാറായി നിൽക്കുന്ന നീർത്തുള്ളികളെ കൈകൾ കൊണ്ട് തുടച്ച് അവൾ അവന്റ മുന്നിൽ നിന്നും ഓടി അകന്നു........
വാതിലിൽ ചാരെ മറഞ്ഞു ക്രമ മില്ലാതെ ഇടിക്കുന്ന നെഞ്ചിൽ അവൾ കൈകൾ വെച്ചു......
എന്തിനാണ് താൻ പേടിക്കുന്നത്?? അതിന് എന്ത് തെറ്റാണ് താൻ ചെയ്തത്...... ജീവിതം കെട്ടിപ്പെടുത്താൻ ഉള്ള യാത്രയിൽ പ്രണയത്തിന് മൂല്യം കൊടുത്തില്ല.... അല്ലെങ്കിൽ തന്നെ പ്രണയത്തേക്കാട്ടിൽ ഒരുപാട് ദൂരെ അല്ലെ വിശപ്പ്......
പക്ഷെ തന്നെ കണ്ടിട്ടും എന്ത് കൊണ്ടാണ് കാർത്തിയേട്ടൻ അറിയാത്തത് പോലെ പെരുമാറിയത്??..... അധോ തേപ്പുകാരി യുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടുള്ള പ്രഹസമാണോ..??? പക്ഷെ ......... ശ്രീ യുടെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉണർന്നു.... ഒരു വട്ടം കൂടി വാതലിന്റെ മറവിൽ തന്റെ കാർത്തിയേട്ടനെ അവൾ നോക്കി.....
സാമ്പാറിൽ ദോശ പിച്ചി മെല്ലെ മുക്കി കഴിക്കുന്ന അവനെ കണ്ടതും അവൾ പോലും അറിയാതെ ചിരി വിരിഞ്ഞു.....
ഒരുപാട് മാറിയിരിക്കുന്നു കാർത്തിയേട്ടൻ. .. ശരീരം ഒന്നുംകൂടി ദൃഡo ആയിരിക്കുന്നു.... താടി എല്ലാം ഷേവ് ചെയ്ത് കട്ട മീശ മാത്രം ആ മുഖത്ത് ഒന്നും കൂടി എടുപ്പായി മാറിയിരിക്കുന്നു.. പക്ഷെ ആ കാപ്പി കണ്ണുകൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല.............
അവൾ അവളെ തന്നെ ഒന്ന് നോക്കി..... ഒരുപാട് മാറിയിരിക്കുന്നു ശ്രീ നി..... പണ്ട് ഗോതമ്പിന്റ നിറം ഉണ്ടായിരുന്ന നിന്റെ ശരീരത്തിൽ ഇപ്പോൾ കരിയും പുകയും ആയി ഇരുണ്ട് ഇരിക്കുന്നു.....
ജിമീക്കി കമ്മലും വളകളും മാലയായും കൊണ്ട് അലങ്കാരമായ നിന്റെ ശരീരത്തിൽ പൊട്ടു പോലെ ഒരു കമ്മലും മാലയ്ക്കും വളയ്ക്കും പകരം കറുത്ത ചരടുകൾ മാത്രം..........
കാച്ചിയ എണ്ണ കൊണ്ട് സുന്ദരമായ തന്റെ മുടി ഇപ്പോൾ എണ്ണ പോലും തേൽക്കാതെ പറന്നു കിടക്കുന്നു.......
.... അവൾ ഇതെല്ലാം ഓർത്ത് ഒന്ന് വിളറി ചിരിച്ചു.....വീണ്ടും അവിടേക്ക് നോക്കിയതുo അവിടം കാലി ആയിരുന്നു....ചുറ്റും നോക്കിയെങ്കിലും അവനെ കാണാൻ പറ്റിയില്ല.....
ഹലോ ചേച്ചി..... തോളിൽ ആരോ തട്ടി വിളിച്ചതും അവൾ ഞെട്ടി ആ പെൺകുട്ടിയേ നോക്കി....
അവൾ ഞെട്ടി പിടഞ്ഞു ...
അഹ് എന്താ കുട്ടി വേണ്ടേ. . അവൾ വെപ്രാളത്തിൽ ചോദിച്ചു.....
. ഹ്മ്മ്..ഞങ്ങൾക്ക് ഒന്നും വേണ്ടായേ... കുറെ നേരമായാലോ ഞങളുടെ സാറിനെ നോക്കി വെള്ളമിറക്കുന്നു..... അതിൽ ഒരുത്തി പറഞ്ഞതും ശ്രീ ഒന്ന് പുച്ഛിച്ചു ചിരിച്ചു ......
എന്താ ചിരിക്കൂന്നേ.... അത് പോലെ ഉള്ള സുന്ദരൻ ചേട്ടനെ നോക്കാൻ മിനിമം കുറച്ചു യോഗ്യത വേണം അതിന് ഞങൾ ഒക്കെ ഇണ്ട് ട്ടോ..... അപ്പൊ ചേച്ചി വേഗം പോയ് മൂന്ന് ചായ യും മൂന്ന് സമൂസ യും കൊണ്ട് വായോ... അതും പറഞ്ഞ് അവർ അവിടെ നിന്നും പോയ്...
സങ്കടം തോന്നോയില്ല...... ഓരോ വാക്കുകൾക്കും അതിന്റെതായ നേരുണ്ട്.... പിന്നെ എന്തിന് സങ്കടപ്പെ ടേണം.......
**********************
വൈകിട്ട് വീട്ടിൽ വന്ന് കുളിച്ച് വിളക്ക് കാത്തിച്ച് പ്രാർത്ഥിക്കാൻ ഇരിക്കുമ്പോഴു മനസ്സിൽ കാർത്തിയേട്ടന്റെ മുഖം ആയിരുന്നു......
സമയം വൈകി വന്ന ചിറ്റയോട് കലഹിക്കാൻ ഒന്നും പോകാതെ അവൾ നേരത്തെ കിടന്നു.. അവർ എന്തൊക്കെയോ പുറു പുറുത്തെങ്കിലും അവളുടെ മനസ്സിൽ അവൻ മാത്രം ആയിരുന്നു......
പെട്ടെന്ന് ആണ് മുഖത്ത് ശക്തമായി വെള്ളo വീണത്... ചാടി പിടഞ്ഞു അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റതും ജഗ്ഗ് പിടിച്ചു കൊണ്ട് നിൽക്കുന്ന ചിറ്റ... അവൾ ദേഷ്യത്തോടെ അവരെ നോക്കി....
ഓഹ് ഞാൻ വന്നിട്ടും എന്തിന് ഇത്രയും കടന്ന് അലച്ചിട്ടും ഇവിടെ സുഖിച്ചു കിടക്കുവാന്നോടി അസത്തെ...
ദേ തള്ളേ...... എന്റെ കൈ മെനക്കടത്താതെ പോ.. കണ്ട ആണുങ്ങളുടെ കൂടെ അഴിഞ്ഞാടാൻ പോയിട്ട് വന്നേക്കുവാ..........
ഫ.................ആരാടി അഴിഞ്ഞാടാൻ പോയത് മൂദേവി.,.
നീ....... അവൾ ദേഷ്യത്തിൽ കൈ ചൂണ്ടി പറഞ്ഞു ...
നീ യെന്നോ.... എടി എന്റെ മോൻ ഒന്ന് ജയിലിൽ നിന്നും വന്നോട്ടെ.... നിന്റെ മുടി നാര് പോലും ബാക്കി വെയ്ക്കാതെ അവൻ ഇല്ലാണ്ടാക്കുമെടി....
അതിന് മുന്നേ നിന്റെ മോന്റെ കഴുത്ത് ഞാൻ അറക്കും......... അത്രയും പറഞ്ഞതും അവർ അവിടെ നിന്നും പോയ്......
കണ്ണിരോടെ അവൾ ബെഡിലേക്ക് കിടന്നു....
ഞാൻ ആരാ കാർത്തിയേട്ടന്റെ? അവന്റെ നെഞ്ചിൽ ചാരി ശ്രീ പറഞ്ഞതും അവൻ ഒന്നും കൂടി അവളെ മുറുക്കെ തന്നോട് ചേർത്തു....
ഈ 💞കാർത്തിയേട്ടന്റെ ശ്രീ 💞 അല്ലേ നീ ??
അവൾ ഞെട്ടി ഉറക്കത്തിൽ നിന്നും ഉണർന്നു.......... മേശയുടെ മുകളിൽ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു....
കാർത്തിയേട്ടൻ.........
ഇല്ല.... ഇനി ഈ മനസ്സിൽ നിങ്ങൾ ഇണ്ടാകില്ല കാർത്തിയേട്ടാ..... ഒരിക്കലും........
**--**-***********************
പിന്നീട് ഉള്ള ദിവസങ്ങളിൽ കാർത്തിയേട്ടന്റെ മുന്നിൽ പെടാതെ നിന്നും.... ഒരേ കോളേജിൽ ആയിരുന്നെങ്കിൽ തന്നെയും മുന്നിൽ പെടാതെ ശ്രീ പിടിച്ചു നിന്നും..... പക്ഷെ ക്യാൻറ് നിൽ കഴിക്കാൻ വരുമ്പോൾ ഉള്ള കൂടി കാഴ്ച മതിയായിരുന്നു ശ്രീ ക്ക് പഴയതൊക്കെ മനസ്സിൽ വീണ്ടും കുമിഞ്ഞു കൂടാൻ...... പക്ഷെ കാർത്തിയേട്ടന്റെ അറിയാത്ത പോലെ യുള്ള പെരുമാറ്റം അവൾ പോലും അറിയാതെ വേദന ഉണ്ടാക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.....
****************-*
എന്നത്തേയും പോലെ ലൈബ്രറിയന് ചായയും മായി ചെന്നതാണ് ശ്രീ......ആരെയും കാണാത്തത് കൊണ്ട് ചായ ടേബിൾ വെച്ച് മുന്നോട്ട് നടന്നതും അവളുടെ കണ്ണുകൾ അവിടെ ഉള്ള പുസ്തകങളിൽ ഓടി നടന്നു..... താൻ ചായ കൊണ്ടുവരാനുള്ള പ്രധാന കാരണവും ഈ പുസ്തകങ്ങൾ ആണ്... അവൾ പാത്രം അവിടെ വെച്ചു മുന്നോട്ട് നടന്നു....ഒന്ന് രണ്ട് കുട്ടികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.....
ഓരോ പുസ്തകങ്ങളിലൂടെ വിരലുകൾ ഓടിച്ചു നടന്നതും ആരോ അരയിൽ പിടിച്ച് ആരും കാണാത്ത മൂലയിൽ ചേർത്ത് നിർത്തിയതും ഒരുമിച്ചായിരുന്നു.
കാർത്തിയേട്ടൻ.....
അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി.... നഗ്ന മായ ഇടുപ്പിൽ ഉള്ള പീടി ഒന്നും കൂടി മുറുക്കി തൻറെ നെഞ്ചോട് ചേർത്തു നിർത്തി...
മറന്നിട്ടില്ല അല്ലേ.... അവൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ചോദിച്ചതും അവൾക്ക് ഉത്തരം ഇല്ലായിരുന്നു...
കാ കാർത്തിയേട്ടാ ഞാൻ.... എന്തോ പറയാൻ പോകുന്നതിനു മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങൾ കവർന്നു.... അവളുടെ കണ്ണുകൾ വികസിച്ചു.... കാലുകൾ ഉയർന്നു............ ചുംബനങ്ങൾക്ക് ലഹരി ഉണ്ടോ ?? ഉണ്ട് തന്നെ അത്രമേൽ പ്രണയിക്കുന്ന ആളുടെ ചുംബനങ്ങൾക്ക് ലഹരിയുണ്ട്.. ആ ലഹരിയിൽ അടിമ പെട്ടപോൽ അവളുടെ ചുണ്ടുകൾ പൊട്ടി ചോര യുടെ ചവർപ്പ് ഉമിനീരിൽ കലർന്നു....
കണ്ണുകളിൽ നിന്നും കണ്ണീർ ഒലിച്ചു.. അവസാനം മനസ്സില്ലാതെ അവന്റെ ചുണ്ടുകൾ മാറ്റി അവളെ നോക്കി... കൈകൾ കൊണ്ട് മുഖം ഉയർത്തി അവളെ വീണ്ടും തന്നോട് ചേർത്ത് നിർത്തി.... പൊട്ടിയ ചുണ്ടുകളിൽ അവൻ പിടി മുറുക്കി....
സ്സ് . .... അവൾ വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി....അവൻ അവിടെ നിന്നും പിടി വിട്ടു....
ഈ വേദന എന്തിനാണെന്ന് അറിയോ ???
അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ പേടിയോടെ ഇല്ലെന്ന് തലയാട്ടി...
എന്നെ ഇട്ടിട്ട് പോയതിന്.... നിന്റെ സങ്കടം ഒന്നും എന്നോട് പറയാതെ ഒളിപ്പിച്ചതിന്.... എല്ലാം മനസ്സിലാക്കി ഞാൻ വരുന്നതിന് മുന്നേ നാട് വിട്ട് പോയതിന്.. മൂന്ന് വർഷം കഴിഞ്ഞ് എന്റെ ശബ്ദം കേട്ടിട്ട് പെട്ടെന്ന് മനസ്സിലാക്കാത്തതിന് ഏതോ പിള്ളേർ എന്നെ നോക്കണ്ടാ എന്ന് പറഞ്ഞപ്പോൾ അത് ചോദിക്കാൻ നീ ആരാ 💞കാർത്തിയേട്ടന്റെ ശ്രീ 💞യാ ഞാൻ എന്ന് പറയാത്തത്തിന്..... കേട്ടോടി.... അത്രയും പറഞ്ഞ് അവളെ അടർത്തി മാറ്റി ക്കൊണ്ട് അവൻ അവിടം വിട്ട് പോയ്.....
അവൾ അതെ നിൽപ്പ് നിന്നും... കുറച്ച് മുന്നേ നടന്നത് സത്യമോ അത് കള്ളമോ ..... പക്ഷെ ചുണ്ടിലെ നീറ്റൽ അത് സത്യം ആണെന്ന് അവളെ മനസ്സിലാക്കി.....
എന്താണ് നടന്നത്...... ഇങ്ങനെ ഒരു സാഹചര്യം.... പരിഹാസവും പുച്ഛവും പ്രതീക്ഷിച്ച ആളിൽ നിന്നും തനിക്ക് കിട്ടിയത് പരിഭവവുo പ്രണയവും.....അവളിൽ ഒരു ചിരി വിരിയിച്ചു... താൻ മനസ്സിലാക്കിയതിൽ അപ്പുറം ആണ് കാർത്തിയേട്ടൻ....💞
ജോലി ചെയ്യുമ്പോഴും നേരത്തെ നടന്ന സംഭവം ആയിരുന്നു അവളുടെ മനസ്സിൽ... അതുകൊണ്ട് തന്നെ ജോലി കഴിഞ്ഞപ്പോൾ ഒരുപാട് വൈകി യിരുന്നു.... കാർമേഘം കൊണ്ട് മൂടിയ അന്തരീക്ഷം ഒന്നും കൂടി ഇരുട്ടി... വഴികൾ വിജനമായി.....
പട്ടികൾ കുരയ്ക്കാൻ തുടങ്ങി.....
ചുറ്റും കണ്ണുകൾ ഓടി നടന്നു.....
ചെറിയ പേടി വന്നുതുടങ്ങി..
നടത്തയുടെ വേഗത കൂടിയതും കുറുകെ ഒരു ബുള്ളെറ്റ് വന്നു നിന്നും.. അതിൽ ഇരിക്കുന്ന ആളെ കണ്ടതും മനസ്സിൽ മഞ്ഞു വീഴുന്ന സുഖo തോന്നി.....
കാർത്തിയേട്ടൻ...💞