രചന: അല്ലി (ചിലങ്ക)
ഉരമ്പെട്ടവൾ രാവിലെ അണിഞ്ഞു സുന്ദരിയായി ഇറങ്ങിയേക്കുവാ മനുഷ്യന്റെ നാണം കെടുത്താൻ.....ഏതൊക്കെ ആണുങ്ങളുടെ കൂടെ മലർന്ന് കിടന്നിട്ടാ ഇവൾ പൈസ ഉണ്ടാക്കുന്നതെന്ന് ആർക്കറിയാം.... രാവിലേ ജോലിക്ക് പോകാൻ വേണ്ടി പുലര്ച്ച തയ്യാർ ആക്കിയ ചോറും അതിന്റ കൂടെ ചമ്മന്തിയും അച്ചാറും ഉപ്പേരിയും കൂട്ടി വെച്ച പൊതി എടുത്ത് ബാഗിൽ ഇട്ടുകൊണ്ട് വീടിന് വെളിയിൽ ഇറഗാൻ നിന്ന രൂപശ്രീയെ നോക്കി അവളുടെ ചിറ്റ അറപ്പോടെ പറഞ്ഞു....
മുന്നോട്ട് വെച്ചകാൽ പിന്നോട്ട് ഇല്ല എന്ന് പറയും എങ്കിലും അവരുടെ അറപ്പോടെ ഉള്ള വാക്കുകൾ അസ്ത്രം കണക്കെ അവളുടെ നെഞ്ചിൽ കൊണ്ടു....
അവൾ ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു... അവളുടെ വരവക്കo കണ്ട് ചിറ്റ ഒന്ന് പതറിയെങ്കിലും അവർ അത് പുറമെ കാണിച്ചില്ല.
കാലിൽ കിടക്കുന്ന ചെരുപ്പ് അഴിച്ച് അവൾ അവരെ അടിക്കാൻ വേണ്ടി ആഞ്ഞു... അവർ പേടിയോടെ കൈ കവിളിൽ വെച്ച് കണ്ണടച്ച് നിന്നും. കുറച്ച് കഴിഞ്ഞപ്പോഴും അനക്കo ഒന്നും ഇല്ലാതെ കണ്ണുകൾ തുറന്നതും അതാ പുച്ഛിച്ചു ചിരിക്കുന്ന ശ്രീ യെ ആണ് അവർ കണ്ടത്......
എന്റെ അച്ഛന്റ്റെ ഭാര്യ എന്ന പരിഗണന കൊണ്ട് മാത്രം ഞാൻ അടിക്കുന്നില്ല തള്ളേ....... ഞാൻ ജോലി ചെയ്ത് ഇണ്ടാക്കുന്ന പൈസ കൊണ്ട് അല്ലെ നിങ്ങളും നിങ്ങളുടെ മോനും അച്ഛൻ മരിച്ചിട്ടും പട്ടിണിഇല്ലാതെ കഴിയുന്നെ.. എന്നിട്ടും ഈ പിഴച്ച നാവ് കൊണ്ട് എന്നെ പറ്റി അനാവശ്യ o വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ... കൈ ചുണ്ടി അവൾ അത്രയും പറഞ്ഞതും അവർ പേടിയോടെ ഉമിനിർ ഇറക്കി.....
കണ്ട സീരിയലിലും കഥയിലും രണ്ടാനമ്മയുടെ അടിപ്പാവാട കഴുകി ജീവിതകാലം മുഴുവൻ കരഞ്ഞു നിലവിളിക്കുന്ന നായിക അല്ല ഞാൻ...... എന്റെ നേരെ ചൊറിയാൻ വന്നാൽ മരിക്കുന്നതിന് മുന്നേ എന്റെ അമ്മ തന്ന അരിവാൾ ഉണ്ട്..... അത് എടുത്ത് നിങളുടെയും നിങ്ങടെ മോന്റെയും കഴുത്തറത്ത് ഞാൻ ജയിലിൽ പോകും ഓർത്തോ..... അത്രയും പറഞ്ഞ് അവൾ അവിടെ നിന്നും നടന്നു.....
ഒരുപാട് സഹിക്കുന്നതാണ്.....പക്ഷെ ഇന്നെന്തോ നിയന്ദ്രിക്കാൻ പറ്റിയില്ല..... അമ്മ മരിച് രണ്ടു വർഷം തികയുന്നതിനു മുന്നേ അച്ഛൻ കൊണ്ടുവന്നതാണ് ചിറ്റയെ... ഒരു മോൻ ഉള്ള അവരെ കൊണ്ട് വന്നത് മുതൽ താൻ അനുഭവിക്കാത്തതായ് ഒന്നും തന്നെ യില്ല....... അച്ഛന്റ്റെ മരണത്തിന് ശേഷം ആണ് മാനത്തെ ഭയന്ന് ആ വിട്ടിൽ കഴിയേണ്ട അവസ്ഥ യുണ്ടായത്....
അനിയത്തിയെ പോലെ കാണേണ്ട തന്നെ അവരുടെ മകൻ കാമം തീർക്കാൻ ഉള്ള ഒരു പെണ്ണായ് കണ്ടത് എന്ന് മുതൽ ആണെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.... ഒരു ദിവസം ഉറങ്ങി കിടന്ന അവളുടെ ദേഹത്ത് എന്തോ ഇഴയുന്ന പോലെ തോന്നി കണ്ണ് തുറന്നതും.......... മദ്യത്തിന്റെ ലഹരിയിൽ ചുവന്ന കണ്ണുകളോടെ മുറുക്കി ചുവന്ന പല്ലുകൾ കാട്ടി വഷള ചിരിയോടെ തന്റെ അടുത്ത് കിടക്കുന്ന രാഘവൻ അവരുടെ മകൻ........ അവനെ തെള്ളി മാറ്റി തലയാണയുടെ അടിയിൽ കരുതി വെച്ച അരിവാൾ അയാൾക്ക് നേരെ വീശി.. ആ വീശലിൽ അവന്റെ കയി മുറിഞ്ഞു.......... അവൻ വേദന മറന്ന് വീണ്ടും അവളെ പിടിക്കാൻ വന്നതും മാനം കാക്കാൻ വേണ്ടി റൂമിൽ നിന്നും ഇറങ്ങി ഓടി ചിറ്റയുടെ അടുത്തെത്തി.......
കരഞ്ഞു കാര്യം പറഞ്ഞതും മുഖം അടിച്ച് ഒറ്റ അടി ആണ് ശ്രീക്ക് കിട്ടിയത്........ .
അവനു കിടന്ന് കൊടുത്താൽ എന്താടി തേവിടിച്ചി നിനക്ക്....?????
ആ ചോദ്യത്തോടെ അവസാനിച്ചതാണ് അവൾക്ക് അവരോടുള്ള മതിപ്പ്.... അന്ന് മുതൽ ഇന്ന് വരെ തോറ്റു കൊടുത്തിട്ടില്ല ഒന്നിനും ...... ഭീരുവിനെ പോലെ തന്റെ വീട്ടിൽ നിന്നും ഓടി ഒളിക്കാനും അവൾ നിന്നില്ല.....ജീവിക്കും.... മരണo വരെയും.....
******************************
ബസ്സ് ഇറങ്ങി വേഗം കോളേജിലേക്ക് നടന്നു... റോഡ് സൈഡ് ആയത് കൊണ്ട് തന്നെ അധികo നടക്കേണ്ടി വന്നില്ല.... അവിടുത്തെ ക്യാൻറെനിൽ പാചകവും മറ്റും ജോലി ആണ് ശ്രീക്ക്...... പഠിത്തത്തിൽ മിടുക്കി ആയിരുന്നെങ്കിൽ തന്നെയും അമ്മയുടെ മരണത്തോടെ പഠന മെന്ന ആഗ്രഹം അധിക നാൾ നിന്നില്ല.....
ബസ്സ് സ്റ്റോപ്പിൽ നിന്നും നടന്നു റോഡ് ക്രോസ്സ് ചെയ്തതും എതിരെ വന്ന ബുള്ളറ്റ് ഇടിക്കും ഇടിക്കില്ല എന്ന മട്ടിൽ നിന്നും... പേടിയോടെ ശ്രീ കണ്ണുകൾ പൂട്ടി.... ....
എവിടെ നോക്കിയടി നടക്കുന്നത്....... ബുള്ളറ്റിൽ ഇരുന്ന ചെറുപ്പ ക്കാരൻ ദേഷ്യത്തോടെ പറഞ്ഞതും ശ്രീ ഒന്ന് ഞെട്ടി.....
തനിക്ക് പരിചിത മായ ശബ്ദം......തന്റെ പ്രിയപ്പെട്ട ആരുടെയോ ശബ്ദം... അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി ..... തല ഉയർത്തി നോക്കിയതും ഹെൽമെറ്റ് ഇട്ട് ഇരിക്കുന്ന ചെറുപ്പ ക്കാരൻ ... മുണ്ടും ഷർട്ടും ആണ് വേഷം..... ഹെൽമെറ്റ് ഉള്ളതിനാൽ മുഖം കാണാൻ പറ്റുന്നില്ല.....
അവനും അവളെ തന്നെ നോക്കുകയായിരുന്നു . ......അവളെ കണ്ടതും ദേഷ്യത്തോടെ വണ്ടിയുടെ ഹോൺ അടിച്ചു .... ശ്രീ ഞെട്ടി ചുറ്റും നോക്കി
മുന്നിൽ നിന്നും മാറാടി...... അവന്റെ അലർച്ച കേട്ടതും പിന്നെ ഒന്നും ആലോചിക്കാതെ അവൾ മുന്നിൽ നിന്നും മാറി തിരിഞ്ഞ് പോലും നോക്കാതെ കോളേജ് ഗേറ്റ് കടന്നു....
*************************
ക്യാന്തിനിൽ എത്തി വേഗം ഡ്രസ്സ് മാറി അടുക്കളയിലേക്ക് വെച്ചു പിടിച്ചു.....
മാറ് നാരായണിഅമ്മേ ഞാൻ വാഴയ്ക്കാപ്പം ചുടാം .... അവരുടെ കയിൽ നിന്നും ചട്ടുകം മേടിച്ചു കൊണ്ട് ശ്രീ പറഞ്ഞു..
എന്റെ ശ്രീ മോളെ ഇത് ഞാൻ ചെയ്തേനെയല്ലോ.........
അവർ സ്നേഹത്തോടെ പറഞ്ഞു.
പിന്നെ എന്തിനാ എന്റെ നാണിയമ്മ എന്നെ പൈസ കൊടുത്ത് ഇവിടെ നിർത്തിയേക്കുന്നെ ?? ഈ കോളേജിലെ പിള്ളേർക്ക് വെച്ച് വിളമ്പി കൊടുക്കാൻ അല്ലെ... എണ്ണയിൽ കിടന്ന് മുരിയുന്ന എത്തയ്ക്കപ്പം കോരി പാത്രത്തിൽ ആക്കി ക്കൊണ്ട് അവൾ ചോദിച്ചു......
ഹ്മ്മ്.... പഠിച്ചു്ടെ മോൾക്ക്..... അമ്മ പൈസ താരാം... ഈ വയസാം കാലത്ത് ഈ കിളവിക്ക് വല്യ ചിലവില്ലലോ.......
അവൾ നെറു ചിരിയോടെ അവരെ നോക്കി.....
എന്റെ അമ്മേ..... പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് .... പക്ഷെ ഇപ്പോൾ അത് വേണ്ട ..... പഠിത്തത്തെക്കട്ടിൽ ഇപ്പോൾ എനിക്ക് വേണ്ടത് കുറച്ച് സമാധാനവാ.... പിന്നെ പൈസ യുടെ കാര്യം സ്വന്തം പൈസ കൊണ്ട് പഠിക്കുന്നതിന്റ ഒരു സുഖ o വേറെ അല്ലെ എന്റെ നാണിയമ്മേ..... അവരുടെ താടിയിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.....
നാണിയമ്മേ രണ്ട് ചായാ..............
ഹ ചെല്ല് നാണിയമ്മേ..........അത് കേട്ടതും അവർ അങ്ങോട്ട് ചായയുമായി ചെന്നു.
ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴുo ശ്രീ യുടെ മനസ്സിൽ നേരത്തെ നടന്ന സംഭവം ആയിരുന്നു....
അത് ഓർക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു പരവേശo ആയിരുന്നു....
അതാരെന്ന ചിന്തകൾക്ക് ഒടുവിൽ അവളുടെ മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു.കാർത്തിയേട്ടൻ....... അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു........ . അവളുടെ കണ്ണുകൾ വികസിച്ചു....
ഇത്രയും നാൾ മുന്നിൽ കാണരുത് എന്ന് ആരെയാണോ താൻ ആഗ്രഹിച്ചത് അയാളെ തന്നെ ആണ് നേരത്തെ തന്റെ മുന്നിൽ അവൾ കണ്ടത്... .
അവളുടെ ദേഹം തളരുന്നത് പോലെ തോന്നി...... ഗ്യാസിന്റ തീ കുറച്ച് അവൾ സ്ലാവിൽ ചാരി നിന്നും.....
കാർത്തിയേട്ടൻ........... ഒരു കാലത്ത് തന്റെയെല്ലാം..
ഇപ്പോഴോ?? അവൾ സ്വയമേ ചോദിച്ചു നോക്കി..... ഉത്തരമില്ല..... പ്രണയത്തേക്കാൾ ജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമത്തിന് മുൻതൂക്കം നൽകിയപ്പോൾ പാതി വഴിയിൽ ഇല്ലാണ്ടാക്കിയ തന്റെ പ്രണയം 💞
തന്റെ ജീവൻ......
അവളിൽ ഒരു പിടച്ചിൽ ഇണ്ടായി... അല്ലെങ്കിൽ തന്നെ തനിക്ക് എന്നും പറയാൻ ആരുമില്ലാത്ത ഒരു പെണ്ണിന്റ നിസ്സഹായത ആയിരുന്നു തനിക്കുo....അതിൽ പ്രണയത്തിന് യാതൊരു മുൻതൂക്കവും ഇല്ലായിരുന്നു ....... തന്നെ പോലെ ഒരു ഗതിയും ഇല്ലാത്ത ഒരു പെണ്ണ് ആഗ്രഹിക്കാൻ പാടില്ലാത്ത ആളാണ് കാർത്തിയേട്ടൻ..
അന്ന് എല്ലാം പറഞ്ഞ് പിരിഞ്ഞപ്പോൾ തനിക്ക് കിട്ടിയത് ഒരു തേപ്പ് കാരി യുടെ വേഷം ആയിരുന്നു....
പക്ഷെ താൻ പറയുന്നതെല്ലാം കേട്ടതല്ലാതെ ഒന്നും തന്നെ ആ മനുഷ്യൻ പറഞ്ഞില്ല... ശപിച്ചില്ല... തല്ലി യില്ല......
പ്രാണൻ ഇല്ലാണ്ടാകുന്ന വേദനയിൽ ഇല്ലാണ്ടാക്കിയ തന്റെ കാർത്തിയേട്ടനെ കാണുന്നത്. ഇപ്പോഴാണ്..... വർഷം മൂന്നായി..
അവൾ പോലും അറിയാതെ കണ്ണുകളിൽ നിന്നും കണ്ണീർ ഉതിർന്നു....
മോളെ......... നാണിയമ്മ വിളിച്ചപ്പോൾ ആണ് അവൾ ഞെട്ടി ഉണർന്നത് .....
അഹ്.... എന്താ നാണിയമ്മേ......
അവൾ പെട്ടെന്ന് ചോദിച്ചു....
അങ്ങോട്ട് നോക്കിയേ അത് മൊത്തം കരിഞ്ഞു.. നി ഇത് ഏത് ലോകത്താ കുട്ടി... ചെല്ല് ദോ ആ മേശയിൽ ഉള്ള സാറിന് ദോശയും സാമ്പാറും കൊടുത്തിട്ട് വാ.... പ്ലേറ്റ് നൽകി അവർ പറഞ്ഞതും അവൾ തലയാട്ടി അത് മേടിച്ചു.....
സർ ദോശ..... എന്നും പറഞ്ഞ് അവൾ അത് ടേബിളിൽ വെച്ച് അവിടെ ഇരിക്കുന്ന ആളെ കണ്ടതും അവളുടെ കണ്ണുകൾ പേടി കൊണ്ട് വികസിച്ചു.... കൈ കൾ വിറച്ച് സാരിയിൽ പിടിത്തം ഇട്ടു..
കാർത്തിയേട്ടൻ......
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....