കാർത്തിയേട്ടന്റെ ശ്രീ, ഭാഗം: 3

Valappottukal Page



രചന: അല്ലി  (ചിലങ്ക)

തന്റെ  മുന്നിൽ  വന്ന്  വണ്ടി  നിർത്തിയതും  മനസ്സിൽ തികട്ടി  വന്ന  സന്തോഷം  ചുണ്ടിൽ  സ്ഥാനം  പിടിച്ചു..... കാർത്തിയേട്ടൻ  ഒന്നും  മിണ്ടാതെ  വേറെ  എവിടെയോ നോക്കി  ഇരിക്കുകയാണ്....

അത് കൊള്ളാം  മുന്നിൽ  വന്ന്  നിന്നിട്ട് ... വണ്ടിയിൽ കേറാൻ  പറഞ്ഞാൽ  എന്താ...??  അല്ലെങ്കിൽ  തന്നെ  എന്തിനാ  പറയണേ.... തന്റെ  അനുവാദം  പോലും  ചോദിക്കാതെ  ഉമ്മ  വെച്ച ആളല്ലേ ... പിന്നെ  ഞാൻ  എന്തിനാ വണ്ടിയിൽ  കേറാൻ  പറയുന്നത്  കാത്തു  നിൽക്കുന്നത്  .  മനസ്സിൽ  ഓരോന്നാലോചിച്ച്... തോളിൽ  കൈ  വെച്ച്  വണ്ടിയിൽ  കേറി  ഇരുന്നു......

ഒരുപാട് നാളുകൾക്കു  ശേഷo  കാർത്തിയേട്ടന്റെ  പിന്നിൽ  ചാരി  വണ്ടിയിൽ  ഇരുന്നപ്പോൾ ഈ  ലോകത്ത്  ഇത്രയും സന്തോഷത്തോടെ  വേറെ  ആരും  ഇല്ലെന്ന്  അവൾക്ക്  തോന്നി പോയ്‌.....

അവൻ വണ്ടി  സ്റ്റാർട്ട്‌  ആക്കാതെ  അവളെ  തിരിഞ്ഞ് നോക്കി... അവൾ  കൗതകത്തോടെ  അതോടൊപ്പം  ഒരുപാട്  സന്തോഷത്തോടെ  അവനെ  നോക്കി  ചിരിച്ചു...

ഹ്മ്മ്...ആരാ  നിന്നോട്  എന്റെ  വണ്ടിയിൽ  കേറാൻ  പറഞ്ഞത്  ഏഹ് ?? എന്ന കാർത്തിയേട്ടന്റെ  ചോദ്യത്തിന്  മുന്നിൽ  പാവം  പെണ്ണ്  ഒന്ന്  ഞെട്ടി ..........

അത്  ഞാൻ .... എന്റെ  മുന്നിൽ വണ്ടി  നിർത്തിയത്  കൊണ്ട്.....അവൾ  തെല്ലു  ജാള്യതയോടെ  പറഞ്ഞു....

അങ്ങനെ  ആരെങ്കിലും  നിന്റെ  മുന്നിൽ  ഇതുപോലേ  നിന്നാൽ  നീ  കേറി  അവന്റെ  പിന്നിൽ  ഇരിക്കുവോ .. കനത്തിൽ  ഉള്ള  അവന്റെ  ചോദ്യത്തിന്  മുന്നിൽ  ഇപ്പോൾ  കരയും  എന്ന്  അവൾക്ക്  തോന്നി....

ചോദിച്ചത്  കേട്ടില്ലേ.... കേറുവോ  നീ........

ഞാ... ഞാൻ.....💞 കാർത്തിയേട്ടന്റെ  ശ്രീ  💞അല്ലേ  അവൾ  വിതുമ്പലോടെ  പറഞ്ഞതും  അവൻ  പൊട്ടി  ചിരിച്ചു...ശ്രീ  അന്തം  വിട്ട് അവനെ  നോക്കി  ഇരുന്നു...

ഹോ  ഇപ്പോഴെങ്കിലും  വാ  തുറന്ന്  സമ്മതിച്ചല്ലോ  എന്റെ  പെണ്ണെ ... കളിയാക്കി  അവൻ  പറഞ്ഞതും  തെല്ലു ദേഷ്യത്തോടെ  അവന്റെ  പുറത്ത്  അടിച്ചു...

ദേ  പെണ്ണെ  ഇനി  അടിച്ചാൽ  ഞാൻ  ഇറക്കി  വിടും  പറഞ്ഞേക്കാം .... അതും  പറഞ്ഞ്  അവൻ  വണ്ടിയെടുത്തു.....

അവന്റെ  കുറകെ  കൈകൾ  പിടിച്ചു  കൊണ്ട്  അവൾ  ഒന്നും  കൂടി  ചേർന്നിരുന്നു....    

വണ്ടി  മുന്നോട്ട്  പോകുന്നതിന്  അനുസരിച്ച് അവരുടെ  ഓർമ്മകൾ  പിറകിലോട്ട്  പോയ്‌....   

പ്രണയം  എന്താണ്  കാർത്തിയേട്ടാ    .??? ബീച്ചിൽ  മണലിൽ   ഇരുന്ന്  കൊണ്ട്  അസ്തമയ സുര്യനെ  കാണകെ  അവൾ  അവന്റെ കയിൽ  പിടിച്ചു  ചോദിച്ചു.....

എന്റെ  പ്രണയം  നീ  അല്ലേ  ശ്രീ..... അവൻ  അവളുടെ  കൈയിലെ  പിടിത്തം  ഒന്നും  കൂടി  മുറുക്കിക്കൊണ്ട്  പറഞ്ഞു.....

ഓരോന്ന്  ഓർക്കുമ്പോൾ  അറിയാതെ ചിരി വരും..... പ്രണയം വാചാലം ആയ ദിനങ്ങൾ......... ..... സ്നേഹവും  പ്രണയവും  അടിയും  പിടിയും  വഴക്കും  കുശുമ്പും  . പരിഭവവും പരാതികളും  ആയി  പോയ  കാലങ്ങൾ  അവരുടെ  രണ്ട്  പേരുടെയും  മനസ്സിൽ  പൊയ്ക്കോണ്ടിരുന്നു......

*****************************

വണ്ടിയിൽ  മൗനമായി  അവർ  പരസ്പരം  ഇരുന്നു ... പക്ഷെ  ആ  മൗനത്തിനും  ഒരുപാട്  കഥകൾ  പറയാൻ  ഉണ്ടായിരുന്നു  .....

ആകാശത്ത്  നിന്നും ഓരോ  തുള്ളികൾ  ദേഹത്ത്  വീഴാൻ  തുടങ്ങി... അവൾ  ഒന്നും  കൂടി  അവനോട് ചേർന്നിരുന്നു.......
പിന്നീട്  മഴയുടെ  ശക്തി കൂടി  വന്നു...

എവിടെ  എങ്കിലും  കേറി  നിൽക്കാം  കാർത്തിയേട്ടാ .   ശ്രീ  അവന്റെ  തോളിൽ  തട്ടിക്കൊണ്ട്  പറഞ്ഞു... അവൻ  അത്  കേൾക്കാതെ  മുന്നോട്ട്  തന്നെ  പോയ്‌....

കാർത്തിയേട്ടാ......

മുന്നോട്ട്  തന്നെ  പോകാം  ശ്രീ.... എനിക്ക്  നിന്നോടുള്ള പ്രണയം  ഈ  മഴതുള്ളികൾ  പോലെ എണ്ണം  ഇല്ലാത്തതാണ്..... നമ്മളുടെ  പ്രണയം  വീണ്ടും  കൂടി  ചേരുമ്പോൾ  ഈ  മഴ  സാക്ഷി  യായി  വേണം...  ഇതിന്റെ ഓരോ  തുള്ളികൾ നമ്മളുടെ  ദേഹത്ത്  തഴുകി  പോകുമ്പോൾ  കഴിഞ്ഞ മൂന്ന്  വർഷത്തേ  വിഷമവും  പരിഭവവും  കഴുകി  ഇല്ലാണ്ടാകണം.................അവൻ  അത്രയും  പറഞ്ഞതും  ശ്രീ  അവന്റെ തോളിൽ  ചാരി.  . .....
വശ്യമായ  ചിരിയോടെ അവൻ  വീണ്ടും  വണ്ടി  മുന്നോട്ടെടുത്തു....

*********************
വീടിന്റെ  മുറ്റത്ത്  എത്തിയപ്പോഴേക്കും  മഴ  പോയിരുന്നു.......  അവൻ  വണ്ടി നിർത്തിയിട്ടും   ശ്രീ  ഇറങ്ങിയില്ല..... എന്തോ  പരസ്പരം  അകലാൻ  അവൾ  ആഗ്രഹിച്ചില്ല... കാർത്തിയേട്ടനും......

ശ്രീ...   അവൻ  ആർദ്രമായി വിളിച്ചതുo  അവൾ  ഞെട്ടി  അവനെ  നോക്കി....
അവനെ  നോക്കി  ഒന്ന്  ചിരിച്ചു  തിരിഞ്ഞതും  വീടിന്റെ  വാതിൽ  പടിയിൽ  ഇതെല്ലാം  കണ്ട്  പകയോടെ  നിൽക്കുന്ന  ചിറ്റയേയും അവരുടെ  മോനെയും  കണ്ട്  അവൾ  പേടിയോടെ  വണ്ടിയിൽ  നിന്നും  എഴുനേറ്റു.... അവളുടെ  മുഖഭാവം  കണ്ട്  നോക്കുന്നയിടത്ത്  അവന്റെ  കണ്ണുകൾ  എത്തിയതും   കാർത്തി  വണ്ടിയിൽ  നിന്നും  ഇറങ്ങി  അവളുടെ  കൈകളിൽ  മുറുക്കെ  പിടിച്ചു....

രാഘവൻ  (  ചിറ്റ  യുടെ  മോൻ  )  ഇട്ടിരുന്ന  കൈലി  കുത്തി  ചാടി  പിടഞ്ഞു  അവരുടെ  അടുത്തേക്ക്  വന്നു... പിറകെ  ചിറ്റയും....

ഞാൻ  പറഞ്ഞില്ലേ  മോനെ   കണ്ട  ആണുങ്ങളുടെ  കൂടെ  അഴിഞ്ഞാടി യാ  ഇവൾ  രാത്രിയിൽ  വരുന്നതെന്ന്  ഇപ്പോൾ  എന്തായി .      അവർ  പറഞ്ഞതും  കാർത്തി  എന്തോ  പറയാൻ  വന്നതും   ശ്രീ  വേണ്ടെന്ന്  തലയാട്ടി....

കണ്ട  ആണുങ്ങളുടെ  കൂടെ  വെഭിചരിക്കാൻ  പോയിട്ട്  വന്നതാണോടി  #-₹+%+*%+%+മോളെ  നീ....... ഞാൻ  ഒന്ന്  തൊട്ടപ്പോൾ  എന്തായിരുന്നടി  നിനക്ക് ??എനിക്കില്ലാത്ത  എന്താടി  ഇവന്  അധിമായി  ഉള്ളത്.. . പറയടി    അതും  പറഞ്ഞ്  രാഘവൻ  അവളുടെ  കവിളിൽ  അടിക്കാനായി  പോയതും  കാർത്തി  അവനെ  നെഞ്ചിൽ  അടിച്ചു  വിഴ്ത്തിയതും  ഒരുമിച്ചായിരുന്നു ....
അടിയുടെ  ശക്തിയിൽ  അവൻ  തെറിച്ചു  വീണു....

മോനെ.... എന്ന്  വിളിച്ചു കൊണ്ട്  ചിറ്റ അവന്റെ  അടുത്തേക്ക്  ഓടി.....

കാർത്തി  ശ്രീയിൽ  പിടിത്തം  മുറുക്കി.. നിലത്ത് കിടക്കുന്ന അവന്റെ അടുത്തേക്ക്  ചെന്നു  

ഇവൾ   എന്റെ  പെണ്ണാ... എന്റെ  ശ്രീ ... ഇനിയും ഇവളെ  എന്തെങ്കിലും  ചെയ്യാം  എന്ന്  ഒരു  തോന്നൽ  പോലും  നിനക്ക്  ഉണ്ടായാൽ?? ഉടലോടെ  നിന്നെ  ഞാൻ  നരകത്തിൽ  എത്തിക്കും  നോക്കിക്കോ......
നിന്നോടും  കൂടിയാ പറഞ്ഞത് .... അത്രയും  പറഞ്ഞ്  അവൻ അവളെയും  പിടിച്ചു  തിരിഞ്ഞ്  നടന്നതും  അവൻ  നിലത്ത്  നിന്ന്  ചാടി  എഴുനേറ്റു  അവർക്ക്  നേരെ  ഓടി....കാർത്തിയേ  പുറകിൽ  നിന്നും  ചവിട്ടി  വിഴ്ത്തി...  പ്രതീക്ഷിക്കാതെ  കിട്ടിയ  അടിയിൽ  അവനും  ശ്രീയും  മുന്നോട്ട്  വീണു.....
നിലത്ത് കിടക്കുന്ന  കാർത്തി യേ  അവിടെ  കിടന്ന  വിറക്  കൊണ്ട്  രാഘവൻ  അടിച്ചു..    തുരു തുരെ  ഉള്ള  അടിയിൽ  അവനു  ഒന്നും  ചെയ്യാൻ  പറ്റിയില്ല... ശ്രീ   കരഞ്ഞുകൊണ്ട് അവനെ  പിടിച്ചു  മാറ്റാൻ  നോക്കി  പക്ഷെ  കരണം  പുകച്ച്  ഒരു  അടിയായിരുന്നു അവൾക്ക്  കിട്ടിയത്..   

മാറി  നിന്ന്  ചിറ്റ  അതെല്ലാം  കണ്ട്  രസിച്ചു.....അടി  കൊണ്ട്  കാർത്തി  തളര്ന്നു..... ദേഹത്ത്  നിന്നും  ചോര  ഒലിച്ചു ..    അവസാനo  മിറ്റത്ത്  കിടന്ന  വല്യ  പറയെടുത്ത് അവൻ  കാർത്തിയുടെ  തലയിൽ  എറിയാനായി വന്നതും  അവന്റെ  കഴുത്തിൽ  കത്തി  വെട്ടി  കേറിയതുo  ഒരുമിച്ചായിരുന്നു...  

അവൻ  നിലവിളിച്ചു  കൊണ്ട്  തിരിഞ്ഞതും  അവന്റെ  ചോരയിൽ  കുളിച്ചു  നിൽക്കുന്ന  ശ്രീ...   .
അവളുടെ  കൈയിലെ  കത്തിയിൽ  അവന്റെ  ചോര  പടർന്നു..... വീണ്ടും  അവൾ  അവന്റെ  കഴുത്തിൽ  കത്തി  കുത്തി ഇറക്കി...

മോനെ......................അത്  കണ്ട്  മരവിച്ചു  നിന്ന  ചിറ്റ  നിലവിളിച്ചു  കൊണ്ട്  ഓടി  അവരുടെ  അടുത്തേക്ക്  വന്നു . അപ്പോഴേക്കും  അവൻ  ജീവനറ്റ്  നിലത്തേക്ക്  വീണു......

മോനെ .... എന്റെ പൊന്നു  മോനെ ..... അവർ  വാ  വിട്ട് കരയാൻ  തുടങ്ങി......

ശ്രീ  അവരുടെ  അടുത്ത്  കുത്തിയിരുന്ന  തന്റെ  കയിൽ  പറ്റി  പിടിച്ചിരിക്കുന്ന  രക്തം  അവരുടെ  മുഖത്ത്  തുടച്ചു  കൊടുത്തു... അവർ  പേടിയോടെ  അവളെ  നോക്കി...

ഞാൻ  പറഞ്ഞില്ലേ  നിന്റെ  മോന്റെ  കഴുത്ത് ഞാൻ വെട്ടുമെന്ന്...... ഇന്നാ  നോക്ക്  ചോരയാ...  അവൾ  ഭ്രാന്തിയേ പോലെ  പറഞ്ഞു.... അവർ  ആർത്തു വിളിച്ചു കരഞ്ഞു.. 

ശ്രീ      ...... കാർത്തി  മെല്ലെ  എഴുന്നേറ്റ്  അവളുടെ അടുത്ത്  വന്നിരുന്നു.......

അവൾ  ഞെട്ടി  അവനെ  നോക്കി..... ആ  കണ്ണുകൾ  കണ്ണീർ  കൊണ്ട്  കവിഞ്ഞു  .

കുറച്ചു നാളും കൂടി കാത്തിരിക്കോ  കാർത്തിയേട്ടാ...  കുഞ്ഞ്  പിള്ളേരെ  പോലുള്ള അവളുടെ  ചോദ്യത്തിന്റെ  മറുപടി  അവളെ  തൻറെ   നെഞ്ചിൽ  ചേർത്തായിരുന്നു.....

*********************
ജയിലിന്റെ  മുന്നിൽ  തന്റെ  ശ്രീയേ  കാത്ത് നിൽക്കുകയാണ്  കാർത്തി.... വർഷം  എട്ട് കഴിഞ്ഞു.. ഒന്ന്  കാണാൻ  പോലും  അവൾ  സമ്മതിച്ചില്ല..... ഇനി  കണ്ടാൽ  പിടിച്ചു നിൽക്കാൻ  പറ്റാത്തത് കൊണ്ടാകാം.... പാവം......
രാഘവന്റ  മരണത്തോടെ  ചിറ്റയുടെ  മനോനില  തെറ്റി..... ഇപ്പോൾ  ഭ്രാന്താ ആശുപത്രിയിൽ ചികൽസയിൽ  ആണ്.....    ഇത്രയും  വർഷം   ഈ ഒരു  നിമിഷത്തിന്  വേണ്ടിയുള്ള  കത്തിരിപ്പിൽ  ആയിരുന്നു താൻ .. തന്റെ  ശ്രീ... ..

ഓരോന്ന്  ആലോചിച്ച് നിന്നതും  ജയിലിന്റ  വാതിൽ  തുറന്നതും  ഒരുമിച്ചായിരുന്നു... അവന്റെ  കണ്ണുകൾ  അവിടേക്ക്  പായിച്ചു... ഹൃദയം  വല്ലാതെ  ഇടിക്കാൻ  തുടങ്ങി....

വാതിൽ  തുറന്ന്  ശ്രീ  വെളിയിൽ  വന്നതും  അവന്റെ  ഹൃദയം  പ്രണയo  കൊണ്ട്  തിമിർത്തു    അവളെ  വാരി പുതഞ്ഞ്  ചുമ്പിക്കാൻ  തോന്നി......

കാർത്തിയേട്ടനെ  കണ്ടതും   ഒരു  ചിരിയോടെ  അവൾ  അവന്റെ   നേരെ  നടന്നു.... കണ്ണുകൾ  പരസ്പരം  കോർത്തു .. .................

ഞാൻ  ഒരുപാട്  കോലം  കെട്ടു   അല്ലേ  കർത്തിയേട്ടാ... എന്നെ  കൊള്ളൂല്ല  അല്ലേ........തന്റെ  ശരീരത്തിലും  അവനേയും മാറി  മാറി  നോക്കി  ശ്രീ  പറഞ്ഞുo  അടക്കി  വെച്ച  കരച്ചിൽ  പുറത്തു  വന്നു... . അവളെ ചേർത്ത് പിടിച്ച്  നെറ്റിയിൽ  തുരു തുരെ  ചുംബനങ്ങൾ കൊണ്ട്  മുടുoമ്പോൾ  അവൾ  അറിയുകയായിരുന്നു  ഈ  ലോകത്തെ  ഏറ്റവും  ഭാഗ്യം  ചെയ്ത  ജന്മം ആണ്  തന്റെയെന്ന്.. 

ഇനി  അവൾ   ജീവിക്കും....... എല്ലാവർക്കും  അസൂയ  ഉണ്ടാക്കും വിധം..........കാർത്തിയേട്ടന്റെ  ശ്രീയായ്.💞
അവസാനിച്ചു.
മൂന്നു ഭാഗവും വായിച്ചു ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ... ഷെയർ ചെയ്തു മറ്റുള്ളവർക്കും വായിക്കാൻ അവസരം നൽകണേ...

രചന: അല്ലി  ( ചിലങ്ക  )


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top