ഇന്ദ്രനീലം 9

Valappottukal


അതെന്താ ഹരിയേട്ടാ കല്ല്യാണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകുന്നത്... ഞാനും ഇവിടെ പുര നിറഞ്ഞ് നിൽക്കുവാൻ തുടങ്ങിയിട്ട് കുറെ നാളായി... ഹരിയെട്ടൻ ഒരു  കല്ല്യാണം കഴിച്ചിട്ട് വേണം എനിക്ക് ഒന്നു കഴിക്കാൻ... എന്താ ഹരിയെട്ടാ നമുക്ക് നോക്കിയാലോ...

"മ്മ്... ഞാൻ ആ ബ്രോക്കറോട് പറയാം ഇവിടെ വരെ ഒന്ന് വരാൻ.." ഇനിയും നീട്ടിക്കൊണ്ടു പോകണ്ട... അരവിന്ദൻ അത് പറഞ്ഞുകൊണ്ട് ഹരിയെ നോക്കി...

"അതൊന്നും വേണ്ട  അച്ഛാ... എനിക്ക് വേണ്ടപ്പോൾ ഞാൻ പറയാം"
അതിരിക്കട്ടെ എന്താടാ  നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?? ഹരി ചോദിച്ചു...

"ഒാ നമ്മളെയൊക്കെ ആര് നോക്കാനാ... "വിഷ്ണു ചിരിയോടെ പറഞ്ഞു....എല്ലാവരും കൂടി അവിടെ ഒരു കൂട്ടച്ചിരിയായി.. ഇതിനിടയിൽ വീണ മുന്നോട്ട് വന്നിട്ട് ഹരിയെ പാളി നോക്കി കൊണ്ട് പറഞ്ഞു..

"അച്ഛാ ഞാനൊരു പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ട് ഹരിയെട്ടന്.. .

ഹരി അവളെ  ദയനീയമായീ നോക്കിക്കൊണ്ട്.... "എന്താ മോളെ നീ ഇൗ പറയുന്നത്.... "

"ആരാ മോളെ .. നീ  ധൈര്യമായി പറ... " വിഷ്ണു പറഞ്ഞു....

"ആരാ മോളെ......" അച്ഛനും അമ്മയും കോറസ്

 "ഞാൻ പറയുവാണെ ഹരിയെട്ട...." അവൻ അവളെ ദയനീയതയോടെ നോക്കി..

"അച്ഛാ .... അമ്മെ ...നമ്മുടെ കള്ളക്കണ്ണന് പ്രണയം.."   ഒരു   കാമുക ഹൃദയം ദേ ഇതിനകത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നൂ.... ഹരിയുടെ അടുത്ത് ചെന്ന് അവന്റെ  നെഞ്ചിൽ കൈവെച്ചു കൊണ്ട് അവൾ  പറഞ്ഞു...

അവളുടെ ആ നാടകീയത കണ്ട്  എല്ലാവർക്കും ചിരി പൊട്ടി...

"നീ പറ വീണ ആരാ ആൾ" രാധക്ക്‌ ആകാംഷ അടക്കാൻ കഴിയുന്നില്ല..

"അതോ ഏട്ടന്റെ കൂടെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ് ... പേര് ഉമാ  മഹേശ്വരി.... പീഡിയാട്രീഷ്യൻ ആണ്...

"ആഹ കൊള്ളാലോ ഹരിയേട്ടാ... പൂച്ചയെ പോലെ പതുങ്ങിയിരുന്നിട്ട് അപ്പൊൾ പണി പറ്റിച്ചു അല്ലേ....." മുഖം കുനിച്ചിരുന്ന അവന്റെ അടുത്ത് ചെന്ന് ആ മുഖം പിടിച്ചുയർത്തി വിഷ്ണു ചോദിച്ചു...

"ശരിയാണോ മോനെ.'. അരവിന്ദൻ മാഷ് അവന്റെ അടുത്തെത്തി തോളിൽ പിടിച്ചുകൊണ്ട് അവനോട് ചോദിച്ചു..

അവൻ മുഖം കുനിച്ചു......
"എന്തിനാ എന്റെ മോൻ മുഖം കുനിക്കുന്നത്.... ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുക എന്ന് വെച്ചാൽ അത് അത്ര വലിയ തെറ്റ് ഒന്നുമല്ല.. എന്റെ മോൻ  കണ്ടെത്തുന്ന കുട്ടി മോശമായിരിക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്... എന്റെ മക്കളുടെ ഇഷ്ട്ടമാണ് ഞങ്ങളുടെ ഇഷ്ട്ടം.......മോന്  അങ്ങനെയൊരു ഇഷ്ട്ടം ഉണ്ടെങ്കിൽ ഞങ്ങൾ എതിര് നിൽക്കുമെന്ന് കരുതിയോ???    എന്താ രാധേ  സന്തോഷമായൊ....

രാധ അടുത്ത് ചെന്ന് അവന്റെ മുഖം ഉയർത്തി നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് "എന്താ അരവിന്ദേട്ട എത്രയും പെട്ടെന്ന് നമുക്ക് ആ കു്ട്ടിയുടെ വീട്ടിൽ സംസാരിച്ച്  വിവാഹം നടത്തണം... ഇപ്പൊൾ തന്നെ താമസിച്ചുപോയി.. പെൺകുട്ടിയെ കണ്ടെത്തിയ സ്ഥിതിക്ക് നമുക്ക് വേഗം തന്നെ കാര്യങ്ങളിൽ ഒരു തീരുമാനം ആക്കണം... "

അവൻ പെട്ടെന്ന് അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.....

ഓ ഇപ്പൊൾ അമ്മയും അച്ഛനും മോനും ഒന്നായി.. കഷ്ടപ്പെട്ട നമ്മൾ പുറത്ത്... അവളുടെ പരിഭവം കേട്ട്  ഹരി അവളുടെ  അടുത്തേക്ക് ചെന്ന്  അവളെ ചേർത്ത്  പിടിച്ചു... പിന്നെ അവിടെ  സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരുന്നു......

"എടീ മോളെ ഞാനും ഇവിടെ പുര നിറഞ്ഞു നില്ക്കുവാ...... "ബ്രോക്കർ പണി ഏറ്റെടുത്ത സ്ഥിതിക്ക് എനിക്കും കൂടി ഒരെണ്ണം കണ്ടെത്തി താടി...... വിഷ്ണുവിന്റെ  പറച്ചിൽ അവിടെ ചിരിയുണർത്തി....... 

"സമയമാവട്ടേ ഐപിഎസ് കാരാ പിന്നെ ഫീസ് തരേണ്ടിവരും കേട്ടോ.. ചിരിയോടെ പറഞ്ഞിട്ട് അവൾ മുകളിലേക്ക് കയറി...

💫💫💫💫💫💫💫💫

വീണ മുറിയിലെത്തി   മൊബൈൽ എടുത്ത് നോക്കി.. മെസ്സേജ് ഒന്നും വന്നിട്ടില്ല... അവൾക്ക് വല്ലാത്ത നിരാശ തോന്നി.... ഗൗതമിനെ ഒന്ന് വിളിച്ചു നോക്കിയാലോ...

""ശ്ശേ വേണ്ട......."

എന്ത് വേണ്ടാ   സുഹൃത്തുക്കൾ അല്ലേ ഞങൾ.. പിനെന്താ ഒന്ന് വിളിച്ചാൽ.,.. അവൾ ഫോൺ കയ്യിലെടുത്തു ...

വേണ്ട സുഹൃത്തായിട്ട് ഇങ്ങോട്ടും  ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ..  ഒരു വാക്ക് എന്നോട് പറയമായിരുന്നില്ലെ ലീവ് എടുക്കുന്ന കാര്യം...അല്ലെങ്കിൽ തന്നെ ഞാനാരാ.... എന്നെ എന്തിന് ഗൗതം വിളിക്കണം...ശ്ശേ ...ഞാനെന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്..  സ്വയം തലക്ക് കൊട്ടി  എന്തൊക്കെയോ  പറഞ്ഞുകൊണ്ട് തിരിയവേ ഫോൺ ബെല്ലടിച്ചു... ഒറ്റ ഓട്ടത്തിന് ഫോൺ  കയ്യിലെടുത്തു  നോക്കി ... ഗൗതം......  അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി.. ഹൃദയം പെരുമ്പറ മുഴക്കാൻ തുടങ്ങി... ഒരു നിമിഷം ഫോണിലേക്ക് നോക്കി നിന്നിട്ട് മെല്ലെ   ചെവിയോടു ചേർത്തു.....

"ഹലോ"

"ഹലോ ഞാൻ ഗൗതം"

"മ്മ്"

"എന്താടോ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.?"

'ഗൗതം ലീവ് ആയിട്ടെന്തെ പറഞ്ഞില്ല എന്നോട്.."

"ഓ അതാണോ...അത് വീണ എന്റെ ഒരു ഫ്രണ്ട് അമേരിക്കയിൽ നിന്ന് വന്നിട്ടുണ്ട്.. അവന്റെ ഒരു കാര്യത്തിന് വേണ്ടി അത്യാവശ്യമായി രണ്ടു ദിവസം ലീവ് എടുക്കേണ്ടി വന്നു... വിളിച്ചു പറയാൻ പറ്റിയില്ല.. പോട്ടെടോ സോറി... ഉള്ളിലൂറിയ ചിരിയോടെ അവൻ പറഞ്ഞു...

"മ്മ്".... അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു...

"എന്താ വീണ കോളേജിലെ വിശേഷം..." അടുത്ത ആഴ്ചയല്ലെ നമ്മുടെ സ്റ്റഡി ടൂർ... കുറച്ചു കാര്യങ്ങൽ അതിനായി ചെയ്തു തീർക്കാൻ ഉണ്ട്.. നാളെ ഞാൻ വരും ..

"മ്മ്......"ഫ്രണ്ട്  എന്ത് ചെയ്യുന്നു..

"അവനു അവിടെ ബിസിനെസ്സ് ആണ്... ഇവിടെ കോട്ടയം ആണ് വീട്.. അവന്റെ വിവാഹം  ഫിക്സ് ചെയ്തു.. അതിന്റെ ആവശ്യത്തിനായി വന്നതാ അവൻ..."

"മ്മ്"

"എനിക്ക് ഗൗതമിന്റെ ഒരു സഹായം ആവശ്യമുണ്ട്...  സംസാരിക്കാൻ ഉണ്ട്....."

"എന്താ പറഞ്ഞോളൂ വീണ
"
"നേരിട്ട് സംസാരിക്കണം ഗൗതം..."

"ഓകെ .. നാളെ കാണാം നമുക്ക്.. "

"ഒക്കെ.. ഗൗതം."

"ബൈ" ഫോൺ വെച്ചിട്ട് അവൻ തിരിഞ്ഞു കണ്ണാടിയിലെക്ക് നോക്കി... അപ്പൊൾ പെണ്ണിന് എന്നോട് സ്നേഹം ഉണ്ട്.... അവൻ  മേശവലിപ്പു തുറന്നു  അതിൽ നിന്ന് ഒരു ആൽബം എടുത്തു കട്ടിലിന്റെ  ക്രാസ്സിയിലേക്ക്‌ തലയിണ ചാരി വെച്ച് ഇരുന്നിട്ട് ആൽബം തുറന്നു.... അതിലൂടെ മെല്ലെ തന്റെ വിരലുകൾ ഓടിച്ചു... വീണയുടെ പലവിധത്തിൽ ഉള്ള ഫോട്ടോകൾ  നിറഞ്ഞ ആൽബം.. പലപ്പോഴായി അവളറിയാതെ പകർത്തിയവ.... അവൻ ആ ഫോട്ടോയിൽ മെല്ലെ തന്റെ ചുണ്ടുകൾ അമർത്തി...

"എന്റെ പെണ്ണേ എങ്ങനെയാ എന്റെ മനസ്സ് നിന്നെ ഒന്നറിയിക്കുക... നിനക്ക് മനസ്സിലാകുന്നില്ലെ എന്റെ മനസ്സ്.. അതോ മനസ്സിലായിട്ടും നീ അഭിനയിക്കുകയാണോ എന്റെ മുന്നിൽ...നിനക്ക് വേണ്ടി തുടിക്കുന്ന മനസ്സുമായി ഇത്രയും വർഷങ്ങൾ ഞാൻ കാത്തിരുന്നു... ഇൗ വിരഹം ഇനിയും താങ്ങാൻ എനിക്ക് കഴിയുന്നില്ല...എത്രയും പെട്ടെന്ന് തന്നെ നിന്നെ എന്റെ സ്വന്തമാക്കണം.. അവൻ ആ ആൽബം നെഞ്ചോടു ചേർത്ത് വെച്ച് കണ്ണുകൾ അടച്ചു കിടന്നു...

ഹലോ... ഹലോ.. എന്താ ഇവിടെയൊരു പ്രേമം മണക്കുന്നല്ലോ... എന്തൊക്കെയോ കിട്ടിയ മട്ടുണ്ടല്ലോ മോനെ ഗൗതമെ.... മുറിയിലേക്ക് കയറി വന്നുകൊണ്ടു അലക്സി ചോദിച്ചു... അപ്പോഴാണ് അവന്റെ നെഞ്ചില് ഇരിക്കുന്ന ആൽബം അലക്സി യുടെ കണ്ണിൽ പെട്ടത്... പെട്ടെന്ന് അവൻ അത് കൈകളിൽ എടുത്തിട്ട് അത് മറിച്ച് നോക്കി...

കണ്ണുകൾ അടച്ച് കിടന്നിരുന്ന ഗൗതം എഴുനേറ്റു ഇരുന്നു.... അവന്റെ മുഖത്തേക്ക് നോക്കിയ അലക്സി അവന്റെ കണ്ണുകളിൽ നീർത്തിളക്കം കണ്ടു ഞെട്ടി..

"എന്താടാ ഇത്.... അവളോട് പറഞ്ഞു കൂടെ നിനക്ക്... നിന്റെ ധൈര്യം ഒക്കെ എവിടെപ്പോയി.... ? ശ്ശേ.. ഇത്രയേ ഉള്ളോ നീ... ചിലപ്പോൾ അവൾക്കും നിന്നോട് ഇങ്ങനെയായിരിക്കും... തുറന്നു സംസാരിച്ചു നിങൾ എത്രയും പെട്ടെന്ന് ഒന്നാകാൻ നോക്ക്...

അറിയില്ലെടാ... അവൾക്കും എന്നെ ഇഷ്ട്ടം ആണെന്ന് എന്റെ മനസ്സ് പറയുന്നു..... പക്ഷേ പരസ്പരം സംസാരിക്കാൻ എന്തോ ഒരു തടസ്സം ഉള്ളതുപോലെ...

മ്മ്....


💫💫💫💫💫💫💫


ഇൗ സമയം ഗൗതമിനോട് സംസാരിച്ചു ഫോൺ വെച്ചു കഴിഞ്ഞപ്പോൾ മനസ്സൊന്നു ശാന്തമായപോലെ.. ചുണ്ടിൽ ഊറിയ ചിരിയുമായി ഒരു മൂളിപ്പാട്ടും പാടി താഴേക്ക് ഇറങ്ങിയ അവളെ ഹരി പിടിച്ചു നിർത്തി...

"എന്താണൊരു മൂളിപാട്ടോക്കെ...." ഹരി ചോദിച്ചുകൊണ്ട് അവളെയും പിടിച്ചു  ഗാർഡനിലെക്ക്‌ നടന്നു....  അവളെ അവിടെ ഇരുത്തിയ ശേഷം അവനും ഒപ്പമിരുന്നു.....

"വീണ  ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു...... നിനക്ക് എന്തോ പ്രശ്നം ഉള്ളതുപോലെ .. നമ്മൾ തമ്മിൽ പറയാത്ത ഒരു കാര്യം പോലും ഇതുവരെ ഉണ്ടായിരുന്നില്ല.... ഇപ്പൊൾ പിന്നെ എന്താ എന്റെ മോൾക്ക് പറ്റിയത്.... എപ്പോഴും ചിന്തയും മൂഡിയായിട്ടുള്ള ഇരുപ്പും ഒക്കെ..

"ഒന്നുമില്ല ഏട്ടാ.. ഏട്ടന് വെറുതെ തോന്നുന്നതാ...'

നിന്റെ മുഖം ഒന്ന് വാടിയാൽ എനിക്കതു മനസ്സിലാകും .... അതുകൊണ്ട് നീ ഒഴിഞ്ഞു മാറാൻ നോക്കണ്ട.. പറ എന്താ  കാര്യം..

"ഏട്ടൻ വിചാരിക്കുന്നത് പോലെ ഒന്നുമില്ല   നമ്മുടെ ഗാഥയുടെ ഒരു വിവരവും ഇല്ലല്ലോ..  എനിക്ക് തോന്നുന്നു ഏട്ടാ അവൾക്കെന്തോ സംഭവിചിട്ടുണ്ടെന്ന്..."

"ഇപ്പൊൾ നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം??"

കാരണം ഉണ്ട് ഏട്ടാ...ഏട്ടൻ വന്നെ" അവൾ അവന്റെ കൈ പിടിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് കയറി... മേശവലിപ്പു തുറന്നു ആ ഡയറി എടുത്തു അവനെ കാണിച്ചു...

അവൻ അത് വായിച്ച് നോക്കിയിട്ട്.... "അല്ല ഇതിപ്പോൾ ഇവിടെ വന്ന് ആ രെഴുതാനാ..?

"അതാ ഏട്ടാ എനിക്കും മനസ്സിലാകാത്തത്"

എന്തായാലും നമുക്കിത് വിഷ്ണുവിനെ ഏൽപ്പിക്കണം.. അവൻ അന്വേഷിക്കും ഇതിന്റെ സത്യാവസ്ഥ.."

"ഇപ്പൊൾ വേണ്ട ഏട്ടാ  .... അവൾ എന്തെങ്കിലും ആപത്തിലാണെങ്കിൽ പോലീസ് ഒക്കെ ചെന്ന് അത് കൂടുതൽ കുഴപ്പമായാലോ..... നമുക്ക് ഒന്നന്വേഷിക്കാം....എന്തെങ്കിലുമൊരു വിവരം കൂടി കിട്ടിയിട്ട് വിഷ്ണുവേട്ടനെ അറിയിക്കാം....ഞാൻ രാഹുലിനോട് സംസാരിച്ചു...അവനും
അന്വേഷിക്കുന്നുണ്ട്....

"എങ്കിലും നമ്മൾ ഇത് അവനെ ഏൽപ്പിക്കുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നുന്നു... അവൻ അന്വേഷിച്ചാൽ പെട്ടെന്ന് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞാലോ?? എന്തെങ്കിലും ആപത്തിൽ ആണെങ്കിൽ അവൻ നോക്കിക്കോളും....

ശരിയാ ഏട്ടൻ പറഞ്ഞത്. എങ്ങനെയുള്ള അവസ്ഥയിൽ ആണ് അവളെന്ന് അറിയാതെ പോലീസ് ഒക്കെ ചെന്നാലോ.... നമുക്ക് ഒന്നുകൂടി അന്വേഷിച്ചിട്ടും പോരെ ഇത് പറയുന്നത്.. തന്നെയുമല്ല വിഷ്ണുവേട്ടൻ  ഇപ്പൊൾ വേറേ ഏതോ കേസിന്റെ പിറകേയല്ലെ.. അതിന്റെ കൂടെ ഇതുംകൂടി എങ്ങനെയാ പറയുക ഏട്ടാ...

Ok  നിന്റെ ഇഷ്ട്ടം പോലെ   നമുക്ക് എത്രയും പെട്ടെന്ന് അവളെ കണ്ടെത്താം." മോള് വിഷമിക്കണ്ട...

"മ്മ്"

"ഇതു മാത്രമേയുള്ളൂ....വേറേ എന്തെങ്കിലും "ഹരി ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു....

"പോ ഏട്ടാ.. "

എന്താ ഇവിടെ ഒരു രഹസ്യ ചർച്ച... അങ്ങോട്ട് കയറി വന്നുകൊണ്ടു വിഷ്ണു ചോദിച്ചു..

പെട്ടെന്ന്  വീണ തന്റെ കയ്യിലിരുന്ന ഡയറി വിഷ്ണു കാണാതെ മേശ വലിപ്പിലേക്ക്‌  വെച്ചു....

ഒന്നൂമില്ലെടാ... നീ വാ ഹരി രണ്ടുപേരെയും വിളിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി....

അവർ മൂന്നു പേരും കൂടി അവിടെയിരുന്നു..
"എന്തായി വിഷ്ണു നിന്റെ  കാര്യങ്ങളൊക്കെ ... കേസിന്റെ അന്വേഷണം എവിടെ വരെയായി.."ഹരി ചോദിച്ചു..

അത് ഹരിയേട്ട ഒരു കോളിളക്കം സൃഷ്ട്ടിച്ച കേസാണ്... ഡൽഹിയിൽ വെച്ച് ഒരു പെൺകുട്ടി കൊല്ലപ്പെട്ടു....ആ കുട്ടി ജോലി ചെയ്തിരുന്ന കമ്പനിയെ ചുറ്റിപറ്റി ഒരു പാട് complaints മുൻപും ഉണ്ടായിട്ടുണ്ട്...ആ കമ്പനിയുടെ മറവിൽ  പെൺകുട്ടികളെ പുറത്തേക്ക് കയറ്റി അയക്കുകയും, മയക്കുമരുന്ന്  കള്ളക്കടത്ത്  നടത്തുകയും ചെയ്യുന്ന സംഘം  പ്രവർത്തിക്കുന്നതായി സംശയമുണ്ട്.... ഇവിടെ കോട്ടയത്ത് ആണ് ആ കൊല്ലപ്പെട്ട കുട്ടിയുടെ വീട്... കൂടെ ഒരു പെൺകുട്ടി മിസ്സിങ്ങും ആയിട്ടുണ്ട്....ആ കുട്ടി ഇപ്പൊൾ എവിടെയാണെന്ന് ഒരു അറിവുമില്ല..... ആകെ കൺഫ്യൂഷൻ പിടിച്ച കേസാണ്.. എവിടെ നിന്ന് തുടങ്ങണമെന്ന് ഒരു വ്യക്തത ഇല്ല......ഞാൻ അതിന്റെ ആവശ്യത്തിനായി ആണ് കഴിഞ്ഞ ദിവസങ്ങളിൽ പോയത്....

രാഹുൽ എന്തൊക്കെയോ തെളിവുകൾ തന്നു എന്ന് പറഞ്ഞിരുന്നല്ലോ വിഷ്ണു വേട്ട..

മ്മ്.. രാഹുലിന്റെ ഫ്രണ്ട് ആയിരുന്നു  അന്നതിന്റെ റിപ്പോർട്ട്  കവർ ചെയ്തിരുന്നത്....... അതിനെക്കുറിച്ചുള്ള കുറച്ചു  ഡീറ്റെയിൽസ് തന്നു...  ബാക്കി തെളിവുകൾ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് ഞങൾ.. ആ   മിസ്സിങ് ആയ കുട്ടിയെ കണ്ട് കിട്ടിയാൽ കേസിന് വ്യക്തമായ തെളിവുകൾ കിട്ടും.... അന്വേഷണം നടക്കുന്നു.. പെട്ടെന്ന് തന്നെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിൽ ആണ് ഞങൾ... ഇപ്പൊൾ തന്നെ മുകളിൽ നിന്ന് നല്ല പ്രഷർ ആണ്... ഉന്നതങ്ങളിൽ  പെട്ടവർക്ക് ഈ കേസുമായി ബന്ധം ഉണ്ടെന്നാണ് കിട്ടിയ വിവരം... ഇന്ത്യയിൽ മാത്രമല്ല ദുബൈ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്... എത്രയും പെട്ടെന്ന് ഇതിനൊരു തുമ്പു കണ്ടെത്തിയില്ലെങ്കിൽ ശരിയാവില്ല... ആകെ തലവേദന പിടിച്ച കേസാണ് ഹരിയെട്ട....

നീ വിഷമിക്കണ്ട പെട്ടെന്ന് തന്നെ നിനക്ക് എല്ലാം കണ്ടെത്താൻ കഴിയും.....എനിക്കുറപ്പുണ്ട്.. ഹരി അവന്റെ തോളിൽ തട്ടി....പിന്നെയും കുറച്ചു നേരം കൂടി മൂന്നുപേരും  സംസാരിച്ചുകൊണ്ട് അവിടിരുന്നു...

പെട്ടെന്ന് ഹരിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു... അവൻ ഫോൺ എടുത്തു നോക്കി... ഹോസ്പിറ്റലിൽ നിന്നാണ്.. ഫോണും എടുത്തു അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി....


തുടരും....


വായിച്ച് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും കമന്റും മറക്കല്ലേ..


Shenka..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top