നീ വരുവോളം - 23
""വിച്ചേട്ടാ... മോൾടെ കാത് കുത്തണം...."" രാത്രിയിൽ മോളെ തൊട്ടിലിൽ ഉറക്കി കിടത്തി അവന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കുകയാണവൾ
""കുത്താം....""
പണ്ടൊക്കെ ആയിരുന്നേൽ വല്യ ചടങ്ങായിരുന്നു... ഇന്നിപ്പോ ഏതേലും ജ്വല്ലറിയിൽ കൊണ്ടുപോയി വേദന ഇല്ലാതെ കുത്തിക്കാം... അത് നന്നായല്ലേ വാവാച്ചിക്ക് വേദനിക്കൂലാലോ...
""മ്മ്മ്ഹ്ഹ് നന്നായി....""
എന്നാ നമ്മുക്ക് "കുഞ്ഞിക്കണ്ണനിൽ" കൊണ്ടുപോയി കാത് കുത്താം എന്തേ..???
""കുഞ്ഞിക്കണ്ണൻ എങ്കിൽ കുഞ്ഞിക്കണ്ണൻ..""
സംസാരരീതിയിലെ വ്യത്യാസം മനസിലാക്കിയവൾ നെഞ്ചിൽ നിന്നും എഴുന്നേറ്റ് കിടക്കയിലേക്ക് ഇറങ്ങികിടന്നു... ഇടം കണ്ണിട്ടൊന്നവനെ നോക്കി.... തന്നിലേക്ക് നീളുന്ന അവന്റെ കണ്ണുകളെ തിരിച്ചറിഞ്ഞതും... ഇട്ടിരുന്ന ഷർട്ടിൽ പിടിച്ചുവലിച്ചവനെ തന്റെ ദേഹത്തേക്ക് ചേർത്തണച്ചു..... മുറിയിൽ നേർത്ത നിശ്വാസങ്ങൾ മാത്രമായി....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
കുളിച്ചിറങ്ങുമ്പോഴും മോള് തൊട്ടിലിലും അച്ഛൻ ബെഡിലും സുഖനിദ്രയിലാണ്....
സാരി എടുത്തുടുത്ത് നേരെ അടുക്കളയിലേക്ക് നടന്നു... പതിവില്ലാതെ അച്ഛമ്മയും ഉണ്ട് ഇന്ന് സുഭദ്രാപ്പയ്ക്കും അമ്മയ്ക്കും ഒപ്പം അടുക്കളയിൽ....
വാവക്കുട്ടി എണീറ്റില്ലേ മോളെ...???
""ഇല്യ അച്ഛമ്മേ ഇന്നലെ ഒരേകരച്ചിലായിരുന്നു ഒത്തിരി വൈകിയിട്ട ഉറങ്ങിയത്...."" പറയുന്നതിനൊപ്പം അച്ഛമ്മേടെൽന്ന് അരിഞ്ഞുകൊണ്ടിരിക്കുന്ന പയർ വാങ്ങി ബാക്കി മുറിച്ചു.... ഇടയ്ക്കിടെ തന്നെത്തന്നെ നോക്കുന്ന ആ പ്രായമായ കണ്ണുകളെ പുഞ്ചിരി നൽകി സന്തോഷിപ്പിച്ചു.....
ധനു എണീറ്റില്ലേ അമ്മേ.....????
ആാാ അത് പറയാത്തതാ ബേധം എണീറ്റിട്ടൊക്കെ ഉണ്ട്... ഇന്നലെ അപ്പുന്റെ അടുത്തൂന്ന് പോയി വരുമ്പോ കൊണ്ടുവന്നൊരു പുസ്തകമുണ്ടല്ലോ ഒരു ബാലകഥകൾ...അതിരുന്ന ഐ എ എസ് നു പഠിക്കുന്ന പോലെ കാര്യപ്പെട്ട് ഇരുന്ന് വായിക്കുവാ.....
അയ്യടാ ഞാനൊന്ന് അങ്ങോട്ട് മാറിയപ്പഴേക്കും തുടങ്ങി അല്ലേ എന്നെപ്പറ്റി പരദൂഷണം പറയാൻ...? അങ്ങോട്ട് വന്ന ധനു മീനാമ്മ ചിരവികൊണ്ടിരുന്ന തേങ്ങ വായിലിട്ട് ചവച്ചോണ്ട് ചോദിച്ചു...
അല്ല ധനുമോളെ നീ ഐ എ എസ് നു പഠിക്കുവാന്ന് പറഞ്ഞു മീനേടത്തി സത്യമാണോ...??? സുഭദ്ര ആയിരുന്നു..
ആക്കല്ലേ സുഭദ്രാപ്പെ... ഞാൻ എങ്ങാനും കെട്ടുന്നത് ആ അപ്പുവേട്ടനെ പോലെ ഒരു പുസ്തകപുഴുവിനെ ആണെങ്കിൽ എനിക്കും വേണ്ടേ ഇത്തിരി പൊടിക്കൊരു വായനാ ശീലം അതാ....
""അയ്യോ ഭയങ്കര ആഴത്തിലുള്ള വായന ആണല്ലോ ധനുമോളെ.... അപ്പുവേട്ടനെ പോലെ എന്തിനാ വേണമെങ്കിൽ അപ്പുവേട്ടനെ തന്നെ കെട്ടിച്ച് തരാം അല്ലേ മീനേടത്തി..."" മീന ചിരിച്ചുകൊണ്ട് തേങ്ങ വാരിയെടുക്കുന്ന ധനുവിന്റെ കൈകളിൽ അടിച്ചോണ്ടിരുന്നു...
""ഓ നമ്മളെപോലുള്ള അടക്കവും ഒതുക്കവും ഉള്ള പിള്ളേരൊന്നും അങ്ങേർക്ക് ചേരൂല സുഭദ്രാപ്പെ..."" അവളൊരു ദീർഘനിശ്വാസം എടുത്തുവിട്ടു... എല്ലാവരും അവളെ തന്നെ അന്തംവിട്ട് നോക്കിയിരുന്നു....
""അതല്ല ദച്ചുചേച്ചിയെ പോലെ ചാടിത്തുള്ളുന്ന ഒരുകൊച്ചാണേൽ പെർഫെക്ട് ആയേനെ... ഈൗ...."" തമാശകേട്ട് ബാക്കിയുള്ളവർ ചിരിക്കുമ്പോൾ ദച്ചുവിന്റെ കൈകളിൽ കത്തി കൊണ്ടുകയറി....
""സൂക്ഷിക്കണ്ടേ മോളെ..."" മുറിഞ്ഞ വിരൽ ജാനകി തുപ്പൽ കൊണ്ട് നനച്ചു.... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ഈറനായി....
ദച്ചുചേച്ചിയെ ഒരുപാടങ്ങ് സന്തോഷകണ്ണുനീർ ഒഴുക്കി കളയല്ലേ 24 ഹവേഴ്സ് മുറുക്കാൻ ചവയ്ക്കുന്ന ഓഞ്ഞ വായയാണത്.....
""നിൽക്കെടി അസത്തെ അവിടെ..."" ജാനകി ഇരുന്ന കസേരയിൽ നിന്നും ചാടി എഴുന്നേറ്റപ്പോഴേക്കും ധനു ഓടി രക്ഷപ്പെട്ടിരുന്നു..... ചിരിയോടെ അടുക്കളയിലെ ജനവാതിലിലൂടെ ദച്ചു പുറത്തേക്ക് നോക്കി.... പിന്നിലെ ചുവന്ന ചീര വളർന്നു നിൽക്കുന്ന പാടവരമ്പിലൂടെ കയ്യിലൊരു പുസ്തകവും പിടിച്ചുവരുന്ന അപ്പുവേട്ടനെ കണ്ടു.... നടക്കാൻ തടസമായി നിൽക്കുന്ന വള്ളികളൊക്കെ അവൻ ശ്രദ്ധയോടെ കാലുകൊണ്ടും കുനിഞ്ഞ് കൈകൊണ്ടും എടുത്ത് മാറ്റുന്നുണ്ട്...... ചീരയില പറിച്ചെടുക്കുന്ന പ്രായമായ കമലാമ്മയോട് എന്തൊക്കെയോ സംസാരത്തിലാണ്... കമ്മലിട്ട തൂങ്ങി വലുതായ അവരുടെ കാതിലെ തുളയിൽ തൊട്ടുനോക്കി എന്തൊക്കെയോ പറയുന്നുണ്ട്... ഇടയ്ക്കിടെ ഓരോരോ അടി കമലാമ്മ അപ്പുവേട്ടന് കൊടുക്കുന്നുണ്ട്.... എന്നിട്ടും ചുളിവ് വീണ അവരുടെ കവിൾത്തടങ്ങളിൽ പിടിച്ച് കൊഞ്ചിക്കുന്നുണ്ടവൻ..... ഷർട്ടൊന്ന് പൊക്കി കയ്യിലുണ്ടായിരുന്ന പുസ്തകം ഉടുത്ത മുണ്ടിന്റെ ഇടയിൽ തിരുകിവച്ച് അപ്പുവേട്ടൻ കമലാമ്മയെ എടുത്ത് പാടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടപ്പോൾ ചുണ്ടിൽ അറിയാതെ ചിരി വന്നു....
ആാാ ചിരി മായാതെ തിരിഞ്ഞപ്പോൾ പിന്നിൽ വിച്ചുവേട്ടൻ നിൽക്കുന്നുണ്ട്... പതിവ് പോലെ മീശ കടിച്ചുപിടിച്ചിട്ടുണ്ട് ഒപ്പം തലയ്ക്കൊരു ആട്ടവും ഉണ്ട്.... കണ്ണും പിരികവും ഉയർന്നുതാഴുന്നുണ്ട്.....
"""അത് പിന്നെ അടികൊണ്ടിട്ടും കമലാമ്മയെ എടുത്ത് പൊക്കണത് കണ്ടപ്പോൾ.....""" അവള് ഇളിഞ്ഞ ചിരിയോടെ അവനെ നോക്കി....
മ്മ്മ്ഹ്ഹ് മ്മ്മ്ഹ് മ്മ്മ്ഹ്..... തലയുടെ ആട്ടം നിർത്താതെ തുടർന്നോണ്ടിരുന്നു... ദച്ചു അടുക്കളക്കുള്ളിൽ ചുറ്റും കണ്ണോടിച്ചു...
"എല്ലാരും കൂടെ ഇതെപ്പം പോയോ എന്തോ" ആത്മഗതം ഇത്തിരി ഉറക്കെയായി...
നിങ്ങളെന്താ മനുഷ്യാ ഈ തലയിട്ട് ഇളക്കികൊണ്ടിരിക്കുന്നെ...??? വല്ല സംശയവും ആണെങ്കിൽ ദേ ഈൗ കത്തി ഞാൻ പള്ളയ്ക്ക് കയറ്റും..... അല്ലാ കൊഞ്ചാനാണ് ഉദ്ദേശമെങ്കിൽ.......
ഉദ്ദേശമെങ്കിൽ....??? അവൻ മീശയുടെ അറ്റം ഒന്ന് കൂർപ്പിച്ച് ഉടുത്തിരുന്ന മുണ്ട് ഒന്ന് ഉയർത്തികെട്ടി....
'ഉദ്ദേശമെങ്കിൽ.......' അവളൊന്നൂടെ ചുറ്റിലും നോക്കി... അതിന് മുൻപെയവൻ അവളെ വലിച്ച് നെഞ്ചിലോട്ട് ഇട്ടിരുന്നു....
കുറച്ചുനേരം അനങ്ങാതെ മൗനമായി പ്രണയം കൈമാറി....
വിച്ചേട്ടൻ എപ്പഴാ എണീറ്റെ....??? മോളുണർന്നില്ലേ...???
ഞാൻ എണീറ്റപാടെ നേരെയിങ്ങ് പോന്നു... മോളൂട്ടി തൊട്ടിലിൽ തന്നെയാ.... ഉറക്കം എണീറ്റിട്ടില്ല.... ഞാൻ ഇവിടെവന്ന് തിരിഞ്ഞ് കളിച്ചപ്പോൾ ഇവിടുള്ളോരെല്ലാം നമ്മുടെ സൗകര്യത്തിനുവേണ്ടി പുറത്തേക്ക് ഇറങ്ങി തന്നു.... എന്തായാലും തന്ന സൗകര്യം പാഴാക്കണ്ട അല്ലേ ഭാര്യേ....?? കൈവിരലുകൾ കുസൃതി കാട്ടി തുടങ്ങി..... അനങ്ങാതെ അവന്റെ പ്രണയത്തിൽ ലയിച്ചുനിന്നു....
""അഹും... അഹും.... ഇവിടെ അവിവാഹിതയും കല്യാണപ്രായം തികഞ്ഞതുമായ പെൺകുട്ടികൾ ഉണ്ട്..."" ധനുവിന്റെ ശബ്ദം കേട്ട് ഞെട്ടി പിടഞ്ഞുമാറിനിന്നു...
നിന്നെ ഇപ്പം ആരാ ഇങ്ങോട്ട് കെട്ടിയെടുത്തെ കുരുപ്പേ....??? വിച്ചു ധനുവിന്റെ കാതിൽ പിടുത്തമിട്ടു....
""ആാാ... വിട് വിട്... ഉമ്മറത്തേക്ക് പാടവരമ്പത്തൂടെ നടന്നുപോയ അപ്പുവേട്ടനെ വിളിച്ച് കയറ്റിയിട്ടുണ്ട് അച്ഛനും ദാസവല്യച്ചനും... ഞാൻ ഒരു ചായ പറയാൻ വന്നതാ....അപ്പഴല്ലേ ഇവിടെ റൊമാൻസ്.... """നാണം സ്വന്തം മുഖത്ത് വാരി വിതറുന്നുണ്ട് ധനു....
അതേ ഇവിടെ റൊമാൻസ് കളിച്ചത് ഞങ്ങളാണോ അതോ നീയാണോ....???
അതെന്ത് ചോദ്യമാ വിച്ചുവേട്ടാ.... നിങ്ങള് തന്നെ...
""പ്ഫാ... എന്നാൽ ഞങ്ങള് നാണിച്ചോളാം കേട്ടോടി കുരുത്തംകെട്ടവളെ..... ഇറങ്ങിപ്പോടി.....""" വിച്ചു ആക്രോശിച്ചപ്പോൾ ധനു ഓടി രക്ഷപെട്ടു...
ഏട്ടന്റെയും അനിയത്തീടെയും അടിയുടെ ഇടയിൽ ഉണ്ടാക്കിവച്ച ചായയിൽ നിന്നും രണ്ട് ഗ്ലാസിൽ ചായ ഒഴിച്ച് ദച്ചു ഉമ്മറത്തേക്ക് നടന്നു പിന്നാലെ വിച്ചുവും... ഒരു ഗ്ലാസ് ചായ അപ്പുവിന് കൊടുത്തിട്ട് മറ്റേഗ്ലാസ്സ് വിച്ചുവിനും കൊടുത്തു.... വിച്ചുവിന്റെ അടുത്തായിത്തന്നെ സ്ഥാനവും ഉറപ്പിച്ചു.....
അപ്പുവേട്ടൻ എവിടെ പോയി വരാ...??
ഞാനൊന്ന് വായനശാലയിൽ പോയതാടോ.... വരുന്ന വഴിയിൽ ഇവരിങ്ങോട്ട് വിളിച്ചു..... താനിത് കുറച്ച് അകത്തേക്ക് വച്ചോ... കമലാമ്മ തന്നതാ കുറച്ച് ചീര... കൊടുക്കുന്നകൂട്ടത്തിൽ അവൻ ഇടയ്ക്കിടെ ഉള്ളിലേക്ക് നോക്കുന്നുണ്ട്....
അപ്പുവേട്ടൻ ഇതാരെയാ ഈ നോക്കണേ...???
മോള്.... മോളുണർന്നില്ലേടോ....???
""ഓ അവളെയാണോ.... പീക്കിരി നല്ല ഉറക്കമാ... ഇന്നലെ ഉറങ്ങിയിട്ടേ ഇല്ലാ... ഒരുപാട് വൈകി ഉറങ്ങുമ്പോ....""
മ്മ്മ്ഹ്ഹ്... എന്നാ ഞാൻ അങ്ങോട്ട് ഇറങ്ങുവാ....
""താനിവിടെ നിൽക്കപ്പൂ മോളെ കണ്ടിട്ട് പോകാം..... ദച്ചു ചെല്ല് ചെന്ന് മോളെ എടുത്തോണ്ട് വാ....."" മെല്ലെ മുകളിലേക്ക് നടന്നു...
തൊട്ടിലിൽ സുഖനിദ്രയിലാണെന്ന് തോന്നുന്നു വാവാച്ചി....
""അമ്മേടെ മീനൂച്ചേ ഇങ്ങനെ ഒങ്ങാൻ പാടുണ്ടോ.... വായോ എണീറ്റെ... അപ്പുമാമ വന്നിട്ടുണ്ട്.. നമ്മച്ചിന്ന് കാത് കുത്താൻ പോവണ്ടായോ.... കുഞ്ഞി ജിമിക്കി ഇടാമേ..."" നടന്ന് തൊട്ടിലിനരികിൽ എത്തുമ്പോഴും കണ്ണടച്ച് കിടക്കുകയാണവൾ...
അമ്മേടെ ചുന്ദരിമോളെണീറ്റേ ആരൊക്കെയാ കാണാൻ വന്നേക്കണേന്ന് നോക്കിക്കേ എന്നിട്ട്.... പതിയെ തൊട്ടിലിൽ നിന്നും എടുക്കുമ്പോഴും അവള് അനങ്ങാതെ കിടക്കുകയായിരുന്നു....
"വാവേ എണീച്ച്...." തോളത്തിട്ട് കുലുക്കി വിളിച്ചു...... ഇല്ലാ അനക്കമില്ല....
ഭയത്തോടെ കട്ടിലിലേക്ക് കിടത്തി... വിയർപ്പിൽ കുളിച്ച് അതുണങ്ങിത്തുടങ്ങിയതുപോലുള്ള നനവ് ആ കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നു....
വാവേ... എണീക്ക് വാവേ.... അവളാ കുഞ്ഞുശരീരം പിടിച്ചുകുലുക്കി.... അനങ്ങാതെ കളിചിരികൾ ഇല്ലാതെ കിടക്കുന്ന മീനൂട്ടിയെ കണ്ടപ്പോൾ കണ്ണില് പാതി ഇരുട്ട് വീഴുന്നതുപോലെ """വാവേവേ........""""" ഒരലർച്ചയോടെ ബോധം നഷ്ടപ്പെട്ട് നിലംപതിച്ചു.......
കണ്ണ് തുറക്കുമ്പോൾ ചുറ്റിലും ആരെല്ലാമൊക്കെയൊ ഉണ്ട്.... മോള്...?? തളർച്ചയോടെ അടുത്ത് നിന്ന സ്ത്രീയോട് ചോദിച്ചു....
ഇപ്പം കൊണ്ടോരും കുഞ്ഞേ...
ഒരു നടുക്കത്തോടെ പതിയെ എഴുന്നേറ്റ് നടന്നു.. പരിചിതമായ കുറെമുഖങ്ങൾ.... മുന്നോട്ട് നടന്നപ്പോൾ പിന്നിൽ നിന്നുമാരോ പിടിച്ചു....
""ദച്ചൂ...."""
അമ്മൂ എന്റെ മോള്... എന്റെ മോളെവിടെ അമ്മൂ...???
"""ഉറക്കത്തിലായിരുന്നൂന്നാ കേട്ടെ ശ്വാസം കിട്ടാതെയാത്രേ ആാാ കുഞ്ഞ് പോയത്.....""
അടുത്തുനിന്ന ആരോ ആരോടോ പറയുന്നത് ചെവിക്കുള്ളിലൂടെ കുത്തികയറി....
"""പറയെടി എന്റെ മോളെവിടേ.... പറാ... എന്റെ കുഞ്ഞെവിടെ.....""""ഒരലർച്ചയോടെ എല്ലാവരെയും തട്ടിത്തെറിപ്പിച്ച് ഉമ്മറത്തേക്കോടി.... മുന്നിലെ മുറ്റത്ത് ആരൊക്കെയോ ചേർന്ന് ഒരു ദാർപ്പായ വലിച്ചുകെട്ടുന്നുണ്ട്..... സമനില കൈവിട്ടുപോകുന്നതുപോലെ തോന്നി....
"അയ്യോ എന്റെ കുഞ്ഞെവിടെ... ആരെങ്കിലും ഒന്ന് പറാ....." അവൾ നാലുചുറ്റും അലറി... ഉമ്മറത്തെ ഒരുമൂലയിൽ അനക്കമറ്റിരിക്കുന്ന സുഭദ്രാപ്പയെയും അമ്മയെയും ധനുവിനെയും കണ്ടപ്പോൾ തളർച്ചയോടെ നിലത്തേക്ക് പടഞ്ഞിരുന്നുപോയി.....
"അച്ഛമ്മേ...." താങ്ങി ഇരുത്തിയ ആ ചുളിവുവീണ കൈകളിൽ ഒന്ന് പിടിച്ചു.... "എന്റെമോള്..." ഒരുത്തരത്തിനായി ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.....
""ആർക്കാ ഇഷ്ടവാത്തെ അത്രേം നല്ല മോളല്ലായിരുന്നോ.... ഈശ്വരനും ഇഷ്ടം തോന്നിക്കാണും അവളെയൊന്ന് കൊഞ്ചിക്കാൻ.... ആ കുഞ്ഞിച്ചിരി ഒന്ന് അടുത്തിരുന്നു കേൾക്കാൻ...."" മുറിഞ്ഞ് മുറിഞ്ഞ് കണ്ണുനീരിനെ തടഞ്ഞുനിർത്തി ആ സ്ത്രീ എങ്ങനെയൊക്കെയോ പറഞ്ഞു....
അച്ഛമ്മയെ തന്നെ തറഞ്ഞുനോക്കി....
ആാാ ശരീരത്തിലൂടെ ഊർന്നിറങ്ങി മടിയിലേക്ക് വീണുപോയി......
കാതുകളിൽ വാവാച്ചിയുടെ പൊട്ടി പൊട്ടിയുള്ള ചിരി അലയടിച്ചു....
""വാവേ...""" ഇടയ്ക്കിടെ അതുമാത്രം ഉരുവിട്ട് കൊണ്ട് അവളുടെ ശരീരമൊന്ന് വിറകൊണ്ടു....
ലൈക്ക് കമന്റ് ചെയ്യണേ...
തുടരും...
©️ Anjali mohan
രചന : അഞ്‌ജലി മോഹൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....