എന്റെ മോൾടെ ഓർമകളെങ്കിലും എനിക്ക് വേണം വിച്ചേട്ടാ... ഇതൊക്കെ എടുത്ത് മാറ്റിയിട്ട് എന്റെ മോളേ ഈൗ മനസ്സിൽ നിന്നും പടിയിറക്കി വിടാമെന്നാണോ... ഇപ്പഴും എന്റെ കുഞ്ഞിനെ ചുമന്ന അടിവയറിന്റെ വേദനപോലും മാറിയില്ല.... ഇതൊക്കെ എന്റെ വാവേടെയാ എങ്ങോട്ടും എടുത്ത് മാറ്റേണ്ട ആരും... ആരും....""" ബാഗിലിരുന്ന കുഞ്ഞുടുപ്പുകളൊക്കെ കിടക്കയിലേക്ക് ഭ്രാന്തിയെപ്പോലെ വിതറി.... ഒന്നുരണ്ടെണ്ണം ചുരുട്ടിപിടിച്ച് മൂക്കിലേക്ക് അടുപ്പിച്ചു..... കരുതിവച്ച ധൈര്യമൊക്കെ ചോർന്നു പോയി..... അലറിക്കരഞ്ഞു.... ഉറക്കെ.... ഉറക്കെ.....
പിന്നിലെ ചുമരിലേക്ക് തളർന്ന് ചാഞ്ഞ് അവനാ കാഴ്ച കണ്ടുനിന്നു.........
കരയട്ടെ കരഞ്ഞു തീർക്കട്ടെ ഉള്ളിലെ നോവ്.....
""എന്തിനാ വാവേ എന്തിനാ അമ്മേ ഇട്ടേച്ച് പോയെ....""" പതം പറഞ്ഞ് കണ്ണിൽ മയക്കം വരുന്നവരെയും കരഞ്ഞു.... കണ്ടുനിൽക്കാനാവാതെ സുഭദ്രയും മീനാമ്മയും മുറിവിട്ടിറങ്ങിയിരുന്നു..... വിച്ചു മുറിയിലെ കുഞ്ഞുമേശയ്ക്കരുകിൽ ഇട്ട കസേരയിൽ ഇരുന്ന് തലചായ്ച്ചു.... മരത്തടിയിലേക്ക് മുത്തുകൾപോലെ കണ്ണുനീർത്തുള്ളി ഇറ്റുവീണു...
തലയിലൂടെയുള്ള സ്പര്ശനം മനസിലാക്കിയാണ് തലയുയർത്തി നോക്കിയത്... നേരം ഇരുട്ടിയിരുന്നു....
""പറ്റുന്നില്ല വിച്ചേട്ടാ തളർന്നു പോകുവാ... ഭ്രാന്ത് പിടിക്കുന്നത് പോലെ..... പിടിച്ച് നിൽക്കാൻ പറ്റണില്ല... നിക്കി ന്റെ മോളെ വേണം...."" ഷർട്ടിൽ പിടിച്ചെഴുന്നേൽപ്പിച്ചവനെ വാരിപ്പുണർന്നു.....
"""എനിക്കെന്റെ മോളെ വേണം വിച്ചേട്ടാ താ.... താ... തിരികെ താ എനിക്ക്..."""" അവളവന്റെ ചുണ്ടുകളിൽ ബലമായി ചുംബിച്ചു അവന്റെ മുഖത്തെ കഴുത്തിലേക്ക് പൂഴ്ത്തി..... ഭ്രാന്തമായ ചെയ്തികൾ കണ്ടവനവളെ പിടിച്ചുതള്ളി കിടക്കയിലേക്കിട്ടു.....
""എനിക്കെന്റെ കുഞ്ഞിനെ വേണം...താ അവളെ.. താ..."" ഉച്ചത്തിലുയർന്ന ശബ്ദം നേർത്ത് നേർത്ത് ഒടുങ്ങി തുടങ്ങി...
""എന്തൊക്കെയാ മോളെ നീ കാട്ടികൂട്ടണേ..."" ചേർത്തുപിടിച്ചവനവളുടെ നെറ്റിയിൽ ചുംബിച്ചു ....
തരുവോ എനിക്കെന്റെ മോളെ.... ??? കരഞ്ഞുവീങ്ങിയ കൺപോളകളോടെ അവളവന്റെ നെഞ്ചിലേക്കമർന്നു... തരുവോ വിച്ചേട്ടാ....
""മ്മ്മ്ഹ്ഹ്..."" നേർത്തൊരു മൂളക്കം മാത്രം കൊടുത്തു... കുഞ്ഞിനെ നഷ്ടപെട്ട ഒരമ്മയുടെ മാനസികാവസ്ഥ, ആ മനസ്സ് എത്രമാത്രം വ്രണപ്പെട്ടതാണെന്ന് മനസ്സിലാക്കുകയായിരുന്നു....
മടിയിലായി ഒരു പുസ്തകവും വച്ച് മറ്റെങ്ങോ നോക്കി ഇരിക്കുകയായിരുന്നു ദച്ചു..... അടുത്ത് ചെന്നിരുന്നവൻ പുസ്തകം എടുത്തുമാറ്റി....
നമുക്ക് തിരികെ പോകാം ദച്ചൂ...?? കണ്ണിലെ കൃഷ്ണമണി മാത്രം അവനരുകിലേക്ക് ചലിച്ചു...
ഇവിടെ ഇങ്ങനെ എപ്പഴും ഒരു മൂലയ്ക്ക് ചടഞ്ഞുകൂടിയുള്ള ഇരുപ്പ് നമുക്ക് നഷ്ടപെട്ടതൊന്നും തിരികെ തരില്ല... പോകാം...??
വിച്ചേട്ടൻ എന്തൊക്കെയാ ഈ പറയണേ നമ്മടെ മോള് ഇവിടെയാ നമ്മള് അങ്ങോട്ടേക്ക് പോയാൽ അവൾക്ക് അങ്ങോട്ട് വരാൻ കഴിയോ...? തനിച്ചായിപ്പോവും എന്റെ കുട്ടി അവൾക്ക് പേടിയാകും ന്നെ കാണാഞ്ഞാൽ... വിച്ചേട്ടൻ വേണേൽ പൊക്കോ ഞാൻ എങ്ങട്ടും ഇല്യ....
"""ഒന്ന് നിർത്ത് ദച്ചൂ... നമ്മടെ മോള് നമ്മളെയൊക്കെ വിട്ട് പോയി.. കേട്ടത് തന്നെ കേട്ട് ഓർമകളെ കുത്തി കീറി നോവിച്ച് രണ്ടുമാസം ആവുന്നു.... ഇനിയെങ്കിലും നീയൊന്ന് ഇത്തിരി സ്നേഹം എന്നോട് കാണിക്ക്..... ഞാനിപ്പോ തനിച്ചാ ദച്ചൂ.... നീ നിന്റെ ലോകത്ത് ചുരുങ്ങിയപ്പോ ആരുമില്ലാതെ ഏകാന്തത അനുഭവിക്കുന്നത് ഞാനാണ്....
എനിക്കും ഒരു മനസുണ്ട് ദച്ചൂ.... മോളെയോർത്ത് നോവുന്ന ഒരു മനസ്സ്.... നീ ഈ പുസ്തകങ്ങളും കൊണ്ട് മാറി ഇരുന്നപ്പോ ഞാനാ തനിച്ചായത്....""" ശബ്ദത്തിലെ ഇടർച്ചയും നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ അവളാ മുഖം കൈകുമ്പിളിൽ എടുത്തുപിടിച്ച് മാറോടണച്ചു.... ഉള്ള് നീറിയിട്ടും നിറഞ്ഞു തുളുമ്പാത്ത കണ്ണുകളെ അത്ഭുതത്തോടെ കുറേനാളുകളായി തിരിച്ചറിഞ്ഞു തുടങ്ങിയിട്ട്...
"കളിയും കുസൃതിയുമായി നടന്ന ധനു പോലും പുറംലോകം കണ്ടിട്ട് നാളുകളായി ദച്ചു.... നിന്റെ ഈ മുറിക്കുള്ളിലെ ഇരുപ്പ് ഓരോരുത്തരെയും വേദനിപ്പിച്ചോണ്ട് ഇരിക്കുകയാണ്... ഈ എന്നെപോലും..."
"മാറാൻ ശ്രമിക്കാഞ്ഞിട്ടല്ല പറ്റണില്ല നിക്കി.... ആ കുഞ്ഞിച്ചിരി എന്നെ കൊതിപ്പിക്കുവാ..... നമുക്കിനിയൊരിക്കലും നമ്മടെ മോളെ കാണാൻ പറ്റില്ലാല്ലേ വിച്ചേട്ടാ.... അതോർക്കുമ്പഴാ എനിക്ക് സഹിക്കാൻ പറ്റാത്തേ...... വിച്ചേട്ടന് പറ്റണില്ലേൽ നമുക്ക് തിരികെ പോകാം..." പുഞ്ചിരിയോടവൻ അവളെ നോക്കി അവളവന്റെ തലമുടിയിലൂടെ തലോടി കണ്ണിൽ ഒരു സങ്കടകടൽ തന്നെ ഉണ്ടായിരുന്നു.....
""മ്മ്മ്ഹ്ഹ്...."" കണ്ണുചിമ്മി വരുത്തിത്തീർത്ത നേർത്ത ചിരിയോടെ ഒന്നുകൂടെ സമ്മതമറിയിച്ചു...
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
തീരുമാനിച്ചോ നിങ്ങള് രണ്ടാളും....????
ആ ശ്രീമാമേ ഇവിടന്ന് മാറി നിൽക്കണം...
ദച്ചുവും വരുന്നുണ്ടോ ഒപ്പം??
മ്മ്മ്ഹ്ഹ്.....
അത് നന്നായി ഈയൊരു അന്തരീക്ഷം ഒന്നും മറക്കാൻ സമ്മതിക്കില്ല സിറ്റി ഒക്കെ ആവുമ്പോ തിരക്കുകൾക്കിടയിൽ മെല്ലെ മെല്ലെ മറന്നോളും.... അവൾക്കൂടെ എന്തേലും ജോലി ശെരിയാക്കി കൊടുക്ക് നീ...
മ്മ്മ്ഹ്ഹ്...അതേപ്പറ്റി ആലോചിക്കുന്നുണ്ട്....
"മ്മ്മ്ഹ്ഹ് എല്ലാം മറന്നാ മതിയായിരുന്നു എന്റെ കുട്ടി...." കണ്ണിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുകൊണ്ട് ശ്രീധരൻ ചാരുകസേരയിലേക്ക് നിവർന്നു കിടന്നു....
❇️❇️❇️
ഇനിയെന്നാ അച്ഛമ്മേനെ കാണാൻ വരാ...??? മുഖം മടിത്തട്ടിൽ നിന്നുമുയർത്തി ദച്ചു ജാനകിയെ നോക്കി...
""വരാം അച്ഛമ്മേ...."" സന്തോഷിക്കാൻ വിധിയില്ലാത്ത തന്റെ ജന്മത്തെയോർത്ത് പുച്ഛം തോന്നുകയായിരുന്നു ഉള്ളിൽ...
മീനാമ്മയും ധനുവും അരികിൽ തന്നെ ഉണ്ടായിരുന്നു.... സാവധാനം എഴുന്നേറ്റ് ചെന്ന് ധനുവിന്റെ കൈകളിൽ ഒന്നടിച്ചു...
""എന്താടി വായാടി നീയൊന്നും മിണ്ടാത്തേ.... ശബ്ദം പോലും കേൾക്കാനില്ലാന്ന പരാതിയുണ്ട് നിന്റെ വിച്ചുവേട്ടന്.... ഒന്ന് രണ്ട് ചളിയെങ്കിലും അടിക്കെന്റെ ധനുമോളെ..."" അവള് ധനുവിന്റെ വയറിൽ ഇക്കിളിയിട്ടു.... അഭിനയം കണ്ട് നിൽക്കാനാവാതെ മീനാമ്മ കണ്ണുനിറച്ച് മുറിക്ക് പുറത്തിറങ്ങി...
തിരികെയുള്ള യാത്രയിൽ പിന്നിലെ സീറ്റിൽ സുഭദ്രാപ്പയും വല്യച്ചനും ഉണ്ടായിരുന്നു... യാത്രയാക്കാൻ അമ്മുവും അപ്പുവേട്ടനും കാലത്തെ തന്നെ എത്തിയിരുന്നു.... കാർ ഡോറിനു വെളിയിൽ നിന്നും കെട്ടിപ്പുണർന്ന് യാത്ര പറയുന്ന അപ്പുവേട്ടനേം വിച്ചേട്ടനേം കണ്ടപ്പോഴാണ് മനസിലായത് ഇത്രയും ദിവസങ്ങൾ കൊണ്ട് അവര് നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞെന്ന്....
എല്ലാവരുടെ മുഖത്തും പറഞ്ഞറിയിക്കാൻ വയ്യാത്ത ഭാവം.. ഒരു നിമിഷം ഗോവയ്ക്ക് പോയ ദിവസം ഓർമയിലേക്ക് വന്നു... എല്ലാരുടെ മുഖങ്ങളിൽ അന്ന് സന്തോഷമായിരുന്നു ഇവരുടെയൊക്കെ കൈകളിലൂടെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങി നടക്കുന്ന വാവയെ ഓർത്തുപോയി.... കണ്ണുനിറഞ്ഞ് ഉമ്മറത്തേക്ക് നോക്കി അവിടെ നിലത്തു വിരിച്ച വെള്ളത്തുണിയിൽ കാലിട്ടടിച്ച് ചിരിക്കുന്ന എന്റെ മോളെ കണ്ടു... ഡോർ തുറന്നിറങ്ങാൻ തുടങ്ങിയതും അപ്പുവേട്ടൻ വിൻഡോ വഴി കുറച്ച് പുസ്തകകെട്ടുകൾ മടിയിലേക്ക് വച്ചുതന്നു...
""മനസ്സ് കൈവിട്ട് പോകാതെ നോക്കണം... ഉള്ള് നോവുമ്പോ ശ്രദ്ധ മറ്റെങ്ങോട്ടെങ്കിലും തിരിക്കണം... അതിന് തനിക്ക് നല്ലത് അക്ഷരങ്ങളാണെന്ന് തോന്നി....""" അപ്പുവേട്ടനെ ഒന്ന് നോക്കി വീണ്ടും കണ്ണുകൾ ഉമ്മറത്തേക്ക് പായിച്ചു... ഇല്ലാ മാഞ്ഞുപോയിരിക്കുന്നു എന്റെ മോള്... വണ്ടി മുറ്റം വിട്ടിറങ്ങുമ്പോഴും ഉമ്മറത്തേക്ക് തന്നെ തറച്ചുനോക്കി......
""തോന്നിയതാ ദച്ചൂ...""മനസ്സ് വായിച്ചതുപോലെയുള്ള സംസാരം... അതിശയത്തോടെ വിച്ചേട്ടനെ തന്നെ നോക്കി.....
"""ഞാനും കണ്ടു നമ്മടെ വാവയെ... മനസ്സ് പലപ്പോഴും അങ്ങനാടോ....""" ചോദിക്കാതെ തന്നെ ഉള്ളിൽ മുളപൊട്ടിയ സംശയത്തിന്റെ ഉത്തരം കിട്ടി.... നിർവികാരതയോടെ ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു.... കണ്ണുകളപ്പോഴും ഒഴിഞ്ഞ മടിത്തട്ടിലേക്കായിരുന്നു... ചിരിച്ച് കളിച്ച് കുസൃതി കാട്ടുന്ന മീനൂട്ടിയെ ഓർമ വന്നു... കണ്ണുകൾ ഇറുക്കിയടച്ച് ആാാ തോളിലേക്ക് ശക്തമായി മുഖം അമർത്തി....
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ബാംഗ്ലൂരിലെ ഫ്ളാറ്റിലെ ഏകാന്തതയിൽ മനസ്സ് മടുത്ത് തുടങ്ങിയിരുന്നു..... എന്നിട്ടും എവിടേക്കും പോകാതെ അതിനകത്ത് തന്നെ ഒതുങ്ങി കൂടി മുൻപോട്ട് പോകാനായിരുന്നു ഇഷ്ടം.... ദൈവങ്ങളെ പോലും ശ്രദ്ധിക്കാതെയായി.... പക്ഷേ കരഞ്ഞില്ല..... ജീവിച്ചിരിക്കുന്ന ശവം പോലെ ഓരോ ദിവസവും തള്ളി നീക്കി...
അവളിലൊരു മാറ്റം പ്രതീക്ഷിച്ച എല്ലാർക്കും അതൊരു വേദനയായി മാറി...
അവളെ പോലെത്തന്നെ മാറി കഴിഞ്ഞിരുന്നു അവളുടെ വിച്ചേട്ടനും.... മൗനം ആാാ രണ്ടുമുറി ഫ്ളാറ്റിനെ കാർന്നുതിന്നു തുടങ്ങി.... രാത്രി നെഞ്ചിൽ തലചായ്ച്ച് കിടക്കുമ്പോൾ പോലും ഇരുവർക്കിടയിലും നിശബ്ദത മാത്രമായിരുന്നു....
നേർത്തൊരു തലോടലിലും വറ്റിവരണ്ട ചുംബനത്തിലും പൊട്ടിയൊലിക്കാവുന്ന ദുഃഖത്തെ മനസ്സിൽ തളച്ചിട്ടുപോന്നു...
തുടരും...
©️Anjali mohan
രചന : അഞ്‌ജലി മോഹൻ
ലൈക്ക് കമന്റ് ചെയ്യണേ...
