അച്ചായന്റെ പെണ്ണ്, ഭാഗം 18

Valappottukal


"നിന്നെ ഇങ്ങനെ കണ്ടോണ്ടു കിടക്കാൻ ആണോ ഞാൻ കെട്ടിക്കൊണ്ട് വന്നത്...

"അയ്യേ... ഈ മനുഷ്യന് ഇത് മാത്രമേ ഒള്ളു... "

"അതേ... എന്നാടി.. "

"കഷ്ടം.... "

"ഓഹ്.. ഞാൻ അങ്ങ് സഹിച്ചു... "

"കിടന്നു ഉറങ്ങി ക്കേ... goodnight... "അവൾ പുതപ്പെടുത്തു പുതച്ചു..

"നീ അങ്ങനെ അങ്ങ് ഉറങ്ങാൻ വരട്ടെ... "അവൻ അവളുടെ പുതപ്പ് എടുത്തു മാറ്റി..

"ചെ.. എന്താ അച്ചായാ ഇത്... ഞാൻ.. എനിക്ക് ഉറങ്ങട്ടെ... "

"എങ്കിൽ ശരി ഉറങ്ങിക്കോ.. നാളെ രാവിലെ എനിക്ക് എസ്റ്റേറ്റിൽ പോകണം.. "

"അയ്യോ... അച്ചായാ... "

മ്മ്..... എനിക്ക് ആണെങ്കിൽ പകൽ അച്ചായൻ ഇല്ലാത്തത് കൊണ്ട് ആകെ സങ്കടം ആണ്... "

"നീ പോ പെണ്ണേ.... നിന്നോട് സൊറ പറഞ്ഞു ഇരുന്നാൽ മതിയോ ഞാൻ.. "

"അതല്ല അച്ചായ.. എനിക്ക് തന്നെ... "

"സാരമില്ല... നി ഉറങ്ങിക്കോ... നാളത്തെ കാര്യം നാളെ... "
.
"എന്റെ അച്ചായാ.... "

"നിന്റെ അച്ചായൻ ആടി.. നിന്റെ മാത്രം.. "

********************

കാലത്തേ തന്നെ നന്ദന ഉണർന്ന് കുളി കഴിഞ്ഞു....

വരുൺ എണീറ്റപ്പോൾ നന്ദന ഈറൻ മുടി തോർത്തുക ആണ്...

അവൻ അനങ്ങാതെ കിടന്നു..

"മുടി തോർത്തി കഴിഞ്ഞു അവൾ സീമന്തരേഖയിൽ സിന്ദൂരം അണിഞ്ഞു..

" മ്മ്... ഇവൾക്ക് ഇത്തിരി കൂടി വണ്ണം വേണം.... കുറച്ചു കൂടി പുഷ്ടിപ്പെടണം പെണ്ണ്..."അവൻ ഓർത്തു..

"ആഹ്ഹ... ഇവിടെ വായി നോക്കി കിടക്കുവാണോ.. "

"അയ്യടി... എന്ന് പറഞ്ഞാൽ നി ആരാടി...... "

"ഞാൻ ആരാണെന്ന് അറിയണോ.. "

"അറിയണം "

"വാ  കാണിച്ചു തരാം... "
.
"അയ്യോ.. എത്ര ദിവസം ആയി പറയുന്നു നിന്നോട്.. "

"അച്ചായാ... "

"എന്തോ.. "

"ഈ അശ്ലീലം നിറഞ്ഞ ഭാഷ ഒന്ന് മാറ്റുമോ.. "

"മാറ്റം കുട്ടി.... "
.
"അതേയ്... "

"മ്മ്.. പറ... "

"ഇന്ന് എന്റെ birthday ആണ് കെട്ടോ. എനിക്ക് 22 വയസ് പൂർത്തിയായി.. "

"ങേ.. is ഇറ്റ് ട്രൂ"

"മ്മ്.... ഇവിടെ അടുത്ത് എങ്ങാനും അമ്പലം ഉണ്ടോ അച്ചായാ... ഒന്ന് തൊഴാൻ പോകാൻ ആണ് . "

"പോകാല്ലോ... നി കാലത്തേ തന്നെ റെഡി ആയിക്കോ... "

"താങ്ക് യു..ഓക്കേ അച്ചായാ... "

അവൻ മെല്ലെ കട്ടിലിൽ നിന്ന് എഴുനേറ്റു..

"അപ്പോൾ ഇന്ന് തന്റെ മൊഞ്ചത്തിടെ പിറന്നാൾ ആണ്...

അവൻ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടൽ നടത്തി..

"മീനാക്ഷി കോവിലിൽ പോകാം കെട്ടോടി... "വാഷ്‌റൂമിൽ കയറിയിട്ട് ഇറങ്ങിയപ്പോൾ അവൻ പറഞ്ഞു.

"മതി അച്ചായാ.... "

"മ്മ്... "

"ഇവിടെ ആരോടും പറയണ്ട കെട്ടോ അച്ചായ... "

"ഹേയ് ഇല്ല... "

അപ്പോളേക്കും സൈറ ഡോറിൽ വന്നു തട്ടി..

"ആഹ് സൈറ ആണ്.. "

"മ്മ്... പോയി വാതിൽ തുറക്ക്.. "

അവൾ പോയി വാതിൽ തുറന്നു..

സൈറ അവൾക്ക് ചായ കൊടുത്തു..

"ചേച്ചി.. ഈ തണുപ്പത്തു കുളിച്ചോ.. "

"മ്മ്... കുളിച്ചു "
.

"ഹോ... സൈറ ആണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം കുളിക്കാൻ ഇഷ്ടപെടുന്ന ആളാണ്.. അല്ല്യോടി.. "
.

"എന്ത് ചീഞ്ഞ കോമഡി ആണ് അച്ചായാ... ചിരിക്കാൻ തോന്നണ്ടേ.. "

"ആഹ് തുടങ്ങി രണ്ടാളും കൂടെ... "

അമ്മമ്മച്ചി ആയിരുന്നു അത് 

അവർ റൂമിലേക്ക് കയറി വന്നു നന്ദനയെ കെട്ടിപിടിച്ചു 

"എന്റെ കുഞ്ഞേ... കാലിന് വേദന എല്ലാം മാറി കെട്ടോ.... "

"ആണോ അമ്മച്ചി "എല്ലാവർക്കും സന്തോഷം ആയി..

എത്ര നാളായിട്ട് തുടങ്ങിയ വേദന ആണ്. ഞാൻ പോകാത്ത ആശുപത്രി ഇല്ലാ.... ഇതെന്തു മറിമായം ആണ്.. ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് "

"അതൊക്ക ഒരു ടെക്‌നിക് ആണ്... അതൊന്നും ഞാൻ പറഞ്ഞു തരില്ല "

അവൾ ചിരിച്ചു...

"അച്ചായാ എന്തായാലും ചേച്ചി പുലി ആണ് കെട്ടോ "

"അത്‌ കൊണ്ട് ആണല്ലോ ഞാൻ പുലിയെ മടയിൽ ചെന്നു പൊക്കിയത്... "

"അയ്യോ ആ സ്റ്റോറി ഒന്ന് പറയുമോ.. ഭയങ്കര ത്രില്ലിംഗ് ആയിരിക്കും "

"ടി... പോടീ അപ്പുറത്ത്...... അവളുടെ ഒരു ആകാംക്ഷ "

" എന്റെ പോന്നോ നമ്മൾ ഇല്ലേ "
സൈറ അവിടെന്ന് മാറി കളഞ്ഞു..

അമ്മമ്മച്ചി പോയി കഴിഞ്ഞപ്പോൾ വരുൺ അവളെ വാരിപ്പുണർന്നു..

"ഇനിയും ഈ മണ്ണിൽ നിയ് എത്ര ജന്മം പിറവി എടുത്താലും ഈ അച്ചായന്റെ പെണ്ണ് ആയി നി ഈ കാഞ്ഞിരപ്പള്ളിക്ക് വരണം കെട്ടോ.... many many more returns of the day.... love you മൈ sweet heart... "അവൻ അവളുടെ നെറുകയിൽ ചുംബിച്ചു. 

"ന്റെ ഉമ്മച്ചാ.. ഇങ്ങള് അങ്ങോട്ട് മാറി നിൽക്ക്.. "

"ങേ... "...

"Yes... എപ്പോളും ഇങ്ങനെ ഉമ്മ വെയ്ക്കുന്ന അച്ചായനെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്... "
.
"ഓഹ്.... നി പുപ്പുലി ആണോ    "

"അതേ... "

"മ്മ്.. വേഗം റെഡി ആകു...അമ്പലത്തിൽ പോകണ്ടേ. "

"യ്യോ.. പതുക്കെ പറ.. ആരെങ്കിലും കേൾക്കും.. "

"മ്മ്.. "

അന്ന് കാലത്തേ തന്നെ ബ്രേക്ഫസ്റ് കഴിഞ്ഞു വരുണും നന്ദനയും കൂടി ഇറങ്ങി...

പുട്ടും പഴവും ആയിരുന്നു..

"ശരിക്കും food കഴിച്ചിട്ട് അമ്പലത്തിൽ ഞാൻ കയറാണത് അല്ല.. "

"അതെന്നാടി.. "

"അമ്മ പറയും അങ്ങനെ തൊഴണത് ദോഷം ആണെന്ന്.. "

"ആണോ.. "

"മ്മ്... ഓരോരോ വിശ്വാസം ആണ് എല്ലാം.. "

"നന്ദു.... നി തനിച്ചു കേറാമോ... എനിക്ക് അകത്തേക്ക് വരാൻ പറ്റില്ല പരിചയം ഉള്ള ആളുകൾ ഉണ്ട്.. സൊ... "

അവൻ അമ്പലത്തിൽ എത്തിയതും അവളോട് പറഞ്ഞു..

"അത്‌ സാരമില്ല അച്ചായ... ഞാൻ തനിച്ചു കേറാം... "

അവൻ അവളെ ഇറക്കിയ്യിട്ട വണ്ടി ഒടിച്ചു കുറെ മുന്നോട്ട് പോയി..

നിവേദ്യം ആയിരുന്നത് കൊണ്ട് ഇത്തിരി താമസിച്ചു.. അത്കഴിഞ്ഞതും
അവൾ പെട്ടന്ന് തൊഴുത്തിട്ട് ഇറങ്ങി വന്നു..

ഇലച്ചീന്തിൽ പുഷ്പാഞ്ചലി കഴിപ്പിച്ച പ്രസാദം ഉണ്ടായിരുന്നു..

അവൻ തിരികെ അവളെ വിട്ടിൽ കൊണ്ടു പോയി വിട്ടിട്ട് ഭരണംങ്ങനത്തിന് പോയി..

അവിടെ ഒരു ബിൽഡിംഗ്‌ പണിയാൻ ആണ്.

അതിന്റ പ്ലാൻ ഒക്കെ ആയിട്ട് ഏതോ എൻജിനീയറുടെ അടുത്ത് പോകാൻ ആയിരുന്നു..

നന്ദന ഒരു തവണ അവനെ വിളിച്ചു..

"അച്ചായാ.. എന്നടുക്കുവാ... "

"ടി ഞാൻ ഇത്തിരി busy ആണ്.. പിന്നെ വിളിക്കാം.. "

"മ്മ്.. ശരി... ഞാൻ വെയ്ക്കുവാണേ.. "

"ഓക്കേ.. "

അവൾ കാൾ കട്ട്‌ ചെയ്തു..

അവൾക്ക് ആകെ ബോറിങ് ആണ് എന്ന് അവനു അറിയാം..

മമ്മി ആയിട്ട് അടുപ്പം ഇല്ലാത്തത് കൊണ്ടു അവൾക്ക് റൂമിനു വെളിയിൽ ഇറങ്ങാൻ പേടി ആണ്..

ആകെ ആശ്വാസം പകൽ എല്ലാം അമ്മമ്മച്ചി ആണ്..

അമ്മച്ചി ആണെങ്കിൽ അടങ്ങി ഇരിക്കില്ല.. അതിലെയും ഇതിലേയും എല്ലാം നടക്കും..

അതുകൊണ്ട് ആണ് മുപ്പത്തി ഇപ്പോൾ വിളിച്ചത്....

ഊണ് കഴിയ്ക്കാൻ നന്ദന ഇറങ്ങി വന്നപ്പോൾ അമ്മമ്മച്ചിയെ കണ്ടില്ല..

അവൾ വേഗം ഭക്ഷണം കഴിച്ചു എന്ന് വരുത്തി എഴുനേറ്റ്..

രണ്ടുമണി വരെ അവൾ അമ്മമ്മച്ചി റൂമിലേക്ക് വരും എന്ന് കരുതി കാത്തിരുന്നു..

അമ്മമ്മച്ചി പക്ഷെ അപ്പോൾ ആകെ തിരക്ക് ആയിരുന്നു... കാരണം വരുൺ കാലത്തേ സൂചിപ്പിച്ചു പ്രിയതമയുടെ പിറന്നാൾ..

അതുകൊണ്ട് അവർ പായസം വെയ്ക്കുക ആയിരുന്നു..

അമ്മമ്മച്ചിയെ കാണാഞ്ഞു നന്ദന ആകെ വിഷമം...

റൂമിൽ നിന്ന് അവൾ മെല്ലെ വെളിയിൽ ഇറങ്ങി..

മമ്മി നടന്നു വരണത് കണ്ടതും അവൾ വേഗം അകത്തേക്ക് കയറി..

ഡോർ അടച്ചു..

വരുൺ ആണെങ്കിൽ 3മണി ആയപ്പോളെക്കും വന്നു... അവൻ വന്നപ്പോൾ നന്ദന വാഷ്‌റൂമിൽ ആയിരുന്നു

കൈയിൽ ഇരുന്ന കവർ അവൻ ഭദ്രമായി എടുത്തു അലമാരയിൽ വെച്ച് പൂട്ടി..

എന്നിട്ട് ഊണുകഴിയ്ക്കാൻ അവൻ പോയത്..

"മമ്മി,, വിശന്നിട്ടു കുടല് കത്തുന്നു.. ഒന്ന് വന്നേ "

"മ്മ്... വരുവാടാ.. "
ആൻസി മകനുള്ള ചോറും കറികളും എല്ലാം പാത്രത്തിൽ നിരത്തി വെച്ചു..

"അമ്മമ്മച്ചി എന്ത്യേ "?

"ആഹ്... പായസം വെയ്ക്കുവാ "

"അത്‌ എന്തിന് "അവൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു

"ആഹ്.... പ്രേത്യേകിച്ചു ഒന്നുമില്ല,, ചുമ്മാ ഒരു രസം.. "

"മ്മ്. . "

 അവൻ ഊണ് കഴിക്കും മുൻപ് അമ്മച്ചിയുടെ അടുത്തേക്ക് ഓടി,

"അമ്മമ്മച്ചി... "

"ഓഹ്... എന്നതാടാ കുഞ്ഞേ "

"ഹേയ് ഒന്നുല്ല... "അവൻ അവരെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു..

"മോനേ.. വിടെടാ... "

"Thanks അമ്മമ്മച്ചി.. "

"ഡാ കുഞ്ഞേ അവൾ ഇതൊന്നും അറിയല്ലേ കെട്ടോ... "

"ആര് "

"നന്ദനമോള് "

"അവൾ ഇങ്ങോട്ട് ഇറങ്ങി വന്നില്ലേ "

"ഇല്ല മോനേ, അൻസിയെ പേടി ആണ് "

"അയ്യോ പാവം.. "

"അതേ... ഒരുപാട് പാവം ആണ് ആ കൊച്ചു.. "

"ആണോ അമ്മമ്മച്ചി "

"അതേ കുഞ്ഞേ... "

"ഡാ... നിനക്ക് ചോറ് വേണ്ടേ... "

"വേണം മമ്മി... വരുവാ... "
.
അവൻ ഡൈനിങ്ങ് റൂമിലേക്ക് പോയി 

ചൂരമീൻ കറിയും, കിളിമീൻ ഫ്രൈയും, അച്ചിങ്ങ മെഴുക്കുവരട്ടിയും, പുളിശേരിയും പപ്പടവും... ഇതൊക്കെ ആയിരുന്നു കറികൾ..

അവൻ ഊണ് കഴിച്ചു എഴുനേറ്റു..

മാത്തച്ചൻ കിടക്കുക ആയിരുന്നു..

"മമ്മി.. പപ്പാ ഉറങ്ങുവാണോ.. "
.
"മ്മ്.. അതേടാ.. "

"ഓക്കേ മമ്മി... "

അവൻ തന്റെ റൂമിലേക്കു പോയി..

"അച്ചായാ... നന്ദന അവന്റെ അരികിലേക്ക് ഓടി വന്നു..

"ഹോ.. നി എന്താടി ഗള്ഫ്കാരനായ ഭർത്താവിനെ കാണുമ്പോലെ... "

"അതെന്താ... "

"സ്ലോ മോഷനിൽ ഓടി വരുന്നത്.. "

"ഓഹ് അങ്ങനെ.. ഒന്ന് പോ അച്ചായ.. "

"നി കഴിച്ചോടി.. "..

"മ്മ്.. 12മണി കഴിഞ്ഞപ്പോൾ കഴിച്ചു m."

"അതെന്നാ അത്ര നേരത്തെ.. "

"അത്‌ അമ്മമ്മച്ചിയെ തിരക്കി ചെന്നത് ആണ്... അപ്പോൾ മമ്മിയെ കണ്ടു.. വേഗം ഞാൻ ഊണെടുത്തു കഴിച്ചു.. "

"ശോ... എന്ത് കഷ്ടം ആണ്... മമ്മിയെ റെഡി ആക്കി എടുക്കണം.. "

"Ah..അതൊന്നും സാരമില്ല അച്ചായാ.. എല്ലാം പയ്യെ റെഡി ആകും, '

അന്ന് വൈകുന്നേരം സൈറ വന്നകഴിഞ്ഞു ആണ് പായസം അമ്മമ്മച്ചി എടുത്തു എല്ലാവർക്കും കൊടുത്തത്..

പക്ഷേ നന്ദനയുടെ പിറന്നാൾ ആണെന്ന് മാത്രo ആരോടും പറഞ്ഞില്ല.. അത് അവർക്കും വരുണിനും അറിയാത്തൊള്ളായിരുന്നു..

കഴിഞ്ഞ വർഷം തന്റെ പിറന്നാൾ....

അമ്മ ആണെങ്കിൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കി...

എല്ലാ വയ്യഴികയും മാറ്റി വെച്ച് തനിക്ക് ഇഷ്ടം ഉള്ള പ്രഥമൻ ഒക്കെ വെച്ച് പാവം അമ്മ...

ഇന്ന് തന്റെ അമ്മയും അച്ഛനും കാണാമറയത് ഇരുന്നു ഇതെല്ലാം കാണുന്നുണ്ടോ ആവോ...

അവളുടെ കണ്ണ് നിറഞ്ഞു തൂകി..

"എന്നതാ... എന്നാപ്പറ്റി.... "

"ഹേയ് ഒന്നുല്ല അച്ചായാ... "

"പിന്നെ കണ്ണ് നിറഞ്ഞത്.. "

"ഓഹ്.. ഒന്നുമില്ല.. "

"അങ്ങനെ പറയാതെ... നി കാര്യം പറ.. "
.

"അത്... അത്.. ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു പോയി...

നന്ദു...

അവൻ പോയി അവളെ വിളിച്ചു..

"നി വിഷമിയ്ക്കാതെ... അവർ രണ്ടാളും സ്വർഗത്തിൽ സുരക്ഷിതർ ആണ്.. "

"എന്നാലും... എന്നാലും.. എന്നെ തനിച്ചാക്കി... "
.പൂർത്തീകരിക്കും മുൻപ് അവൾ പൊട്ടിക്കരഞ്ഞു..

"ഏയ്.. നന്ദു... നി തനിച്ചാണോ...ആരാ പറഞ്ഞത് നി തനിച്ചു ആണെന്ന്, നിനക്ക് ഈ  ഞാൻ ഇല്ലേ മുത്തേ... "അവൻ അവളെ ചേർത്തു അണച്ചു..

 കുറെ സമയം എടുത്തു അവൾക്ക് തന്റെ വിഷമം പോകാൻ..

കണ്ണീർ തുടയ്ക്ക്...

വരുണ് മെല്ലെ അലമാര തുറന്നു..

അതിൽ നിന്ന് ഒരു കവർ എടുത്തു..

"ഹാപ്പി birthday നന്ദന... "

അവൻ ആ കവർ അവൾക്ക് കൈ മാറി

"എന്താ ഏട്ടാ ഇത് "

"നി തുറന്നു നോക്ക്.. "

അവൻ ചിരിച്ചു..

തുടരും..

(ഹായ് frnds... കഥ വായിച്ചിട്ട് നിങ്ങളുടെ like cmnt ഒക്കെ cheyanm കെട്ടോ...)

With lot of love...

Yours Ullas os

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top