ഇന്ദ്രനീലം 22

Valappottukal


ആ വിഷ്ണു നാരായണനേ നിനക്കൊന്നും അറിയില്ല....  സർവ്വീസിൽ കയറിയിട്ട്   കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും   അവന്റെ കയ്യിൽ ഒരു കേസ് കിട്ടിയാൽ അതവൻ തലനാരിഴ കീറി പരിശോധിക്കും...അങ്ങനെയുള്ള  അവന്റെ കയ്യിൽ തന്നെ അവളെത്തിയിരിക്കുന്നു.. ഇനി എന്തൊക്കെയാവും സംഭവിക്കുന്നത്... നീയൊക്കെ എവിടെയായിരുന്നു?? അവളെങ്ങനെയാ രക്ഷപെട്ടത്...? അവൻ നിന്ന് വിറച്ചു...

അപ്പോഴേക്കും പുറത്തൊരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു...

ആരോ നടന്നു വരുന്നതിന്റെ ശബ്ദം കേട്ട് അവിടെ നിന്നിരുന്ന ആൾ തിരിഞ്ഞു നോക്കി..

"സർ ഞാൻ ഇപ്പോഴാണ് വിവരം അറിഞ്ഞത്. എങ്ങനെയാണ് അത് സംഭവിച്ചത്..  ഞാനിവിടെ ഉണ്ടായിരുന്നു ഇന്നലെ വൈകുന്നത് വരെ.. "

"ശരത് "  എനിക്ക് മറ്റു കാര്യങ്ങളൊന്നും അറിയണ്ട... നിന്നെയാണ് ഞാൻ അവളെ ഏൽപ്പിച്ചത്... " അയാൾ ദേഷ്യത്തോടെ അവിടെ കിടന്നിരുന്ന സോഫയിലേക്ക് ഇരുന്നു...

"എന്താടാ സംഭവിച്ചത്.. " ശരത് അലറിക്കൊണ്ട് അവിടെ കാവൽ ഏൽപ്പിച്ചിരുന്നവന്റെ അടുത്തേക്ക്  നടന്നുകൊണ്ട് ചോദിച്ചു...

സർ ഇവൻ ഭക്ഷണം വാങ്ങാൻ പുറത്ത് പോയിരിക്കുകയായിരുന്നു... ഞാൻ റൂം പൂട്ടിയിരുന്നു... ഭക്ഷണം കൊടുക്കാൻ ആയി മുറി തുറന്നപ്പോൾ ആണ് അവൾ ഇല്ല എന്ന് മനസ്സിലായത്... ജനൽ കുത്തി തുറന്ന് അവൾ പുറത്ത് ചാടി... ഞങ്ങൾ കുറെ ദൂരം തിരഞ്ഞു ചെന്നൂ.....കയ്യിൽ കിട്ടും എന്നുറപ്പയപ്പോൾ ആണ് ഒരു വണ്ടിയുടെ മുന്നിലേക്ക് അവളെടൂത്ത് ചാടിയത്.... ആ വണ്ടിയെ പിന്തുടർന്നു  ചെന്നപ്പൊഴാ മനസ്സിലായത് അത് വിഷ്ണു നാരായൺ ഐപിഎസ് ആയിരുന്നു എന്ന്..അവളെ  സിറ്റിയിൽ  ഉള്ള ഒരു ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.. വിഷ്ണുവിന്റെ സഹോദരൻ ഹരി അവിടെ ഡോക്ടർ ആണ്...

"എങ്ങനെയും അവളെ  കൊല്ലണം.. അവളിനി ജീവിച്ചിരിക്കാൻ പാടില്ല...  അവൾ ജീവനോടെയിരുന്നാൽ എല്ലാവരും അകത്ത്‌കിടക്കേണ്ടി വരും..... അല്ലെങ്കിൽ  പിന്നെ എല്ലാവരും മരിക്കാൻ തയാറായിക്കോ..."

"ഞങൾ എത്രയും പെട്ടെന്ന്  കണ്ടെത്തി  അവളെ വക വരുത്തും സർ..."
ശരത് അത് പറഞ്ഞുകൊണ്ടു അവിടെ ഇരുന്ന ആളിന്റെ അരികിലേക്ക് നടന്നു..

"ഗുഡ്..കണ്ടുപിടിച്ചാൽ നിങ്ങൾക്ക് നല്ലത്... ഇൗ ഒരു പ്രാവശ്യം കൂടി പരാജയപെട്ടാൽ നിങ്ങളാരും തന്നെ  പിന്നെ  ജീവനോടെ ഉണ്ടാവില്ല ഓർത്തോ... അയാളൊരു താക്കീത് എന്നവണ്ണം പറഞ്ഞിട്ട് പുറത്തേക്കിറങ്ങി ആരെയോ വിളിച്ചു അയാൾ ഫോണിൽ സംസാരിച്ചു...

"ഇല്ല...ഇനി ഒരു അബദ്ധം പറ്റില്ല ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും.അവളെ കണ്ടുപിടിച്ചു കൊന്നിരിക്കും.അവളിനി ജീവനോടെ ഈ ഭൂമിയിൽ ഉണ്ടാവില്ല ...

"ഓകെ ..ഞാൻ ശ്രദ്ധിച്ചോളാം...."

അയാൾ ഫോൺ വെച്ചിട്ട് അവിടെ നിന്നിറങ്ങി  ഹോസ്പിറ്റലിലേക്ക് തിരിച്ചു....


💫💫💫💫💫💫💫💫💫

ഇൗ സമയം വിഷ്ണു ഓഫീസിലെത്തി. അനിൽ  ഒരു ഫയലുമയി വന്നു..

"ഇത് ഡൽഹി പോലീസിൽ നിന്ന് അയച്ചു തന്ന ഫാക്സ് ആണ് ഇതിനുള്ളിൽ... സാറിനെ ഞാൻ അപ്പോൾ തന്നെ  വിളിച്ചിരുന്നു.. കിട്ടിയില്ല... "

"മ്മ്...അവൻ ആ ഫയൽ എടുത്തു തുറന്നു... അതിൽ നിന്ന് ഒരു ഫോട്ടോ കോപ്പി താഴെ വീണു.... അതെടുത്ത് നോക്കിയ വിഷ്ണു ഞെട്ടിത്തരിച്ചിരുന്നൂ..... അതിന്റെ കൂടെയുള്ള സന്ദേശം വായിച്ചു അവൻ ചാടിയെണീറ്റു....

'അനിൽ അവനെ ഇങ്ങ് കൊണ്ട് വാ..  അനിൽ വേഗം പോയി അവനെ സെല്ലിൽ നിന്നിറക്കി കൊണ്ട് വന്നു...

"നിനക്കൊന്നും അറിയില്ല അല്ലേ ....  വിഷ്ണു വിന്റെ കൈകൾ ശക്തിയായി അവന്റെ കവിളിൽ പതിഞ്ഞു....  ഇടിവള കൈ  വെള്ളയിലേക്ക് കയറ്റിവച്ച് അവന്റെ മുഖത്തടിച്ചു... വേദന കൊണ്ട് നിലവിളിച്ച അവൻ 

 "സർ എന്നെ ഇനിയും അടിക്കല്ലെ.. ഞാൻ എനിക്കറിയാവുന്നതല്ലാം പറയാം സർ.."

"പിന്നെ എന്താടാ നീ പറയാതിരുന്നത്?"

"സർ അത്... " അവൻ നിന്ന് വിക്കുന്നത് കണ്ടു അനിൽ  " 
"ബ്ഭ..." പുന്നാര ഡാഷ് മോനെ നീയെന്താ കരുതിയത് ഞങൾ വെറും  ************@@@  ആണെന്നോ....   അനിൽ  അവന്റെ  വയറ്റിൽ  തന്റെ കാൽമുട്ട് കയറ്റി... അവൻ വയറു പൊത്തി നിലവിളിയോടെ താഴേക്ക് ഊർന്നിരുന്നു...

"ഞാൻ പറയാം സർ.. എന്നെ ഇനി അടിക്കല്ലെ സർ... " അവൻ കൈകൾ കൂപ്പികൊണ്ട് യാചിച്ചു..

"അനിൽ ഇവൻ പറയുന്നതെല്ലാം  റെക്കോർഡ് ചെയ്യു ..  "

"മ്മ് ...നീ പറ... അവന് പറയാൻ ഉള്ളതെല്ലാം കേട്ടിട്ട് വിഷ്ണു ഹോസ്പിറ്റലിലേക്ക് തിരിച്ചു....

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ ഹരിയും ഉമയും  റൂമിൽ ഉണ്ട്..  ഗാഥ കട്ടിലിൽ ഇരിക്കുകയാണ്..

"തനിക്ക് എങ്ങനെയുണ്ട് ഇപ്പൊൾ...  ?
 R  u  ok?

"കുഴപ്പമില്ല സർ"

"സർ വിളി ഒന്നും വേണ്ടാ... ഹരിയെട്ടനെ എങ്ങനെയാ വിളിക്കുന്നത്  അതുപോല വിളിച്ചാൽ മതി...  അല്ലെങ്കിൽ പേര് വിളിക്കാംട്ടോ..." ചിരിയോടെ പറഞ്ഞുകൊണ്ട് വിഷ്ണു അവളെ നോക്കി..

അവളുടെ ചുണ്ടിൽ ഒരു മങ്ങിയ ചിരി വിടർന്നു....

" ഹരിയെട്ടെ ഇപ്പൊൾ എങ്ങനെ  ഗാഥയുടെ അവസ്ഥ..." ആള് ഒാക്കെയായോ.."

'രണ്ടു മൂന്ന് ദിവസം കൂടി ഇവിടെ കിടക്കട്ടെ. ക്ഷീണമൊക്കെ മാറി നല്ല മിടുക്കി കുട്ടിയായിട്ട് നമുക്ക് പോകാം അല്ലേ..." അവളുടെ കവിളിൽ മെല്ലെ തട്ടി ഹരി പറഞ്ഞു...

"മ്മ്...അതുമതി.... എന്നാലും സൂക്ഷിക്കണം....."

"ഹരിയെട്ടൻ വന്നെ... എനിക്ക് കുറച്ചു കാര്യങ്ങള് സംസാരിക്കാൻ ഉണ്ട്..." പുറത്തിറങ്ങി നിന്ന് സംസാരിക്കുന്നതിന്റെ ഇടയിലും ഇടയ്ക്കിടെ വിഷ്ണുവിന്റെ കണ്ണുകൾ അവളെ തേടി വന്നു......

രണ്ടുപേരും കൂടി മാറി നിന്ന് സംസാരിക്കുന്നത് കണ്ടുകൊണ്ട് ഗാഥ മെല്ലെ കണ്ണുകൾ അടച്ചു......


💫💫💫💫💫💫💫💫💫

"മോളേ  വീണേ ഇങ്ങോട്ട് വന്നെ...." രാവിലെതന്നെ രാധയുടെ വിളി കേട്ടാണ് വീണ  താഴേക്ക് ഇറങ്ങിയത്..

 "എന്താ അച്ഛാ അമ്മ രാവിലെ തന്നെ തുടങ്ങിയല്ലോ.... അടുക്കളയിൽ ഭയങ്കര ബഹളം ഒക്കെ കേൾക്കുന്നല്ലോ.. ഉമ്മറത്ത് കസേരയിലിരുന്നു പത്രം വായിച്ചിരിക്കുകയായിരുന്ന അരവിന്ദൻ  മാഷോട് ചോദിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു...

"അത് മോളെ നീ അറിഞ്ഞില്ലല്ലോ  ഇന്ന് അവളുടെ ഏട്ടനും കുടുംബവും വരുന്നതിന്റെ ബഹളം ആണ് അടുക്കളയിൽ... " വെളുപ്പിനെ തന്നെ തുടങ്ങിയതാ...മാഷ് ചിരിയോടെ  പറഞ്ഞു കൊണ്ട് പത്രം.വായന തുടർന്നു...

'ആര്... രാമ കൃഷ്ണൻ മാമനോ??" കേട്ടുകൊണ്ട്  ഇറങ്ങി വന്ന ഹരിയുടെ ചോദ്യം...

"മ്മ് ..അതേ.. ഇന്നലെ രാത്രിയിൽ വിളിച്ചിരുന്നു...  നിങ്ങള് ഇറങ്ങിയിരുന്നു അതാ പിന്നെ പറയാതിരുന്നത്.."

"എന്താ അച്ഛാ പെട്ടെന്നൊരു വരവ് എന്തെങ്കിലും വിശേഷം ഉണ്ടോ?

"അറിയില്ല  മോനെ വന്നിട്ട് പറയാം  എന്നാ പറഞ്ഞത്...  നിനക്ക് ഇന്ന് പോകണ്ടേ ഹരി.."

"പോകണം അച്ഛാ.. ഞാൻ ഇറങ്ങുകയാ..."

"പറ്റുമെങ്കിൽ കുറച്ചു നേരത്തെ വാ അവരൊക്കെ വരുന്നതല്ലെ... ഉച്ചയാകുമ്പോൾ എത്തും അവർ.."

"നോക്കാം അച്ഛാ..."അവൻ ചായയും ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു...

"അമ്മേ ചായ.. സ്ലാബിൽ കയറിയിരുന്നു കൊണ്ട് ഹരി പറഞ്ഞു...

"വീണാ നീ ആ കപ്പിൽ നിന്ന് ചായ എടുത്ത് ഹരിക്ക് കൊടുക്ക്.." രണ്ടു കപ്പിൽ ചായ എടുത്ത് കൊണ്ട് അവളും കൂടെ കയറിയിരുന്നു...

"എന്താ അമ്മേ മാമൻ പെട്ടെന്ന് ഒരു വരവ്...അമ്മയോടും ഒന്നും പറഞ്ഞില്ലേ..

"അറിയില്ലടാ ...വരുമ്പോൾ അറിയാമല്ലോ.. വീണേ നീ ഇന്ന് കുറച്ചു നേരത്തെ വായോ....ഹരി നീയും..."

രണ്ടുപേരും പോകാനായി ഇറങ്ങി

💫💫💫💫💫💫💫💫💫

"എടോ തന്നെ ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല....ഫോണിൽ സംസാരിക്കാം എന്ന് വെച്ചാൽ എന്തെങ്കിലും പറഞ്ഞിട്ട് ഓടിക്കളയും..ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ.. ഞാൻ അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ പോകുകയാണ്..."ഉച്ചക്ക് ലഞ്ച് ടൈമിൽ ലൈബ്രറിയിൽ വെച്ച് കണ്ടപ്പോൾ ഗൗതം  പരിഭവം പറഞ്ഞു...

അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി...

"ഇങ്ങനെ നോക്കല്ലെ  എന്റെ പെണ്ണേ.. ഞാൻ ഇപ്പൊൾ തന്നെ വിളിച്ചു വീട്ടിൽ കൊണ്ടുപോകും... "

"അയ്യട ഇങ്ങ് വാ കൊണ്ടുപോകാൻ... ഞാൻ വന്നിട്ട് വേണ്ടെ..."അവൾ കുസൃതിയോടെ ചോദിച്ചുകൊണ്ട് അവനെ നോക്കി.. "

"എന്തേ വരില്ലെ ഞാൻ വിളിച്ചാൽ... അവളുടെ കണ്ണുകളിൽ നോക്കിക്കണ്ടു അവൻ ചോദിച്ചു... "

"മ്മ്..." ഒരു സ്വപ്നത്തിന്റെ എന്നപോലെ അവൾ മൂളി...

പരിസരം മറന്നു ഇരിക്കുന്ന അവരെ കണ്ടുകൊണ്ട് വന്ന  "ഏയ് ഇവിടെ എന്താ..ലൈബ്രറി ആണിത്.... "വല്ല ചിന്തയും ഉണ്ടോ രണ്ടാൾക്കും...അങ്ങോട്ട് വന്ന അനിത ടീച്ചർ ചോദിക്കുന്നത് കേട്ട് ചമ്മലോടെ അകന്നുമാറി രണ്ടുപേരും...

"മ്മ്...മ്മ്....കുട്ടികൾ കാണണ്ടാ..കണ്ടാൽ പിന്നെ അത് മതി കോളേജിൽ പാട്ടാകാൻ...രണ്ടുപേരുടെയും ഫ്ലക്സ് നാളെ ഇൗ കോളേജ് ഗേറ്റിൽ അവർ വെയ്ക്കും..രണ്ടാളും കൂടി അത് അവരെ കൊണ്ട് ചെയ്യിക്കുമോ ?.

ഇങ്ങനെ ഇരിക്കാതെ വേഗം തന്നെ ഞങ്ങൾക്കൊരു ഊണ് തായോ രണ്ടാളും..."ചിരിയോടെ അത് പറഞ്ഞുകൊണ്ട് അനിത ടീച്ചർ പോയി...

"ടീച്ചർ പറഞ്ഞത് കേട്ടില്ലേ നമുക്ക് വീട്ടിൽ സംസാരിക്കാം..."

"ഗൗതം... അറിയാലോ  ഏട്ടന്റെ കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ അത് ആകെ പ്രശ്നത്തിൽ ആണ്..  " പിന്നെ ഗാഥ..  അതൊക്കെ ഒന്ന് ശരിയാക്കി സ്വസ്ഥമായിട്ടു പോരെ.."

"എല്ലാം തന്റെ ഇഷ്ട്ടം... ഇൗ പെണ്ണിനെ എത്രയും പെട്ടെന്ന് എന്റെ സ്വന്തമാക്കണം..."  ഇനിയും കാത്തിരിക്കാൻ വയ്യ....ഒരു കള്ള ചിരിയോടെ ഗൗതം പറഞ്ഞു...

'മ്മ്....'

"പോട്ടെ...ഉച്ചക്ക് ശേഷം ക്ലാസ്സ് ഉണ്ട്.." ഇന്ന് നേരത്തെ പോകണം.. വീട്ടിൽ ഇന്ന് മാമനും എല്ലാവരും എത്തുന്നുണ്ട്..

"മ്മ്... എന്താ വിശേഷം.." ഗൗതമിന്റെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ വീണു..

"അറിയില്ല ഗൗതം.. ഇന്ന് വരുമെന്ന് രാവിലെ അച്ചൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്.."

"മ്മ്.. ആ അനിരുദ്ദിനെ എനിക്ക് അത്ര പിടിച്ചില്ല വീണെ..അവന്റെ നോട്ടവും ഭാവവും ഒന്നും അത്ര ശരിയായി എനിക്ക് എന്തോ തോന്നിയില്ല.."

"അത് ഗൗതമിന് വെറുതെ തോന്നുന്നത് ആണ്.. അനിയേട്ടൻ പാവമാണ്.. എന്നെ വലിയ കാര്യമാണ്.."

"എന്തോ... അറിയില്ല. എനിക്കങ്ങനെ തോന്നി.."

മ്മ്..

വൈകിട്ട് വീട്ടിലെത്തിയപ്പോൾ എല്ലാവരും എത്തിയിട്ടുണ്ട്... "അമ്മായി " എന്ന് വിളിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു... 

"ഹാ...മോൾ വന്നോ.. മീനാക്ഷി അവളുടെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു.. "

'അമ്മായി സീത എവിടെ... "

"സീത വന്നില്ല മോളെ... അവളെ  എന്റെ വീട്ടിലാക്കി.. അവൾക്ക് ഇപ്പൊൾ എക്സാം നടക്കുകയാണ്.. പെണ്ണ് ഒന്നും പഠിക്കുന്നില്ല.. അവിടെ ഒരു ട്യൂഷന് കൊണ്ടാക്കി.. ഞാനും അനിയും മാമനും കൂടി ഇങ്ങ് പോന്നു..  നാളെ രാവിലെ  തന്നെ പോകണം..."

"എന്നിട്ട് അനിയെട്ടൻ എന്തേ... കണ്ടില്ലല്ലോ ഞാൻ.. "

"അവനും ഹരിയുമായ്‌ പുറത്തേക്കിറങ്ങി.. ഇപ്പൊൾ എത്തും.."

'അമ്മേ ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം.." ചായയുമെടുത്ത് വീണ മുറിയിലേക്ക് പോയി..

"ഏടത്തി  വീണയോട് ചോദിക്കണ്ടെ ..." അവൾക്ക് ഇഷ്ട്ടകുറവു വല്ലതും കാണുമോ..."

"അത് അരവിന്ദേട്ടൻ പറഞ്ഞൊളും  ... ഏട്ടൻ വരട്ടേ..." ഇഷ്ട്ടക്കുറവു വരാൻ കാരണം ഒന്നുമില്ലല്ലോ... അനിക്ക്‌ എന്താ ഒരു കുറവ്..അവർ തമ്മിൽ നല്ല ചേർച്ചയാണെന്നാ എനിക്ക് തോന്നുന്നത് ഏടത്തി..ഏടത്തി വിഷമിക്കാതിരിക്ക്.. എല്ലാം ശരിയാകും..

മ്മ്...

"വീണേ....  " വാതിലിൽ മുട്ട് കേട്ട് വാതിൽ തുറന്നു നോക്കിയ വീണ കാണുന്നത് ഹരി നിൽക്കുന്നതാണ്...

അവൻ വേഗം അകത്തുകയറി ബെഡ്ഡിലേക്ക് ഇരുന്നു....

 "എന്താ ഏട്ടാ..."

"നിനക്ക് പണിയുമായിട്ടാ മാമൻ വന്നിരിക്കൂന്നത്..."

"പണിയോ എന്ത് പണി..??

മ്മ്..

"പറ ഏട്ടാ. എന്ത് പണിയാ..."

"അതോ നിന്റെ കല്ല്യാണം..."

"കല്ല്യാണമോ.. ഞാനറിയാതെയോ.. എനിക്കോ?..

"അറിയും മോളെ ഉടനെ നീ അറിയും.." ഹരി അവളെ കളിയാക്കി കൊണ്ട് പറയുന്നത് കേട്ടപ്പോൾ അവളുടെ മുഖം  ശേഷ്യത്താൽ  തിളങ്ങി

"എന്താ ഏട്ടാ ഇത് എന്തൊക്കെയാ ഇൗ ഏട്ടൻ പറയുന്നെ...."

"അതേ  അനിയും  നീയുമായി കല്ല്യാണം ഉറപ്പിക്കാനാ മാമനും മാമിയും ഒക്കെ വന്നിരിക്കുന്നത്.."

"അനിയെട്ടനും ആയോ..?????? അതെങ്ങനെ ശരിയാകും. എനിക്ക് ഹരിയെട്ടനെ പോലെ തന്നെയാ അനിയെട്ടനും.."

"മ്മ്..." അതെനിക്കറിയാം നിനക്ക് അങ്ങനെ ആണെന്ന്.. പക്ഷേ അവന് അങ്ങനെ അല്ല.. അവന് നിന്നെ ഭയങ്കര ജീവൻ ആണെന്നാ മാമി പറഞ്ഞത്.. കുഞ്ഞുന്നാളിൽ മുതൽ അവൻ നിന്നെ ആഗ്രഹിക്കുന്നു എന്ന്.. അവൻ നിന്നെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്നു വീട്ടിൽ പറഞ്ഞത്രേ... കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോൾ സംസാരിക്കാൻ ഇരിക്കുകയായിരുന്നു എന്ന്.. പക്ഷേ ഉത്സവത്തിന്റെ തിരക്കുകൾ കാരണം സംസാരിക്കാൻ പറ്റിയില്ല എന്ന്..ഇന്ന് ഇവിടെ ഒരു ചർച്ച നടന്നു..

"എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..."??

"അച്ഛനും അമ്മക്കും ഒന്നും എതിർപ്പില്ല.. അനിക്ക് ഇപ്പൊൾ നല്ല ജോലിയുണ്ട്.. വരുമാനം ഉണ്ട്.. അവനെന്തോ വലിയ കമ്പനിയിൽ ആണ് എന്നാ മാമൻ പറഞ്ഞത്..എല്ലാ സൗകര്യങ്ങളും ഉണ്ട്..

പിന്നെ കുടുംബക്കാർ തമ്മിൽ പണ്ടെ ഉള്ള പിണക്കം ഒക്കെ ഇൗ ഒരു വിവാഹം കൊണ്ട് മാറി എല്ലാവരും ഒന്നിക്കും എന്നാ പൊതുവേയുള്ള എല്ലാവരുടെയും അഭിപ്രായം..അമ്മയ്ക്ക് ഇൗ ബന്ധത്തോട് നല്ല താൽപ്പര്യം ഉണ്ട്..
വർഷങ്ങൾ കുറെ ആയില്ലേ അമ്മ എല്ലാവരോടും പിണങ്ങി ജീവിക്കുവാൻ തുടങ്ങിയിട്ട്... അമ്മ ഇതൊക്കെ പുറത്ത് കാണിക്കാതെ നടക്കുകയാണ്.. ഉള്ളിൽ നല്ല വിഷമം ഉണ്ട് ആൾക്ക്..അതുകൊണ്ട് അമ്മയ്ക്ക് ഇതിനോട് വലിയ താൽപര്യം ആണ്..

നിന്റെ അഭിപ്രായം അറിഞ്ഞിട്ടു നോക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.. വൈകിട്ട് അതിനെപ്പറ്റി ചർച്ച ഉണ്ടാകും..നീ എന്ത് പറയും..

"എന്നിട്ട് ഹരിയേട്ടൻ ഒന്നും പറഞ്ഞില്ലേ.. " വീണയുടെ മുഖം വലിഞ്ഞു.മുറുകി..

"ഞാൻ എന്ത് പറയാനാ..' എനിക്ക് അറിയില്ലല്ലോ നിന്റെ മനസ്സിൽ എന്താണെന്ന്.. നീ അത് പറയുന്നില്ലല്ലോ.. എനിക്കും തോന്നുന്നു ഇത് നല്ല ബന്ധമാണെന്ന്..ഒളികണ്ണാൽ നോക്കി ഒരു കുസൃതിയോടെ ഹരി പറഞ്ഞു..

"നീയും അനിയുമായി നല്ല ചേർച്ചയാ കേട്ടോ...  കൃഷ്ണനും രാധയും പോലെ..
മിക്കവാറും നാളെ തന്നെ എല്ലാം ഉറപ്പിച്ചു ഉടനെ കെട്ടും ഉണ്ടാവും... അവളെ ഒന്ന് ചൊടിപ്പിക്കാനായി അവൻ പറഞ്ഞു... "

"ദെ ഹരിയെട്ടാ എന്നെ ചൊറിഞ്ഞാലുണ്ടല്ലോ ഉമാ മഹേശ്വരി വീട്ടിൽ ഇരിക്കും.. ഹരിയേട്ടൻ ഇവിടെ കരഞോണ്ടിരിക്കുകയും ചെയ്യും.. മര്യാദക്ക് ഇത് മുടക്കിക്കോ...അല്ലെൽ എന്റെ സ്വഭാവം അറിയും എല്ലാവരും.. എനിക്ക് അനിയെട്ടനേ  വിവാഹം ചെയ്യാൻ കഴിയില്ല.. എനിക്ക് ഹരിയേട്ടനും അനിയേട്ടനും ഒരുപോലെയാണ്.. പിന്നെ എനിക്ക്  ഇപ്പൊൾ കല്ല്യാണം ഒന്നും വേണ്ടാ...കുറച്ചു കഴിയുമ്പോൾ ഞാൻ തന്നെ പറയും കേട്ടല്ലോ..

"എങ്ങനെ... കല്ല്യാണം വേണ്ടെ... അപ്പോ ഗൗതം????????"... ഗൗതമിനെയും വേണ്ടെ... പാവം ഗൗതം....." അവനെ വിളിച്ചു കാത്തിരിക്കേണ്ട എന്ന് പറഞെക്കാം അല്ലേ.... "എനിക്ക് ഒന്നും അറിയില്ല എന്ന് നീ വിചാരിക്കരുത്.. നിന്റെ മുഖത്തെ ഓരോ ഭാവങ്ങളും എനിക്ക് അറിയാം.. ഇതൊക്കെ എന്നേ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.."

ഒന്നും മിണ്ടാതെ കുനിഞ്ഞൂ  ഇരിക്കുകയായിരുന്ന അവളുടെ മുഖം  പിടിച്ചുയർത്തി അവൻ പറഞ്ഞു.... അവളുടെ കണ്ണിൽ നിന്ന് അടരാൻ തയാറായി നിൽക്കുന്ന ജല കണങ്ങളെ  തുടച്ചു മാറ്റികൊണ്ട്  അവൻ പറഞ്ഞു...

"ശ്ശേ കരയുന്നോ എന്റെ കാന്താരി...ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... നിന്നെ ഒന്ന് വട്ടാക്കാൻ.. മോൾടെ ഇഷ്ടത്തിന് മാത്രമേ ഇവിടെ കല്ല്യാണം നടക്കു... പോരെ ....ഇൗ ഏട്ടൻ നിന്റെ കൂടേയില്ലേ....ഇൗ ഏട്ടന് നീ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും...പിന്നെ എന്തിനാ എന്റെ മോൾ വിഷമിക്കുന്നത്... " നമ്മുടെ അച്ഛനെയും അമ്മയെയും നമുക്കറിയില്ലെ..നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് അല്ലാതെ അവർ ഒന്നും ചെയ്യില്ല..  അവർ സംസാരിച്ചിട്ടു പോകട്ടെ.. വിവാഹം ആലോചിക്കാൻ അല്ലേ വന്നുള്ളൂ.. ഉറപ്പിച്ചൊന്നും ഇല്ലല്ലോ..നിന്റെ ഇഷ്ട്ടം മാത്രമേ നടക്കുകയുള്ളൂ..  ഇത് ഈ ഏട്ടന്റെ വാക്കാണ്‌.. അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഹരി പറഞ്ഞു..

"ഏട്ടാ... "  അവൾ ഒന്ന് എങ്ങികൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി.. തന്റെ കുഞ്ഞ് പെങ്ങളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ കണ്ണുകളും തുളുമ്പിയിരുന്നു...

ഇതൊക്കെ കേട്ടുകൊണ്ട് ഒരാൾകൂടി നിറഞ്ഞ കണ്ണുകളോടെ  ആ വാതിലിനു പിന്നിൽ നിന്നിരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല...


തുടരും....

നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ. Shenka..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top