വൈകിട്ട് തന്നെ ഗൗതം ഹരിയെ വിളിച്ച് ചോദിച്ചിരുന്നു.... ഹരി അപ്പൊൾ തന്നെ വിഷ്ണുവിനെ വിളിച്ച് കാര്യം പറഞ്ഞു.. ഗൗതമിന്റെ കൂടെ പോകുന്നതിൽ രണ്ടുപേർക്കും എതിരോന്നും ഉണ്ടായിരുന്നില്ല....
വീണ അപ്പൊൾ തന്നെ രാഹുലിനെയും ഗൗതമിനേയും വിളിച്ചുപറഞ്ഞു..
പിറ്റേദിവസം അവർ രണ്ടുപേരും രണ്ടു ദിവസം ലീവ് എടുത്തു... കല്ല്യാണത്തിനു.പോകാൻ റെഡിയായി... അച്ഛനോടും അമ്മയോടും ഹരിയും വിഷ്ണുവും സംസാരിച്ചു അനുവാദം വാങ്ങി കൊടുത്തു.. 3 മണിയായപ്പോൾ തന്നെ ഗൗതമും രാഹുലും വന്നു...
"മോളെ സൂക്ഷിച്ചു പോണെ... "അച്ഛൻ അവളുടെ അടുത്ത് വന്നു തലയിൽ തഴുകി കൊണ്ട് പറഞ്ഞു...
"മോനെ മോളെ ഒന്ന് ശ്രദ്ധിച്ചോണേ..."അരവിന്ദൻ മാഷ് ഗൗതമിന്റെ കൈ പിടിച്ചു കൊണ്ട് അവനോടു പറഞ്ഞു..
അങ്കിൾ വിഷമിക്കണ്ട.. ഞാൻ നോക്കിക്കോളാം.. എന്നാ പോയിട്ട് വരാം അങ്കിൾ..
"പോയിട്ട് വാ മോളെ...." രാധയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു അവൾ ബാക്കിൽ കയറി.. ഡ്രൈവിംഗ് സീറ്റിൽ ഗൗതം ... കോ ഡ്രൈവർ സീറ്റിൽ രാഹുലും ......
ഇവിടുന്ന് ഒരു രണ്ടു മണിക്കൂർ യാത്ര വരും.... വീണ റെഡ് കളറിൽ ഉള്ള ഒരു കൂർത്തയാണ് ധരിച്ചത്.. ഒരു ഷാൾ കഴുത്തിൽ ചുറ്റിയിരിക്കുന്നു... മുടി പിന്നി മുന്നിലേക്ക് ഇട്ടിരിക്കുകയാണ്.. അവളുടെ മുഖം മിററിൽ കൂടി കണ്ട ഗൗതം അവളെ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു..... പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരിക്കുകയായിരുന്ന വീണ ഒരുവേള മിററിൽ കണ്ണെത്തിയപ്പോൾ തന്നെ നോക്കി കൊണ്ടിരിക്കുന്ന
ഗൗതമിനേയാണ് കണ്ടത്.. കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ അവള് മുഖം കൂർപ്പിച്ച് നോക്കും.. ഒരു ചിരിയോടെ അവൻ കണ്ണുകൾ പിൻവലിക്കും... കുറച്ചു നേരമായി ഇവരുടെ കഥകളി കണ്ടു മടുത്തിട്ടെന്ന പോലെ രാഹുലിന്റെ കമന്റ് വന്നു..
"അപ്പോഴേ ഞാൻ പുറകിലേക്ക് ഇരിക്കാം. എനിക്ക് സ്വസ്ഥമായി ഉറങ്ങുകയും ചെയ്യാം... നിങ്ങൾക്ക്.കണ്ണുകൾ കൊണ്ട് കഥ പറയുകയും ചെയ്യാം... രാഹുലിൻറെ കമൻറ് കേട്ട് ചമ്മലോടെ അവർ പരസ്പരം നോക്കി......
ഗൗതം വണ്ടി ഒതുക്കി.. രാഹുൽ ഇറങ്ങി ബാക്കിലേക്ക് ഇരുന്നു..
"പിന്നെ രണ്ടുപേരും കൂടി റൊമാൻസ് കളിച്ചു എന്നെ കൊണ്ടുപോയി കൊല്ലരുത് കേട്ടല്ലോ... രാഹുലിന്റേ ചിരിയോടെ ഉള്ള സംസാരം കേട്ടു വീണ അവന്റെ മുതുകിന് നല്ല ഇടി കൊടുത്ത് ചിരിയോടെ ഇരുന്നു..
ടീ .. ടീ.. പ്രാന്തി എന്നെ നീ കൊല്ലുമോ.. ഞാനും ജീവിച്ചുപോയ്ക്കൊട്ടെ... ഒരു കല്ല്യാണം ഒക്കെ കഴിച്ചു രണ്ടുമൂന്നു പിള്ളേരും ഒക്കെയായി എനിക്കും ജീവിക്കാൻ ഉള്ളതാ... രാഹുലിന്റെ സംസാരം കേട്ട് ഗൗതം പൊട്ടിച്ചിരിച്ചു... വീണ മുഖം കൂർപ്പിച്ച് അവനെ തിരിച്ചു നോക്കിക്കൊണ്ട് ഇരുന്നു...
എന്റെ പൊന്നു ഗൗതമേ കുറെ പാട് പെടും.. നിങ്ങളുടെ ഒരു വിധി.. ങാ.. അനുഭവിച്ചോ.. അനുഭവിച്ചോ... രാഹുൽ ചിരിയോടെ പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരികിടന്നൂ...
നൻസിയെ വിളിച്ച് പറഞ്ഞിരുന്നു വീട്ടിൽ തിരിച്ച കാര്യം... വീണയെ നൻസിയുടെ അടുത്ത് ആക്കിയിട്ടു അവർ അലക്സിയുടെ അടുത്തേക്ക് പോകും. അതാണ് പ്ലാൻ...
മടിയിൽ വെച്ചിരിക്കുകയായിരുന്ന അവളുടെ കൈകൾ എടുത്തു തന്റെ കയ്‌കളാൽ പൊതിഞ്ഞുപിടിച്ച് ഗൗതം ആർദ്രമായി അവളെ നോക്കി... തന്റെ പ്രിയന്റെ മിഴികളിലേക്ക് നോക്കി
അവളിരുന്നു.... സ്റീരിയോയിൽ നിന്ന് ഒഴുകി വന്ന മനോഹരമായ ഗാനത്തിനൊപ്പം അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു... ആ താളത്തിൽ ലയിച്ച് അവന്റെ ഹൃദയ താളം കേട്ട് അവന്റെ തോളിലേക്ക് ചാരി അവളിരുന്നൂ.......
ഇടയ്ക്ക് ഹരിയെട്ടനും വിഷ്ണുവേട്ടനും വിളിച്ചു...
കോട്ടയം എത്താറായപ്പോഴേക്കൂം ഒരു റസ്റ്ററന്റിൽ കയറി കഴിക്കാനായി... ഇനി ഒരു പതിനഞ്ചു മിനിറ്റ് കൂടിയുണ്ട്.. നാൻസിയുടെ വീട്ടിൽ വീണ മുൻപ് വന്നിട്ടുള്ളതിനാൽ വഴി കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല... മണിമലയാറിന്റെ തൊട്ടടുത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് നൻസിയുടെ വീട്...വീട് എന്ന് പറയാൻ പറ്റില്ല.... ഒരു വലിയ ബംഗ്ലാവ്... ഗേറ്റിൽ എത്താറായപ്പോഴെ കണ്ടു നാൻസി ഗേറ്റിൽ തന്നെയുണ്ട്..വണ്ടി ഗേറ്റിൽ നിർത്തി വീണ ഫ്രണ്ട് സീറ്റിൽ നിന്നിറങ്ങി... രാഹുൽ ബാക്കിൽ നിന്നിറങ്ങി ഫ്രണ്ടിൽ കയറി ഇരുന്നു..
"ഗൗതം ഇറങ്ങുന്നില്ലെ...." നാൻസി ചോദിച്ചു...
"ഇല്ല സമയം ഒരുപാടായി.. ഞങ്ങൾ നാളെ വരാം.. ഇപ്പൊൾ നേരം ഇരുട്ടി..അവൻ അവിടെ വെയ്റ്റ് ചെയ്യുകയാണ്....."
"ഡാ നീയും പോകുകയാണോ..." രാഹുലിനോട് ചോദിച്ചുകൊണ്ട് നാൻസി അവനെ നോക്കി...
"നാളെ ഞങ്ങൾ എല്ലാവരും കൂടി വരാടീ...." ഇപ്പൊ പോയി കല്ല്യാണപെണ്ണ് സ്വപ്നം കണ്ട് ഉറങ്ങ്...
"പോടാ... "
"എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ... "
പോയിട്ട് വരാം .... വീണയെ നോക്കി മൗനമായി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു ഗൗതം കാർ സ്റ്റാർട്ട് ചെയ്തു......
"നീ വാ..." വീണയുടെ കൈ പിടിച്ചു ബാഗും തോളിലെടുത്ത് നാൻസി വീട്ടിലേക്ക് കയറി... അകത്തേക്ക് കയറാൻ തുടങ്ങിയ വീണ അവിടെ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു പോയി........
വാതിൽപ്പടിയിൽ നിൽക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്ന വീണയുടെ കൈപിടിച്ച് നാൻസി അകത്തേക്ക് കയറി......
"വീണാ ഇത് മേർലി ... അമ്മയുടെ ആങ്ങളയുടെ മോളാ.... മേർലിയുടെ പേരന്റ്സ് എല്ലാം വെളിയിലാണ്.. ഇവിടെയാണ് മേർലി താമസിക്കുന്നത്.. നിങ്ങളുടെ കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലാണ് മേർലി...' നിങൾ കണ്ടിട്ടില്ലേ ഇതുവരെ...
"മ്മ് കണ്ടിട്ടുണ്ട്......" മേർലിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വീണ പറഞ്ഞു......
"മേർലി നിനക്കറിയില്ലെ വീണയെ..... ഞാൻ പറയാറില്ലേ എന്റെ ഫ്രണ്ട് വീണയെ പറ്റി.. ഇതാ കക്ഷി...." ഞങ്ങളുടെ സ്വന്തം വീണ...
"ഹലോ വീണ"
"ഹലോ..."
രണ്ടുപേരും കൈ ഒക്കെ കൊടുത്ത് പരിചയം പുതുക്കി വീണ അകത്തേക്ക് കയറി.. പോകുന്ന വഴിയിൽ വീണ ഒന്ന് തിരിഞ്ഞു നോക്കി.. മേർലി അവിടെ തന്നെ നിൽക്കുകയാണ്... മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്... ഉള്ളിലൊരു ഗൂഢമായ ചിരിയോടെ വീണ അകത്തേക്ക് നടന്നു...
"ഹ കൊച്ച് വന്നോ...." നാൻസിയുടെ അമ്മ അന്നമ്മയാണ്... എത്ര നാളായി കൊച്ചിനെ കണ്ടിട്ട്...... ജോലിയൊക്കെ കിട്ടി വലിയ ആളായപ്പോഴേക്ക് ഈ അമ്മച്ചിയെ ഒക്കെ അങ്ങ് മറന്നു അല്ലേ....
"അയ്യോ എന്റെ അന്നകൊച്ചു പിണങ്ങല്ലെ... കുറച്ചു തിരക്ക് ആയിപോയിട്ടല്ലെ .... "വീണ ചെന്ന് അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു......
"അച്ഛനും അമ്മയും ഹരിയും വരില്ലേ മോളെ.. അവരൊക്കെ സുഖമായി ഇരിക്കുന്നോ...?"
"സുഖമായിരിക്കുന്നു അന്നമ്മച്ചി.... അച്ഛനും അമ്മയ്ക്കും ഇത്ര ദൂരം യാത്ര ചെയ്യാൻ വയ്യ......" ഹരിയേട്ടന് ഹോസ്പിറ്റലിൽ നല്ല തിരക്കുണ്ട്.. കല്ല്യാണത്തിന് വരും ഹരിയേട്ടൻ..
മോളെ പോയി ഡ്രസ്സ് ഒക്കെ മാറി വാ.. അമ്മച്ചി അപ്പോഴേക്ക് ഭക്ഷണം എടുത്തു വെക്കാം... വീണ നൻസിയുടെ കൂടെ അവളുടെ റൂമിലേക്ക് നടന്നു...ഇതൊക്കെ കണ്ട് അന്തം വിട്ടു നിൽക്കുകയാണ് മേർലി...
അകത്തു കയറിയ വീണ അച്ഛനെയും അമ്മയെയും വിളിച്ച് സംസാരിച്ച ശേഷം ഹരിയെട്ടനേ വിളിച്ചു... അപ്പോഴേക്ക് ഗൗതമിന്റെ കോൾ വന്നു.. ബാൽക്കണിയിൽ ഇറങ്ങി അവനോട് സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ താഴെ ഗാർഡനിൽ മേർലി ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടു... മുകളിലോട്ട് നോക്കിയ മേർലി വീണയെ കണ്ട് കൂർപ്പിച്ച് ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി...
'ഹലോ വീണ.... ' പുറകിൽ ഒരു സൗണ്ട് കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒരു വഷള ചിരിയോടെ ജോജി നിൽക്കുന്നു... നൻസിയുടെ കൊച്ഛമ്മയുടെ മോനാണ്..
പണ്ട് നൻസിയുടെ കൂടെ ഇവിടെ വരുമ്പോൾ ജോജിയുണ്ടാവും തന്റെ പിന്നിൽ നിന്ന് മാറാതെ.. ഇപ്പോഴും അവന്റെ സ്വഭാവത്തിന് ഒരു.മാറ്റവും വന്നിട്ടില്ല.. നോട്ടത്തിനും കുറവില്ല...
"ജോജിയോ...." അവൾ ഫോൺ വെച്ചിട്ട് അവനോട് ചോദിച്ചു..
'നിങ്ങള് വന്നിട്ടുണ്ടെന്ന് അന്നമ്മച്ചീ പറഞ്ഞു..
"എന്തുണ്ട് വീണ വിശേഷം.."
"ഒന്നുമില്ല ജോജി... ജോജി ഇപ്പൊൾ എന്ത് ചെയ്യുന്നു..."
"ഓ ഞാനിവിടെ ആപ്പാപ്പന്റെ കൂടെ കൊറച്ച് ബിസിനെസ്സ്ഉം റബ്ബറും ഒക്കെയായങ്ങു കൂടി...
"വീണ പഴയതിലും സുന്ദരിയായിരിക്കുന്നു കേട്ടോ..."
അവളെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞു..
"ശ്ശേ... വൃത്തി കെട്ടവൻ "..എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവളൊന്നു ഇളിച്ചു കാണിച്ചു..
അപ്പോഴേക്കും നാൻസി വന്നു ... താഴെ എല്ലാവരും കാത്തിരിക്കുന്നു എന്ന് പറഞ്ഞു അവളെ വിളിച്ചു കൊണ്ടുപോയി...
താഴെ എത്തിയപ്പോൾ അവിടെ ഡൈനിങ് ടേബിളിൽ നാൻസിയുടേ അപ്പനും മർലിയും എല്ലാവരും ഉണ്ട്..
"കൊച്ചു വന്നു എന്ന് അന്നമ്മ പറഞ്ഞു... വാ ഇരിക്ക് മോളെ... അച്ഛനും അമ്മയ്ക്കും സുഖമായിരിക്കുന്നോ ?നാൻസിയുടെ അപ്പൻ ഫ്രാൻസിസ് പറമ്പിൽ അവളെ പിടിച്ചു അടുത്തിരുത്തി കൊണ്ട് പറഞ്ഞു...
മ്മ് ... സുഖമായിരിക്കുന്നു അപ്പച്ചാ..
കല്യാണ തലേദിവസം രാഹുലും ഗൗതവും അലക്സിയുമായി പെണ്ണ് വീട്ടിൽ വന്നു... അവിടെ മർലിയെ കണ്ട ഗൗതം അന്തം വിട്ടു നിൽക്കുന്നത് കണ്ട അലക്സി ചോദ്യത്തോടെ ഗൗ നോക്കി...
"എന്താടാ.."
"ഡാ അതാ ഞാൻ പറഞ്ഞ മേർലി ടീച്ചർ..."
"Oh ഇതാണോ ആ ആൾ...." വശപ്പിശക് ആണല്ലോ മോനെ.. ആ നോട്ടവും ഭാവവും ഒന്നും അത്ര ശരിയല്ല മോനെ...... ഒന്ന് കരുതിയിരുന്നോ... നിനക്ക് പണിയാകും എന്നാ തോന്നുന്നത്....." അവന്റെ ചെവിയിൽ പറഞ്ഞുകൊണ്ട് അലക്സി ചിരിച്ചു..
"മ്മ് മിക്കവാറും എന്റെ കയ്യിൽ നിന്ന് അവൾ വാങ്ങും..."
"എന്റെ പെണ്ണിനെ വേദനിപ്പിക്കുന്ന ഒരാളെയും ഞാൻ വെറുതെ വിടില്ല... .""അവൻ തന്റെ കൈകൾ ഞെരിച്ചു പിടിച്ചുകൊണ്ട് അലക്സിയുടെ ചെവിയിൽ പറഞ്ഞു...
ഗൗതമിനെ കണ്ട മെർലി ഓടി വന്നു അവന്റെ കൈ പിടിച്ചു .... അവളുടെ ആ കൈകളെ കുടഞ്ഞെറിഞ്ഞുകൊണ്ട് ഗൗതം അവളെ രൂക്ഷമായി ഒന്ന് നോക്കി... ഒരു നിമിഷം ചമ്മൽ മറച്ച് പിടിച്ചു മേർലി ഗൗതമിനെ നാൻസിക്ക് പരിചയപ്പെടുത്തി ... നാൻസി ഇത് ഗൗതം.. എന്റെ ഡിപ്പാർട്ട്മെന്റിലാണ് ഗൗതം...
ഇതെന്താ കഥ എന്ന് മനസ്സിലാകാതെ നാൻസി വീണയെ ഒന്ന് പാളി നോക്കി കൊണ്ട് ഗൗതമിനെ നോക്കി ചിരിച്ചു...
"വരൂ ഗൗതം എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്... " ഗൗതം വീണയെ ഒന്ന് നോക്കി..... വീണയുടെ കണ്ണുകൾ ഗൗതമിന്റെ മുഖത്താണ്.. അവളുടെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു..
അവൻ പെട്ടെന്ന് തിരിഞ്ഞു അലക്സിയെ ദയനീയമായി ഒന്ന് നോക്കി.....അലക്സി അവനെ നോക്കി ഒരു ഇളിച്ച ചിരിയോടെ നിൽക്കുന്നു...
അവനെയും കൊണ്ട് മെർലി പുറത്തേക്കിറങ്ങി...
"ടീ ...ഇവിടെ എന്തൊക്കെയാ ഇൗ നടക്കുന്നത്... അവള് എന്തിനാ ഗൗതമിനെയും കൊണ്ട് പുറത്തേക്ക് പോയത്... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.." മെർലിക്ക് ഗൗതമിനൊട് എന്താണ്... അവളെന്താ ഇങ്ങനെയൊക്കെ കാണിക്കുന്നത്.. ആരെങ്കിലും ഒന്ന് പറഞ്ഞ് താ..
"താൻ വാടോ എല്ലാം ഞാൻ പറഞ്ഞുതരാം... അലക്സി നൻസിയേം വിളിച്ചു മുറിയിലേക്ക് കയറി.."
"എന്താടീ ഇതൊക്കെ....."അവർ പോയശേഷം രാഹുൽ വീണയോട് ചോദിച്ചു...
"ആ എനിക്കറിയില്ല..... "ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കിറങ്ങി... വീണ നോക്കുമ്പോൾ ഗാർഡനിൽ രണ്ടുപേരും നിൽക്കുന്നു... മെർലി കുനിഞ്ഞ് നിൽക്കുകയാണ്....
ഇsക്ക് കണ്ണു തുടക്കുന്നുമുണ്ട്... ഗൗതം ദേഷ്യ ഭാവത്തിൽ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്...
കുറച്ചു കഴിഞ്ഞപ്പോൾ വീർത്തുകെട്ടിയ മുഖവുമായി മെർലി അകത്തേക്ക് കയറിപ്പോയി.... ഗൗതം ഒരു കുസൃതി ചിരിയോടെ വീണയുടെ അടുത്ത് വന്നിട്ട് ആ താടി മെല്ലെ പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കി..
"എന്താ ....." എന്ന് പുരികം പൊക്കി അവളവനോട് ചോദിച്ചു...
"Ey ഒന്നുമില്ല... ഇൗ കാന്താരി ഇത്രയേ ഉള്ളോ എന്ന് നോക്കിയതാ...."
"അവൾ അവനെ തള്ളി മാറ്റി മുഖം കൂർപ്പിച്ചു അകത്തേക്ക് നടന്നു... ഒരു ചിരിയോടെ അവളുടെ പിറകെ അവനും....
പിന്നെ അവിടെ കുറച്ചു സമയം എല്ലാവരുംകൂടി സന്തോഷത്തോടെ ചിലവഴിച്ച ശേഷം ഇറങ്ങി പിറ്റേന്ന് പള്ളിയിൽ വെച്ചു കാണാമെന്ന ഉറപ്പോടെ...
പിറ്റേദിവസം 10 മണിയായപ്പൊഴേക്കും എല്ലാവരും പള്ളിയിൽ എത്തി.. ഹരി അപ്പോഴേക്കും പള്ളിയിൽ എത്തിയിട്ടുണ്ടായിരുന്നൂ...
വെള്ള ഗൗണിൽ അതിമനോഹരിയായി നാൻസി തിളങ്ങി....
ഗൗതമിന്റെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവളെ തേടി... ഒരു നിമിഷം അവന്റെ കണ്ണുകൾ തിളങ്ങി... ഗോൾഡൺ കളർ സാരിയിൽ അവൾ ഒരു ദേവതയെപോലെ മനോഹരിയായിരുന്നൂ... കണ്ണുകൾ പറിക്കാൻ ആവാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്ന അവനെ അലക്സിയുടെ വിളിയാണ് തിരികെ എത്തിച്ചത്....
ഹരിയുടെ അടുത്ത് നിൽക്കുകയായിരുന്നിട്ടും അവളുടെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവന്റെ അടുത്ത് ആയിരുന്നു... ബ്ലാക്ക് പാന്റ്‌സും ക്രീം കളർ ഷർട്ടും അവനെ ആരും കണ്ടാൽ ഒന്നുകൂടി നോക്കുന്ന വിധം സുന്ദരൻ ആക്കിയിരുന്നു....
അൾത്താരയിൽ പ്രാർത്ഥന നടക്കുകയായിരുന്നു......
"നമുക്കും അങ്ങ് കെട്ടിയാലോ....ഇപ്പൊൾ ആകുമ്പോൾ വലിയ പാടില്ലാതെ അങ്ങ് നടന്നെനെ..... എന്തുപറയുന്നു എന്റെ സുന്ദരി...."
ഗൗതം വീണയുടെ അടുത്തെത്തി ഹരി കേൾക്കാതെ ആ കാതിൽ മന്ത്രിച്ചു.....
നാണത്തോടെ അവനേ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ നിന്നു......
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് മെർലി പകയോടെ അവരെ നോക്കിക്കൊണ്ടിരുന്നു....
"ഹലോ എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു ഡിസ്കഷൻ...." ഒരു കള്ള ചിരിയോടെ ഹരി അവരുടെ അടുത്തേക്ക് വന്നു.....
നാൻസിയുടെ കഴുത്തിൽ മിന്നുകെട്ടി അലക്സി അവളെ തന്റെ പാതിയാക്കി...
പള്ളിയിലെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ്... അലക്‌സിയുടെ വീട്ടിൽ വെച്ച് വൈകിട്ട് function ഉണ്ട്... അതിൽ പങ്കെടുത്തു പോയാൽ മതിയെന്ന് നാൻസിയും അലക്‌സിയും പറഞ്ഞത് കൊണ്ട് അവരും അലക്‌സിയുടെ കൂടെ വീട്ടിലേക്ക് പോയി....
വൈകിട്ട് ഫങ്ഷൻ കഴിഞ്ഞ് എല്ലാവരും പുറപ്പെടാൻ ഒരുങ്ങി.. വീണ ഹരിയുടെ കൂടെ പോകാൻ ഇറങ്ങി... മനസ്സില്ലാ മനസോടെ അവൾ ഹരിയുടെ കൂടെ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു...
എന്തോ നഷ്ട്ടപ്പെട്ട പ്രതീതിയിൽ അവൻ നിന്നു... മനസ്സിന് വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്നു....വീണ കയറിയ ഹരിയുടെ കാർ മുന്നിലും ഗൗതമും രാഹുലും പിറകെയുമായി യാത്ര തിരിച്ചു...
💫💫💫💫💫💫💫💫💫💫💫
"ഹരിയേട്ടാ ഒന്ന് എഴുന്നേറ്റ് വന്നെ... "
"എന്താടീ....രാവിലെ ഒന്നുറങ്ങാനും സമ്മതിക്കില്ല..." എന്ന് ചോദിച്ചുകൊണ്ട് കണ്ണും തിരുമ്മി ഹരി എഴുനേറ്റു വന്നു....
"എന്താ.... നീയെന്താ രാവിലെ കിടന്നു കൂവുന്നത്..."
"ആരൊക്കെയോ ഹരിയെട്ടനേ കാണാൻ വന്നിരിക്കുന്നു... വരൂ"
അപ്പോഴേക്കും വിഷ്ണുവും എഴുന്നേറ്റു പുറത്തേക്ക് വന്നു...
താഴെ എത്തിയപ്പോൾ രണ്ടുപേർ സോഫയിൽ ഇരിപ്പുണ്ട്. അച്ഛൻ കസേരയിൽ ഇരിക്കുന്നു... അമ്മ വാതിൽപ്പടിയിൽ നിൽക്കുന്നു... എല്ലാവരുടെയും മുഖം വലിഞ്ഞു.മുറുകി ഇരിക്കുന്നു...
അവൻ ചെന്ന് അച്ചനടുത്തായി നിന്നു..
ജാനകി ഏടത്തി അവർക്ക് ചായയുമായി വന്നു..
അവൻ അവരുടെ മുഖത്തേക്ക് നോക്കി.. കണ്ട് പരിചയം ഇല്ല... പക്ഷേ എവിടെയോ കണ്ടിട്ടുള്ള ഓർമ.. അവൻ ഓർമകളിൽ പരതി....
അവനു പെട്ടെന്ന് തന്നെ ആളിനെ മനസ്സിലായി... ഇവരെന്താ ഇവിടെ??? അവന്റെ മനസ്സിൽ പലവിധ ചിന്തകൾ കടന്നു വന്നു...വിഷ്ണു ആരാണെന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അതിൽ ഒരാൾ സംസാരിച്ചു തുടങ്ങി...
തുടരും....
ആദ്യം തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു... സമയക്കുറവും ജോലിയുടെ ടെൻഷനും എല്ലാം കൊണ്ടാണ് ചില ദിവസങ്ങളിൽ length കുറഞ്ഞു പോകുന്നത്... പിന്നെ എല്ലാ ദിവസവും പാർട്ട് ഇടണം എന്ന് ആഗ്രഹത്തിൽ ആണ് ഇടുന്നത്... മനസ്സിലാക്കും എന്ന് കരുതുന്നു...
അഭിപ്രായം പറയുന്നതിന് നന്ദി...
സ്നേഹത്തോടെ Shenka...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
