ഇന്ദ്രനീലം 15

Valappottukal



വിഷ്ണുവേട്ടാ രണ്ടു ദിവസം മുൻപ് ഞാൻ ലൈബ്രറിയിൽ ഇരിക്കുമ്പോൾ ആരോ ഒരാൾ എന്റെ മുന്നിലേക്ക് ഒരു പേപ്പർ ഇട്ടിട്ടു പോയി.. ഞാൻ ഓടി ഇറങ്ങി വന്നപ്പോഴേക്കും അയാൾ ബൈക്കിൽ കയറി പോയിരുന്നു..

"എവിടെ ആ പേപ്പർ.. "

ബാഗ് തുറന്നു അവളാ പേപ്പർ എടുത്തു വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു.. അവൻ അത് വായിച്ച ശേഷം ഹരിയുടെ കയ്യിലേക്ക് കൊടുത്തു...

അത് വായിച്ചിട്ട്  ഹരി അവളോട് ചോദിച്ചു.... "എന്താ നീ ഇത് വരെ പറയാത്തത്.. ഇത്ര സീരിയസ് ആയ ഒരു കാര്യം നീ എന്തിനാ വീണേ  മറച്ചു വെച്ചത്........" ഹരിയുടെ ചോദ്യം എല്ലാവരുടെയും മുഖങ്ങളിൽ കണ്ടു..

"മോളെ നീ  ഇത് എന്താ പറയാത്തത്.... വിഷ്ണു  ഉണ്ടായിരുന്നില്ലെ ഇവിടെ.." അരവിന്ദൻ ചോദിച്ചു..

ഇതിന്റെ പിന്നിൽ  എന്തോ  ഒരു വലിയ കാര്യം ഉണ്ടല്ലോ.. എന്തെങ്കിലും ഇനി ഉണ്ടായാൽ എന്നോട് അപ്പോഴേ പറയണം.. ഞാൻ ഒന്നന്വേഷിക്കട്ടെ... നീ വിഷമിക്കണ്ട.. നമുക്ക് ഗാഥയെ  കണ്ടെത്താം... എന്തായാലും ഞാൻ ഇപ്പോൾതന്നെ അവിടെ പോലീസ് സ്റ്റേഷനിൽ ഒന്ന് കോൺടാക്ട് ചെയ്യട്ടെ...

ഫോട്ടോ ഉണ്ടാവില്ലേ ആ കുട്ടിയുടെ..  ഒരു ഫോട്ടോ എനിക്ക്‌ വേണം.. വിഷ്ണു  അത് പറഞ്ഞുകൊണ്ട് ഫോണുമെടുത്ത് പുറത്തേക്കിറങ്ങി...

"ഇനി ഒന്നും പേടിക്കണ്ട.. എല്ലാം വിഷ്ണു നോക്കിക്കോളും.. മോള്  കിടന്നോ.. " അരവിന്ദൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു... വരു അവള്  കിടന്നോട്ടെ ... ആരും ശല്യം ചെയുണ്ട... അവരെല്ലാവരും പുറത്തേക്കിറങ്ങി

എല്ലാവരും പുറത്തേക്ക് ഇറങ്ങി.. വാതിൽ അടച്ചിട്ടു വീണ  ഉറങ്ങാനായി  വെറുതെ കണ്ണടച്ച് കിടന്നു..

💫💫💫💫💫💫💫💫💫

ഇൗ സമയം ഗൗതം വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു..എന്താ വീണക്കു പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല... രാവിലെ ക്ഷേത്രത്തിൽ നിന്ന് സന്തോഷത്തോടെ പോയ ശേഷം വീട്ടിൽ എത്തി ഏത്രയും പെട്ടെന്ന് കാണണമെന്ന് ഉള്ള ആഗ്രഹത്തിൽ ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെ ആണ് കോളേജിലേക്ക് തിരിച്ചത്...  വരുന്ന വഴിയിൽ ബസ് സ്റ്റോപ്പിൽ  വണ്ടി കേടായി റോഡിൽ നിൽക്കുന്ന മേർലി ടീച്ചർ ഒരു ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോൾ വേറെ ഒന്നും ആലോചിച്ചില്ല.. ഒരേ കോളേജിലെ സഹപ്രവർത്തകർ. അത്രയേ ചിന്തിച്ചുള്ളു.. ലിഫ്റ്റ് കൊടുത്തു..

വീണയുടെ കോൾ വന്നപ്പോൾ  കണ്ടെങ്കിലും എടുക്കാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു.. കോളേജിലേക്ക് വരികയല്ലെ കാണാം എന്ന് കരുതി.. പക്ഷേ ഇത്രയും അകൽച്ച തന്നോട്  കാണിക്കാൻ എന്തുണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല...

അവനു   ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി... ഇപ്പൊൾ തന്നെ കാണണം എന്നു തോന്നുന്നു... പക്ഷേ എങ്ങനെ..  ഫോൺ ആണെങ്കിൽ  എടുക്കുന്നുമില്ല...എന്താ ഒരു വഴി... മതിൽ  ചാടിയാലോ ശ്ശേ മോശം ...വേണ്ട അത് ഒരിക്കലും ശരിയാവില്ല... നേരിൽ ചെല്ലാം എന്ന് വെച്ചാൽ ഇൗ അസമയത്ത് എന്ത് പറഞ്ഞു ചെല്ലും?? അവൻ ആകെ വിഷമാവസ്ഥയിൽ  ഓരോന്ന് ചിന്തിച്ചു കൊണ്ട് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും  നടന്നു...

ഫോൺ റിംഗ് ചെയ്യുന്നത്  കേട്ടാണ് എടുത്ത് നോക്കിയത്..അലക്‌സിയാണ്....

"എന്താടാ.. "

"എന്താ ഗൗതം നിന്റെ സ്വരം  വല്ലാതെ ഇരിക്കുന്നത് ?...നിനക്ക് സുഖമില്ലേ..."

ഒന്നുമില്ലടാ.. നീ പറ..

"എടാ അടുത്തയാഴ്ച ഞാനങ്ങോട്ടൂ വരുന്നുണ്ട്... നാൻസിയുമുണ്ടാകും... അവൾക്ക് അവിടെ  ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ട്...  "'കല്ല്യാണത്തിനു ഇനി അധികം ഇല്ലാലോ.."

"ഓകെ ഡാ നിങ്ങള് വരൂ...  "അവൻ ഫോൺ വെച്ചിട്ട്  ബാൽക്കണിയിലേക്ക് ഇറങ്ങി..

വീണയാണ്  ആ ഫ്രണ്ട് എന്ന്  അവനോടു  ഇതുവരെ പറഞ്ഞിട്ടില്ല... ഒരു സർപ്രൈസ് ആക്കി വെച്ചിരിക്കുകയാണ്... വരട്ടേ എന്നിട്ട് വേണം ആ സർപ്രൈസ് പൊട്ടിക്കാൻ...  അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി അവിടെ കിടന്ന  ചെയറിലേക്ക് ചാരി കണ്ണുകളടച്ച് ഇരുന്നു..... അവന്റെ മനസ്സിനെ തണുപ്പിക്കാൻ എന്നപോലെ ഒരു കുളിർ കാറ്റ് മെല്ലെ അവനെ തഴുകി കടന്നു പോയി..

💫💫💫💫💫💫💫💫💫

ഉത്സവത്തിന്റെ തിരക്കുകളിലേക്ക് എല്ലാവരും.മടങ്ങി... വീണ രണ്ടു മൂന്നു ദിവസമായി ലീവിലാണ്.. കാണാൻ  ഒരു വഴിയുമില്ല... ഫോൺ എടുക്കുന്നുമില്ല.. ഗൗതം ആകെ വിഷമത്തിലാണ്...

വീണയാകട്ടെ വീട് നിറയെ ആളുകൾ ഉണ്ടെങ്കിലും ആകെ മൂഡിയായി ഇരിക്കുന്നു...  ഹരി പലപ്രാവശ്യം അവളോട് ചോദിച്ചു ... ഒന്നുമില്ലെന്ന് ഒഴിഞ്ഞ് മാറുകയാണ് അവൾ...

ഇനി മൂന്നു ദിവസം കൂടിയേ ഉള്ളൂ ഉത്സവം തീരാൻ...  രാധയുടെ കുടുംബത്തിൽ നിന്ന് രാമകൃഷ്ണനും കുടുമ്പവും എത്തിയിട്ടുണ്ട്.. രാമകൃഷ്ണന് രണ്ടു മക്കൾ...  സീതയും അനിരുദ്ദും... സീത ഇപ്പൊൾ സിഗ്രിക്കാണ് പഠിക്കുന്നത്... അനിരുദ്ധ് ദുബൈ കേന്ദ്രീകരിച്ചുള്ള ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു..  ഹരിയും അനിരുദ്ദും ഏകദേശം ഒരേ  പ്രായക്കാരാണ്....

അവർ കുറച്ചു അകലെയാണ് താമസിക്കുന്നത്..വലിയ വീട്ടിൽ തറവാട്ടിൽ ഇപ്പൊൾ രാമകൃഷ്ണന്റെ ജേഷ്ഠൻ കൂടുംബമായി താമസിക്കുന്നു....

ഫോൺ അടിക്കുന്നത് കേട്ടാണ് രാവിലെ വീണ  ഉറക്കം എഴുന്നേറ്റത്... ഇതാരപ്പോ ഇത്ര രാവിലെ എന്ന് വിചാരിച്ചു കൊണ്ട് അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു...

"ഹലോ.."

"ഹലോ ഇത് ഞാനാടി. നാൻസി.. "

"നാൻസി നീ എവിടുന്നാ ഇപ്പൊൾ.. "

"ഞാൻ വീട്ടിൽ നിന്നാ വിളിക്കുന്നെ.. നെക്സ്റ്റ് വീക്ക്‌ അങ്ങോട്ട് വരുന്നുണ്ട് ഞാൻ .. "

മ്മ്...

എടി എനിക്ക് നമ്മുടെ ഗാഥയുടെ നമ്പർ ഒന്ന് വേണം. അവളെ കല്ല്യാണം വിളിക്കണം...

"മ്മ്... നീ വാ .. എന്നിട്ട് ആവട്ടെ...."

"ശരിയെടി  വന്നിട്ട് കാണാം.."

അവൾ ഫോൺ വെച്ചിട്ട്  കട്ടിലിലേക്ക് നോക്കി... സീത മൂടിപ്പുതച്ചു കിടനുറങ്ങുന്നുണ്ട്..  ഇവിടെ വന്ന് കഴിഞ്ഞാൽ അവൾ വീണേച്ചിയുടെ  അടുത്ത് നിന്ന് മാറില്ല... വീണക്കും അങ്ങനെ തന്നെ... അവളെ  ഉണർത്താതെ പോയി ഫ്രഷ് ആയി താഴേക്കിറങ്ങി... അപ്പോഴേക്കും ഹരിയും വിഷ്ണുവും  അനിരുദ്ദും കൂടി രാവിലത്തെ പതിവ് പരിപാടികൾ ഒക്കെ കഴിഞ്ഞു  ചായയുമായി ഉമ്മറത്തുണ്ട്.. 3പേർക്കും പേർക്കും ഓരോ വിഷും കൊടുത്ത് അടുക്കളയിലേക്ക് നടന്നു.. അവിടെ ആകെ ബഹളം.. അമ്മായിയും ചിറ്റയും അമ്മയും എല്ലാം കൂടി ഉച്ചയ്‌ക്ക് ഉള്ള   സദ്യ തയാറാക്കുന്ന ഒരുക്കത്തിലാണ്...  അവൾ   ചായയുമെടുത് അടുക്കളപ്പുറത്തിരുന്നു...

"അല്ല രാധേ നമുക്ക് വീണ മോളെ കെട്ടിച്ചു അയക്കണ്ടെ... രാമകൃഷ്ണന്റെ ഭാര്യ  വിമലയാണ്..

"വേണം വിമലെടത്തി.... നല്ല ഒരു  പയ്യനെ നോക്കണം...  ജോലിയൊക്കെ ആയി .. ഇനി എത്രയും പെട്ടെന്ന് നടത്തണം.."ഹരിയുടെയും വീണയുടേയും ഒരുമിച്ച് നടത്തണം എന്നാ  ഞങ്ങളുടെ  ആഗ്രഹം...

"രാവിലെ തുടങ്ങി.. എന്നെ കല്യാണം കഴിപ്പിച്ചു വിടാനാ ഇപ്പൊ തിടുക്കം.. "

"പിന്നെ എന്നും നിന്നെ ഇവിടെ നിർത്താൻ പറ്റുമോ.????ചിറ്റയുടെ വക...

"അവൾക്ക് കല്ല്യാണം എന്ന് കേൾക്കുമ്പോഴേ തുടങ്ങും..." രാധ ചിരിച്ചു..

ഇതുകേട്ട് ചാടിതുള്ളി വീണ മുകളിലേക്ക് കയറി..  കണ്ട് നിന്ന മൂന്നു പേരും ചിരിക്കാൻ തുടങ്ങി..

"നമുക്ക് നമ്മുടെ അനിയെ ഒന്ന് ആലോചിച്ചാലോ ഏടത്തി. ...  അവനിപ്പോൾ നല്ല നിലയിലാണ് .....' മീനാക്ഷിയുടെ ചോദ്യം കേട്ട് രാധ വിമലയെ നോക്കി...

"ജോലി ഒക്കെ കിട്ടി ഒരുപാട് സമ്പാദിക്കുന്നുണ്ട്..   അവന് കല്ല്യാണ ആലോചനകൾ ഒരുപാട് വരുന്നുണ്ട്.. പക്ഷേ ഒന്നും അവനു ഇഷ്ടപ്പെടുന്നില്ല... ആരെങ്കിലും മനസ്സിൽ ഉണ്ടൊന്ന് ചോദിച്ചിട്ട്  ചെക്കൻ പറയുന്നില്ല..." വിമല പറഞ്ഞു..

രാധ ഒന്നും മിണ്ടിയില്ല.. അനി  നല്ല പയ്യനാണ്.. ഒരു ദുസ്വദാവവും ഇല്ല......  കാണാനും കൊള്ളാം ... അരവിന്ദ് ഏട്ടന്റെ അഭിപ്രായം അറിയാതെ ഒന്നും പറയാൻ പറ്റില്ല....

"മ്മ്".... ഞാൻ അരവിന്ദ് എട്ടനോടൂ സംസാരിക്കാം..."

വീണ മുറിയിൽ എത്തി. ബെഡ്ഡിൽ സീത ഇല്ല.. ബാത്റൂമിൽ നോക്കിയപ്പോൾ അവിടെയും ഇല്ല..  ബാൽക്കണിയിൽ നോക്കിയപ്പോൾ ആളവിടെയുണ്ട്.. ഒരു ചെറിയ പുഞ്ചിരി ഒക്കെയുണ്ട് മുഖത്ത്... എന്താണെന്നു നോക്കാം എന്ന് കരുതി കാലൊച്ച കേൾപ്പിക്കതെ സീതയുടെ പുറകിൽ ചെന്ന് നിന്നു താഴേക്കു നോക്കി...

അവിടെ ഗാർഡനിൽ മനു മുകളിലോട്ട് നോക്കി നിന്നു കണ്ണും കൈയ്യുമോക്കെ കാണിക്കുന്നുണ്ട്... അത് കണ്ട് ആസ്വദിച്ചു നിൽക്കുകയാണ് സീത... പതിയെ പിറകിലോട്ട് തിരിഞ്ഞു വീണ താഴേക്ക് ഓടി.. വിഷ്ണുവിനേയും ഹരിയെയും വിളിച്ചു മുകളിൽ എത്തി കാണിച്ചുകൊടുത്തു... അവർ സീതയുടെ പിറകിൽ ചെന്ന് നിന്നു താഴേക്ക് നോക്കി... മുകളിലോട്ട് നോക്കി നിന്ന മനു ഇത് കണ്ടതൂം പെട്ടെന്ന് അവിടെനിന്ന്   വലിഞ്ഞു. ...

ഇൗ മനുവെട്ടനിതെന്ത് പറ്റി എന്നാലോചിച്ചു കൊണ്ട് തിരിഞ്ഞതും പിന്നിൽ നിൽക്കുന്നവരെ കണ്ട് വിരൽ കടിച്ചുകൊണ്ട് ചമലോടെ തിരിഞ്ഞു നിന്ന അവളുടെ ചെവിയിൽ പിടിച്ചു

"വിഷ്ണു ടീ... ടീ..... ഇങ്ങനെയൊരു കള്ള കളി ഇവിടെ നടക്കുന്നുണ്ടായിരുന്നു അല്ലേ.... " ഇത് എത്ര നാളായി തുടങ്ങിയിട്ട്.....ഞാനൊന്ന് കാണട്ടെ അമ്മാവനെ.."

"പ്ലീസ് ഏട്ടാ പറയല്ലേ ഞങൾ ചുമ്മാ വെറുതെ..." അങ്ങനെയൊന്നുമില്ല ഏട്ടാ..

എങ്ങനെയില്ല .... ? വിഷ്ണു വിടാൻ ഭാവമില്ലാതെ സീതയെ പിടിച്ചു നിർത്തി...

പ്ലീസ് ഏട്ടാ.. എന്നെ വിടൂ.. സീത നിന്ന് കെഞ്ചുകയാണ്..

"വിടെടാ  അവളെ .." ഒരു പോലീസുകാരൻ വന്നിരിക്കുന്നു... ഹരി ചിരിയോടെ പറഞ്ഞുകൊണ്ട്  അവന്റെ കയ്യിൽ നിന്ന് അവളെ രക്ഷിച്ചു... ഇതെല്ലാം കണ്ട്  ചിരിയടക്കി നിൽക്കുകയാണ് വീണ..

"എവിടെ ആ കള്ളക്കാമുകൻ.. ഹരിയുടെ ചോദ്യം.."

"ദാ ആളിവിടെത്തന്നെയുണ്ട്.. "വീണ മനുവിനേയും പിടിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു..

"അല്ല എന്താ രണ്ടിന്റെയും ഉദ്ദേശം.." വിഷ്ണു ചോദിച്ചു.. എന്താടാ  ഞാൻ അച്ചനോട് പറയട്ടെ.. നിന്നേ പിടിച്ചു കെട്ടിക്കാൻ.   ഇനി പഠിക്കാനൊന്നും വിടേണ്ട എന്ന്..

"ഏട്ടൻ പറയണ്ട. ഞാൻ  പറഞ്ഞൊളാം.. സമായമാവട്ടെ.. "അവൻ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ട്  സ്റ്റൈലിൽ പറഞ്ഞു...

"ഡാ..... ഡാ...... എന്ന് വിളിച്ചു കൊണ്ട് വിഷ്ണു ഇടിക്കാനായി ചെന്നതും അവൻ ഓടി.. ചെന്ന് ഇടിച്ചു നിന്നത് അനിയുടെ നെഞ്ചിൽ...

"എന്താടാ നോക്കി നടക്കാൻ വയ്യേ...."അവന്റെ ചെവിയിൽ തിരുമ്മികൊണ്ടു അനിയുടെ ചോദ്യം..

"എല്ലാർക്കും എന്റെ ചെവി മതി.. "എന്ന് പിറുപിറുത്തുകൊണ്ട് അവൻ താഴേക്കിറങ്ങി..

"അവനെന്തിനാ ഈ  പന്തം കണ്ട പെരുച്ചാഴിയേപോലെ  ഓടുന്നത്....? ഇവിടെന്താ ഒരു കൂടിയാലോചന....." അനിരുദ്ദ്‌ എല്ലാവരോടുമായി ചോദിച്ചു.

അപ്പോഴേക്കും സീത അവിടന്ന് സ്കൂട്ടായി....

"അത് ഇവിടെ ചിലർക്കൊക്കെ കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് ഒരു ആശ അനിയെട്ടാ... "വീണ പറഞ്ഞു...

"ആർക്ക് നിനക്കാണോ.... അനി അവളെ പാളി നോക്കിക്കൊണ്ട്  ചോദിച്ചു...

"പിന്നെ  എനിക്കെങ്ങും വേണ്ടാ..  "

"അതെന്താ നീ സന്യസിക്കാൻ പോകുകയാണോ....." വിഷ്ണു ചോദ്യത്തോടെ അവളെ നോക്കി.

"സമയമാകുമ്പോൾ ഞാൻ പറയാം.."

"ഒഹ് അത് എപ്പോഴാണാവോ... മൂക്കിൻ  പല്ലു വന്നിട്ടോ....."

"കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന നിങ്ങളുടെയൊക്കെ കല്ല്യാണം ആദ്യം കഴിയട്ടെ.. "എന്നിട്ട് ഞാൻ പറയാം എന്ന് പറഞ്ഞുകൊണ്ട് അവൾ താഴേക്കിറങ്ങി....

അവളുടെ  ആ  കെറുവോടെ ഉള്ള പോക്ക് കണ്ട് മൂന്ന് പേരുടെയും ചുണ്ടിൽ ഒരു മന്ദഹാസം വീരിഞ്ഞൂ...

അവൾ പോയ ഭാഗത്തേക്ക് നോക്കി നിൽക്കെ അനിയുടെ മനസ്സ് കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് പാഞ്ഞു...

അച്ഛന്റെ കൈ പിടിച്ചു ആദ്യമായി ഇവിടെ വരുമ്പോൾ കിലുകിലെ ചിരിച്ചുകൊണ്ട്  പാദസരത്തിന്റെ  കിലുക്കത്തോടെ ഓടിവരുന്ന ഒരു കുസൃതി കുടുക്ക...  കുസൃതി ഒളിപ്പിച്ചു വെച്ച രണ്ടു കണ്ണുകൾ ആണ് ആദ്യം കണ്ണിൽപെട്ടത്..  മനോഹരമായ പല്ലുകൾ മുഴുവൻ വെളിയിൽ കാണിച്ചുള്ള ചിരി.. ആ  ചിരിയിൽ എപ്പോഴോ മനസ്സുടക്കി..
തറവാട്ടുകാർ തമ്മിൽ പിണക്കം ആയിട്ടും തന്റെ അച്ഛൻ എന്നും അപ്പച്ചിയുടെ കൂടെയായിരുന്നു... തനിക്കും അപ്പച്ചിയോട് ആയിരുന്നു ഏറ്റവും കൂടുതൽ ഇഷ്ട്ടം.. പിന്നെയുള്ള വിശേഷങ്ങളിലോക്കെ അച്ചന്റെ കൂടെ ഇവിടെ വരുമ്പോൾ  വിടർന്ന കണ്ണുകളും പുഞ്ചിരി ഒളിപ്പിച്ച  കുസൃതി ചുണ്ടുകളും ഉള്ള ആ കുഞ്ഞുമുഖം  തന്റെ മനസ്സിൽ പതിഞുതുടങ്ങിയിരുന്നു...അവളുടെ ഓരോ വളർച്ചയിലും താൻ സന്തോഷിച്ചു.... ഓരോ ആഘോഷങ്ങളിലും ഇവിടെ വരുവാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു പിന്നെ....പാടത്തും പറമ്പിലും എല്ലാം ഒന്നിച്ചു കളിച്ചു നടന്നു.. ...ഹരിയുടെ കൈ വിടാതെ എന്നും വീണയും ഉണ്ടാകും... അനിയെട്ടാ എന്നുള്ള അവളുടെ  കൊഞ്ചിയുള്ള വിളിയിൽ താൻ തന്നെ തന്നെ മറന്നിരുന്നു..

മനസ്സിൽ  സുഖമുള്ള ഒരു സ്വപ്നമായി അവളെ കൊണ്ടുനടന്നു... വളർന്നു വരുന്തോറും അവളോടുള്ള  ഇഷ്ട്ടത്തിന്റെ ഭാവം മാറി.. ഇപ്പൊൾ അതൊരു മോഹമായി ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു..

പലപ്രാവശ്യം കരുതിയിട്ടുണ്ട് തന്റെ ഇഷ്ട്ടം അവളോട് തുറന്നു പറഞ്ഞാലോ എന്ന്.. പക്ഷേ മനസ്സ് അനുവദിച്ചില്ല... നോ എന്നാണ് അവൾ പറയുന്നതെങ്കിൽ തനിക്ക് അത് താങ്ങാനുള്ള ശക്തി ഇല്ലായിരുന്നു...  വീട്ടിൽ ഓരോ തവണ കല്ല്യാണ ആലോചന വരുമ്പോഴും താൻ  എതിർത്തിരുന്നു.. ആരെങ്കിലും മനസ്സിൽ ഉണ്ടോ എന്ന് എല്ലാവരും  ചോദിക്കുമ്പൊഴും ഒരേ ഒരു മുഖം മാത്രമായിരുന്നു മനസ്സിൽ... 

പലപ്പോഴും അവളോട് സംസാരിക്കണം എന്ന് കരുതി അടുത്ത് ചെല്ലും... പക്ഷേ ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒന്നും പറയാൻ കഴിയില്ല... 

തനിക്കിന്നു എല്ലാമുണ്ട്.. നല്ല ജോലി..   വരുമാനം.. അത് കൊണ്ട് തന്നെ ആർക്കും എതിർപ്പ് ഉണ്ടാകാൻ വഴിയില്ല...  എത്രയും പെട്ടെന്ന് അവളെ സ്വന്തമാക്കണം... ഇനി വൈകാൻ പാടില്ല.. ഉത്സവം കഴിഞ്ഞാൽ ഉടൻ മാമനോട് സംസാരിക്കണം...ഇനിയും പറയാതിരിക്കുന്നതിലോ കാത്തിരിക്കുന്നതിലോ അർത്ഥമില്ല... അവൻ മനസ്സിലുറപ്പിച്ചു...

തുടരും......

ലൈക്കും കമന്റും കുറഞ്ഞു പോകുന്നുണ്ട്... മാടിക്കാതെ ഇട്ടോളു🙏

Shenka.....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top