വേനൽമഴ ..ഭാഗം 1

Valappottukal
വേനൽമഴ ..ഭാഗം 1

എന്താണെന്നറിയില്ല    രാവിലെ മുതൽ ഹൃദയം വല്ലാതെ മിടിക്കുന്നു.........
ഇതുവരെയില്ലാത്ത എന്തോ ഒന്ന് എന്തോ സംഭവിക്കാൻ പോകുന്ന പോലെ.....

ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ..

ഞാൻ ഗീതു .ഒരു മൾട്ടി നാഷണൽ  I T കമ്പനിയിൽ   H R മാനേജർ ആയി ജോലി ചെയ്യുന്നു. എനിക് ഒരു മകൻ .ഇപ്പൊൾ തേർഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു.


എന്താണ് എനിക് സംഭവിച്ചു കൊണ്ടിരിക്കുന്നത്, മടുത്തു ഈ ജീവിതം തന്നെ. എന്റെ മകൻ, അവന്റെ നിഷ്കളങ്ക മുഖമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എന്റെ മകന് വേണ്ടി എനിക് ജീവിച്ചെ മതിയാകൂ.

എവിടെയാണ് എനിക് എല്ലാം നഷ്ട്ടമായത്....കണ്ണിൽ  നിന്നും ഒരു തുള്ളി കണ്ണ് നീർ ഒഴുകി തലയിണയിൽ  കുതിർന്നു.

ഒരു പാവപെട്ട കുടുംബത്തിലെ ഏക മകൾ. അമ്മയുടെ സ്നേഹം എന്തെന്ന് അറിഞ്ഞിട്ടില്ല. ഓർമ വെയ്കുന്നതിനൂ മുൻപേ എന്നെയും അച്ഛനെയും  തനിച്ചാക്കി   അമ്മ പോയിരുന്നു. പിന്നെ അച്ഛൻ ആയിരുന്നു എനിക്കെല്ലാം.. കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം മാത്രം ആയിരുന്നു ഞങ്ങളുടെ ഏക ആശ്രയം. എന്നിട്ടും അച്ഛൻ എന്നെ ഒരു കുറവും കൂടാതെ വളർത്തി . എന്റെ ആവശ്യങ്ങളെല്ലാം സന്തോഷത്തോടെ നടത്തി തന്നു. ഞാൻ +2 പാസ്സായി എന്നറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ സന്തോഷം അച്ഛനായിരുന്നു.

മോളെ ഗീതു

എന്താ അച്ഛാ

മോൾ  ഇങ്ങു വന്നെ

ഗീതു സന്തോഷത്തോടെ അച്ചനടുത് ഓടിയെത്തി

എന്താ അച്ഛാ

മോൾ ഇത് പിടിച്ചേ

ഇത് എന്താ അച്ഛാ

തുറന്നു നോക്ക് മോൾകിഷ്ടപെടും

ഗീതു അത് തുറന്നു നോക്കി  അതിലുള്ള പട്ട് പാവാടയും ഉടുപ്പും കണ്ടവൾ സന്തോഷത്തോടെ ഓടിച്ചെന്നു അച്ഛനെ കെട്ടിപിടിച്ചു ഉമ്മകൊടുതൂ.

മോൾകിഷ്ട്ടം ആയോ

ഒരുപാട് ഇഷ്ടമായി അച്ഛാ

കുറെ നാളായി ഒരു പട്ട് പാവാടയും ഉടുപ്പും ഇടാൻ അവൾ‌ ആഗ്രഹിക്കുന്നു. ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ  പട്ട് പാവടയോക്കെയിട്ട് വരുമ്പോൾ നോക്കി നിൽക്കാറുണ്ട്. അച്ഛന്റെ കഷ്ടപടോർത്‌  ഒന്നും പറയാറില്ല. പാവം അച്ഛൻ വളരെ കഷ്ടപ്പെട്ടാണ് എനിക് പഠിക്കാൻ ഫീസ് ഉണ്ടാക്കുന്നത്. അതിനിടയിൽ തന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഒക്കെ അവൽ ഉള്ളിലൊതുക്കി വെയ്ക്കും.

തന്റെ മകൾ ഒരുപാട് നാളായി ആഗ്രഹിക്കുന്നത് ആണ് പട്ട് പാവാടയും ഉടുപ്പും . പട്ട് പാവാട ഇട്ടു നടക്കുന്ന കുട്ടികളെ കാണുമ്പോൾ ഉള്ള  മോളുടെ സന്തോഷം, കുറെ നാളായി വിചാരിക്കുന്നു മോൾക് ഒരു പട്ട് പാവാടയും ഉടുപ്പും വാങ്ങണമെന്ന്.
കിട്ടുന്ന പൈസയിൽ നിന്ന് കുറച്ചു മിച്ചം പിടിച്ച് ആണ് ഇന്ന് മൊൾക് ഒരു പട്ട് പാവാടയും ഉടുപ്പും വാങ്ങിയത്.

മോൾ പോയി അതൊന്നു ഇട്ടു വന്നെ അച്ഛൻ കാണട്ടെ എന്റെ കുട്ടിയെ

ശരി അച്ഛാ എന്നും പറഞ്ഞു അവൽ ഓടിപ്പോയി അത് ഇട്ടു അച്ഛന്റെ അടുത്തു വന്നു

മോളിങ് വന്നെ അച്ഛൻ ചോദിക്കട്ടെ

അവൾ വന്നു അച്ഛന്റെ അടുത്തിരുന്നു.

എന്റെ മോൾക്ക് കോളജിൽ പോകണ്ടേ

പോകണം അച്ഛാ. പക്ഷേ അതിന് ഒരുപാട് പൈസ വേണം .

എന്റെ മോൾ അതൊന്നുമോർത്‌ വിഷമിക്കണ്ട.  മോൾ പഠിച്ചാൽ മതി. അതൊക്കെ അച്ഛൻ ശരിയാക്കാം.

അവൾക് ഒരുപാട് സന്തോഷമായി. പഠിക്കാൻ മിടുക്കി ആയിരുന്നത് കൊണ്ട് അടുത്തുള്ള കോളജിൽ തന്നെ അഡ്മിഷൻ കിട്ടി.

അങ്ങനെ ആദ്യമായി കോളജിൽ പോകുന്ന ദിവസം വന്നെത്തി. അച്ഛനുമായി ഗീതു  രാവിലെ തന്നെ കോളജിൽ എത്തി.   പട്ട് പാവാട ഒക്കെയിട്ട് തനി നാടൻ സുന്ദരി.

ഗീതു അച്ഛനുമായി ചെന്ന് പ്രിൻസിയെ ഒക്കെ കണ്ട് ക്ലാസ്സിൽ കൊണ്ടിരുത്തിയ ശേഷം അച്ഛൻ പോയി.  ആകപ്പാടെ ഒരു വെപ്രാളം , കാരണം ഇതുവരെ അവൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന schoolilanu  പഠിച്ചത്.  ഇപ്പൊൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ഒരു ക്ലാസ്സിൽ ഒരുമിച്ചിരുന്ന്. അവൽ ചുറ്റിനും നോക്കി.

ഹൈ ഗീതു തിരിഞ്ഞുനോക്കി. മോഡേൺ dress  ധരിച്ച oru സുന്ദരിയായ ഒരു പെൺകുട്ടി അവൾക് നേരെ  മനോഹരമായി  പുഞ്ചിരിച്ചു കൊണ്ട് കൈനീട്ടി.   ഗീതുവം അവൾക്ക്  നേരെ കൈനീട്ടി.  ഞാൻ ആതിര  മേനോൻ  ആതി എന്ന് വിളിക്കും

തന്റെ പേരെന്താ.

ഗീതു

ഗീതു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ചിരിക്കുമ്പോൾ ഒരു  സൈഡിൽ വിരിയുന്ന മനോഹരമായ നുണകുഴികൾ.

അവർ പെട്ടെന്ന് തന്നെ കൂട്ടായി. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു ആതിര. അവൾ ഒരു വലിയ തറവാട്ടിലെ ഇളയ പെൺകുട്ടി.  ഒരു ജേഷ്ഠൻ  അരുൺ മേനോൻ സോഫ്റ്റ് വെയർ എൻജിനീയർ. അച്ഛൻ  വിജയ് മേനോൻ ഡോക്ടർ , അമ്മ ശ്രീദേവി വിജയ് വീട്ടമ്മ


ആതിര വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഗീതു പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു.

തന്റെ വീട്ടിൽ ആരോക്കെയുണ്ട്
അച്ഛൻ മാത്രം ഗീതു പറഞ്ഞു


അമ്മ??

അമ്മ ഇല്ല ഗീതുവിന്റെ മുഖം സങ്കടതാൽ നിറഞ്ഞു

അത് പോട്ടെ ഇന്ന് മുതൽ നമ്മൾ ഫ്രണ്ട്സ്. അവൾക് കൈ കൊടുത്തു പറഞ്ഞു. താൻ എന്നെ ആതിഎന്ന് വിളിച്ചാൽ.മതി.  ഗീതു ചിരിച്ചു കൊണ്ട് തലയാട്ടി

കുട്ടികളും അയുള്ള പരിചയപ്പെടൽ എല്ലാമായി അന്നത്തെ ദിവസം പെട്ടെന്ന് തന്നെ കഴിഞ്ഞു.

കുറച്ചു ദിവസം കൊണ്ട് തന്നെ ഗീതുവും ആതിയുമായി നല്ല ഒരു ആത്മബന്ധം തന്നെ ഉണ്ടായി.

ആതിക് ഇപ്പൊൾ എന്തിനൂം ഏതിനും ഗീതു വേണം. ഗീതുവനും അങ്ങനെ തന്നെ.
 പഠനവും കളികളുമയി കോളേജ് ജീവിതം മനോഹരമായി മുന്നോട്ട് പോയി.

അങ്ങനെ  കോളജിലെ ഓണം celbration വന്നെത്തി.

രാവിലെ തന്നെ ഗീതു കുളിച്ച് അച്ഛൻ ഓണത്തിന്  വാങ്ങിക്കൊടുത്ത പുതിയ സെറ്റ് സാരിയുടെ ദാവണി ഉടുത്ത് അരയൊപ്പം നീളമുള്ള മുടി കുളിപിന്നൽ കെട്ടി വിടർത്തിയിട്ട്  കണ്ണിൽ കുറച്ചു കൺമഷി എഴുതി ഒരു ചെറിയ ചുവന്ന വട്ടപൊട്ടു   വെച്ച് അതിനുമുകളിൽ ഒരു ചെറിയ ചന്ദനകുറിയോക്കെ വരച്ചു  അതിസുന്ദരി ആയി  കോളജിൽ പോകാൻ ഇറങ്ങി അച്ഛന്റെ അടുത്തു എത്തി

മാധവൻ നായർ  തന്റെ മകളെ നോക്കി. മകൾ വളർന്നു സുന്ദരിയായിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സിലൂടെ ഒരു പാട് കാര്യങ്ങൾ മിന്നി മറഞ്ഞു ഒരുതുള്ളി കണ്ണുനീർ മിഴികളിലൂടെ പുറത്തേയ്ക്ക് ഒഴുകി. അവൽ ഓടി ചെന്ന് അച്ഛന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.

അച്ഛൻ വിഷമിക്കണ്ട ഞാൻ പഠിച്ചു കഴിഞ്ഞു  ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നമ്മുടെ കഷ്ടപടൊക്കെ  മാറി ഞാൻ അച്ഛനെ  പൊന്നുപോലെ നോക്കും . അച്ഛന് ഒരുമ്മയും കൊടുത്തു കൊണ്ട്  അവള് ഓടിയിരങ്ങി

മോളെ പതുക്കെ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

കോളേജ് ഗേറ്റ് എത്തിയപ്പോഴേ കണ്ടൂ ആതി  എന്നെയും കാത്തു നിൽക്കുന്നു. അടുത്തു തന്നെ ഒരു കാറിൽ ചാരി അവളുടെ ഏട്ടൻ അരുൺ.  നല്ല കട്ടി മീശ, വൃത്തിയായി ട്രിം ചെയ്തു ഒതുക്കിയ കുറ്റിതാടി, ജിമ്മിൽ പോയി ഉറപ്പിച്ച  ബോഡി ... കുസൃതി ഒളിപ്പിച്ചു വെച്ച കണ്ണുകൾ...ആരും  ഒന്ന് കൂടി നോക്കി പോകുന്ന  ഒരു യുവ സുന്ദരൻ.

ഓടി വരുന്ന അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ് അരുൺ.

ആതിയും സെറ്റ് സാരിയുടെ ദാവണി ഉടുത്ത് അതിസുന്ദരി ആയി നിൽപ്പുണ്ട്.

അവൾ ഓടി അടുത്തെത്തി . വാ പൂക്കള മത്സരം തുടങ്ങാൻ പോകുന്നു. ആതി  ഗീതുവിൻെറ കയ്യും പിടിച്ച് ഓടുന്നതിനിടയിൽ

ഏട്ടാ വരുന്നില്ലേ

വരാം നിങ്ങള് പൊക്കോ

അപ്പോഴും അവന്റെ കണ്ണുകൾ ഗീതുവിലായിരുന്നൂ. തന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നത് അവൻ അറിഞ്ഞു..... അത് എന്താണെന്നറിയാതെ അവൻ നിന്നു.

തന്റെ കൂടെ ജോലി ചെയ്യുന്നതും സുഹൃത്തുക്കളുമായി ഒരുപാട് പെൺകുട്ടികൾ തന്റെ ഒരു നോട്ടത്തിനു  വേണ്ടി കാത്തു നിൽക്കുന്നുണ്ട്. അവരിൽ ഒന്നും തോന്നാത്ത എന്തോ ഒന്ന് ....എന്താണത്

അവന്റെ കാലുകൾ യാന്ത്രികമായി പൂക്കളമത്സരം നടക്കുന്ന ഓഡിറ്റോറയത്തിലേക് നീങ്ങി. അവിടെ അവൻ കണ്ടൂ  ആതിയൊപ്പം പൂക്കളമിടുന്ന ഗീതുവിനെ.. അവൻ അവിടെ തറഞ്ഞു നിന്നുപോയി. ഇടയ്ക്ക് പൂക്കൾ എടുക്കാനായി തിരിഞ്ഞ ഗീതു കണ്ടൂ തന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിൽകൂന്ന അരുൺ ചേട്ടനെ..

അവൽ പുരികം.പൊക്കി എന്തന്നൂ ചോദിച്ചു . അവൻ കണ്ണ് ചിമ്മി ഒന്നുമില്ലെന്ന്  ചിരിച്ചു കാണിച്ചു.

അവളുടെ നീണ്ടു വിടർന്ന കണ്ണുകൾ അവയിൽ ചെറുതായി പടർന്നിരിക്കുന്നു കൺമഷി .  അൽപം നീണ്ട നാസിക  ചുവന്നുന്തുടുത്ത അധരങ്ങൾ  ചിരിക്കുമ്പോൾ വിരിയുന്ന ഒറ്റ നുണക്കുഴി  എല്ലാം അവളെ കൂടുതൽ മനോഹരി ആക്കിയിരിക്കുന്നു. അവനു അവളിൽ നിന്നു കണ്ണെടുക്കാൻ തോന്നിയില്ല.

പൂക്കള.മത്സരം ഒക്കെ കഴിഞ്ഞു ഇനി ഉച്ചയ്ക്ക് ശേഷം അണ് ബാക്കി പരിപാടികൾ.

ഏട്ടാ

എന്താടി

ആതി  അരുൺ ന്റേ  കയ്യിൽ തൂങ്ങി.

ഞങ്ങൾക്ക് വിശക്കുന്നു

അവൻ ചിരിയോടെ  അവരുമായി  ക്യാന്റീനിലേക്ക്‌ നടന്നു...മൂന്ന്പേരും ബിരി യാണിയൊക്കെ ഓർഡർ ചെയ്തു . ആതിയാണെൽ ബിരിയാണിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. കഴിക്കുന്നതിനു ഇടയിൽ എപ്പഴോ ഗീതു മുഖം  ഉയർത്തിയപ്പോൾ  അരുൺ തന്നെ നോക്കി ഇരിക്കുന്നു. രണ്ടുപേരുടെയും കണ്ണൂകൾ അറിയാതെ ഉടക്കി. പെട്ടെന്ന് തന്നെ കണ്ണുകൾ പിൻവലിച്ചു ഗീതു ഭക്ഷണം കഴിച്ച് എഴുനേറ്റു.

ഞാൻ പോകട്ടെ  ഓഡിറ്റോറിയത്തിൽ ഉണ്ടാകും അത് പറഞ്ഞിട്ട് അവൽ അവിടെ നിന്ന് വേഗം പോയി .

അവൾക് അവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ . അവന്റെ കാന്ത ശക്തിയുള്ള കണ്ണുകൾ തന്റെ കണ്ണുകളുമായി ഉടക്കുമ്പോൾ  എന്തോ ഒന്ന് തന്നെ അവനിലേക്ക് പിടിച്ച് അടുപ്പിക്കുന്ന പോലെ.  കളഞ്ഞു പോയത്തെന്തോ തനിക്ക് തിരികെ കിട്ടിയ പോലെ.........

ഏയ് തനികൊന്നുമില്ല  ഒന്നും ഉണ്ടാകാൻ പാടില്ല. തന്റെ മുന്നിൽ  വലിയ ഒരു ലക്ഷ്യമുണ്ട്
എനിക്   വെറുതെ തോന്നുന്നത് ആവും.ആതിയുടെ ചേട്ടൻ എനികൂം ചേട്ടനാണ്.  ഗീതു തന്റെ മനസ്സിനെ പറഞ്ഞു  വിശ്വസിപ്പിക്കാൻ ശ്രമിച്ചു.  എങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ  അരുൺ നിറഞ്ഞു നിൽക്കുന്നു.

അരുൺ   ഗീതു പോയ വഴിയെ നോക്കിയിരിക്കുകയായിരുന്നു.

ഏട്ടാ ആതി വിളിച്ചപ്പോൾ ഞെട്ടിത്തിരിഞ്ഞു നോക്കി

"ഏട്ടാ

എന്താ

"ഏട്ടൻ എവിടെ നോക്കി ഇരികുവാ
ഒന്നുമില്ല വെറുതെ "

അല്ല മോളെ എന്താ ഗീതു പെട്ടെന്ന് പോയത്

അരുൺ  ആതിയോട് ചോദിച്ചു

"അറിയില്ല ഏട്ടാ"

"അഹ് പിന്നെ ഉച്ചക്ക് ശേഷം അവളുടെ പാട്ടുണ്ട്"

"ഗീതു പാടുമോ"

*അതേ ഏട്ടാ അവൾ നന്നായി പടും
ഏട്ടൻ വരുന്നില്ലേ അവളുടെ പാട്ട് കേൾക്കാൻ"

"മ്മ് "

ആതി  ഏട്ടന്റെ കൈയ്യും പിടിച്ച് കൊണ്ട് പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്ക് പോയി
അവർ അവിടെ ചെന്നപ്പോൾ ഗീതു മുസിക് ബാന്റിന്റെ കൂടെ  പാട്ട് പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ആതീ എട്ടനെയും വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

"ഹൈ ഗീതു"

"താനെന്താ പെട്ടെന്ന് ഇങ്ങു പോന്നത്."

"ഒന്നുമില്ല അരുൺ ഏട്ടാ"

അവന്റെ കണ്ണുകളെ നേരിടാൻ ആകാതെ അവൾ മുഖം താഴ്ത്തി.

അവൾക് ആകെ ഒരു വിറയൽ ഹൃദയം.വല്ലാതെ മിടിക്കുന്നു. അവനും എന്താ പറയേണ്ടത്  എന്നു അറിയാതെ  നിന്നു.

"ഗീതു .."

ആതിയുടെ വിളികേട്ട് അവൾ തിരിഞ്ഞു നോക്കി.

സ്റ്റേജിൽ മറ്റു കുട്ടികളുടെ മത്സരങ്ങൾ നടക്കുന്നുണ്ട്. അടുത്തത് ഗീതുവിന്റ്‌ പാട്ടാണ്.

മൈക്കിൽ കൂടി അനൗൺസ്മെന്റ് വന്നു...

ഗീതു  ഫസ്റ്റ് semester B Com.

 അവൾ ഒന്ന്  അരുണിനെ ഒന്ന് നോക്കി  മെല്ലെ നടന്നു സ്റ്റേജിലേക്ക് കയറി.

മൈക്ക് കയ്യിലെടുത്തു അവൾ പാടി തുടങ്ങി..ഒരു ഹിന്ദി പാട്ടിന്റെ വരികൾ...

Tujhe Yaad n meri ayI....
 kisi se ab kya kahna....

ഓരോ വരികളും തന്റെ ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുനതയി അരുണിന് തോന്നി. അവള് അറിയാതെ തന്നെ അവളുടെ കണ്ണുകൾ അരുണിനെ തേടി. അവൻ അവളിൽ നിന്ന് മിഴി ചിമ്മാതെ പാട്ടിൽ ലയിച്ചിരിക്കുകയാണ്‌.  അവന്റെ കണ്ണുകളിൽ നിന്ന് തന്റെ കണ്ണുകളെ വേർപെടുത്താൻ  ആകാതെ  ,   അവള് അവന്റെ കണ്ണുകളിൽ നോക്കി അവനായി മാത്രം പാടി......


ചുറ്റും നീണ്ട കൈയടി കേട്ടാണ് രണ്ടുപേരും ബോധത്തിലെയ്ക് വന്നത്.

ആതി ഓടിവന്നു കെട്ടിപിടിച്ചു ഉമ്മ നൽകി

എല്ലാവരും അവൾക് ചുറ്റും പൊതിഞ്ഞു  സീനിയർസിന്റെ ഒക്കെ കണ്ണിൽ അവളോടുള്ള ആരാധന  സ്നേഹം അങ്ങനെ അവിടെ ആകെ ബഹളം. 

പക്ഷേ  ഗീതുവിന്റെ കണ്ണുകൾ  അരുണിനെ  അന്വേഷിക്കുകയായിരുന്നു. അവൻ ദൂരെ മാറി കൈകൾ മാറിൽ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അരുൺ അവളെ നോക്കി കൈകൾ പൊക്കി സൂപ്പർ എന്ന് കാണിച്ചു.  ഗീതുവന്റെ ചുണ്ടിൽ ഒരു  പുഞ്ചിരി  വിരിഞ്ഞു. അവള് നാണത്തോടെ മുഖം കുനിച്ചു.

 അവളെ ഒന്ന്  നെഞ്ചോടു ചേർക്കാൻ അവൻ കൊതിച്ചു. .ആഗ്രഹം മനസ്സിൽ ഒതുക്കി അവൻ അവളുടെ ഓരോ ഭാവങ്ങളും കൗതുകത്തോടെ നോക്കി കൊണ്ട് മെല്ലെ
അടുത്തേക്ക്   വന്നു .  അവളുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി. നെറ്റിയിലെ വിയർപ്പ് കണങ്ങൾ താഴേക്ക് ഒഴുകിയിറങ്ങി.

"പാട്ട് സൂപ്പർ ആയിരുന്നു. അവൻ പറഞ്ഞു. "

അവൻ അവൾക് നേരെ കൈകൾ നീട്ടി.
അവൾ പതിയ അവന്റെ  കൈകളിലേക്ക് കൈകൾ ചേർത്തു വെച്ചു.

Thanks

അവർ കൈകൾ പിടിച്ചുകൊണ്ട് പരിസരം മറന്നു നിന്നുപോയി. To be continued...

ഇത്രയും ഫേമസ് ആയ ഒരു പ്ലാറ്റ്ഫോമിൽ തുടങ്ങാൻ സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്... ചെറുകഥകൾ എഴുതിയിട്ടുണ്ട് എങ്കിലും ഒരു നോവൽ ആദ്യമായാണ്.... തെറ്റുകൾ ഉണ്ടാവും..  എല്ലാ കൂട്ടുകാരും.ക്ഷമിച്ചു കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു....എനിക്കായി നിങ്ങൾ ഒരു വാക്ക് എഴുതുമെന്ന വിശ്വാസത്തോടെ

നിങ്ങളുടെ സ്വന്തം. Shenka


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top