എൻ ജീവൻ❤️[The Conclusion]
ഭാഗം- 19
'ഞാനെന്തിനാണ് ഇയാളെ ഇപ്പോൾ ഭയക്കുന്നത്?'
എന്ന് രശ്മി മനസ്സിൽ പറഞ്ഞുകൊണ്ട് കാർത്തി പറഞ്ഞതൊക്കെ ഓർക്കാൻ തുടങ്ങി.
~നീ എന്തിനാണ് അവനെ പേടിക്കുന്നത്? നിനക്ക് ഞാനില്ലേ? അവൻ നിന്നെ ഒന്നും ചെയ്യാൻ പോണില്ല. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നിനക്കൊരു ആപത്തും വരാൻ ഈ കാർത്തി സമ്മതിക്കില്ല. നിന്റെ മുഖത്തെ ചിരി മായുന്നത് എനിക്കിഷ്ടല്ല രെച്ചു...~
"അമ്മേ... ഇത് എന്താലോചിച്ചു നിൽക്കുവാ? ഇതാരാണെന്ന് മനസ്സിലായോ?"
നിവി രശ്മിയുടെ തോളിൽ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു.
"ഹാ... അറിയാം. ഏട്ടന്റെ ചെറിയച്ഛന്റെ മകൻ. ഇത്രയും കാലം ജയിലിലായിരുന്നു"
"ആഹാ... രെച്ചുമ്മക്ക് അപ്പൊ ചെറിയച്ഛനെ അറിയാലേ... എന്നിട്ടെന്താ എന്നോട് ഇതുവരെ പറയാതെ ഇരുന്നത്?"
"കുടുംബബന്ധങ്ങളുടെ വില മനസ്സിലാക്കാത്ത ഒരാളെ കുറിച്ച് ഞങ്ങളെന്തിനാ നിന്നോട് പറയുന്നേ?"
"ഒരാളെ കൊന്ന കാര്യമൊക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അതൊക്കെ പണ്ടല്ലേ രെച്ചുമ്മേ... ഇപ്പോൾ പാവമായെന്നാ തോന്നുന്നെ..."
മനോജ് രശ്മിയെ നോക്കിയൊന്നു ചിരിച്ചു. അവൾക്കത് കണ്ടപ്പോൾ പെട്ടന്ന് ദേഷ്യം വന്നു.
"കാണിച്ചു തരാൻ നിനക്ക് വേറെ ആരേയും കിട്ടിയില്ലേ നിവി? ഇങ്ങ് വാ..."
രശ്മി നിവിയും കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു. മനോജ് അവർ പോകുന്നതും നോക്കി അവൻ നിന്നു. അപ്പോഴേക്കും അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു.
"ഏട്ടാ... ഈ ഷർട്ട് ഇഷ്ടായോ? ബ്ലൂ കളർ ഏട്ടന് നല്ല ചേരും. അല്ലാ... ഏട്ടന്റെ മുഖത്തെന്താ ഒരു മൂഡ് ഓഫ് പോലെ?"
"ഏയ്... ഒന്നുല്ലടാ... "
"എങ്കിൽ ഈ ഷർട്ട് എടുക്കട്ടെ?"
"മ്മ്... ഇതൊരെണ്ണം മതിയെടാ. ബിൽ അടച്ചിട്ട് നമുക്ക് പോകാം"
"രണ്ടു പാന്റ് കൂടി എടുത്തിട്ട് പോകാം. പാന്റ്സ് അപ്പുറത്താണെന്ന് തോന്നുന്നു. ഏട്ടൻ വാ..."
മണികണ്ഠൻ മനോജിനെയും കൊണ്ട് അവിടെ നിന്നും പാന്റ്സിന്റെ സെക്ഷനിലേക്ക് പോയി.
"രെച്ചുമ്മക്കെന്താ പെട്ടന്ന് ദേഷ്യം വന്നേ?"
"പിന്നെ, കൊലയാളിയെ നോക്കി ഞാൻ ചിരിക്കാം"
"എന്താ രെച്ചു ചേച്ചി പ്രശ്നം?"
കീർത്തി അവിടേക്ക് വന്നു.
"അത് അമ്മായി... ഞാൻ ചെറിയച്ഛനെ കാണിച്ചുകൊടുത്തപ്പോൾ എന്നോട് ദേഷ്യപ്പെട്ടു"
"ഏത് ചെറിയച്ഛൻ?"
രാജീവ് പെട്ടെന്നെടുത്ത് ചോദിച്ചു.
"മനോജ് ചെറിയച്ഛനാ..."
'ഓഹ്... അവൻ ജീവപര്യന്തം കഴിഞ്ഞ് ഇറങ്ങിയോ?!'
"എന്താ അമ്മാവാ ആലോചിക്കുന്നേ?"
"ഏയ് ഒന്നുല്ല"
"ആ പുള്ളി അത്ര നല്ലവനൊന്നുമല്ല നിവി മോളെ... ഒരാളെ..."
"അമ്മായി പറയാൻ വരുന്നത് ഒരാളെ കൊന്നെന്നല്ലേ? അതെനിക്കറിയാം. എന്തേലും സാഹചര്യം കൊണ്ട് പറ്റിയതായിരിക്കും. ഇത്രേം വർഷം ജയിലിൽ കിടന്നപ്പോൾ എന്തേലും മാറ്റം കാണില്ലേ? എന്നോട് എന്തു സ്നേഹമായിട്ടാ സംസാരിച്ചത്..."
"ഇനി നീ അയാളുമായി സംസാരിച്ചെന്ന് ഞാൻ അറിഞ്ഞാൽ... അന്ന് നിന്നെ ശെരിയാക്കും"
"നിവി മോള് പറഞ്ഞത് ശെരിയാണല്ലോ... രെച്ചു ചേച്ചി എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ?"
"അ..അത്... എന്തൊക്കെയായാലും അയാളൊരു ജയിൽപ്പുള്ളിയല്ലേ? പിന്നെ, നീ പറഞ്ഞിട്ടുണ്ടല്ലോ ആളുടെ സ്വഭാവം അത്ര നല്ലതല്ലെന്ന്... "
"ആഹ് അത് ശെരിയാ..."
"മതി മതി... ഇതിനെക്കുറിച്ച് സംസാരിച്ചത്. വേഗം ഷർട്ട് എടുത്തിട്ട് സാരി സെലക്ട് ചെയ്യാൻ പോകേണ്ടതല്ലേ?"
രാജീവ് അവിടെ വെച്ച് അവരുടെ സംസാരം നിർത്തിച്ചു. പക്ഷേ, നിവി രശ്മിയുടെ മുഖത്ത് കണ്ട ഭാവമാറ്റത്തെ കുറിച്ച് ആലോചിച്ചു നിന്നു.
'ആദ്യം രെച്ചുമ്മയുടെ മുഖത്തൊരു ഞെട്ടൽ പോലെ തോന്നി. പെട്ടന്ന് തന്നെ ദേഷ്യവും വന്നു. ചെറിയച്ഛനോട് ഇനി മറ്റു എന്തെങ്കിലും ദേഷ്യം ഉണ്ടോ? എനിക്ക് ചിലപ്പോൾ തോന്നിയതായിരിക്കും'
"ഹെലോ... അവർ രണ്ടുപേരും അവരുടെ ഭർത്താവിന് ഷർട്ട് സെലക്ട് ചെയ്യുവാ... നിന്റെ ഭാവി ഭർത്താവിന് വേണ്ടി നീ ഒന്നും സെലക്ട് ചെയ്യാൻ വരുന്നില്ലേ? അതോ ഇവിടെ ഇങ്ങനെ ആലോചിച്ചു നിൽക്കാനാണോ പ്ലാൻ? ഏഹ്?"
രഞ്ജു അവളുടെ അടുത്ത് വന്ന് പതിയെ പറഞ്ഞു.
"ഹാ... ഞാൻ വരാം..."
നിവി ചിരിച്ചുകൊണ്ട് അവന്റെയൊപ്പം ഷർട്ട് എടുക്കാനായി ചെന്നു. അപ്പോഴേക്കും മനോജ് അവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.
ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും രശ്മിയുടെ മനസ്സിൽ മനോജിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു കൊണ്ടിരുന്നു. അവളുടനെ കാർത്തിയെ കാൾ ചെയ്ത് മനോജിനെ ടെക്സ്റ്റൈൽസിൽ വെച്ച് കണ്ട കാര്യം പറഞ്ഞു.
"എന്റെ രെച്ചു... എന്നാൽ പിന്നെ നീ അവനെ തന്നെ ഓർത്തോണ്ട് ഇരിക്ക്. അതിനെ പറ്റി ഓർക്കണ്ട എന്ന് പറഞ്ഞാൽ അത് തന്നെ ഓർക്കും. അപ്പോൾ പിന്നെ ഇതാ നല്ലത്"
"പിന്നേ... എനിക്കൊന്നും വയ്യ അയാളെ ഓർക്കാൻ... വേറെ പണിയില്ലേ?"
"ആണോ? എന്നാൽ എന്റെ മോള് ഫോൺ വെക്ക്. ഇവിടെ കുറച്ചു പണിയുണ്ട്"
"മ്മ്... ശെരി"
രശ്മി കാൾ കട്ട് ചെയ്തതും അവിടെയുള്ള ലാൻഡ് ഫോൺ റിങ് ചെയ്തു. കാർത്തി അതുടനെ അറ്റൻഡ് ചെയ്തു. സിറ്റിയിലൊരു ഡ്രഗ് മാഫിയ പുതുതായി വന്നിട്ടുണ്ടെന്ന് പറഞ്ഞുള്ള ഡി.ജി.പി.യുടെ കാൾ ആയിരുന്നു അത്. കാർത്തി വേഗം ഹെഡ് ക്വാർട്ടർസിൽ നിന്നും കാറിൽ കയറി പുറത്തേക്ക് പോയി.
*****❤️*****
കീർത്തിയും ഫാമിലിയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലേക്ക് പോയിരുന്നു.
"എന്റെ കീർത്തി... മതി ഒരുങ്ങിയത്. ഇത് ഫസ്റ്റ് വെഡിങ് ആനിവേഴ്സറിയൊന്നും അല്ലാലോ..."
"എങ്കിലേ ഒരുങ്ങാൻ പാടുള്ളു എന്നുണ്ടോ ഏട്ടാ? നമ്മളിതൊക്കെ ആദ്യത്തേതിന്റെ ഓർമക്കല്ലേ ആഘോഷിക്കുന്നേ? ബർത്ത് ഡേ ആയാലും അങ്ങനെ തന്നെ. ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോഴല്ലേ ഇതൊക്കെ പറ്റുള്ളു. നമ്മൾ മരിക്കും വരെ നമ്മുടെ ബർത്ത് ഡേയും വെഡിങ് ആനിവേഴ്സറിയും ആഘോഷിക്കണമെന്നാ എന്റെ ആഗ്രഹം... നമ്മുടെ മക്കളുടെ ബർത്ത് ഡേയും..."
"മ്മ്... ശെരി ശെരി നിന്റെ ഇഷ്ടം. ഇന്ന് ഏതായാലും നിനക്ക് ഇഷ്ടപ്പെട്ട കളറിലുള്ള സാരി ഉടുക്കാൻ പറ്റിയല്ലോ? ഹാപ്പി അല്ലേ നീ? "
"മ്മ്... അയ്യോ... നിവി മോളും ഇന്ന് സാരി ഉടുക്കുമെന്നാ പറഞ്ഞെ. രെച്ചു ചേച്ചി വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാ സമ്മതിപ്പിച്ചത്. മോൾക്ക് ഞാൻ സാരി ഉടുത്തു കൊടുക്കാമെന്നാ പറഞ്ഞെ. ഞാൻ അങ്ങോട്ട് ചെല്ലട്ടെ..."
"മ്മ്..."
കീർത്തി ഉടനെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രശ്മിയെ കണ്ടു.
"രെച്ചു ചേച്ചി... നിവി മോള് എവിടെയാ? സാരി ഉടുത്തു കൊടുക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു"
"ഞാൻ ഉടുത്തു കൊടുത്തിട്ടുണ്ട്. നീ താഴേക്ക് വാ... നിന്റെ രണ്ടു മൂന്നു ഫ്രണ്ട്സ് താഴെ വന്നിട്ടുണ്ട്"
"ആണോ? മ്മ്... ഈ സാരിയിൽ ഞാൻ എങ്ങനെയുണ്ട് രെച്ചു ചേച്ചി?"
"അടിപൊളി ആയിട്ടുണ്ട്"
"ചേച്ചിക്കും ഈ കളർ സാരി ഉടുക്കാമായിരുന്നു"
"അത് സാരല്ല. ഇന്ന് നിങ്ങളുടെ ഡേ അല്ലേ? അപ്പൊ നീയല്ലേ നല്ല ഗ്ലാമറിൽ നിൽക്കേണ്ടതത്"
"ഈൗ... അതേ... ഏട്ടൻ എപ്പോഴാ വരിക?"
"ഏട്ടനൊക്കെ കറക്റ്റ് സമയത്ത് വന്നോളും. നീ വാ... താഴേക്ക് പോകാം"
എന്നും പറഞ്ഞ് രശ്മി കീർത്തിയെ താഴെ കൊണ്ടു പോയി.
ഈ സമയം നിവി രഞ്ജുവിനെ അന്വേഷിച്ച് അവന്റെ മുറിയിലേക്ക് ചെന്നു. എന്നാൽ അവൻ അവിടെ ഉണ്ടായിരുന്നില്ല.
'രഞ്ജുവേട്ടൻ ഇതെവിടെ പോയി? താഴെ പോയോ? ഏയ്... ഞാനിപ്പോൾ താഴെ നിന്നല്ലേ വന്നേ? എന്തായാലും ഒന്നും കൂടി പോയി നോക്കാം. ഈ ഷിഫോൺ സാരി സെലക്ട് ചെയ്യണ്ടായിരുന്നു'
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് നിൽക്കവേ രഞ്ജു വന്ന് പുറകിലൂടെ അവളുടെ വയറിനു മീതെ പിടിച്ചു. നിവി ഞെട്ടി തിരിഞ്ഞു നോക്കി.
"ഹോ... ഞാൻ പേടിച്ചു പോയി. ഇതാരാ എന്റെ വയറിൽ പിടിച്ചതെന്ന് വിചാരിച്ചു"
"ഈ ഞാനല്ലാതെ വേറെയാരാ ഇവിടെയുള്ളത്? ഏഹ്? ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ... അല്ലാ... ഇന്നും മാല ഇട്ടില്ലല്ലോ..."
എന്നും പറഞ്ഞ് അവൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു. നിവി അവന്റെ തോളിൽ കൈ വെച്ച് മുഖത്തേക്ക് നോക്കി. ഉടനെ തന്നെ അവൾ നാണം കൊണ്ട് താഴേക്ക് നോക്കി. രഞ്ജു അവന്റെ മൂക്ക് കൊണ്ട് അവളുടെ മൂക്കുമായി ഉരസി. പതിയെ അവന്റെ ചുണ്ടുകൾ നിവിയുടെ നഗ്നമായ കഴുത്തിലേക്ക് പോയി. അവിടെ അവൻ ചുണ്ടുകൾ പതിപ്പിച്ചപ്പോൾ അവളറിയാതെ കണ്ണുകളടച്ചു. അവളുടെ കവിളുകൾ അവനെ ഒന്നും കൂടി അവളെ തന്നിലേക്ക് അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ നിവിയുടെ രണ്ടു കവിളിലും മുത്തമിട്ടു. എന്നിട്ട് മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചുകൊണ്ട് രഞ്ജു തന്റെ കവിൾ അവളുടെ ചുണ്ടിന് നേരെ കാണിച്ചു. നിവി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ മുത്തമിടാൻ പോയതും ആരോ അങ്ങോട്ട് വരുന്നത് പോലെ അവർക്ക് തോന്നി.
"അയ്യോ... ആരോ വരുന്നുവെന്ന് തോന്നുന്നു. ഞാൻ പോവാ... "
അവളുടനെ അവനിൽ നിന്നും അടർന്നു മാറി.
"തരാൻ പോയത് തന്നിട്ട് പോടീ..."
രഞ്ജു അവളുടെ കയ്യിൽ പിടിച്ചു.
നിവി ഉടനെ അവന്റെ കവിളിലൊരു ഉമ്മ കൊടുത്തിട്ട് താഴേക്ക് വേഗത്തിൽ സ്‌റ്റെപ്സ് ഇറങ്ങാൻ തുടങ്ങവേ രശ്മിയുമായി കൂട്ടി മുട്ടി.
"നീ ഇതെവിടെ പോയേക്കുവായിരുന്നു"
"ഞാൻ വെറുതെ... മുകളിൽ..."
"ഹ്മ്മ്... സൂക്ഷിച്ചു വാ... നിന്നെ ചിലർ അന്വേഷിക്കുന്നുണ്ട്"
നിവി തലയാട്ടിക്കൊണ്ട് രശ്മിയുടെ കൂടെ ചെന്നു.
കാർത്തി അന്നും യൂണിഫോമിലായിരുന്നു അവിടെ എത്തിയത്. ഉടനെ തന്നെ രാജീവും കീർത്തിയും ഒരുമിച്ച് കേക്ക് കട്ട് ചെയ്തു പരസ്പരം കൊടുത്തു. ഫുഡ് കഴിച്ച് ബന്ധുക്കളും ഫ്രണ്ട്സും പോയപ്പോൾ രാജീവിന്റെയും കാർത്തിയുടെയും ഫാമിലി മാത്രമായി.
"ഏട്ടാ... രഞ്ജുവിന്റെ M.Sc. കഴിഞ്ഞിട്ട് ഗൾഫിലേക്ക് വിടാനാ രാജേഷേട്ടൻ പറയുന്നെ. അവിടെ ഓഫീസിൽ ജോലി ശെരിയാക്കാമെന്ന്.. എന്താ ഏട്ടന്റെ അഭിപ്രായം?"
കീർത്തി കാർത്തിയോട് ചോദിച്ചു.
"നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ കുഴപ്പമില്ല"
"ആഹ്... അവിടെയൊരു രണ്ടു വർഷം നിൽക്കട്ടെ. അപ്പോഴേക്കും ഇവന് പത്തു ഇരുപ്പത്തിനാലു വയസ്സാകും. അവിടെന്ന് ഇങ്ങ് വരുമ്പോൾ കല്യാണം നടത്താം. അല്ലേ?"
ഇത് കേട്ട് നിവിയും രഞ്ജുവും പരസ്പരം നോക്കി ചിരിച്ചു.
"ഞാനൊരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട്. പെണ്ണിന്റെ ഫാമിലിക്ക് ഞങ്ങളെ ഇഷ്ടാ... പിന്നെ, ഇവനേയും അവർക്ക് നല്ല ഇഷ്ടമായത് കൊണ്ട് ഞാൻ സമ്മതിച്ചു"
കീർത്തി പറഞ്ഞത് കേട്ട് നിക്കുവും നീരജും നിവിയുടെയും രഞ്ജുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. അവർ രണ്ടുപേരുടെയും മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു.
"ഇവനും പെണ്ണിനെ ഇഷ്ടപ്പെടും. അല്ലേ രാജീവേട്ടാ..."
"മ്മ്... അതേ അതെ"
"പെൺക്കുട്ടി ഇപ്പോൾ എന്ത് ചെയ്യുവാ കിച്ചു?"
"അവളിപ്പോൾ പഠിച്ചുക്കൊണ്ടിരിക്കുവാ രെച്ചു ചേച്ചി. ഇവൻ ഇവിടെന്ന് പോകും മുൻപ് ഒരു മോതിരമാറ്റം നടത്തി വെക്കാം"
നിവിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു. രഞ്ജുവിന് ഒന്നും പറയാൻ പറ്റാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി. നിവിയുടനെ അവിടെ നിന്നും മുകളിലേക്ക് പോയി. ബാൽക്കണിയിൽ ചെന്നു നിന്ന് കരയാൻ തുടങ്ങി. പെട്ടന്ന് ഒരു കൈ അവളുടെ തോളിൽ പിടിച്ചു. അവൾ തിരിഞ്ഞു നോക്കി. കാർത്തിയായിരുന്നു അത്.
"അച്ഛാ..."
നിവി കാർത്തിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി.
(തുടരും)
©ഗ്രീഷ്മ. എസ്
[കൂടുതൽ വലിച്ചു നീട്ടിക്കൊണ്ടു പോകാൻ താല്പര്യമില്ല. നാളെ മുതൽ രണ്ടു പാർട്ട് വെച്ച് ഇടണമെന്നാണ് ആഗ്രഹം. നടക്കുമോ എന്തോ... ഇത് കുറഞ്ഞു പോയെന്ന് അറിയാം. എങ്കിലും ഈ പാർട്ട് ഇഷ്ടമായെങ്കിൽ ലൈക്ക്& കമെന്റ് ചെയ്യണേ... വീട്ടിൽ നല്ല തിരക്കായത് കൊണ്ടാ എനിക്ക് റിപ്ലൈ തരാൻ പറ്റാത്തത്. എങ്കിലും കുറച്ചുപേർക്ക് പറ്റുന്ന സമയത്ത് കൊടുക്കുന്നുണ്ട്. സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു]
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....