ആദ്യ രാത്രിയിൽ എൻ്റെ നെഞ്ചിൽ അമ്മയെന്ന് റ്റാറ്റു ചെയ്യ്തതിൽ തലോടി അവൾ ചോദിച്ചു ഏട്ടന് അത്രയ്ക്കും ഇഷ്ട്ടമാണോ അമ്മേ?
അതെ പെണ്ണേ ഈ ജീവനെക്കാൾ ഇഷ്ട്ടമാണ്
എനിയ്ക്കു എൻ്റെ അമ്മേ..
ചെറുപ്പത്തിൽ എനിയ്ക്കു അമ്മയെക്കാൾ ഇഷ്ട്ടം അച്ഛനോടായിരുന്നു.. അച്ഛൻ്റെ കൂടെ കിടന്നില്ലങ്കിൽ എനിയ്ക്കു ഉറക്കം വരില്ലായിരുന്നു.
ആദ്യമെല്ലാം അമ്മയും അച്ഛനും തമ്മിൽ നല്ല സ്നേഹമായിരുന്നു. അച്ഛൻ ഞങ്ങളെ കൂട്ടി സിനിമയ്ക്കു പോകും, ടൂർ പോകും..
പിന്നെ പിന്നെ അച്ഛനും അമ്മയും തമ്മിൽ വഴക്കിടാൻ തുടങ്ങി..
കാര്യമില്ലാതെ അമ്മയെ ഉപദ്രവിയ്ക്കുന്ന അച്ഛൻ്റെ മറ്റൊരു മുഖം ഞാൻ കാണാൻ തുടങ്ങി..
അച്ഛനോട് പഴയതുപ്പോലെ അടുക്കാൻ കഴിയാത്ത മാനസികാവസ്ഥ എന്നിൽ രൂപംകൊണ്ടു..
അമ്മയോടുള്ള അച്ഛൻ്റെ ശാരീരിക പീഡനം വൈകാതെ മാനസിക പീഡനവുമായി
പല ആണുങ്ങളുടെയും പേര് പറഞ്ഞ് അമ്മയെ ഉപദ്രവിക്കാൻ തുടങ്ങി..
അമ്മയ്ക്കു ഒന്നു പുറത്തിറങ്ങാൻ ഒരാളോടു സംസാരിക്കാൻ കഴിയാത്ത അവസ്ഥയായി..
ഒരു ദിവസം അമ്മയുടെ ബോധം പോകുന്നതുവരെ അച്ഛൻ തല്ലി ചതച്ചു. ചിലപ്പോൾ അമ്മ മരിച്ചെന്ന് കരുതിയാകും അച്ഛൻ വീടുവിട്ട് പോയത്.
ഏട്ടാ പിന്നെ അച്ഛൻ ഇതുവരെ മടങ്ങി വന്നില്ലേ?
ബോധമില്ലാതെ അമ്മയെ കണ്ട് പേടിച്ചു പോയ
ഒരു പത്തു വയസ്സുകാരനായിരുന്നു അന്ന് ഞാൻ. എൻ്റെ പ്രാർത്ഥന നിലവിളി കേട്ട് അമ്മയ്ക്കു ബോധം വന്നു. പക്ഷേ അച്ഛൻ ഇനിയും തിരിച്ചു വന്ന് അമ്മയെ ഉപദ്രവിയ്ക്കുമോന്ന് പേടിയായിരുന്നു..
അന്ന് അച്ഛൻ മടങ്ങി വന്നില്ല .
പിറ്റേന്ന് അമ്മയെ തനിച്ചാക്കി സ്കൂളിൽ പോകാൻ പേടിയായിരുന്നു...
ഒന്നു രണ്ടു ദിവസം അച്ഛനെപറ്റി ഒരു വിവരമില്ല ഒടുവിൽ അറിയാൻ കഴിഞ്ഞു അച്ഛൻ്റെ ഓഫിസിലെ പെൺക്കുട്ടിയുമായി അച്ഛൻ നാടുവിട്ടു പോയെന്നു..
അച്ഛൻ നാടുവിട്ടുപോയ വാർത്തയറിഞ്ഞു
അമ്മയുടെ വീട്ടിൽ നിന്ന് അമ്മാച്ഛനും മാമനും ഞങ്ങളെ കൂട്ടികൊണ്ടു പോകാൻ വന്നു പക്ഷേ അമ്മ പോകാൻ കൂട്ടാക്കിയില്ല.
അച്ഛൻ പോയപ്പോൾ ഞാൻ അനുഭവിച്ച സങ്കടം പറയാൻ കഴിയുന്നതല്ല.
ആൺ തുണയില്ലാതെ
ഒരു പെണ്ണും കുഞ്ഞും താമസിക്കുന്ന വീട്ടിൽ രാത്രി സഹായത്തിന് വരുന്നവരുടെ എണ്ണം കൂടാൻ തുടങ്ങി.
പലർക്കും ആഗ്രഹം അമ്മയുടെ ശരീരമായിരുന്നു.
അവരുടെ കഴുകൻ കണ്ണുകൾ തിരിച്ചറിഞ്ഞു അവരെ അമ്മ ആട്ടിയിറക്കി വിട്ടിട്ടുണ്ട്..
എന്നെ ചേർത്തു പിടിച്ചു കിടക്കുമ്പോൾ അമ്മയുടെ തലയിണയുടെ അടിയിൽ മൂർച്ചയുള്ള അരിവാൾ ഞാൻ കണ്ടിട്ടുണ്ട്..
എന്നെ പഠിപ്പിയ്ക്കാൻ നന്നായി ആഹാരം നല്കാൻ അമ്മ കൂലി പണിയ്ക്കു പോകാൻ തുടങ്ങി.
ക്വാറയിൽ, ഹോട്ടലിൽ പാത്രം കഴുകൽ, മരം ചുമക്കൽ അമ്മ ചെയ്യാത്ത ജോലിയില്ല..
അമ്മയുടെ ശരീരം മോഹിച്ചു വന്നവർക്കു അത് കിട്ടാതെ വന്നപ്പോൾ അമ്മ പിഴയാണെന്ന് പറഞ്ഞു പരത്താൻ കഴിഞ്ഞു .. പക്ഷേ അച്ഛനല്ലാതെ ആ ശരീരത്തിൽ ഒരു അന്യ പുരുഷനും തോട്ടിട്ടില്ല അതിന് അമ്മ സമ്മതിച്ചിട്ടില്ല..
ഒരു പക്ഷേ അന്ന് അച്ഛൻ അടിച്ചു ബോധമില്ലാതെ കിടന്ന അമ്മ എൻ്റെ നിലവിളി കേട്ട് ഏറ്റിട്ടുണ്ടെങ്കിൽ എൻ്റെ അമ്മയ്ക്കു എന്നെ തനിച്ചാക്കി പോകാൻ കഴിയില്ല എന്നതാണ് സത്യം..
ഈ ജീവിതത്തിൽ അമ്മയോളം ഒരു പെണ്ണും അനുഭവിച്ചിട്ടുണ്ടാകില്ല.
ഒരിയ്ക്കൽ അമ്മയോടു ഞാൻ ചോദിച്ചു പിഴച്ചവൾ എന്നു നാട്ടുകാർ വിളിയ്ക്കുമ്പോൾ അമ്മയ്ക്കു സങ്കടം തോന്നിട്ടില്ലേ?
നിൻ്റെ അച്ഛൻ വിളിച്ചിട്ട് എനിയ്ക്കു തോന്നിയിട്ടില്ല പിന്നെയാണ് നാട്ടുക്കാര് സങ്കടവും വേദനയും തോന്നാൻ എൻ്റെ മനസ്സിൽ കള്ളമുണ്ടെങ്കിൽ അല്ലേ അല്ലങ്കിൽ തെറ്റു ചെയ്തങ്കിൽ അല്ലേ..
നമ്മൾ ചെയ്യാത്ത കുറ്റം നമ്മൾ ചെയ്തുവെന്ന് ആയിരംപേര് പറയാനുണ്ടായാലും.
തെറ്റു ചെയ്യ്തിട്ടില്ല എന്ന് നമ്മുടെ മന:സാക്ഷി പറഞ്ഞാൽ അതുമതി അവർക്കു മുന്നിൽ നെഞ്ചുവിരിച്ചു ജീവിച്ചു കാണിയ്ക്കാൻ.
നീ ചോദിച്ചില്ലേ അച്ഛൻ വന്നില്ലേന്ന് വന്നു അമ്മ പഠിപ്പിച്ചു മിടുക്കനാക്കിയ ഈ മകനെ കാണാൻ അയാൾക്കൊപ്പം കൂട്ടികൊണ്ടു പോകാൻ.
അയാൾ വിചാരിച്ചത് അയാളുടെ പുത്തൻ പണത്തിൻ്റെ ആർഭാടങ്ങളുടെ മഹിമ കണ്ട് ഞാൻ പുറകെ ചെല്ലുമെന്നാണ്..
ഒരു പക്ഷേ അമ്മയും കരുതിയിരിയ്ക്കണം എല്ലാം നേടിയപ്പോൾ അമ്മയെ മറന്ന് ഞാൻ അയാൾക്കൊപ്പം പോകുമെന്ന്... ന്യുജനറേഷൻ അങ്ങനെയാണല്ലോ
വലിയ ഓഫറുകളുമായി അയാൾ നിരവധി തവണ എന്നെ കാണാൻ വന്നു. ലാസ്റ്റ് ഞാൻ സഹികെട്ട് പറഞ്ഞു അന്ന് നിങ്ങൾ അമ്മയെ തല്ലിചതച്ചു പോയപ്പോൾ എൻ്റെ മനസ്സിൽ മരിച്ചു പോയതാണ് നിങ്ങൾ..
ഇന്ന് ഈ കാണുന്ന ശരീരം അത് എൻ്റെ അമ്മയുടെ വിയർപ്പാണ് നിങ്ങൾ ഒരു കാലത്ത് വലിച്ചെറിഞ്ഞു പോയ ആ സ്ത്രിയുടെ വിയർപ്പിൻ്റെ ഗന്ധമാണ് എൻ്റെ ഈ ശരീരത്തിലുള്ളത്, എൻ്റെ യോഗ്യതകൾക്കുള്ളത്.
എൻ്റെ അമ്മയ്ക്കു നിങ്ങൾ കൊടുക്കാത്ത പരിഗണനയൊന്നും എനിയ്ക്കും വേണ്ട..
ആരുമില്ലാതെ തെരുവിൽ കഴിയേണ്ട അവസ്ഥ നിങ്ങൾക്കു ഉണ്ടായാൽ (അത് ഉണ്ടാകാതിരിയ്ക്കാൻ ഞാൻ പ്രാർത്ഥിയ്ക്കാം )
നിങ്ങൾക്കു വരാം ആ പഴയ വീട്ടിലേയ്ക്കു.
പിന്നെ അയാൾ എന്നെ കാണാൻ വന്നിട്ടില്ല.
ഏട്ടാ അമ്മയുടെ സ്നേഹം കിട്ടാതെ വളർന്ന എനിയ്ക്കു നല്ല ഒരു അമ്മയെയാണ് കിട്ടിയത്.കൂടെ നല്ല പോരാളിയേയും..
അമ്മയെ ഹൃദയത്തോട് ചേർക്കുന്ന പുരുഷൻ്റെ ഭാര്യയാകുന്നത് ഭാഗ്യമാണ്..കാരണം അവൻ ഒരിയ്ക്കലും പെണ്ണിൻ്റെ കണ്ണുനിറയാൻ അവസരം ഉണ്ടാക്കില്ല.
സത്യത്തിൽ ഞാൻ ഭാഗ്യവതിയാണ് നിങ്ങൾ അമ്മയുടെയും മകൻ്റെയും ഏദൻ തോട്ടത്തിലെ സ്നേഹം നുകരാൻ വന്ന പാവം ചിത്രശലഭമാണ് ഞാൻ..!
രചന: ജോസ്ബിൻ കുര്യാക്കോസ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
