സ്ത്രീധനം

Valappottukal
സ്ത്രീധനം.




"അമ്മ,,,, അച്ഛനോടൊന്നു  പറ ,,, എന്നെ കൂട്ടിക്കൊണ്ടു പോകാൻ ,,,, ഇല്ലെങ്കിൽ എന്റെ പല്ലും നഖവും പോലും നിങ്ങൾക്ക് കാണാൻ കിട്ടൂല"

"നീ എന്താ പെണ്ണെ ഈ പറയുന്നേ  ,,, നിന്നെ ഇവിടെ കൊണ്ടുവന്നു നിർത്താൻ പറ്റുവോ ,,,, നാട്ടുകാരോട് ഞങ്ങളെന്ത് സമാധാനം പറയും  ,,,, അച്ഛന് പുറത്തിറങ്ങി നടക്കാൻ പറ്റുമോ "

 "അമ്മേ  ,,,, കുടി നന്നായി കൂടീട്ടുണ്ട് ,,, കുടിച്ചിട്ട് വന്നാൽ ഭയങ്കര ബഹളമാ "

"ആണുങ്ങൾ ആകുമ്പോൾ കുടിക്കും ,,,, അത് സാധാരണയാ  ,,, ചിലതൊക്കെ നീ കണ്ടില്ലാ കേട്ടില്ലാ ന്ന് വെക്ക് പെണ്ണെ ,,, അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ  ,,, ആ അച്ഛന്റെ കൂടെ ഒരു ആയുസ്സ് തീർത്തവളാ ഞാൻ ,,,, കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും  ,,,, അതൊക്കെയാ കുടുംബ ജീവിതം ,,,, ഞാൻ പിന്നെ വിളിക്കാം  ,,,, അച്ഛൻ വരാറായി  ശരീരം ശ്രദ്ധിക്കണേ മോളെ  ,,,, ഒരുപാട് കനപ്പെട്ട പണിയൊന്നും എടുക്കണ്ട ,,, ഞാൻ വെക്കുവാ ട്ടോ "

അഞ്ചുവിന് പറയാനുള്ളത് മുഴുവൻ കേൾക്കാതെ അമ്മ ഫോൺ വച്ചു  ,,,,  അഞ്ചുവിന്റെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസമേ ആയുള്ളൂ ,,, നാടറിയിച്ച കല്യാണമായിരുന്നു ,,, നൂറ്റൊന്ന് പവനും ഇരുപത്തഞ്ചു ലക്ഷം രൂപയും ഡൗറി കൊടുത്തു ,,,,

ചെക്കൻ സ്മാർട്ട്‌ ആരുന്നു ,,,, വരുൺ ,,, ദുബായിൽ നല്ല ജോലി ഉണ്ടായിരുന്നതാ ,,,, പക്ഷെ കല്യാണം കഴിഞ്ഞു നാട്ടിൽ സെറ്റിൽഡ് ആകാനായിരുന്നു വരുണിന്റ പ്ലാൻ   ,,, അതിൽ ആർക്കും എതിർപ്പില്ലായിരുന്നു ,,,, പറഞ്ഞ സ്ത്രീധന തുക കൊടുക്കാൻ പെണ്ണ് വീട്ടുകാർക്ക് സമ്മതമായിരുന്നു ,,,

കല്യത്തിന് മുന്നേ ആറു വർഷം ദുബായിൽ ആയിരുന്ന വരുണിന്റെ ദുബായ് ലൈഫ് അന്വേഷിക്കാൻ ആർക്കും പറ്റിയില്ല ,,,,

വന്നു കയറിയ മരുമകളുടെ പരാതി പറച്ചിലിന് അച്ഛനമ്മമാർ ഒരു പരിധിയിൽ കൂടുതൽ ചെവി കൊടുത്തതുമില്ല ,,,, അവരുടെ മകൻ അങ്ങനെയൊന്നുമല്ല,,  പെണ്ണ് നാട്ടിൽ ജനിച്ചു വളർന്നതിന്റെ കുഴപ്പമാ ,,,,,

മകൻ ഒന്നാതരം സൈക്കോ ആണെന്ന് അവരാരും തിരിച്ചറിഞ്ഞില്ല ,,, ചില കാര്യങ്ങളിൽ ചിലപ്പോഴൊക്കെ അവരും കണ്ണടച്ചു ,,,

ആര് എന്തൊക്കെ പറഞ്ഞാലും വരുണിനോട് ഒത്തുപോകാൻ അഞ്ചുവിന് പറ്റിയില്ല ,,, കുടിച്ച മദ്യത്തിന്റെ നാറ്റം സഹിച്ചു കൂടെ കിടക്കുന്നതും പോരാ ചിന്തിക്കാൻ പറ്റാത്ത ലൈംഗീക ചേഷ്ടകൾ ചെയ്യിക്കുകയും ചെയ്യും ,,,

പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ അഞ്ചു പുറത്തു പറയാറില്ല ,,,, പറയുന്ന കാര്യങ്ങൾ ആരും വിലക്കെടുക്കാറുമില്ല ,,,, കാരണം വരുൺ മറ്റുള്ളവരുടെ മുന്നിൽ നല്ല പിള്ള ആയിരുന്നു ,,,,

മൂന്നാം മാസം അഞ്ചു പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോൾ അവൾ ഒരുപാട് സന്തോഷിച്ചു  ,,, പക്ഷെ ആ സന്തോഷം വാർത്ത വരുൺ അറിയുന്നവരെയെ നിന്നുള്ളൂ ,,,  ഇപ്പോൾ തല്ക്കാലം കുട്ടി വേണ്ട എന്ന തീരുമാനത്തിൽ വരുൺ ഉറച്ചു നിന്നു ,,,, വയറ്റിൽ വളരുന്ന ജീവനെ കളയില്ലെന്ന തീരുമാനത്തിൽ അഞ്ചുവും ഉറച്ചു നിന്നു ,,,,

തർക്കവും തമ്മിൽ തല്ലുമായി ഇപ്പോൾ രണ്ടാഴ്ച വീണ്ടും കടന്നു പോയി ,,,, തീരുമാനത്തിൽ നിന്ന് രണ്ടുപേരും പുറകോട്ടു പോയില്ല  ,,,, ഒരു സുപ്രഭാത്തിൽ എല്ലാവരും കണ്ടത് നിശ്ചലമായ അവളുടെ ബോഡി ആണ് ,,,,

അഞ്ചു പാമ്പ് കടിയേറ്റു മരിച്ചു  ,,, കൃത്യ സമയത്ത് ചികിത്സ കൊടുക്കാൻ പറ്റിയില്ല ,,,,, മകളുടെ ദേഹത്ത് കെട്ടി പിടിച്ചു കിടന്നപ്പോൾ അമ്മയുടെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തു വന്നില്ല ,,,,

കുറച്ചു നേരത്തെ കരച്ചിലിന് ശേഷം വരുണിന്റെ മനസ്സിൽ ചിരി വന്നു തുടങ്ങി ,,,, തീരുമാനിച്ചത് നടപ്പിലാക്കിയേ തനിക്ക് ശീലമുള്ളൂ ,,,, അബോർഷൻ സമ്മതിച്ചിരുന്നെങ്കിൽ ഒരു ജീവൻ ,,,, അല്ലെങ്കിൽ രണ്ട് ജീവൻ ,,,,

ചില കാര്യങ്ങളിൽ അഡ്ജസ്റ്റ് മെന്റിനും അഭിമാനത്തിനും മുകളിൽ ചില നല്ല തീരുമാനങ്ങൾ വന്നാൽ ചില മരണങ്ങൾ ഒഴിവാക്കാം ,,,,

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...


രചന: Vipin PG

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top