മൗനാനുരാഗം, ഭാഗം 13

Valappottukal


അച്ഛാ... തത്കാലം ഞാൻ എന്റെ ജോലി കളയുന്നില്ല..... ആറ്റു നോറ്റു കിട്ടിയ ജോലി ആണ് അതു ഉപേക്ഷിക്കാൻ ഞാൻ ഒരുക്കം അല്ല.. പിന്നെ ഇവളുടെ അച്ഛന് നാണക്കേട് ആണെങ്കിൽ ഞാൻ അവരുട മരുമകൻ ആണെന്ന് പറയേണ്ട... അശോകൻ മുതലാളിയുടെ മരുമകൻ ആണെന്ന് പറഞ്ഞു അല്ല ഞാൻ നടക്കുന്നത്.... മേലേടത്തു ശങ്കരന്റെ മകൻ ആണ് ഞാൻ... "

അതും പറഞ്ഞു കൊണ്ട് അവൻ നടന്നു പോയി...

ലക്ഷ്മിയുടെ അടുത്തെത്തിയതും അവൻ നിന്ന്...

വൈശാഖന് ഒറ്റ വാക്കേ ഒള്ളു കെട്ടോടി...

അവൻ മുറിയിലേക്ക് കയറി പോകുന്നതും നോക്കി ലക്ഷ്മി നിന്നു... അപമാനഭാരത്താൽ അവളുടെ മുഖം കുനിഞ്ഞിരുന്നു... എല്ലാവരുടെയും മുൻപിൽ വെച്ച് വൈശാഖൻ തന്നോട് ഇങ്ങനെ പെരുമാറുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല....

"മോളെ... ലക്ഷ്മി... "

സുമിത്ര അവളുടെ തോളിൽ പിടിച്ചു..

"മോളെ... സാരമില്ല.
.. അവനെ ഞങ്ങൾ പറഞ്ഞു മനസിലാക്കാം... മോളു വിഷമിക്കേണ്ട "

"അതേ ഏട്ടത്തി... ഏട്ടൻ പറയണത് ഒന്നും കാര്യമാക്കേണ്ട... കുറച്ചു കഴിയുന്പോൾ ഏട്ടൻ തന്നെ പറയും, വേറെ ജോലി നോക്കാം എന്നു... "

ഉണ്ണിമോൾ ലക്ഷ്മിയെ ആശ്വസിപ്പിച്ചു എങ്കിലും ആരുടെയും വാക്കുകൾ അവളുടെ കാതിൽ കേട്ടില്ല...

അവൾ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി..

അവിടെ കിടന്ന ഒരു സ്റ്റൂളിൽ അവൾ ഇരിക്കുക ആണ്..

അപ്പോളേക്കും സുമിത്ര കുറച്ചു കോവയ്ക്കയും പറിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു...

അത്താഴത്തിനായി ഒരു ഉപ്പേരി വെയ്ക്കാം..അവർ പറഞ്ഞു..

 ലക്ഷ്മി അതെല്ലാം അരിഞ്ഞു വെച്ചു..

അപ്പോളേക്കും വീണ,,,  നിലവിളക്ക് കൊളുത്തി, പിന്നെ അവളും എല്ലാവരുടെയും ഒപ്പം ഇരുന്നു നാമം ജപിച്ചു...

അതു കഴിഞ്ഞതും അവൾ ഉണ്ണിമോളുമായി വെറുതെ ഓരോ നാട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കുക ആണ്... അവൾ മനപ്പൂർവം വൈശാഖന്റെ അടുക്കലേക്ക് പോകാത്തത് ആണെന്ന് സുമിത്രക്ക് മനസിലായി..

ലക്ഷ്മിയോട് മുഷിഞ്ഞു സംസാരിക്കേണ്ടിയിരുന്നില്ല എന്നു വൈശാഖൻ ഓർത്തു... അച്ഛന്റെയും അമ്മയുടെയും ഒക്കെ മുൻപിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വിഷമം ആയി എന്നു അവനു മനസിലായി...

പക്ഷെ, തുടക്കം മുതലേ അവളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന ഒരു ഭർത്താവാകാൻ തനിക്ക് ഒരിക്കലും കഴിയില്ല... തന്നെയുമല്ല പണത്തിന്റെ അഹങ്കാരം അവൾക്ക് ഇത്തിരി ഉണ്ട് താനും..... അവൻ ഓർത്തു..

"ഉണ്ണിമോളേ.... അവൻ ഉണ്ണിമോൾടെ മുറിയിലേക്ക് ചെന്നു... "

ലക്ഷ്മി അവിട ഉണ്ടെന്നു അറിഞ്ഞുകൊണ്ട് ചെന്നതാണ് അവൻ..

അവൻ കയറി വന്നതും
ലക്ഷ്മി മുഖം കുനിച്ചു ഇരുന്നു...

"എന്താ ഏട്ടാ... ചായ വേണോ "

"ങേ... ചായയോ... വേണ്ട.. അല്ലെങ്കിൽ വേണം... ഒരെണ്ണം എടുത്തോ "... അവൻ നിന്നു പരുങ്ങി...

"മ്... കാള വാല് പൊക്കുന്നത് എന്തിനാണ് ഏട്ടാ... "...

അവൾ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങിയതും ലക്ഷ്മിയും അവളുടെ ഒപ്പം ഇറങ്ങി പോയി..

"അച്ഛാ... ഊണ് കഴിക്കാൻ വായോ..". വീണ വിളിച്ചു...

"ഇവളെന്തിനാ ഇങ്ങനെ അലറണത്....
ഞാൻ ഇവിടെ ഇല്ലേ... "  ശേഖരൻ ഊണ്മുറിയിലേക്ക് പ്രവേശിച്ചു...

"വൈശാഖൻ എവിടെ... അവനെ വിളിക്ക്... അയാൾ ആരോടെന്നല്ലാതെ പറഞ്ഞു..

"മോളേ...... ലക്ഷ്മി.... "... സുമിത്ര ഉറക്കെ വിളിച്ചു..

"അമ്മേ
... ഞാൻ പപ്പടം കാച്ചുവാണ്‌.... അവൾ അടുക്കളയിൽ നിന്ന് മറുപടി നൽകി..

"ഏട്ടത്തി പോയി ഏട്ടനെ വിളിക്ക്... "വീണ ചോറെടുത്തു വെയ്ക്കുന്നതിനിടയിൽ പറഞ്ഞു.

"ഏട്ടനെ... ഏറ്റവും ഇഷ്ടം വീണ വന്നു ചോറുണ്ണാൻ വിളിക്കുന്നതാന്നു എന്നോട് ഏട്ടൻ  പറഞ്ഞത്..  തന്നെയുമല്ല ഞാൻ അല്ലാലോ ഇത്രയും കാലം ഊണ് കഴിക്കാൻ വിളിച്ചുകൊണ്ട് ഇരുന്നത്,,,,, അതുകൊണ്ട് മോളു പോയി വിളിക്ക്... "

ലക്ഷ്മി പകുതി കളിയായും പകുതി കാര്യമായും ആണ് പറഞ്ഞത്...

"എന്നേ ആരും വിളിക്കേണ്ട... ഊണ് കഴിക്കാൻ സമയം ആകുമ്പോൾ, അല്ലെങ്കിൽ വേണ്ട... വയറു വിശക്കുന്പോൾ ഞാൻ വരും... കെട്ടോ... "

വൈശാഖൻ അടുക്കളയിലേക്ക് കയറി വന്നു...

ലക്ഷ്മി എടുത്തു വെച്ചതിൽ നിന്നു ഒരു പപ്പടം എടുത്തു കടിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയി..

എന്നും തമാശകൾ പറഞ്ഞു ഊണ് കഴിച്ചു കൊണ്ട് ഇരുന്ന വീടാണ്...

ആദ്യം ആയിട്ട് ആണ് അവിടെ ഒരു മൂകത തളം കെട്ടി നിന്നത്... ഇത് ഇന്ന് കൊണ്ട് അവസാനിപ്പിക്കണം എന്നു അവനു തോന്നി...

നീ എന്താടി ഉണ്ണിമോളേ ഒന്നും മിണ്ടാത്തത്.... "

"ഏട്ടൻ ഊണ് കഴിക്കാൻ നോക്ക്... ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിക്കാതെ... "

വീണ അതു പറഞ്ഞപ്പോളേക്കും അവളുടെ പാത്രത്തിൽ നിന്നു ഒരു മീൻ വറുത്തത് അവൻ അടിച്ചു മാറ്റി..

"അമ്മ കണ്ടോ ഇത്.... "

വീണ അമ്മയെ നോക്കി...

"നീ മിണ്ടാതിരുന്നു ഊണ് കഴിക്കെടി... "
സുമിത്ര അവളെ ശാസിച്ചു...

"അതാണ്.... നീ മിണ്ടാതിരുന്നു കഴിക്കെടി "......വൈശാഖൻ ഉണ്ണിമോളെ നോക്കി കണ്ണിറുക്കി...

അവൾ ശബ്ദം ഇല്ലാതെ ചിരിച്ചു..

ലക്ഷ്മി ഈ ലോകത്ത് ഒന്നും അല്ലെന്നു ശേഖരന് തോന്നി..

അവൾ ആരോടും ഒന്നും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിച്ചിട്ട് എഴുനേറ്റു..

വൈശാഖൻ ഊണും കഴിഞ്ഞു ടീവി കണ്ടുകൊണ്ടിരിക്കുകയാണ്,, ആ സമയം നോക്കി, ലക്ഷ്മി വേഗം മുറിയിലേക്ക് കയറിപ്പോയി..

 "വൈശാഖ് നീ കിടക്കുന്നില്ലേ മണി 10 കഴിഞ്ഞു,,,,,,", ശേഖരൻ മകന്റെ അടുത്ത് വന്നിരുന്നു..

 "ഉവ്വ് അച്ഛാ,,, ഞാൻ കിടക്കാൻ പോവുകയാണ്... നാളെ നേരത്തെ ജോലിക്ക് പോകേണ്ടതാണ്..." വൈശാഖൻ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു...

"മോനേ... നീ ഇരിക്ക് അച്ഛനെ നിന്നോട് ചിലത് സംസാരിക്കാനുണ്ട്..
അയാൾ മകന്റെ കൈയിൽ പിടിച്ചു ഇരുത്തി...

അച്ഛൻ പറഞ്ഞുവരുന്നത് എന്താണെന്ന് അവനു അപ്പോളേക്കും മനസ്സിലായിരുന്നു...

"മോനേ.... ലക്ഷ്മി മോൾ പറഞ്ഞതിലും കാര്യമുണ്ട്, അവർ സമൂഹത്തിൽ ഉന്നതരായി  ജീവിച്ച വ്യക്തികൾ അല്ലേ, അപ്പോൾ അശോകന്റെ  മരുമകൻ എന്ന് പറയുമ്പോൾ ആളുകൾക്കിടയിൽ ഒരു കാഴ്ചപ്പാട് ഒക്കെ കാണുകയില്ലേ... അശോകൻ കാശുകൊടുതിട്ടു ആ കാശും കൊണ്ട് പണക്കാരനായ ഒരു വ്യക്തിയാണ് പ്രീതി ടെക്സിന്റെ മുതലാളി,,,, നീ അശോകന്റെ  മരുമകൻ ആണെന്നറിയുമ്പോൾ,,,,,, അപ്പോൾ അയാളുടെ മുമ്പിൽ ആരുടെ വിലയാണ് മോനെ പോകുന്നത്,,, അതുകൊണ്ട് നമുക്ക് വേറെ എവിടെയെങ്കിലും ഒരു ജോലി നോക്കാം,,,, എന്തായാലും അച്ഛൻ ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും സംരക്ഷിച്ചു പോറ്റിയില്ലേ..... ഇനിയും അങ്ങനെ കുറച്ചു നാൾ കൂടി മുന്നോട്ടു പോകട്ടെ മോനെ... അതിനിടയിൽ നിനക്ക് എവിടെയെങ്കിലും ഒരു നല്ല ജോലി ശരിയാകും.... എന്റെ മോൻ അച്ഛൻ പറയുന്നത് അനുസരിക്കു... "

വൈശാഖൻ അച്ഛനെ ഒന്നു നോക്കി... അയാളുടെ നിസഹതാവസ്ഥ അവനു മനസിലായി...

" അച്ഛാ പണ്ടത്തെപ്പോലെയല്ല,,, , ഇന്ന് തൊഴിലില്ലായ്മയാണ് ഒരു ചെറുപ്പക്കാരൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, എല്ലാവരും പിജി പാസായവർ ആണ്, ഇഷ്ടം പോലെ ആളുകൾ തൊഴിലില്ലാതെ വിഷമിച്ചു നിൽക്കുന്നവരും ഉണ്ട്, അതിനിടയിൽ എനിക്ക് കിട്ടിയ ഈ ജോലി തരക്കേടില്ലാത്തത് ആണ് അച്ഛാ,,,,, അച്ഛൻ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും പക്ഷേ ഈ ജോലി കളയാൻ ഞാൻ ഒരുക്കമല്ല, "

സുമിത്രയും കേട്ടു നിൽക്കുക ആണ് മകന്റെ വാക്കുകൾ... അതൊക്കെ ശരിയാണെന്നു അവർക്കും അറിയാം...

" അച്ഛാ ഇനി ഞാൻ വേറെ എവിടെയെങ്കിലും ഒരു ജോലി ശരിയായി ചെല്ലുമ്പോൾ അയാളെയും ഈ അശോകൻ മുതലാളി സംരക്ഷിച്ചത്  ആണെങ്കിൽ അവിടെ നിന്നും ഞാൻ പടിയിറങ്ങി വരികയില്ലേ.... അങ്ങനെ നടന്നാൽ മതിയോ ഞാൻ, എന്തായാലും അച്ഛൻ ഇക്കാര്യത്തിൽ  മറുത്തെന്നോട് ഒന്നും പറയരുത്.... "

"മോനേ... ഞാൻ... "

" അച്ഛന്റെ വാക്കുകൾ ഇന്നോളം ഞാൻ അനുസരിച്ചിട്ടേ ഉള്ളൂ, പക്ഷേ ഈ കാര്യത്തിൽ ഞാൻ തോറ്റു പിന്മാറില്ല... അങ്ങനെ തുടക്കംമുതൽ ഭാര്യ വീട്ടുകാരെ അനുസരിക്കാൻ പോയാൽ പിന്നെ എനിക്ക് എന്ത് വിലയാണ് ഉള്ളത്,,, അച്ഛനെ വിഷമിപ്പിച്ചു എങ്കിൽ അച്ഛൻ എന്നോട് ക്ഷമിക്കണം"

"അതല്ല മോനേ... ലക്ഷ്മി...ആ കുട്ടി നന്നായി വിഷമിച്ചു ഇരിക്കുക ആണ്"

"അതൊന്നും ഓർത്തു അച്ഛൻ വിഷമിക്കേണ്ട... ഞാൻ അവളെ പറഞ്ഞു മനസിലാക്കിക്കോളാം... "

വൈശാഖ് റൂമിലേക്ക് കയറി പോയി...

" അവൻ പറയുന്നതിലും കാര്യമുണ്ട് അല്ലേ ടീ....". ശേഖരൻ ഭാര്യയെ നോക്കി...

" അതൊക്കെ ശരിയായിരിക്കും പക്ഷേ ഇവരുടെ ദാമ്പത്യത്തിൽ തുടക്കത്തിലെ ഇങ്ങനെ കല്ലുകടി വന്നാൽ എന്ത് ചെയ്യും,,,, "

" അതൊക്കെ അവൻ പറഞ്ഞു ആ  കുട്ടിയെ മനസ്സിലാക്കിക്കൊള്ളും, നീ വാ നേരം ഒരുപാട് ആയി... "

വൈശാഖൻ മുറിയിൽ ചെന്നപ്പോൾ ലക്ഷ്മി വെറുതെ ഫാനിലേക്ക് നോക്കി കിടക്കുക ആണ്..

ഓഹ്.... ആ കിടപ്പ് കണ്ടില്ലേ..... അങ്ങോട്ട് ഒന്ന് ചെന്നു അവളെ പൊക്കി എടുത്തു..... അല്ലെങ്കിൽ വേണ്ട... പോട്ടെ......

അവൻ വന്നു ഫാനിന്റെ സ്പീഡ് കൂട്ടി ഇട്ടു.. എന്തെങ്കിലും പറഞ്ഞു ഇവൾ ഒച്ച വെച്ചാൽ പുറത്തേക്ക് പോകരുതല്ലോ എന്നാണ് അവൻ ചിന്തിച്ചത്...

അവനും അവളുടെ ഒപ്പം കട്ടിലിൽ കയറി കിടന്നു...

ഒരു കൈ കൊണ്ട് അവൻ അവളെ പുണർന്നുവെങ്കിലും അവൾ ചാടി എഴുനേറ്റു....

തൊട്ടുപോകരുതെന്നേ.... അവൾ വിറച്ചു..

"എന്തോ... വല്ലതും പറഞ്ഞോ... അവൻ വേഗം കട്ടിലിൽ നിന്നു എഴുനേറ്റു... അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ചു... "

"നാണമില്ലേ... നിങ്ങൾക്ക്.."അവൾ ദേഷ്യത്തിൽ ആണെന്ന് അവനു മനസിലായി...

കൂടുതൽ പ്രശ്നം ആക്കുന്നതിലും നല്ലത് മിണ്ടാതിരിക്കുന്നത് ആണ്...

അവൻ പതിയെ പുതപ്പും എടുത്തു പുതച്ചു കിടന്നു.. 

ഇടയ്ക്കെപ്പോളോ..
അവന്റെ കണ്ണ് തുറന്ന്... നോക്കിയപ്പോൾ ലക്ഷ്മി അരികിൽ ഇല്ലാ... അവൻ ചാടി എഴുനേറ്റു..

നിലത്തു വെറും തറയിൽ കിടന്നു ഉറങ്ങുക ആണ് അവൾ...

"ലക്ഷ്മി... അവൻ വിളിച്ചു..

കേട്ടാലും അനങ്ങില്ലെന്നു അവന് അറിയാമായിരുന്നു..

ലക്ഷ്മി.... ലക്ഷ്മി....

അവൾ എഴുന്നേൽക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല...

രണ്ടും കല്പ്പിച്ചു കൊണ്ട് അവൻ അവളെ പൊക്കി എടുക്കുവാൻ ഒരുശ്രമം നടത്തി... അപ്പോളേക്കും അവൾ ചാടി എഴുനേറ്റു...

"ഓഹ്... തമ്പുരാട്ടിയുടെ അഭിനയം ആയിരുന്നോ "....

"ആണെങ്കിൽ ഇയാൾക്ക് എന്താ...എനിക്ക് ഇഷ്ട്ടം ഉള്ളത് ഞാൻ ചെയ്യും... "

"ഇയാളോ... ആരാടി ഇയാൾ... ഞാൻ ആണോ... അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരുമ്മി...

"വേഗം കട്ടിലിൽ കയറി കിടക്കാൻ നോക്ക് "

"ഇല്ലാ.... ഞാൻ ഇവിടെ കിടന്നോളാം... "...അവൾ മുഖം തിരിച്ചു..

"നീ എവിടെ കിടക്കണം എന്ന് തീരുമാനിക്കേണ്ടത് ഇപ്പോൾ ഞാൻ ആണ്... മര്യാദക്ക് പറയുന്നത് കേൾക്കാൻ നോക്ക്.... എനിക്ക് കാലത്തേ എഴുനേൽക്കേണ്ടത് ആണ്... "

"ഓഹ്.... അതിനു ഞാൻ എന്ത് വേണം,,,താലവും ആയിട്ട് നിക്കണോ  "

"നീ വന്നു കിടക്കു...താലവും ആയിട്ടാണോ നിൽക്കേണ്ടത് എന്നു ഞാൻ പിന്നെ പറഞ്ഞു തരാം... "

അവൾ കൂസാതെ ഇരിക്കുക ആണ്...

 "വെറുതെ അതുമിതും പറഞ്ഞു സമയം കളയാതെ,,,, വന്നു കിടക്കാൻ നോക്കിക്കേ പെണ്ണേ ".

"ഞാൻ ഇവിടെ കിടന്നോളാം, എനിക്ക് നിങ്ങളുടെ കൂടെ കിടക്കാൻ താല്പര്യം ഇല്ലാ  "

"പിന്നെ ആരുടെ കൂടെ കിടക്കാൻ ആണ് താല്പര്യം... അതും കൂടി പറഞ്ഞു താ... "

അവൾ അതിനു മറുപടി ഒന്നുo പറഞ്ഞില്ല....

"എടി... ഈ വൈശാഖൻ ആരാണെന്നു നീ അറിയും... കാണണോ നിനക്ക്...എന്റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടൊള്ളൂ... " അവൻ ദേഷ്യപ്പെട്ടു.. 

"നിന്നോട് പറഞ്ഞത് മനസിലായില്ലേ... പോയി കിടക്കെടി...
ഇല്ലെങ്കി ഞാൻ നിന്നെ പൊക്കി എടുത്തു കൊണ്ട് പോയി കട്ടിലിൽ കിടക്കും, കാണണോ... "
അവൾ ഈ തവണ എഴുനേറ്റു... കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ അവൾ കട്ടിലിൽ വന്നു കിടന്നു..

മ്... അങ്ങനെ അനുസരണ ഉള്ള കുട്ടി ആവാൻ നോക്ക്...

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

ഇപ്പോൾ അത്‌ കണ്ടിലെന്ന് നടിക്കാൻ മാത്രമേ അവനു കഴിഞ്ഞൊള്ളു... ...

***********-****-***-------********-*

കാലത്തേ സുമിത്ര എഴുനേറ്റു അടുക്കളയിൽ വന്നപ്പോൾ തന്നെ ലക്ഷ്മിയും ഉണർന്നിരുന്നു...

"മോളിന്നു നേരത്തെ എഴുന്നേറ്റോ "?

"മ്... അവരാരും എഴുനേറ്റില്ലരിക്കും അല്ലേ അമ്മേ "

"ഇല്ലാ... മോളേ.... അവളുമാർ ഏറ്റു വരുന്നതേ ഒള്ളു,എന്തൊക്കെയോ എഴുതാൻ ഉണ്ടായിരുന്നു രണ്ടാൾക്കും,  പിന്നെ ശേഖരേട്ടന് ഇന്നലെ വൈകിട്ട് നല്ല ദേഹത്തിനു വേദന ആയിരുന്നു, അതോണ്ട് ഇടയ്ക്കു ഞാൻ എഴുനേറ്റു ഉപ്പിട്ട് വെള്ളം തിളപ്പിച്ച്‌, ചൂടൊക്കെ പിടിച്ചിട്ട് ആണ് കിടന്നത്.... "

"ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി കാണിക്കാം അമ്മേ, മെഡിസിൻ മേടിച്ചു കഴിച്ചാല് മാത്രമേ ഇത് മാറാത്തൊള്ളൂ "

"ഓഹ്... എത്ര പറഞ്ഞാലും, ആശുപത്രിയിൽ പോകില്ല മോളേ.... അതാണ് അച്ഛന്റെ രീതി... "

"അമ്മ പറഞ്ഞു മനസിലാക്കു.. ഞാനും കൂടി പറയാം "

ലക്ഷ്മി ചായ എടുത്തു അവരുടെ കൈലേക്ക് വെച്ച് കൊടുത്തു .... ഒരു കപ്പ് ചായയും ആയിട്ട് അവൾ തന്റെ മുറിയിലേക്കും പോയി.  അവൾ റൂമിൽ എത്തിയപ്പോൾ വൈശാഖൻ ബാത്‌റൂമിൽ ആയിരുന്നു. കാപ്പി മേശമേൽ വെച്ചിട്ട് അവൾ വേഗം പുറത്തേക്ക് ഇറങ്ങി...

വീണയും ഉണ്ണിമോളും കൂടി എണിറ്റു വന്നിട്ടുണ്ട്.. അവർക്ക് രണ്ടാൾക്കും ഇന്ന് ക്ലാസ് ഉണ്ട്..

"ഏട്ടത്തി... എണീറ്റോ... ഗുഡ് മോർണിംഗ്.. "....ഉണ്ണിമോൾ ആയിരുന്നു അതു... അവൾ തിരിച്ചു അങ്ങോട്ടും വിഷ് ചെയ്തു...

അപ്പോളേക്കും വൈശാഖനും അങ്ങോട്ട്‌ വന്നു..

ലക്ഷ്‌മി ആണെങ്കിൽ അവനു മുഖം പോലും കൊടുക്കുന്നില്ല.....
.

"ഏട്ടത്തി... വാക്ക് മാറ്റല്ലേ... ഇന്നലെ പറഞ്ഞ കാര്യം "

ഉണ്ണിമോൾ അത് പറയുമ്പോൾ എല്ലാവരും അവളെ നോക്കി..

"എന്താണ് രണ്ടാളും തമ്മിൽ ഒരു ഒത്തുകളി "
വൈശാഖൻ ഉണ്ണിമോളോട് ചോദിച്ചു.

"വല്യേട്ട..   ഇന്ന് ഏട്ടത്തി എന്നേയും വീണചേച്ചിയെയും സ്കൂളിൽ വിടുമല്ലോ... ഇന്ന് എനിക്ക് ഒന്ന് ഷൈൻ ചെയ്യണം "..

"ആഹ്ഹ... എന്നിട്ടോ... ഇവളുടെ കോളേജിലേക്ക് കുറച്ചു ദൂരം ഇല്ലേ "

അവൻ വീണയെ നോക്കി ചോദിച്ചു..

"അതിനെന്താ ഏട്ടാ,,,, ഏട്ടത്തി ഒരുപാട് ദൂരെ വരെ വണ്ടി ഓടിച്ചു പോകുന്നതാണല്ലോ... "

"വേണ്ട,, വേണ്ട... നിങ്ങളെ രണ്ടാളെയും ഇറക്കി വിട്ടിട്ട് ലക്ഷ്മി പിന്നെ ഇങ്ങോട്ട് തനിച്ചു വരണ്ടേ.. അവൻ അവരെ വിലക്കി "

ലക്ഷ്മി അതിനു മറുപടി ഒന്നും പറഞ്ഞില്ല....

അവൻ മുറിയിലേക്ക് കയറി പോയതും, ലക്ഷ്മിയും പിന്നാലെ പോയി...

അവൾ ചെന്നപ്പോൾ അവൻ കുളിക്കാൻ കയറുവാൻ തുടങ്ങുക ആയിരുന്നു...

"അതേയ്... ഇന്ന് അവരെ രണ്ടാളെയും ക്ലാസ്സിൽ വിട്ടിട്ട് ഞാൻ എന്റെ വീട് വരെ ഒന്നു പോകും, അതുകഴിഞ്ഞു വൈകിട്ട് അവര് വരുന്ന സമയം ആകുമ്പോൾ ഞാൻ തിരിച്ചു വന്നോളാം... "

വൈശാഖൻ അവളുടെ അടുത്തേക്ക് വന്നപ്പോൾ അവൾ അല്പം പിന്നോട്ട് മാറി...

"കഴിഞ്ഞ ദിവസം അല്ലേ നമ്മൾ പോയിട്ട് വന്നത്, ഇനി ഇന്നെന്തിനാ പോകുന്നത്, അവർ നിന്നോട് ചെല്ലാൻ പറഞ്ഞോ... "

"അവർ ആരും ഒന്നും പറഞ്ഞില്ല... എനിക്ക് എന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണണം എന്നു തോന്നി "

"ഇതാ... വീഡിയോ കാൾ ചെയ്യു "

അവൻ ഫോണെടുത്തു അവൾക്ക് നേരെ നീട്ടി..

പക്ഷെ അവൾ അതു മേടിച്ചില്ല...

"നീ തന്നെ അല്ല, ഇനി നിന്റെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്, കെട്ടോ..ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി "

അവൻ കുളിക്കാനായി കയറി പോയി..

ലക്ഷ്മി ഫോണ് എടുത്തു നോക്കിയപ്പോൾ ഇന്നലെ രാത്രിയിൽ വീട്ടിൽനിന്നു വിളിച്ച മിസ്സ്ഡ് കാൾ കണ്ടു..

അവൾ അപ്പോൾ തന്നെ വീട്ടിലേക്ക് തിരിച്ചു വിളിച്ചു....

"ഹെലോ. അച്ഛാ... ആ... ഞാൻ ഇപോള കണ്ടത്, മ്... നല്ല മഴ ആയിരുന്നു അച്ഛാ... അമ്മ എവിടെ "

"അമ്മ ഇവിടെ ഉണ്ട് മോളേ... ഇവിടെയും മഴ ആയിരുന്നു, വൈശാഖൻ ജോലിക്ക് പോകാൻ തുടങ്ങിയോ...? "

"മ് തുടങ്ങി അച്ഛാ,,, ഇന്നലെ മുതൽ... അവൾ അലക്ഷ്യമായി മറുപടി പറഞ്ഞു....

"അച്ഛാ... ഇനി എന്നാണ് ഇങ്ങോട്ട് വരുന്നത്... എനിക്ക് നിങ്ങളെ രണ്ടാളെയും കാണാൻ കൊതി ആയി "...അതു പറയുമ്പോൾ അവളുടെ കണ്ഠം ഇടറി..

"അച്ഛനും അമ്മയും കൂടി ഞായറാഴ്ച വരുന്നുണ്ടല്ലോ മോളേ "

"അമ്മയോട് ഞാൻ ഇത്തിരി കഴിഞ്ഞു വിളിക്കാമെന്ന് പറയാമോ "

അവൾ വേഗം ഫോൺ കട്ട്‌ ചെയ്തു..

ലക്ഷ്മി പോയി അവിടെ കിടന്ന കസേരയിൽ ഇരുന്നു..

"അച്ഛാ... എന്നേ കല്യാണം കയിച്ചു  വിടേണ്ട,,, നമ്മൾക്ക് ചെറുക്കനെ ഇങ്ങോട്ട് കല്യാണം കായിചോണ്ട് വരാം "....കുഞ്ഞുലക്ഷ്മി കിലുകിലെ പറയുക ആണ്...

"അതെന്താ... മോളുട്ടി, ചെക്കനെ ഇങ്ങോട്ടു കൊണ്ടുവരേണ്ടത്.... "അശോകൻ അവളെ എടുത്തു പൊക്കി. 

"അതോ... അതേയ്..... എനിക്ക് അച്ഛനെ ഇട്ടിട്ട് പോകാൻ പറ്റില്ലാലോ, എനിക്ക് സങ്കടം വരും.. അച്ഛനെ കാണാതെ ഞാൻ കരയും "

ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കുക ആണ്..

അറിയാതെ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

വൈശാഖൻ ഇറങ്ങി വന്നപ്പോൾ അവൾ കണ്ണുനീർ ഒപ്പുക ആണ്.

"എന്താ... എന്ത് പറ്റി.. ഇയാളെന്താ കരയുന്നത്... "അവൻ വന്നു അവളുടെ താടി പിടിച്ചു ഉയർത്തി..

വേഗം അവന്റെ കൈ തട്ടി മാറ്റിയിട്ടു അവൾ പുറത്തേക്ക് പോകാൻ തുടങ്ങി.
.
അവൻ അവളെക്കാൾ വേഗത്തിൽ ചെന്നു വാതിൽ അടച്ചു ലോക്ക് ചെയ്തു.... എന്നിട്ട് വാതിൽ ചാരി നിന്നു..

"ആഹ് നീ ഒന്നു ഇറങ്ങുന്നത് ഞാൻ കാണട്ടെ... "

"മാറി നില്ക്കു അങ്ങോട്ട്... എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ "

"പൊയ്ക്കോ.... ഞാൻ മാറാം... എന്തിനാണ് നീ കരഞ്ഞത്... അതു പറ "

."എന്റെ വിധി ഓർത്തു ഞാൻ കരഞ്ഞത് ആണ്, എന്തേ ഇനി വെല്ലോം ചെയ്യാൻ പറ്റുമോ "

വൈശാഖൻ ഒന്നു പകച്ചു...

"ഇത്രയും പെട്ടന്ന് നിനക്ക് ന്നെ മടുത്തോ ലക്ഷ്മി... "

"ആഹ് മടുത്തു... എനിക്ക് മതിയായി... ഈ ജാതകദോഷം കാരണം എനിക്ക് എന്റെ ലൈഫ് വേസ്റ്റ് ആയി.... അവൾ പറഞ്ഞു "

"എങ്കിൽ നീ നിന്റെ വീട്ടിൽ പൊയ്ക്കോ, ഞാൻ ആരെയും തടയുന്നില്ല "

വൈശാഖൻ വാതിൽ തുറന്നു കൊടുത്തു...

പക്ഷേ... അവൾ പുറത്തേക്ക് പോയില്ല... മുറിയിൽ കിടന്ന കസേരയിൽ പോയി അവൾ വെറുതെ ഇരുന്നു....

നീ പോകുന്നില്ലേ... അവൻ ചോദിച്ചു....

"എങ്ങോട്ട് "

"നീ അല്ലേ പറഞ്ഞത് അവളുമാരെ കൊണ്ട് വിടാൻ വേണ്ടി പോകണമെന്ന്, അതു കഴിഞ്ഞു വീട്ടിലേക്കു പോകണമെന്ന്.. "

"ആഹ് ഞാൻ പോകുന്നില്ല... "

"ഉണ്ണിമോൾ പ്രതീക്ഷിച്ചു ഇരിക്കുക ആണ്,,, നീ ചെല്ല്... "

"ഞാൻ ഒരിടത്തേക്കും പോകുന്നില്ല,,, അവരോട് പോയി പറഞ്ഞേക്ക് "

"ആഹ്... നീ ആണ് ഇതെല്ലാം ഒപ്പിച്ചത് എന്നിട്ട് "

"ആഹ് ഞാൻ പറഞ്ഞേക്കാം... എന്നെ മടുത്ത ആൾക്ക് ഇനി എന്റെ പെങ്ങമാരേ കൂടി മടുപ്പായാലോ.. അതോ അവരെയും മടുത്തോ "

ലക്ഷ്മി അതിനു മറുപടി ഒന്നും പറഞ്ഞില്ല...

"എന്നാലും ഇത്രയും പെട്ടന്ന് എന്നെ മതിയായി എന്ന് എനിക്കു അറിയില്ലായിരുന്നു കെട്ടോ.. "

"മോനെ.....വൈശാഖ.... .ഇങ്ങോട്ട് ഓടി വാ മോനേ.. " സുമിത്ര ഉറക്കേ വിളിച്ചു.
.
"എന്താമ്മേ.... അവൻ മുറിയിൽ നിന്നും പുറത്തേക്ക് കുതിച്ചു... "

ഒന്നും മനസിലാക്കതെ അവന്റെ പിറകെ ലക്ഷ്മിയും ഓടി. 

ഈശ്വരാ അച്ഛനെന്തെങ്കിലും... എന്നാണ് അവൾ ഓർത്തത്...

എല്ലാവരും അതീവ സന്തോഷത്തോടെ നിൽക്കുക ആണ്....

"മോനേ.... വിജി ഇപ്പോൾ വിളിച്ചു... നീ... നീ ഒരു മാമൻ ആകാൻ പോകുന്നു..... സുമിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു..

ഓഹ്... എന്റെ അമ്മേ.... പേടിപ്പിച്ചു കളഞ്ഞല്ലോ... അവനും ചിരിച്ചു..

നീ എന്തിനാ പേടിക്കുന്നത്... "

"അമ്മയുടെ വിളി കേട്ടപ്പോൾ, ഞാൻ വിചാരിച്ചു... "

"നീ പോ... ചെറുക്കാ.... മിണ്ടാതെ... അവർ കൈ ഓങ്ങി..
.
"ഇനി നമ്മുടെ വീട്ടിൽ എന്നാണോ ഒരു കുഞ്ഞുവാവ വരണത്... "സുമിത്ര ലക്ഷ്മിയെ നോക്കി പറഞ്ഞു..

ആദ്യമായി ആണ് അവളുടെ മുഖത്തു.... ഈ... ലജ്ജ എന്ന ഭാവം കണ്ടത് എന്നു വൈശാഖൻ ഓർത്തു...

"അതേ, അതേ... ഇവിടെ ഒരു കുഞ്ഞുവാവ വരാൻ ഞങ്ങൾ കാത്തിരിക്കുക ആണ്..  "ഉണ്ണിമോളും അത് ശരി വെച്ച്..

ആരൊക്ക ആഗ്രഹിച്ചിട്ടും കാര്യം ഇല്ലാ.. ഇത് നിന്റ ഏട്ടത്തി അമ്മ വിചാരിക്കണം... വൈശാഖൻമനസ്സിൽ  പിറുപിറുത്തുകൊണ്ട് തിരികെ റൂമിലേക്ക് പോയി...

ലക്ഷ്മി അപ്പോൾ തന്നെ വിജിയെ വിളിച്ചു,,,,, അവൾ തന്റെ വീട്ടിലും ഈ സന്തോഷവാർത്ത  വിളിച്ചു പറഞ്ഞു..

വൈകാതെ വൈശാഖൻ ഓഫീസിലേക്ക് പോയി...

അന്ന് ഉണ്ണിമോളേയും, വീണയെയും സ്കൂളിൽ കൊണ്ട് പോയി വിട്ടത് ലക്ഷ്മി ആയിരുന്നു...

പക്ഷെ അവൾ തന്റെ വീട്ടിലേക് പോയില്ല...

അവൾ അവരെ രണ്ടാളെയും കോളേജിൽ കൊണ്ട് വിട്ടിട്ട്, വീട്ടിൽ വന്നപ്പോൾ ശേഖരനും  സുമിത്രയും
 പുറത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.....അവർ രണ്ടാളും വിജിയെ കാണാൻ പോകുന്ന കാര്യം മുൻകൂട്ടി പറഞ്ഞിരുന്നു..

ലക്ഷ്മിയും വൈശാഖനും പെൺകുട്ടികളും ചേർന്ന് മറ്റൊരു ദിവസം പോകുവാൻ ആണ് തീരുമാനിച്ചത്...

"മോളേ... എല്ലാം അമ്മ കാലമാക്കിയിട്ടുണ്ട് കെട്ടോ, ഉച്ചക്ക് എല്ലാം എടുത്തു കഴിച്ചോണം, നിനക്ക് തനിച്ചിരിക്കാൻ പേടി ഉണ്ടോ മോളേ... "
... സുമിത്ര ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

"ഇല്ല അമ്മേ... എന്തിനാ പേടിക്കണത്... ഞാൻ ഇവിടെ ഇരുന്നോളാം... അമ്മ പോയിട്ട് വാ "

കുറച്ചു കഴിഞ്ഞതും അവർ രണ്ടാളും വിജിയുടെ വീട്ടിലേക്ക് പോയി..

ലക്ഷ്മി വീടിനകത്തു കയറി വാതിൽ അടച്ചു ബോൾട്ടിട്ടു...

ഇടയ്ക്ക് അവൾ നോക്കിയപ്പോൾ സുമിത്രയുടെ ഫോൺ റിങ് ചെയുന്നു..

അവൾ നോക്കിയപ്പോൾ വൈശാഖൻ ആണ്..

അവിടെ കിടന്നു അടിക്കട്ടെ...

അവൾ മനപ്പൂർവം ഫോൺ എടുത്തില്ല..

രണ്ടു മൂന്നു തവണ കൂടി ഫോൺ റിങ് ചെയ്തു എങ്കിലും അവൾ അതു അറ്റൻഡ് ചെയ്തില്ല...

പെട്ടന്ന് അവളുടെ ഫോണും റിങ് ചെയ്തു.. അതും വൈശാഖൻ ആയിരുന്നു...

രണ്ടാമത്തെ തവണ അവൾ ഫോൺ എടുത്തു...

"ഹെലോ.... "... അവൾ ഫോൺ എടുത്തു കാതിലേക്ക് വെച്ചു..

"എവിടെ പോയി കിടക്കുവരുന്നീടി നിയ്... എന്ത് കൂത്തു കാണുവാ നീ അവിടെ.. "... അവന്റെ ദേഷ്യത്തോടെ ഉള്ള സംസാരം അവൾ കേട്ടു..

"ഞാൻ ഇവിടെ ഉണ്ടായിരുന്നു... എന്താ വിളിച്ചത്... "അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ ആണ് പ്രതികരിച്ചത്..

"നീ തനിച്ചു അല്ലേ ഒള്ളു... സൂക്ഷിച്ചോണം, ആരു വന്നാലും വാതിൽ തുറക്കരുത്.. '"

"ഞാൻ അതിനു കുഞ്ഞുവാവ ഒന്നും അല്ല...  നിങ്ങളുടെ വിലയേറിയ ഉപദേശത്തിന് നന്ദി... "

അവൾ ഫോൺ വെച്ചു....

ലക്ഷ്‌മിയെ ഇപ്പോൾ അവളുടെ വീട്ടിലേക്ക് വിട്ടാൽ അവൾക്ക് തന്നോട് ദേഷ്യം കുടും... കാരണം അവളുടെ വീട്ടുകാർക്ക് ഒന്നും ഈ ജോലി ഇഷ്ടമല്ലെന്നു അവനു അറിയാമായിരുന്നു... അതുകൊണ്ട് അവരുടെ ഉപദേശവും ആ ഒരു രീതിയിൽ ആയിരിക്കും... അതാണ് താൻ അവളെ അവിടേക്ക് ഇന്ന് പറഞ്ഞയക്കാതിരുന്നത്...

************************-**

വിജിയുടെ വീട്ടിൽ എല്ലാവർക്കും ആകെ സന്തോഷം ആയിരുന്നു...

സുമിത്രയും ശേഖരനും ചെന്നപ്പോൾ കുറേയേറെ പലഹാരപ്പൊതി ഉണ്ടായിരുന്നു അവരുടെ കൈയിൽ..

അവൾക്കിഷ്ടം ഉള്ള നെയ്യപ്പവും, പഴംപൊരിയും, അച്ചപ്പവും, കട്ലറ്റും, ലഡ്ഡുവും ഒക്കെ ഉണ്ടായിരുന്നു അതിൽ...

അച്ഛനും അമ്മയ്ക്കും ഉള്ള ഊണ് ഒരുക്കുന്നതിൽ ആണ് വിജി...

ഏത് ഹോസ്പിറ്റലിൽ ആണ് മോളേ പോയത്? സുമിത്ര മകളെ നോക്കി...

'ഇവിടെ മിഷൻ ഹോസ്പിറ്റലിൽ ആണ് അമ്മേ പോയത്... അവിടെ ഒരു മൃദുല മാഡം ഉണ്ട്... നല്ല ഡോക്ടർ ആണ്..പിന്നെ ഏഴു മാസം ആകുമ്പോൾ ഞാൻ അവിടേക്ക് വരുമല്ലോ, അന്നേരം നമ്മൾക്ക് "മേരിമാതയിൽ "  കാണിക്കാം..  മകൾ അമ്മയോട് എല്ലാം വിശദീകരിച്ചു...

"ലക്ഷ്മി എങ്ങനെ ഉണ്ട് അമ്മേ... പാവം ആണോ ..അവളുമാർക്ക് ഒക്കെ വലിയ സന്തോഷം ആണോ?

"ആ കുട്ടി ഒരു പാവം ആണ്...ഒരുകുഴപ്പവും ഇല്ലാ,  അയ്യോ ഞാൻ ആ കുട്ടിയെ ഒന്ന് വിളിച്ചില്ലലോ... ഇപ്പോ വരാം... അവർ ഭർത്താവിന്റെ അരികിലേക്ക് വേഗം ചെന്നു"

"അതേയ്.. ലക്ഷ്മിമോളെ ഒന്നു വിളിച്ചില്ലലോ.. ആ കുട്ടി എന്തെടുക്കുകയാണോ... "

"ഞാൻ വിളിച്ചായിരുന്നു... അവൾ ടീവി കാണുക ആണെന്ന് വിളിച്ചപോൾ  പറഞ്ഞു."

" കണ്ടോ കണ്ടോ,,, അമ്മ മറന്നെങ്കിലും അച്ഛൻ മരുമകളെ മറന്നില്ല കേട്ടോ, "വിജി ചിരിച്ചുകൊണ്ട് പറഞ്ഞു....

 ഉച്ചയായപ്പോൾ ഗോപനും കട അടച്ചിട്ട് ഊണുകഴിക്കാനായി വന്നിരുന്നു....

 അവർ എല്ലാവരും കൂടി ഇരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു.

 ഏകദേശം ഒരു 2 മണിയോടുകൂടി ശേഖരനും  സുമിത്രയും വിജിയോടെ യാത്ര പറഞ്ഞ് തിരികെ വീട്ടിലേക്ക് പോന്നു..

അവർ വീട്ടിലെത്തിയപ്പോൾ ഉണ്ണിമോളും വീണയും കോളേജിൽ നിന്നു വന്നിരുന്നു...

എല്ലാവർക്കും പരിപ്പുവടയും സുഖിയനും ഒക്കെ ആയിട്ടാണ് അവർ വന്നത്...

കുറച്ചു കഴിഞ്ഞതും വൈശാഖനും ജോലിക്ക് പോയിട്ട് വന്നു..

ഇ"ന്നെന്താ മോനേ നീ താമസിച്ചത് "

"വിഷ്ണുനെ കണ്ടായിരുന്നു കവലയിൽ വെച്ച്, അതാണമ്മേ... അവളുമാർ എന്ത്യേ "

വീണയും ലക്ഷ്മിമോളും കൂടി അപ്പുറത്തു ഉണ്ട്... ഉണ്ണിമോൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്...

അവർ മകന് ചായ എടുത്തു കൊടുത്തു..

"വിജി എന്ത് പറയുന്നമ്മേ... അവൾക്ക് ക്ഷീണം വല്ലതും ഉണ്ടോ? "
അച്ഛൻ മേടിച്ചു കൊണ്ട് വന്ന പരിപ്പ് വട കഴിച്ചുകൊണ്ട് അവൻ ചോദിച്ചു...

"ഇപ്പോൾ കുഴപ്പമില്ല മോനെ... അവൾക്ക് ഇങ്ങോട്ട് രണ്ട് ദിവസം വന്നു നിൽക്കണമ് എന്നു ആഗ്രഹം ഉണ്ട്... "

"അതിനെന്താ... അമ്മക്ക് അവളെ കൂട്ടികൊണ്ട് വരാൻ മേലായിരുന്നോ... സ്വന്തം വീട്ടിൽ നില്ക്കാൻ അവൾക്കും ആഗ്രഹം ഇല്ലേ "

"ആഹ്... ഗോപനോട് പറഞ്ഞിട്ടുണ്ട്... അവൻ സമ്മതിച്ചാൽ നിങ്ങൾ എല്ലാവരും കൂടി ചെല്ലുമ്പോൾ അവളോട് വരാൻ ആണ് ഞാൻ പറഞ്ഞത് "

"ഞാൻ അവളെ കൂട്ടികൊണ്ട് വരാം അമ്മേ... അവളോട് വിഷമിക്കാതെ ഇരിക്കാൻ അമ്മ വിളിക്കുമ്പോൾ പറയണം... "

"അയ്യോ... അമ്മേ..... ഓടിവായോ... വീണ ഉറക്കെ വിളിച്ചു... "

വൈശാഖനും സുമിത്രയും കൂടി ഓടി ചെന്നു...

നോക്കിയപ്പോൾ ലക്ഷ്മിയുടെ വലത് കൈയിൽ നിന്നും രക്തം വാർന്നു വരുന്നു..

"അയ്യോ... എന്ത് പറ്റി മോളേ... സുമിത്ര അവൾക്കരികിലേക്ക് ഓടി വന്നു "

നാളികേരം പൊതിച്ചതാണ് അമ്മേ... വെട്ടുകത്തി തിരിഞ്ഞു വന്നു കൊണ്ട്.. വീണ പറഞ്ഞു..

ലക്ഷ്മിയെ വിറയ്ക്കുക ആണ്..

"നിനക്ക് അറിഞ്ഞുകൂടെങ്കിൽ എന്തിനാ ഈ പണിക്ക് പോയത്... ആശുപത്രിയിൽ കൊണ്ടുപോകണോ അമ്മേ... "..വൈശാഖൻ ദേഷ്യപ്പെട്ടു..

"ദിനേശ് ഡോക്ടറുടെ ക്ലിനിക്കിൽ പോകാം മോനേ... അവർ ഒരു തുണി എടുത്തു അവളുടെ കയ്യിൽ വലിച്ചു കെട്ടി "

തുടരും...

(ഹായ്
..കഥ എല്ലാവരും വായിക്കണേ... ലൈക്ക് ചെയ്ത്, അഭിപ്രായം കമന്റ്‌ ആയി അറിയിക്കണം )

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top