ചെമ്പകം പൂക്കുമ്പോൾ, Part 16
"അതേ സത്യം പറ പെണ്ണേ... നിനക്ക് അറിയാമായിരുന്നു അല്ലേ ഞാൻ തന്നെയാ കെട്ടാൻ പോകുന്നത് എന്ന് !!അതുകൊണ്ട് അല്ലേ നീ ഇന്നലെ എന്റെ കൂടെ വരാതെ ഇരുന്നത്"??.... നിഹാൽ മെല്ലെ കിങ്ങിണിയുടെ കാതിൽ ചോദിച്ചു.
"ഇല്ലാ... ഞാനും മണ്ഡപത്തിൽ വെച്ചാ അറിഞ്ഞേ... സത്യം"...
"കൊള്ളാം പൊളി സാനം"....
"എന്താ"??
"ഒന്നുല്ല... ഇങ്ങോട്ട് കുറച്ചു കൂടെ ചേർന്ന് നിന്നെ... അന്ന് ഫൈസലിന്റെ വീട്ടിൽ വെച്ച് തൊട്ടപ്പോൾ എന്താ ചോദിച്ചേ എന്ത് അധികാരത്തിലാ എന്റെ ദേഹത്ത് തൊട്ടത് എന്നല്ലേ !!.. ഇപ്പോ മറ്റാരേക്കാളും അധികാരം എനിക്ക് തന്നെയാ ട്ടോ പെണ്ണേ... !!... നിഹാൽ കുസൃതിയോടെ അവളോട് പറഞ്ഞു അവളെ കുറച്ച് കൂടെ ചേർത്തു നിർത്തി.
"ഡാ ഡാ... കൂടുതൽ അക്രമം കാണിക്കാതെ ഇത് വീട് അല്ല.... ഒന്ന് ക്ഷമിക്കു"... നരേൻ നിഹാലിന്റെ ചെവിയിൽ പറഞ്ഞു.
"പോടാ പട്ടി ചേട്ടാ... "
"നീ വീട്ടിലേക്കു വാ മോനെ ഇന്ന് നിന്നെ മണിയറ കാണിക്കണോ എന്ന് ഈ ചേട്ടൻ ഒന്ന് ആലോചിക്കട്ടെ"... നരേൻ നിഹാലിന്റെ ചെവിയിൽ ഭീഷണി മുഴക്കി.
''ന്റെ പൊന്ന് അണ്ണാ ചതിക്കല്ലേ... ആറ്റു നോറ്റു കരഞ്ഞു കൂവി കിട്ടിയതാ ചതിക്കല്ലേ"... അവൻ രണ്ടു ചേട്ടന്മാരോടും ആയി പറഞ്ഞു.
"ആ ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ... ".. നികേഷ് പറഞ്ഞു.
"ഈശ്വര... ഞങളുടെ ആദ്യ രാത്രി നീ തന്നെ കാത്തുരക്ഷിക്കണേ "... നിഹാൽ പ്രാർഥിച്ചു. ഫോട്ടോ ഷൂട്ടും സദ്യയും എല്ലാം ആയി ചെറുക്കനും പെണ്ണും ശരിക്കും വിഷമിച്ചു. മനസ്സ് തുറന്നു ഒന്ന് സംസാരിക്കാൻ പോലും കഴിയാത്തതിൽ രണ്ടാൾക്കും നല്ല വിഷമം ഉണ്ടായിരുന്നു.
"പാത്തു ഫൈസൽ എവിടെ"???
"ആവോ ആ കലവറയുടെ അടുത്ത് എങ്ങാനും കാണും.... "... പാത്തു പറഞ്ഞു. അവർ എല്ലാവരും പാത്തുവിന്റെ പറച്ചിൽ കേട്ട് ചിരിച്ചു. അപ്പോഴാണ് ഫൈസൽ അങ്ങോട്ട് കയറി വന്നത്.
"നീ ഇത് എവിടെ ആയിരുന്നു"??...നിഹാൽ ചോദിച്ചു.
"എന്റെ അളിയാ... എന്തോരം കറികള ... അല്ല കിളികളാ ... വെറൈറ്റി....ഞാൻ ഒന്ന് രണ്ടെണ്ണം നോക്കി വെച്ചിട്ടുണ്ട്... പക്ഷെ എനിക്ക് കൂടുതൽ ഇഷ്ടം ആയത് ദാ അതിനെയാ... .. "...ഫൈസൽ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവർ നോക്കി.
മേഘ അവിടെ ഏതോ ഒരു കൊച്ചിനെ കളിപ്പിച്ചു കൊണ്ട് നിൽക്കുന്നു.
"മ്മ് ... ഇക്കാക്കക്ക് പറ്റിയ ആളാ.... "...കിങ്ങിണി ആണ് കമന്റ് പാസ്സ് ആക്കിയത്.
"അതെന്താ മോളെ''??
"ഏയ്... ഒന്നുമില്ല പൂവൻ കോഴിക്ക് ഒന്നാംതരം കാട്ടു കോഴി തന്നെയാ ചേർച്ച... ".... കിങ്ങിണി പതുക്കെ പറഞ്ഞു.
നിന്നും ഇരുന്നും കിടന്നും ഓടിയും അങ്ങനെ എല്ലാ തരത്തിലും ഉള്ള ഫോട്ടോ ഷൂട്ടും കഴിഞ്ഞു നിഹാലും കിങ്ങിണിയും സദ്യ കഴിക്കാൻ ഇരുന്നു.
"ചേട്ടാ... ഒരു ഉരുള എടുത്തു ചേച്ചിയുടെ വായിൽ വെച്ച് കൊടുത്തേ... "... നിഹാലിനോട് വീഡിയോ ഗ്രാഫർ പറഞ്ഞു. അവൻ പതിയെ ഒരു ഉരുള ഉരുട്ടി കിങ്ങിണിക്ക് വായിൽ വെച്ച് കൊടുത്തു. അവളും തിരിച്ചു അങ്ങനെ തന്നെ ചെയ്തു.
"ഉരുട്ടിക്കൊ ഉരുട്ടിക്കൊ കുറച്ച് കഴിയുമ്പോൾ നിനക്കും ഈ ഉരുട്ടലിന്റെ അർഥം മനസ്സിലാകും"... നികേഷ് നിഹാലിന്റെ ചെവിയിൽ പറഞ്ഞു. നാല് കൂട്ടം പായസവും ചേർത്തുള്ള സദ്യക്ക് ശേഷം അവർ കൈ കഴുകി എഴുന്നേറ്റു.
"അപ്പോൾ പിന്നെ നമുക്ക് അങ്ങ് ഇറങ്ങാം... വൈകിട്ട് ആറരക്ക് ആണ് വീട്ടിൽ കയറേണ്ടത് "...നിഹാലിന്റെ അച്ഛൻ പറഞ്ഞു.
അത് കേട്ടപ്പോൾ ആണ് താൻ ഇനി പോകാൻ പോകുന്നത് മറ്റൊരു വീട്ടിലേക്കു ആണെന്ന് കിങ്ങിണി ഓർത്തത്. അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു തുടങ്ങി. കരയരുത് എന്ന് എല്ലാവരും അവളെ ഓർമിപ്പിച്ചു. കരഞ്ഞു കൊണ്ട് പോയാൽ ഐശ്വര്യം ഉണ്ടാകില്ല എന്നൊക്കെ ആരോ പറഞ്ഞു.
കിങ്ങിണിക്ക് ഇറങ്ങാൻ ഉള്ള സമയം ആയപ്പോൾ അവൾ നിഹാലിന്റെ കൈ വിട്ട് പതുക്കെ അവളുടെ ചെറിയച്ഛന്റെ അടുത്തേക്ക് നടന്നു. ആ കണ്ണുകൾ ശരിക്കും നിറഞ്ഞിട്ട് ഉണ്ടായിരുന്നു. കിങ്ങിണി ചെറിയച്ഛന്റെ കൈകൾ കൂട്ടി പിടിച്ചു അതിൽ ഉമ്മ കൊടുത്തു.
"ജന്മം തന്നില്ല എങ്കിലും കർമം കൊണ്ട് എന്റെ അച്ഛൻ തന്നെയാ ട്ടോ... "...കിങ്ങിണി ചെറിയച്ഛന്റെ മുഖത്ത് നോക്കാതെ ചിണുങ്ങി കൊണ്ട് പറഞ്ഞു.
"ന്റെ പൊന്ന് മോളെ... "...ചെറിയച്ഛൻ കരഞ്ഞു പോയി. അദ്ദേഹം അവളുടെ നെറുകയിൽ ചുംബിച്ചു അനുഗ്രഹിച്ചു.
"അമ്മ എന്നെ തല്ലുമ്പോ തടസം പിടിക്കാനും എന്റെ എല്ലാ കാര്യത്തിനും ഒരു കൂട്ടുകാരിയെ പോലെ ചെറിയമ്മ ഉണ്ടാരുന്നു. എന്താ അമ്മേ ഞാൻ തരുക"...
"എനിക്ക് ഒന്നും വേണ്ടാ മോളെ ന്റെ മോള് എന്നും സന്തോഷം ആയി ഇരുന്നാൽ മതി"...ചെറിയമ്മ അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
"കൂടെപ്പിറപ്പ് ആയിട്ട് ആരും ഇല്ലാ എന്ന തോന്നൽ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിന് കാരണം നിങ്ങൾ നാല് പേരാ ... എന്താ ഞാൻ നിങ്ങൾക്കു തരുക"??.....കിങ്ങിണി പാത്തുവിനെയും ഫൈസിയെയും മേഘയെയും ശ്യാമിനെയും കെട്ടിപിടിച്ചു യാത്ര ചോദിച്ചു.
"അതേ... ലളിതേ ഇനി ആരെയാ തല്ലാൻ പോകുന്നെ ??ഇനി ആരോടാ വഴക്ക് കൂടുന്നെ ??എന്നെ പറഞ്ഞു വിടുവല്ലേ"....കിങ്ങിണി അമ്മയുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് ഉമ്മ വെച്ചു.
"മോളെ ..... ".ആ അമ്മ വാക്കുകൾക്ക് ആയി തപ്പി തടഞ്ഞു.അവരുടെ കണ്ണീർ മെല്ലെ ഒപ്പിക്കൊണ്ട് അവൾ കുറച്ച് ദൂരെ വേറെ എങ്ങോ മിഴി പാകി കണ്ണീർ ഒളിപ്പിച്ചു വെച്ചു നിൽക്കുന്ന അച്ഛന്റെ അടുത്തേക്ക് നടന്നു.
"അച്ചേ.... "
"മ്മ്... "
"ഞാൻ പോണോ അച്ചേ"??....കിങ്ങിണിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് ആ മനുഷ്യന്റെ ചങ്ക് പൊട്ടി പോയി.
"അച്ഛന്റെ പൊന്നു മോളെ... അച്ഛൻ എന്റെ മോളോട് പോകാൻ പറയുവോ !! അച്ഛേടെ ജീവൻ തന്നെ നീ അല്ലേ... കല്യാണം കഴിഞ്ഞാൽ പെൺ മക്കൾ ഭർത്താവിന്റെ വീട്ടിൽ അല്ലേ താമസിക്കേണ്ടത് "....അച്ഛൻ അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു കരഞ്ഞു പോയി.
"എനിക്ക് പോണ്ടാ അച്ചേ ... അച്ചയെ വിട്ട് എനിക്ക് പോണ്ടാ..... അച്ചേ എന്നെ പറഞ്ഞു വിടല്ലേ അച്ചേ... "...അത്രയും ദിവസം എരിഞ്ഞു അടങ്ങിയ പ്രണയത്തിനും അപ്പുറം ആയിരുന്നു ആ അച്ഛന്റെയും മകളുടെയും കണ്ണീർ. കണ്ടു നിൽക്കുന്നവരെ എല്ലാം സങ്കടത്തിൽ ആഴ്ത്തി കൊണ്ട് അവർ നിന്നു.
അച്ഛൻ കിങ്ങിണിയെ നെഞ്ചിൽ നിന്ന് ബലമായി പറിച്ചു മാറ്റി നിഹാലിന്റെ കയ്യിലേക്ക് ഏൽപ്പിച്ചു.
"അച്ചേ... അച്ചേ... അച്ചേ.... എനിക്ക് പോകണ്ട അച്ചേ... "...ഹൃദയം തന്നെ പറിഞ്ഞു പുറത്തേക്കു വരുന്ന പോലെ ആ അച്ഛന് തോന്നി. നിഹാൽ കിങ്ങിണിയെ ബലമായി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു അവളെ കാറിലേക്ക് കയറ്റി. നിറ കണ്ണുകളാൽ എല്ലാവരെയും ഒന്നുടെ നോക്കി അവൾ പൊട്ടിക്കരഞ്ഞു പോയി. നിഹാൽ അവളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. പതുക്കെ കിങ്ങിണി നിഹാലിന്റെ നെഞ്ചിൽ ചേർന്ന് മയങ്ങി പോയി.
***************************
ഏകദേശം വൈകുന്നേരം 6 മണിയോടെ ആണ് അവർ വീട്ടിൽ എത്തിയത്.
"അവർ ഇറങ്ങി ഇല്ലേ"??... നരേൻ നികേഷിനോട് ചോദിച്ചു.
"ഇല്ലാ... എന്ന് തോന്നുന്നു വാ നോക്കാം"... നികേഷും നരേനും കൂടെ നിഹാലിന്റെ കാറിന്റെ അടുത്തേക്ക് നടന്നു. അവർ രണ്ടും ഗ്ലാസിൽ തട്ടി വിളിച്ചപ്പോൾ ആണ് നിഹാൽ ഞെട്ടി കണ്ണ് തുറന്നത്. അവൻ ഗ്ലാസ്സ് താഴ്ത്തി.
"എന്താടാ ബാക്കി നാളെ ഉറങ്ങാം... വാ 6. 30ക്ക് മുൻപ് വീട്ടിൽ കയറണം... "... നരേൻ പറഞ്ഞു .
നിഹാൽ കിങ്ങിണിയെ പതുക്കെ വിളിച്ചു എഴുന്നേൽപ്പിച്ചു. അവൾ മെല്ലെ കണ്ണ് ചിമ്മി തുറന്നു.
"വീട് എത്തി.. വാ... ".. നിഹാൽ പുറത്ത് ഇറങ്ങി അവന്റെ ഡ്രസ്സ് നേരെ ആക്കി. കിങ്ങിണി കാറിൽ ഇരുന്നു തന്നെ ആ വീട് നോക്കി കണ്ടു. അവളുടെ ആ നോട്ടത്തിൽ ആകുലതകൾ കണ്ടപ്പോൾ നിഹാൽ അവൾക്കു നേരെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ വലം കൈ നീട്ടി.
"വാ... "
കിങ്ങിണി മെല്ലെ അവന്റെ കയ്യിൽ അവളുടെ ഉള്ളം കൈ ചേർത്ത് പുറത്തേക്കു ഇറങ്ങി. വലിയ ആ പടുകൂറ്റൻ വീട് കണ്ടു കിങ്ങിണി അന്തം വിട്ടു.
"തന്റെ വീടിന്റെ അത്ര പവർ ഇല്ലാ... ".. നിഹാൽ അവളോട് പറഞ്ഞു.
"അതിന് നീ എപ്പോഴാ ചഞ്ചലയുടെ വീട്ടിൽ പോയത്"??... നികേഷ് ചോദിച്ചു. നിഹാൽ ഒന്ന് ഞെട്ടി.
"ആ... ആ... അതോ... ഞാൻ ഒരു ദിവസം കുറുന്തോട്ടി പറിക്കാൻ ഇവളുടെ വീടിന്റെ അതിലെ പോയിരുന്നു ഫൈസിയുടെ കൂടെ...ആ... അപ്പോ...ഫൈസി കാണിച്ചു തന്നു"....
"ഓഹ്... കുറുന്തോട്ടി അധികം പറിക്കല്ലേ ... എണ്ണ കനക്കും"....നരേൻ ആക്കി പറഞ്ഞു.
അവർ രണ്ടും വീടിന്റെ പടിക്കൽ എത്തിയതും ഏട്ടന്മാർ അവരുടെ കയ്യിലെ മാലയും ബൊക്കെയും വാങ്ങി പിടിച്ചു.
രേവതി ഒരു കിണ്ടിയിൽ വെള്ളം കൊണ്ട് വന്നു കിങ്ങിണിയുടെയും നിഹാലിന്റെയും കാൽ കഴുകി. നിഹാലിന്റെ അമ്മ കർപ്പൂരം ഉഴിഞ്ഞു കിങ്ങിണിയുടെയും നിഹാലിന്റെയും നെറ്റിയിൽ കുറി വരച്ചു. വിദ്യ ഏട്ടത്തിയുടെ കയ്യിൽ ഇരുന്ന നിലവിളക്ക് വാങ്ങി കിങ്ങിണിയുടെ കയ്യിലേക്ക് കൊടുത്തു.
"വലതു കാൽ വെച്ചു കയറി വാ മോളെ"...അമ്മ അവളെ കൈ പിടിച്ചു അകത്തേക്ക് കയറ്റി. കിങ്ങിണി വലതു കാൽ വെച്ചു വൃന്ദാവനത്തിലെ മരുമകളായി പടി കയറി.
കിങ്ങിണി നിലവിളക്ക് കൊണ്ട് പോയി പൂജാമുറിയിൽ വെച്ചു. നിഹാലും കിങ്ങിണിയും ഒന്നിച്ച് നിന്ന് പ്രാർഥിച്ചു.
"ഇനിയിപ്പോ മധുരം കൊടുക്കാല്ലോ "!!....അമ്മ ചോദിച്ചു. ബന്ധുക്കൾ അതിനെ ശരി വെച്ചു.കിങ്ങിണിയെയും നിഹാലിനെയും ഒന്നിച്ച് ഇരുത്തി അമ്മ ആദ്യം മധുരം കൊടുത്തു.
പിന്നെ വീട്ടിലെ ഓരോരുത്തർ ആയി മധുരം കൊടുത്തു.
"മക്കളെ... കിങ്ങിണി മോളെ കൊണ്ട് പോയി മുറി കാണിച്ചു കൊടുക്ക് മോള് ഒന്ന് ഫ്രഷ് ആകട്ടെ.... "... അമ്മ ഏട്ടത്തിമാരോട് പറഞ്ഞു.
"അഹ്... ഞാനും പോയി ഫ്രഷ് ആകട്ടെ"... നിഹാൽ പതുക്കെ സ്കൂട്ട് ആകാൻ നോക്കിയപ്പോൾ ഏട്ടന്മാർ അവനെ പിടിച്ചു വെച്ചു.
"നിനക്ക് പോകാൻ നേരം ആയില്ല നീ പോകാറാകുമ്പോൾ ഞങ്ങൾ പറയാം... "... ഏട്ടന്മാർ രണ്ടും കൂടെ നിഹാലിനെയും കൂട്ടി നരേന്റെ മുറിയിലേക്ക് നടന്നു.
"ഏട്ടാ വിട് എനിക്ക് കുളിക്കണം"...
"നീ കുളിച്ചോ... ദാ എന്റെ മുറിയിൽ എന്റെ ബാത്‌റൂമിൽ പോയി കുളിച്ചോ"....
"അത് വേണ്ട ഞാൻ എന്റെ ബാത്‌റൂമിൽ കുളിച്ചോളാം"...
"എടാ... ദേ ഇവന്റെ ആക്രാന്തം ഒന്ന് നോക്കിക്കേ ... എന്തുവാടേ ഇതൊക്കെ"!!... ഏട്ടന്മാർ അവനെ കളിയാക്കി.
"ഇയ്യോ... നിങ്ങക്ക് രണ്ടാൾക്കും ഇപ്പൊ എന്താ വേണ്ടേ"??,...
"ഏയ് ഞങ്ങൾക്ക് ഒന്നും വേണ്ടാ... ചുമ്മാ ഞങ്ങൾക്ക് അനിയനെ ഒന്ന് സ്നേഹിക്കാൻ ഒരു കൊതി"... നികേഷ് നിഹാലിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു.
"വിട് എന്നെ... "... നിഹാൽ അവരെ തള്ളി മാറ്റി പുറത്തേക്കു ഇറങ്ങി പോയി.
"ഹഹഹഹ... ഇവനെ കൊണ്ട് തോറ്റു പോകും അല്ലേടാ... "
"മ്മ്.... അവൻ പോയിട്ട് വരട്ടെ... അവിടെ അവർ രണ്ടും ഉണ്ടല്ലോ ഇട്ട് വാരിക്കോളും "
നിഹാൽ അവന്റെ മുറിയുടെ മുൻപിൽ ചെന്ന് നിന്നു വാതിലിൽ മുട്ടി. കുറച്ച് നേരം മുട്ടി കഴിഞ്ഞപ്പോൾ വിദ്യ ഏട്ടത്തി വന്നു വാതിൽ തുറന്നു.
"മ്മ്... എന്താടാ"??
"ആ... ഏട്ടത്തി... എനിക്ക് കുളിക്കണമായിരുന്നു "...
"ആ നീ ഇപ്പോ ഞങ്ങടെ മുറിയിൽ പോയി കുളിക്കു... ഇവിടെ ഇപ്പോ കിങ്ങിണി കുട്ടി കുളിക്കുവാ... "
"അല്ല... ഏട്ടത്തി ഞാൻ... "
"ഒരു ഞാനും ഇല്ലാ ഞങ്ങൾ പറഞ്ഞിട്ട് ഇനി ഇങ്ങോട്ട് കേറിയാൽ മതി"... ഏട്ടത്തി അതും പറഞ്ഞു വാതിൽ അടച്ചു.
"ശേ... ഫൈസി പറഞ്ഞത് ശരിയാ ഞാൻ ഇങ്ങനെ ഇരുന്നു വേര് ഇറങ്ങതെ ഉള്ളു.... ആറ്റു നോറ്റു ഒന്ന് കെട്ടിയിട്ട് അതും ട്വിസ്റ്റ് അടിച്ചു കെട്ടിയിട്ട് ഒന്ന് ശരിക്കും കാണാൻ പോലും പറ്റുന്നില്ലല്ലോ അവളെ".... നിഹാൽ മനസ്സിൽ പറഞ്ഞു സങ്കടപ്പെട്ടു.
"മോനെ .. ലാലേ.. അവിടെ നിന്ന് നൃത്തം ചവിട്ടണ്ട ... ഇങ്ങ് ബാ... ഇവിടെ വന്നു ഇരിക്ക്"... ചേട്ടന്മാർ അവനെ കൈ കാട്ടി വിളിച്ചു.
"വൃത്തികെട്ട തെണ്ടി ചേട്ടന്മാർ... ഇവന്മാരുടെ ഫസ്റ്റ് നയിറ്റ് നടക്കുമ്പോൾ ഞാൻ ആ ഏരിയയിൽ പോലും പോയില്ലല്ലോ എന്നിട്ട് ആണോ ഇവർ എന്നോട് ഇങ്ങനെ പെരുമാറുന്നെ ??നന്ദി വേണമെടാ നന്ദി.... "... നിഹാൽ അതും മനസ്സിൽ പറഞ്ഞു താഴേക്കു ഇറങ്ങി പോയി.
കിങ്ങിണി കുളിച്ചു താഴേക്കു ഇറങ്ങി വന്നതും വീടിനു അടുത്തുള്ള ബന്ധുക്കൾ എല്ലാം കൂടെ അവളെ പൊതിഞ്ഞു. നിഹാൽ വീണ്ടും ഔട്ട് ആയി.
എന്നാൽ പിന്നെ മണിയറയിൽ എങ്കിലും നേരത്തെ കയറാം എന്ന് വിചാരിച്ചു നിഹാൽ 8,മണി ആയപോഴേ കുളിച്ചു കുട്ടപ്പൻ ആയി ബെഡ് റൂമിൽ പോയി തപസ്സു ഇരിക്കാൻ തുടങ്ങി.സമയം 8കഴിഞ്ഞു 8.30കഴിഞ്ഞു 9കഴിഞ്ഞു 10ആകാറായി.... കിങ്ങിണി മാത്രം വന്നില്ല. ഏട്ടത്തിമാരും ഏട്ടന്മാരും കൂടെ അവളോട് സംസാരിച്ചു ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ ആരോ തള്ളി തുറക്കുന്ന സൗണ്ട് കേട്ടാണ് നിഹാൽ മുഖം ഉയർത്തി നോക്കിയത്.പുളിയില കരയുള്ള സെറ്റും മുണ്ടും ഉടുത്തു തലയിൽ മുല്ലപ്പൂവും ചൂടി കയ്യിൽ ഒരു പാൽ ഗ്ലാസ്സും ആയി നിൽക്കുന്ന കിങ്ങിണി.
ആകെ പാടെ ഒരു വല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന കിങ്ങിണിയുടെ മുഖം കണ്ടു നിഹാൽ മെല്ലെ എഴുന്നേറ്റു ചെന്ന് വാതിൽ കുറ്റിയിട്ടു. അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ്സ് വാങ്ങി മേശയിൽ വെച്ചു.
"ഇത്... ആരാ... ".. നിഹാൽ എന്തോ പറയാൻ വന്നതും പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.
"ഓഹ് സമ്മതിക്കില്ല... "... നിഹാൽ അരിശത്തോടെ ചെന്ന് ഫോൺ എടുത്തു.
"ഹലോ... ആരാ..ഹലോ... . "??കുറച്ച് നേരം മറുഭാഗത് നിന്ന് മറുപടി ഒന്നും വന്നില്ല.
"ഹലോ ആരാ ഇത്"??
"ഞാൻ... ഞാൻ കാവേരിയാ....എന്നെ മറന്നോ ??.. "... ഒരു നിമിഷം നിഹാലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ നോക്കിയപ്പോൾ അവനെ തന്നെ നോക്കി നിൽക്കുന്ന അവന്റെ താലി അണിഞ്ഞ കിങ്ങിണി മുന്നിൽ.
"ആ എന്താ കാവേരി"??
"എന്നെ പറ്റിച്ചിട്ട് നീ വേറെ കെട്ടി അല്ലേ നിന്നെ ഞാൻ വെറുതെ വിടില്ല"..
"ഓഹ് സ്ഥിരം ക്‌ളീഷേ ... മോളെ കാവേരി ഞാൻ അല്ലല്ലോ നീ അല്ലേ എന്നെ ഉപേക്ഷിച്ചു പോയെ ??എന്നിട്ടും ഞാൻ കാത്തിരുന്നു ഇത്രയും നാൾ. എല്ലാം കഴിഞ്ഞു ഞാൻ ഒന്ന് പെണ്ണ് കെട്ടിയപ്പോൾ നിനക്ക് എവിടെ നിന്ന് വന്നു ഈ സ്നേഹം അതും ഈ ഫസ്റ്റ് നയിറ്റിൽ തന്നെ.... "!!
"നിഹാലെ... ഇത് അല്ല... ഇങ്ങനെ അല്ല ഡയലോഗ്....നീ സങ്കടപ്പെടണം എന്നെ വഞ്ചിച്ചു പോയതിൽ എന്നിട്ട് നിന്റെ ഭാര്യയെ നീ വെറുക്കണം. എന്നെ സ്നേഹിക്കാൻ നോക്കണം ഇങ്ങനെയൊക്കെയാ സാധാരണ കഥ. "
"അയ്യടി മോളെ അതിന് വേറെ ആളെ നോക്കിയാൽ മതി. ഒരുത്തി കളഞ്ഞിട്ടു പോയെന്നു കരുതി അവളെയും മനസ്സിൽ ഇട്ട് ഭാര്യയെ അവോയ്ഡ് ചെയ്യുന്ന കെട്ടിയോന്മാർ എല്ലാം പണ്ട് ഇത് വേറെ ഐറ്റമാ... ..പൊന്നു മോള് ഫോൺ വെക്കൂ .. എന്നിട്ട് പോയി കിടന്നു ഉറങ്ങു.... അവളുടെ ഒലക്ക മേലെ പ്രതികാരം"....നിഹാൽ അതും പറഞ്ഞു ഫോൺ വെച്ചു.
"ഓഹ് കേരളത്തിലെ ആമ്പിള്ളേർക്ക് എല്ലാം വിവരം വെച്ചു... "....കാവേരി മനസ്സിൽ പറഞ്ഞു.
"ആരാ ഏട്ടാ വിളിച്ചേ"??
"ഓ പഴയ കാമുകിയാ"....
"എന്തിനാ വിളിച്ചേ"??
"ഓ... വിവാഹ മംഗളം നേരാൻ "...
"നിങ്ങൾ തമ്മിൽ എന്തിനാ പിരിഞ്ഞേ "??...
"ആഹാ... അമ്പടി ഞാൻ അത് പറഞ്ഞിട്ട് വേണം നിനക്ക് ആ ലവ് സ്റ്റോറി കേൾക്കാൻ. എന്നിട്ട്, 24മണിക്കൂറും നീ പറഞ്ഞോണ്ട് നടക്കും നിങ്ങൾ അവൾക്കു അങ്ങനെ ചെയ്തു കൊടുത്തില്ലേ നിങ്ങൾ അങ്ങനെ അവളോട് പറഞ്ഞില്ലേ ??നിങ്ങൾ അവളെ ഉമ്മ വെച്ചില്ലേ എന്നൊക്കെ... വെറുതെ പണി മേടിച്ചു കെട്ടാൻ എനിക്ക് വയ്യ....നിങ്ങൾ പെണ്ണുങ്ങളുടെ സൈക്കോളജിക്കൽ മൂവേമെന്റ് ആണ് ഇത് ഭർത്താവിന്റെ പഴയ പ്രേമം .അറിഞ്ഞിട്ട് ഇടയ്ക്ക് കുത്തി കൊണ്ട് ഇരിക്കുക.... "....നിഹാൽ പറഞ്ഞത് കേട്ടു കിങ്ങിണിക്ക് ചിരി വന്നു.
"അല്ല നിന്നെ ആരാ ഇങ്ങനെ ഒരുക്കിയെ "??
"ഏട്ടത്തിമാർ"...
"നല്ല ബോർ ആയിട്ടുണ്ട്... ഈ ചൂടത്തു ആരേലും ഇതൊക്കേ ഉടുത്തു നടക്കുവോ"??
"എനിക്കും ഇത് ഒന്നും ഇഷ്ടം അല്ല... ചൂട് എടുത്തു പുകയുവ... "...കിങ്ങിണി പറഞ്ഞു.
"മ്മ്... "..നിഹാൽ അലമാരി തുറന്നു ഒരു ബനിയനും ഒരു കുട്ടി പാന്റും കിങ്ങിണിക്ക് എടുത്തു കൊടുത്തു.
"ഇത് എന്റെയാ... പഴയ ഡ്രെസ്സ ചെറുത് ആയി പോയപ്പോൾ എടുത്തു മാറ്റി വെച്ചതാ... നീ ഈ സാരീ എല്ലാം മാറ്റി ഇത് ഇട്ടോണ്ട് വാ... ഞാൻ അങ്ങ് മാറി നിൽക്കാം. "....നിഹാൽ അതും പറഞ്ഞു ബാൽക്കണിയിൽ പോയി നിന്നു.കിങ്ങിണി ഒരു പുഞ്ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു. കിങ്ങിണി സെറ്റും മുണ്ടും മുല്ലപ്പൂവും എല്ലാം അഴിച്ചു മാറ്റി നിഹാലിന്റെ ഡ്രസ്സ് എടുത്തു ഇട്ടു. അത് അല്പം വലുത് ആയിരുന്നു എങ്കിലും എന്തോ കിങ്ങിണിക്ക് ആ ഡ്രെസ്സിനോട് ഒരു ഇഷ്ടം തോന്നി. കിങ്ങിണി മെല്ലെ ബാൽക്കണിയിലെക്ക് നടന്നു. അവിടെ ബാൽക്കണിയിൽ കൈ ഊന്നി നിൽക്കുന്ന നിഹാലിന്റെ കയ്യിൽ അവൾ മെല്ലെ അവളുടെ കയ്യും ചേർത്ത് പിടിച്ചു. നിഹാൽ അവളെ അടിമുടി ഒന്ന് നോക്കി.
"ഹഹഹഹ.... ഹഹഹഹ... അയ്യോ... "... നിഹാൽ പൊട്ടിച്ചിരിച്ചു. കിങ്ങിണി ഒന്നും മനസിലാകാതെ നിഹാലിനെ നോക്കി.
"എന്തിനാ ചുമ്മാ ഇങ്ങനെ ചിരിക്കൂന്നേ"??....കിങ്ങിണി കുറുകി കൊണ്ട് ചോദിച്ചു.
"നീ കാബൂളിവാല സിനിമാ കണ്ടതാണോ"??
"മ്മ്... "
"ഹഹഹഹ.... ഇപ്പോ നിന്നെ കണ്ടാൽ ആ സിനിമയിലെ കന്നാസിന്റെയും കടലാസിന്റെയും പെങ്ങൾ ആണെന്ന് പറയും".... നിഹാൽ വീണ്ടും പൊട്ടിച്ചിരിച്ചു.
"പോ... ഞാൻ പോകുവാ.. "... കിങ്ങിണി ദേഷ്യപ്പെട്ടു മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ നിഹാൽ അവളുടെ കൊച്ച് വയറിൽ പിടിച്ചു പൊക്കി എടുത്തു അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. അവൻ രണ്ടും കൈകൾ കൊണ്ടും കിങ്ങിണിയെ പൊതിഞ്ഞു പിടിച്ചു.
"ഞാൻ വെറുതെ പറഞ്ഞതല്ലേ... അപ്പോഴേക്കും ന്റെ ഡോറ പിണങ്ങിയോ"??....അവൻ മെല്ലെ കിങ്ങിണിയുടെ കാതിൽ ചോദിച്ചു.
"ഏഹ്... ഇത് എവിടുന്നു കിട്ടി"???... കിങ്ങിണി ചിരിച്ച് കൊണ്ട് ചോദിച്ചു.
"അഹ്... നിനക്ക് കുറുനരി എന്ന് വിളിക്കാം എങ്കിൽ എനിക്ക് ഡോറ എന്നും വിളിക്കാം.... "നിഹാൽ അതും പറഞ്ഞു അവളുടെ മൂക്കിൽ മെല്ലെ പിടിച്ചു വലിച്ചു. കിങ്ങിണി ചിണുങ്ങി കൊണ്ട് നിഹാലിന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു.
"പിന്നെ ഒരു ചെറിയ വിശേഷം ഉണ്ട് കേട്ടോ"... നിഹാൽ പറഞ്ഞത് കേട്ട് കിങ്ങിണി മുഖം ഉയർത്തി അവനെ നോക്കി.
"എന്റെ ഭാര്യയുടെ പ്ലസ് 2റിസൾട്ട് വന്നു..... ഇന്ന് മൂന്ന് മണിക്ക് ആയിരുന്നു അന്നൗൻസ് ചെയ്തത്"....
"അയ്യോ എന്നിട്ട്.... "... കിങ്ങിണി ഞെട്ടി പോയി... "ഞാൻ ജയിച്ചില്ലേ"??
"ജയിച്ചല്ലോ.... 4A പ്ലസും 2A യും ഉണ്ട്.മേഘ മെസ്സേജ് ചെയ്താരുന്നു. എന്റെ ഭാര്യക്ക്.... റീവാലുയഷന് കൊടുക്കണോ ??A ചിലപ്പോൾ A പ്ലസ് ആയാലോ"??
"എനിക്ക് അത്രക്ക് വല്യ മോഹം ഒന്നുമില്ല.... ഇത് മതി".... കിങ്ങിണി അവന്റെ നെഞ്ചിലേക്ക് കുറുകി കൊണ്ട് മുഖം ഒളിപ്പിച്ചു.
"മ്മ്... മതി എങ്കിൽ മതി... "
"അല്ല ഇനി എന്താ പ്ലാൻ ???എന്ത് പഠിക്കാന നിനക്ക് ഇഷ്ടം"??
"ഏഹ് ??അപ്പോ ഏട്ടൻ എന്നെ പഠിക്കാൻ വിടുവോ"??...കിങ്ങിണി ആശ്ചര്യത്തോടെ ചോദിച്ചു.
"വിടും..... നിനക്ക് അതിനും മാത്രം പ്രായം ഒന്നും ആയില്ലല്ലോ... പഠിക്കാൻ നിനക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ വിടും... അല്ലാണ്ട് ചില മണ്ടന്മാർ ആയുള്ള ഭർത്താക്കന്മാർ കാണിക്കുന്ന പോലെ പഠിക്കാൻ കഴിവ് ഉള്ള ഭാര്യയെ നെറ്റി പട്ടം കെട്ടിച്ചു വീട്ടിലെ അലമാരയിൽ വെച്ചു പൂട്ടാൻ ഒന്നും പോകുന്നില്ല. നിനക്ക് ഇഷ്ടമുള്ള അത്രയും നീ പഠിച്ചോ.... നിന്റെ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ എന്നും ഞാൻ ഉണ്ടാകും. അതിന് വേണ്ടി കൂടിയ ഞാൻ നിന്നെ കെട്ടിയത്.... മനസ്സിലായോടി ഉണ്ടക്കണ്ണി".... കിങ്ങിണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ഒരു തേങ്ങലോടെ നിഹാലിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവനെ ഇറുകെ പുണർന്നു നിന്നു. നിഹാൽ അവളുടെ തിരുനെറ്റിമേൽ മൃദു ആയി ചുംബിച്ചു. അവളുടെ കണ്ണുകളിൽ കൂടെ ചുണ്ടുകൾ ഓടിച്ചു അവളുടെ ചുണ്ടിൽ ചുംബിക്കാൻ തുടങ്ങിയപ്പോൾ കിങ്ങിണി അവനെ തള്ളി മാറ്റി മുറിയിലേക്ക് ഓടി.
നിഹാൽ അവളുടെ പുറകെ ചെന്നു അവളെ പിന്നിൽ നിന്ന് വട്ടം കെട്ടിപിടിച്ചു. അവന്റെ ഹൃദയ ചൂടിൽ ഉരുകി ഇല്ലാതെ ആയി പോകുമോ എന്ന് പോലും കിങ്ങിണി ഓർത്തു പോയി.
നിഹാൽ മെല്ലെ കിങ്ങിണിയുടെ മുടി മുൻപിലേക്ക് ഇട്ട് അവളുടെ പിൻകഴുത്തിൽ മൃദു ആയി ചുംബിച്ചു. കിങ്ങിണി ആ ചുംബന ചൂടിൽ പൊള്ളി പിടഞ്ഞു പോയി. പതിയെ അവളുടെ കഴുത്തിലും കവിളിലും ചെവികുടയിലും അവൻ മുഖം ഉരസിയപ്പോൾ കിങ്ങിണിയുടെ ശ്വാസ ഗതി വർധിച്ചു വന്നു. നിഹാൽ അവളെ തന്നിലേക്ക് വലിച്ചു അടുപ്പിച്ചു. ആ ആലില വയറിൽ കൈകൾ ഉരുമി അവൻ കിങ്ങിണിയുടെ കഴുത്തിൽ കൂടെ അധരങ്ങൾ ഓടിച്ചു. അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു പ്രണയം മാത്രം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. വിറയ്ക്കുന്ന ആ നനഞ്ഞ ചുണ്ടിലേക്ക് അതിന്റെ ഇണയെ അഴിച്ചു വിട്ടു അവൻദീർഘ നേരം ആ ചുംബനത്തിന്റെ മധുരം നുണഞ്ഞു.
കിതച്ചു കൊണ്ട് കിങ്ങിണി അവനിൽ നിന്ന് അടർന്നു മാറിയപ്പോൾ നിഹാൽ അവന്റെ നെഞ്ചിലേക്ക് അവളെ അടക്കി പിടിച്ചു.
"എനിക്ക് നിന്നെ പ്രണയിക്കണം... ഏതൊരു ആണിനെയും പോലെ തന്നെ എനിക്കും നിന്നിൽ അലിഞ്ഞു ചേരണം... പക്ഷെ അത് നിന്റെ മനസ്സും ശരീരവും പൂർണമായി എന്നിൽ തനിയെ വന്നു അണഞ്ഞിട്ട് മതി. മെല്ലെ മെല്ലെ എനിക്ക് നിന്റെ ഓരോ അണുവിലും ജീവ ശ്വാസം ആയി പടർന്നു കയറണം. "..
...നിഹാൽ കിങ്ങിണിയെ നെഞ്ചോടു ചേർത്തു പിടിച്ചു ബാൽക്കണിയിലെക്ക് നടന്നു.
"നിനക്ക് ചെമ്പക പൂക്കൾ അല്ലേ ഏറ്റവും ഇഷ്ടം !! ഇത് ഞാൻ നിനക്ക് വേണ്ടി നിന്നെ എന്നും എനിക്ക് ഓർക്കാൻ വേണ്ടി നട്ട ചെമ്പക ചെടി ആണ്"....നിഹാൽ ഒരു പുതിയതായി നട്ട ചെമ്പക ചെടി നോക്കി പറഞ്ഞു.
"ഇത് ഇനിയും വളരും ഇതിന് ഞാൻ വെള്ളം ഒഴിക്കും വളർത്തും. ഈ ചെമ്പകം പതുക്കെ പുതിയ ഇല ഇടും മൊട്ടു ഇടും പൂക്കും... വസന്തം വിരിക്കും .... പതുക്കെ എന്റെ പെണ്ണും.... ഈ ചെമ്പക ചെടിയെ പോലെ വളരും.... നിന്റെ ഓരോ വളർച്ചയും കാണുവാൻ നിന്റെ കൂട്ടിന് ഞാൻ ഉണ്ടാകും... എന്റെ ഈ ചെമ്പകം പൂക്കുന്നത് കാണാൻ".....കിങ്ങിണിയെ നിഹാൽ മാറോടു ചേർത്ത് അണച്ചു അവന്റെ ചൂട് പറ്റി ഉറങ്ങാൻ നിദ്രാദേവിക്ക് വിട്ട് കൊടുത്തു.
ഇനി അവരുടെ ചെമ്പകം പൂക്കുന്ന കാലം.
ശുഭം
രചന :-അനു അനാമിക
അതേ എന്നാ നോക്കി നിൽകുവാ. എല്ലാരും പോയി കിടന്നു ഉറങ്ങിക്കെ.... നാളെ വിഷു ആണേ... എല്ലാവർക്കും നല്ലൊരു അടിപൊളി വിഷു ആശംസിക്കുന്നു. കൊറോണ ആണ് ആർക്കും ജോലി ഒന്നുമില്ല അതുകൊണ്ട് ആഘോഷം ഒന്നുമില്ലാതെ ആശംസകൾക്ക് പ്രതീക്ഷകൾ നേരുന്നു.പിന്നെ കണ്ണ് പണി ആക്കി തുടങ്ങിയത് കൊണ്ടാണ് കഥ നിർത്തിയത്. ലോക്ക് ഡൗൺ ആയത് കൊണ്ട് തന്നെ അനാവശ്യമായി രോഗം വരുത്തി വെക്കണ്ടല്ലോ എന്ന് കരുതി. അപ്പോ ഉടനെ ഒന്നും ഈ വഴിക്ക് ഇനി പ്രതീക്ഷിക്കരുത്. മധു മഴയും ആയിട്ടേ ഇനി തിരികെ വരൂ... എല്ലാവരുടെയും സ്നേഹം അറിയുവാൻ ആഗ്രഹം ഉണ്ട് കഥ വായിക്കുന്നവരും ചുമ്മാ വന്നു നോക്കി പോകുന്നവരും എല്ലാം ലൈക്കിൽ കൂടി സപ്പോർട്ട് അറിയിക്കണേ.....
അതുപോലെ ഈ കഥ വായിക്കുന്ന പുരുഷന്മാർക്ക് ഇഷ്ടപ്പെടുമോ എന്നൊന്നും അറിയില്ല എങ്കിലും ഒരു സത്യം പറയാം. പത്തു ഇരുപത്തഞ്ചു കൊല്ലം സ്വന്തം അച്ഛന്റെയും അമ്മയുടെയും ശിക്ഷണത്തിൽ വളർന്നു ചിലപ്പോൾ അവർ കണ്ടു പിടിക്കുന്ന അല്ലെങ്കിൽ സ്വയം കണ്ടെത്തുന്ന ഒരാളോട് ഒപ്പം കൈപിടിച്ച് ഇറക്കി വിടുമ്പോൾ അത്രയും നാൾ ഒരു പെണ്ണ് അനുഭവിച്ച സൗകര്യങ്ങളും സ്നേഹവും എല്ലാം മറ്റൊരു വീടിന്റെ ചുറ്റുപാടിനെ ആശ്രയിച്ചായിരിക്കും പിന്നീട്. നിങ്ങളെ മാത്രം വിശ്വസിച്ചു ആണ് ഒരു പെൺകുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. നിങ്ങളുടെ ഇഷ്ടങ്ങൾക്ക് മാത്രം അല്ല അവളുടെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും വില കൊടുക്കുമ്പോഴേ ഏത് പെണ്ണും ആണിനെ സ്നേഹിക്കൂ ബഹുമാനിക്കൂ. പിന്നെ ഭാര്യ വീട്ടുകാരോട് ഒരുതരം അവജ്ഞ കാണിക്കുന്ന പുരുഷന്മാർ ഉണ്ട്. ഭർത്താവിന്റെ വീട്ടുകാരോടും അങ്ങനെ കാണിക്കുന്ന സ്ത്രീകളും ഉണ്ട്. ഒരൊറ്റ കാര്യം ഓർത്താൽ മതി നിങ്ങളുടെ പാതിയെ നിങ്ങൾക്കു കിട്ടാൻ കാരണക്കാർ ആ മാതാപിതാക്കൾ ആണ് എന്ന്.
Tatta bye bye okey cccc uuuuuu
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....