കലിപ്പൻ & കലിപ്പത്തി, ഭാഗം : 41

Valappottukal
കലിപ്പൻ & കലിപ്പത്തി, ഭാഗം : 41
Netvwork ഒട്ടും ഇല്ലാത്ത സ്ഥലത്ത് ആണ്, അതാണ് കഥ വൈകുന്നത്... ക്ഷമിക്കണം

അമ്പലത്തിൽ വച്ച് അവളെ കണ്ടതിനു ശേഷം, സിദ്ധു വളരെ ഹാപ്പി ആയിരുന്നു. ഭയങ്കര ഒരു പോസിറ്റീവ് ഫീലിംഗ്. എവിടെ പോയാലും അവളെ അവസാനം അവന്റെ മുന്നിൽ തന്നെ ദൈവം കൊണ്ട് വന്നു നിർത്തും എന്ന് ഒരു ഇത്!

പക്ഷെ അപ്പോഴും അവളെ ഇത് പോലെ അവരുടെ കോളേജിലെ സ്റ്റുഡന്റ് ആയി, അവന്റെ ജൂനിയർ ആയി മുന്നിൽ കൊണ്ട് നിർത്തും എന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നിരഞ്ജനും ടീമും കൂടെ ഏതോ ഫസ്റ്റ് yearsനെ മെക്കിലേക്കു എന്തോ പണിയും കൊടുത്തു വിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടാണ് അങ്ങോട്ട് ചെന്നത്!

അപ്പൊ ധാ നിക്കുന്നു മഞ്ഞക്കിളി!

പക്ഷെ അടുത്ത സെക്കന്റ്, അവളെന്തിനാണ് അങ്ങോട്ട് വന്നതെന്നറിഞ്ഞതും, എവിടെ നിന്നൊക്കെ ആണ് ദേഷ്യം വന്നത് എന്ന് ഒരു ഐഡിയ ഇല്ല. ആ നിരഞ്ജൻ എന്തെങ്കിലും പറഞ്ഞാൽ ഉടനെ തന്നെ, ഇവൾ അതിനു അനുസരിച്ചു തുള്ളാൻ നടക്കുന്നതെന്തിനാ!

ആ ദേഷ്യത്തിൽ ആണ്, അവളുടെ കവിളിൽ കുത്തിപ്പിടിച്ചതു.

അപ്പോഴേക്ക് അവളുടെ രക്ഷകൻ എത്തി! അവനെ കണ്ടതും അവളുടെ മുഖത്തു ഒരു ചിരി!!! അത് കണ്ടപ്പോ കലിപ്പ് ഒന്നൂടെ കൂടി. അതിനിടയ്ക്കാണ് അവൻ അവളെ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തുന്നത്. പോരാത്തതിന്, പെണ്ണ് പേടിച്ചു അവന്റെ കയ്യിൽ പിടിച്ചാണ് നിൽപ്പ്!

കണ്ടപ്പോ സഹിച്ചില്ല. അവളെ അവന്റെ അടുത്ത് നിന്ന് പിടിച്ചു മാറ്റാൻ ഉള്ള പിടിവലിക്കിടയിൽ, അവളും അവനും കൂടെ മറിഞ്ഞു വീണു. അവളെ എഴുന്നേൽപ്പിച്ചു മാറ്റി നിർത്തണം എന്നേ സിദ്ധു കരുതിയുള്ളൂ.

പക്ഷെ, ആ പോത്തിന് ഒട്ടും ബാലൻസ് ഇല്ലന്ന് അവള് താഴെ വീണപ്പോഴാണ് മനസ്സിലായത്!

അവളെ താഴെ വീഴാതെ പിടിക്കാൻ നോക്കുമ്പോഴാണ്, നിരഞ്ജൻ സിദ്ധുവിന്റ ചവിട്ടിയത്.

എല്ലാ ദേഷ്യവും കൂടെ പിന്നെ അവന്റെ നെഞ്ചത്ത് തീർത്തു.

അവളുടെ ഒച്ച കേട്ടാണ്, തല്ലു നിർത്തി, വീണ്ടും അവളെ നോക്കുന്നത്. കൈമുട്ട് പൊട്ടി ചോര വന്നു, അതും നോക്കി വിതുമ്പിക്കൊണ്ടിരിക്കുവാണ് കക്ഷി!

വീണ്ടും ആ നിരഞ്ജൻ ആണ് അവളെ ചെന്ന് എഴുന്നേൽപ്പിച്ചത്. സഹിച്ചില്ല!

ആ ദേഷ്യത്തിൽ അവിടെ കിടന്നിരുന്ന ടീഷർട്ട് അവളുടെ നേരെ എറിഞ്ഞു. കോപ്പു പോയി വീണതു അവളുടെ മോന്തയ്ക്ക്!!! പിന്നെ അവന്റെ വക ഒരു ശുശ്രൂഷയും.

വീണ്ടും എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ അവൻ അവളെയും കൊണ്ട് പോയി.

ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.

"അളിയാ, ലുക്ക് കണ്ടിട്ട് അവനു അവളെ ഒരു നോട്ടം ഉണ്ടെന്നാണ് തോന്നുന്നത്! അവൻ പാര ആകുവോ?" ഋഷി അത് ചോദിച്ചതും, ചങ്കിൽ ഒരു കല്ലെടുത്തു വച്ചതു പോലെ ആയിരുന്നു.

ഈ ഇഷ്ടവും പ്രേമവും ഒക്കെ തനിക്കു മാത്രമേ ഉള്ളു... അവൾക്കില്ലല്ലോ! പോരാത്തതിന്, എപ്പോഴൊക്കെ കണ്ടിട്ടുണ്ടോ, അപ്പോഴൊക്കെ അടിയും വഴക്കും മാത്രം.

'ഇങ്ങനെ ഒരു സിറ്റുവേഷനിൽ അവളുടെ മനസ്സിൽ ഞാൻ വെറും ഒരു വില്ലൻ ആയിരിക്കില്ലേ!!! അവൻ ഹീറോയും...'

പക്ഷെ, അവൾ വീട്ടിലേക്കു പോവുമ്പോൾ, ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഉള്ള അവളുടെ തിരിഞ്ഞുള്ള ആ നോട്ടം... അതൊന്നു മതിയായിരുന്നു, അവന്റെ പുകയുന്ന മനസ്സിനെ തണുപ്പിക്കാൻ.

**********************************************************************************************************************************

പിറ്റേന്ന് അവളെ നോക്കി എങ്കിലും കണ്ടില്ല! ഇടയ്ക്കു ഇല്ലാതിരുന്ന ആ വീർപ്പുമുട്ടൽ വീണ്ടും തുടങ്ങി!

അത് കൂടിയാൽ അനുഭവിക്കാൻ പോവുന്നത് താൻ ആയിരിക്കും എന്ന് മനസ്സിലാക്കിയ ഋഷി, ഹോസ്റ്റലിലെ ഫസ്റ്റ് ഇയർ മെക്കിലെ ഒരുത്തൻ വഴി, cs ഫസ്റ്റ് ഇയറിൽ അന്വേഷിച്ചപ്പോഴാണ് അവൾക്കു കൈ വയ്യാണ്ട്, റെസ്റ്റിൽ ആണെന്ന് അറിഞ്ഞത്.

അപ്പൊ തന്നെ പ്യൂൺ ചേട്ടനു ഒരു ഫുൾ ഓഫർ ചെയ്തു, അവളുടെ അഡ്രസ്സും കാര്യങ്ങളും പൊക്കി. ഋഷിയും ആയി, സന്ധ്യ കഴിഞ്ഞപ്പോഴാണ്, അവളുടെ വീടെത്തിയത്.

എങ്ങനെ എങ്കിലും അവളെ ഒന്ന് കാണണം. അത്രയേ ഉള്ളു...

അതിനു ബൈക്ക് അല്പം മാറ്റി പാർക്ക് ചെയ്തു അവളുടെ വീടിന്റെ അടുത്തൊക്കെ കിടന്നു കറങ്ങി. ചെറിയ മഴ ഉണ്ടായിരുന്നത് കാരണം, റൈൻ coat ഇട്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴാണ്, അവളുടെ കൂടെ എപ്പോഴും കാണുന്ന ഒരുത്തി, ഒരു വീട്ടിൽ നിന്ന് ഇറങ്ങി വന്നു, പാറുവിന്റെ വീടിന്റെ മതിലിൽ കൂൾ ആയി വലിഞ്ഞു കയറി, സൺ ഷേഡ് വഴി, ബാൽക്കണിയിലേക്കു കയറി റൂമിലേക്ക് കയറി പോവുന്നത് കണ്ടത്!

ആ പോക്ക് കണ്ടപ്പോഴേ തോന്നി, ഇത് അവളുടെ മുറി തന്നെ ആവുംന്നു!

കുറച്ചു നേരം കൂടെ അവിടെ നിന്ന് നോക്കി... അവരെ ആരെയും പുറത്തേക്കു കാണാതെ ആയപ്പോ, തിരിച്ചു പോന്നു...

പിന്നെയും ഒരു ദിവസം കൂടെ കഴിഞ്ഞാണ് അവൾ കോളേജിൽ എത്തിയത്!

രാവിലെ കൈ സ്ലിംഗിൽ ഒക്കെ ഇട്ടു വരുന്നത് കണ്ടതാണ്. അവളെ കണ്ട സന്തോഷത്തിൽ ആയിരുന്നു, അവൻ പിന്നെ അങ്ങോട്ട്...

ഉച്ചയ്ക്ക് സിദ്ധുവും കൂട്ടുകാരും ഫുഡടി കഴിഞ്ഞു ഒക്കെ കഴിഞ്ഞു ക്യാന്റീനിൽ നിന്ന് ഇറങ്ങുമ്പോഴാണ്, ഏതോ ചെറ്റ, അവളുടെ കയ്യിൽ കയറിപ്പിടിക്കുന്നതു കണ്ടത്.

സിദ്ധു എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ, അവൻ, ആ നിരഞ്ജൻ അങ്ങോട്ട് ചാടി വീണു, അവളെയും കൂട്ടുകാരിയേയും വിളിച്ചു കൊണ്ട് പോയി.

അവളെ കയറിപ്പിടിച്ചവൻമാരെ സിദ്ധുവും ഋഷിയും അവിനാശും ജഗത്തും പ്രവീണും ചേർന്ന് പൊക്കുന്നത്, ബോയ്സ് ടോയ്‌ലെറ്റിൽ നിന്നാണ്! ബെൽ അടിക്കുന്നത് വരെ, അവന്മാരെ ടോയ്‌ലെറ്റിൽ തന്നെ പൂട്ടി ഇട്ടു. ലഞ്ച് ബ്രേക്ക് കഴിഞ്ഞു ക്ലാസുകൾ സ്റ്റാർട്ട് ചെയ്തതും, അവൻമാരെ പുറത്തിറക്കി നല്ലോണം പൊട്ടിച്ചു, ആ കലിപ്പങ്ങു തീർത്തു. കൂടെ അവന്മാരെ കൊണ്ട് ഒരു ടിക് ടോക് വിഡിയോയും കളിപ്പിച്ചു, കോളേജിന്റെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ലാസ്‌റ്റ് hour കട്ട് ചെയ്തു, ഋഷിയുമായി ചായ കുടിക്കാൻ ക്യാന്റീനിൽ ചെല്ലുമ്പോഴാണ്, അവളുടെ പാട്ടു കേൾക്കുന്നത്. ക്യാന്റീനിന്റെ ഉള്ളിൽ നിന്നിരുന്നവൻ എങ്ങനെ പുറത്തെത്തി എന്ന് അവനു തന്നെ അറിയില്ല. ആകെ മൊത്തം ഒരു മായ ആയിരുന്നു!

അവൾ കണ്ണുകളിലേക്കു നോക്കി പാടുമ്പോൾ, ആ പാട്ടിന്റെ വരികളിലൂടെ അവളുടെ മനസ്സ് അവനു മുന്നിൽ തുറക്കുന്നത് അവൻ അറിഞ്ഞു... അവളുടെ ആ കണ്ണുകളിലേക്കു നോക്കുമ്പോൾ, കാണുന്നത് അവളുടെ ഹൃദയം ആണെന്ന് അവനു തോന്നി... അവളുടെ പാട്ടിൽ സ്വയം നഷ്ടപ്പെട്ടു നിന്ന് പോയി അവൻ.

ഋഷി വന്നു തോളിൽ കൈ വയ്ക്കുമ്പോഴാണ് അവനു ബോധം വച്ചതു! ഇനിയും അവിടെ നിന്നാൽ ശരി ആവില്ല എന്ന് തോന്നിയപ്പോഴാണ്അ, വേഗം തന്ന അവിടെ നിന്നും പോയത്.

********************************************************************************************************************************

പിറ്റേന്നു, അവൾ നിരഞ്ജന്റെ കയ്യും പിടിച്ചു നിൽക്കുന്നത് കണ്ടുകൊണ്ടാണ് ലൈബ്രറിയിലേക്ക് കയറുന്നതു. അപ്പൊ ധാ, അവൾ അവിടെ വന്നിരിക്കുന്നു.

ആദ്യം ആയി അവൾ അവനെ അന്വേഷിച്ചു വരുന്നതിന്റെ ആണോ എന്ന് അറിയില്ല, വല്ലാതെ സന്തോഷം തോന്നി. പക്ഷെ പിന്നെ പെണ്ണിന്റെ ചോദ്യം കേട്ടപ്പോ, ശരിക്കും ചിരി വന്നു... അവളുടെ ഭാവം കണ്ടിട്ട്!

കാര്യം അവൾ ചോദിച്ചത് ഉള്ളതാണെങ്കിലും, അങ്ങനെ അങ്ങ് സമ്മതിച്ചു കൊടുക്കാൻ പറ്റുവോ! അതിന്റെ ആണ്, വെറുതെ അങ്ങ് ചൊറിഞ്ഞു വിട്ടേക്കാം എന്ന് കരുതി അങ്ങനെ ഒക്കെ പറഞ്ഞത്.

അത് കേൾക്കേണ്ട താമസം, അവൾ എന്തൊക്കെയാ പറഞ്ഞെ എന്ന് അവൾക്കു തന്നെ ഒരു ബോധം ഉണ്ടാവില്ല... പറഞ്ഞു പറഞ്ഞു, അവൾ വാങ്ങിയേനെ അവന്റെ കയ്യിൽ നിന്ന്! പക്ഷെ, അവൻ സംയമനം പാലിച്ചത് കൊണ്ട്, അവൾ അന്ന് രക്ഷപ്പെട്ടു!

അന്ന് രാത്രിയിലെ വെള്ളം അടി പാർട്ടിക്കിടെ, അത്യാവശ്യം നന്നായി ഫിറ്റ് ആയിരിക്കുന്ന ടൈമിൽ, അവൻ അന്നുണ്ടായതൊക്കെ ഋഷിയോടും ജഗത്തിനോടും പറഞ്ഞു.

അന്ന് ആ പറഞ്ഞതിനൊക്കെ അവൻ അവൾക്കിട്ടു ഓങ്ങി വച്ചതു അവൾക്കു പലിശ സഹിതം അവൻ തിരിഞ്ഞു കൊടുക്കുന്നത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ്.

ആ രാത്രി... ഓർമ്മ ഇല്ലേ???

അവന്റെ ഫ്രണ്ട്സിന്റെ ഒക്കെ കണ്ണ് വെട്ടിച്ചാണ്, അന്ന് രാത്രി അവൻ അവിടെ ചെന്നത്!

അവൻ, അന്ന് നിക്കി കയറിയ വഴിയിലൂടെ, അവളുടെ മുറിയിൽ ചെന്ന് കയറുമ്പോൾ, നമ്മുടെ നായിക നല്ല ഉറക്കത്തിൽ ആയിരുന്നു.... അവൻ പ്രാർഥിച്ചത് പോലെ തന്നെ, റൂമിൽ അവൾ ഒറ്റയ്ക്കായിരുന്നു.

അകത്തു കയറി അവളുടെ ആ കിടപ്പു കണ്ടു, അവൻ ഒരു മിനിറ്റ് നോക്കി നിന്ന് പോയി... വേറെ ഒന്നും അല്ല. .. ഭയങ്കര ക്യൂട്ട് ആയിരുന്നു അവളുടെ കിടപ്പു.... ഒരു പിങ്ക് ടീഷർട്ടും, വൈറ്റ് പൈജാമാസും ഇട്ടു, ഒരു തലയിണയും കെട്ടിപ്പിടിച്ചു, ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന, മിക്കിയെ അവൻ നോക്കി നിന്നു.

അവളുടെ കാലിൽ കിടക്കുന്ന സിൽവർ anklet അവൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അത് അവളുടെ കാലിനു ഭംഗി കൂട്ടുന്നുണ്ടായിരുന്നു... അന്ന് തീരുമാനിച്ചതാണ്, അവൾക്കു ആദ്യമായി ഗിഫ്റ്റു ചെയ്യുന്നത് ഒരു പാദസരം ആയിരിക്കണം എന്ന്!

ഉറക്കത്തിലും അവളുടെ മുഖത്തു വിവിധ ഭാവങ്ങൾ വിരിയുന്നത് ഒരു കൗതുകത്തോടെ അവൻ കണ്ടു. അവളെ കാണാൻ പാകത്തിൽ, അവൻ ഒരു കസേര വലിച്ചിട്ടു, അവളുടെ ബെഡിനു അരികിൽ ഇരുന്നു.

പിന്നീടുണ്ടായതൊക്കെ ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് അറിയാവുന്നതല്ലേ!

അവളുടെ വീട്ടിൽ നിന്ന് വന്നു, അവന്റെ ബെഡിലേക്കു വീഴുമ്പോൾ, ഇപ്പൊ കഴിഞ്ഞതൊക്കെ സ്വപ്നം ആണോ സത്യം ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. അവളെ പോലെ തന്ന അവനും, അന്ന് ഉറക്കത്തിലേക്കു വഴുതി വീണത്, ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു...

പിറ്റേന്നുള്ള രണ്ടു ദിവസ്സവും അവന്റെ ചങ്കുകൾ ജൂനിയർസിനിട്ടുള്ള പണി കൊടുക്കാനുള്ള പണിപ്പുരയിൽ ആയിരുന്നു.

സിദ്ധാർത്ഥിന് എന്തുകൊണ്ടോ അതിൽ ഒന്നും ഒരു താൽപ്പര്യം ഇല്ലായിരുന്നു. അവൻ അപ്പോഴും ആ രാത്രിയിലെത്തെ ഹാങ്ങോവറിൽ ആയിരുന്നു. അതുകൊണ്ടാണ് അവന്റെ ഫ്രണ്ട്സ് അവൾക്കിട്ടുള്ള പണി പ്ലാൻ ചെയ്തതൊന്നും അവൻ അറിയാതെ പോയത്!

തിങ്കളാഴ്ച അവൾ സ്റ്റേജിൽ കയറിക്കഴിഞ്ഞാണ്, അവൻ വരാൻ വേണ്ടി, ഉച്ച വരെ അവളുടെ പേര് ലോട്ടിൽ ഇടാതെ മാറ്റി വച്ചിരിക്കുകയായിരുന്നു എന്ന് അവൻ അറിയുന്നത്. അപ്പോഴേ അവൻ ജഗ്ഗുവിനോട് പറഞ്ഞു, ആവശ്യമില്ലാത്ത പണിക്കൊന്നും നിൽക്കരുതെന്നു! ആരോട് പറയാൻ! ആര് കേൾക്കാൻ!

അവളുടെ പരിപാടി ഒക്കെ അവൾ അറിയാതെ വീഡിയോ ഒക്കെ എടുത്തു ഇരിക്കുമ്പോഴാണ്, ഋഷി സ്റ്റേജിൽ കയറി, അവൾക്കുള്ള പണി അന്നൗൺസ് ചെയ്യുന്നത്.

അവൻ അത് പറഞ്ഞതും, അവളുടെ നോട്ടം അവനു നേരിടാൻ ആവുന്നുണ്ടായിരുന്നില്ല.

സ്റ്റേജിൽ നിന്ന് ഇറങ്ങിയാൽ ഋഷിയെ കൊന്നു കൊല വിളിക്കാൻ ഉറപ്പിച്ചിട്ടാണ്, പുറത്തേക്കു പോയത്!

പക്ഷെ അവന്മാര് വന്നു ആകെ ബഹളം... അവൾക്കു വേണ്ടി, അവന്മാരെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തരുത് എന്നൊക്കെ!

"അപ്പൊ അവളോ? അവളെ എല്ലാവരുടെയും മുൻപിൽ നാണംക്കെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഞാൻ പറഞ്ഞോ എനിക്ക് പ്രതികാരം ചെയ്യണംന്നു!"

"അളിയാ... നിന്നെ അത്രയും പറഞ്ഞിട്ട്, അവൾ അങ്ങനെ ചുമ്മാ ഇവിടെ കൂടെ തലയും പൊക്കി നടക്കാൻ വിട്ടാൽ, പിന്നെ ഞങ്ങൾ നിന്റെ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു നടക്കുന്നത് എന്തിനാ!" ജഗത്ത് രോഷാകുലൻ ആവുന്നുണ്ട്!

അതൊക്കെ പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കി എന്ന് അവനു പറയാൻ പറ്റുന്നതിനു മുൻപേ, അവന്റെ ക്ലാസ്സിലെ ബാക്കി പട വന്നു, അവനെ പിടിച്ചു വലിച്ചു, സ്റ്റേജിൽ കൊണ്ട് ചെന്ന് നിർത്തി.

അവളുടെ മുഖഭാവം കണ്ടപ്പോഴേ മനസ്സിലായതാ, അവൾ ഇന്ന് ഇതിലൊരു തീരുമാനം ഉണ്ടാക്കും എന്ന്!

അത് പോലെ തന്നെ അവൾ ചെയ്യുകയും ചെയ്തു!

പക്ഷെ അവസാനം ആ കാന്താരി മുളക് കഴിക്കണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. മര്യാദയ്ക്ക് ആദ്യമേ പറഞ്ഞതാണ് അവളോട് കഴിക്കണ്ട എന്ന്! പക്ഷെ അതെങ്ങനാ!!! വാശി അല്ലെ!

പോരാത്തതിന് ഫോട്ടോയിന്റെ കാര്യം ഋഷിയുടെ മുന്നിൽ വച്ച് എഴുന്നള്ളിക്കുകയും ചെയ്തു. അവൻ ഞെട്ടി സിദ്ധുവിനെ ഒരു നോട്ടം... അതേതു ഫോട്ടോ എന്നുള്ള രീതിയിൽ!

എന്നാ പിന്നെ എന്താന്നു വച്ചാൽ കാണിക്കട്ടെ എന്ന് വിചാരിച്ചു, അവൻ മാറി നിന്നു.

രണ്ടെണ്ണം കഴിച്ചപ്പോ തന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. എന്നിട്ടും മതിയാകാതെ, പിന്നെയും പിന്നെയും കഴിച്ചു.

ഇനിയും കഴിച്ചാൽ, അവൾ ചത്തു പോവും എന്ന് തോന്നിയപ്പോഴാണ്, അവൻ ആ പാത്രം തട്ടിത്തെറുപ്പിച്ചത്!

കുറെ കഴിഞ്ഞു ആ ഒഴിഞ്ഞ ക്ലാസ് മുറിയിൽ വച്ച്, അവളുടെ കയ്യിലേക്ക് ആ bubbly വച്ച് കൊടുത്തപ്പോ, ആ മുഖത്തുണ്ടായ സന്തോഷം! ദേഷ്യവും സന്തോഷവും ഒക്കെ മാറി മാറി വരാൻ വെറും സെക്കൻഡുകൾ മതി പെണ്ണിന്! ഈ ഭാവമാറ്റങ്ങളുടെ ഇടയിൽ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന പ്രണയം അവനും തിരിച്ചറിഞ്ഞിരുന്നു.

അവിടെന്നു നേരെ പോയത് അവനെ പൊക്കാൻ ആണ്... ഋഷിയെ!

അവൻ ബാക് സ്റ്റേജിൽ ജഗത്തിനോട് എന്തൊക്കെയോ സംസാരിച്ചു നിൽപ്പുണ്ട്... സിദ്ധു അവന്റെ അടുത്തേക്ക് ഷിർട്ടിന്റെ സ്ലീവ്‌സും തെറുത്തു കയറ്റി വരുന്നത് കണ്ടതും, ഋഷി പുറകിലേക്ക് നടന്നു തുടങ്ങി. ..

"എന്റെ സിദ്ധു... നീ ഞാൻ പറയുന്നത് ഒന്ന് ആദ്യം കേൾക്കു... എന്നിട്ടു നീ എന്നെ തല്ലിക്കൊ... എന്നെ മാത്രം അല്ല... ഇവന്മാരെ ഒക്കെ തല്ലിക്കൊ!"

"ആദ്യം നീ അവിടെ നില്ക്കു! എന്നിട്ടു തീരുമാനിക്കാം നിന്നോട് സംസാരിച്ചിട്ട് തല്ലണോ, തല്ലിയിട്ടു സംസാരിക്കണോ എന്ന്!"

പെട്ടന്ന് ജഗത്ത് അവർക്കു രണ്ടു പേരുടെയും നടുവിലേക്ക് കയറി നിന്നു...

"അവനെ തല്ലുന്നതിനു മുന്നേ നീ ഇത് പറ... ഏതാ അവൾ പറഞ്ഞ ആ ഫോട്ടോ?"

സിദ്ധു sudden ബ്രേക്ക് ഇട്ടതു പോലെ നിന്നു.

"ഏതു... ഏതു ഫോട്ടോ??? അവൾ എന്ത് പറഞ്ഞു??" അവൻ നിന്ന് പരുങ്ങി! !!

"കണ്ടാ കണ്ടാ! ഇതേ പരുങ്ങൽ ആയിരുന്നു, അവൾ അത് പറയുമ്പോഴും ഇവനുണ്ടായത്! അളിയാ ജഗ്ഗു... നമ്മൾ അറിയാതെ ഇവിടെ എന്തോ ചീഞ്ഞു നാറുന്നുണ്ട്... ഉറപ്പു!" ഋഷി തറപ്പിച്ചു പറഞ്ഞു.

താൽക്കാലിക രക്ഷ എന്ന നിലയ്ക്ക്, സിദ്ധു ഋഷിയെ പഞ്ഞിക്കിട്ടു രക്ഷപ്പെടാൻ ഒരു അറ്റംപ്റ്റ് നടത്തി നോക്കി.

വീണ്ടും ജഗ്ഗു ഇടയ്ക്കു കയറി, അത് ഫ്ലോപ്പ് ആക്കി.

"നിന്റെ ഫോൺ ഇങ്ങെടുത്തേ!" ജഗ്ഗു സിദ്ധുവിന്റെ നേരെ കൈ നീട്ടി.

"എന്തിനാ എന്റെ ഫോൺ?" ഉള്ളിലെ പതർച്ച പുറത്തു കാണിക്കാതെ, സിദ്ധു ചോദിച്ചു.

"ആദ്യം നീ താ! എന്നിട്ടു പറയാം." ഋഷി ഇടയിൽ കയറി.

സിദ്ധു നിന്ന് തപ്പിക്കളിച്ചു. ഋഷിയും ജഗത്തും തമ്മിൽ ഒന്ന് നോക്കി.

അവരുടെ മൂവ് അടുത്തതു എന്താവും എന്ന് മനസ്സിലാക്കി, സിദ്ധു പാന്റ്സിന്റെ പോക്കറ്റിലേക്ക് പിടിക്കും മുന്നേ തന്നെ, ജഗ്ഗു അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്തു.

"ഋഷി... അവനെ വിടരുത്! ഞാൻ ഇപ്പൊ വരാം..." എന്നും പറഞ്ഞു ജഗത് അവന്റെ ഫോണും കൊണ്ട് പുറത്തേക്കു ഓടി... ഋഷിക്ക് അധിക നേരം സിദ്ധുവിനെ പിടിച്ചു വയ്ക്കാൻ ആയില്ല. ഋഷിയെ തള്ളി മാറ്റി, സിദ്ധുവും പുറകെ ഓടി.

പക്ഷെ അധികം ഓടേണ്ടി വന്നില്ല. ജഗ്ഗു പുറത്തേക്കിറങ്ങുന്നവിടെ തന്നെ ഫോണും നോക്കി, ഞെട്ടിത്തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

കാര്യങ്ങൾ കയ്യിൽ നിന്ന് പോയി എന്ന് സിദ്ദുവിന് മനസ്സിലായി. അവൻ ജഗ്ഗുവിന്റെ അടുത്തേക്ക് ചെല്ലാതെ, ആകെ ചമ്മി, കുറച്ചു ദൂരെ മാറി നിന്നു.

സിദ്ധുവിന്റെ പുറകെ ഓടി വന്നു ഋഷി, സിദ്ധുവിന്റെയും ജഗ്ഗുവിന്റെയും നിൽപ്പ് നോക്കി, കുറച്ചു സെക്കൻഡുകൾ നിന്നു. സിദ്ധുവിനെ നോക്കിക്കൊണ്ടു, അവൻ ജഗത്തിനു അടുത്തേക്ക് ചെന്നു.

ജഗ്ഗു നോക്കിക്കൊണ്ടു നിന്ന ഫോട്ടോ കണ്ടു, ഋഷിയും ഞെട്ടി! കുറച്ചു നേരം അവനും നിന്നു ജഗ്ഗുവിന്റെ അതെ പോസിൽ!

എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്നു നിശ്ചയം ഇല്ലാതെ, സിദ്ധു ഒരു മരത്തിൽ ചാരി നിന്നു.

ഒരു 3-4 സെക്കന്റുകളുടെ വ്യത്യാസത്തിൽ, ജഗ്ഗുവിനും റിഷിക്കും ബോധം തിരിച്ചു കിട്ടി.

അവർ രണ്ടു പേരും ഒരേ ടൈമിൽ ഒരേ ഭാവത്തോടെ സിദ്ധുവിനെ നോക്കി.

"എടാ പരമ ചെറ്റേ... ആഭാസ!!! ഇതെവിടെ വച്ചാടാ ഈ ഫോട്ടോ എടുത്തത്???" ഋഷി സിദ്ദുവിന് നേർക്ക് പാഞ്ഞടുത്തു.

"അളിയാ... നിങ്ങളു വിചാരിക്കുന്നത് പോലെ ഒന്നും അല്ല...." സിദ്ധാർത്ഥിന് പറഞ്ഞു തീർക്കാൻ കഴിയും മുൻപേ തന്നെ, ഋഷി കൈ പൊക്കി അവനെ തടഞ്ഞു.

"ഈ ഫോട്ടോയിലെ ക്ലോക്കിൽ കാണുന്ന സമയം 3 എന്ന് പറയുന്നത് രാത്രി 3 ആണോ, ഉച്ചയ്ക്ക് 3 ആണോ?" ഋഷി ചോദ്യം ചെയ്യൽ തുടങ്ങി.

ഉത്തരം പറയാതെ നിവർത്തി ഉണ്ടാവില്ല എന്ന് അവനു അറിയാമായിരുന്നു.

"രാത്രി മൂന്നു!" അവൻ മുഖത്തു നോക്കാതെ പറഞ്ഞു.

റിഷി ജഗത്തിനെ ഒന്ന് നോക്കി. അടുത്ത ചോദ്യം ജഗത്തിന്റെ വക ആയിരുന്നു.

"കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നീ എവിടെ ആയിരുന്നു?"

ഇതിനു സിദ്ധു ഉത്തരം പറഞ്ഞില്ല... എന്ത് പറയാൻ ആണ്!

"ഡാ... നിന്നോടാ ചോദിച്ചത്! അല്ലെങ്കിൽ വേണ്ട... ഞാൻ ഈ ചോദ്യം ഒന്നുകൂടെ സിമ്പിൾ ആക്കി തരാം... നീ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി അവളുടെ കൂടെ ആയിരുന്നോ?" ജഗത്ത് അവനെ തുറിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

"അളിയാ... എടാ... ഞാൻ..."

"പൊന്നു മോനെ! കിടന്നുരുളാതെ കാര്യം പറ... യെസ് ഓർ നോ! ഇതിൽ ഒന്ന് പറഞ്ഞാ മതി നീ!" ഋഷി കാര്യങ്ങൾ ഒന്നൂടെ സിമ്പിൾ ആക്കി കൊടുത്തു.

സിദ്ധു അവരെ നോക്കാതെ അവിടെ ഇവിടെ ഒക്കെ നോക്കി നിന്നു.

അവർക്കു കാര്യങ്ങളുടെ കിടപ്പു വശം, ഇപ്പൊ ഏകദേശം ധാരണ ആയിട്ടുണ്ട്!

"എന്നാലും എന്റെ പൊന്നളിയാ! നീ എങ്ങനെ... അവൾ... നീ... രാത്രി... " ഋഷിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.

"ഡാ നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നും അല്ല... അവളെ വെറുതെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ... അതിനു വേണ്ടി ആണ് ഈ ഫോട്ടോ തന്നെ എടുത്തതു... അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നും ഇല്ല..."

"അപ്പൊ ശെരിക്കും പറഞ്ഞാൽ, ഇവനും അവളും വെല്യ ഡിങ്കോൾഫി! ഇല്ലാത്ത പ്രതികാരം ചെയ്യാൻ പോയ നമ്മൾ ഊള!" ജഗത് ഋഷിയെ നോക്കി പറഞ്ഞു, "എടാ കോപ്പേ! എന്നാ പിന്നെ നിനക്ക് ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോ? ഈ പ്രശ്നം ഉണ്ടാക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ!"

"അതിനു ഞാൻ അറിഞ്ഞാ, നിങ്ങൾ ഇമ്മാതിരി പരിപാടി ഒപ്പിക്കുംന്നു! എന്തൊക്കെ പറഞ്ഞാലും അവൾ എന്റെ പെണ്ണല്ലെടാ! അവളെ എല്ലാവരുടെയും മുൻപിൽ വച്ച് നാണം കെടുത്തണമെന്നു ഞാൻ ആഗ്രഹിക്കുവോ!" സിദ്ധു ഋഷിയുടെ തോളത്തു പിടിച്ചു ചോദിച്ചു.

"ഇനി ഇപ്പൊ എന്ത് ചെയ്യും ? ഞാൻ പോയി അവളോട് ഒരു സോറി പറഞ്ഞാൽ ശരി ആകുവോ?" ഋഷി അവനെ നോക്കി ചോദിച്ചു.

"ഏയ്... നീ സോറി ഒന്നും പറയണ്ട! അവളുടെ ദേഷ്യവും വഴക്കും ഒക്കെ രണ്ടു മിനിറ്റത്തേക്കുള്ളൂ... തൽക്കാലത്തേക്ക് സോൾവ് ആക്കിയിട്ടുണ്ട്!"

"അതിനിടയ്ക്ക് നീ എപ്പോ അതൊക്കെ ചെയ്തു?" ഋഷിയും ജഗത്തും ഒരേ പോലെ ഞെട്ടി!

മറുപടി ആയി സിദ്ധു ഒരു കുരുത്തംകെട്ട ചിരി അവനു തിരിച്ചു നൽകി.

ഇതൊക്കെ പറഞ്ഞു ക്യാന്റീനിൽ ചെന്നപ്പോഴാണ്, അവൾ ഓടി പോയി ലവന്റെ നെഞ്ചത്തേക്ക് വീഴുന്നത്!

അവൾക്കു അവനോടു ഒന്നും ഇല്ല എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ അവൻ അവളെ നോക്കുന്ന രീതി, അതാണ് സിദ്ധാർത്ഥിനെ ചൊടിപ്പിക്കുന്നതു. അവന്റെ നോട്ടത്തിലെ അർഥം മനസ്സിലാക്കാതിരിക്കുന്നതിൽ, കുറച്ചു ദേഷ്യം അവളോടും തോന്നാതിരുന്നില്ല.

പക്ഷെ എന്നത്തേയും പോലെ, അന്നും അവന്റെ ദേഷ്യത്തെ തണുപ്പിക്കാൻ അവളുടെ നോട്ടം മാത്രം മതിയായിരുന്നു...

*******************************************************************************************************************************

രണ്ടു ദിവസ്സം ആയി, ശിവ സാറിനെ female സിംഗറിനെ എടുക്കുന്നതിനെ കുറിച്ച്, വളഞ്ഞ വഴി പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കുന്നു. നേരിട്ട് മിക്കിയുടെ പേരു പറയുന്നില്ലെങ്കിലും, അവന്മാരെല്ലാം പല രീതിയിൽ ശിവ സിറിന് ഹിന്റു കൊടുക്കുന്നുണ്ട്. അവസാനം, പുള്ളിയുടെ വായിൽ നിന്ന് തന്നെ, അവളുടെ പേര് പറയിപ്പിച്ചു. ആ സന്തോഷത്തിൽ മെയിൻ ബ്ലോക്കിൽ നിന്ന്, മെക്ക് ബ്ലോക്കിലേക്കു തിരിച്ചു വരുമ്പോഴാണ്, ലഞ്ച് ബ്രേക്ക് കഴിഞ്ഞു ക്ലാസ്സിൽ കയറാതെ, അവളും അവളുടെ വാലുകളും കൂടെ ആ പഴയ കെട്ടിടത്തിലേക്ക് പോവുന്നത് കണ്ടത്! പുറകെ ചെന്ന് കയ്യോടെ അങ്ങ് പൊക്കി!

അവളുമാർക്കൊക്കെ കുരുത്തക്കേട് ലേശം കൂടുതൽ ആണ് എന്ന് അറിയാമായിരുന്നു!!! ഈ പരിപാടി ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടി കൂടെ ആണ്, അവൻ അന്ന് അവളെ പിടിച്ചു, ആ സിഗരറ്റ് വലിപ്പിച്ചത്. അതേതായാലും ഏറ്റു!

അവളുടെ മുഖം കണ്ടാൽ അറിയാം, ഇനി എന്ത് കുരുത്തക്കേട് കാണിച്ചാലും, സിഗററ്റ് വലിക്കില്ലന്നു! കണ്ണും കവിളും ഒക്കെ ആകെ ചുവന്നു തുടുത്തു!

എല്ലാത്തിനെയും ഒന്ന് വിരട്ടി, ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു, അവരും ക്ലാസ്സിൽ കയറി.

അന്ന് വൈകുന്നേരം ബാൻഡിലെ എല്ലാവരെയും പരിചയപ്പെടുത്താനായി വിളിപ്പിച്ചപ്പോഴേ നോക്കി വച്ചതാണ് ശ്രീഹരിയെ! അവളെ കണ്ടപ്പോ തോട്ടു, ഒലിപ്പിക്കാൻ തുടങ്ങിയതാണ് അവൻ! അവൾ പോവാൻ ഇറങ്ങിയപ്പോ, അവൻ പുറകെ പോവുന്നത് കണ്ടപ്പോഴേ, അവിനാശ് സിദ്ധുവിനോട് പറഞ്ഞു, "ഇവൻ നിന്റെ കൈക്കു പണി ഉണ്ടാക്കും! "

പിറ്റേന്ന് പ്രാക്ടിസിനു വന്നപ്പോഴും അവൻ അവളുടെ പുറകെ തന്നെ ആയിരുന്നു. സിദ്ധു ഒക്കെ കുറച്ചു ജാഡ ഇട്ടു ഇരിക്കുന്നത് കാരണം, ബാക്കി തേർഡ് ഇയറുകാരും അവളോട് വല്യ സംസാരം ഒന്നും ഇല്ലായിരുന്നു.

അവനെ ഒഴിവാക്കാൻ ആണ്, അഗസ്ത്യയും ആയി അവളോട് പാട്ടു പാടി നോക്കാൻ പറഞ്ഞത്.

കുറെ നേരം അവളറിയാതെ അവൾ പാടുന്നതിന്റെ വിഡിയോ ഒക്കെ എടുത്തു ഇരുന്നു. ഇപ്പൊ വീട്ടിൽ ചെന്നാൽ, അവളുടെ വീഡിയോ കാണാൻ അവനെക്കാൾ ധൃതി, അപ്പുവിനാണ്. ചെന്ന് കയറുന്ന പാടെ, ചോദിക്കുന്നത് ചേച്ചിയുടെ വീഡിയോ എവിടെ എന്നാണു! അത് കൊണ്ട്, ഇപ്പൊ അപ്പുവിന്റെ പേരും പറഞ്ഞു, മിക്കിയുടെ വീഡിയോ എടുക്കൽ ആണ് ചേട്ടന്റെ പ്രധാന ഹോബി!

നല്ല പഠിച്ച കള്ളൻ ആയതു കൊണ്ട്, ആരെങ്കിലും നോക്കിയാൽ, ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണെന്നേ തോന്നുള്ളു.

പല തവണ ശ്രമിച്ചിട്ടാണ് അവളെ കൊണ്ട് കണ്ണ് തുറപ്പിച്ചു പാടിച്ചത്...കണ്ണടച്ച് അവൾ പാടുമ്പോ, ആ ഫീൽ കിട്ടുന്നില്ല! അവസാനം ദേഷ്യപ്പെട്ടിട്ടാണെങ്കിലും, അവൾ മുഖത്തു തന്നെ നോക്കി പാടി... അവളെങ്ങനെ പാടുമ്പോ മനസ്സിന് ഉണ്ടാവുന്ന ഒരു സുഖം.... അത് പറഞ്ഞറിയിക്കാൻ പറ്റില്ല!

പാട്ടു കഴിഞ്ഞതും പിന്നെയും ശ്രീഹരി കൂവാൻ തുടങ്ങി! അവസാനം കാര്യങ്ങൾ "ശ്രീയേട്ടാ" വരെ എത്തിയപ്പോ, അവനെ അവിടെ വച്ച് പഞ്ഞിക്കിടാൻ പോയ സിദ്ധുവിനെ തടഞ്ഞു, റിഷി ശ്രീയേട്ടനെ ആ റൂമിൽനിന്നു വിളിച്ചു വേറെ ഒരു റൂമിലേക്ക് കൊണ്ട് പോയി! അവിടെ വച്ച്, ശ്രീയേട്ടനെ അവര് ചെറുതായൊന്നു കുടഞ്ഞു!

അവസാനം, അവളെ ഒരു പെങ്ങളായേ ഇനി കാണു എന്നുള്ള അവന്റെ ഉറപ്പിൻമേലാണ് സിദ്ധു അവനെ വിട്ടയച്ചത്. ..

പ്രാക്റ്റീസ് കഴിഞ്ഞു അവളെ കൊണ്ട് വിടാൻ, പാർക്കിങ്ങിന്റെ അടുത്ത് എത്താറായപ്പോഴാണ് അവളുടെ മെസ്സേജ് വരുന്നത്... അവളെ രഞ്ജു ചേട്ടൻ കൊണ്ട് വിടും പോലും! അവളുടെ കൊഞ്ച് ചേട്ടൻ!

ആകെ കലിപ്പായി നിൽക്കുമ്പോഴാണ് ശരണ്യ ഒലിപ്പിച്ചൊണ്ട് വരുന്നത്. ആ ദേഷ്യം മുഴുവൻ അവളുടെ നേരെ തീർത്തു! അവസാനം അവൾ കരയുന്ന പരുവം ആയപ്പോഴാണ് അവൻ നിർത്തിയത്! ഇതൊന്നും അവൾക്കു പുത്തരിയല്ല. ഇനിയും വരും ഒലിപ്പിച്ചൊണ്ട് !!! നാശം!

നിരഞ്ചനൊക്കെ എന്നും അവരെ കൊണ്ട് വിടാൻ അവരെയും കാത്തു എപ്പോഴും പാർക്കിങ്ങിൽ ഉണ്ടാവും. അതിന്റെ ദേഷ്യത്തിൽ ആണ് അവളോട് മിണ്ടാതിരുന്നതു. അവൻ അവളോട് മിണ്ടാതെ ഇരിക്കുന്നത് കാരണം, അവന്റെ കൂട്ടുകാരും മിണ്ടിയില്ല.

പക്ഷെ തേർഡ് ഇയറുകാരും ആയി അവൾ നല്ല കമ്പനി ആയി. അവളുടെ ചിരിയും കളിയും വർത്തമാനവും ഒക്കെ കാണുമ്പോ, ബാക്കി ഉള്ളവർക്കും അവളോട് സംസാരിക്കണം എന്ന് ഒരു കൊച്ചു ആഗ്രഹം ഒക്കെ വരും എങ്കിലും, അവര് അതങ്ങു അടക്കി!

അങ്ങനെ ആണ് ആ ദിവസ്സം വന്നെത്തുന്നത്... അവൾ അവരോടു ഹെൽപ്പും ചോദിച്ചു ചെന്ന ആ സുദിനം!

എന്തായാലും അവളെ കൊണ്ട് വിടും എന്ന് അവർ ഉറപ്പിച്ചിരുന്നു എങ്കിലും, കിട്ടിയ ചാൻസ്, അവളെ ഒന്ന് ചൊറിയാൻ മാക്സിമം മുതലാക്കി. ഇത്ര നാലും "രഞ്ജു ചേട്ടൻ " മതിയായിരുന്നല്ലോ! അതിന്റെ ഒരു ചൊറി! thats ഓൾ!
പെണ്ണിന് ദേഷ്യം വരുന്നത് കണ്ടപ്പോ അവന്മാരു വീണ്ടും ഉഷാറായി! അവസാനം അവൾ ദേഷ്യം പിടിച്ചു, cs ബ്ലോക്കിലേക്കു പോയപ്പോൾ, അവളെയും വെയിറ്റ് ചെയ്തു, അവൻമാര് പാർക്കിങ്ങിൽ ഇരിപ്പായി!

പക്ഷെ, തിരിച്ചു വന്ന മിക്കിയെ കണ്ടു, അവന്മാരെല്ലാം വായും പൊളിച്ചു ഇരുന്നു പോയി! ആ ഡ്രെസ്സിൽ അവൾ വളരെ സുന്ദരി ആയിരുന്നു. വായും പൊളിച്ചു നിന്ന സിദ്ധാർത്ഥിനെ, അവന്മാർ കുലുക്കി വിളിച്ചാണ്, അവളെ പിടിച്ചു നിർത്താൻ പുറകെ പറഞ്ഞു വിട്ടത്!

കാബ് പറഞ്ഞു വിട്ടതും, അവൾ നല്ല രീതിയിൽ തന്നെ കലിപ്പിൽ ആണെന്ന് അവനു മനസ്സിലായി. ഫോൺ കൂടെ വാങ്ങി വച്ച് കഴിഞ്ഞപ്പോൾ, പെണ്ണ് തൊട്ടാൽ പൊട്ടും എന്നുള്ള അവസ്ഥയിൽ ആയി.

കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോ അവൾക്കു വാശി! എന്നാ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്നായി അവനും!

അവന്റെ കൂട്ടുകാര് കൂടി വന്നു കഴിഞ്ഞപ്പോൾ, അവളുടെ ദേഷ്യം കണ്ടു എല്ലാവര്ക്കും തമാശ ആയി ! അവളുടെ reaction എന്താവും എന്ന് കാണാൻ, അവളെ അറഞ്ചും പുറഞ്ചും കളിയാക്കാൻ തുടങ്ങി!

പക്ഷെ, അവർ ആരും പ്രതീക്ഷിക്കാത്ത ഒരു റിയാക്ഷന് ആണ് അവള് കൊടുത്തത്... അവള് കരയും എന്ന് അവരാരും വിചാരിച്ചില്ല.

എന്ത് ചെയ്യും എന്ന് അറിയാതെ അവർ നിന്നു.

കുറച്ചു നേരം ആലോചിച്ചിട്ട്, ഋഷി പുറത്തെ കടയിൽ നിന്ന് ചോക്ലേറ്റ് വാങ്ങിച്ചിട്ടു വന്നു.

എല്ലാവരും കൂടെ അകത്തേക്ക് ചെന്നപ്പോൾ, ആള് മെയിൻ ബ്ലോക്കിന്റെ മുൻപിൽ ഇരുന്നു കരയുന്നു. ഒച്ച ഒന്നും കേൾക്കാനില്ല. ആകെ ഇടയ്ക്കിടയ്ക്കുള്ള ഏങ്ങലടികൾ മാത്രം.

ആര് പോയി അവളോട് ആദ്യം സംസാരിക്കും എന്നായി, അടുത്ത ഡിസ്കഷൻ!

പൊതുവെ, സമാധാന ചർച്ചയ്ക്കു മുൻപന്തിയിൽ നിൽക്കുന്ന ജഗത്തിനു തന്നെ അന്നും നറുക്കു വീണു!

അവൻ പോയി സംസാരിച്ചു... അധികം വൈകാതെ തന്നെ, അവൾ ചിരിച്ചു. അത് കണ്ടിട്ടാണ്, ബാക്കി ഉള്ളവർ അങ്ങോട്ടേക്ക് ചെന്നത്!

സിദ്ധാർത്ഥിന് അവളെ നോക്കാൻ ആകെ വിഷമം പോലെ! അവൾ കരഞ്ഞത് അവനു നല്ലോണം കൊണ്ടിട്ടുണ്ട്! ദേഷ്യം പിടിപ്പിക്കണം എന്നല്ലാതെ, ഒരിക്കലും അവൾ വിഷമിക്കുന്നത് അവനു കാണാൻ ആഗ്രഹിച്ചിരുന്നില്ല.

അത് കൊണ്ട് തന്നെ ആണ്, വീട്ടിൽ നിന്ന് കാൾ വന്നതും, അവൻ മാറി നിന്ന് സംസാരിച്ചത്...

പക്ഷെ കാൾ കട്ട് ചെയ്തു തിരിഞ്ഞതും, അവന്റെ പാറു ധാ മുൻപിൽ... അവൾ നിന്ന് പരുങ്ങുന്നുണ്ട്...

അവനെ നോക്കി വന്നതാണെന്നു തോന്നിയതും, അവനു പറഞ്ഞറിയിക്കാൻ ആവാതെ സന്തോഷവും സമാധാനവും തോന്നി. ആ സന്തോഷത്തിൽ ആണ് അവളെ ചേർത്തു പിടിച്ചത്.

അവനോടുള്ള അവളുടെ വിധേയത്വം, കുറച്ചൊന്നും അല്ല, അവനെ സന്തോഷിപ്പിച്ചത്... ആ നില വെളിച്ചത്തു, തിളങ്ങുന്ന അവളുടെ മുഖത്തു ഒന്ന് മുത്തം ഇടാൻ അവന്റെ അധരങ്ങൾ കൊതിച്ചു.

ഒരു പക്ഷെ, അവൻ അങ്ങനെ ചെയ്തിരുന്നേനെ... അപ്പൊ നിരഞ്ജന്റെ കാൾ അവൾക്ക് വന്നില്ലായിരുന്നു എങ്കിൽ... അവന്റെ കാൾ അവൾ കട്ട് ചെയ്തപ്പോൾ, അവളുടെ ഇഷ്ടം അവൾ പറയാതെ പറയുകയാണെന്ന് അവനു തോന്നി...

അന്ന് അവൾ പോയി കഴിഞ്ഞു അവന്മാര് സിദ്ധാർത്ഥിന്റെ മുതുകത്തു പഞ്ചാരി മേളം തന്നെ നടത്തി!

"എന്തായിരുന്നെടാ രണ്ടും കൂടെ ഇരുട്ടത്ത്?" ഋഷി അവനെ കോളറിൽ പിടിച്ചു മതിലിലേക്ക് ചേർത്ത് പിടിച്ചു.

"എന്ത്? നിനക്കെന്താ പ്രാന്താണോ?" സിദ്ധാർഥ് അവനെ തള്ളി മാറ്റി.

"നിർത്തെടാ നിന്റെ അഭിനയം! ഒരുത്തൻ കാൾ വന്നു മാറുന്നു! ഒരുത്തി പമ്മി പമ്മി പുറകെ ചെല്ലുന്നു... ഞങ്ങൾ ഒക്കെ എന്താ പൊട്ടന്മാരാണെന്നാണോ നിന്റെ വിചാരം? " ജഗത് ആയി ഇപ്പൊ മുൻപിൽ!

"എടാ... അവള് വെറുതെ സംസാരിക്കാൻ വന്നതാ... അല്ലാതെ...."

"അവൾക്കെന്താ ഇവിടെ ഞങ്ങളുടെ ഒക്കെ മുൻപിൽ വച്ച് നിന്നോട് സംസാരിച്ചാൽ? അങ്ങനെ ഇത്ര പ്രൈവറ്റ് ആയി സംസാരിക്കാൻ മാത്രം നീയും അവളും തമ്മിൽ എന്താ?" ഇത് അവിനാഷിന്റെ ടേൺ ആയിരുന്നു!

"എടാ ഒന്നുമില്ല... അവള് വന്നു... അവളെ രണ്ടു വാക്കു പറഞ്ഞു സമാധാനിപ്പിച്ചു. അത്രേ ഉള്ളു!"

"അവള് നല്ലോണം ആശ്വസിച്ചാണല്ലോ അവിടെ ഇരുന്നത്! പിന്നെ എന്തിനാണ് നിന്റെ അടുത്ത് നിന്ന് ഒരു സ്പെഷ്യൽ സമാധാനം???" പ്രവീണും കൂടെ എന്തെങ്കിലും ഒക്കെ പറയണ്ടേ!

"നിനക്കൊക്കെ എന്താ വേണ്ടത്?" ഇത് ഒരു നടയ്ക്കു പോവില്ലെന്നു സിദ്ധാർത്ഥിന് മനസ്സിലായി.

"അങ്ങനെ വല്ല നല്ല കാര്യങ്ങളും ചോദിക്കു! വണ്ടി വിടളിയാ ബീവറേജസിലേക്കു!" ഋഷിക്കു ഉത്സാഹം ആയി!!

വേറെ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട്, സിദ്ധു ഒന്നും പറയാതെ, പല്ലും കടിച്ചു, അവൻമാരുടെ പുറകെ ചെന്നു!

***********************************************************************************************************************************

കോംപെറ്റീഷനും പോയ ദിവസം സിദ്ധാർഥ് വളരെ ഹാപ്പി ആയിരുന്നു. അവളുടെ അടുത്തുനിന്നും ഇടയ്ക്കിടെ വീണു കിട്ടുന്ന നോട്ടം മാത്രം മതിയായിരുന്നു, അവന്റെ മനസ്സിൽ കുളിർ മഴ പെയ്യിക്കാൻ...

പിന്നെ അവളുടെ സ്റ്റണ്ട് sceneഉം! അവന്റെ പെണ്ണിനെ കുറിച്ച് ഓർത്തു അഭിമാനം തോന്നിയ നിമിഷം! അനാവശ്യം ആയി, തന്റെ അനുവാദം ഇല്ലാതെ ഒരുത്തൻ തൊടാൻ വന്നാൽ, പെണ്ണുങ്ങൾ ഇങ്ങനെ തന്നെ പെരുമാറണം! പേടിച്ചു മാറി ഇരുന്നാൽ, അതിനെ സമയം കാണു!

താൻ അവിടെ നിന്ന് മാറിയാൽ, അവൾ അവനെ തേടി വരും എന്നും അവനു അറിയാമായിരുന്നു. അതിനു വേണ്ടി തന്നെ ആണ്, ഋഷിയോടു പതിയെ പറഞ്ഞിട്ട്, ക്യാന്റീനിലേക്കു എന്ന് പറഞ്ഞു അവിടെ നിന്ന് മാറിയത്.

വിചാരിച്ചതു പോലെ തന്നെ, അവൾ പുറകെ വന്നു.

അന്ന് അതുവരെ ഉണ്ടായ ആ സന്തോഷാധിക്യത്തിൽ, അവളെ ചേർത്ത് നിർത്തി, അവൾ നൽകിയ മൗനാനുവാദത്തോടെ അവളുടെ അധരങ്ങൾ തന്റേതാക്കാൻ ഒരുങ്ങുമ്പോഴാണ്, ഒരു ഇടിത്തീ പോലെ ശരണ്യ അങ്ങോട്ടേക്ക് വരുന്നത്!

അവളെ കണ്ട ഷോക്കിൽ, തടയാൻ കഴിയുന്നതിനു മുൻപേ പാറു ഓടി പോയി!

ശരണ്യ ആണെങ്കിൽ ഉടുമ്പ് പോലെ ആണ് കയറി പിടിക്കുന്നത്!

അന്നത്തെ മൂഡ് നല്ലതായിരുന്നതു കൊണ്ട്, മാത്രം അവളെ മര്യാദയ്ക്ക് കാര്യങ്ങൾ പറഞ്ഞു മടക്കി വിടാനായി ശ്രമിക്കുമ്പോഴാണ്, അവിനാഷും പ്രവീണും അങ്ങോട്ട് കയറി വരുന്നത്!

പ്രവീണിനെ കണ്ടപ്പോ തന്നെ സിദ്ധാർത്ഥിന് ഇന്ന് അവിടെ എന്തെങ്കിലും സംഭവിക്കും എന്ന് തോന്നി... അത്രയ്ക്ക് ദേഷ്യത്തിൽ ആയിരുന്നു അവൻ!

വന്നു കയറിയപാടെ, പ്രവീൺ ശരണ്യയെ പിടിച്ചു ഒരു സൈഡിലേക്ക് തള്ളി!

"നിന്നോട് ഇവാൻ പല തവണ പറഞ്ഞതെല്ലെടി പുല്ലേ... അവനു നിന്നെ ഇഷ്ടം അല്ലെന്നു! പിന്നെ എന്തിനാടി നാണം ഇല്ലാതെ പുറകെ നടക്കുന്നത്!" പ്രവീൺ ഏതു നിമിഷവും അവൾക്കിട്ടു പൊട്ടിക്കും എന്നുള്ള മട്ടിലാണ്.

സിദ്ധാർഥും അവിനാശും കൂടെ അവനെ പിടിച്ചു മാറ്റി! പ്രവീണോ സിദ്ധാർഥോ അവിനാശോ... ആര് എന്ത് അവളെ ചെയ്താലും, അതിനു അനുഭവിക്കാൻ പോവുന്നത്, പ്രവീൺ ആയിരിക്കും! അതിന്റെ ആണ് അവരുടെ ഈ ക്ഷമ!

പ്രവീൺ ഒന്ന് അടങ്ങി കഴിഞ്ഞപ്പോൾ സിദ്ധാർഥ് വീണ്ടും ശരണ്യയോട് അവണ്ട് സ്ഥിരം പല്ലവി റിപീറ്റ്‌ ചെയ്തു,"ശാരു, എന്നും പറയുന്നതേ എനിക്ക് ഇപ്പോഴും നിന്നോട് പറയാനുള്ളു. എനിക്ക് നിന്നെ ഒരു ഫ്രണ്ട് എന്നുള്ളതിൽ കവിഞ്ഞു വേറെ ഒരു രീതിയിൽ കാണാൻ ബുദ്ധിമുട്ടാണ്! ഫ്രണ്ട് എന്നുള്ള പരിഗണന പോലും, നീ ഇവന്റെ കസിൻ ആണ് എന്നുള്ള ഒരൊറ്റ കോൺസിഡറേഷൻ കൊണ്ടാണ്. അങ്ങനെ ഒന്നില്ലായിരുന്നു എങ്കിൽ, എന്റെ അടുത്ത് ഇഷ്ടം പറഞ്ഞു കൊണ്ട്, നീ രണ്ടാമത് വരില്ലായിരുന്നു. അത് ഞാൻ വേണ്ട എന്ന് വച്ചിട്ടാണ്. നീ ആയിട്ട് എന്നെ കൊണ്ട് അത് ചെയ്യിക്കരുത്! "

അവന്റെ ശബ്ദം വളരെ ശാന്തം ആയിരുന്നു.

"സിദ്ധു എന്ത് വേണം എങ്കിലും പറഞ്ഞോ... എന്ത് വേണം എങ്കിലും ചെയ്യുകയും ചെയ്തോ... പക്ഷെ, ഒരിക്കൽ ഞാൻ സിദ്ധുവിനെ കൊണ്ട്, എന്നോട് ഇഷ്ടം ആണെന്ന് പറയിപ്പിക്കും! അതെന്റെ ഒരു വാശി ആണെന്ന് കൂട്ടിക്കോ!" അവളും ശാന്തമായി തന്നെ പറഞ്ഞു.

"അതിമോഹം ആണ് ശരണ്യ അത്! നിന്റെ ഈ ഒരു വാശി നടക്കും എന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട... പ്രവീൺ അല്ല സിദ്ധാർഥ്. പ്രവിയെ പേടിപ്പിച്ചു നിനക്ക് കാര്യം നടത്താൻ ആകുമായിരുക്കും. പക്ഷെ, അതും വിചാരിച്ചു നീ ഇവന്റെ അടുത്ത് വന്നാൽ, പൊന്നു മോളെ, രണ്ടു കാലിൽ നടന്നു തിരിച്ചു പോവില്ല!" അവിനാശ് അത് പറയുമ്പോൾ, അവന്റെ അടക്കി പിടിച്ചിരിക്കുന്ന ദേഷ്യം വിളിച്ചോതുന്ന രീതിയിൽ, അവന്റെ നെറ്റിയിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു.

അതിൽ ശരണ്യ ചെറുതായി ഒന്ന് വിരണ്ടു!

സിദ്ധാർഥ്, അവിടെ തലയ്ക്കു കയ്യും കൊടുത്തു ഇരുന്ന പ്രവീണിനെയും വിളിച്ചു പുറത്തേക്കു നടന്നു. കൂടെ അവിനാശും.

ഇടയ്ക്കു ശരണ്യ നടന്നു അവരുടെ മുന്നിൽ പോയപ്പോൾ, പ്രവീൺ സിദ്ധാർത്ഥിന്റെ കൈ പിടിച്ചു.

"സിദ്ധു... ഞാൻ കാരണം... നീയും നിന്റെ പാറുവും..." പ്രവീണിന്റെ കണ്ണ് നിറഞ്ഞു വന്നു.

"എന്തോന്നാടാ പ്രവി! പാറുവിന്റെയും എന്റെയും ഇടയ്ക്കു വരാൻ ഒരു ശരണ്യക്കും ആവില്ല. അവൾ എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, അവളുടെ മുഖത്തു ഞാൻ കണ്ടിട്ടുള്ളതാ... എന്നോടുള്ള ഇഷ്ടം! ഒരു കൊച്ചു തെറ്റിദ്ധാരണയ്‌ക്കോന്നും, അതിനെ തകർക്കാൻ ആവില്ല. അവൾക്കു പറഞ്ഞാൽ മനസ്സിലായിക്കോളും!"

"പക്ഷെ അതൊന്നു പറയാൻ നീ കുറച്ചു കഷ്ടപ്പെടും! നിന്റെ പുറകെ വന്നപ്പോ ഉള്ളത് പോലെ അല്ല, അവൾ തിരിച്ചു വന്നതു! ആകെക്കൂടെ ഉണ്ടാക്കിയ ഒരു ചിരിയും സംസാരവും. പോണം എന്ന് പറഞ്ഞു കയറു പൊട്ടിച്ചു നിന്നതാ! ഋഷിയാണ് ഒന്ന് അടക്കി നിർത്തിയത്. ആളിപ്പോ നല്ല ദേഷ്യത്തിൽ ആണ്. കണ്ടിട്ട് നിന്നെ ഇനി അടുപ്പിക്കുന്ന ലക്ഷണം ഇല്ല!" അവിനാശ് ചിരിച്ചു.

സിദ്ധാർഥിന്റെ മുഖത്തും വിടർന്നു ഒരു ചിരി..."നമുക്ക് നോക്കാം. .. അവൾ എവിടെ വരെ പോവുംന്നു!" അവൻ അവരെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.

അവിനാശ് പറഞ്ഞത് പോലെ തന്നെ അവൾ പിന്നെ അവനെ അടുപ്പിച്ചില്ല. അവൻ ചെന്നപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറി പോയി! പോരാത്തതിന് അവളുടെ ഫ്രണ്ട്സും കെട്ടി എടുത്തു!

അവസാനം, വീട്ടിലേക്കു പോവുന്ന വഴി എങ്കിലും കാര്യം പറയാം എന്ന് കരുതായാണ്, ഋഷിയെ കൊണ്ട് അങ്ങനെ ഒരു ഡ്രാമ കളിപ്പിച്ചത്. പക്ഷെ അതും നല്ല വൃത്തിക്ക് ഫ്ലോപ്പ് ആയി!

################
ഈ ഫ്ലാഷ് ബാക് തീർക്കാൻ വേണ്ടി ഉള്ള തത്രപ്പാടാണ്, ഈ പാർട്ട്ഇൽ throughout നിങ്ങൾ കണ്ടത്! ഈ പാട്, ഇനി ഉള്ള ഫ്ളാഷ്‌ബോക്ക് തീരുന്നതു വരെ ഉള്ള പാർട്ടിൽ നിങ്ങള്ക്ക് നല്ലോണം തെളിഞ്ഞു കാണാൻ പറ്റുന്നതായിരിക്കും!

അപ്പൊ ശരി! ഇന്നിനി വേറെ പാർറ്റില്ലാട്ടോ! നാളെ അടുത്ത പാർട്ടും ആയി വാരാം! പിന്നെ ഈ പാർട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ, നിങ്ങള്ക്ക് എന്റെ മേലുള്ള ഇഷ്ടം പോവരുത്! ഒരു 8-10 ചാൻസ് കൂടെ നിങ്ങൾ എനിക്ക് തരണം! എന്നേലും ഞാൻ നന്നാവും! ഇത് സത്യം... സത്യം. .. സത്യം!
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top