എൻ ജീവൻ❤️[The Conclusion] ഭാഗം- 2

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 2


കയ്യിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന തോക്ക് പതിയെ പുറത്തെടുത്തുകൊണ്ട് അവന്റെ കണ്ണുകൾ കാർത്തിയെ തിരഞ്ഞു. പെട്ടന്ന് അവന്റെ വായ ആരോ പൊത്തിപ്പിടിച്ചു. അപ്രതീക്ഷിതമായതിനാൽ കയ്യിൽ നിന്നും തോക്ക് താഴെ വീണു. വേറെ ഒരാൾ കൈകൾ രണ്ടും പുറകിലേക്ക് കെട്ടിവെച്ചു. കുതറാൻ നോക്കുന്നതിനിടയിൽ മറ്റൊരാൾ ഒരു വടി കൊണ്ട് അവന്റെ തലക്കടിച്ച് ബോധം കെടുത്തി. ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല...

"അമ്മേ... അച്ഛനെവിടെ പോയി?"

"രാജീവേട്ടൻ ഇപ്പോഴിവിടെ ഉണ്ടായിരുന്നല്ലോ...!"

"ഹാ... ഞാൻ കണ്ടിരുന്നു... ഇപ്പോഴായിട്ട് ഫോണും കൊണ്ട് അങ്ങോട്ട്‌ പോകുന്നത്. നിവി മോളേ... ഇന്നത്തേക്ക് ഇത്രയും മതിട്ടോ... ഉറങ്ങണ്ടേ? ദേ... അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ പോയി"

"കുറച്ചും കൂടി കത്തിക്കാം അച്ഛാ..."

"ഇനി നാളെ കത്തിക്കാം..."

"എന്താ ഏട്ടാ? കുറച്ചു കഴിഞ്ഞ് പോകാം. ഇവൾ ഇപ്പോഴൊന്നും ഉറങ്ങില്ലെന്നേ..."

"അ..അത് പറ്റില്ല. ഇവര് ഫുഡ്‌ കഴിച്ചില്ലാലോ... പിന്നെ,  ഇതിന്റെ പുക അധികനേരം ശ്വസിക്കണ്ട.  രണ്ടുപേരും കൊച്ചല്ലേ... കീർത്തി... രഞ്ജുവിനെയും നിവിയേയും കൊണ്ടു പോയേ..."

"ശെരി ഏട്ടാ... വാ മക്കളേ... നമുക്ക് നാളെ ഇതേ സമയം കത്തിക്കാട്ടോ..."

"അച്ഛനോട്‌ മിണ്ടില്ല ഞാൻ...  കട്ടീസ്... വാ രഞ്ജുവേട്ടാ നമുക്ക് പോകാം. നമ്മൾ പോയിട്ട് അച്ഛന് ഒറ്റക്ക് കത്തിക്കാനായിരിക്കും. ഹും..."
എന്നും പറഞ്ഞ് നിവി കീർത്തിയുടെയൊപ്പം അകത്തേക്ക് പോയി.

"ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ... ഏട്ടനെന്തോ ഒളിക്കുന്നത് പോലെ... ഏട്ടന് എവിടെയോ അത്യാവശ്യമായി പോകാനുണ്ടെന്ന് തോന്നുന്നല്ലോ... എന്നോട് ഇന്നലെ പറഞ്ഞത് എനിക്കത്ര വിശ്വാസമായിട്ടില്ല"

"ഞാനെന്ത് ഒളിച്ചെന്നാ രെച്ചു നീ ഈ പറയുന്നേ? ശ്ശെടാ... ഇത് മതിയാക്കാൻ പറഞ്ഞതിന് നീ എന്തിനാ ഇങ്ങനെ പറയുന്നേ? നിന്നെ ഞാൻ കുറച്ചു കഴിഞ്ഞ് അവിടെ നിർത്തിയത് എന്തിനാ? ഈ പുകയൊന്നും അധികം ശ്വസിക്കണ്ട എന്ന് പറഞ്ഞിട്ടല്ലേ... എന്നിട്ടിപ്പോൾ ദേ ഇവിടെ വന്നു നിൽക്കുന്നു. എനിക്കറിയാം... ആ കൊച്ചുപിള്ളേരെക്കാളും നിനക്കാണ് ഇതൊക്കെ കത്തിച്ചു രസിക്കാൻ കൂടുതൽ ഇഷ്ടമെന്ന്. പക്ഷേ, ഇപ്പോൾ അതിന് പറ്റിയ അവസ്ഥയാണോ? തുടക്കമായതേ ഉള്ളുവെങ്കിലും എനിക്ക് പേടിയാ നിന്റെ കാര്യത്തിൽ..."

"ഏട്ടാ..."

"നിന്റെ മുഖത്തെ ചിരി മായുന്നത് എനിക്കിഷ്ടല്ല രെച്ചു..."

"ഏട്ടനെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നേ? "

"ഏ..യ്... ഒന്നുല്ല..."
അവന്റെ ശബ്ദം ഇടറിയിരുന്നു.

രശ്മിയുടനെ കാർത്തിയെ കെട്ടിപ്പിടിച്ചു.

"എന്താ എന്റെ ഏട്ടന് പറ്റിയേ?"

"ഒന്നുല്ലാ.... "

അവൻ അവളുടെ തലമുടിയിലൊന്നു പതിയെ തലോടി. അപ്പോഴാണ് അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്... അവൾ ഉടനെ മാറി നിന്നു.

"സ്റ്റേഷനിൽ നിന്നാ... ഒരു കേസിന്റെ കാര്യം ഡിസ്കസ്സ് ചെയ്യാനുണ്ടായിരുന്നു. ഞാൻ പറഞ്ഞില്ലേ... അതാ... നീ പൊയ്ക്കോ... പോയി അവരുടെ ഒപ്പം കഴിക്ക്. ഞാൻ കുറച്ചു കഴിഞ്ഞ് വരാം"

"ഹ്മ്മ്..."

കാർത്തിയെ പിന്തിരിഞ്ഞു നോക്കിക്കൊണ്ട് രശ്മി അകത്തേക്ക് കയറി. അപ്പോഴേക്കും കാൾ കട്ട്‌ ആയി. അവനുടനെ തിരിച്ചു വിളിച്ചു.

"ഹെലോ..."

"വേഗം വാ... ഞങ്ങൾ അവിടെയുണ്ട് "

"ഓക്കേ... ഞാൻ ദാ വരുന്നു..."

കാൾ കട്ട്‌ ചെയ്ത് കാർത്തി തൊഴുത്തിന്റെ അങ്ങോട്ടേക്ക് നടന്നു. അവിടെ നിന്നും കുറച്ചു മാറി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു വീടുണ്ടായിരുന്നു... മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തുകൊണ്ട് അതിന്റെ ഉള്ളിലേക്ക് അവൻ കയറിച്ചെന്നു.

"ഇവന്റെ മുഖത്ത് വെള്ളം തളിക്കട്ടെ കാർത്തി?"

"ഹ്മ്മ്..."

മുഖത്ത് വെള്ളം തളിച്ചതും പതിയെ പതിയെ അവൻ  കണ്ണുകൾ തുറന്നു. തലക്കൊരു പെരുപ്പ് പോലെ... തന്റെ കൈകളും കാലുകളും ബന്ധനത്തിലാണ്. വായ തുറക്കാനാവുന്നില്ല. വായയുടെ മുകളിലൂടെ എന്തോ ഒട്ടിച്ചിരിക്കുന്നു. താനിപ്പോൾ എവിടെയാണ്?!

"രാജീവ്‌... ആ ടോർച്ചൊന്നു ഇങ്ങോട്ട് കാണിച്ചേ ... മുരളിയും രഘുവും ഇവന്റെ അടുത്ത് നിന്നും മാറി നിന്നോ... ഇവൻ എങ്ങോട്ടും ഓടിപ്പോകാൻ പോണില്ല "

"ഓക്കേ സർ... "
മുരളിയും രഘുവും കാർത്തി പറഞ്ഞത് അനുസരിച്ചു. നേരത്തെ വീട്ടിൽ വന്ന രണ്ടുപേരായിരുന്നു  അവർ.

"കാർത്തി... ഇതാ ഗൺ. ഇവനെ ഇവിടെ കൊണ്ടു വന്നിട്ട് ഞാൻ വേഗം തിരിച്ചു പോയി നോക്കി. ഇവൻ നിന്ന സ്ഥലത്ത് തന്നെ കിടപ്പുണ്ടായിരുന്നു"

"ഹ്മ്മ്... അവിടെ വെച്ചേക്ക്. മുരളീ... അതെടുക്കാൻ മറക്കണ്ട"

"യെസ്  സർ..."

" ഹെലോ... മിസ്റ്റർ മനോജ്‌..."
ബന്ധനസ്ഥനായിരിക്കുന്ന  അവന്റെ മുഖത്തിന്‌ നേരെ കാർത്തി വിരൽ ഞൊടിച്ചുകൊണ്ട് വിളിച്ചു. എന്നിട്ടവന്റെ വായിൽ ഒട്ടിച്ചിരിക്കുന്ന പ്ലാസ്റ്ററെടുത്ത് മാറ്റി.

"ഡാ... നിനക്കിത് എവിടെയാ എന്ന് മനസ്സിലായോ? നിങ്ങൾ പണ്ട് താമസിച്ചിരുന്ന വീടാണിത്..."

"കാർത്തി..."
മനോജ്‌  ദേഷ്യത്തോടെ മുരണ്ടു.

"നീ ഇങ്ങനെ പട്ടിയെ പോലെ മുരണ്ടിട്ട് ഒരു കാര്യവുമില്ല. നീ എന്താ വിചാരിച്ചേ ഈ തോക്കും കൊണ്ട് ജയിൽ ചാടി നേരെ ഇങ്ങോട്ട് വന്നാൽ എന്നെ അങ്ങ് ഈസി ആയി തീർക്കാമെന്നോ?"
എന്നും പറഞ്ഞ് കാർത്തി ചിരിച്ചു.

"നീ അവിടെന്ന് ജയിൽ ചാടിയെന്ന് അറിഞ്ഞത് മുതൽ എനിക്കുറപ്പായിരുന്നു ഇങ്ങോട്ട് തന്നെ വരുമെന്ന്. ഇത് ഉറപ്പിക്കാൻ പോലീസ് ബുദ്ധിയൊന്നും വേണ്ട. ഇന്നലെ രാത്രി ഞാൻ പ്രതീക്ഷിച്ചു. പക്ഷേ,  നീ വന്നില്ല. ഇട്സ് ഓക്കേ... ഇപ്പോൾ വന്നല്ലോ. എന്നാലും ഇത്രയും ദൂരം പോലീസുകാരുടെ കണ്ണ് വെട്ടിച്ച് വന്ന നിന്നെ സമ്മതിക്കണം..."

"ഡാ..."
മനോജ്‌ ശബ്ദം കനപ്പിച്ച് വിളിച്ചു.

"എന്താടാ  മനോജേ നീ നന്നാവാത്തേ?  നിന്നോട് ഞാനൊരു ദ്രോഹവും ചെയ്തിട്ടില്ല. ഒരു കൊലപാതകം ചെയ്തതിന് നിന്നെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ദാറ്റ്‌സ് മൈ ഡ്യൂട്ടി. പക്ഷേ,  അന്ന് നിന്നെ കൈ വെച്ചത് എന്റെ പെണ്ണിന്റെ നേരെ നിന്റെ കണ്ണ് പോയത് കൊണ്ടാ. നീ ജയിൽ ചാടിയ വിവരം പോലും അവൾ അറിഞ്ഞിട്ടില്ല. അന്ന് അവൾ എന്തുമാത്രം ഭയന്നെന്ന് ആ കണ്ണുകളിൽ ഞാൻ കണ്ടതാ..."

"രശ്മി..."

"ശൂ.... മിണ്ടിപ്പോകരുത്. അവളുടെ പേര് നീ ശബ്ദിച്ചു പോകരുത്. ശബ്ദിച്ചാൽ നിന്നെ ഇവര് കൊണ്ടു പോകുന്നതിന് മുൻപ് എനിക്ക് കൈ വെക്കേണ്ടി വരും"

കാർത്തി പറഞ്ഞത് കേട്ട് മനോജ്‌ മുരളിയേയും രഘുവിനേയും മാറി മാറി നോക്കി.

"ഇവരെ നിനക്ക് മനസ്സിലായില്ലേ? നിന്നെ അന്വേഷിച്ചു വന്നവരാ. ഇവർ മാത്രമല്ല... നിന്നെ അന്വേഷിച്ച് കുറച്ചു പേർ കൂടി ഈ സിറ്റിയിലുണ്ട്.  ഇനി നിനക്ക് പോകാനുള്ള വണ്ടിയും കൂടി വന്നാൽ നിനക്ക് പോകാം. അതേടാ... നിനക്ക് പോകാൻ എറണാകുളത്ത് നിന്നും
സ്പെഷ്യൽ വണ്ടി കുറച്ചു കഴിഞ്ഞ് ഇങ്ങ് എത്തും. രാജീവ്‌... ഗണേഷിനെ അറിയിച്ചില്ലേ? "

"ആടാ... ഞാൻ അറിയിച്ചു"

"ഇവനേയും നിനക്ക് മനസ്സിലായില്ലെന്ന് അറിയാം. രാജീവ്‌... കീർത്തിയുടെ ഭർത്താവാണ്.  ഇപ്പോൾ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇവിടെ റസ്റ്റ്‌ ചെയ്തോ. അവിടെ കുറച്ചു സാറുന്മാര് നീ വരുന്നതും കാത്ത് ഇരിപ്പുണ്ട്. മീഡിയക്ക് ഇതുവരെ ന്യൂസ്‌ പോയിട്ടില്ല. അവിടെയുള്ള സൂപ്രണ്ടിനെ പരലോകത്ത് അയച്ചിട്ടല്ലേ പൊന്നുമോൻ ഇങ്ങോട്ട് വന്നത്. സോ... നിന്നെ ജീവനോടെ തന്നെ പരലോകത്ത് അയക്കാനാ അവര് തീരുമാനിച്ചിരിക്കുന്നേ. എന്ത് ചെയ്യാം... നീ തന്നെ ചോദിച്ചു വാങ്ങിയതാ. ഇനി അവിടെ നീയൊരു സ്പെഷ്യൽ റൂമിലായിരിക്കും. പിന്നെ, മതിൽ ചാടാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. ഓക്കേ? ഇനിയെങ്കിലും മാറ്...  മാറ്റാൻ നോക്ക്...  മറ്റുള്ളവരിൽ നിന്നും എന്തും തട്ടിപ്പറിച്ചെടുക്കാൻ തോന്നുന്ന നിന്റെ ഈ വൃത്തികെട്ട സ്വഭാവം... നിന്റെ  അച്ഛനെയും അനിയനെയും ഓർത്തിട്ടെങ്കിലും... ദെൻ... നിനക്ക് വല്ലതും പറയാനുണ്ടോ?"

"ഹ്മ്മ്..."
മനോജ്‌ ഒന്നു മൂളി...

"എന്താ?  പറയ്?"

"എനിക്ക്... എനിക്ക് രശ്മിയെ  ഒന്നു കാണണം"

ഇത് കേട്ടതും കാർത്തിക്ക് ദേഷ്യം ഇരച്ചു കയറി.  തറയിൽ ഇരിക്കുന്ന മനോജിന്റെ അടുത്ത് കുത്തിയിരുന്ന് കൊണ്ട് അവന്റെ കഴുത്തിനു പിടിച്ചു.

"നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ?"

"ഡാ കാർത്തി... എണീക്ക്. ഇവന് പ്രാന്താ..."
രാജീവ്‌ പെട്ടന്ന് തന്നെ കാർത്തിയെ പിടിച്ചു മാറ്റി.

"രഘു... വണ്ടി എത്തിയാൽ എന്നെ വിളിക്കണം. ഞാൻ വന്നിട്ട് ഇവനെ അങ്ങ് കൊണ്ടുപോയാൽ മതി. ഓക്കേ?"

"യെസ് സർ..."

"ഹ്മ്മ്..."

മനോജിനെ ഒന്നു രൂക്ഷ്മമായി നോക്കിയ ശേഷം കാർത്തി രാജീവിന്റെയൊപ്പം അവിടെ നിന്നും വീട്ടിലേക്ക് നടന്നു. ആർക്കും ഒരു സംശയവും തോന്നാതെ ഇരിക്കാൻ അവർ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു. ഒരു രണ്ടു മണിയോട് അടുത്ത് എറണാകുളത്ത് നിന്നും വണ്ടി വന്നു.  മനോജിനെ അവർ കൊണ്ടുപോവുകയും ചെയ്തു. തിരിച്ചു റൂമിലേക്ക് സ്‌റ്റെപ്പ്സ്  കയറാൻ പോയതും ഒരാൾ കാർത്തിയുടെ ചുമലിൽ കൈ വെച്ചു. അവൻ പെട്ടന്ന് തിരിഞ്ഞു നോക്കി.

"അച്ഛൻ... അച്ഛൻ ഇതുവരെ ഉറങ്ങിയില്ലേ?"

"ഉറക്കം വന്നില്ല... മനോജ്‌ ജയിൽ ചാടിയല്ലേ?"
കൃഷ്ണന്റെ ചോദ്യം കാർത്തിയിൽ ഞെട്ടലുണ്ടാക്കി.

"അത് അച്ഛാ... അച്ഛൻ എങ്ങനെ?"

"ഹ്മ്മ്... ഞാൻ തൊഴുത്തിന്റെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. പശുക്കുട്ടി കരഞ്ഞപ്പോൾ അതിനെ ആശ്വസിപ്പിക്കാൻ പോയതാ... എന്താ മോനേ അവന് രെച്ചു മോളുമായി പ്രശ്നം?"

"ഞാൻ പറയാം അച്ഛാ... നേരം വെളുക്കട്ടെ..."

"നീ പയ്യെ പറഞ്ഞാൽ മതീടാ... അച്ഛനൊന്നും ആരോടും പറയാൻ പോകുന്നില്ല. നിന്റെ അമ്മയോട് പോലും... നീ എന്ത് ചെയ്താലും അത് സത്യത്തിനു എതിരെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം. പണ്ടേ നിന്നോട് ശത്രുത ആണല്ലോ... അവന്റെ സ്വഭാവം ഇനിയും മാറിയില്ലാലേ... ഹ്മ്മ്... എല്ലാം മുകുന്ദന്റെ കുഴപ്പമാ... ആഹ്... ഇനി പറഞ്ഞിട്ട് കാര്യമില്ല. മോൻ വേഗം ചെല്ല്. രെച്ചു തനിച്ചല്ലേ കിടക്കുന്നെ...  പോയി കിടന്നുറങ്ങ്. ഞാനും പോയി കിടക്കട്ടെ..."

കാർത്തിയുടെ തോളിലൊന്നു തട്ടിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു. കാർത്തി തന്റെ അച്ഛനെ നോക്കിക്കൊണ്ട് സ്റ്റെപ്പ്സ് കയറാൻ തുടങ്ങി. റൂമിലേക്ക് ചെന്നപ്പോൾ നല്ല ഉറക്കത്തിലാണ് രശ്മി. അവളെ ഉണർത്താതെ തന്റെ നെഞ്ചിലേക്ക് മെല്ലെ  ചേർത്ത് കിടത്തിക്കൊണ്ട് കാർത്തി  കിടന്നു.
      ❤️❤️❤️❤️❤️❤️❤️❤️❤️❤️
"സർ... അവരെത്തിയെന്ന് തോന്നുന്നു"

"ഹ്മ്മ്..."

"ആദ്യം അവന് ഫുഡ്‌ കൊടുക്കാൻ പറയ്. നല്ല എനർജി ആയി ഇരിക്കട്ടെ. അവൻ കുറച്ചു റസ്റ്റ്‌ എടുക്കട്ടെ. എന്നിട്ടാകാം"

"സർ... അത്..."

"പോയി നോക്ക്. ഞാൻ പറയുമ്പോൾ അവനെ അവിടേക്ക് കൊണ്ടു വരണം"

"മ്മ്... ഓക്കേ സർ"
S.I സജീവ് സല്യൂട്ട് അടിച്ചുകൊണ്ട് അവിടെ നിന്നും പോയി. ACP ഗിരിധർ മേശപ്പുറത്ത് ഇരിക്കുന്ന പേപ്പർ വെയ്റ്റ് കറക്കിക്കൊണ്ട് ക്ലോക്കിലേക്ക് നോക്കി ഇരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ S.I. അങ്ങോട്ട്‌ വന്നു.

"സർ..."

"പറയൂ സജീവ്..."

"അവൻ ഫുഡ്‌ കഴിച്ചു. ഇപ്പോൾ ഉറക്കമായി"

"ഓഹ് വെരി ഗുഡ്. ഉറക്കമായോ? ഓക്കേ, രണ്ടു കോൺസ്റ്റബിളിനെ കൂടി വിളിച്ചോ. എന്നിട്ട് അവനെയും കൊണ്ട് നമ്മുടെ സ്പെഷ്യൽ റൂമിലേക്ക് കൊണ്ടു വന്നേക്ക്. ഞാനിപ്പോൾ വരാം"

"യെസ് സർ..."

ഗിരിധർ പേപ്പർ വെയിറ്റ് അവിടെ വെച്ച ശേഷം കസേരയിൽ നിന്നും എണീറ്റു. മേശയുടെ ഡ്രോയറിൽ നിന്നും ഒരു കീ എടുത്ത് മുറിയിൽ നിന്നും പുറത്തിറങ്ങി.

ഈ സമയം S.I.സജീവ്  മനോജിനെയും കൊണ്ട് ഗിരിധർ പറഞ്ഞ റൂമിന്റെ മുമ്പിലേക്ക് കൊണ്ടുവന്നിരുന്നു. ഗിരിധർ വന്ന് ആ മുറിയുടെ പൂട്ടു തുറന്നു.

"ഇവനെ അവിടെ കൊണ്ടുപോയി കിടത്ത്. എടോ... കോൺസ്റ്റബിൾ... ഡോർ ലോക്ക് ചെയ്യ്. സജീവ് താൻ പോയി അലക്സ് സാറിനെയും കൂടി വിളിച്ചോണ്ട് വാ... ഒരിക്കലും മതിൽ ചാടാൻ ഇവന് തോന്നരുത്. നമ്മുടെ സുധീരൻ സാറിനെ കൊന്ന ഇവനെ ഞാൻ..."

സജീവ് ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തിറങ്ങി. തിരിച്ച് അലക്സിനെ കൊണ്ടു വന്നപ്പോൾ മനോജിന്റെ നിലവിളി പുറത്ത് നിന്നും കേൾക്കാമായിരുന്നു. സജീവ് ഡോറിൽ തട്ടി.  ഒരു കോൺസ്റ്റബിൾ വന്ന് വാതിൽ തുറന്നു. സജീവിനോട് പുറത്തു നിൽക്കാൻ പറഞ്ഞിട്ട് അലക്സ് മാത്രം അകത്തേക്ക് കയറി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മനോജിനെ അവർ ലോക്കപ്പിലേക്ക് കൊണ്ടു പോയിട്ടു.  അവിടെ കിടന്ന് വേദന കൊണ്ട് മനോജ്‌ പുളഞ്ഞു. ശരീരത്തേക്കാളും വേദന തന്റെ മനസ്സിനാണെന്ന് അവന് തോന്നി. ആ വേദനകളെല്ലാം അവന്റെ  മനസ്സിൽ പകയുടെ തീജ്വാലകളായി  മാറിക്കൊണ്ടിരുന്നു...

മൂന്നു മാസങ്ങൾക്ക് ശേഷം:

"ഞങ്ങൾ പോയിട്ട് വരാമ്മേ..."

"സൂക്ഷിക്കണേ മോളേ..."

"ട്രെയിനിലല്ലേ... അത്ര കുഴപ്പമൊന്നും ഇല്ലാ. അച്ഛാ ഞങ്ങൾ ഇറങ്ങുവാണേ..."

"ശെരി മോനേ... പോയിട്ട് വാ..."

"നിവി... ഇതെവിടെയാ..."

"രെച്ചുമ്മേ... ഞാൻ വന്നു..."

"നീ എന്തിനാ റൂമിലേക്ക് പോയേ... എല്ലാം ഞാൻ എടുത്തതല്ലേ..."

"എന്റെയൊരു കളിപ്പാട്ടം എടുക്കാൻ മറന്നു പോയി. ഇന്നാ.... എന്റെ ബാഗിൽ വെക്ക്..."

"ഇത്... രഞ്ജു ഇവിടെ വിഷുവിന് വന്നപ്പോൾ തന്നതല്ലേ..."

"അതേലോ... എന്താ രെച്ചുമ്മേ?"

"ഏയ്... ഞാൻ വെറുതെ ചോദിച്ചതാ..."
നിവിയുടെ കയ്യിൽ നിന്നും ആ കളിപ്പാട്ടം വാങ്ങി രശ്മി ബാഗിൽ വെച്ചു.

"അച്ഛമ്മയുടെ മുത്ത് ഇനി കുറച്ചു ദിവസം കഴിഞ്ഞല്ലേ വരുള്ളു"
രേവതി നിവിയുടെ നെറുകയിലൊന്നു തടവിയിട്ട് കവിളിലൊരു ഉമ്മ കൊടുത്തു.

"അച്ഛമ്മക്കും ഉമ്മാ... സീതമ്മയുടെ വീട്ടിൽ ടു ഡേയ്‌സ്. ആനിയമ്മയുടെ വീട്ടിൽ ടു ഡേയ്‌സ്. ടു ടു ഫോർ. കറക്റ്റ് അല്ലേ അച്ഛാ..."

കാർത്തി ചിരിച്ചുകൊണ്ട് നിവിയുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി. കൃഷ്ണൻ അവരുടെ ബാഗൊക്കെ എടുത്ത് കാറിലേക്ക് വെച്ചു.

"മോനേ. .. കാർ പതുക്കെ ഓടിക്കണേ..."
കൃഷ്ണൻ ഡ്രൈവറോട് പറഞ്ഞു.

"എനിക്കറിയാം മാമാ... പേടിക്കണ്ട... ഞാൻ സൂക്ഷിച്ചു ഓടിച്ചോളാം..."

"ഹ്മ്മ്..."

"ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം അമ്മേ... "

"ശെരി മോളേ..."

അവർ മൂന്നുപേരും കാറിൽ കയറിയിരുന്നു.

"അച്ഛാച്ചാ... അച്ഛമ്മേ... റ്റാറ്റാ..."

നിവി കാറിന്റെ സൈഡിൽ ഇരുന്നുകൊണ്ട് കൈ വീശി കാണിച്ചു. കൃഷ്ണനും രേവതിയും തിരിച്ചു യാത്ര പറഞ്ഞു. അപ്പോൾ തന്നെ കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. കാർ പോകുന്നതും നോക്കി അവർ നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്

ഈ യാത്ര എങ്ങോട്ടാണ് എന്നല്ലേ നിങ്ങൾ ഈ ആലോചിക്കുന്നേ😉.
രശ്മിയുടെ ചങ്ക് അനുവിനെ ആരും മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു😇. നമ്മുടെ അനുവിന്റെ കല്യാണമായി😉. ചെക്കൻ വേറെ ആരുമല്ല. അനുവിന്റെ ഡേവിഡ് തന്നെ.
അപ്പോൾ ഒരു കല്യാണം കൂടാൻ തയാറായിക്കോ. ബുഫെ തന്നെയാണട്ടോ😉. എല്ലാവരെയും ഞാൻ  ക്ഷണിച്ചിരിക്കുന്നു.

പിന്നെ,  ഇന്നലെ എന്തൊക്കെയാ പറഞ്ഞേ😜
കാർത്തിയെ കൊല്ലണ്ട... കാർത്തി മരിക്കുമോ... കാർത്തിക്കു  എന്തേലും പറ്റിയാൽ പിന്നെ കമെന്റ് ഇല്ലാ😶 തുടക്കം തന്നെ ട്രാജഡി ആണോ? 😁
ചുരുക്കം ചിലർ മാത്രം പറഞ്ഞു... നമ്മുടെ കാർത്തിക്ക് ഒന്നും പറ്റില്ല... ആർക്കും ഒന്നും വരാതെ കാർത്തി എല്ലാം നോക്കിക്കോളുമെന്ന്💪
സത്യം പറഞ്ഞാൽ ഈ കമെന്റൊക്കെ കാണുമ്പോൾ വളരെ സന്തോഷമാണ്😊. കാർത്തി എന്ന എന്റെ കഥാപാത്രത്തെ നിങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഇപ്പോൾ എനിക്ക് നല്ലതുപോലെ മനസ്സിലായി😇.
ഈ സ്റ്റോറിയിൽ എനിക്ക് ജീവൻ കാർത്തി തന്നെയാണ്❤️. ഞാൻ  ഇനി എത്ര സ്റ്റോറി എഴുതിയാലും കാർത്തി തന്നെയായിരിക്കും Most Favorite character😘
അപ്പോൾ ഓക്കേ... ലൈക്കും കമെന്റും പോന്നോട്ടെ😉.
നാളെ കാണാം😊👋...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top