ഇനിയെന്നും നിനക്കായി.. 4
കേൾക്കാൻ പോകുന്നത് ഒരു ദുരന്ത വാർത്തയാണെങ്കിൽ സൂര്യയെയും അഖിലയെയും വല്യമ്മയെയും കൊണ്ട് എവിടേയ്ക്ക് പോകും താൻ.. ഒരു ഡിഗ്രി പോലുമില്ലാതെ എന്തു ജോലി കിട്ടും തനിക്ക്...
അവൾക്കു തല കറങ്ങുന്നതുപോലെ തോന്നി..
അവൾ സംയമനം പാലിച്ചു കസേരയിൽ ഇരുന്നു..
ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തു കേൾക്കുന്ന തരത്തിൽ എത്തി..പെട്ടെന്നാണ് ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്നു നവീൻ ഇറങ്ങിവന്നു..അവന്റെ മുഖത്തു തെളിച്ചം ഒന്നുമില്ല .
അവൾ പതിയെ എഴുന്നേറ്റ് അവന്റെ അരികിൽ ചെന്നു..
അച്ഛൻ..
അഖിലയാണ് ചോദിച്ചത്..
ഓപ്പറേഷൻ സക്‌സസ് ആണ്..
നവീൻ പറഞ്ഞു. അവരുടെ എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു..
ബട്.. ഇനി ബോഡി എങ്ങനെ പ്രതികരിക്കും എന്നറിയില്ല.. 48 അവേർസ് ഒബ്സർവേഷനിൽ ആയിരിക്കും. തൽക്കാലം അപകടനില തരണം ചെയ്തിട്ടുണ്ട്.. പിന്നെ കണ്ണുതുറന്നാൽ പിറ്റേന്ന് മുതൽ ഓടിനടക്കും എന്നൊന്നും പ്രതീക്ഷിക്കേണ്ട. റിക്കവർ ആകാൻ ടൈം എടുക്കും.. തൽക്കാലം കിടന്ന കിടപ്പിലായിരിക്കും പതിയെ ശെരിയാകും..
അവൻ പറഞ്ഞു..ആദിയുടെ മനസ്സിൽ ആശ്വാസം നിറഞ്ഞു..അവൾ ദൈവത്തിനു നന്ദി പറഞ്ഞു .
നന്ദിയോടെ നവീനെ നോക്കി.. പക്ഷെ അപ്പോഴേയ്ക്കും അവൻ നടന്നകന്നിരുന്നു..
അവൻ പോകുന്നതും നോക്കി അവൾ നിന്നു .
********************************
പിറ്റേന്ന് ഉച്ചയോടെ മാധവമേനോനെ രണ്ടുപേർക്കു ചെന്നു കാണാം എന്നു നേഴ്സ് വന്നു പറഞ്ഞിരുന്നു..അഖില ഡ്രസ്സ് ഒക്കെ എടുക്കാൻ വീട്ടിലേയ്ക്കു പോയ സമയമായതിനാലും തലേന്ന് പോയ സൂര്യ മടങ്ങി വരാതിരുന്നതിനാലും ആദിയും ദേവയാനിയും അകത്തേയ്ക്കു ചെന്നു..
യന്ത്രങ്ങളുടെ സഹായത്തോടെ ശ്വാസോച്ഛാസം എടുക്കുന്ന മാധവമേനോനെ അവൾ നോക്കി നിന്നു..
അവളുടെ മനസ്സ് 9 വർഷങ്ങൾ പിന്നോട്ടു പോയി.. ഒരു ആക്സിഡന്റിൽ അച്ഛനെയും അമ്മയെയും ഒന്നിച്ചു നഷ്ടമായ ഒരു പാവാടക്കാരിയിലേയ്ക്ക്.. ആ മുഖത്തു വല്ലാത്തൊരു ഭയമായിരുന്നു.. ഒറ്റപ്പെടലായിരുന്നു .
അന്ന് തന്റെ ഇടം കയ്യാൽ ആ പതിനാലുകാരിയെ ചേർത്തു പിടിച്ച മാധവമേനോന്റെ മുഖം.. വല്യച്ഛ എന്ന അവളുടെ നിഷ്കളങ്കമായ വിളിയിൽ അവളുടെ അച്ഛന്റെ സ്ഥാനത്തേയ്ക്കുയർന്ന ആ വലിയ മനുഷ്യൻ..
അദ്ദേഹമാണ് ഈ അവസ്ഥയിൽ കിടക്കുന്നത്..പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ ഓരോ മുഖങ്ങൾക്കും തന്റെ വല്യച്ഛന്റെ ഛായ അവൾക്കു തോന്നി..ജീവന് വേണ്ടി മല്ലിടുന്ന ഓരോ ശരീരത്തിന് പിന്നിലും ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ടെന്ന സത്യം അവളോർത്തു..
അവർ അദ്ദേഹത്തിനരികിലേയ്ക്കു ചെന്നു. രണ്ടു ദിവസങ്ങൾക്കൊണ്ട് അദ്ദേഹം വല്ലാതെ മാറിപ്പോയിരിക്കുന്നു.. പ്രായം 60നടുത്തായെങ്കിലും ഒരു 45 കാരന്റെ ചുറുചുറുക്ക് എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ ഈ നിമിഷം അദ്ദേഹം വല്ലാതെ അവശനായത് പോലെ . അവൾ മിഴികളൊപ്പി..
ദേവയാനി നിസ്സംഗതയോടെ അയാളെ നോക്കി നിന്നു.. പറഞ്ഞറിയിക്കാനാകാത്ത ഒരു ഭാവം അവരുടെ കണ്ണുകളിൽ നിറഞ്ഞു..
വിളിച്ചാൽ ഒന്നു വിളികേൾക്കുക പോലുമില്ലാത്ത ആ ശരീരത്തെ നോക്കി കുറച്ചുനേരം അവർ നിന്നു..പിന്നെ പുറത്തിറങ്ങി നേരത്തെ നേഴ്സ് പറഞ്ഞതനുസരിച്ചു നവീനിന്റെ കാബിനിൽ ചെന്നു..
അവൻ ആരെയോ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ആദിയെയും ദേവയാനിയെയും അകത്തേയ്ക്കു ക്ഷണിച്ചു അവൻ.. വേഗം കാൾ അവസാനിപ്പിച്ച ശേഷം അവൻ അവരെ നോക്കി..
മിസ്റ്റർ മാധവമേനോനെ നിങ്ങൾ കണ്ടോ..
അവൻ ചോദിച്ചു..
മ് .
ദേവയാനി മൂളി..
അദ്ദേഹത്തിന്റെ അവസ്ഥ ഏറെക്കുറെ ഭേദമായിട്ടുണ്ട്.. പക്ഷെ നിലവിൽ അദ്ദേഹം കോമയിൽ ആണ്.. ശരീരത്തെ ആക്സിഡന്റിന്റെ സമയത്തു ബാധിച്ച സ്ട്രോക്കിൽ നിന്നു പുറത്തുവരാൻ സമയമെടുക്കും..
അവൻ പറഞ്ഞു .ആദി അവയോരോന്നും ശ്രദ്ധയോടെ കേട്ടു..
സ്ട്രോക്കിൽ ശരീരം തളർന്നു പോയിട്ടുണ്ട്.. വർത്തമാനം ചെറിയ രീതിയിൽ പറയാൻ സാധ്യത ഉണ്ട് അദ്ദേഹത്തിന് ബോധം വീണാൽ മാത്രമേ അക്കാര്യത്തിൽ ഒരുറപ്പു പറയാൻ സാധിക്കു.. ഇതുവരെ ബോധം വീഴാത്തതും ഒരു കൺഫ്യൂഷൻ ആണ്..
അവൻ പറഞ്ഞു..
ഇപ്പോൾ നിലവിൽ അദ്ദേഹം ഒരു കോമ സ്റ്റേജിൽ ആണ്.. ശരീരം കൊണ്ട് ചലിക്കണമെങ്കിൽ കുറച്ചു സമയം പിടിക്കും. അതു മരുന്നിന്റെയും മാനസിക ബലത്തിന്റെയും പരിചരണത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.. ഏതായാലും നാളെ ഉച്ചയോടെ റൂമിലേയ്ക്ക് മാറ്റാം..
അവൻ പറഞ്ഞു..
അവർ മറുപടി പറയാതെ ഇറങ്ങി . ആദിയുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയായിരുന്നു.. വല്യച്ഛൻ ഇനി എഴുന്നേൽക്കില്ല . അദ്ദേഹത്തിന് നല്ല ചികിത്സ കൊടുക്കണം..രണ്ടു പെണ്കുട്ടികളുണ്ട് തനിക്കു താഴെ. അവർക്ക് വിദ്യാഭ്യാസം നൽകണം.. നല്ല രീതിയിൽ പഠിപ്പിക്കണം..വീട്ടിലെ ചിലവുകൾ നോക്കണം..
അവൾ ഓരോന്നായി ആലോചിച്ചു യാന്ത്രികമായി മുൻപോട്ടു നടന്നു..
മാഡം..
പെട്ടെന്നു പുറകിൽ നിന്നു വന്ന വിളിയിൽ അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി..
ഒരു പെണ്കുട്ടി. സാരിയാണ് വേഷം..
അവൾ പുഞ്ചിരിയോടെ അവളെ നോക്കി..
മാധവമേനോന്റെ മകളല്ലേ..
അവൾ ആദിയോട് ചോദിച്ചു..
അവൾ യാന്ത്രികമായി തലയാട്ടി..
ഓകെ. ഞാൻ അക്ഷര..ഇവിടുത്തെ പി ആർ ഒ ആണ് . ഞാനിപ്പോ വന്നത് ഇതുവരെയുള്ള ബില്ല് തരാൻ ആയിരുന്നെ.. ഓപ്പറേഷന്റെ കോസ്റ്റ് അടക്കം ഇതുവരെ 4 ലക്ഷത്തി 13000 രൂപ ആയിട്ടുണ്ട്..
ആദിയുടെ നെഞ്ചിടിപ്പ് കൂടി.. 4 ലക്ഷം രൂപയോ..
അവൾ മനസ്സിലോർത്തു..
ബില്ല് ദേ ഇതാട്ടോ..
അവൾ ഒരു ബില്ല് ആദിക്കു നേരെ നീട്ടി.
വിറയാർന്ന കൈകളോടെ ആദി അതു വാങ്ങി..
ഇതിൽ 3 ലക്ഷത്തി 75000 രൂപ ഓപ്പറേഷന്റെ കോസ്റ്റും പിന്നെ സർജറി എക്വിപ്മെന്റ് കോസ്റ്റും ഒക്കെയാണ്.. അതു പേ ചെയ്തിട്ടുണ്ട്..
അവൾ പറഞ്ഞു .
ആദിയുടെ മനസ്സിൽ ഒരൽപ്പം ആശ്വാസം തോന്നി.. തന്റെ ശരീരത്തിന്റെ ഒരു രാത്രിയിലേയ്ക്കുള്ള വില.. 3ഏ മുക്കാൽ ലക്ഷം രൂപ..
അവളോർത്തു..ആ മിഴികൾ നിറഞ്ഞു..
ബാക്കി ഒരു 38000 ഇനി അടയ്ക്കണം.. അതു ഇന്ന് വൈകുന്നേരം സെറ്റിൽ ആക്കാൻ പറ്റുമോ മാഡം.. ഞങ്ങൾക്ക് നാളെ സാറിനെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ആയിരുന്നു..
ആദി ചുറ്റും നോക്കി..
ദേവയാനി അടുത്തെങ്ങും ഇല്ല. അവർ തന്നെപോലും നോക്കാതെ മുറിയിലേയ്ക്ക് പോയി എന്ന സത്യം അവൾ മനസ്സിലാക്കി. അവൾ ആ ബില്ല് എടുത്തു നോക്കി. 38000 രൂപ ഇന്ന് വൈകുന്നേരത്തിനു മുൻപിൽ എങ്ങനെ അടയ്ക്കാനാ..
അവളോർത്തു.
മാഡം..
വീണ്ടും അവളുടെ വിളിയാണ് ആദിയെ ഉണർത്തിയത്..
ആ...
അവൾ വിളികേട്ടു..
ഈ ബില്ല്..
ആ പെണ്കുട്ടി ചോദിച്ചു..
അടച്ചോളാം..
അവൾ അതിലേയ്ക്ക് നോക്കി പറഞ്ഞു..
പിന്നെ സങ്കടങ്ങൾ നെഞ്ചിൽ അമർത്തിപ്പിടിച്ചു മുൻപോട്ടു നടന്നു..
അവൾ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിനരികിലുള്ള കസേരയിൽ ചെന്നിരുന്നു..
അവളുടെ കണ്ണുകളിൽ നിന്നു ധാരയായി കണ്ണുനീർ ഉതിർന്നു വീണുകൊണ്ടേയിരുന്നു..അവൾ മറ്റേതോ ലോകത്തിലേക്ക് ഊളിയിട്ടു..
ആന്റി..
ആ വിളിയാണ് അവളുടെ മനസ്സിനെ ആശുപത്രിയിലെ നാലുചുവരുകൾക്കുള്ളിലേയ്ക്കു വീണ്ടും എത്തിച്ചത്..
ഒരു കൊച്ചു കുട്ടി. മിടുക്കനായ സുന്ദരനായ ഒരു കുഞ്ഞു. കയ്യിൽ ഒരു കളിപ്പാട്ടം ഉണ്ട്. ആർക്കും വാത്സല്യം തോന്നിപോകുന്ന ഒരു കുഞ്ഞു .
അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു..
ആന്റി കരയുവാണോ..
അവൻ ചോദിച്ചു..
അവൾ പെട്ടെന്ന് കണ്ണുതുടച്ചു അല്ല എന്ന് തലയാട്ടി..
എന്താ മോന്റെ പേര്..
അവൾ ചോദിച്ചു..
നവനീത്..
അവൻ പറഞ്ഞു.. ചെവിയിലേയ്ക്കു ഒരു വണ്ടി പാഞ്ഞു കയറിയ പോലെ തോന്നി ആദിക്കു..അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു..
അപ്പുണ്ണി എന്നാണല്ലോ എന്നെ മുത്തശ്ശി വിളിക്കുന്നെ..
അവൻ കൊഞ്ചലോടെ പറഞ്ഞു. അവൾ മറ്റെല്ലാം മറന്നവനെ വാത്സല്യത്തോടെ തലോടി..
എന്താ അപ്പുണ്ണി ഇവിടെ.
അവൾ അവനോട് ചോദിച്ചു..
എന്റെ അമ്മ ഇതിലാ .
അവൻ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് വിരൽ ചൂണ്ടി.
അമ്മയ്ക്കെന്തു പറ്റി..
അവൾ ആകാംഷയോടെ ചോദിച്ചു..
അമ്മയ്ക്ക് വയറുവേദനയായിട്ടു കൊണ്ടുവന്നതാ. പിന്നേ എനിക്ക് അനിയത്തികുട്ടി ഉണ്ടല്ലോ അമ്മേടെ കൂടെ.. വയറുവേദന കൂടിയപ്പോ അവൾ വയറ്റിന്ന് പുറത്തുവന്നു അമ്മേടെ കൂടെ കിടക്കുവല്ലേ. ഇപ്പൊ വയറുവേദന പോയല്ലോ..
അവൻ പറയുമ്പോഴും അവളുടെ ശ്രദ്ധ അവന്റെ കുഞ്ഞി കണ്ണിലെ നക്ഷത്ര തിളക്കത്തിലായിരുന്നു..
അച്ഛൻ എന്തിയെ അപ്പുണ്ണി..
അവൾ ചോദിച്ചു..
അച്ഛൻ പട്ടാളത്തിലാ..അങ്ങു ദൂരെ . ഠോ ഠോ..
അവൻ കൈ തോക്കു പോലെയാക്കി ഭിത്തിയിലേയ്ക്കു വെടിവെച്ചു.. അവളുടെ മനസ്സിനൊരു ആശ്വാസം തോന്നി..
ഇവിടെ ആരാ അപ്പുണ്ണിടെ കൂടെ.
മുത്തശ്ശിയും മുത്തച്ഛനും..
അവൻ പറഞ്ഞു..
ആഹാ..
അവൾ അവനെ തഴുകി..
ആന്റി എന്തിനാ കരഞ്ഞെ ആന്റിക്ക് സങ്കടമുണ്ടോ..
അവൻ നിഷ്കളങ്കമായി ചോദിച്ചു..
ഇല്ലല്ലോ.. ചുമ്മാ കരഞ്ഞതാ..
അവൾ പറഞ്ഞു..
സങ്കടമുണ്ടേലെ അപ്പുണ്ണി മാറ്റി തരാട്ടോ..
അവൻ അവളുടെ അരികിൽ കിടന്ന കസേരയിൽ കയറി ഇരുന്നു..
എങ്ങനെ .
അവൾ ചോദിച്ചു..
അപ്പുണ്ണിക്കു സങ്കടം വരുമ്പോ മുത്തശ്ശി കഥ പറഞ്ഞു തരുമല്ലോ..അപ്പുണ്ണി ആന്റിക്കും പറഞ്ഞുതരാമേ..
അവൻ പറഞ്ഞു.. അവന്റെ ഭാവം എന്തോ വലിയൊരു കാര്യം ചെയ്യുമ്പോലെയായിരുന്നു..
മ്.. കേൾക്കട്ടെ..
അവൾ കാതോർത്തു..
പണ്ടുപണ്ടു പണ്ടേ ഒരു രാജകുമാരി ഉണ്ടായിരുന്നെ.. ആ രാജകുമാരിയുടെ 'അമ്മ കുഞ്ഞിലെ സ്വർഗത്തിൽ പോയായിരുന്നെ.. അപ്പൊ രാജകുമാരിയുടെ അച്ഛൻ വേറെ ഒരമ്മയെ കൊണ്ടുവന്നെ..
അവൻ പറഞ്ഞു തുടങ്ങി..ആദി അവനെ ശ്രദ്ധയോടെ കേട്ടിരുന്നു..
ആ അമ്മയ്ക്ക് രാജകുമാരിയെ ഇഷ്ടമല്ലായിരുന്നെ.. ആ രാജകുമാരിയെ ഒത്തിരി അടിക്കേം പിച്ചുകേം ഒക്കെ ചെയ്യുമായിരുന്നെ.
അവൻ ഗൗരവത്തോടെ പറയുകയാണ്..അവൾ അത് കേട്ടിരുന്നു..
രാജകുമാരി പാവം എല്ലാം സഹിച്ചു കാത്തിരുന്നു.. ഒത്തിരി നാളു കഴിഞ്ഞപ്പോ രാജകുമാരിക്കൊരു അനിയത്തി ഉണ്ടായി..അപ്പൊ രാജകുമായിരുടെ പുതിയ അമ്മയ്ക്ക് രാജകുമാരിയോട് ഒത്തിരി ദേഷ്യമായെ.. അങ്ങനെ കാലങ്ങൾ കഴിഞ്ഞു പോയി.. ഒത്തിരിയൊത്തിരി ദിവസം കഴിഞ്ഞപ്പോ രാജകുമാരി വലിയ രാജകുമാരിയായി..
അവൻ നിലത്തേയ്ക്കിറങ്ങി നിന്നു..
ദേ ഇത്രേം മുടിയും ഇത്രേം നീളവും നല്ല വെള്ള പല്ലും വെളുത്ത മുഖവും ഒക്കെയുള്ള സുന്ദരി..
അവന്റെ കൈ എടുത്തുള്ള ആക്ഷനോടൊപ്പം പറച്ചിലും അവളെ വല്ലാത്തൊരു സന്തോഷം തോന്നിച്ചു..
എന്നിട്ട്..
അവൾ ചോദിച്ചു..
രാജകുമാരിയെ പോലെ അനിയത്തി രാജകുമാരിയും വലുതായി.. പക്ഷെ അനിയത്തി രാജകുമാരി അഹങ്കാരിയായിരുന്നെ.. ആരു പറഞ്ഞാലും അനുസരിക്കാത്ത 'അച്ഛനോട് തറുതല പറയുന്ന ചീത്ത കുട്ടിയായിരുന്നെ.. രാജകുമാരി വെറും പാവമായിരുന്നെ..അതുകൊണ്ട് എല്ലാവർക്കും നമ്മുടെ രാജകുമാരിയോടായിരുന്നെ ഒത്തിരിയിഷ്ടം
അവൻ പറഞ്ഞു..
മ്..
അവൾ മൂളി .
അതൊന്നും രാജകുമാരിയുടെ അമ്മയ്ക്കും അനിയത്തി രാജകുമാരിക്കും ഇഷ്ടമായില്ല.. അങ്ങനെ അവരൊക്കെ ചേർന്നു രാജകുമാരിയെ കൊല്ലാൻ തീരുമാനിച്ചു.. ആരുന്നറിയാതെ ഭടന്മാരെകൊണ്ടു ഒരു ദിവസം രാജകുമാരിയെ തട്ടിക്കൊണ്ടു പോയി..
രാജകുമാരിയുടെ കരച്ചിലൊന്നും ആരും കേട്ടില്ല ..അങ്ങനെ രാജകുമാരിയെ കയ്യും കാലും കെട്ടി കുതിരവണ്ടിയിൽ കേറ്റി ദൂരെ ദൂരെയൊരു കാട്ടിൽ കൊണ്ടുചെന്നു കെട്ടഴിച്ചു വിട്ടു..
പാവം നമ്മുടെ രാജകുമാരി.. ആ കാടുണ്ടല്ലോ ഭയങ്കര കാടായിരുന്നെ. സൂര്യന്റെ വെളിച്ചം പോലും എത്താത്ത കൊടും കാട്.. അവിടെ സിംഹോം ആനേം കടുവേം കാട്ടുപോത്തും ഒക്കെയുള്ള കൊടുങ്കാട്..
രാജകുമാരി രക്ഷിക്കണേ രക്ഷിക്കണേ എന്നാലറി വിളിച്ചു..
ആ കാട്ടിൽ ആര് കേൾക്കാനാ..
കടുവേടെ അലർച്ചയൊക്കെ അവിടെ മുഴങ്ങി കേട്ടപ്പോ നമ്മുടെ പാവം രാജകുമാരി കരഞ്ഞു.. ആകെ പേടിച്ചുപോയി..അപ്പൊ രാജകുമാരി നോക്കുമ്പോ ഒരു കടുവ.. രാജകുമാരിയുടെ തൊട്ടടുത്ത്.. പാവം രാജകുമാരി പേടിച്ചു നിലവിളിച്ചു..
ആരും കേട്ടില്ല. കടുവ ഗർർ.. എന്നുച്ചത്തിൽ അലറിക്കൊണ്ടു പാവം രാജകുമാരിയുടെ അടുത്തെത്തി..ഇപ്പൊ ചാകും എന്നു കരുതി രാജകുമാരി കണ്ണുകൾ ഇറുക്കി അടച്ചിരുന്നെ..
പെട്ടെന്ന് ഗർർ എന്ന കടുവയുടെ ഭയങ്കര ശബ്ദം അവിടെ മുഴങ്ങി..രാജകുമാരി പേടിച്ചു ബോധം കെട്ടുവീണു..
കണ്ണുതുറക്കുമ്പോ രാജകുമാരി ഒരു പട്ടു മെത്തയിലായിരുന്നെ.. താൻ സ്വർഗ്ഗത്തിലെത്തി എന്നു രാജകുമാരി കരുതി..ചുറ്റും നോക്കിയപ്പോ ഒരു കൊട്ടാരം പോലെയുള്ള സ്ഥലം.. അപ്പോഴേയ്ക്കും സുന്ദരനായ ഒരു രാജകുമാരൻ അകത്തു വന്നു..
ആഹാ..എന്നിട്ട്..
അവൾ ആകാംഷയോടെ അവനെ നോക്കി..
എന്നിട്ടെന്താ .രാജകുമാരി ബോധം കെട്ടു വീണപ്പോ കടുവ അലറിയില്ലേ. അതു നമ്മുടെ രാജകുമാരൻ അമ്പെയ്തിട്ടായിരുന്നെ. അങ്ങനെ കടുവ ചത്തു..രാജകുമാരൻ രാജകുമാരിയെ കുതിരവണ്ടിയിൽ കേറ്റി അവരുടെ കൊട്ടാരത്തിൽ എത്തിച്ചു .
ആഹാ..
അവൾ അത്ഭുതത്തോടെ അവനെ നോക്കി..
എന്നിട്ട് .
അവൾ ചോദിച്ചു..
എന്നിട്ടെ രാജകുമാരി രാജകുമാരിയുടെ വീടിനെപ്പറ്റിയും ഒക്കെ രാജകുമാരനോട് പറഞ്ഞു.. രാജകുമാരൻ രാജകുമാരിയെ രഥത്തിൽ കൊണ്ടുപോയി. രാജകുമാരിയുടെ അച്ഛന്റെ അടുത്താക്കി..എല്ലാം അച്ഛനോട് പറഞ്ഞു..പാവം രാജാവ് ഇതൊന്നും അറിയാതെ രാജകുമാരിയെ കാണാതെ സങ്കടത്തിലായിരുന്നു..
പിന്നെ രാജാവിന്റെ സമ്മതത്തോടെ സ്വർണ്ണരഥത്തിൽ രാജകുമാരിയേം കേറ്റി രാജകുമാരൻ പോയി..എന്നിട്ട് ഒത്തിരി നാൾ സുഖമായി ജീവിച്ചു..രാജകുമാരിയെ ഒത്തിരി സ്നേഹിച്ചും സന്തോഷിച്ചും..
അവൻ പറഞ്ഞു നിർത്തി .
ആന്റിക്ക് സങ്കടമുണ്ടേലെ ഇതുപോലെ രാജകുമാരൻ വരുമല്ലോ ആന്റിയെ രക്ഷിക്കാൻ..
അവൻ പറഞ്ഞത് കേട്ടു അവൾ അവനെ കെട്ടിപ്പുണർന്നു..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
താങ്ക്സ് അപ്പുണ്ണി..
അവൾ പറഞ്ഞു..
അപ്പുണ്ണി..
പെട്ടെന്ന് പ്രായമായ ഒരു സ്ത്രീ അവിടേയ്ക്ക് വന്നു..അവന്റെ മുത്തശ്ശിയാകണം..
അവൻ മുത്തശ്ശി എന്നും വിളിച്ചു ഓടിച്ചെന്നു .
എത്ര നേരമായി കുട്ടി നിന്നെ അന്വേഷിച്ചു നടക്കണു.. ഒന്നു പറഞ്ഞിട്ടു വന്നൂടെ ഇങ്ങട്.
അവർ സ്നേഹത്തോടെ തലോടിക്കൊണ്ടവനെ ശാസിക്കുന്നത് നോക്കി അവളിരുന്നു..
മുത്തശ്ശി ഞാനീ ആന്റിക്ക് കഥ പറഞ്ഞു കൊടുക്കുവായിരുന്നു. മുത്തശ്ശി പറയില്ലേ രാജകുമാരിടെ കഥ..
അവൻ പറഞ്ഞു..
എന്റെ മോളെ..ഭയങ്കര കുറുമ്പനാ. അച്ഛൻ ഇവിടില്ല പട്ടാളത്തിലാ... 'അമ്മ പ്രസവിച്ചു കിടക്കുവാ.. അതുകൊണ്ടവനങ്ങു ആളായി.. വായാടിയാ. വല്ലതും കുറുമ്പ് കാണിച്ചോ..
അവർ ചോദിച്ചു..
ഇല്ലമ്മേ.. കുഴപ്പമില്ല..അടങ്ങി ഇരിക്കുവായിരുന്നു..
അവൾ പറഞ്ഞു..
മോളുടെ ആരാ ഇവിടെ..
അവർ ചോദിച്ചു..
വല്യച്ഛൻ..
അവൾ പറഞ്ഞു..
എന്തു പറ്റിയതാ..
അവർ ചോദിച്ചു..
ആക്സിഡന്റാ..ഒരു ഓപ്പറേഷൻ കഴിഞ്ഞു..
അവൾ പറഞ്ഞു..
ആണോ ഇപ്പൊ എങ്ങനുണ്ട്..
അവർ ആകാംഷയോടെ ചോദിച്ചു..
കോമായിലാ. കുറച്ചു നാൾ പിടിക്കും നേരെയാക്കാൻ..
അവൾ സങ്കടത്തോടെ പറഞ്ഞു..
സാരമില്ലമോളെ. പ്രാർത്ഥിക്കു..എല്ലാം വേഗം ശെരിയാകും..എന്നാൽ ചെല്ലട്ടെ .റൂമിൽ ഇവന്റെ മുത്തച്ഛൻ മാത്രമേയുള്ളു..
അവർ പറഞ്ഞു..അവൾ തലയാട്ടി..അവർ നടന്നകലുന്നതും നോക്കി അവൾ നിന്നു..

അവൻ പോയപ്പോഴും മനസ്സിൽ അവന്റെ ആ വാക്കുകളായിരുന്നു നിറയെ..
*******************************
ഭക്ഷണം കഴിച്ചു എന്നു വരുത്തി ആദി ഓരോരുത്തരെയായി വിളിക്കുകയായിരുന്നു..പഴയ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും ഒക്കെ.. വൈകുന്നേരത്തിനിടയിൽ രൂപ 40000 വേണം..എങ്ങനെ എന്നവൾക്കൊരു രൂപവും കിട്ടിയില്ല..
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ നോക്കി..
ദേവയാനി കഴിച്ചിട്ടൊന്നു മയങ്ങുകയായിരുന്നു.
ചേച്ചീ..
അഖില ഓടിവന്നു..പുറകെ സൂര്യയും അകത്തുകയറി വാതിലടച്ചു..
അച്ഛനെങ്ങനുണ്ട് ചേച്ചി..കണ്ണുതുറന്നോ.. വല്ലതും സംസാരിച്ചോ..
അഖില ആകാംഷയോടെ ചോദിച്ചു..
അച്ഛൻ ഉറങ്ങുകയാ മോളെ..ബോധം വീണിട്ടില്ല.. പിന്നെ ഇപ്പൊ അച്ഛൻ ഒരു കോമാ സ്റ്റേജിലാ..പതിയെയെ റിക്കവർ ആകൂ..
അവൾ അഖിലയോട് പറഞ്ഞുകൊണ്ട് സൂര്യയെ നോക്കി..അവൾ വന്നപാടെ ഫോൺ കയ്യിലെടുത്തിരുന്നു..
സൂര്യേ..ഞാൻ പറഞ്ഞ ക്യാഷ് കൊണ്ടുവന്നോ..
അവൾ ചോദിച്ചു..ബാങ്കിൽ കിടക്കുന്ന പൈസ എടുക്കാൻ ആദി പറഞ്ഞിരുന്നു..
അവൾ ബാഗ് തുറന്നു കുറച്ചു രണ്ടായിരത്തിന്റെ നോട്ട് ആദിയുടെ നേരെ നീട്ടി..
അവൾ അതുവാങ്ങി എണ്ണി നോക്കി..
ഇതു 12000 അല്ലെ ഉള്ളു.. അക്കൗണ്ടിൽ 14500 ഉണ്ടായിരുന്നല്ലോ..
ആദി ചോദിച്ചു..
1000 രൂപ ബാങ്കുകാർ ബ്ലോക്ക് ചെയ്തു..മിനിമം ബാലൻസാ..പിന്നെയൊരു 1500 ഞാൻ എടുത്തു..
അവൾ നിസ്സാരമായി പറഞ്ഞു..
1500ഓ.. എന്തിന്..
ആദി ചോദിച്ചും.
എനിക്ക് കുറച്ച് കോസ്മെറ്റിക്‌സ് വാങ്ങണമായിരുന്നു..പിന്നെ ബ്യൂട്ടി പാർലറിൽ കയറി പെഡിക്യൂവറും ത്രേഡും ചെയ്തു..
അവൾ നിസ്സാരമായി പറയുന്നത് കേട്ട് ആദിയുടെ സർവ്വ സമനിലയും നഷ്ടമായി..
നീയൊക്കെ എന്തു ജന്മമാടി.. അച്ഛൻ ജീവനുവേണ്ടി പോരാടുമ്പോൾ മോൾക്ക് ബ്യൂട്ടി പാർലറിൽ ആഘോഷിക്കുന്നു.. രൂപ 40000 ഇപ്പൊ ഇവിടെ അടയ്ക്കാനുള്ളതാ.. എവിടുന്നുണ്ടാക്കും എന്നൊരു തിട്ടവുമില്ല . അപ്പോഴാ..
ആദി ചൂടായി..
കിടന്നു തുള്ളേണ്ട.. നിന്റെ ഷോ കണ്ട് ഒതുങ്ങാൻ ഞാൻ അഖിലയോ അച്ഛനോ അല്ല.. സൂര്യയാ.. പിന്നെ രൂപ ഉണ്ടാക്കുന്ന കാര്യം.. അതൊക്കെ നിനക്കു നിസ്സാരമല്ലേ.. ഇന്നലെ ഒരൊറ്റ രാത്രികൊണ്ട് നീയുണ്ടാക്കിയില്ലേ 3 3അര ലക്ഷം.. അതുപോലെ ഇതും അങ്ങുണ്ടാക്കിയാൽ മതി..
അതും പറഞ്ഞു സൂര്യ വീണ്ടും ഫോണിലേയ്‌ക്കൂളിയിട്ടപ്പോൾ ഒരൊറ്റ നിമിഷം ഭൂമി വിണ്ടുകീറി അതിലേയ്ക്ക് താണ് പോയിരുന്നെങ്കിൽ എന്ന് ആദി വെറുതെ ആശിച്ചു..
അവൾ ദേവയാനിയെ നോക്കി..അഖിലയെയും..
അഖില ഒന്നും മനസ്സിലാകാതെ നിൽക്കുകയാണ്..അവൾ ഒന്നും മിണ്ടാതെ മുറിക്കു പുറത്തേക്കിറങ്ങി..
സൂര്യ പറഞ്ഞതിനർത്ഥം ഇന്നലെ രാത്രി താൻ എവിടെയായിരുന്നെന്നും എന്തിനു പോയതാണെന്നും അവൾ അറിഞ്ഞു എന്നല്ലേ. താനും നവീനും വല്യമ്മയും മാത്രം അറിഞ്ഞിരുന്ന ആ കാര്യം എങ്ങനെ സൂര്യ അറിഞ്ഞു..
മോളെ..
ദേവയാനിയുടെ ശബ്ദം വിറച്ചു..അവൾ തിരിഞ്ഞു നോക്കി..
വല്യമ്മേ.. സൂര്യ..
അവൾ വിക്കി..
ഇന്നലെ രാത്രി മോളെവിടെ എന്ന ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു.. വീട്ടിൽ പോയി എന്ന് പറഞ്ഞെങ്കിലും അവൾ വീട്ടിൽ പോകുവാ എന്നു പറഞ്ഞപ്പോ അതും കള്ളമാണെന്നു തെളിയും എന്നു തോന്നി..
അപ്പോഴാ അവൾ കുറച്ചു പൈസ ചോദിച്ചത്..അതൂടെ കേട്ടപ്പോ ദേഷ്യം വന്നു. അവളോടെല്ലാം വിളിച്ചു പറഞ്ഞു കഴിഞ്ഞാ വേണ്ട എന്നു തോന്നിയത് .
അവർ തലതാഴ്ത്തി പറഞ്ഞു..
ഇവിടെ എന്തെടുക്കുവാ..എനിക്ക് വിശക്കുന്നു.. ഞാൻ പുറത്തുപോവാ കഴിക്കാൻ..ഒരഞ്ഞൂറ് രൂപ ഞാൻ അതീന്നെടുത്തിട്ടുണ്ട്.
സൂര്യ മുറി തുറന്നിറങ്ങി വന്നുകൊണ്ടു പറഞ്ഞു..
അവർ രണ്ടുപേരും അവളെ നോക്കി.
എന്റെ പൊന്നുകുഞ്ഞേ ആ പൈസ്‌ടെ കൂടെ ബാക്കി കൂടി ഉണ്ടാക്കിയാലെ ഇന്നീ ബില്ലടയ്ക്കാൻ പറ്റു. നീ ഒന്നു മനസ്സിലാക്ക് ഇവിടുത്തെ അവസ്ഥ.. ഇന്നലെ രാത്രി സ്വന്തം മാനം പണയം വെച്ചതാ ഇവൾ നിന്റച്ഛനു വേണ്ടി.. ഇനിയിവൾ എന്തു വേണമെന്നാണ്..
ദേവയാനി സൂര്യയോട് ചോദിച്ചു..
ഒരു രാത്രി ഒരുത്തന്റെ കൂടെ കഴിഞ്ഞാലും പിന്നെ പലവട്ടം അവന്റെ കൂടെ കഴിഞ്ഞാലും ഒരേ മൂല്യമാ.. ഒന്നോ രണ്ടോ ദിവസം കൂടി അവളൊന്നു സഹകരിച്ചാൽ ഇവിടുത്തെ കിടപ്പും കഴിപ്പുമടക്കം ഫ്രീയാകും.. കുറച്ചുനാൾ അതാ നല്ലത്..
എപ്പോഴാ ആ തമിഴൻ ചെട്ടിയാരുടെ ആളുകൾ വീടൊഴിപ്പിക്കാൻ വരുന്നതെന്നറിയില്ല . തൽക്കാലം ഇവിടെയാണ് സേഫ്. പിന്നെ നല്ല തൊലിവെളുപ്പും ഒത്ത ഒരു ശരീരവും ഉണ്ടല്ലോ..വല്യ ജോലിയൊന്നും അല്ലല്ലോ ഇത്...
അതും പറഞ്ഞവൾ മുൻപോട്ടു നടന്നതും പൊട്ടിക്കരഞ്ഞുകൊണ്ട് ആദി ആ വരാന്തയിൽ ഇരുന്നു...
കൂടിപ്പിറപ്പിനെ പോലെ സ്നേഹിച്ചവളുടെ നാവിൽ നിന്നു വീണതൊന്നും അംഗീകരിക്കാൻ പോലുമാകാതെ അവൾ കുഴങ്ങി..
ദേവയാനിയും ഒന്നും മിണ്ടിയില്ല.. മിണ്ടാൻ ബാക്കി വാക്കുകളൊന്നും ഉണ്ടായിരുന്നില്ല..
കുറച്ചു സമയം കഴിഞ്ഞതും അവൾ അകത്തേയ്ക്കു കയറി.. പലരും അവളെ ശ്രദ്ധിച്ചിരുന്നു.. അഖില ഇടയ്ക്കു വന്നു നോക്കിയെങ്കിലും സൂര്യയുടെ സ്ഥിരം വഴക്കുള്ളതിനാൽ അവൾ അത് കാര്യമാക്കിയില്ല..
അവൾ വാഷ് റൂമിൽ ചെന്നു മുഖം വൃത്തിയായി കഴുകി.
എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ഇരുന്ന പൈസ ബാഗിലേയ്ക്കിട്ടവൾ പുറത്തേയ്ക്കിറങ്ങി നടന്നു..
ആദി..എങ്ങോട്ടേക്കാ നീയീ പോകുന്നത്..
ദേവയാനി പുറകെ വന്നു ചോദിച്ചു..
തെരുവിലേയ്ക്..ഈ ശരീരത്തിനാരെങ്കിലും ഒരു രാത്രിയിലേയ്ക്ക് 50000 രൂപ തന്നാൽ അവരോടൊപ്പം പോകും.. കിടന്നുകൊടുക്കുന്ന ജോലിയല്ലേയുള്ളൂ.. കാലത്തേക്ക് ബില്ലടയ്ക്കാം..
അതും പറഞ്ഞു നടക്കുന്ന അവളെ നോക്കി കുറച്ചു നിമിഷം അവർ സങ്കടത്തോടെ നിന്നു.. സൂര്യ അപ്പോഴേയ്ക്കും അവിടേയ്ക്ക് തിരികെ വന്നിരുന്നു..
എന്തിയെ മഹാറാണി.
സൂര്യ ദേവയാനിയോട് ചോദിച്ചു..
പാവം എന്റെ കുട്ടി... നീ പറഞ്ഞതൊക്കെ അവൾക്ക് വല്ലാതെ വേദനിച്ചു. ഒന്നോർക്കണം നിന്റെ അച്ഛനുവേണ്ടിയാണ് അവൾ ഇന്നലെ രാത്രി അവനുമുന്പിൽ കിടന്നുകൊടുത്തത്..
അവർ സങ്കടത്തോടെ പറഞ്ഞു..
എന്നിട്ട്.. ഇന്നെന്തിയെ..
അവൾ പരിഹസത്തോടെ ചോദിച്ചു..
വീണ്ടും പോയി.. ഇത്തവണ എങ്ങോട്ടേക്കാണെന്നറിയില്ല.. ഏതായാലും കാലത്തേക്ക് 50000 അവൾ കൊണ്ടുവരും..
അവർ ഉറപ്പോടെ പറഞ്ഞു..
ചങ്ക് തകരുകയാ അതിന്റെ വിധിയോർത്തിട്ടു..
അവർ പറഞ്ഞു..
ഓഹോ . ചങ്കിന്റെ ഏതു പോർഷനാ തകരുന്നത്..
സൂര്യ പുഞ്ചിരിയോടെ ചോദിച്ചു..
ഓ..അതീ ഇടതു ഭാഗത്തിന്റെ ഒരു കോണിലായിട്ടു വരും..
അതും പറഞ്ഞവർ പൊട്ടിച്ചിരിച്ചു. കൂടെ സൂര്യയും.. ആ ചിരിയിൽ ആദിയുടെ ജീവിതം തല്ലിത്തകർത്തിന്റെ എല്ലാ സന്തോഷവും അടങ്ങിയിരുന്നു..
ആ..ഇവിടെ നിൽക്കാതെ വേഗം അയാളെ വിളിച്ചു പറയ്.. അയാൾ അവിടെ കാത്തിരിക്കുവാ.. ആക്രാന്തം പിടിച്ചോണ്ട്. അറിയാമല്ലോ..ആ വീടെങ്കിലും തിരിച്ചു വേണേൽ അവൾ അയാളുടെ കയ്യിൽ എത്തണം..പിന്നെ ഒക്കെ അയാൾ നോക്കിക്കോളും.
സൂര്യ പറഞ്ഞു.
ഓ..മറന്നു..
അതും പറഞ്ഞവർ ഫോൺ അടുത്തൊരു നമ്പർ ഡയൽ ചെയ്തു ചെവിയോടടുപ്പിച്ചു..
ആ റിങ് അവസാനിച്ചതും മരുവശത്തെ നിശ്ശബ്ദതയ്ക്കു മറുപടിയായി ഡൺ എന്ന ദേവയാനിയുടെ വാക്കിൽ ആ കാൾ കട്ടാകുമ്പോൾ ദേവയാനിയുടെയും സൂര്യയുടെയും മുഖം സന്തോഷത്താൽ നിറഞ്ഞു..
****************************
ആദി മുൻപോട്ടു നടന്നു.. എന്തു ചെയ്യണം എന്നൊരൂഹവും ഇല്ല.. വല്യച്ഛൻ.. തന്റെ ആകെയുണ്ടായിരുന്ന തണൽ..അതു നഷ്ടമായിരിക്കുന്നു.. ഇനി എന്ത്..
ആ ബില്ലിലേയ്ക്കു അവൾ കണ്ണോടിച്ചു.. കയ്യിൽ 11500 രൂപയും താനുമുണ്ട്. അവിടുന്നു വല്യമ്മയോട് എന്തൊക്കെയാ പറഞ്ഞിട്ട് വന്നത്.. താൻ അത്രയ്ക്കും അധഃപതിച്ചോ..
അവളോർത്തു.. അവളുടെ കണ്ണു നിറഞ്ഞു . എന്തു ചെയ്യും താൻ..ഇത്ര വലിയൊരു തുക. എവിടുന്നുണ്ടാക്കും താൻ..

അവൾ അപ്പുണ്ണിയുടെ ആ വാക്കുകൾ ആലോചിച്ചു നിൽക്കെ കാറിന്റെ കീയുമെടുത്തു പുറത്തേയ്ക്കു പോകുന്ന നവീനെ അവൾ കണ്ടു..
അവൾ കുറച്ചു നിമിഷം അവിടെ നിന്നു. പിന്നെ എന്തോ ഒരു ശക്തിയുടെ പ്രേരണയെന്നോണം അവൾ അവനു പിന്നാലെ നടന്നു..
*******
ഈ കഥ ഇങ്ങനെയേ മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുയുള്ളൂ.. കുറച്ചു പാർട്ട് കൂടി കഥ ഇങ്ങനെയേ പോകൂ..
പിന്നെ ആദി കണ്ണീർ സീരിയലിലെ നായികയെപോലെ ആണെന്നൊക്കെ തോന്നുന്നതിന് എനിക്കൊന്നെ പറയാനുള്ളൂ.. ഏതൊരു പെണ്ണും ഇത്തരത്തിലൊരു സാഹചര്യത്തിൽ ചിലപ്പോൾ ഇങ്ങനെയൊക്കെയേ പ്രതികരിക്കുകയുള്ളൂ.. പല വ്യക്തിത്വം അനുസരിച്ച് അതു മാറാം..
എന്തായാലും അഭിപ്രായം തുറന്നുപറയാൻ എല്ലാവർക്കും അവകാശമുണ്ട്.. ഞാനത് സസന്തോഷം സ്വീകരിക്കുന്നു..ഈ പാർട്ട് ഇഷ്ടമായാലും ഇല്ലെങ്കിലും പറയണേ..
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
സസ്നേഹം ഗൗരി.
© Copyright Protected
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....