ഇനിയെന്നും നിനക്കായി.. 8
അവൾ പതിയെ എഴുന്നേറ്റു.. കണ്ണിൽ വീണ്ടും നീർക്കണങ്ങൾ നിറയുന്നു..പാടില്ല.. തോറ്റുകൊടുത്താൽ ചിലപ്പോൾ തന്റെ അവസ്ഥയിൽ നാളെ നിൽക്കുക തന്റെ അനിയത്തിമാരായിരിക്കും...
അവൾ കണ്ണു തുടച്ചു.. കയ്യുയർത്തിയപ്പോൾ മുട്ടിനു നല്ല നീറ്റൽ അനുഭവപ്പെട്ടു.. നല്ല തലവേദനയും ഉണ്ട്.. അവൾ മുറിക്കു പുറത്തേക്കിറങ്ങി..
പതിയെ നടന്നു.. നവീൻ അൽപ്പം മാറിനിന്നു ഫോൺ ചെയ്യുകയായിരുന്നു.. അവളുടെ പോക്ക് കണ്ടവൻ നിന്നു.. അവന്റെ കണ്ണുകളും പതിയെ നിറഞ്ഞു..
നിന്റെ സങ്കടങ്ങളിൽ നിന്നെക്കാൾ വേദന അനുഭവിക്കുന്നത് ഞാൻ തന്നെയാണ് ആദി.. നിന്റെ ഹൃദയത്തിന്റെ പിടച്ചിൽ മറ്റാരേക്കാളും എനിക്ക് അറിയാം.. പക്ഷെ ഇപ്പോൾ നിന്റെ കണ്ണുനീരൊപ്പാൻ എന്റെ കൈകൾക്ക് ബലമില്ല.. നിന്റെ കണ്ണുനീരിന് കാരണം ഞാനാണ്..
ചില സ്നേഹം ഇങ്ങനെയാണ് ആദി.. വേദനിപ്പിക്കുമ്പോഴും നീ എന്നെ സ്നേഹിക്കുന്നതിന്റെ ഒരംശം പോലും മറ്റാരും ഇന്നും എനിക്കായി നൽകിയിട്ടില്ല..
അവൻ നിറകണ്ണുകൾ തുടച്ചു.. ഫോണിലേക്കു വന്ന കാൾ എടുത്തു
എന്തായി വിശ്വേട്ടാ..
അവൻ എടുത്തയുടൻ ചോദിച്ചു..
എന്നെ ഒരു കാര്യം ഏല്പിച്ചിട്ടു ഇന്നുവരെ നടക്കാതിരുന്നിട്ടുണ്ടോ.. ഷിംലയിലെ മീറ്റിങ്ങിന് പ്രഭാകർ സർ പൊയ്ക്കോളും.. ബാംഗ്ലൂരിലെ ഇന്റർനാഷണൽ കോണ്ഫറൻസിന് പക്ഷെ നാളെ ഉച്ചയ്ക്ക് തന്നെ റിപ്പോർട്ട് ചെയ്യണം.. ബിസിനെസ്സ് ക്ലാസ്സിൽ പോലും ഫ്ലൈറ്റ് ടിക്കെറ്റ് അവയ്ലബിൾ അല്ല
മറുതലയ്ക്കൽ നിന്നു ശാന്തമായി വിശ്വനാഥ പണിക്കർ സംസാരിച്ചു..
അവൻ പുഞ്ചിരിച്ചു..
ഫ്ലൈറ്റ് ടിക്കെറ്റ് വേണ്ട വിശ്വേട്ടാ ഞാൻ വോൾവോ ബുക് ചെയ്തിട്ടുണ്ട്..
അവൻ പറഞ്ഞു..
എന്നാൽ ശെരി..
അയാൾ പറഞ്ഞു..
അച്ഛനെ എങ്ങനെ സമ്മതിപ്പിച്ചെടുത്തു..
അവൻ ചോദിച്ചു.
നിന്റെ അച്ഛനല്ലേ. നിന്റെ സകല കുരുത്തക്കേടും അതിന്റെ അപ്പുറോം കഴിഞ്ഞേച്ചിരിക്കുന്നവനാ നിന്റെ അച്ഛൻ.. പിന്നെ ഇപ്പോൾ പിണക്കത്തിലാണെങ്കിലും നിനക്കൊരു ചെറിയ അപകടം വന്നു എന്ന് കേട്ടാൽ അവനു സഹിക്കില്ല.. അതുകൊണ്ടാ വയ്യാഞ്ഞിട്ടും നീ പോകാനിരിക്കുകയാ എന്നു പറഞ്ഞപ്പോൾ അവൻ അതെതിർത്തത്.
അയാൾ പറഞ്ഞു..
മ്.. ശെരി..
അവൻ അതും പറഞ്ഞു ഫോൺ വെച്ചു..
അവൻ പുഞ്ചിരിച്ചുകൊണ്ടോർത്തു..
തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവത്തിനു ശേഷം താനുമായി പഴയപോലെ ഇടപെടുന്ന ഒരേയൊരു വ്യക്തിയേയുള്ളൂ.. വിശ്വേട്ടൻ.. അച്ഛന്റെ സുഹൃത്തായ വിശ്വേട്ടൻ പണ്ടേ തനിക്കു പ്രിയപ്പെട്ടവനായിരുന്നു..
അച്ഛൻ പറഞ്ഞു കേട്ട വിശ്വേട്ടൻ ആരെയും കൂസാത്ത സ്വഭാവക്കാരനായിരുന്നു.. മുറപ്പെണ്ണായ രാധികയെ സർക്കാർ ജോലിക്കാരനു മാത്രേ കല്യാണം കഴിച്ചു കൊടുക്കുകയുള്ളൂ എന്ന അമ്മാവന്റെ വാക്ക് കേട്ട നിമിഷം ആ കൈപിടിച്ചു കുമാരനല്ലൂർ അമ്മയുടെ മുൻപിൽ നിന്നു കഴുത്തിൽ മംഗല്യസൂത്രമണിയിച്ച വിശ്വനാഥൻ..
അന്ന് വെറുമൊരു കച്ചവടക്കാരനായ അനന്തിരവനെ കല്യാണം കഴിച്ചു കുറ്റത്തിന് ഒറ്റമകളായ രാധികയെ അവളുടെ അച്ഛൻ പടിയടച്ചു പിണ്ഡം വെച്ചപ്പോൾ അവരുടെ കൈപിടിച്ചു പുതിയ നാട്ടിലേയ്ക്ക് അയാൾ കുടിയേറി പാർത്തു..
4 വർഷം.. ബിസിനെസ്സ് തകർന്നു തരിപ്പണമായപ്പോഴും തുടർന്ന് സുഹൃത്തായ പ്രഭാകര മേനോന്റെ സഹായത്തോടെ വീണ്ടും കെട്ടിപാടുത്തപ്പോഴും എന്നും അദ്ദേഹത്തോടൊപ്പം രാധിക ഉണ്ടായിരുന്നു.. മക്കളില്ലാത്ത സങ്കടം മാറ്റുവാൻ നൂറുകണക്കിന് വഴിപാടുകൾ നേർന്നതിനിടയിലാണ് അവർക്കിടയിലേയ്ക്കു ആ സന്തോഷ വാർത്ത എത്തിയത്.. രാധിക ഗർഭിണിയാണെന്ന്.. 3 മാസത്തിനു ശേഷം കണ്ണനെ കണ്ടു നന്ദി പറയാൻ ഗുരുവായൂർ പോയ വിശ്വനാഥനെ ചതിച്ചത് അർദ്ധരാത്രിയിൽ പിടികൂടിയ ഉറക്കമായിരുന്നു..
അന്ന് അവർ സഞ്ചരിച്ചിരുന്ന അംബാസിഡർ കാറിൽ നിന്നും അദ്ദേഹത്തെ ആരൊക്കെയോ ചേർന്നു പുറത്തെടുത്തപ്പോഴേയ്ക്കും ഇരു കാലുകളും അറ്റുപോയ ആ ശരീരത്തിൽ അവശേഷിച്ച ജീവന് ജീവനറ്റ തന്റെ പ്രിയതമയുടെ ശരീരവും അതിനുള്ളിലെ പിറക്കാതെ പോയ കണ്മണിയുടെ ഭ്രൂണവും മാത്രമേ ബാക്കിയായുള്ളൂ..
പിന്നീട് ജീവിതം മദ്യപാനത്തിനടിമപ്പെടുത്തി ഉള്ളതെല്ലാം നശിപ്പിച്ചു തെരുവിലേയ്ക്കിറങ്ങിയ വിശ്വനാഥനെ ശാസനയോടെ തന്റെ കൂടെ പ്രഭകരമേനോൻ കൂട്ടിയതും തുടർന്ന് ഇന്നീ നിമിഷം വരെ പ്രഭാകരമേനോന്റെ ഏറ്റവും വിശ്വസ്തനായ മാനേജരായി ജോലി ചെയ്യുന്നതും വിശ്വനാഥന്റെ ചരിത്രം.
നവീനിന്റെ 2ആം വയസ്സിൽ ചുവന്നു കുഴിഞ്ഞ കണ്ണുകളും ക്ഷീണിച്ചു വീങ്ങിയ ശരീരവുമായി വാക്കിങ് സ്റ്റിക്ക് കുത്തി അച്ഛന്റെ കൈപിടിച്ചു കയറിവന്ന ആ രൂപത്തോട് ആദ്യം ഭയമായിരുന്നു.. തുടർന്ന് അച്ഛന്റെ നിർദേശപ്രകാരം അദ്ദേഹവുമായി കൂട്ടുകൂടാനും കളിക്കാനും തുടങ്ങിയപ്പോൾ തന്റെ പിറക്കാതെപോയ കണ്മണിയായി അയാളും നവീനിനെ കണ്ടുതുടങ്ങി.. പിന്നീട് അച്ഛനോളം തന്നെ അവനു പ്രിയപ്പെട്ടവനായി അദ്ദേഹം മാറി..
ഒരിക്കലും അംഗീകരിക്കാനാകാത്ത പല ആരോപണങ്ങളും അവനു നേരെ വന്നപ്പോഴും.പ്രിയപ്പെട്ടവർ ഒന്നടങ്കം കൈവിട്ടു കുറ്റപ്പെടുത്തിയപ്പോഴും വെയ്പുകാലിൽ തന്റെ വേദനകളെ ഉറപ്പിച്ച ആ മനുഷ്യൻ അവനു കൈത്താങ്ങായി നിന്നു.. ഒരിക്കൽ പോലും കുറ്റപ്പെടുത്താതെ സത്യം തെളിയിക്കുവാനുള്ള ഊർജം പകർന്നു നൽകി...
അവൻ പുഞ്ചിരിച്ചു.. ആ മനുഷ്യനോടും താനിന്നൊരു കള്ളം പറഞ്ഞു.. ആക്സിഡന്റിൽ തന്റെ നെറ്റി മുറിഞ്ഞു എന്നു.. അതു കേട്ട വേദനയിൽ ഷിംലയിലേയ്ക്കുള്ള തന്റെ ട്രിപ്പ് അച്ഛന്റെ തലയിൽ കെട്ടിവെച്ച സൗകര്യപൂർവം ബാംഗ്ലൂരിലേക്ക് മാറ്റിത്തരുമ്പോൾ ആ മനുഷ്യന്റെ ഹൃദയത്തിൽ ഒരച്ഛനുള്ള എല്ലാ വേവലാതികളും ഉണ്ടായിരുന്നിരിക്കണം..
സാരമില്ല.. എല്ലാമറിയുമ്പോൾ അദ്ദേഹം മറ്റാരേക്കാളും സന്തോഷിക്കും.. ആദിയെ അദ്ദേഹം മകളെപോലെയാണ് കണ്ടത്.. അവൾക്കൊരാപത്തും താൻ കാരണം ഉണ്ടായി എന്നദ്ദേഹത്തിനു വിശ്വസിക്കാൻ ആകില്ല.. അതുതന്നെയാകാം അങ്ങനൊരു കള്ളം പറയേണ്ടി വന്നതിനുള്ള കാരണവും..
അവനോർത്തു..
ഭയങ്കര ആലോചനയിലാണല്ലോ.. എന്താ നവനീത് ഡോക്ടറെ വല്ല മാലാഖയും ഉള്ളിൽ കേറിയോ..
പുറകിൽ നിന്നുള്ള ശബ്ദത്തിനുടമയെ അവൻ തിരിഞ്ഞു നോക്കി..
ഗായത്രി പുഞ്ചിരിയോടെ നിൽക്കുന്നു..
അവൻ ചിരിച്ചു..
ആ ഒരു മാലാഖ..
അവൻ പതിയെ അകത്തേയ്ക്കു നടന്നു..
അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും തന്നോടുള്ള അവന്റെ പെരുമാറ്റം അൽപ്പം മൃദുവായതുപോലെ അവൾക്കനുഭവപ്പെട്ടു..
അവൾ പുഞ്ചിരിയോടെ അവന്റെ യാത്ര നോക്കി നിന്നു.
***********************************
ആദി മുറിയിലേയ്ക്ക് ചെന്നു.. അവൾ ഡോർതുറന്നതും അകത്തു കയറിയതും ഒന്നുമറിയാതെ ദേവയാനി നല്ല ഉറക്കത്തിലാണ്. ഊണു കഴിഞ്ഞുള്ള ഉച്ചയുറക്കം..
അവൾ അവരെ നോക്കി..തുടർന്ന് മാധവമേനോനെയും..
ഒന്നുമറിയാതെ ദിവസങ്ങളായി ഉറങ്ങുകയാണദ്ദേഹം.. അവളുടെ കണ്ണുനിറഞ്ഞു.. ആ കൈകൾ അവളെടുത്തു മടിയിൽ വെച്ചു .
എന്നും മാധവമേനോന് ഏറ്റവുമിഷ്ടം ആദിയോടായിരുന്നു..അവളുടെ ചിരിയും കളിയും തമാശയും ഒക്കെ അദ്ദേഹത്തിനോട് മാത്രവുമായിരുന്നു..
ആദിയുടെ അച്ഛന്റെ അമ്മയ്ക്കും അച്ഛനും അവർ 3 മക്കളായിരുന്നു..
മാധവമേനോനും കൃഷ്ണപ്രസാദും പാർവതിയും.. ആദിയുടെ അച്ഛൻ കൃഷ്ണപ്രസാദിന് ഒറ്റമകൾ.. കൃഷ്ണപ്രസാദ് പഠനത്തിലും ബുദ്ധിയിലും എന്നും മുന്പിലായിരുന്നു..കുടുംബസ്വത്തു ഭാഗം വെച്ചപ്പോഴും ദേവയാനി തന്നെയാണ് തറവാട് വേണ്ട എന്നു പറഞ്ഞത്..അതിനൊരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളു.. അവർക്ക് മാധവമേനോന് അച്ഛനെയും അമ്മയെയും നോക്കാൻ താൽപര്യമില്ലായിരുന്നു..
വിവാഹം വേണ്ട എന്നു വെച്ചു നിന്ന മാധവമേനോൻ ഒരുപാട് വൈകിയാണ് ദേവയാനിയെ വിവാഹം കഴിക്കുന്നത്.. തീരെ പാവപ്പെട്ട ഒരു വീട്ടിലെ ആയിരുന്നു ദേവയാനി.. മറ്റൊരു നാട്ടിൽ നിന്നും അവരുടെ നാട്ടിലേയ്ക്ക് കുടിയേറി പാർത്ത അവരെ കല്യാണം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചതിന്റെ കാരണം ആർക്കും ഇന്നും അറിയില്ല..
മാധവമേനോന്റെ വിവാഹം കഴിഞ്ഞു 3 മാസമായപ്പോഴേയ്ക്കും ദേവയാനി ഗർഭിണിയായി.. വിവാഹത്തിന്റെ സമയത്തു ആദിയുടെ 'അമ്മ ഗര്ഭിണിയായിരുന്നു..അങ്ങനെ വെറും മാസങ്ങളുടെ വ്യത്യാസത്തിൽ ആദിയും സൂര്യയും ജനിച്ചു..
മാധവമേനോന്റെ അച്ഛനും അമ്മയും മരിച്ചതോട് കൂടെ ദേവയാനിക്കു തറവാട് കൈവിട്ടു പോയതിന്റെ അമർഷം തുടങ്ങി .അതിലൊന്നും താത്പര്യമില്ലാതിരുന്ന ആദിയുടെ അച്ഛനും അമ്മയും ബിസിനെസ്സ് ആവശ്യങ്ങളുടെ പേരിൽ തറവാട്ടിൽ നിന്നു മാറി സിറ്റിയിൽ തന്നെ ഒരു വീട് വെച്ചു.
ആദിയുടെ 14ആം വയസ്സിൽ അവളെ അനാഥയാക്കി അച്ഛനും അമ്മയും ഒരപകടത്തിൽ മരിച്ചതോടെ അവളെ മാധവമേനോൻ തറവാട്ടിലേക്ക് കൂട്ടി. അതിനിടയിൽ ദേവയാനി അഖിലയെയും പ്രസവിച്ചു.
അഖില കുഞ്ഞായിരുന്നപ്പോൾ മുതലേ സൂര്യയെക്കാളും അവൾക്കു ആദിയോടായിരുന്നു താല്പര്യം.. ദേവയാനിയും സൂര്യയും ആദിയെ കിട്ടുന്ന അവസരത്തിലൊക്കെയും കുത്തിനോവിക്കാനും ഉപദ്രവിക്കാനും ശ്രമിക്കാൻ തുടങ്ങിയതോടെ മാധവമേനോന്റെ ശബ്ദം ഉയർന്നുതുടങ്ങി..എന്നും ആദിക്കൊരു സുരക്ഷയായി അദ്ദേഹം നിലകൊണ്ടു. എന്നും അദ്ദേഹം പറയുമായിരുന്നു അവളാണ് തന്റെ അഭിമാനമെന്നു.. പക്ഷെ..
അവളുടെ മിഴി നിറഞ്ഞൊഴുകി..
നീയെപ്പോ വന്നു..ദേവയാനിയുടെ ശബ്ദം അവളെ ഓർമകളിൽ നിന്നും മടക്കിവിളിച്ചുകൊണ്ടു വന്നു.അവൾ അവരെ നോക്കി..
ഈ സ്നേഹം സത്യമോ മിഥ്യയോ..ഒന്നുമറിയില്ലല്ലോ ഈശ്വരാ.. അവളോർത്തു..
അയ്യോ..നീനക്കിതെന്താ പറ്റിയെ..നവീൻ നിന്നെ ഉപദ്രവിച്ചോ..
അവർ വെപ്രാളപ്പെട്ടു എഴുന്നേറ്റു വന്നു..
ഹേയ്.. ഒരു ആക്സിഡന്റ് .രാവിലെ ഇന്റർവ്യൂവിനു പോകാനിറങ്ങിയപ്പോൾ ഉണ്ടായതാ.. കുഴപ്പമില്ല..
അവൾ നിസ്സാരവത്കരിച്ചു.
അതേങ്ങാനാ.. ഇപ്പോൾ സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലല്ലോ നിനക്കു .
അവർ ശാസിച്ചു..
ആദി അതിനു മറുപടി നൽകിയില്ല..
നീ വല്ലതും കഴിച്ചോ..
അവർ ചോദിച്ചു..
ഇല്ല..
അവൾ പറഞ്ഞു..
ഞാൻ വാങ്ങിയ ചോറിന്റെ ബാക്കിയിരിപ്പുണ്ട്..എടുക്കട്ടേ..
അവർ ചോദിച്ചു..
ആ എടുത്തോളൂ..
അവൾ പറഞ്ഞിട്ടു കൈകഴുകുവാൻ പോയി..അവൾക്കു നന്നേ വിശക്കുന്നുണ്ടായിരുന്നു..
അവൾ കൈകഴുകി വന്നിരുന്നു..അവർ പാത്രമെടുത്തുവെച്ചു പൊതിച്ചോറിൽ ബാക്കിയുണ്ടായിരുന്ന ചോറും കൂട്ടാനും എടുത്തുവെച്ചു..
വല്യച്ഛനും വല്ലതും കൊടുത്തോ വല്യമ്മേ..
അവൾ ചോദിച്ചു..
കഞ്ഞിയോ ഓട്ട്സോ വേവിച്ചു മിക്സിയിൽ അടിച്ചെടുക്കാൻ പറഞ്ഞു..ട്യൂബിൽ കൂടെ അതു കൊടുക്കാം..
അവർ പറഞ്ഞു..
ഇന്റർവ്യൂവിനു പോയിട്ടെന്തായി..
അവർ ചോദിച്ചു..
ജോലി കിട്ടി..
അവൾ പറഞ്ഞതും ദേവയാനിയുടെ മുഖം വിവർണ്ണമായി.. ആദിയത് ശ്രദ്ധിക്കുകയും ചെയ്തു..
അവന്റെ കൂടെ ജോലി ചെയ്യുന്നതിൽ നിനക്കു താത്പര്യമില്ലല്ലോ..അവർ പറഞ്ഞു..
ഞാനിപ്പോൾ ചെയ്യുന്ന ജോലി ചെയ്യാൻ അന്തസ്സുള്ള ഏതൊരു പെണ്ണിനും മടി തോന്നുമല്ലോ..
അവൾ പറഞ്ഞു.. ദേവയാനി മുഖം കുനിച്ചിരുന്നു..
താത്പര്യമുണ്ടായിട്ടല്ല.. മറ്റൊരു ജോലി എനിക്കിപ്പോൾ സ്വപ്നം പോലും കാണാൻ കഴിയില്ല . അതു മാത്രമല്ല.. മറ്റേതൊരു ജോലിയാണെങ്കിലും ആ വീടുവിട്ട് നമ്മൾ ഇറങ്ങേണ്ടി വരും . പ്രായമായ രണ്ടു പെണ്കുട്ടികളെയും വയ്യാതെ കിടക്കുന്ന വല്യച്ഛനെയും കൂട്ടി നമ്മൾ എങ്ങോട്ടിറങ്ങും..
അവൾ ചോദിച്ചു..
ദേവയാനിക്കുത്തരം ഉണ്ടായിരുന്നില്ല..
അതു മാത്രമല്ല.. മറ്റൊരാളുടെ കീഴിൽ ഞാൻ ജോലിക്കു പോകാം.. പക്ഷെ അയാൾ ഏതു തരക്കാരനാണെന്നു ഞാൻ എങ്ങനെ അറിയും. ആയാലും എന്നോടെന്റെ ശരീരം ആവശ്യപ്പെട്ടാൽ..
അവൾ ചോദ്യാർത്ഥത്തിൽ അവരെ നോക്കി..
അതാടി എനിക്കും വേണ്ടത്..
അവർ മനസ്സിലാണ് പറഞ്ഞത്.. അവർ സങ്കട ഭാവത്തിൽ അവളെ നോക്കി..
അവളുടെ കണ്ണും നിറഞ്ഞു . പതിയെ അവർ കൂട്ടാനൊഴിച്ചു ചോറു കയ്യിലെടുത്തു..
അപ്പോഴേയ്ക്കും ആദിയുടെ ഫോൺ ശബ്‌ധിച്ചു..
അവൾ അതെടുത്തു നോക്കി..
നവീനാണ്..
അവൾ വേഗം ഫോണെടുത്തു..
ഹലോ..
പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു..
ഇന്ന് 5അരയ്ക്കുള്ള വോൾവോയിൽ ടിക്കെറ്റ് ബുക് ചെയ്തിട്ടുണ്ട്.. അത്യാവിശം ഒരാഴ്ചത്തേയ്ക്കുള്ള ഡ്രസ്സ് പിന്നെ നിന്റെ മെഡിസിൻസ്, പിന്നെ അത്യാവിശമുള്ള ബാക്കി സാധനങ്ങളും. എല്ലാം എടുത്തു റെഡിയായിരുന്നോളൂ.. 5 മണിക്ക് റെഡിയായി ബസ് സ്റ്റാൻഡിൽ നിന്നാൽ മതി..
അത്രയും പറഞ്ഞവൻ ഫോൺ കട്ടാക്കി..
അവൾ രണ്ടുനിമിഷം ഫോണും പിടിച്ചവിടെ നിന്നു..
എന്താ മോളെ..
ദേവയാനി ആകാംഷയോടെ അവളെ നോക്കി..
അത്.. എനിക്ക് ഒരു യാത്രയുണ്ട്.. ജോലിയുമായി ബന്ധപ്പെട്ടാണ്.. ഇന്ന് വൈകുന്നേരം തിരിക്കണം.. ഒരാഴ്ചയെങ്കിലും കുറഞ്ഞതേടുക്കും തിരിച്ചെത്താൻ..
അവൾ പറഞ്ഞു. ദേവയാനിയുടെ മുഖം മങ്ങി. ഉള്ളിൽ പൊട്ടിച്ചിരിച്ചുകൊണ്ട് സങ്കടഭാവത്തിൽ അവർ അവളെ നോക്കിയിരുന്നു..
ഇപ്പൊ സമയം 2 അരയായല്ലോ. ഇനിയെപ്പോഴാ..
അവർ ചോദിച്ചതും പാത്രവുമെടുത്തവൾ എഴുന്നേറ്റു.. ചോറു വെസ്റ്റ് ബിന്നിൽ ഇട്ടു പാത്രം കഴുകിവെച്ചു .
ഞാനൊന്നു വീടുവരെ പോവാ..
അവൾ അതും പറഞ്ഞു വല്യച്ഛനോ അരികിലേക്ക് ചെന്നു. ആ നെറ്റിയിൽ മൃദുവായി ഒരു ചുംബനം നല്കാവേ അവളുടെ കണ്ണുനീർ അയാളുടെ നെറ്റിയിലേയ്ക്കു പതിച്ചു..
വേഗം കണ്ണുതുടച്ചു അവൾ വീട്ടിലേയ്ക്കിറങ്ങി..
ആന്റി..
ദൃതിയിൽ ഓടുമ്പോഴായിരുന്നു പുറകിൽ നിന്നൊരു വിളി..
അവൾ തിരിഞ്ഞു നോക്കി..
അപ്പുണ്ണി..
അവൾ അവനെ കണ്ടതും ഓടി അടുത്തേയ്ക്ക് ചെന്നു.. അവനോടവൾക്കു ആദ്യകാഴ്ചയിലെ ഒരു പ്രത്യേക വാത്സല്യവും സ്നേഹവും തോന്നിയിരുന്നു..അതുകൊണ്ടു തന്നെ മറ്റെല്ലാം മറന്നു അവൾ അവനെ കെട്ടിപ്പുണർന്നു..
ആന്റി..ഞാനിന്നു പോവാട്ടോ.
അവൻ പറഞ്ഞു.. എന്തോ അവനതു പറഞ്ഞപ്പോൾ തനിക്കു പ്രിയപ്പെട്ടതെന്തോ തന്നിൽ നിന്നും ആരോ പറിച്ചെടുക്കും പോലെയൊരു തോന്നൽ..
അവൾ അവനെ നോക്കി..
ഞങ്ങളുടെ അമ്മയ്ക്ക് വയ്യ ആന്റി..അമ്മയുടെ അടുത്തേയ്ക്ക് എന്നെ വിടുന്നില്ല മുത്തശ്ശി..
അവൻ പരിഭവം പറഞ്ഞു..
ആഹാ..ആന്റിയെ കണ്ടോ..
അപ്പോഴേയ്ക്കും അവന്റെ മുത്തശ്ശി വന്നിരുന്നു..
മോളെ കാണണം എന്നും പറഞ്ഞു നടക്കുവാ.. അവളുടെ അടുത്തു കുറുമ്പ് കാണിക്കാൻ നടക്കുന്നതോണ്ട് ഞങ്ങൾ അധികം അങ്ങോട്ടടുപ്പിക്കാറില്ല.. ഓപ്പറേഷൻ ആയിരുന്നു ഇത്.. അതുകൊണ്ട് ഇവന്റെ കുറുമ്പ് കാട്ടിയാൽ സ്റ്റിച് പൊട്ടില്ലേ..
അവർ നിഷ്കളങ്കമായി ചോദിച്ചു..അവൾ പുഞ്ചിരിച്ചതെയുള്ളൂ..
അല്ലെങ്കിലും എന്തു പറയാൻ..അതോർമ്മയുടെ ആധിയാണ്.. കൊച്ചുമകൻ ആയാലും അവൻ കുറുമ്പ് കാണിച്ചു മകളുടെ അടുത്തു ചെന്നാൽ അവൾ വീണ്ടും വേദനിക്കുമോ എന്ന ചിന്ത..
തനിക്കങ്ങനെ ചിന്തിക്കാനോ ഒന്നു ആശ്വസിപ്പിച്ചു ചേർത്തു പിടിക്കുവാനോ ആരുമില്ല എന്നവൾ അവളെത്തന്നെ പറഞ്ഞു പഠിപ്പിച്ചു..
അവന്റെ കവിളിൽ വാത്സല്യത്തോടെ അവൾ തലോടി..ആ കുഞ്ഞു മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു അവൾ..
അമ്മയ്ക്ക് വയ്യാത്തൊണ്ടല്ലേ അപ്പുണ്ണി.. വല്ലാണ്ട് 'അമ്മ മോനെ മാറ്റി നിർത്തുമോ.. അനിയത്തി വന്നപ്പോ അമ്മയുടെ വയർ മുറിഞ്ഞു..അതിൽ മോൻ തട്ടിയാൽ ചോരവരില്ലേ.. വേദനിക്കില്ലേ..
അവൾ ചോദിച്ചു..
ആണോ..'അമ്മ അങ്ങനൊന്നും എന്നോട് പറഞ്ഞില്ലല്ലോ..അവൻ കുഞ്ഞു കൈ മലർത്തിപ്പിടിച്ചുകൊണ്ട ചോദിച്ചു..
മോന് വിഷമമാകും എന്നു കരുതിയാ 'അമ്മ പറയാഞ്ഞേ..അതോണ്ട് അപ്പുണ്ണി അമ്മയോട് കുറുമ്പ് കാട്ടല്ലേ..
അവൾ പറഞ്ഞു..
അപ്പുണ്ണി അനുസരണയോടെ തലയാട്ടി..
അല്ല മോൾടെ നെറ്റിയിൽ എന്തുവാ..
അപ്പുണ്ണിയുടെ മുത്തശ്ശി ചോദിച്ചു..
ഒരു ആക്സിഡന്റ്..
അവൾ പറഞ്ഞു..
അയ്യോ..എന്നിട്ട്..ഡോക്ടറെ കണ്ടില്ലേ..നല്ല മുറിവാണോ.
അവർ വേപ്രാളപ്പെട്ടു ചോദിച്ചു..അവൾ പുഞ്ചിരിച്ചു..
ഇല്ലമ്മേ..ചെറിയ മുറിവാ.. രാവിലെ ഓഫീസിൽ പോകാനിറങ്ങിയപ്പോ വണ്ടി ഒന്നു തട്ടി..
അവൾ പറഞ്ഞു..
മോളെവിടെയാ ജോലി ചെയ്യുന്നത്..
അവർ ചോദിച്ചു..
സിറ്റിയിലാ.. അവിടെ ഒരു കമ്പനിയിൽ എം ഡിയുടെ പേർസണൽ സ്റ്റാഫാ..
അവൾ പറഞ്ഞു..
മോൾടെ അച്ചന് എങ്ങനുണ്ട്..
അവർ ചോദിച്ചു..
കുറവുണ്ട്...അനങ്ങില്ല..കുറച്ചു നാൾ പിടിക്കും ഒന്നു നേരെയാകാൻ..
അവൾ പറഞ്ഞു..
ഇപ്പൊ ഇതെവിടെ പോകുവാ..
അവർ ചോദിച്ചു.
ഞാൻ..ഞാനൊരു യാത്ര പോകുവാ അമ്മേ..ജോലിയുടെ ആവശ്യത്തിനാ..
അവൾ പറഞ്ഞു..
ഈ അവസ്ഥയിലോ..
അവർ അത്ഭുതത്തോടെ ചിരിച്ചു..
ഈ അവസ്ഥയിൽ അല്ലെ അമ്മേ പൈസയും വേണ്ടത്..
അവൾ അതും.പറഞ്ഞു വേദനയോടെ ചിരിച്ചു..
അവരും..
പോയിട്ടു വരാം..അപ്പുണ്ണി..ടാറ്റാ..
അവൾ പറഞ്ഞു..
അവൻ അവളെ ചേർത്തുപിടിച്ചുമ്മ വെച്ചു..
അവനോട് യാത്ര പറഞ്ഞു നടക്കുമ്പോൾ പ്രിയപ്പെട്ട എന്തോ ഒന്ന് കൈവിട്ടു പോയതുപോലെ അവൾക്കനുഭവപ്പെട്ടു..പെട്ടെന്ന് നവീനെ ഓർമ്മ വന്നതും അവൾ വേഗം നടന്നു..
********************************
തമ്പാനൂർ ബസ് സ്റ്റാന്റിനടുത്തു ബാഗുമായി എത്തുമ്പോൾ ആദി കിതയ്ക്കുകയായിരുന്നു..അപ്പുണ്ണിയോട് യാത്ര പറഞ്ഞിറങ്ങി ഓടിയതാണ്..വീട്ടിൽ അഖിലമോൾ ഉണ്ടായിരുന്നു..
നവീനോട് റിക്വസ്റ്റ് ചെയ്തു അവന്റെ പേർസണൽ സ്റ്റാഫായി ജോയിൻ ചെയ്തു എന്നാണ് അവളോട് പറഞ്ഞത്..കാശിന്റെ ആവശ്യം നല്ലോണം അറിയുന്നതിനാൽ അവൾ ഒന്നും പറഞ്ഞില്ല..
അത്യാവിശമുള്ള ഡ്രെസ്സും സോപ്പും ചീപ്പും കണ്ണാടിയും ബ്രെഷും ഒക്കെ എടുത്തു വെച്ചു ഒന്നു കുളിച്ചിറങ്ങിയതോടെ 4 അര..
പിന്നെ ഒരോട്ടമായിരുന്നു.. ഒരുങ്ങി അഖിലമോളിട്ട ഒരു കാപ്പി കുടിച്ചെന്നു വരുത്തി ഓടിയിറങ്ങി ഒരു ഓട്ടോ പിടിച്ചാണ് ഇവിടെ എത്തിയത്..
എത്തിയപ്പോൾ കൃത്യം 5ഏകാൽ..
നവീൻ നേരത്തെ എത്തി തന്നെ കാത്തു നിൽക്കുകയായിരുന്നു..
അവൾ വേഗം അവനടുത്തെത്തി..
അവൻ നല്ല ചൂടിൽ അവളെ ഒന്നു നോക്കി..
ഞാൻ.. ഒരുങ്ങിയിറങ്ങിയപ്പോൾ..
അവൾ വിക്കി..
എല്ലായിടത്തും ലേറ്റാകുന്ന സ്വഭാവം ഈ ജോബിന് നല്ലതല്ല.. എനിക്ക് ടൈമിംഗ് ഉണ്ട്..അതു കൃത്യമായി കീപ് ചെയ്തിരിക്കണം..ഇറ്റ്‌സ് ദി മോസ്റ്റ് ഇമ്പോർട്ടന്റ് വൺ ഇൻ ദിസ് ജോബ്.
അവൻ പറഞ്ഞു..
ഞാൻ ശ്രദ്ധിച്ചോളാം നവീൻ..
അവൾ പറഞ്ഞു..
കാൾ മി സർ..
അവൻ ഒച്ചകൂട്ടിയാണ് അതു പറഞ്ഞത്..
സോറി സർ..
അവൾ പതുക്കെ പറഞ്ഞു..
അപ്പോഴേയ്ക്കും ദൂരെ നിന്നെ ബസ് വരുന്നത് കാണാമായിരുന്നു..
വയ്യാഞ്ഞിട്ടു കൂടി അവൾ കഷ്ടപ്പെട്ടു ബാഗ് വലിച്ചെടുത്തു കയ്യിൽ പിടിച്ചു.. മുട്ടിലുള്ള മുറിവിന്റെ നീറ്റൽ അവളുടെ ഉള്ളിലും അനുഭവപ്പെടുന്നുണ്ടായിരുന്നു.
ബസ് നിർത്തി അതിൽ നിന്നൊരാൾ ഇറങ്ങി .അയാൾ എല്ലാവരുടെയും ബാഗ് വെയ്ക്കാൻ ബസിന്റെ സൈഡിൽ ഒരു ഡ്രോ തുറന്നു നൽകി..
ബാഗുമായി നടക്കാനുള്ള അവളുടെ ബുദ്ധിമുട്ടു കണ്ടതും നവീൻ തന്റെ ബാഗ് വേഗം അകത്തുവെച്ചു അവളുടെ ബാഗിനായി കൈ നീട്ടി..
അവൾ മടിച്ചു നിന്നതും അവൻ പിടിച്ചു മേടിച്ചു അകത്തേയ്ക്കിട്ടു ദേഷ്യത്തിൽ അവളെയും നോക്കി അകത്തേയ്ക്കു കയറി സീറ്റിനരികിലേയ്ക്ക് നടന്നു..
അവൾ ഒന്നു പുഞ്ചിരിച്ചു..
വഴിക്ക് വാ നവീൻ സർ..
മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അകത്തേയ്ക്കു കയറി..
ആ ബസ് അവരുടെ ജീവിതത്തിന്റെ പുതിയൊരേടിലേയ്ക്ക് യാത്ര തിരിച്ചു..
Next Part Here...
സസ്നേഹം ഗൗരി.
© Copyright Protected
വായിക്കുന്ന കൂട്ടുകാർ,ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ..എം