രാവിലെ മിക്കി എഴുന്നേൽക്കുമ്പോൾ, നിയ എഴുന്നെറ്റിരിപ്പുണ്ട്... താഴെ ആരുടെ ഒക്കെയോ സംസാരം കേൾക്കാം... താഴേക്ക് പോവാൻ ഉള്ള പേടി കൊണ്ട്, നിയ അതിനു മുതിർന്നിട്ടില്ല എന്ന് മിക്കി ക്ക് മനസ്സിലായി...
അവരു തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം കൊണ്ട് ഗണിച്ചത് ഒന്നും അല്ല... same പേടി തന്നെ ആണ് മിക്കി ക്കും... അത് കൊണ്ട് മനസ്സിലായത് ആണ്...
മിക്കി എഴുന്നേറ്റ് പോയി, ഫ്രഷ് ആയി വന്നു... ഡോറിന്റെ അടുത്ത് വന്നു നിന്നു.
"സുബിയപ്പ... രേഖാപ്പ... കൃഷ്ണൻ കുഞ്ഞച്ചൻ... വിച്ചു ഏട്ടൻ... അജു ഏട്ടൻ..." മിക്കി ഓരോ സൗണ്ടും കണ്ട് പിടിച്ച്, ആരൊക്കെ ഉണ്ടെന്ന് വിരലിൽ എണ്ണി...
ചന്ദ്ര ശേഖറിന്റെ രണ്ടു പെങ്ങമ്മാരും, ഒരു പെങ്ങളുടെ ഭർത്താവും, അനിന്തരവന്മാരും ആണ് മേൽപ്പറഞ്ഞ വ്യക്തികൾ...
ബാക്കി നിയ എണ്ണി.." വല്യമ്മാവൻ... കുഞ്ഞമ്മാവൻ... വല്യമ്മായി... കുഞ്ഞമ്മായി..."
ഇൗ പറഞ്ഞത് ഒക്കെ നിയ യുടെ അമ്മ വീട്ടുകാർ... രണ്ടു അമ്മാവന്മാർ ആൻഡ് their പ്രിയ പത്നീസ്...
"മീനാപ്പാ കൂടെ ഉണ്ടായിരുന്നെങ്കിൽ മേലെപ്പടതെ സന്തതികൾ ഒക്കെ ആയേനെ... ഇനി തല്ല് ഏത് വഴിക്ക് വരും എന്ന് അറിയില്ല..." മിക്കി നഖം കടിച്ചു, ബാൽക്കണിയിലെ കസേരയിൽ ഇരുന്നു. പുറകെ നിയയും വന്നു അവളുടെ അടുത്തിരുന്നു.
ഇൗ പറഞ്ഞ വ്യക്തി, അവരുടെ ഇപ്പൊ സ്ഥലത്ത് ഇല്ലാത്ത ഒരു അപ്പചി..
"വിശന്നിട്ടും വയ്യ... താഴേക്ക് ഒട്ടു പോവാനും വയ്യാ... ഇവിടെ എന്തെങ്കിലും ഇരിപ്പുണ്ടോ ബ്രേക്ക്ഫാസ്റ്റ്നു പറ്റിയത്??" മിക്കി വയറുഴിഞ്ഞു...
"hmm പിന്നേ... കോണ്ടിനെന്റൽ വേണോ ഇംഗ്ലീഷ് വേണോ? അതോ നാടൻ ബ്രേക്ക്ഫാസ്റ്റ് മതിയോ?" നിയ പുച്ഛിച്ചു...
"ഇല്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞാല് പോരേ? ഇന്നലെ അമ്മ പറഞ്ഞപ്പോ എന്തെങ്കിലും കഴിച്ചാൽ മതിയായിരുന്നു..."
താടിക്ക് കയ്യും കൊടുത്ത്, പുറത്തേക്കും നോക്കി അവർ ഇരുന്നു... ആരെങ്കിലും വന്നിരുന്നേൽ കരഞ്ഞു കാണിച്ച്, സെന്റി അടിച്ചു, അവരെ വീഴ്ത്തി, എന്തേലും കഴിക്കാൻ ഒപ്പിക്കായിരുന്നു... ഇത് അറിയാവുന്നത് കൊണ്ടാവണം...ആരും വന്നില്ല... ഒരു ഈച്ച കുഞ്ഞു പോലും...
ഒരു 11 മണി വരെ അവർ കാത്തു... അപ്പോഴേക്ക് വിശപ്പ് അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു... അവസാനം, രണ്ടും കൽപ്പിച്ച് താഴേക്ക് പോവാൻ തീരുമാനിച്ചു അവർ എഴുന്നേറ്റു.. ഇതേ സമയത്താണ്, മുറ്റത്ത് രണ്ടു കാർ വന്നു നിന്നത്...
" നല്ല പരിചയം ഉള്ള കാർ ആണല്ലോ ആ മുന്നിൽ" മിക്കി നിയയൊട് പറഞ്ഞു...
അതെല്ലോ എന്ന് നിയയും...
ആ പരിചയം ഉള്ള കാറിൽ നിന്ന്, അവർക്ക് പരിചയം ഉള്ള സിദ്ധു വും ശങ്കറും ഇറങ്ങി... പുറകിലെ കാറിൽ നിന്ന് പരിചയം ഉള്ള ഋഷിയും ഫോട്ടോയിൽ മാത്രം കണ്ടു പരിചയം ഉള്ള അവന്റെ അച്ഛനും അമ്മയും പെങ്ങളും...
ഇതെന്താ ഇങ്ങനെ??? മിക്കി യും നിയ യും തമ്മിൽ നോക്കി...
"കുറെ കൂടെ തല്ലുകൾ കൊള്ളാൻ നമ്മുടെ ജീവിതം ഇനിയും ബാക്കി...ഇനി ഇറങ്ങി പോവേണ്ടി വരുവോ??? ബാഗ് pack ചെയ്ത് വയ്ക്കേനോ??." നിയയുടെ വക ആസ്ഥാനത്ത് ഒരു ആത്മഗതം...
ഇൗ telepathy ആണോ, അതോ വരുന്ന വഴിക്ക് അവർ അവിടെ നിൽക്കുന്നത് കണ്ടിട്ടാണോ എന്തോ, സിദ്ധു ബാൽകണിയിലേക്കു നോക്കി... വായും പൊളിച്ചു നിൽക്കുന്ന മിക്കിയെ കണ്ടതും, അവൻ ചിരിച്ചു.... കൂടെ ഋഷിയെ കണ്ണ് കൊണ്ട്, അവരെ കാണിച്ച് കൊടുത്തു... അവനെ പെട്ടന്ന് കണ്ടപ്പോൾ ഉണ്ടായ സന്തോഷവും സങ്കടവും ഒക്കെ കൊണ്ട്, ഇപ്പൊ കരയും എന്നുള്ള ഭാവത്തിൽ നിൽക്കുന്ന നിയയെ, അവൻ ഒന്നും ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു...
ഇൗ സമയം കൊണ്ട്, അകത്ത് നിന്ന് ഒരു പട പുറത്തേക്ക് ഇറങ്ങി വന്നു... ഇപ്പൊ തല്ല് വീഴും, എന്ന് വിചാരിച്ചു പേടിച്ച് നിന്ന നിയയെയും മിക്കിയെയും അമ്പരപ്പിച്ചു കൊണ്ട്, അവിടെ ആകെ കൈ കൊടുക്കലും ബഹളവും... ഇനി കൈ എങ്ങാൻ പിടിച്ചു തിരിക്കാൻ ആണോ? അവർ സൂക്ഷിച്ചു നോക്കി... ഇല്ല shakehand തന്നെ ആണ്... ഇതെന്തിപ്പിത്!!!
താഴെ വന്നവരെ, വീട്ടിലെ പട, ആനയിച്ചു കുടുംബത്തോട്ട് കൊണ്ട് പോയിട്ടുണ്ട്...
മിക്കിയും നിയായും ആകെ വണ്ടർ അടിച്ചു തമ്മിൽ നോക്കി... പിന്നെ പുറത്തേക്ക് ഓടി... സ്റ്റയർസ് നു അടുത്ത് എത്തിയതും, മിക്കി നിയയെയും പിടിച്ചു വലിച്ച്, തിരിച്ചോടി റൂമിൽ കയറി...
"എന്താ??" ഒന്നും മനസ്സിലാവാതെ നിയ ചോദിച്ചു.
"ഡ്രസ്സ് മാറ്റെടി പോത്തേ!!! "
അപ്പോഴാണ് നിയായും ശ്രദ്ധിച്ചത്... ഒരു സ്ലീവ് ലെസ്സ് ബനിയനും ഷോർട്ട്‌സും ആണ് ഇട്ടിരിക്കുന്നത്... ഭാഗ്യം ഉണ്ടെൽ അമ്മായി അപ്പനും അമ്മയും ആവേണ്ട ഐറ്റംസ് ആണ് താഴെ വന്നിരിക്കുന്നത്... ഇൗ ഡ്രസ്സ് ഫസ്റ്റ് impression ന് പറ്റില്ല.
നിയ വേഗം തന്നെ ഒരു കുർത്തയും പെൻസിൽ ബോട്ടവും വലിച്ച് കയറ്റി... മുടി ജസ്റ്റ് ഒന്ന് ഒതുക്കി ഒരു കൊച്ചു ക്ലിപ് ഇട്ടു... പൊട്ട് വച്ചാൽ, ഇപ്പോഴെത്തെ സിട്ടുവേഷന് അതിത്തിരി ഓവർ ആവും എന്ന് തോന്നിയത് കൊണ്ട്, അതൊക്കെ വേണ്ട എന്ന് വച്ചു...
മിക്കി തലേന്ന് ഇട്ടു കൊണ്ട് വന്ന കൂർത്തയിൽ തന്നെ ആയതു കൊണ്ട്, കോസ്റ്റ്യൂം ചേഞ്ചിന് നിന്നില്ല...
സ്റ്റയർസ് ഓടി ഇറങ്ങിയ രണ്ടും, ആളുകൾ ഉള്ള സ്ഥലത്ത് എത്തിയതും സ്ലോ മോഷനിൽ ആയി... ഹാളിലേക്ക് പോയാൽ ചീത്ത കിട്ടും എന്ന് അറിയാവുന്നത് കൊണ്ട്, dining റൂമിലേക്ക് ആണ് അവർ വച്ച് പിടിച്ചത്...
എല്ലാവരും ഉണ്ട്... ആരുടെയും മുഖത്ത് നോക്കാതെ, രണ്ടു ചെയറിൽ ആയി ഇരുന്നു... ഫ്രണ്ടിൽ ഹാളിലേക്ക് കൊണ്ട് പോവാൻ, കുറെ പലഹാരങ്ങൾ നിരത്തിയിട്ടുണ്ട്... കണ്ടിട്ട് കൊതി ആയിട്ട് വയ്യ... കൂട്ടത്തിൽ വിശപ്പിന്റെ വിളി വേറെ... ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് അറിയാൻ കണ്ണ് പൊക്കി നോക്കിയത്, അവളെ നോക്കി നിൽക്കുന്ന മീരയുടെ മുഖത്തേക്ക്...
എന്താ എന്ന് മീര പുരികം ഉയർത്തി ചോദിച്ചു.
ഒന്നുമില്ല എന്ന് ചുമലു കൂചി അവള് തല താഴ്ത്തി... പെട്ടന്നാണ് ജിലേബി പിടിച്ച ഒരു കൈ അവളുടെ മുഖത്തിന് നേരെ വന്നത്... കയ്യിന്റെ അവകാശിയെ നോക്കിയപ്പോൾ, വലിയമ്മ... ഒരു ചിരി ഒക്കെ ഉണ്ടു ഇപ്പൊ മുഖത്ത്... മിക്കി നന്ദിയോടെ അത് വാങ്ങി, അതേപടി വായിലേക്ക് കുത്തിക്കയറ്റി.
അനുരാധ ഒരെണ്ണം എടുത്തു, നിയായ്ക്കും കൊടുത്തു. നിയ പെട്ടന്ന് അവരെ വയറ്റിൽ ചുറ്റി പിടിച്ചു... കരയുകയാണെന്ന്, ഏങ്ങൽ കേട്ടപ്പോ മനസ്സിലായി... അനുരാധ അവളുടെ മുടിയിൽ തടവി ആശ്വസിപ്പിച്ചു... അപ്പോഴേക്ക് ചുറ്റും ഉണ്ടായിരുന്ന ആന്റിമാർ ഒക്കെ വന്നു, അവളെ സമാധാനിപ്പിക്കാൻ തുടങ്ങി... പെണ്ണു അപാര കരച്ചിൽ ആണ്... മുഖം ഒക്കെ ചുവന്നു ഒരു പരുവം ആയി...
"ഓവറാക്കാതെടാ അപ്പുക്കുട്ട..." എന്ന് പറയാൻ മിക്കി ക്ക് നാക്ക് ചൊറിഞ്ഞെങ്കിലും, എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞ സമയം കൊണ്ട്, അവള് രണ്ട് ലഡ്ഡു കൂടെ എടുത്തു കഴിച്ചു... ഒരു future reserve എന്ന നിലയ്ക്ക് കുറച്ചു മസാല കടല കുർത്തയുടെ ഒരു പോക്കറ്റിലും, മൂണ് നാല് പേട മറ്റെ പോക്കറ്റിലും എടുത്തു ഇട്ടു.
"മതി മോളെ... പോയി മുഖം ഒക്കെ കഴുകി വന്നേ... ഇങ്ങനെ ആണോ അവരുടെ മുൻപിലേക്ക് പോവാൻ പോവുന്നത്...?" കുഞ്ഞമ്മായി വന്നു അവളുടെ മുഖം ഒക്കെ തുടച്ചു കൊടുത്തു, എഴുന്നേൽപ്പിച്ചു താഴെ ഉള്ള ഒരു ബെഡ്റൂമിലേക്ക് പറഞ്ഞു വിട്ടു. അനുരാധ പുറകെയും... മോളെ ഒരുക്കി എടുക്കാൻ...
മകളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട്, മീര പാത്രങ്ങളിലേക്ക് നോക്കാതെ തന്നെ, കിച്ചേണിൽ പോയി ടിന്നുകൾ എടുത്തു വന്നു, വേഗം തന്നെ പാത്രങ്ങൾ refill ചെയ്തു...
പിന്നെ അങ്ങോട്ട് വിളിക്കൽ ആയി, ഇങ്ങോട്ട് വിളിക്കൽ ആയി... പെണ്ണിനെ അമ്മായിയമ്മ സ്നേഹിക്കൽ ആയി... നാത്തൂൻ കമ്പനി അടി ആയി... ഇതിനിടയ്ക്ക് ആരൊക്കെയോ പോയി, ജാതകവും നോക്കിച്ചു... പക്ഷേ കല്യാണം വേഗം നടത്തണം പോലും... പിന്നെ സമയം കളഞ്ഞില്ല... അപ്പോ തന്നെ ഡേറ്റും നോക്കിച്ചു... മിക്കി യുടെ കല്യാണത്തിന് രണ്ടാഴ്ച മുന്നേ ഒരു മുഹൂർത്തം കുറിച്ച് കിട്ടി... അങ്ങനെ ഒക്കെ ശുഭം ശുഭം...
അന്ന് ഉച്ചയ്ക്ക് തറവാടും പറമ്പും കാണിച്ച് കൊടുക്കാൻ എന്ന വ്യാജേന സിദ്ധുവും ഋഷിയും ആയി ചുറ്റാൻ ഇറങ്ങിയപ്പോഴാണ്, കാര്യങ്ങള് അറിയുന്നത്... നിയ അയച്ച മെസ്സേജ് ഋഷി കാണുന്നത്, ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴി... അപ്പോ തന്നെ കൂടെ ഉണ്ടായിരുന്ന സിദ്ധുവിനോട് പറഞ്ഞു. എന്ത് ചെയ്യും എന്ന് ആലോചിച്ചു തല പുകചു... അപ്പോ തോന്നിയ ബുദ്ധിയിൽ സിദ്ധു റിഷിയേ കൊണ്ട്, അവന്റെ വീട്ടിൽ വിളിപ്പിച്ചു കാര്യം പറഞ്ഞു. അത്യാവശ്യം ബ്രോഡ് മൈൻഡഡ് ആയിട്ടുള്ള അവന്റെ പരെന്റ്സ് എതിർപ്പൊന്നും പറഞ്ഞില്ല... ഋഷിയുടെ അച്ഛൻ, ചന്ദ്ര ശേഖറിന്റെ നമ്പർ വാങ്ങി, കാര്യങ്ങൾ ഇത് വരെ എത്തിച്ചു.
"എന്നാലും എന്റെ കണ്ണേട്ടാ... നിങ്ങടെ ഒടുക്കത്തെ ഒരു ബുദ്ധി... ഒന്നും പറയാതെ ഇങ്ങു വന്നാൽ പോരായിരുന്നോ... ആരാ വിളിച്ചു നിങ്ങളെ അറിയിച്ചെ എന്നും ചോദിച്ചു, ഞങ്ങളെ രണ്ടിനെം തല്ലിപ്പോളിച്ചു ഇവിടെ എല്ലാവരും കൂടെ... "
"നിനക്കും കിട്ടിയാ? " ഋഷി കണ്ണ് മിഴിച്ചു.
"പിന്നെ കിട്ടാണ്ട്... എനിക്കായ് ഓങ്ങിയതും, ഇടയ്ക്ക് വല്യമ്മ നിയ യ്ക്കിട്ട് ഓങ്ങിയതും ഒക്കെ കിട്ടി" മിക്കി ചുണ്ട് മലർത്തി.
"സോറി ഡി!!" അവൻ അവളെ ചേർത്ത് പിടിച്ചു, നെറുകയിൽ ചുംബിച്ചു.
"എന്റെ ഋഷി ഏട്ടൻ ഇത്രേ ഉള്ളൂ??? ഞാൻ പ്രേമിച്ചതിന് കിട്ടാതെ ഇരുന്ന അടി, ഇപ്പൊ കിട്ടി... അത്രേ ഉള്ളൂ... " അവള് അവനെ സമാധാനിപ്പിച്ചു..." പിന്നെ, സമാധാനിപ്പിക്കെണ്ടത് നിയയെ ആണ്... നല്ലോണം വാങ്ങി കൂട്ടിയിട്ടുണ്ട്... "
"hmmm... അവളെ കണ്ടപ്പോഴേ തോന്നി... "
ഋഷി ക്ക് അവളെ കണ്ട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷേ സാഹചര്യം മോശം ആയി പോയി...
********************************************************************************************************
ഇന്ന് മിക്കിയുടെയും നിയയുടെയും engagement ആണ്...
pastel green കളറിൽ cutwork ചെയ്ത ലേഹങ്കയും, സർദോസി വർക് ചെയ്ത ബ്ലൗസും ആണ് മിക്കി അണിഞ്ഞത്. ബ്ലൗസിലും ലേഹങ്കയിലും ചെയ്തിട്ടുള്ള pink flower embellishmentsഉം ലെഹങ്കയുടെ അതേ നിറത്തിൽ ഉള്ള ദുപ്പട്ടയിൽ നേരിയ pastel pink color ഷേടും കോൺട്രാസ്റ്റ് ചെയ്തു നിന്നു. tiara ബ്രെയ്ഡ് ഹെയർ സ്റ്റൈൽ ആണ് ബ്യൂട്ടീഷ്യൻ അവളുടെ മുടിയിൽ ചെയ്തത്. പോൾകി അൺകട്ട് ഡയമണ്ട് നെക്ലേസും അതിന്റെ കമ്മലും വളയും ഇട്ടു.
ഇതേ ഡ്രസ്സിന്റെ റിവേഴ്സ് കളറ് കോംബോ ആണ് നിയയുടെ...
രണ്ടു പേരും മൊത്തത്തിൽ ചുന്ദരിക്കുട്ടികൾ ആയിട്ടുണ്ട്...
ഒരു കായലിന്റെ കരയിൽ വച്ചാണ് ഫങ്ഷൻ. കായലിനോട് ചേർന്നുള്ള ഗാർഡനിൽ നിറയെ വൈറ്റ് ക്രോസ്സ് ബാക്ക് ചെയറുകൾ ഇട്ടിട്ടുണ്ട്. കായലിന്റെ അരുകിൽ ആയി, വെള്ളപ്പൂക്കളുടെ ഇടയിൽ പല ലൈറ്റ് കളറ് പൂക്കളുകളും ഇലകളും കൊണ്ട് അലങ്കരിച്ച കാനോപി. കനോപിയിലേക്ക് നീളുന്ന പാതയിൽ നടക്കാൻ സൗകര്യത്തിനായി, വൈറ്റ് പെയിന്റ് ചെയ്ത വീതി ഉള്ള ബോർഡ് ഇട്ടിട്ടുണ്ട്. ഭംഗിക്കായി രണ്ടു വശത്തും അതെ തരം പൂക്കൾ നിറച്ച വലിയ ഫ്ളവർ വെയ്സുകൾ നിരത്തി വച്ചിരിക്കുന്നു. മരച്ചില്ലകളിൽ അവിടെ ഇവിടെ ആയി വെള്ള ലാൻറ്റേൺസ് തൂക്കിയിട്ടുണ്ട്. പിന്നെയൊരു എഫക്ടിന്, പല സ്ഥലങ്ങളിൽ dry ice വച്ചിട്ടുണ്ട്... അതിൽ നിന്ന് വരുന്ന സ്‌മോക് ഒക്കെ കൂടെ ആകെ ഒരു ഫെയറി ടേൽ ഫീൽ ഉണ്ട്.
ഇൗ ചടങ്ങിന്, വളരെ അടുത്ത ബന്ധുക്കളും ഫ്രണ്ട്സും മാത്രമേ ഉള്ളൂ. പാർട്ടിയുടെ കളറ് theme pastel shades ആയതിനാൽ, എല്ലാവരും അങ്ങനെതെ കളർ വസ്ത്രങ്ങളിൽ ആണ്...
സിദ്ധുവും ഋഷിയും ഒരു silver കളർ അസിമ്മെട്രിക് ഇൻഡോ വെസ്റ്റേൺ സൂട്ട് ആണ് ഇട്ടിരുന്നത്. ഭംഗി ആയി ട്രിം ചെയ്ത താടിയും, ജെൽ തേച്ച് സൈഡിലേക്ക് ചീകി ഒതുക്കിയ മുടിയും ഒക്കെ ആയി രണ്ടു പേരും തിളങ്ങി നിന്നു.
അവിടെ കൂടിയിരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ വച്ച്, അവർ പരസ്പരം മോതിരം അണിയിച്ചു... പാട്ടും ഡാൻസും ഒക്കെ ആയി ഫ്രണ്ട്‌സും കസിൻസും ചടങ്ങ് ഗംഭീരം ആക്കി... അതിലും ഗംഭീരം ആയി, ക്യാമറാ ക്രൂ ഓരോ മോമെന്റും ഒപ്പി എടുത്തു...
അതിന്റെ അടുത്ത ആഴ്ച ആയിരുന്നു നിയയുടെയും ഋഷിയുടെയും കല്ല്യാണം... അതിന്റെ രണ്ടാമത്തെ ആഴ്ച മിക്കിയുടെയും സിദ്ധുവിന്റേയും...
onion peel കളറിൽ ഉള്ള ഹെറിറ്റേജ് കാഞ്ചീവരം സാരീ, മിക്കിയുടെ മുഖത്തെ ഐശ്വര്യം പതിന്മടങ്ങ് വർധിപ്പിചു.
നന്നായി അറേഞ്ച് ചെയ്തു ഇട്ട ടെമ്പിൾ കളക്ഷനും, uncut diamond ആഭരണങ്ങളും, ഭംഗിയായി പുട്ട് അപ് ചെയ്തു മുല്ലപ്പൂ വച്ചു സെറ്റ് ചെയ്ത മുടിയും അതിലും ഭംഗി ആയി മുഖത്ത് ചെയ്തിരിക്കുന്ന make upഉം... ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോവുന്ന ഒരു കല്യാണ പെണ്ണായി അവള് മാറിയിരിക്കുന്നു.
താലവും ഏന്തി അവള് നടന്നു വരുന്നത്, കണ്ണിമയ്ക്കാതെ നോക്കി നിന്നു പോയി സിദ്ധു.
പിന്നീടുള്ള ചടങ്ങുകൾ വളരെ വേഗം ആണ് കഴിഞ്ഞ് പോയത്...
പൂജാരി മാല എടുത്തു, മിക്കിക്ക് കൊടുത്തു. സിദ്ധുവിനെ അണിയിക്കാൻ... പക്ഷേ എവിടെ!!! അവന് പുറകിലേക്ക് വലിഞ്ഞു. അല്ലെങ്കിൽ തന്നെ ബുർജ് ഖലീഫ പോലെ പൊക്കം... അവള് ആണെങ്കിൽ ഒരു കൊച്ചു ഒറ്റ നില ബിൽഡിംഗ്. രണ്ടു തവണ അവള് ശ്രമിച്ചിട്ടും നടന്നില്ല... കണ്ണുരുട്ടിയിട്ടും ദയനീയ ലുക്സ് കൊടുത്തിട്ടും, നോ രക്ഷ. അവസാനം, അവളുടെ ആങ്ങളമാർ അവളെ എടുത്തു അങ്ങ് പൊക്കി. മിക്കി സന്തോഷത്തോടെ മാല അവന്റെ കഴുത്തിൽ ഇട്ടു, അവന് അത് സന്തോഷത്തോടെ ഏറ്റു വാങ്ങുകയും ചെയ്തു.
അടുത്തത് താലി കെട്ട്... സിദ്ധു അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ, അവള് കണ്ണടച്ച്, ജീവിതാവസാനം വരെ ഇൗ താലി കഴുത്തിൽ അണിയാൻ ഉള്ള ഭാഗ്യം ഉണ്ടാവണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു. കവിളിൽ ഒരു നനുത്ത സ്പർശം ആണ് അവളെ പ്രാർത്ഥനയിൽ നിന്ന് ഉണർത്തിയത്...
സംഭവം മനസ്സിലായല്ലോ, ല്ലേ? ചെക്കൻ ചെറുതായി ഒന്ന് കിസ്സ് അടിച്ചതാ...
കല്യാണത്തിന് വന്നാൽ, ചടങ്ങിന് പകരം ക്യാമറാ മാൻ മാരുടെ back ആണ് കാണാൻ പറ്റുന്നത് എന്നുള്ള കംപ്ലൈന്റ് കേൾക്കാതിരിക്കാൻ ആയി, വിഡിയോ ലൈവ് stream ചെയ്യാൻ ആയി വച്ച സ്ക്രീനുകളിൽ, ഈ കിസ്സ് അടിയും, മിക്കി യുടെ ഞെട്ടലും ഡിസ്പ്ലേ ആയതും, ഹാളിൽ അവിടെന്നും ഇവിടെന്നും ഒക്കെ ആയി കുറെ കയ്യടിയും വിസിൽ അടിയും ഉയർന്നു.
ഇതേ സമയം, ആകെ ചമ്മി വശംകെട്ട് നിന്ന മിക്കിയുടെ സിന്ദൂരരേഖയിൽ ഒരു നുള്ള് കുംകുമം കൊണ്ട് അവൻ ചുവപ്പണിയിച്ചൂ. തല ഉയർത്തി നോക്കുമ്പോൾ, പ്രണയം നിറഞ്ഞ ആ കണ്ണുകൾ അവളുടെ കവിളുകൾക്കും കുങ്കുമ വർണ്ണം ഏകി.
ചടങ്ങ് കഴിഞ്ഞതും, തള്ളിക്കയറി ഫോട്ടോ എടുത്തു, ഫുഡ് കഴിക്കാൻ പോവാൻ ആയി ധൃതി കാട്ടി വന്ന, അറിഞ്ഞതും അറിയാത്തതും ആയ ബന്ധുക്കളെയും ഫാമിലി ഫ്രണ്ട്സിനെയും ഒക്കെ ചിരിച്ചു കാണിച്ച് കാണിച്ച് അവർ തളർന്നു... രാവിലെ ഒന്നും കഴിക്കാതെ ഇരുന്നത് കാരണം, മിക്കി ക്കു നല്ല വിശപ്പും ഉണ്ട്...
വിശപ്പിന്റെ വിളിയിൽ നിന്ന് ഒരു മോചനം കിട്ടാൻ ആയി ചുമ്മാ ഒരു രസത്തിന്, bouquet toss ചെയ്യാൻ തീരുമാനിച്ചു...
അങ്ങനെ എറിയാൻ കല്യാണ പെണ്ണും, കാച്ച് ചെയ്യാൻ ബാക്കി പെണ്ണുങ്ങളും റെഡി ആയി. മിക്കി തിരിഞ്ഞു നിന്ന് പുറകിലേക്ക് ബൊക്കെ എറിഞ്ഞു.
എല്ലാവരും പറന്നു വരുന്ന ബൊക്കെ കാച്ച് ചെയ്യാൻ ആയി, കയ്യും പൊക്കി മുകളിലേക്ക് ചാടി. പക്ഷേ, അ സംഭവം വന്നു ലാൻഡ് ചെയ്തത്, ഏറ്റവും പുറകിൽ വെറുതെ നിന്നിരുന്ന ലവളുടെ കയ്യിൽ.
ആരാ എന്നാണോ നോക്കണേ? എല്ലാവരും വളഞ്ഞിരിക്കുന്നത് കാരണം, ആരാണ് അത് കാച് ചെയ്തത് എന്ന് കാണാൻ വയ്യല്ലേ?
ഒരു കാര്യം ചെയ്യൂ... ഇതൊക്കെ കണ്ട് ആസ്വദിച്ചു നിന്നുരുന്ന ആൺ പടകളെ നോക്കൂ... ആ കണ്ണും മിഴിച്ചു ഞെട്ടി നിൽക്കുന്ന ലവനെ കണ്ടോ? അതന്നെ... അവന്... അവിനാഷ്!!! പാവം... കല്യാണം കൂടാൻ വന്നതാ... അപ്പോഴാണ്, അടുത്തത് അവന് ആണ് നറുക്ക് എന്നുള്ള ഞെട്ടിക്കുന്ന സത്യം അവന് അറിയുന്നത് ...
*** സംഭവം പിടി കിട്ടാത്തവർക്ക് - ഇത് പണ്ടെങ്ങോ ഇംഗ്ലണ്ട് ഇൽ പിറവി എടുത്ത ഒരു സമ്പ്രദായം ആണ്. കല്യാണം കഴിഞ്ഞ് ഇറങ്ങുമ്പോ, ബാക്കി ഉള്ളവർക്കും കുറച്ചു ഗുഡ് ലക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടെ, കല്യാണ പെണ്ണു ബൊക്കെ അതിഥികൾക്ക് എറിഞ്ഞു കൊടുക്കും. പിന്നേം എന്തൊക്കെയോ നൂലാ മാലകൾ ഇതിന് പുറകിൽ ഉണ്ടു. പക്ഷേ എന്തായാലും, പിന്നെ പിന്നെ അത് കൂട്ടത്തിന് സിംഗിൾ പൊണ്ണുങ്ങൾക്ക് എറിഞ്ഞു കൊടുക്കാൻ തുടങ്ങി. അങ്ങനെ ആരാണോ ആ ബൊക്കെ പിടിക്കുന്നത്, അവരുടെ കല്യാണം ആവും അടുത്തത് എന്നാണ് ശാസ്ത്രം! ***
ഇപ്പൊ ജാതി മത ഭേധ മന്യെ നിങ്ങൾക്ക് എല്ലാർക്കും മനസ്സിലായില്ലേ, അവിയുടെ മുഖത്തെ ഞെട്ടലിന്റെ കാരണം. ഒന്നുകിൽ അവളെ വേറെ ആരേലും കെട്ടി കൊണ്ട് പോവും... അല്ലെങ്കിൽ അവൻ അടുത്ത കല്യാണ ചെക്കൻ ആവും... അവന്റെ മനസ്സിൽ അവന് ഇപ്പോഴും ഒരു കുഞ്ഞു പയ്യൻ ആണല്ലോ! ആ അവന് കല്യാണം കഴിക്കെ! ശിവ ശിവ!
ഒറ്റയ്ക്ക് ഓടണോ, അവളെയും വിളിച്ചു കൊണ്ട് ഓടണോ എന്ന് അറിയാതെ, പയ്യൻ statue പോലെ നിന്നു.
ഒരു മുക്കാല് മണിക്കൂർ കഴിഞ്ഞപ്പോൾ അവർക്കും ഫുഡ് കഴിക്കാൻ വരാൻ ഉള്ള ക്ഷണം വന്നു... സ്വന്തം കല്യാണം ആനെന്നൊന്നും മിക്കി നോക്കിയില്ല. അടുത്തിരുന്ന നികിയും ബാക്കി ടീമുകളും ആയി ഒരു തീറ്റ മത്സരം തന്നെ അവിടെ നടത്തി. അവസാനം മൂന്ന് കൂട്ടം പായസം, രണ്ടു വട്ടം കഴിച്ചു കഴിഞ്ഞപ്പോൾ, ആറെണ്ണത്തിനെയും വല്ല പെട്ടിയോട്ടോയിലും എടുത്തോണ്ട് പോവേണ്ട അവസ്ഥ ആയി. ഒന്നിനും അനങ്ങാൻ വയ്യ.
ഒക്കെ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയതും, അവർക്ക് ഇറങ്ങാൻ സമയം ആയി എന്ന് ഏതോ ഒരു അമ്മാവൻ വന്നു പറഞ്ഞു. അത് വരെ ജോളി ജോളി ആയിരുന്ന മിക്കി, അത് കേട്ടതും സെന്റി ആയി... അവരെ വിളിക്കാൻ ആയി അങ്ങോട്ടേക്ക് വന്ന മീരയുടെ നെഞ്ചില് വീണു കരച്ചിലും തുടങ്ങി .... ഫുഡ് കഴിഞ്ഞത് കൊണ്ട്, ഒരു കൊച്ചു ബ്രേക്ക് എടുക്കാൻ ആയി മാറിയ വിഡിയോഗ്രാഫറും ഫോട്ടോ ഗ്രഫറും ക്യാമറയും drone ഉം ഒക്കെ ആയി ഓടി വന്നു....
പിന്നെ ആകെ കൂടെ ഒരു ബഹളം ആയിരുന്നു... മീര കരയുന്നു... അവളുടെ അമ്മായിമാരു, വലുതും ചെറുതും ആയുള്ള അമ്മമാര്... എന്തിന് വെറുതെ അതുവഴി പോയ ഏതോ ഒരു ആന്റി യും കരച്ചിൽ തുടങ്ങി... ഫോട്ടം പിടിക്കാൻ ഉള്ള ചേട്ടന്മാരുടെ സന്തോഷാശ്രൂസ് വേറെ...
ഇത്രയും ആയപ്പോ, ഇനിയും നിന്നാൽ ശരി ആവില്ല എന്ന് മനസ്സിലാക്കിയ ചന്ദ്ര ശേഖർ, വണ്ടിയിൽ ചാരി നിന്ന സിദ്ധാർഥിനോട്, എങ്ങനേലും മിക്കി യെയും കൊണ്ട് പോവാൻ അപേക്ഷിച്ചു...
നേരെ ചൊവ്വേ വിളിച്ചാൽ വരില്ല എന്ന് അറിയാവുന്നത് കൊണ്ട്, സിദ്ധു അവളെ തൂക്കി എടുത്തു വണ്ടിയിൽ ഇട്ടു... നിയ യും ഋഷി യും ആണ് കൂടെ കയറിയത്... ശങ്കറും, ശ്രീദേവിയും, അപ്പു വും നേരെത്തെ ഇറങ്ങിയിരുന്നു....
വണ്ടി എടുക്കുമ്പോഴും മിക്കി കയ്യും തലയും പുറത്തിട്ടു മീരയുടെ കയ്യിൽ വിടാതെ പിടിച്ചു. ചന്ദ്ര ശേഖരിനെയും പിടിക്കാൻ നോക്കി എങ്കിലും, പിടി കൊടുത്താൽ വിടില്ല എന്ന് ചന്ദ്ര ശേഖരിനു അറിയാവുന്നത് കൊണ്ട്, നൈസ് ആയിട്ട് ഒഴിഞ്ഞു മാറി...
ചന്ദ്ര ശേഖർ മീരയെയും, സിദ്ധു മിക്കിയെയും ഒരു കണക്കിന് അടർത്തി മാറ്റി, പിടിച്ചു വച്ചു... പുറത്തേക്ക് നോക്കി കുറച്ചു നേരം കരഞ്ഞതിന് ശേഷം, ബാക്കി കരച്ചിൽ ഒക്കെ സിദ്ദുവിന്റെ നെഞ്ചത്ത് കിടന്നായിരുന്നു... കരഞ്ഞ് കരഞ്ഞു വൈകാതെ അവള് വൈകാതെ ഉറങ്ങി...
ഉറങ്ങി എഴുന്നെട്ടപ്പോഴേക്ക് മിക്കി യുടെ മൂഡ് അത്യാവശ്യം ശരി ആയായിരുന്നു... പിന്നെ കളിയും ചിരിയും ബഹളവും ഒക്കെ ആയി, അവർ സിദ്ധുവിന്റെ വീട്ടിൽ എത്തി.
നിലവിളക്ക് കൊടുത്തു, ശ്രീദേവി അവളെ ആ വീടിന്റെ ലക്ഷ്മി ആയി വരവേറ്റു...
പൂജ മുറിയിൽ നിന്ന് ഇറങ്ങിയ മിക്കി യെ ഒരു പറ്റം ആന്റിമാർ വളഞ്ഞു... അവരുടെ അതി കൊടൂരം ആയ ചോദ്യ ശരങ്ങളിൽ നിന്ന് അപ്പു ആണ് അവളെ രക്ഷിച്ചത്... നിയയും അപ്പുവും മിക്കിയും ആയി സിദ്ധുവിന്റെ റൂമിലേക്ക് പോയി... പണ്ടത്തെ പോലെ അല്ല... എന്തൊക്കെയോ മാറ്റങ്ങൾ ഒക്കെ ഉണ്ടു... പണ്ട് ഒരു സൈഡിൽ നിറയെ ഉണ്ടായിരുന്ന വാഡ്രോബ്‌സ് ഒക്കെ, ഇപ്പൊ ബാത്രൂമിന് അടുത്തായി, പുതുതായി സെറ്റ് ചെയ്ത ഡ്രസ്സിംഗ് ഏരിയയിൽ ആണ്.
മാലയും സാരിയും, പിന്നെ തലയിൽ കുത്തിയിരുന്ന 17008 സ്ലൈഡുകളും ഒക്കെ ഊരാൻ അപ്പുവും നിയയും ഹെൽപ് ചെയ്തു...
"ചേച്ചി, ഡ്രസ്സ് ഒക്കെ ആ റൂമിൽ ഉണ്ടു... ചേച്ചി ഫ്രഷ് ആയിട്ടു താഴേക്ക് വാ..." അതും പറഞ്ഞു അപ്പു നിയയും ആയി താഴേക്ക് പോയി...
മിക്കിയും ഫ്രഷ് ആയി താഴേക്ക് ചെന്നു... കുറച്ചു കഴിഞ്ഞു ഗസ്റ്റുകൾ ഒക്കെ പോയി, വീട്ടുകാര് മാത്രം ആയപൊഴാണ് മിക്കി ക്കു സമാധാനം ആയതു... സിദ്ധു വിന്റെ relatives എല്ലാവരും നല്ല കമ്പനി ആണ്... മിക്കി എല്ലാവരും ആയി പെട്ടന്ന് അടുത്തു...
വീടിന്റെ പുറകിൽ പുതുതായി പണി കഴിപ്പിച്ച പൂളിനോട് ചേർന്നുള്ള പൂൾ ഹൗസിൽ ഫ്രണ്ട്സിനു പാർട്ടി കൊടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു സിദ്ധു... അത് കൊണ്ട് വീട്ടിൽ വന്നതിനു ശേഷം, അവനെ അവിടെയും ഇവിടെയും വച്ച് രണ്ടു മൂന്നു വട്ടം ഒരു മിന്നായം പോലെ കണ്ടതല്ലാതെ, അടുത്ത് കണ്ടിട്ടില്ല. മിക്കി ക്ക് അതിൽ അല്പം വിഷമവും, പിണക്കവും ഇല്ലാതില്ല... സിദ്ധുവിനോട്, വൈകുന്നേരം ചില ആന്റിമാർ ചോദിച്ച ചൊറിയുന്ന ചോദ്യങ്ങളെ കുറിച്ച് പറയാൻ ഉള്ള ഒരു വീർപ്പു മുട്ടൽ ആണ് മെയ്ൻ ആയിട്ട്...
രാത്രി ഫുഡ് കഴിക്കുമ്പോഴും സിദ്ധു ഉണ്ടായിരുന്നില്ല... മിക്കി ക്ക് നല്ല ദേഷ്യം വരുന്നുണ്ട്... പക്ഷേ പാടില്ല .. ആദ്യത്തെ ദിവസം തന്നെ തനി സ്വഭാവം പുറത്ത് എടുക്കരുത്... രണ്ടു ദിവസം കഴിയട്ടെ... താണ്ഡവം ആടാം നമുക്ക്!!!
ഫുഡ് കഴിഞ്ഞ്, ശ്രീദേവി മിക്കിയെ വിളിച്ചു കൊണ്ട് പോയി... വേറെ ഒന്നിനും അല്ല... ഫസ്റ്റ് നൈറ്റ്നു ഒരുക്കാൻ... സെറ്റ് സാരിയും ഉടുപ്പിച്ച്, ഒരു മാലയും രണ്ടു വളയും ഇട്ടു കൊടുത്തു. തലയിൽ വച്ചു കൊടുത്ത മുല്ലപ്പൂവിൽ കുത്തിയ ഏതോ രണ്ടു സ്ലൈഡ് എന്തോ ഇടങ്ങേറായി ഇരിപ്പുണ്ട്... എന്താണോ? റൂമിൽ ചെന്നിട്ട് അഴിച്ചു മാറ്റണം. മിക്കി മനസ്സിൽ ഉറപ്പിച്ചു.
ശ്രീദേവി അവൾക്ക് ഒരു ഗ്ലാസ്സ് പാലും കൊടുത്തു, അപ്പുവിന്റെ കൂടെ അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു. പോവുന്ന വഴി, ഋഷി പോസ്റ്റ് ആക്കിയ നിയ മിക്കിക്ക് ഒരു തംബ്‌സ് അപ്പും കൊടുത്തു അനുഗ്രഹിച്ചു വിട്ടു.
റൂമിൽ എത്തിയതും എന്ത് ചെയ്യും എന്ന് അറിയാതെ, മിക്കി നിന്നു...
ആകെ മൊത്തം ഒരു പരവേശം... എന്ത് ചെയ്യണം!!! കട്ടിലിൽ ചെന്നു, തലയും താഴ്ത്തി ഇരുന്നാലോ? അതോ ജനലിൽ പിടിച്ചു ദൂരേക്ക് നോക്കി നിക്കണോ? അല്ലെങ്കിൽ സോഫയിൽ പോയി ഇരുന്ന്, റൊമാന്റിക് ലുക് കൊടുക്കണോ??? അതോ പുറത്ത് പോയി ഒളിച്ചു നിന്ന്, കണ്ണേട്ടൻ റൂമിൽ കയറി കഴിയുമ്പോ ഒന്നും അറിയാത്തത് പോലെ ഒരു എൻട്രി കൊടുക്കണോ? 🤔🤔🤔
അങ്ങനെ ഒക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് തലയിൽ കുത്തിയ സ്ലൈഡിന്റെ കാര്യം ഓർക്കുന്നത്... എന്നാ പിന്നെ അത് അങ്ങ് ഊരി മാറ്റിയിട്ട് ആവാം ബാക്കി... അവള് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നപ്പോൾ ആണ്, പുറകിൽ ഡോര് അടയുന്ന ഒച്ച കേട്ടത്... തിരിഞ്ഞു നോക്കിയപ്പോ സിദ്ധു...
കുറെ നേരത്തിനു ശേഷം അവനെ കണ്ടപ്പോൾ മുന്നേ തോന്നിയ ടെൻഷൻ ഒക്കെ എങ്ങോ പോയി, ആകെ പാടെ ഒരു സന്തോഷം നിറഞ്ഞു... ആ സന്തോഷത്തിൽ, അവള് ഓടി അവന്റെ അടുത്ത് ചെന്നു.
അവനെ കണ്ടപ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞ സന്തോഷവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും, അവന്റെ അടുത്തേക്ക് എത്താനുള്ള അവളുടെ വ്യഗ്രതയും അവനിൽ അടങ്ങാത്ത സന്തോഷം ജനിപ്പിച്ചു... ഓടി വരുന്ന തന്റെ പാറുവിനെ നെഞ്ചോടു ചേർക്കാൻ ആയി അവൻ കൈകൾ വിടർത്തി ഒരുങ്ങി.
പക്ഷേ അവന് കിട്ടിയത് നല്ല ഇടി ആണ്... എവിടെയോ അവളെ ചേർത്ത് പിടിക്കാൻ ആഗ്രഹിചു എന്ന് നേരെത്തെ പറഞ്ഞില്ലേ... ലവിടെ തന്നെ! ഇൗ നെഞ്ചാം കൂടിന്റെ നടു ഭാഗത്ത്... പാവം... ഞെട്ടി പോയി ..
"എന്തോന്നാടി??" അവന് നെഞ്ച് തടവി.
"എവിടെ ആയിരുന്നു ഇത് വരെ... എന്നെ അവിടെ കൊണ്ട് പോയി തള്ളിയിട്ട്... " അവള് പിണങ്ങി.
" അവന്മാര് പിടിച്ചു വച്ചതാ അവിടെ... രാത്രി എനിക്കുള്ള ഹൈ കമ്മാണ്ടിൽ നിന്നുള്ള വിളി വരാതെ പോയാൽ, അവന്മാര് പാതി രാത്രി ബെഡ്റൂമിൽ കയറി വരുന്നു പറഞ്ഞു...എല്ലാം വെള്ളം അടിച്ചിരിക്കുന്നത് കാരണം, ചിലപ്പോ അതും ചെയ്യും... അതാ വരാതിരുന്നത്... അല്ല... ഇവിടിപ്പോ എന്താ ഉണ്ടായേ?" അവന് വണ്ടെർ അടിച്ചു.
"കുറെ ഏതൊക്കെയോ ആന്റിമാരു... എന്തൊക്കെയാ അറിയേണ്ടേ..." മിക്കി വീണ്ടും തിരിച്ചു കണ്ണാടിയുടെ മുൻപിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു തുടങ്ങി, " എന്റെ ഗോൾഡ് ന്റേ കണക്കെടുപ്പ്... സദ്യക്ക് വിളമ്പിയ അവിയലിലെ കഷ്ണങ്ങളുടെ കണക്ക്... അച്ഛ ടെ ജോൽ..." പറഞ്ഞു മുഴുമിപ്പിക്കുന്നതീന് മുന്നേ, അവന്റെ കൈകൾ അവളെ പുറകിൽ നിന്ന് ഇറുകെ പുണർന്നു... പെട്ടന്നുള്ള അവന്റെ നീക്കത്തിൽ, അവള് ഒന്ന് ഞെട്ടി...
"എന്നിട്ട്..." അവളുടെ മുടിയിലേക്ക് മുഖം ചേർത്ത്, പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു...
"എന്നിട്ട്... ഒരു ... ഒരു... ആൻറി..." അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ചലിക്കാൻ തുടങ്ങിയപ്പോൾ, അവൾക്ക് പറയാന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല...
"ആന്റി എന്ത് പറഞ്ഞു, പാറു?" അവന്റെ ചുടുശ്വാസം അവളുടെ കാതിൽ തട്ടിയതും അവളുടെ ശരീരം ഒന്ന് വിറച്ചു. അവളുടെ കൈയ്യിൽ നിന്നും സ്ലൈഡും മുല്ലപ്പൂവിന്റെ പകുതിയും താഴേക്ക് ഊർന്നു വീണു... അനങ്ങാൻ ആവാതെ അവള് നിന്നു...
"ആന്റി എന്താ പറഞ്ഞേ പാറു?... പറയ്..." അവളുടെ കാതിൽ ചുണ്ടുകൾ ചേർത്ത്, അവൻ ചോദിച്ചു... കാതിൽ മെല്ലെ കടിച്ചു. അവളെ ചുറ്റിയിരുന്ന അവന്റെ കൈകളിൽ അവളുടെ പിടി മുറുകി.
"അത്... അവര്... അവര്... അത്... എനിക്ക്..." വാക്കുകൾ അവള് മറന്നിരുന്നു... അവൾ സിദ്ധുവിന്റെ കൈകൾ വിടുവിപ്പിക്കാൻ ശ്രമം നടത്തി... അത് നടക്കാതെ വന്നപ്പോൾ, അടുത്തതായി അവള് ശ്രമിച്ചത്, അവനിൽ നിന്ന് തന്നെ അടർന്നു മാറാൻ ആണ്... പക്ഷേ, അതിനെ എതിർത്തു കൊണ്ട്, അവളെ ഒന്ന് കൂടെ ചേർത്തു പിടിച്ച്, അവൻ അവളുടെ തോളിൽ ചുംബിച്ചു...
ആ ചുംബനം ഏൽപ്പിച്ച ഞെട്ടലിൽ അവള് തല ചരിച്ച് അവനെ നോക്കിയതും, അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി. നീണ്ടു നിന്ന ആ ചുംബനത്തിനിടെ, അവളെ അവനു നേരെ തിരിച്ചു നിർത്തിയിരുന്നു. അവന്റെ കൈകൾ അവളുടെ മേൽ ചിത്രങ്ങൾ വരയ്ക്കുമ്പോൾ, അവൾ പോലും അറിയാതെ അവളുടെ കൈകൾ, അവന്റെ മുടിയിഴകളിൽ മുറുകി...
ഏതാനും നിമിഷങ്ങൾക്ക് ശേഷം ആണ്, അവൻ അവളെ വിട്ടത്... നെറ്റിയിൽ നെറ്റി മുട്ടിച്ചു, അവന് അവളുടെ മൂക്കിൽ പതിയെ മുത്തി.
മിക്കി അവനിൽ നിന്ന് വിട്ടു മാറി നിന്നു... അവളുടെ ശ്വാസഗതി ഏറിയിരുന്നു... അത് സിദ്ധു അറിയാതിരിക്കാൻ ആയി കഷ്ടപ്പെടുമ്പോൾ ആണ്, നൈറ്റ് സ്റ്റാൻഡിൽ വച്ച പാല് അവള് ശ്രദ്ധിക്കുന്നത്... അവള് വേഗം പോയി, അതെടുത്ത് വന്ന് അവനു നീട്ടി... അതിൽ പാതി കുടിച്ചിട്ട്, അവൻ അവൾക്കു കൊടുത്തു... ഒരു സിപ് എടുത്തിട്ട് അവള് ഗ്ലാസ്സ് ഡ്രസ്സിംഗ് ടേബിളിൽ വച്ചു...
ഇതൊക്കെ നടക്കുമ്പോഴും, അവൻ അവളെ തന്നെ ആണ്, നോക്കിക്കൊണ്ടിരുന്നത്... മിക്കി ക്ക് മുഖത്തേക്ക് നോക്കാൻ ആകെ ഒരു ചമ്മൽ.... ശ്വാസം ആണെങ്കിൽ ഇപ്പോഴും തളളി കയറി വരുവാ...
"സുന്ദരി ആയിട്ടുണ്ടല്ലോ, എന്റെ പാറൂട്ടി..." അവന് അവളെ പിടിച്ച്, ബാൽക്കണിയിലേക്ക് ഉള്ള സ്ലൈഡിങ് ഡോറിലേക്ക് ചേർത്ത് നിർത്തി... "നീ തനിയെ ആണോ ഉടുത്തെ?"
"മ്മ്മ്മ് ഹ്മ്... അമ്മ..." അവള് താഴേക്ക് നോക്കി പറഞ്ഞു.
"അതെന്താ തനിയെ ഉടുക്കാതിരുന്നത്?"
"ഞാൻ തനിയെ ഉടുത്ത്, അന്നത്തെ പോലെ ഊരി പോയാൽ, എന്നെ വഴക്ക് പറയാനല്ലേ?" അല്പം കുറുമ്പോടെ, അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
അവൻ അവളുടെ താടിയിൽ പിടിച്ചു, തള്ളവിരൽ കൊണ്ട് കവിളിൽ തഴുകി... അവളോട് കുറച്ചു കൂടെ ചേർന്നു നിന്നു...
"ഇന്ന് അഴിഞ്ഞു പോയാൽ ഞാൻ വഴക്ക് പറയില്ലട്ടോ..."
അവന്റെ കുസൃതി നിറഞ്ഞ നോട്ടം കണ്ടപ്പോ, അവള് പുറകിലേക്ക് മാറാൻ നോക്കി... അപ്പോഴാണ്, അവൻ എന്തിനാണ് കുറച്ചു മുന്നേ ഡോറിലേക്ക് ചേർത്ത് നിർത്തിയത് എന്ന് അവൾക്ക് മനസ്സിലായത്. ഇനി എങ്ങനെ പുറകോട്ടു പോവാൻ ആണ്!!! ഗ്ലാസ്സ് ഡോറാണ്... പൊട്ടിച്ചാലോ??? 🤔
മിക്കി ഒരു ചെറിയ ഭയത്തോടെ സിദ്ധു വിന്റെ മുഖത്തേക്ക് നോക്കി... അവിടെ നിറഞ്ഞു നിന്നിരുന്ന കള്ളത്തരം, അവളിൽ ഒരേ സമയം സുഖവും ഭയവും നിറഞ്ഞ ഒരു വിറയൽ പടർത്തി...
"ഇപ്പൊ ഇത് അഴിയില്ലേ, പാറൂ?" അവൻ അവളുടെ താടിയിൽ നിന്ന് കൈകൾ എടുത്ത്, അവളുടെ ഇടുപ്പിൽ കൈ വച്ചു.
മിക്കി കണ്ണ് മിഴിച്ച്, ഇല്ലെന്ന് രണ്ടു സൈഡിലേക്കും തല വെട്ടിച്ചു.
സിദ്ധുവിന്റെ ചിരിക്കു ഇപ്പൊ ആകെ കൂടെ ഒരു കള്ളത്തരം കൂടിയത് പോലെ...
"ഉറപ്പാണോ?" അവൻ അവളുടെ ചെവിയോട് ചുണ്ട് അടുപ്പിച്ചു ചോദിച്ചു. ഒപ്പം തന്നെ, അവളുടെ ഇടുപ്പിൽ വച്ചിരുന്ന അവന്റെ കൈ വിരലുകൾ, സാരിക്ക് വിടവിലൂടെ അവളുടെ അരക്കെട്ടിൽ തൊട്ടു. അവന്റെ ആ നീക്കത്തിൽ, അവള് അറിയാതെ ഉയർന്നു പൊങ്ങി, അവന്റെ നെഞ്ചില് പിടി മുറുക്കി...അപ്പോഴേക്ക് അവന്റെ കൈകൾ മുഴുവൻ ആയി അവളുടെ അരക്കെട്ടിൽ അമർന്നിരുന്നു.
അവൾ അവനെ തളളി മാറ്റി, തിരിഞ്ഞു നിന്നു... ഗ്ലാസിലെ റിഫ്ലക്ഷനിൽ അവൾക്ക് അടുത്തേക്ക് വരുന്ന സിദ്ദുവിനെ കണ്ട്, മിക്കി മുഖം കുനിച്ചു. സിദ്ധു അവൾക്കടുത്തേക്കു വന്നു, അവളോട് ചേർന്നു നിന്നു. പുറം നിറഞ്ഞു കിടന്നിരുന്ന മുടി, ഒരു വശത്തേക്ക് ആക്കി, അവളുടെ പുറം കഴുത്തിൽ അമർത്തി ചുംബിച്ചു. മിക്കി കണ്ണുകൾ ഇറുക്കിയടച്ചു. സിദ്ധു അവളുടെ കൈകളിൽ വിരലുകൾ കോർത്തു, ഡോറിലേക്കു അമർത്തി പിടിച്ചു. അവന്റെ ചുടുശ്വാസം കഴുത്തിൽ തട്ടിയതും, മിക്കി ശ്വാസം എടുക്കാൻ പോലും മറന്ന് നിന്നു.
സിദ്ധു, അവളുടെ ബ്ലൗസിന്റെ പുറകിലെ കെട്ട്, പല്ല് കൊണ്ട് കടിച്ചു വലിച്ചതും, ആ കെട്ട് അഴിഞ്ഞു വീണു... മിക്കി യുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നതു അവള് അറിഞ്ഞു... സിദ്ധു അവളുടെ ബ്ലൗസിന്റെ കൈ തോളിൽ നിന്ന് അല്പം താഴ്ത്തി, തോളിൽ ചുംബിച്ചു... ഒപ്പം, അവളുടെ ഇടത്തെ കയ്യിലെ പിടി വിട്ട്, അവന്റെ കൈ അവളുടെ സാരിക്ക് ഇടയിലൂടെ, വയറിൽ സ്ഥാനം പിടിച്ചു. നഗ്നമായ വയറിൽ അവന്റെ വിരലുകൾ അവളെ ഇക്കിളി കൂട്ടി... മിക്കി ഒന്ന് പുളഞ്ഞു.... അവൻ വിട്ടിട്ടും, അവളുടെ കൈകൾ താഴ്ത്താൻ ആവാതെ, അവൾ ഗ്ലാസ്സിൽ കൈ അമർത്തി പിടിച്ചു.
അവളുടെ കഴുത്തിലും, തോളിലും കവിളിലും ഒക്കെ അവന്റെ അധരങ്ങൾ പതിഞ്ഞു കൊണ്ടേ ഇരുന്നു... അവന്റെ ഓരോ നീക്കങ്ങളിലൂം അവളുടെ ശരീരം പിന്നെയും പിന്നെയും തളരുന്നത് പോലെ തോന്നി... അവൾ ഗ്ലാസ്സ് ഡോറിലേക്ക് തല മുട്ടിച്ചു നിന്നു. പെട്ടന്നാണ്, സിദ്ധു അവളെ അവന്റെ കൈകളിൽ കോരി എടുത്തത്... ഒരു ഞെട്ടലിലോടെ, മിക്കി സിദ്ധുവിനേ നോക്കി... അവൻ അവളെ തന്നെ നോക്കി കാണുകയായിരുന്നു... അവളുടെ ചുവന്നു തുടുത്ത കവിളുകളും, അവന്റെ നോട്ടം നേരിടാൻ ആവാതെ താഴുന്ന മിഴികളും, വിറയ്ക്കുന്ന അധരങ്ങളും അവനെ ഉന്മത്തൻ ആക്കുന്നത് അവൻ അറിഞ്ഞു...
മിക്കിയെ ബെഡിലേക്ക് കിടത്തി, അവളുടെ കാലുകൾക്കരുകിൽ, അവൻ നിലത്ത് മുട്ട് കുത്തി ഇരുന്നു. സാരി കുറച്ചു ഉയർത്തിയപ്പോൾ അവന് കണ്ടൂ, അവൻ ഇട്ടു കൊടുത്ത പാദസരം... അവൻ തല ഉയർത്തി അവളെ നോക്കി, പുഞ്ചിരിച്ചു. അവൾ തിരിച്ചും.
അവൻ പോക്കറ്റിൽ നിന്ന് രണ്ടു മിഞ്ചി എടുത്തു, അവളുടെ രണ്ടു കാലിലും ഇട്ടു കൊടുത്തു, അവളുടെ കാലിൽ ചുംബിച്ചു... അവിടെ നിന്ന് മേലേക്ക് സഞ്ചരിച്ചു, അവളുടെ വയറിന് അടുത്തെത്തി അവൻ ബെഡിലേക്ക് കയറി ഇരുന്നു... അവനെ തന്നെ ഉറ്റു നോക്കുന്ന അവളെ ഒന്ന് നോക്കിയിട്ട്, അവന് സാരിയുടെ സൈഡിലൂടെ ഊതി... സാരി വയറിൽ നിന്ന് അകന്ന് മാറി, അവളുടെ നഗ്നമായ വയർ അവന് മുന്നിൽ അനാവരണമായി.... ആഗ്രഹിച്ച കളിപ്പാട്ടം കയ്യിൽ കിട്ടിയ ഒരു കുട്ടിയുടെ സന്തോഷം ആയിരുന്നു അവന്റെ മുഖത്ത്... മിക്കി കണ്ണുകൾ ഇറുക്കയടച്ചു, തലയിണയിൽ മുറുകെ പിടിച്ചു.... ഒരു ആവേശത്തോടെ സിദ്ധു അവളിൽ അമർന്നു. അവനിൽ നിന്ന് പതിയെ വികാരങ്ങൾ അവളിലേക്കും അലിഞ്ഞു ചേർന്നു... അവർക്കിടയിൽ വന്നതിനെയെല്ലാം അവൻ നീക്കം ചെയ്തു... അവർ മാത്രം ഉള്ള ഒരു ലോകത്ത് പരസ്പരം മത്സരിച്ച് അവർ സ്നേഹം പങ്കിട്ടു... രാത്രിയുടെ ഏതോ ഒരു യാമത്തിൽ, തന്റെ ജീവന്റെ പാതിയെ എല്ലാ രീതിയിലും സ്വന്തം ആക്കിയ സന്തോഷത്തിൽ, അവളെ ഇറുകെ പുണരുമ്പോൾ, ശരീരത്തിൽ ഉണ്ടായ കുഞ്ഞു നോവിനേക്കാൾ, അവൻ കാട്ടിക്കൊടുത്ത മായാജാലത്തിൽ മതി മറന്ന് അപ്പോഴും മയങ്ങി അവൾ അവനോടു പറ്റി ചേർന്നു കിടന്നു...വീണ്ടും തന്നിൽ ചിത്രങ്ങൾ തീർക്കാൻ തുടങ്ങിയ അവന്റെ വിരലുകളേയും, അവന്റെ അധരങ്ങൾ നൽകുന്ന ചുടു ചുമ്പനങ്ങളും കുസൃതികളും ഏറ്റു വാങ്ങാൻ അവളുടെ മനസ്സും ശരീരവും ഒരുങ്ങിയിരിക്കുന്നു... അവന്റെ വിരലുകൾ അവളുടെ ശരീരം ആകെ...
അല്ല... നിങ്ങള് ഒക്കെ എന്താ ഇങ്ങനെ കണ്ണും മിഴിച്ചു ഇരിക്കുന്നത്??? ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയി... എന്നാ ആരേലും ഒന്ന് നിർത്താൻ പറയ്യാ!!! അതില്ല!!! കേട്ടൊണ്ട് അങ്ങ് ഇരിക്കണം... ബാ ഇബടെ, സൈത്താൻമാരെ!!!
ദേ പിന്നേം കിടന്നു കറങ്ങുന്നു... ഇങ്ങു പോരെ!!!ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞു...
ഇനി ഒരു ഒന്നര വർഷം കഴിഞ്ഞിട്ട് ഉള്ള, കൊച്ചിയിലെ ഒരു സൂപ്പർ മാർക്കറ്റിന്റെ മുൻപിലേക്ക് വരാം... സാധനങ്ങൾ ഒക്കെ വാങ്ങി, കാർട്ട് മിക്കിയെ ഏൽപ്പിച്ചു, എൻട്രൻസിൽ നിർത്തി, കാർ എടുക്കാൻ പർകിങ്ങിലേക്ക് പോയതാണ് സിദ്ധു... കുറച്ചു നേരം ആയിട്ടും കാണാതെ വന്നപ്പോ, മിക്കി കാർട്ടും ഉന്തി പാർക്കിങിലേക്ക് ചെന്നു...
അവിടെ ചെല്ലുമ്പോൾ ആണ്, എന്താണ് അവൻ വരാൻ താമസിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായത്... വേറെ ഒന്നും അല്ല... ഒരു പെണ്ണിനെ അവർ വാങ്ങിയ സാധനങ്ങൾ ഒക്കെ ലോഡ് ചെയ്യാൻ സഹായിക്കുകയാണ്, നല്ലവനായ ലവൻ... മിക്കി പല്ലും കടിച്ചു അവിടെ തന്നെ നിന്നു...
ചേട്ടൻ അങ്ങേരുടെ ഒടുക്കത്തെ ചിരിയും ആയി, ആ പെണ്ണിന്റെ കവറുകൾ ഒക്കെ എടുത്തു കാറിന്റെ ട്രങ്കിൽ വച്ച് കൊടുത്തു, ആത്മ നിർവൃതി യോടെ തിരിയുമ്പോഴാണ്, എല്ലാം ചുട്ടു ചാമ്പൽ ആക്കാൻ പാകത്തിന് ഉള്ള എക്സ്പ്രഷനും ആയി, ദുർഗ്ഗാ ദേവി, യെല്ലോ കളർ ഡ്രെസ്സും ഡെനിം ജാക്കറ്റും വൈറ്റ് സ്നീകേഴ്സും ഇട്ടു, കാർട്ടും പിടിച്ചു നിൽക്കുന്നത് കാണുന്നത്...
അതെ ചിരി, ഒന്നൂടെ മോടിഫൈ ചെയ്തു, ഇച്ചിരി റോമാൻസും കുത്തി കയറ്റി, അവൻ അവൽകടുത്തേക്ക് വന്നു...
"എന്തായിരുന്നു അവിടെ?" അവൻ അടുത്തെത്തിയത്തും അവള് ചോദിച്ചു...
" അത് അവരു എല്ലാം കൂടെ എടുത്തു തള്ളിക്കൊണ്ട് വരുന്നത് കണ്ടപ്പോ കഷ്ടം തോന്നി ഹെൽപ് ചെയ്തതാ... " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.
"അങ്ങനെ ആണെങ്കിൽ ആ ബില്ലിങ്ങിൽ പോയി നില്ക്കു... ഇനിയും കഷ്ടപ്പെടുന്ന കുറെ പെണ്ണുങ്ങൾ ഒരു ലോഡ് സാധനങ്ങളും ആയി വരും... എല്ലാവരെയും ഹെൽപ് ചെയ്തിട്ട് വീട്ടിലേക്ക് വന്നാ മതി.." അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് കാറിന്റെ കീയും എടുത്തു, അവള് കാർട്ട് തളളി മുന്നോട്ട് നടക്കാൻ ആഞ്ഞു...
അവൻ കാർട്ടിൽ പിടിച്ചു അവളെ തടഞ്ഞു," പാറൂട്ടിയെ... അതൊരു pregnant lady ആയിരുന്നു... അതല്ലേ ഞാൻ ഹെൽപ് ചെയ്തേ..." സിദ്ധു ന്യായീകരിച്ചു...
"അപ്പോ പിന്നെ ഞാൻ എന്താ?" വീർത്തു നിൽക്കുന്ന വയറു ചൂണ്ടിക്കാട്ടി, മിക്കി അവന്റെ നേരെ തിരിഞ്ഞ്, കലിപ്പിച്ച് ചോദിച്ചു.
"അച്ചോടാ... എന്റെ പാറുക്കുട്ടി കഷ്ടപ്പെടാതെ ഇരിക്കാൻ അല്ലേ, നിന്നെ അവിടെ നിർത്തി, ഞാൻ കാർ എടുക്കാൻ ഇങ്ങോട്ട് വന്നെ... പിന്നെ എന്തിനാ മോളേ, നീ ഇതും തള്ളിക്കൊണ്ട് വന്നെ?" അവൻ, അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന മുടി, ചെവിക്കു പിന്നിലേക്ക് ആക്കി, നിറഞ്ഞ വാത്സല്യത്തോടെ ചോദിച്ചു.
"കുറെ നേരം ആയിട്ടും കണ്ണെട്ടനെ കാണാഞ്ഞ് വന്നതാ ഞാൻ.." മിക്കി അല്പം സോഫ്റ്റ് ആയിട്ടുണ്ട്... അല്ലെങ്കിലും സിദ്ധു വിനോട് അധിക നേരം പിണങ്ങി ഇരിക്കാൻ അവൽക്കാവില്ല... തിരിച്ചു അവനും...
അവളുടെ കയ്യിൽ നിന്ന് കാർട്ട് വാങ്ങി, അവൻ അവളെയും ചേർത്ത് പിടിച്ചു മുൻപോട്ട് നടന്നു... ഒരു കൈ കൊണ്ട് വയറു താങ്ങി, മറു കൈ കൊണ്ട് സിദ്ധു വിനേ ചുറ്റി പിടിച്ചു അവളും നടന്നു...
മിക്കിക്കു ഇത് ഒൻപതാം മാസം ആണ്... ഒരാഴ്ച കൂടെ കഴിഞ്ഞാൽ ഡേറ്റ് ആണ്... ഒരു കണക്കിനാണ് ഒൻപതാം മാസം ആയപ്പോൾ, അവളെ സിദ്ധുവിൻെറ അടുത്ത് നിന്ന് കൂട്ടിക്കൊണ്ടു വന്നത്... അവർ ചെന്നൈയ്യിൽ ആയിരുന്നു... ഏഴാം മാസം കൂട്ടിക്കൊണ്ട് വരാൻ നോക്കിയപ്പോൾ, രണ്ടു പേരും സമ്മതിച്ചില്ല... അവസാനം രണ്ടു വീട്ടുകാരും കൂടെ വഴക്ക് പറഞ്ഞാണ്, ഒൻപതാം മാസം കൊണ്ട് വരാൻ സമ്മതിപ്പിച്ചത്...
സിദ്ധു ഇനി ശങ്കറിന്റെ ബിസിനസ് ടേക് ഓവേർ ചെയ്യാൻ പോവുകയാണ്... കൂടാതെ ഋഷിയും ജഗത്തും കൂടെ ഒരു ബിസ്നസ് സ്റ്റാർട്ട് ചെയ്യുന്നുണ്ട്... അതിനായി, അവർ രണ്ടു പേരും മൂന്ന് മാസം മുൻപേ റിസൈൻ ചെയ്തു, നാട്ടിലേക്ക് പോന്നു... സിദ്ധു സൈലന്റ് പാർട്ണർ ആണ് അതിൽ... നിരഞ്ജൻ ആൻഡ് നിക്കി ബാംഗ്ലൂർ ആണ്... അവള് ഇപ്പൊ ആറ് മാസം ഗർഭിണി ആണ്... നിയായ്ക്ക് കുട്ടി ഉണ്ടായിട്ടു ഇപ്പൊ രണ്ടു മാസം ആയി... പെൺകുട്ടി ആണ്.. അവളും കുഞ്ഞും തറവാട്ടിൽ ഉണ്ടു... ബിസിനസ്ന്റെ തിരക്കിന് ഇടയിലും ഋഷി ഇടയ്ക്കിടെ ഓടി വരും, അവളെയും കുട്ടിയെയൂം കാണാൻ... ജഗ്ഗുവിൻെറ കല്യാണം കഴിഞ്ഞു... ചെന്നൈയിൽ വച്ച് പരിചയപ്പെട്ട അന്നപൂർന്നയും ആയി... ആള് ജേർണലിസ്റ്റ് ആണ്... പുള്ളിക്കാരി ഇപ്പോഴും ചെന്നൈയിൽ തന്നെ ആണ്... ബിസിനസ് ഒന്ന് പച്ച പിടിച്ചിട്ടു കേരളത്തിലേക്ക് വരാൻ ആണ് പ്ലാൻ... വെങ്കി ഹയർ സ്റ്റഡീസ് നായി ഓസ്ട്രേലിയ യിൽ പോയി... PR ഉം എടുത്ത് അവിയും പോയിട്ടുണ്ട്... രണ്ടു സിറ്റിയിൽ ആണെങ്കിലും അവർ മിക്കവാറും മീറ്റ് ചെയ്യാറുണ്ട്... രണ്ടു പേരും ഹാപ്പി ആയിട്ടിരിക്കുന്നു... വേങ്കി യുടെ കോഴ്സ് കഴിഞ്ഞു കല്യാണവും ഉറപ്പിച്ചിട്ടുണ്ട്...
സിദ്ധു രണ്ടു ദിവസം മുന്നേ ആണ്, ജോലി രാജി വച്ചു നാട്ടിൽ എത്തിയത്... വന്ന പാടെ മിക്കി യെ കാണാൻ കൊച്ചിക്ക് പോന്നു... കുട്ടി ഉണ്ടായി കഴിഞ്ഞ് ബിസിനസ് കാര്യങ്ങള് നോക്കി തുടങ്ങിയാൽ മതി എന്ന് ശങ്കർ പറഞ്ഞത് കൊണ്ട് ആള് ഹാപ്പി ആയി...
വീട്ടിൽ ഇരുന്നു ബോർ അടിച്ചു എന്നും പറഞ്ഞു ഷോപ്പിങ്ങിന് ഇറങ്ങിയതാണ് മിക്കി... വാശി പണ്ടെ കൂടുതൽ ആണെങ്കിലും, ഇപ്പൊ അതിലും കൂടുതൽ ആണ്... എല്ലാം സാധിച്ചു കൊടുക്കാൻ ഒരു ഭർത്താവും...
അവർ വീട്ടിൽ തിരിച്ചെത്തുമ്പോൾ, ചെടിക്ക് വെള്ളം ഒഴിച്ച് ചന്ദ്ര ഷേഖറും, അദ്ദേഹത്തോട് സംസാരിച്ചു വരാന്തയിൽ മീരയും ഉണ്ടായിരുന്നു...
കാർ നിർത്തി, മിക്കി യെ കൈ പിടിച്ചു പുറത്തിറക്കി സിദ്ധു തന്നെ അവളെ കൊണ്ട് വന്നു സോഫ യില് ഇരുത്തി... തിരിച്ചു വന്നു, അവനും ബാക്കി രണ്ടു പേരും ചേർന്ന് വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്തു അകത്ത് വച്ചു...
"അമ്മാ... എനിക്ക് നല്ല ക്ഷീണം... ഞാൻ കിടക്കുവാണെ..." അവള് താങ്ങി പിടിച്ച് സോഫയിൽ നിന്ന് എഴുന്നേറ്റു...
"ദാ ഇത് കുടിച്ചിട്ട് കിടക്കു മോളെ.." മീര വേഗം പോയി രണ്ടു ഗ്ലാസ്സിൽ pomegranate juice എടുത്തിട്ട് വന്നു, മിക്കി യെയും സിദ്ധു വിനയും കൊണ്ട് കുടിപ്പിച്ചു.. മിക്കി യോടൊപ്പം സിദ്ധു വിനോഡും പോയി റെസ്റ്റ് എടുക്കാൻ അവർ നിർബന്ധിച്ചു എങ്കിലും, അവൻ അവരുടെ കൂടെ ചില്ലറ കത്തിയടിയും ഫുഡ് അടിയും ഒക്കെ ആയി കൂടി... ഇടയ്ക്കിടെ അവൻ റൂമിൽ പോയി മിക്കിയെ നോക്കുന്നുമുണ്ടായിരുന്നു... ഉറങ്ങുന്നത് കണ്ട് അവളെ ശല്യം ചെയ്യാതെ, കവിളിലും വയറിലും ഓരോ ഉമ്മയും കൊടുത്തു അവൻ തിരിച്ചു പോരും...
ഏകദേശം ഒരു എട്ടരയോടെ അവളെ ഡിന്നർ കഴിക്കാൻ ആയി വിളിക്കാൻ സിദ്ധു ചെല്ലുമ്പോൾ, മിക്കി ബെഡിൽ എഴുന്നേറ്റ് ഇരിപ്പുണ്ട്...
"എന്ത് പറ്റി, പാറു?" അവൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു...
"ആകെ ഒരു വല്ലായ്മ തോന്നുന്നു കണ്ണേട്ടാ... വയറിനോക്കെ വല്ലാത്ത ഭാരം തോന്നുവാ..." അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
"ഇന്ന് കുറെ നടന്നില്ലേ... അതിന്റെ ഒക്കെ ആവും... നീ വാ... ഫുഡ് കഴിച്ചു കഴിയുമ്പോ ശരി ആവും..." അവൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു...
"കണ്ണേട്ടാ... എനിക്ക് രെസ്ത്രൂമിൽ പോണം..."
അവൻ അവളെ റെസ്ത്രൂമിൽ ആക്കി, പുറത്ത് വെയ്റ്റ് ചെയ്തു... പെട്ടന്ന് തന്നെ മിക്കി ഡോര് തുറന്നു...
"എന്ത് പറ്റി, പാറു?" പേടിച്ച് വരണ്ടു നിൽക്കുന്ന മിക്കി യെ നോക്കി സിദ്ധു ചോദിച്ചു.
"കണ്ണേട്ടാ... i think my water broke!!!" പറയുമ്പോൾ അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു...
സിദ്ധു അവളെ റൂമിലേക്ക് ഇറക്കി നിർത്തി, അവൾക്ക് മാറ്റാൻ ഒരു ഡ്രസ്സ് എടുത്തു കൊടുത്തു.. ഷെൽഫിൽ നിന്ന്, ഹോസ്പിറ്റലിൽ പോവുമ്പോൾ കൊണ്ട് പോവാൻ ആയി pack ചെയ്തു വച്ച ബാഗ് എടുത്തു തോളത്തു ഇട്ടു... മിക്കി ഡ്രസ്സ് മാറി കഴിഞ്ഞതും, അവളെയും കൊണ്ട് പുറത്തേക്ക് വന്നു... ചന്ദ്ര ശേഖരിനോട് കാര്യം പറഞ്ഞതും, അയാള് വേഗം പോയി വണ്ടി എടുത്തു, മീര ഉടനെ തന്നെ ചുരിദാർ മാറ്റി വേറെ ഒരെണ്ണം ഇട്ടു, അവരുടെ ഒപ്പം ഇറങ്ങി...
സിദ്ധു വിന് ടെൻഷൻ ഉണ്ടെങ്കിലും അവൻ അത് പുറത്തു കാണിക്കാതെ, മിക്കി യെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു... ഹോസ്പിറ്റലിൽ എത്തി, മിക്കി യെ വേഗം തന്നെ ലേബർ റൂമിലേക്ക് മാറ്റി... പിന്നീട് കാത്തിരിപ്പിന്റെ സമയം ആയിരുന്നു... ടെൻഷൻ അടിച്ചു, ഏതൊരു ഫസ്റ്റ് time പാരന്റിനെയും പോലെ, സിദ്ധു ഒരു ക്ഷമയും സമാധാനവും ഇല്ലാതെ, ഇരിപ്പുറയ്ക്കാതെ, അങ്ങോട്ടും ഇങ്ങോട്ടും നടന്നു... വിവരം വിളിച്ചു പറഞ്ഞത് അനുസരിച്ചു, ശങ്കറും ഫാമിലിയും അവിടന്ന് അപോ തന്നെ പുറപ്പെട്ടു... മിക്കി യുടെ ഏതൊക്കെയോ relatives ഉം വന്നു... ഋഷി തറവാട്ടിൽ ഉണ്ടായിരുന്നതിനാൽ, അവനും വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി... ആരൊക്കെ ഉണ്ടായിട്ടും, സിദ്ധു വിന് ഒരു മനസ്സമാധാനം ഉണ്ടായിരുന്നില്ല...
നീണ്ട അഞ്ചു മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം, സിസ്റ്റർ അവന്റെ കുഞ്ഞും ആയി പുറത്തേക്ക് വന്നു... പെൺകുട്ടി... ശ്രീദേവി ഇല്ലാതിരുന്നതിനാൽ, മീര ആണ് ഏറ്റു വാങ്ങിയത്... സിദ്ധുവിന് അറിയേണ്ടിയിരുന്നത് മിക്കി യെ കുറിച്ച് ആയിരുന്നു... അവള് ഓക്കേ ആണെന്ന് നഴ്സ് പറഞ്ഞതിന് ശേഷം ആണ്, അവൻ കുട്ടിയെ പോലും ശ്രദ്ധിച്ചത്...
കുഞ്ഞിനെ കണ്ടതും, ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത, എന്തൊക്കെയോ വികാരങ്ങൾ അവന്റെ ഉള്ളിൽ നിറയുന്നത്, സിദ്ധു അറിഞ്ഞു... കുഞ്ഞിന്റെ പിങ്ക് നിറമുള്ള കവിളിൽ തൊട്ടപ്പോൾ, ഒരു കൊച്ചു പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞു... ഒപ്പം ഒരു വശത്ത് മാത്രം ഒരു നുണക്കുഴിയും... സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു വന്നു...
സിസ്റ്റർ കുഞ്ഞിനെ വാങ്ങി കൊണ്ട് പോവുമ്പോൾ, തിരിച്ചു കുഞ്ഞിനെ വാങ്ങി നെഞ്ചോടു ചേർക്കാൻ അവൻ കൊതിച്ചു...
പിന്നെ കുഞ്ഞിനെയും മിക്കി യേയും കാണാൻ ഉള്ള കാത്തിരിപ്പായിരുന്നു... അവരെയും കാത്തു, ശ്രീദേവിയുടെ മടിയിൽ, ഉറങ്ങാൻ ആവാതെ അവൻ കിടന്നു...
എപ്പോഴോ ഒന്ന് മയങ്ങി പോയ സിദ്ധു, കണ്ണ് തുറക്കുമ്പോൾ കണ്ടത്, തളർന്ന കണ്ണുകൾ കൊണ്ട് തന്നെ നോക്കി കിടക്കുന്ന മിക്കിയെ ആണ്... അവന്റെ പ്രാണനെ...
അവൻ പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റു, അവൽകടുത്തേക്ക് ചെന്നു... റൂമിൽ ഉണ്ടായിരുന്നവർ, അവർക്ക് പ്രൈവസികായി പുറത്തേക്ക് ഇറങ്ങി...
"പാറു..." സിദ്ധു അവളുടെ അടുത്ത് വന്നിരുന്നു, അവളുടെ മുടിയിൽ തഴുകി... അവള് അവനെ നോക്കി ക്ഷീനത്തോടെ പുഞ്ചിരിച്ചു...
"കണ്ണേട്ടാ... നമ്മുടെ മോളെ കണ്ടോ?" തൊട്ടിലിലേക്കു ചൂണ്ടി, മിക്കി ചോദിച്ചു...
"hmmm... നിന്നെ പോലെ തന്നെ ഉണ്ട്... നുണ കുഴിയും ഒക്കെ..." സിദ്ധു വിൻെറ സന്തോഷം അവന്റെ കണ്ണുകളിൽ വായിച്ചറിഞ്ഞൂ അവള്...
"ഹാപ്പി ആയോ?"
മറുപടി പറയാതെ, അവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി... അവന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ ഒരു തുള്ളി കണ്ണീരിൽ ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിന് ഉള്ള മറുപടി...
തൊട്ടിലിൽ നിന്ന് കുഞ്ഞിനെ എടുത്തു നെഞ്ചോടു ചേർത്ത്, അവൾക്കൊപ്പം കട്ടിലിൽ ചാരി ഇരിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കുടുംബം അവരാണെന്ന് അവർക്ക് തോന്നി... ഒരു പക്ഷെ, അത് ശരിയും ആയിരിക്കാം... കാരണം ആ നിമിഷം അവരുടെ മനസ്സിൽ വിഷമങ്ങൾക്ക് സ്ഥാനം ഇല്ലായിരുന്നു... അവരും, അവർ ഒരുമിച്ച് ജീവിയ്ക്കാൻ പോവുന്ന നല്ല നാളെകളും മാത്രം....
😊😊😊😊😊😊😊 The End 😊😊😊😊😊😊😊
നിങ്ങള് ചോദിച്ച അവരുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഒക്കെ തന്നിട്ടുണ്ട്... ഇനി അതിൽ മറ്റെതില്ലായിരുന്നു... അത് കുറഞ്ഞു പോയി... ഇത് കൂടി പോയി... എന്നൊക്കെ പറഞ്ഞാ... പറഞ്ഞാ ഇപ്പൊ ഒന്നും ചെയ്യാൻ ഇല്ല സോധരങ്ങളെ... ഒന്നും ചെയ്യാനില്ല... എന്റെ കയ്യിൽ ഇത്രേ ഉള്ളൂ... ഇതേ ഉള്ളൂ... എല്ലാവർക്കും ഇഷ്ടം ആയി എന്ന് പ്രാർത്ഥിക്കുന്നു... ഇതു വരെ അഭിപ്രായങ്ങൾ അറിയിക്കാത്തവർ ഒരു നീണ്ട നീണ്ട കമൻറ് ഇട്ടോളൂ... ദേ മുന്മുൻ പോകാൻ പോണ്, എത്ര പെട്ടന്ന് ആണല്ലേ 10-40 കടന്നു പോയത്, ഈ quarantine കാലത്ത് എല്ലാവരും safe ആയി ഇരിക്കൂട്ടൊ...
ഇനി എന്നെങ്കിലും, ഏതെങ്കിലും ഇത് പോലെ ഒരു കഥ ഇല്ലാത്ത cliche കഥയും ആയി കാണാം... അത് വരയ്ക്കും
വണക്കം! 🙏
സ്നേഹപൂർവ്വം മുൻമുൻ
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
