ആ പറഞ്ഞ മൂന്നു വർഷം ഇല്ലെ...
അതൊരു കണക്കിനാണ് മിക്കി തളളി നീക്കിയത്... സംഭവം കഷ്ടിച്ച് ഒരു വർഷമേ അവരു പ്രേമിച്ചുള്ളൂ... പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം!!! പ്രേമം എല്ലിന്റിടയിൽ കയറി പോയില്ലേ...!! പിന്നെ കോളേജ് ല് എവിടെ പോയിരുന്നാലും, ചെക്കന്റെ ഓരോ ഓർമ്മകൾ...അത്യാവശ്യം ശോകം സീൻ ആയിരുന്നു...
തമ്മിൽ മിണ്ടുന്നില്ല എങ്കിലും വിശേഷങ്ങൾ അറിയാൻ ഉള്ള സോഴ്സുകൾ പലത് ഉണ്ടായിരുന്നത് കാരണം, അത്രയും സമാധാനം.
പല തവണ സിദ്ധു അവൾ അറിയാതെ, അവളെ കാണാൻ വന്നിരുന്നു. നിയയോ നിക്കിയൊ വഴി ആണ് അത് പ്ലാൻ ചെയ്യുന്നത്... ഏതെങ്കിലും മൂവി ക്ക് അവർ കയറുമ്പോൾ, അവൻ കാണും അവിടെ... അവളെ കാണാൻ പാകത്തിന് ഒരു സീറ്റിൽ ഇരിക്കും... എല്ലാവരും മൂവിയിൽ മുഴുകുമ്പോൾ, അവൻ മാത്രം, അവളെ കണ്ടൊണ്ടിരിക്കും... റൊമാന്റിക് മൂവി ആണെങ്കിൽ, ചില ഭാഗങ്ങൾ വരുമ്പോ, എന്തോ ഓർത്തെന്ന പോലെ, അവൾ കുറച്ചു നേരം, വേറെ ഏതോ ഒരു ലോകത്തേക്ക് ചേക്കേറുന്നത് ഒരു പുഞ്ചിരിയോടെ കാണും... ഒരു തരം സന്തോഷം... അല്ലെങ്കിൽ ഭ്രാന്ത്...
പലപ്പോഴും മോളിൽ ഒക്കെ കറങ്ങി നടക്കുമ്പോൾ, തനിക്ക് അറിയാവുന്ന ഒരു പ്രസൻസ് അവൾക്ക് ഫീൽ ചെയ്യും... ചുറ്റും നോക്കി, കാണാൻ ആഗ്രഹിച്ചത് കണ്ണിനു മുന്നിൽ തെളിയാതെ വരുമ്പോൾ, ഒരു സങ്കടത്തോടെ അവൾ ഇനിയും എത്ര നാൾ അവനെ ഇങ്ങനെ കാണാതെ ഇരിക്കണം എന്ന് മനസ്സിൽ കണക്കു കൂട്ടും...
ഇതൊക്കെ കണ്ട് ഒളിച്ചിരുന്നു സന്തോഷിക്കാൻ അവനും...
ഇങ്ങനെ count down ചെയ്ത് ചെയ്ത് അവളുടെ ഫൈനൽ സെമസ്റ്റർ എക്സാംസ് ഒക്കെ കഴിഞ്ഞു... ഇന്ന് പ്രൊജക്റ്റ് വൈവ ആണ്... മിക്കി യുടെ ഉച്ച ആയപ്പോഴക്കും കഴിഞ്ഞു... ബാക്കി മൂന്നു പേർക്കും ഉച്ച കഴിഞ്ഞു ആണ്...
കാന്റീനിന്റെ മുൻപിലെ മരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന തിട്ടയിൽ ഇരിപ്പാണ് നാല് പേരും... അവർ പ്രിപേർ ചെയ്യുമ്പോൾ, മിക്കി വെറുതെ തൂങ്ങി പിടിച്ചു ഇരുന്നു... ഹെഡ്‌സെറ്റിൽ പാട്ട് വച്ചിട്ടുണ്ട്... പക്ഷേ മനസ്സ് അവിടെ ഒന്നും അല്ല... വേറെ എവിടെ പോവാൻ... അവള് സിദ്ധുവും ആയി ആ ക്യാംപസിൽ സ്പെണ്ട് ചെയ്ത സമയത്തെ കുറിച്ച് ആലോചിച്ചു ഇരിക്കുകയായിരുന്നു...
പെട്ടന്നാണ്, നിക്കി അവളെ പിടിച്ച് കുലുക്കിയത്...
"എന്തുവാടി?" പെട്ടന്ന് ഉണ്ടായ ഞെട്ടലിൽ മിക്കി നിക്കിയെ കലിപ്പിച്ച് നോക്കി.
"നിന്നെ ധേണ്ടെ നിയ വിളിക്കുന്നു... " കുറച്ചപ്പുറത്തേക്ക് ചൂണ്ടി കാട്ടി, നിക്കി പറഞ്ഞു.
മിക്കി നോക്കുമ്പോൾ, നിയ അവിടെ ഫോണും പിടിച്ചു നിൽപ്പുണ്ട്. അങ്ങോട്ടേക്ക് ചെല്ലാൻ അവള് കൈ കാണിച്ചു.
മിക്കി അടുതെത്തിയത്തും, അവളുടെ കയ്യും പിടിച്ചു നിയ ദൃതിയിൽ മുൻപോട്ടു നടന്നു...
"എന്താ? എങ്ങോട്ടാ ഇത്ര ദൃതീല്?"
"നീ എന്റെ കൂടെ ഒന്ന് വാ... കുറച്ചു ഫോട്ടോസ്റ്റാറ്റ് എടുക്കണം..."
അത് കേട്ടതും കൂടുതൽ ഒന്നും ചോദിക്കാതെ, മിക്കി അവളുടെ കൂടെ നടന്നു...
എന്തൊക്കെയോ ആലോചിച്ചു നടന്നു, മെയിൻ എൻട്രൻസിന്റെ അടുത്ത് എത്തിയപ്പോഴാണ്, മിക്കി അത് ശ്രദ്ധിക്കുന്നത്...
ഗേറ്റിന്റെ നേരെ മുൻപിൽ, ഒരാൾ ഒരു കാറിൽ ചാരി നിൽക്കുന്നു... നല്ല പൊക്കം... നല്ല സ്റ്റൈൽ ആയി ചീകി ഒതുക്കിയ മുടിയും, ട്രിം ചെയ്ത താടിയും... വെയിൽ ആയതിനാൽ, shades വച്ചിട്ടുണ്ട്...ഡാർക് ബ്ലൂ ടീ ഷർട്ടും, കാക്കീസും, ബ്ളാക് ഷൂസും...
മിക്കി കണ്ണു മിഴിച്ചു നിയയെ നോക്കി... അവിടെ കള്ള ചിരി...
"ഡാ... ഇത് ശെരിക്കും ആണോ? അതോ ഞാൻ ആ മരചോട്ടിൽ ഇരുന്നു ഉറങ്ങി പോയോ? "
" അല്ലെടി പോത്തെ... ശരിക്കും ആണ്... അവർ കുടുംബം അടക്കം എറണാകുളത്ത് എത്തിയിട്ടുണ്ട്... നാളെ വീട്ടിലേക്ക് വരും. ചെറിയഛന് ഒക്കെ അറിയാം... സിദ്ധു ഏട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവരോട്, ഇന്ന് നിന്നേം കൊണ്ട് പുറത്ത് പോവുംന്നു..."
മിക്കി എപ്പോഴോ ഇതിനിടയ്ക്ക് നടത്തം ഒക്കെ നിർത്തി... മനപ്പൂർവം അല്ല... നിന്നു പോയതാ... ഉണ്ടായിരുന്ന എനർജി മുഴുവൻ, അവളുടെ തലച്ചോറ് , ഇൗ സത്യം ഉൾക്കൊള്ളുന്നതിനു വേണ്ടി ഉപയോഗിച്ചു. മൊത്തം ഒന്ന് പ്രൊസസ്സ് ചെയ്തു, റിയാലിറ്റി യിലേക്ക് വരാൻ നിങ്ങള് അവൾക്ക് ഒരു അഞ്ചു മിനിറ്റ് കൊടുക്കു.
നിയ അത് പറഞ്ഞതും, അവനെയും നോക്കി വായും പൊളിച്ചു നിൽക്കാൻ തുടങ്ങിയതാണ്, മിക്കി.
അവസാനം നിയ യുടെ ഒരു തട്ടൽ വേണ്ടി വന്നു, അവൾക്ക് ബോധം വയ്ക്കാൻ...
"ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിന്ന്, ആ മനുഷ്യനെ വെയിലത്തിട്ട് ഉണക്കാതെ, അങ്ങോട്ട് ചെല്ലാൻ നോക്ക്... " നിയ അവളെ മുൻപോട്ടു തളളി.
മിക്കി പിന്നെ ഒന്നും നോക്കിയില്ല... അവന്റെ അടുത്തേക്ക് ഓടി ചെന്നു... അവള് വരുന്നതും നോക്കി, ചിരിച്ചു കൊണ്ട് അവനും നിന്നു... അവള് അടുതെതാരായതും, അവളെ നെഞ്ചോടു ചേർക്കാൻ, അവൻ കൈകൾ വിരിച്ചു നിന്നു.
മിക്കി ഓടി വന്നു, ഒറ്റ ചാട്ടത്തിന് അവന്റെ കഴുത്തിൽ കൈകൾ ചുറ്റി, അവനെ കെട്ടിപ്പിടിച്ചു. അവളുടെ അരയിൽ അവനും കൈകൾ ചുറ്റി എടുത്തു പൊക്കി, അവളെ ചേർത്ത് പിടിച്ചു.
കുറച്ചു സമയം എടുത്തു, അവർക്ക് രണ്ടിനും അത് റോഡ് സൈഡ് ആണെന്നും, കോളജിന്റെ മുൻപിൽ ആണെന്നും ഒക്കെ ബോധം വരാൻ...
അവരുടെ ഭാഗ്യത്തിന്, ഉച്ച ആയതു കാരണം, അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല...
തമ്മിൽ ഉറ്റ് നോക്കി കുറച്ചു നേരം അവർ നിന്നു.
അവസാനം അവൻ പറഞ്ഞു," വാ കയറ്..." അവന് അവൾക്കായി കാറിന്റെ ഫ്രണ്ട് ഡോര് തുറന്നു കൊടുത്തു. മിക്കി ഒരു ചിരിയോടെ അകത്തേക്ക് കയറി.
മിക്കിക്ക് അടക്കാൻ ആവാത്ത സന്തോഷം തോന്നി. സന്തോഷം കൊണ്ട്, ❤️ ചാടി ഇപ്പൊ പുറത്ത് വരും എന്നുള്ള അവസ്ഥ.
അവൻ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നതും, അവള് അവനെ വീണ്ടും കെട്ടി പിടിച്ചു. എത്ര കെട്ടിപ്പിടിച്ചിട്ടും മതി വരാത്തത് പോലെ, അവള് അവളുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ്, അവന്റെ മടിയിലേക്ക് ഇരുന്നു, അവന്റെ ടീ ഷർട്ടിന്റെ കോളർ ഒരു വശത്തേക്ക് മാറ്റി, അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... അത്രയും നേരം അവളുടെ കാട്ടായം കണ്ട് ചിരിച്ചു കൊണ്ടിരുന്ന സിദ്ധു, അവളുടെ ശ്വാസം അവന്റെ കഴുത്തിൽ തട്ടിയതും, അവളെ ഇറുകെ പുണർന്നു, അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വച്ചു. അവള് ഒന്ന് കൂടെ കുറുകി, അവനോടു പറ്റി ചേർന്നു...
കുറച്ചു നേരം ഒന്നും മിണ്ടാതെ അവർ ഇരുന്നു...
"നമുക്ക് പോകണ്ടേ?" അവളുടെ കഴുത്തിൽ നിന്ന് മുഖം മാറ്റാതെ അവന് ചോദിച്ചു.
"വേണ്ട..." അവൾക്ക് സംശയം ഇല്ല...
അവൻ അവളുടെ മുഖം, കഴുത്തിൽ നിന്ന് ഉയർത്തി, അവനു നേരെ ആക്കി... കാണ്ണോക്കെ നിറഞ്ഞു ഇരിപ്പുണ്ട്... അവന്റെ കണ്ണുകളിൽ നിന്ന് അവൾക്ക് നോട്ടം മാറ്റാൻ ആവുന്നുണ്ടായിരുന്നില്ല...
"I missed you... " പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി...
" I know... I missed you too..." അവളുടെ മുഖം കൈകളിൽ കോരി എടുത്തു, അവൻ നെറ്റിയിൽ ചുംബിച്ചു..."ഇനി വയ്യ, പാറു... നിന്നെ പിരിഞ്ഞിരിക്കാൻ എനിക്കിനിയും വയ്യ... അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട്... ഏറ്റവും അടുത്ത മുഹൂർത്തത്തിൽ എനിക്ക് നിന്നെ സ്വന്തം ആക്കണം... എന്റേത് മാത്രം ആക്കണം... " അവളുടെ കവിളിനെ തഴുകി കൊണ്ട് അവൻ പറഞ്ഞു. അവളുടെ കണ്ണുകളും സമ്മത ഭാവത്തിൽ നിറഞ്ഞു... ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു... ഒപ്പം അവളുടെ നുണക്കുഴിയും...
നുണക്കുഴി കണ്ടതും സിദ്ധുവിന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. ആ ചിരിയിലെ കുരുത്തക്കേട് മിക്കി തിരിച്ചറിയുമ്പോഴേക്കും, അവൻ അവളുടെ മുഖം പെട്ടന്ന് വലിച്ചടുപ്പിച്ചു, അവളുടെ കവിളിൽ അമർത്തി കടിച്ചു...
"ആ.. ആ.. ഹ്"!!! അവൾക്ക് ശെരിക്കും വേദന എടുത്തു... അവള് കണ്ണുരുട്ടി അവനെ നോക്കി.
വീണ്ടും ചിരി ആണ് അവന്റെ മുഖത്ത്.
"അച്ചോട... പാറൂസിന് വേദനിച്ചോ? " അവളുടെ കവിൾ അവൻ തിരുമി കൊടുത്തു.
"പോ അവിടന്ന്!!" അവന്റെ നെഞ്ചില് ഒരു ഇടിയും കൊടുത്തു, മിക്കി സ്വന്തം സീറ്റിലേക്ക് ഇരുന്നു... ഇത് ആദ്യമേ ചെയ്തിരുന്നെങ്കിൽ, ഇൗ കടി കൊള്ളണ്ട കാര്യം ഉണ്ടായിരുന്നോ!!! ഓരോരോ സ്നേഹ പ്രകടനങ്ങൾ!!!
"എവിടേക്കാ പോണേ?" കയറുമ്പോൾ, സീറ്റിന്റെ താഴേക്കിട്ട ബാഗ് പുറകിലേക്ക് വച്ച് കൊണ്ട്, മിക്കി ചോദിച്ചു.
"എവിടെ വേണെങ്കിലും പോവാം... നിന്റെ അപ്പന്റെ പെർമിഷൻ ഒക്കെ വാങ്ങി കഴിഞ്ഞു. പക്ഷേ ആദ്യം എന്തെങ്കിലും കഴിക്കണം... എന്നിട്ട് ബാക്കി."
"എന്നാ വീട്ടിൽ പോയി, ഇൗ യൂണിഫോം ഒന്ന് മാറ്റിയിട്ട് പോവാം?"
"അത് ഒന്നും കുഴപ്പം ഇല്ല ... നിന്നെ ഞാൻ കുറച്ചു നേരം യൂണിഫോമിൽ ഒന്നു കാണട്ടെ! " അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞിട്ട്, അവൻ കാർ എടുത്തു.
നേരെ ഒരു മാൾലേക്ക് ആണ് അവർ പോയത്... അങ്ങോട്ടേക്ക് പോവുന്ന വഴിയും, കഴിക്കുമ്പോഴും, ഒക്കെ മിക്കി non stop സംസാരം ആയിരുന്നു... ഏത് മനുഷ്യൻ ആണെങ്കിലും ഒരു ടേപ്പ് എടുത്തു വായ മൂടിയെനെ... അല്ലെങ്കിൽ ഒരു മൊത്തം മുണ്ട് കുത്തി തിരുകിയെനെ... പക്ഷേ, മൂന്ന് വർഷം ആയി ഇതൊക്കെ കേൾക്കാൻ വേണ്ടി കൊതിച്ചിരുന്ന ഒരു മനുഷ്യൻ ആണല്ലോ, കേൾവിക്കാരൻ ആയിരിക്കുന്നത്... അവൻ അത് മുഴുവൻ ആസ്വദിച്ചു കേട്ടു... സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് വിടരുന്ന ഭാവങ്ങളും അവളുടെ സംസാര രീതിയും ഒക്കെ അവൻ ഉറ്റു നോക്കി കണ്ടൂ... സമയം പോകും തോറും, ഇനി ഒരിക്കലും ഇതൊന്നും ആർക്ക് വേണ്ടിയും മിസ്സ് ആക്കാൻ തന്നെ കൊണ്ടാവില്ല എന്നുള്ള സത്യം അവന്റെ മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു, അവൻ അവളെയും വിളിച്ചു അവിടെ ഉള്ള boutique ഇൽ കയറി... അവൾക്ക് അപ്പോ ഇടാൻ ആയി ഒരു ഡ്രസ്സ് എടുക്കാൻ പറഞ്ഞു. അവൾ വേണ്ട എന്നും പറഞ്ഞു മടിച്ചു നിന്നു. അവസാനം അവൻ തന്നെ ഒരു 8-10 ഡ്രസ്സ് എടുത്തു, ട്രൈ ചെയ്യാൻ ആയി പറഞ്ഞു വിട്ടു.
അവളുടെ ഫാഷൻ ഷോ ഒക്കെ കഴിഞ്ഞു, അവന് ഇഷ്ടപ്പെട്ട ഒരു നാല് ഡ്രസ്സ് വാങ്ങിച്ചു, മിക്കി യൂണിഫോം മാറ്റി, അതില് ഒരെണ്ണം എടുത്തു ഇട്ടു, അവർ അവിടെ നിന്ന് ഇറങ്ങി...
"ഇനി എങ്ങോട്ടാ?"
"ഇനി ആണ് മെയിൻ സ്ഥലത്ത് പോവുന്നത്..."
"എനിക്ക് അറിയാം അത് എവിടെ ആണെന്ന്..." ഒരു ചിരിയോടെ, മിക്കി അവന്റെ കയ്യിൽ വിരൽ കോർത്തു പിടിച്ചു, നടന്നു...
മാളിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ്, അവിടെ തന്നെ സൂപ്പർ മാർക്കറ്റിൽ നിന്ന് കുറെ ചിപ്സും, ചോക്ലേറ്റും, ബിസ്‌ക്കറ്റ്റ്‌സും, coke ഉം ഒക്കെ വാങ്ങാൻ സിദ്ധു മറന്നില്ല...
അവൻ അവളുമായി ചെന്നത്, അവരുടെ പണ്ടത്തെ ഫേവറിറ്റ് സ്ഥലത്താണ്... ഏതാണ് എന്ന് ഗസ്സ് ചെയ്യാമോ??? കറക്റ്റ് ആയിട്ട് ഗസ്സ് ചെയ്യുന്നവർക്ക്, ഇൗ 🍫 സമ്മാനം!!!
ഏതാ സ്ഥലമെന്ന് പറയട്ടെ??? Drum roll please... 🥁 ലത്... സിദ്ധു വിന്റെ അപ്പന്റെ ഫാംഹൗസ്...
കറക്റ്റ് ആയി ഗസ്സു ചെയ്തവർ തല്ല് കൂടാതെ ചോക്കലേറ്റ് പങ്കിട്ടെടുത്തോ ...
എന്തായാലും അവർ അവിടെ എത്തി... മിക്കി യും സിദ്ധുവും കൂടെ വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്തു ഫ്രിഡ്ജിൽ വച്ചു. വെയില് താഴ്ന്നിട്ടില്ലാതിരുന്നത് കാരണം അവർ അകത്തു തന്നെ ഇരുന്നു... നടുമുട്ടത്തിന് അടുത്ത് തൂക്കി ഇട്ടിരിക്കുന്ന, ആട്ടുകട്ടിലിൽ ഇരുന്നു ഇപ്പോഴും കഥ പറയുകയാണ് മിക്കി... അവളുടെ മടിയിൽ കിടന്നു സിദ്ധു ഒക്കെ കേൾക്കുന്നു. ഇടയ്ക്ക് അവനോടും അവള് വിശേഷങ്ങൾ ചോദിക്കുന്നുണ്ട്... പക്ഷേ അതിന് ഉത്തരം പറയുന്നതിനേക്കാൾ അവന് താൽപ്പര്യം, അവൾ പറയുന്ന കഥകൾ കേൾക്കാൻ ആണ്...
ഇത്രയും ഒക്കെ സംസാരിക്കുന്ന ഒരാൾക്ക് സംഭവിക്കാവുന്ന ഒന്ന് അവൾക്കും സംഭവിച്ചു... എന്താന്നോ? വായിലെ വെള്ളം വറ്റി... അത് തന്നെ... സിദ്ധുവിനേ എഴുന്നേൽപ്പിച്ചു, അവള് വെള്ളം എടുക്കാൻ ആയി കിച്ചെനിലേക്ക് നടന്നു.
രണ്ടു ഗ്ലാസിൽ ആയി coke ഒഴിക്കുമ്പോൾ ആണ്, പുറകിൽ നിന്ന് രണ്ടു കൈകൾ അവളെ ചുറ്റിയത്...പെട്ടന്നായത്തിനാൽ, അവൾ ഞെട്ടി തിരിഞ്ഞു...
"എന്ത് പറ്റി? പേടിച്ച് പോയോ?" അവളുടെ താടിയിൽ വിരലോടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.
"പെട്ടന്ന്... ഞെട്ടി പോയി.."
അവൻ അവളെ ചേർത്തു പിടിച്ചു... അവളിൽ നിന്ന് നോട്ടം മാറ്റാതെ അവൻ നിന്നപ്പോൾ, അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ കണ്ണുകൾ താഴ്ത്തി...
അവൻ അവളുടെ മുഖം കൈകളിൽ എടുത്തു അവന് നേരെ ആക്കി... പിടയ്ക്കുന്ന അവളുടെ കണ്ണുകൾ നോക്കി, അവളിലേക്ക് അവൻ മുഖം അടുപ്പിച്ച സിദ്ധുവിനെ അവൾ പതിയെ തളളി... മിക്കിയെ ഒന്ന് നോക്കി കണ്ണുരുട്ടി, അവൻ വീണ്ടും അവളുടെ അടുത്തേക്ക് വന്നു...
"കണ്ണേട്ടാ... വേണ്ടാ..." അവൾ വീണ്ടും അവനെ തളളി... പക്ഷേ ഇത്തവണ ശക്തി അല്പം കൂടി പോയി... അത്രയും ശക്തി ഉള്ള ഒരു തള്ളൽ അവളുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കാതെ ഇരുന്ന സിദ്ധു, മിക്കി യുടെ ആ തള്ളിൽ അവൻ മതിലിൽ ഇടിച്ചു നിന്നു...
അത് സംഭവിച്ചതും, സിദ്ധുവിന്റെ റിയാക്ക്ഷൻ എന്താവും എന്ന് അറിയാൻ ഉള്ള ഒരു ഭാഗ്യ പരീക്ഷണത്തിന് അവള് നിന്നില്ല... അവൾ ഓടി.
"നിക്കെടി അവിടെ!!!" പുറകിൽ നിന്നുള്ള ആ വിളി കേട്ടപ്പോ അവൻ പുറകെ ഉണ്ടെന്ന് അവൾ ഉറപ്പിച്ചു.
നടുമുറ്റത്തിന് ചുറ്റും മീക്കിയെ ഇട്ടു അവന് ഓടിച്ചു... ഓടുന്നത്തിന് ഇടയ്ക്ക് മിക്കി കുറെ മാപ്പ് വിളിച്ചു പറഞ്ഞിട്ട് ഒരു കാര്യം ഉണ്ടായില്ല... ആ ഓട്ടത്തിന് അവസാനം, അവളെ അവൻ പൊക്കി... എന്ന് വച്ചാൽ ശരിക്കും എടുത്തു പൊക്കി.. ഒരു തൂണിൽ ചേർത്ത് വച്ചു, രണ്ടു കയ്യും തൂണിന്റെ പുറകിലേക്ക് ആക്കി കൂട്ടി പിടിച്ചു...
"കണ്ണേട്ടാ സോറി... പ്ലീസ് പ്ലീസ് പ്ലീസ്... ഒന്നും ചെയ്യല്ലേ!!!" കണ്ണടച്ച് പിടിച്ചു, മിക്കി ഒറ്റ ശ്വാസത്തിൽ കുറെ സോറി അങ്ങ് കാച്ചി...
"കണ്ണ് തുറക്കെടി" അവൻ ഭീമൻ രഘുവിന് പഠിച്ചു, പല്ല് കടിച്ചു പറഞ്ഞു.
മിക്കി ഒരു കണ്ണ് തുറന്നു നോക്കി... ദ്ദേണ്ടെ നിക്കുന്നു ചെറുക്കൻ കലിപ്പിച്ചൊണ്ട്...
"സോറി, കണ്ണേട്ടാ... ഞാൻ അറിഞ്ഞോ ഞാനൊന്നു തള്ളുമ്പോഴേക്ക് അങ്ങ് പോവുന്നു... ഈ ഉരുട്ടി കയറ്റി വച്ചിരിക്കുന്നത് ഒക്കെ ചുമ്മാ ഷോ ക്ക് ആണല്ലേ???" ഒരു ഫ്ലോ ക്ക് അങ്ങ് പറഞ്ഞു പോയതാ... വായിൽ നിന്ന് വീണു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലല്ലോ...!!!
തുറിച്ചു നോക്കുന്ന സിദ്ധുവിന് അവൾ വളിച്ച ചിരി കൊടുത്തു നോക്കി... രണ്ടു മിനിറ്റ് നീണ്ടു നിന്ന മൗനത്തിനു ശേഷം, അവൻ അവളോട് ഇപ്പ്രകാരം അരുൾ ചെയ്തു," ഇൗ ഉരുട്ടി വച്ചിരിക്കുന്നത് എന്ത് ഷോ യ്ക്കു ആണെന്ന് എന്റെ പൊന്നു മോൾക്ക് ഞാൻ നമ്മുടെ ഫസ്റ്റ് നൈറ്റ്നു കാണിച്ച് തരാട്ടാ... ഇപ്പൊ തൽക്കാലം ഇത് പിടി!!"
മിക്കിക്ക് ഏതെങ്കിലും വിധത്തിൽ പ്രതികരിക്കാൻ ആവും മുൻപേ, അവൻ അവളുടെ അധരങ്ങൾ കവർന്നു... മിക്കി ഒന്ന് കുതറി എങ്കിലും, അവളെ അനങ്ങാൻ ആവാതെ അവൻ ചേർത്തു പിടിച്ചു... അവളുടെ എതിർപ്പ് കുറഞ്ഞു വരുന്നതും, അവളുടെ കൈകൾ അവന്റെ തോളിൽ മുറുകുന്നതും അവൻ അറിഞ്ഞു.... അവളിൽ നിന്ന് വിട്ടു മാറാൻ ആഗ്രഹിക്കാത്തത് പോലെ, അവൻ അവളിലേക്ക് കൂടുതൽ ചേർന്നു നിന്നു... എല്ലാം മറന്നു, തമ്മിൽ ലയിച്ചു, എത്ര നേരം അവർ അങ്ങനെ നിന്നു എന്ന് അറിയില്ല... ഏറെ സമയത്തിന് ശേഷം തമ്മിൽ അകന്ന് മാറുമ്പോൾ, മിക്കിയുടെ മുഖത്ത് നാണത്തിൽ കുതിർന്നൊരു പുഞ്ചിരി സിദ്ധു നൽകിയിരുന്നു...
കുറെ നേരം ആ നിൽപ്പ് തുടർന്നു...
"പോവണ്ടെ നമുക്ക്?"
"പോണോ?" കൊഞ്ചിക്കൊണ്ട്, മിക്കി അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു...
"പോവണം എന്ന് എനിക്കും ഇല്ല... പക്ഷേ സന്ധ്യ ആയി... നിന്നെം കൊണ്ട് റെസ്റ്റോറന്റ്ലേക്ക് വന്നേക്കാം എന്ന് പറഞ്ഞു പോയി... പിന്നെ നീ ഇനിയും ഇങ്ങനെ എന്റെ അടുത്ത് നിന്നാൽ, ചിലപ്പോ എനിക്ക് എന്നെ പിടിച്ചാൽ കിട്ടില്ല... അത് കൊണ്ട് തൽക്കാലം നമുക്ക് പോവാം... " അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.
മടിയോടെ ആണെങ്കിലും അവളും സമ്മതിച്ചു.
അന്ന് വൈകുന്നേരം, ഡിന്നെറിന് ചന്ദ്ര ശേഖർ ആ കാര്യം അന്നൗൺസ് ചെയ്തു... അത് തന്നെ - കല്യാണത്തിന് മുഹൂർത്തം കുറിച്ച് കിട്ടിയിരിക്കുന്നു... ഇന്നേക്ക് രണ്ടു മാസവും 18 ദിവസവും കഴിയുന്ന അന്ന് 10:30യ്ക്കും 11:00 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ, താലി കെട്ട്...
പിന്നീടെല്ലാം സഡപടെയ് ന്നായിരുന്നു. മിക്കി യെയും കൊണ്ട് മീര ഡ്രസ്സ് ഡിസൈൻ ചെയ്യാൻ കൊടുക്കാൻ ഓടുന്നു... ആഭരണങ്ങൾ എടുക്കാൻ ഓടുന്നു... ട്രയൽ makeup നായി ഓടുന്നു...venue തപ്പി ഓടുന്നു... സ്റ്റേജ് ഡികോറേഷന് ആളെ നോക്കാൻ ഓടുന്നു... ആകെ ബഹളം... നിക്കിയും ഷീലയും അവരുടെ ഒപ്പം തന്നെ ഉണ്ട്... നിയ യുടെ കസിൻ ന്റെ കല്യാണം ആയതിനാൽ, അവള് നാട്ടിൽ ആണ്...
ഇങ്ങനെ ഓട്ടം തുടങ്ങിയ ടൈമിൽ ആണ് ഷീല ആ ഞെട്ടിക്കുന്ന വാർത്ത മീരയൊട് പറയുന്നത്, മിക്കിയും നിക്കിയും കേൾക്കുന്നത്... അവൾക്ക് ഒരു ആലോചന വന്നിരിക്കുന്നു... വൈശാഖന്റെ ഒരു ഫ്രണ്ടിന്റെ മകൻ... രണ്ടാഴ്ച കഴിഞ്ഞു, അവളെ കാണാൻ വരുന്നു...
ആ സ്പോട്ടിൽ ബോധം കെട്ടാൽ, ഷീല അവളെ ആ സ്പോട്ടിൽ തന്നെ പൊക്കും എന്ന് അറിയാവുന്നത് കൊണ്ട്, മിക്കിയേയും വിളിച്ചു, അല്പം മാറി നിന്ന് ബോധം കെട്ടു... മിക്കി കുലുക്കി ബോധം വപ്പിച്ചതും, നിക്കി അപ്പോ തന്നെ രഞ്ജുവീനെ വിളിച്ചു കാര്യങൾ പറഞ്ഞു.
അടുത്ത ദിവസം, രഞ്ജു മോനും ഫാമിലിയും നിക്കി യുടെ വീട്ടിൽ വന്നു, കാര്യവും പറഞ്ഞു കുറെ ലഡുവും ജിലെബിയും കഴിച്ചു, എല്ലാം പറഞ്ഞു ഉറപ്പിച്ചു, വീട്ടിലേക്ക് പോയി... രണ്ടു ദിവസത്തിനുള്ളിൽ അതും ഒരു തീരുമാനം ആയി... ആറ് മാസം കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ലവൻ ലവളെ കെട്ടുന്നു....
അങ്ങനെ നിക്കി കൂടെ കല്യാണം കഴിക്കുന്നതിൽ ഉള്ള സന്തോഷത്തിൽ ഇരിക്കുമ്പോഴാണ്, ഒരു വെള്ളിയാഴ്ച വൈകുന്നേരം, ചന്ദ്ര ശേഖരിന് ചേട്ടന്റെ കോൾ വരുന്നത്... ഉടനെ തന്നെ തറവാട്ടിലേക്ക് വരാൻ...
മുത്തച്ഛനോ മുത്തശ്ശിക്കോ എന്തെങ്കിലും...!!! മിക്കി യുടെ മനസ്സ് പിടച്ചു... അങ്ങനെ ഒക്കെ ആലോചിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ, ഫോൺ എടുത്തു എങ്കിലും, ചാർജ് ഇല്ലാതെ അത് ഓഫ് ആയതു ശ്രദ്ധിച്ചില്ല... പവർ ബാങ്കും എടുത്തില്ല, കാറിൽ വച്ച് ചാർജ് ചെയ്യാനും മറന്നു...
ആകെ ടെൻഷനിൽ തറവാട്ടിൽ ചെന്നു കയറുമ്പോൾ, ദാ നിക്കുന്നു മുത്തശ്ശനും മുത്തശ്ശിയും പയറു മണി പോലെ... വെറുതെ കുറേ ടെൻഷൻ അടിച്ചു സമയം കളഞ്ഞു... എല്ലാവരും പക്ഷേ ആകെ ശോക മൂകം ആണ്... നിയ ഹാളിന്റെ ഒരു മൂലയ്ക്ക് ഇരിപ്പുണ്ട്... കരഞ്ഞ ലക്ഷണം ഉണ്ട്... കാര്യം അറിയാൻ, നിയ യുടെ അടുത്തേക്ക് പോവാൻ തുടങ്ങുമ്പോഴാണ്, വല്യച്ഛൻ അവളെ പുറകിൽ നിന്ന് വിളിച്ചത്...
"മിയ ഒന്ന് അവിടെ നിന്നേ..."
ആ വിളിയിൽ എന്തോ ഒരു പന്തികേട് ഇല്ലെ? തിരിയാതെ പറ്റില്ലല്ലോ... അവള് തിരിഞ്ഞു അയാളെ നോക്കി ചിരിച്ചു കാണിച്ചു. ആ ചിരിയെ മാറ്റി മറിക്കാൻ, ദേവ പ്രസാദിന്റെ ഒറ്റ ചോദ്യം മതിയായിരുന്നു...
"മോളേ... ആരാ ഇൗ ഋഷബ്?"
"റി... റിഷ്..." മിക്കി വിക്കി... തിരിഞ്ഞു നിയായെ നോക്കാനും വയ്യ!!!
"hmmm... ഋഷി... രിശബ്..."
"ഏത്? സിദ്ധു വിന്റെ ഫ്രണ്ടോ? " ചന്ദ്ര ശേഖർ ചോദിച്ചു. രണ്ടു പേരുടെയും നോട്ടം മിക്കിയിലേക്കാണ്...
മിക്കിക്ക് പേടി കാരണം പറയാൻ പറ്റാത്തത് കൊണ്ട്, ചെറുതായി തലയാട്ടി... ഇൗ ചോദ്യങ്ങൾ ഒക്കെ എങ്ങോട്ടാ പോണേ എന്ന് അവൾക്ക് മനസ്സിലായി .. ഇനിയുള്ള അടുത്ത ചോദ്യവും...
"നിയയും ആ പയ്യനും തമ്മിൽ എന്താ?"
മിക്കി ഒന്നും പറയാൻ ആവാതെ തലയും താഴ്ത്തി നിന്നു.
"എന്താ ഏട്ടാ? എന്താ പ്രശ്നം?" മീര ചോദിച്ചു.
ദേവ പ്രസാദ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു, മീരയ്ക്ക് നേരെ നീട്ടി...
നിയായുടെ ഫോൺ അല്ലേ അത്!!! കൃഷ്ണാ... നിയയുടെയും ഋഷി എട്ടന്റെയും ഫോട്ടോ... പോസ് കണ്ടാൽ ഏത് കാത് പൊട്ടനും മനസ്സിലാവും ഇത് വെറും ഫ്രണ്ട്ഷിപ്പ് അല്ല എന്ന്... വെറുതെ അല്ല വലിയച്ചന് ഇത്ര ദേഷ്യം... അപ്പോ ആ ഫോട്ടോ ആരാ എടുത്തേ എന്ന് കൂടെ അറിഞ്ഞാലോ!!! മിക്കി ഒരു ' I know nothing, my Ram and Narayan' എക്സ്പ്രഷൻ ഇട്ടു നിന്നു...
"ഇവൾക്ക് അറിയാതെ ഇരിക്കില്ല, ഏട്ടാ... പറ മിയാ... ചോദിച്ചത് കേട്ടില്ലേ... എന്താ ഇവര് തമ്മിൽ??" മീര മിക്കിയോട് ചൂടായി...
"ഇനി അറിയാൻ ഒന്നും ഇല്ല മീര... അവള് സമ്മതിച്ചു കഴിഞ്ഞ്... അവരു തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്... " പറയുമ്പോൾ ദേവ പ്രസാദിന്റെ ശബ്ദം അല്പം ഇടറി.
"സത്യം ആണോ മിയ ഇത്? നിനക്ക് അറിയാമായിരുന്നു? എടീ നിന്നൊടാ ചോദിച്ചത്..." മീര ശബ്ദം ഉയർത്തിയതിന് ഒപ്പം, അവളുടെ കയ്യിൽ ഒരു അടിയും കൊടുത്തു.
"അവളെ എന്തിനാ മീര തല്ലുന്നത്? ഇവൾ അല്ലായിരുന്നില്ലെ പറയേണ്ടിയിരുന്നത്??? ഒന്നും മിണ്ടാതെ കള്ളത്തരം കാണിച്ചിട്ട്..." വല്യമ്മ ഇടപെട്ടു, മിക്കി യെ രക്ഷിച്ചു. "ഇപ്പോഴും പറയില്ലായിരുന്നു... നിള കണ്ടത് കൊണ്ട് ഞങൾ അറിഞ്ഞു... ഇല്ലെങ്കിൽ ഇനിയും ഞങ്ങളെ ഒക്കെ പൊട്ടൻ കളിപ്പിച്ചു പോയേനെ ഇവൾ"
ഇത് കേട്ടതും, നിയയൂടെയും മിക്കിയുടേയും വക ഒരു തറപ്പിച്ചുനോട്ടം നിളയിൽ എത്തി... തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് നിളയ്ക്ക് ബോധ്യപ്പെട്ടു.
" ഇന്ന് ഇപ്പൊ നിർത്തിക്കോണം പ്രേമോം കോപ്പും... കേട്ടല്ലോ!!! പോ അപ്പുറത്ത്!!!" വല്യച്ഛൻ നിയയെ നോക്കി ഓർഡർ ഇട്ടു.
കേൾക്കേണ്ട താമസം, നിയ ജീവനും കൊണ്ട് ഓടി... പുറകെ മിക്കി യും... സാധാരണ ഗതിയിൽ നിള പുറകെ ചെല്ലേണ്ടതാണ്... പക്ഷേ ഇന്നത്തെ പ്രത്യേക അവസ്ഥയും ആരോഗ്യവും കണക്കിൽ എടുത്തു, അവള് ഹാളിൽ തന്നെ നിന്നു.
റൂമിൽ രണ്ടു പേരും കയറിയതും, നിയ ഡോര് അടച്ചു ലോക് ചെയ്തു.
"നിന്റെ ഫോൺ ഇവിടെ?" നിയ മിക്കിക്ക് കൈ നീട്ടി.
ഒരു ഗുണവും ഇല്ലാതെ മുഴുവൻ തേങ്ങ പോലെ ഇരിക്കുന്ന ഫോൺ, മിക്കി നിയയ്ക്ക് നീട്ടി.
"നിനക്ക് ഇതൊന്നു ചാർജ് ചെയ്ത് വച്ചൂടെ?" നിയ പിറുപിറുത്തു കൊണ്ട്, ഫോൺ ചാർജിൽ ഇട്ടു.
"എങ്ങനെയാ നിളക്ക് ആ ഫോട്ടോ കിട്ടിയേ? നിന്റെ ഫോൺ ലോക്ക് അല്ലായിരുന്നോ?"
"ഞാൻ കുളിക്കാൻ കയറിയപ്പോ, ആ പിശാശു എടുത്തതാ... അവൾക്ക് എന്റെ പാസ്‌വേഡ് എങ്ങനെ കിട്ടി എന്നാണ് അറിയാത്തത്..." നിയ ഫോണും പിടിച്ചു അതിനു ജീവൻ വയ്ക്കാൻ വെയ്റ്റ് ചെയ്യുന്നതിനിടെ പറഞ്ഞു.
"ആ കുരിപ്പിനു ഞാൻ വച്ചിട്ടുണ്ട്... " മിക്കി കയ്യിൽ തടവിക്കൊണ്ട് പല്ലിറുമി..."വല്യച്ഛൻ എടുത്തിട്ട് പെരുമാറിയ??"
"ചെറുതായിട്ട്... മുത്തശ്ശൻ വന്നു പിടിച്ചത് കൊണ്ട് രക്ഷപ്പെട്ടു... ഹൊ... on ആയി!!" നിയയ്ക്കു പാതി ആശ്വാസം...
അവള് വേഗം തന്നെ ഋഷി ക്ക് മെസ്സേജ് അയച്ചു -" നിയ here... വീട്ടിൽ പൊക്കി... സീൻ കോൺട്രാ! do something!!don't call!!"
അയച്ചതും, സെന്റ് ഐറ്റംസ്ന്ന് അത് ഡിലീറ്റ് ചെയ്തു, ഫോണും മാറ്റി വച്ചു. ഇൗ സമയം കൊണ്ട്, മിക്കി ചെന്നു ഡോര് അൺലോക്ക് ചെയ്ത് വന്നു കട്ടിലിൽ ഇരുന്നു. നിയ അവളുടെ മടിയിൽ തല വച്ച് കിടന്നു...
"നല്ല അടി ആയിരുന്നല്ലേ?" അവളുടെ കവിളിൽ ചുവന്നു കിടക്കുന്ന പാടിൽ തടവി, മിക്കി ചോദിച്ചു.
"സത്യം പറയാലോ... അഭിമാനം തോന്നി പോയി അച്ഛനെ ഓർത്തു... ഇൗ പറമ്പിൽ ഒക്കെ വെറുതെ അലഞ്ഞു തിരിഞ്ഞ് നടക്കുവാണെന്ന ഞാൻ വിചാരിച്ചിരുന്നത്... അങ്ങനെ ഒന്നും അല്ല... നല്ല ഹാർഡ് വർക്കിംഗ് മനുഷ്യൻ ആണ്... കയ്യിലോക്കെ നല്ല തഴമ്പ്!!! ഈരെഴു സ്വർഗം വിസിറ്റ് ചെയ്തു... പല്ല് രണ്ടെണ്ണം എങ്കിലും മാറ്റി വയ്ക്കേണ്ടി വരും എന്ന് തോന്നുന്നു... എനിക്കിപ്പ എന്താ!!! അച്ഛന്റെ കാശ് തന്നെ പോവും..."
"ഇനി ഇപ്പൊ എന്താ പരിപാടി? "
"എന്ത് പരിപാടി? നിന്റെ കല്യാണത്തിന് വരുമ്പോ, എന്റെ അമ്മായിയമ്മയെ കൊണ്ട് അമ്മ വഴി കാര്യങ്ങള് മൂവ് ചെയ്യാം എന്നൊക്കെ ആയിരുന്നു പ്ലാൻ..."
"എല്ലാം ഹുദാ ഗവ!!" മിക്കി താടിക്ക് കൈ കൊടുത്ത്..."ഇതിനൊക്കെ ഞാനും കൂടെ തല്ല് കൊള്ളണമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് എനിക്ക് സങ്കടം..."
"എനിക്ക് അതാണ് ആകെ ഉള്ള ഒരു ആശ്വാസം!!!" നിയ ദീർഘ നിശ്വാസം എടുത്തു...
"എഴുന്നേറ്റ് പോടി മരപ്പട്ടി!!!" മിക്കി അവളെ തളളി, മടിയിൽ നിന്ന് ബെഡിലേക്കിട്ട്...
" ഇതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്!!" നിയ ബെഡിൽ എഴുന്നേറ്റിരുന്നു.
"ഓഹോ... ഇതായിരുന്നോ അത്??"
"തന്നെടെയ്!!!"
"പോടി അലവലാതി... എന്റെ വിഷമം ആ തെണ്ടി നിക്കി രക്ഷപ്പെട്ടല്ലോന്നാ... ഛെ! വന്നപ്പോ അവളെ കൂടെ എടുത്തു വണ്ടിയിൽ ഇടെണ്ടതായിരുന്ന്...എന്നാ അവൾക്കും കിട്ടിയേനെ കുറച്ചു!!!."
"സത്യം!!!" നിയയ്ക്കും അതെ അഭിപ്രായം ആണ്.
ഏകദേശം ഒരു ഒരു മണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ, അനുരാധയും മീരയും അങ്ങോട്ടേക്ക് വന്നു...
"മിയ നിന്റെ ഫോൺ എവിടെ?" മീര ചോദിച്ചു.
മിക്കി നിഷ്‌കൂ ലൂക്കോടെ ഫോൺ ചാർജ് ചെയ്യാൻ വച്ചിരിക്കുന്ന സ്ഥലത്തേക്ക് കൈ ചൂണ്ടി...
മീര ചെന്നു ഫോൺ എടുത്തു മിക്കി യുടെ കയ്യിൽ കൊടുത്തിട്ട്, അൺലോക്ക് ചെയ്യാൻ പറഞ്ഞു. മിക്കി ഒന്നും പറയാതെ അൺലോക്ക് ചെയ്ത് അങ്ങ് കൊടുത്തു... തെളിവ് ഒക്കെ നശിപ്പിച്ചല്ലോ!!! ഇനി പേടിക്കാൻ എന്താ!!!
മീര ഫോണിൽ എന്തോ നോക്കിയിട്ട്, മിക്കിയെ നോക്കി... എന്താ ഒരു ഭാവാഭിനയം ലവടെ മുഖത്ത്!!!
"പഠിച്ച കള്ളികൾ ആണ് രണ്ടും... എല്ലാം അവനെ വിളിച്ചു അറിയിച്ചിട്ടു, ഒന്നും അറിയാത്ത ഭാവത്തിൽ ഇരിക്കുന്നത് നോക്കിയേ!! ഇതിനെ ഒക്കെ എന്താ വേണ്ടത്!" മീര തനി ടീച്ചർ ആയി.
നിയയും മിക്കിയും തമ്മിൽ നോക്കി... എന്തോ കൂടെ സംഭവിച്ചിരിക്കുന്നു... രിശിയെ അറിയിച്ചത് ഇവർ ഇങ്ങനെ അറിഞ്ഞു??!? അറിയാനുള്ള ത്വര അവരിൽ നിറഞ്ഞു. മീരയുടെയൊ അനുരാധയുടെയോ വായിൽ നിന്ന് അതൊന്നു വീണു കിട്ടാൻ, അവർ രണ്ടു പേരെയും മാറി മാറി നോക്കി...
യവട!!! വീണ്ടും ഒന്ന് നോക്കി പേടിപ്പിച്ചു, മിക്കി യുടെ ഫോണും കൊണ്ട് അവർ മുറി വിട്ടു പോയി.
"എന്താവും താഴെ സംഭവിച്ചത്??" രണ്ടു പേരും ഇതേ question തമ്മിൽ ചോദിച്ചു... താഴെ പോവാൻ ഉള്ള ധൈര്യം...
"എന്താവും താഴെ സംഭവിച്ചത്??" രണ്ടു പേരും ഇതേ question തമ്മിൽ ചോദിച്ചു... താഴെ പോവാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ, അവർ അതിന്റെ ഉത്തരം തപ്പി പോയില്ല.
പകരം ഉത്തരം അവരെ തേടി എത്തി. വല്യച്ഛൻ റൂമിൽ എത്തി... പുറകെ മിക്കി യുടെ സ്വന്തം അച്ഛനും, ഉണ്ടു... റൂമിൽ കയറാതെ മീരയും അനുരാഥയും.
"ആരാ ഋഷി യെ വിളിച്ചു അറിയിച്ചത്?" ദേവ പ്രസാദിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
വായിൽ ഉണ്ടായിരുന്നു ഉമിനീര് വിഴുങ്ങാൻ മാത്രമേ രണ്ടു പേർക്കും കഴിഞ്ഞുള്ളൂ. എന്ത് കോപ്പാണ് ഇപ്പൊ സംഭവിച്ചത് എന്ന് അറിഞ്ഞിരുന്നെങ്കിൽ, എന്തെങ്കിലും പറഞ്ഞു, പിടിച്ചു നിൽക്കാം ആയിരുന്നു... എന്തായാലും അടി ഉറപ്പായി എന്ന് ഉറപ്പിച്ച നിമിഷത്തിൽ, മിക്കി വാ തുറന്നു, "ഞാൻ ആണ്"
വല്യ ഒച്ച ഒന്നും ഇല്ലായിരുന്നു എങ്കിലും, ആ മുറിയിൽ ഉളളവർ ഒക്കെ കേട്ടു...
പുറകെ "ഡപ്പെ" എന്നൊരു മുഴക്കം ഉള്ള ഒച്ചയും. എങ്ങിട്ടും നോക്കണ്ട... മിക്കിയുടെ മുഖത്തേക്ക് നോക്കിയാൽ മതി... അഞ്ചു വിരൽപ്പാട് തെളിഞ്ഞു കാണാം... അവളുടെ മുന്നിൽ തന്നെ സംഹാര രുദ്രയായി, മീരയും.
"എന്താ മീരെ ഇത്? അവളെ എന്തിനാ അടിക്കുന്നത്!!! " ദേവ പ്രസാദ് മീരയെ പുറകിലേക്ക് പിടിച്ചു മാറ്റി.. അപ്പോഴേക്ക് അനുരാദയും മീരയെ പിടിച്ചിരുന്നു. ചന്ദ്ര ശേഖർ ഇതിൽ ഇടപെടാതെ മാറി നിന്നു... ഒരെണ്ണം കിട്ടട്ടെ എന്ന് അങ്ങേർക്ക് തോന്നി കാണും.
"ഇത്രയൊക്കെ കാണിച്ച് വച്ചിട്ടും, പിന്നെയും അവള് ചെയ്യുന്നത് കണ്ടില്ലേ? അഹങ്കാരി... ഇവളെ ഞാൻ.." മീര അവരുടെ ഒക്കെ കൈ വിടുവിച്ചു, മുന്നിലേക്ക് വന്ന്, മിക്കിയെ പിടിച്ചു വലിച്ച്, വീണ്ടും തല്ലാനോങ്ങി... നിയ പക്ഷേ ഇടയിൽ കയറി...
"ചെറിയമ്മേ... അവളെ തല്ലല്ലെ... ഞാനാണ് ഋഷി ഏട്ടനെ അറിയിച്ചത്..."
അടുത്ത ട്ടപ്പേ അവിടെ മുഴങ്ങി... ഇത്തവണ കിട്ടിയത് നിയയ്ക്ക്... കൊടുത്തത് അനുരാധ...
"എല്ലാം ചെയ്തു വച്ചിട്ടു, വെറുതെ അവൾക്കും അടി വാങ്ങി കൊടുത്ത് നിക്കുന്നത് കണ്ടില്ലേ..." ഒരെണ്ണം കൂടെ കൊടുത്തു നിയായ്ക്ക്...
ഇത് മിക്കി യുടെ turn ആയിരുന്നു... ഇടയിൽ കയറി അവള് തടയാൻ നോക്കി... അത് കൊണ്ട്, നിയയ്ക്കിട്ട് ഓങ്ങിയ ഒരടി ഫ്രീ ആയി കിടന്ന ഇടത്തെ കവിളിലും കൂടെ കിട്ടി...ആള് മാറി എന്നറിഞ്ഞതും, അനുരാധ ഒന്ന് അടങ്ങി...
"അയ്യോ മിയ മോളേ!!" അവർ വേഗം മിക്കിയെ പിടിച്ചു, കവിളിൽ തഴുകി...
"നിയയെ തല്ലല്ലേ, വല്യമ്മേ... അവള് പാവല്ലേ? ഋഷി ഏട്ടനും പാവാണ്... നല്ല ചേട്ടൻ ആണ്... പറയാൻ ഇരുന്നതാ അവള് എല്ലാം..." മിക്കി കരഞ്ഞു കൊണ്ട് പറഞ്ഞു. നിയ കരഞ്ഞു കൊണ്ട്, കട്ടിലിൽ ചാരി നിന്നു.
ആരും ഒന്നും പറഞ്ഞില്ല... കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട്, അവരൊക്കെ പുറത്തേക്ക് പോയി... അവർ പോയതും, നിയ മിക്കിയെ കെട്ടിപ്പിടിച്ചു കരഞ്ഞു... മിക്കി തിരിച്ചും...
നിള ആ ഭാഗത്തേക്ക് പോലും ചെന്നില്ല... ഇപ്പൊ കിട്ടിയതിനു ഒക്കെ അവള് വൈകാതെ അനുഭവിക്കും എന്നുള്ള കാര്യത്തിൽ അവൾക്ക് സംശയമേ ഇല്ല... ചേച്ചിക്കിട്ട് ഒരു കൊച്ചു പണിയെ അവള് ഉദ്ദേശിച്ചുള്ളൂ... ഇത്രയും പൊട്ടിത്തെറി അവള് പ്രതീക്ഷിച്ചില്ല... എന്തായാലും കയ്യീന്ന് പോയി!! അവള് മുത്തശ്ശിയുടെ അടുത്ത് നിന്നു മാറാതെ നിന്നു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ, മിക്കിയൂടെയും നിയയുടെയും കരച്ചിൽ ഒക്കെ അടങ്ങി...
"അമ്മടെ സ്റ്റുഡന്റ്സ് നേ സമ്മതിക്കണം... എങ്ങനെ സഹിക്കുന്നോ?" കണ്ണാടിക്കു മുന്നിൽ നിന്ന്, കവിളിൽ തെളിഞ്ഞു കിടക്കുന്ന വിരൽ പാട് നോക്കി മിക്കി നെടുവീർപ്പിട്ടു... ഇപ്പുറതെ കവിളിലും ഉണ്ടു നാല് വിരലുകൾ...
"നിനക്ക് വല്ല കാര്യം ഉണ്ടായിരുന്നോ, ഇടയ്ക്ക് കയറണ്ടത്... വെറുതെ വാങ്ങി കൂട്ടിയപ്പോ സമാധാനം ആയല്ലോ!!!" തൊട്ടപ്പുറത്തെ കണ്ണാടിയിൽ നോക്കി നിയ ആണ്... അവളുടെ രണ്ടു കവിളുകളിൽ ഉള്ള വിരലുകളുടെ കണക്കെടുപ്പ് നടത്തുകയാണ്...
"സ്മരണ വേണടീ പുല്ലേ... സ്മരണ...! ഞാൻ ഇടയ്ക്ക് കയറിയില്ലായിരുന്നേൽ കാണാനായിരുന്നു... വലിയമ്മ നിന്റെ നെഞ്ചത്ത്, മാർഗം കളി കളിച്ചെനെ..."
"അതും നേരാണ്..." നിയ വന്നു ബെഡിൽ ഇരുന്നു... രണ്ടു പേരുടെ കയ്യിലും ഫോൺ ഇല്ല... എന്താ സംഭവിച്ചത്... ഇനി എന്താ സംഭവിക്കാൻ പോകുന്നത്... ഒന്നും അറിയില്ല... താടിക്ക് കയ്യും കൊടുത്ത്, മുഖത്തോട് മുഖം നോക്കി ഇരുന്നു, എപ്പോഴോ അവർ രണ്ടും ഉറങ്ങി.
ഉറക്കത്തിൽ എപ്പോഴോ ആരോ അവളുടെ കവിളിൽ തഴുകുന്നത് അവള് അറിഞ്ഞു... കണ്ണ് തുറക്കാതെ തന്നെ, അത് മീര ആണെന്ന് അവൾക്ക് മനസ്സിലായി... അവള് aa കൈ പിടിച്ചു, അതിൽ ഉമ്മ വച്ച്, വീണ്ടും കവിളത്തേക്കു വച്ചു... കുറച്ചു നേരം കൂടെ ആ തഴുകലും, കവിളിൽ ഒരു ഉമ്മയും അവള് അറിഞ്ഞു. ആ തഴുകലിന്റെ സുഖത്തിൽ, അവള് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു...
തുടരും😎
ദേ മുൻമുൻ ന്റെ ഈ സർപ്രൈസ് പാർട്ട് ഇഷ്ടമായെങ്കിൽ ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചേക്കൂ... അഭിപ്രായങ്ങൾ ഇടാനും മറക്കണ്ടാ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
