കലിപ്പൻ ആൻഡ് കലിപ്പത്തി, ഭാഗം: 49

Valappottukal


ഫസ്റ്റ് സെമസ്റ്റർ എക്സാമിനു ഒരാഴ്ച ഉള്ളപ്പോഴാണ് മിക്കിയുടെ കയ്യിലേയും കാലിലെയും കാസറ്റ് മാറ്റുന്നത്.

എക്സാം അടുത്തപ്പോൾ ഒരു മാതിരി റിവിഷൻ ചെയ്യിക്കുന്നതിന്റെ അസ്കിത ഉള്ള ടീച്ചർമാരെക്കാളും കഷ്ടം ആയിരുന്നു സിദ്ധാർഥ്.

രാത്രി കുറച്ചു പഞ്ചാര അടിച്ചിട്ട് കിടക്കാം എന്ന് കരുതിയാണ്, മിക്കി അവനെ വിളിക്കുന്നത്. അപ്പൊ ദേണ്ടെ അവനു പഠിച്ചതിന്റെ കണക്കു വിവരം അറിയണം. എത്ര പഠിച്ചു, ഇനി എത്ര പഠിക്കാനുണ്ട്. .. അതെപ്പോ പഠിക്കും... സെക്കന്റ് റിവിഷൻ എപ്പോ ചെയ്യും... ആകെ ബഹളം.

ഇത് വരെ ഒറ്റ റിവിഷൻ പോലും ചെയ്യാതെ എക്സാം എഴുതിയിട്ടുള്ള മിക്കിക്കു, ഇതൊക്കെ ഒരു പുത്തരി തന്നെ ആയിരുന്നു.

"എന്റെ പൊന്നു കണ്ണേട്ടാ... നിങ്ങള്ക്ക് ഇതല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ? എപ്പോ നോക്കിയാലും ഈ പഠി പഠി!!!" രാത്രിലത്തെ ഫോൺ കോളിൽ ആണ് രണ്ടു പേരും.

"പാറു, കളിക്കല്ലേ! എങ്ങാനും നീ ഏതെങ്കിലും സെമെസ്റ്ററിൽ സപ്പ്ളി വാങ്ങിയാൽ, പിന്നെ നീ കോഴ്സും സപ്പ്ലിയും ഒക്കെ തീർത്തിട്ടെ, നമ്മൾ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടാവുള്ളു. അത് എനിക്ക് ചെയ്യാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ടാണ്, നിന്നോട് ഈ പഠിക്കാൻ പറഞ്ഞോണ്ടിരിക്കുന്നതു."

"ഞാൻ സപ്പ്ലി വാങ്ങുന്നതും, നമ്മുടെ ബന്ധവും തമ്മിൽ ഇപ്പൊ എന്താ ബന്ധം?" മിക്കി മേൽപ്പോട്ടു നോക്കി കണ്ണ് മിഴിച്ചു കിടന്നു.

"നമ്മൾ തമ്മിൽ ഉള്ള റിലേഷൻ, നിന്റെ സ്റ്റഡീസ് നെ അത് നെഗറ്റീവ് ആയി അഫക്റ്റ് ചെയ്യരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്. അത് തന്നെ!"

"അതിപ്പോ, കണ്ണേട്ടൻ കാരണം ഒന്നും അല്ല... എനിക്ക് പണ്ടേ പഠിക്കാൻ ഇഷ്ടം അല്ല. ഞങ്ങൾ ഒക്കെ എക്സാമിന്റെ തലേന്ന് ഇരുന്നു ബൈ ഹാർട്ട് ചെയ്തു, പിറ്റേന്ന് എക്സാം എഴുതി കഴിയുമ്പോ, ആ പഠിച്ചതൊക്കെ അപ്പാടെ മറന്നു കളയുന്ന ആൾക്കാരാ... ആ എന്നോടാണ് സെക്കന്റ് റിവിഷനെ കുറിച്ച് ചോദിക്കുന്നത്... കണ്ണിൽ ചോര ഉണ്ടോ മനുഷ്യാ?" മിക്കി പരിഭവിച്ചു.

"അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എനിക്ക് നീ ഇത്തവണ നല്ല മാർക്ക് വാങ്ങി കാണണം... കണ്ടേ പറ്റു..." ആ കാര്യത്തിൽ യാതൊരു വിധ വിട്ടു വീഴ്ചയും ഉണ്ടാവില്ല എന്നുള്ള കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്.

"കണ്ണേട്ടന് എന്നെ കുറിച്ച് എന്തോ കാര്യമായ തെറ്റിദ്ധാരണ ഉണ്ട്. എന്റെ ഏട്ടാ... എനിക്ക് അത്ര ബുദ്ധി ഒന്നും ഇല്ല. ഇത് വരെ ഞാൻ ആവറേജ് മാർക്സ് വാങ്ങിയേ പാസ് ആയിട്ടുള്ളു... ആ എന്നോടാണ്, ഈ പ്രസംഗം മുഴുവൻ നടത്തുന്നത്."

"ആ മാർക്ക് നീ effort ഒന്നും എടുക്കാതെ വാങ്ങിയതല്ലേ! അപ്പൊ നീ കുറച്ചെങ്കിലും വർക്ക് ചെയ്തിരുന്നെങ്കിലോ??? നീ തന്നെ ആലോചിച്ചു നോക്ക്... എന്തായാലും പാറു... നീ ഇത്തവണ നല്ലോണം ട്രൈ ചെയ്യണം. ഫോർ അസ്... ഫോർ മീ... പ്ളീസ്..."

ദുഷ്ടൻ... വീക്നെസ്സിൽ കയറി പിടിച്ചു. ഇനി ഇപ്പൊ എന്ത് ചെയ്യാനാ...!

"ഹ്മ്മ്മ്മ്... ഓക്കേ... ഞാൻ ട്രൈ ചെയ്യാം... പക്ഷെ എങ്ങാനും ഏട്ടൻ വിചാരിച്ച മാർക്ക് കിട്ടിയില്ല എങ്കിൽ, എന്നെ വഴക്കു പറയരുത്. ഡീൽ?"

"ഓക്കേ... ഡീൽ..." അവർ എഗ്രിമെന്റ് ഒപ്പു വച്ചു.

അവൾ, എങ്ങനെ എക്സാമിന്റെ തലേന്നത്തെ ദിവസത്തിനു മുന്നേ പഠിക്കും എന്ന് അറിയാതെ, മെപ്പോട്ട് നോക്കി കിടന്നു.

"ഹലോ... ഉറങ്ങിയോ?"

"ഓ... ഇല്ല... എങ്ങനെ പഠിക്കും എന്ന് ആലോചിച്ചു ഇരുന്നതാ..." മിക്കിയുടെ സൗണ്ടിൽ തന്നെ ഉണ്ട്, മടി എത്രത്തോളം ആണെന്ന്!

"അതൊക്കെ നിന്നെക്കൊണ്ടു പറ്റും... എനിക്ക് ഉറപ്പുണ്ട്."

ആർക്കെങ്കിലും ഒക്കെ അതുണ്ടല്ലോ...

"ഹ്മ്മ്മ്..." അവൾ വെറുതെ ഒന്ന് മൂളിക്കൊടുത്തു.

"എന്താ പാറു നിനക്ക് പഠിക്കാൻ പറയുമ്പോ മാത്രം ഇത്രയും മടി!" സിദ്ധു അല്പം ചൂടായി.

"എന്റെ പൊന്നു കണ്ണേട്ടാ... ഞാൻ ഇനി ഫുഡ് കഴിച്ചില്ലേലും, റിവിഷൻ ചെയ്തോളാം പോരേ?... അയ്യോ... അതേ ... ആ ഫുഡ് കഴിക്കാതെ പഠിക്കാം എന്ന് പറഞ്ഞത് ഒരു അതിശയോക്തി പറഞ്ഞതാണേ... പക്ഷെ ഞാൻ പഠിക്കും... ഉറപ്പായും പഠിക്കും... കണ്ണേട്ടന് വേണ്ടി ഞാൻ പഠിക്കും. പോരേ?"

അവളുടെ പറച്ചിൽ കേട്ട് അവൻ ഒന്ന് ചിരിച്ചു.

"എന്നാ ശരി... നീ കിടന്നുറങ്ങാൻ നോക്ക്... "

"ഏഹ്? വയ്‌ക്കുവാണോ?" അവൾ പെട്ടന്ന് ചോദിച്ചു.

"എന്തേ?"

"ഒന്നും പറയാനില്ലേ?" അവൾ കൊഞ്ചി.

"എന്ത് പറയാൻ...?"

"എന്തെങ്കിലും ഒക്കെ പറഞ്ഞൂടെ?" കൊഞ്ചൽ കണ്ടിന്യൂസ്...

"അതല്ലേ ഇപ്പൊ പറഞ്ഞത്...!"

"എന്ത്? പഠിക്കുന്ന കാര്യോ?" കൊഞ്ചൽ ഇപ്പൊ ഫുൾ സ്റ്റോപ്പ് ഇട്ടു നിർത്തിയത് പോലെ ഉണ്ട്...

"അതേ...." അവൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞു.

"ആഹ്! ശരി എന്നാൽ... ഞാൻ കിടക്കട്ടെ... രാവിലെ എഴുന്നേറ്റു പഠിക്കാൻ ഉള്ളതാ... നിയയെയും വിളിച്ചു എഴുന്നേല്പിക്കണം... അപ്പൊ എല്ലാം പറഞ്ഞത് പോലെ. ഗുഡ് നൈറ്റ്." അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു.

"നിയയെ വിളിക്കാൻ നിൽക്കണ്ട... ഋഷി ഫോണും ആയിട്ട്, ടെറസിലോട്ടു പോയിട്ടുണ്ട്. ലക്ഷണം കണ്ടിട്ട്, ഇതിപ്പോ ഒന്നും കഴിയുന്ന ലക്ഷണം ഇല്ല." അവൻ ചിരിച്ചു.

"ആ റിഷിയേട്ടനെ കണ്ടു പഠിക്കു... ഇവിടേം ഉണ്ട് ഒരെണ്ണം... ഹും!" അവൾ പിറുപിറുത്തു.

"നീ എന്തെങ്കിലും പറഞ്ഞോ?"

"നാളെ രാവിലെ എഴുന്നേറ്റിട്ടു നല്ലോണം പഠിക്കണം എന്ന് പറയുവായിരുന്നു... എന്നാ പിന്നെ ഞാൻ അങ്ങോട്ട്..."

"എങ്ങോട്ടു?"

"എങ്ങോട്ടെങ്കിലും! നിങ്ങള്ക്ക് ഭ്രാന്താണ് മനുഷ്യാ... നിങ്ങളെ പ്രേമിക്കാൻ വന്ന എനിക്ക്, അതിനേക്കാൾ ഭ്രാന്തു."

സിദ്ധു ചിരിക്കാൻ തുടങ്ങി.

"ഒന്ന് നിർത്തുന്നുണ്ടോ...!" മിക്കിക്കു ശരിക്കു ദേഷ്യം വന്നു തുടങ്ങി.

"എന്താണ് പാറു നിനക്ക്?" അവൻ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു.

"എനിക്കൊന്നും ഇല്ല... വച്ചിട്ട് പോ... പോയി കിടന്നുറങ്ങു."

"പാറൂ..." അവൻ അവളെ വാത്സല്യത്തോടെ വിളിച്ചു.

അവളുടെ മുഖത്തു ഒരു ചിരി ഒക്കെ വന്നു എങ്കിലും, അവൾ ഒന്നും മിണ്ടിയില്ല.

"പാറുക്കുട്ടി..." അവൻ വീണ്ടും വിളിച്ചു.

അവൾ ചിരിച്ചു കൊണ്ട് ചരിഞ്ഞു, ഫോണിൽ അവന്റെ ഫോട്ടോയും നോക്കി കിടന്നു.

'അടുത്തതു റൊമാന്റിക് ആയി എന്തേലും പറയും...' അവൾ പ്രതീക്ഷയോടെ കാതോർത്തു...

"ഡീ..." അവന്റെ ടോൺ മാറി.

"പോയ് പോയ്... ആ ഫ്‌ലോ അങ്ങ് പോയ്!" അവൾ തലയിൽ കൈ വച്ചു.

അപ്പുറത്തെ സൈഡിൽ നിന്ന് അവന്റെ പൊട്ടിച്ചിരി അവൾ കേട്ടു.

"ദേ കണ്ണേട്ടാ... മതിട്ടോ... ഞാൻ വയ്ക്കുവാ..."

"ഹാ... വയ്ക്കല്ലേ... നിനക്കെന്താ വേണ്ടേ? പറ.."

"പോ അവിടെന്നു..." അവൾ പിണക്കത്തിൽ ആണ്.

"നീ പറയെടി പെണ്ണെ..."

"പറഞ്ഞാൽ നടത്തി തരുന്നു ഉറപ്പാണോ?"

"ഉറപ്പു... എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ അത് ചെയ്തിരിക്കും." അവൻ അവൾക്കു വാക്കു കൊടുത്തു.

"എനിക്കു ഇപ്പൊ എന്താ വേണ്ടേ... ഹ്മ്മ്മ്. .. ആ കിട്ടിപ്പോയ്. .. എനിക്കിപ്പോ ഒരു ഡ്രൈവിന് പോണം. എന്തെ കൊണ്ട് പോവാൻ പറ്റുവോ?"

"ഹ്മ്മ്മ്... ഒരു one hour... നീ റെഡി ആയിട്ട് നിൽക്കു... ഞാൻ അവിടെ എത്തുമ്പോ നിന്നെ വിളിക്കാം."

"അയ്യോ കണ്ണേട്ടാ... ഞാൻ വെറുതെ പറഞ്ഞതാ... എനിക്ക് ഡ്രൈവിനോന്നും പോവണ്ട..."

"ഒരു രക്ഷയില്ല മോളെ... നീ ആഗ്രഹം പറഞ്ഞു പോയി... ഞാൻ വാക്കും തന്നു കഴിഞ്ഞു. ഇനി അത് നടത്തിയേ പറ്റുള്ളൂ. സൊ one hour... ഞാൻ നിന്റെ വീടിന്റെ അടുത്ത് എത്തും..."

"അയ്യോ അയ്യോ..." അവൾക്കു അതിൽ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുന്നേ തന്ന കാൾ കട്ട് ആയി.

അവൾ തിരിച്ചു വിളിച്ചപ്പോ കാൾ കണക്റ്റ് ആവുന്നുമില്ല.

എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ കുറച്ചു നേരം, നഖവും കടിച്ചു ഇരുന്നു. പിന്നെ രണ്ടും കൽപ്പിച്ചു റെഡി ആവാൻ തീരുമാനിച്ചു. ഒരു ജീൻസും ടീഷർട്ടും എടുത്തിട്ടു. അതിന്റെ മേലെ ഒരു hoodie ജാക്കറ്റും.

മുടി ഒക്കെ കൂടെ തെറുത്തു കയറ്റി, നെറുകയിൽ ഒരു ബാൻഡ് ഇട്ടു മുറുക്കി. ബര്ത്ഡേക്കു കിട്ടിയ പെർഫ്യൂം നല്ലോണം വാരി പൂശി.

അത്രയും ചെയ്തു വന്നപ്പോഴേക്കു അവളുടെ ഡോറിൽ ആരോ മുട്ടി. അവൾ സമയം നോക്കി... 11:30 കഴിഞ്ഞിരിക്കുന്നു. അച്ഛനോ അമ്മയോ എങ്ങാനും ആണോ?

അവൾ ഡോർ തുറക്കാതെ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോ, പുറത്തു നിന്ന് ഒച്ച കേട്ടു... "ഡി ഞാനാ. .. നിയ. .. ഡോർ തുറക്ക്. .."

അവളുടെ ഒച്ച കേട്ടപ്പോഴാണ് മിക്കിക്കു ശ്വാസം നേരെ വീണത്. ഓടി ചെന്ന് ഡോർ തുറന്നു.

നോക്കുമ്പോ, എന്തോ പാർട്ടിക്കു പോവാൻ പോവുന്നത് പോലെ, ആള് ഒരുങ്ങി മുന്നിൽ നിൽക്കുന്നു. ജീൻസും ഒരു കോൾഡ് ഷോൾഡർ ടോപ്പും, പോരാത്തതിന് മുഖത്തു ഭേഷാ പുട്ടിയും ഇട്ടിട്ടുണ്ട്.

"നീ ഇത് എങ്ങോട്ടാ?" മിക്കി കണ്ണും മിഴിച്ചു അവളെ നോക്കി.

അവൾ വേഗം മിക്കിയെ തള്ളി സൈഡിലേക്ക് മാറ്റി, റൂമിനുള്ളിലേക്കു കയറി ഡോർ അടച്ചു.

"നീ എങ്ങോട്ടു പോവാനാ റെഡി... " നേരെത്തെ പഠിച്ചു വച്ച ഡയലോഗ് പറയാൻ വന്ന നിയ, മിക്കിയുടെ കോലം കണ്ടു, അത് ചോദിക്കാൻ ആയില്ല. പകരം വേറെ ഒരെണ്ണം ചോദിച്ചു, "നീ എന്താ റെഡി ആവാത്തെ?"

"ഞാൻ റെഡി ആയതാ ഇത്." മിക്കി പ്രതേകിച്ചു ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു.

"ഇങ്ങനെയോ? പൊന്നു മോളെ... അങ്ങേർക്കു നിന്നോട് അസ്ഥിക്ക് പിടിച്ച പ്രേമം ആണെന്ന് കരുതി, അങ്ങേരെ കാണാൻ പോവുമ്പോ അല്പം വൃത്തിക്ക് ഒക്കെ പൊയ്ക്കൂടേ? നീ ആ മുടി അഴിച്ചു അറ്റ് ലീസ്റ്റ് ഒരു പോണി tail എനിക്കിലും ആക്കു. ഈ ഇപ്പോ പ്രസവിച്ച പെണ്ണുങ്ങളെ പോലെ കെട്ടി വയ്ക്കാതെ."

നിയ അവളെ കൊണ്ട് മുടി അഴിപ്പിച്ചു. സാധാ പോണി ടൈൽ കെട്ടാൻ പോയെങ്കിലും, അവൾ അത് ചെയ്യിക്കാതെ, മിക്കിയെ കൊണ്ട് ഫ്രഞ്ച് braid പോണി tail ചെയ്യിച്ചു.

മുഖം കഴുകിച്ചു, കണ്ണെഴുതിച്ചു, ലിപ് balmഉം ഇട്ടു.

അവളിട്ടിരുന്ന ഒരു കൂറ ടീഷർട്ട് മാറ്റി, ബ്ലൂ കളറിൽ geometric പ്രിന്റ് ഉള്ള ഒരു puffy സ്ലീവ്, ഓഫ് ഷോൾഡർ ടോപ് എടുത്തു കൊടുത്തു.

ഇപ്പൊ ഒരു മെന ഒക്കെ വച്ചിട്ടുണ്ട്.

['മുൻമുനേ...'

'അയ്യോ സോറി!']

ഇപ്പൊ സുന്ദരി ആയിട്ടുണ്ട്.

"നിയാ, ഇത്ര ഒക്കെ വേണോ?"

"നീ ഇതിനു മുന്നേ സിദ്ധുവേട്ടന്റെ കൂടെ ബൈക്ക് റൈഡിനു പോയിട്ടുണ്ടോ?" നിയ കണ്ണാടിയിൽ നോക്കി, ഒന്ന് കൂടെ കുറച്ചു ലിപ് balm ഇട്ടു കൊണ്ട് ചോദിച്ചു.

"ഇല്ല. ഞാൻ ഓടിച്ചപ്പോ ഒരിക്കൽ പുറകെ ഇരുന്നിട്ടുണ്ട്."

"പക്ഷെ പുള്ളിയുടെ പുറകിൽ ഇരുന്നു ഒരു റൈഡ് ആദ്യായിട്ടല്ലേ? അതും രാത്രിയിൽ?"

"അത് അതെ."

"പിന്നെ, അങ്ങേരു നിന്നേം കൊണ്ട് ഡ്രൈവ് നു പോവാൻ, അവിടെന്നു ഇവിടെ വരെ ഈ നട്ടപ്പാതിരാക്ക്‌ വരാൻ effort എടുക്കുമ്പോ, അങ്ങേരുടെ കണ്ണിനു സന്തോഷം കൊടുക്കുന്ന രീതിയിൽ മുന്നിൽ ചെന്ന് നിൽക്കാൻ നീ കുറച്ചു പ്രയത്നിക്കുന്നതു അല്ലെ അതിന്റെ ഒരു ശരി?"

"അത് നീ പറഞ്ഞത് നേരാ.... ഹ്മ്മ്മ്.... അല്ല നിയ... നീ ഇതെങ്ങോട്ടാ?"

"നിന്റെ മറ്റവൻ, നൈസ് ആയിട്ട് കീയും എടുത്തു സ്കൂട്ട് ആവാൻ നോക്കിയത്, എന്റെ മറ്റവൻ ടെറസിൽ നിന്ന് കയ്യോടെ പിടിച്ചു. ഇപ്പൊ രണ്ടും കൂടെ ഇങ്ങോട്ടു തിരിച്ചിട്ടുണ്ട്."

"എനിക്ക് നല്ല പേടി ആവുന്നു നിയാ...!"

"എന്തിനു?"

"ആരെങ്കിലും കണ്ടാൽ?"

"കണ്ടാൽ ഒക്കെ സടപടേന്നായിരിക്കും. സ്പോട്ടിൽ കല്യാണം നടത്തിത്തരും. അടിപൊളി!" നിയ പിടിക്കപ്പെടാൻ റെഡി ആയി ഇരിക്കുന്നത് പോലെ തുള്ളിച്ചാടി.

അവിടെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ട്, മിക്കി ഒന്നും മിണ്ടാതെ ഫോണും നോക്കി, ബെഡിലേക്കു ഇരുന്നു.

ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മിക്കിക്കു കാൾ വന്നു.

"പാറു, വാ... ഞങ്ങൾ താഴെ ഉണ്ട്."

"കണ്ണേട്ടാ, എനിക്ക് പേടി ആവുന്നു..." അവളുടെ ശബ്ദത്തിൽ തന്നെ ഉണ്ടായിരുന്നു, ആ പേടി.

"ഡീ, ഞാൻ അല്ലെ കൂടെ... നീ വാ..." അവൻ അവൾക്കു ധൈര്യം കൊടുത്തു.

അവൾ ഫോൺ കട്ട് ചെയ്തിട്ട്, കണ്ണടച്ച്, ഒരു ദീർഘ ശ്വാസം എടുക്കാൻ തുടങ്ങിയതും, നിയ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ബാൽക്കണിയിലേക്കു ഓടി.

അവർ ബാൽക്കണി വഴി, സ്ഥിരം റൂട്ടിൽ കൂടെ, മതിലിനു അപ്പുറം ചാടി.

കുറച്ചു ദൂരെ, അവര് നിൽക്കുന്നത് നിയയും മിക്കിയും കണ്ടു. അവർ കൈ വച്ച് മിക്കിയോടും നിയയോടും പുറകെ ചെല്ലാൻ പറഞ്ഞു.

"ബൈക്ക് എന്ത്യേ? ഇനി റൈഡ് നു പകരം, walking ഇൻ ദി മൂൺലൈറ്റ് കളിക്കാൻ പോകുവാണോ?" നിയ കണ്ണ് മിഴിച്ചു.

"അപ്പുറത്തെങ്ങാനും കാണും. നീ മിണ്ടാതെ നടക്കു... നമുക്ക് നിക്കിയെ കൂടെ വിളിക്കായിരുന്നല്ലേ?" മിക്കി ചോദിച്ചു.

"ഹ്മ്മ്മ് ശരിയാ... അടുത്ത തവണ ആവട്ടെ....."

അവർ പമ്മി പമ്മി, മിക്കിയുടെ വീടിന്റെ പുറകു വശത്തുള്ള ഒരു കാട് പിടിച്ചു കിടക്കുന്ന ഏരിയ വഴി, റോഡിൽ എത്തി. സിദ്ധുവും ഋഷിയും ബൈക്കിനു അടുത്ത് എത്തിയിരുന്നു.

റോഡ്ഇൽ വല്ലപ്പോഴും പാസ് ചെയ്തു പോവുന്ന വണ്ടികൾ മാത്രേ ഉണ്ടായിരുന്നുള്ളു.

അവർ ഓടി ബൈക്കിനു അടുത്തേക്ക് ചെന്നു.

സിദ്ധുവും ഋഷിയും രണ്ടു പേർക്കും ഹെൽമെറ്റ് എടുത്തു നീട്ടി.

"ഇതെന്തിനാ?" നിയ ചോദിച്ചു.

"അടുത്ത ജംഗ്ഷനിൽ ഉള്ള അമ്പലത്തിൽ നേർച്ച ഇടാൻ. എടുത്തു വയ്ക്കടി." ഋഷി കണ്ണുരുട്ടി.

നിയക്ക് പിന്നെ വേറെ സംശയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഹെൽമെറ്റ് എടുത്തു തലയിലേക്ക് വച്ചു.

മിക്കിക്കു ആദ്യമേ സംശയങ്ങൾ ഒന്നും ഇല്ലാതിരുന്നതു കൊണ്ട്, അവൾ ആദ്യമേ ഹെൽമെറ്റ് വച്ചിരുന്നു.

"നിങ്ങള്ക്ക് വല്ല ടീഷർട്ടോ പുള്ളോവറോ ഇട്ടാൽ പോരായിരുന്നോ? എന്തിനാ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ ഇടാൻ പോയത്?" സിദ്ധു ചോദിച്ചു.

മിക്കി ഹെൽമെറ്റിന്റെ ഗ്ലാസ്സിലൂടെ, നിയയെ നോക്കി പേടിപ്പിച്ചു. അവൾ നൈസ് ആയിട്ട് ഋഷിയുടെ പിന്നിൽ ഒളിച്ചു നിന്നു.

"ഇന്നാ, ഇതിട്." സിദ്ധു അവൻ ഇട്ടിരുന്ന ജാക്കറ്റ് ഊരി മിക്കിക്കു കൊടുത്തു. ഋഷിയും ബൈക്കിന്റെ എൻജിനിൽ വച്ചിരുന്ന ഒരു sweater എടുത്തു നിയക്ക് കൊടുത്തു.

"വേഗം ഇട്! നേരം വെളുക്കുന്നതിനു മുന്നേ രണ്ടിനേം തിരിച്ചു കൊണ്ട് വന്നു വിടണ്ടതാണ്." ഋഷി പറഞ്ഞു.

ഒക്കെ ഇട്ടു, രണ്ടിനേം ഒരു അന്യഗ്രഹ ജീവി പരുവം ആക്കി കഴിഞ്ഞപ്പോ, അവർ ബൈക്കിൽ കയറി.

സിദ്ധു ആണ് മുൻപിൽ പോയത്.

മിക്കി സിദ്ധുവിന്റെ തോളിൽ കൈ വച്ച് ചുറ്റും ഒക്കെ നോക്കി ഇരുന്നു.

കുറച്ചു ദൂരം പോയി കഴിഞ്ഞിട്ടാണ്, മിറാറിലൂടെ സിദ്ധു അവളെ നോക്കുന്നത്, അവൾ ശ്രദ്ധിച്ചത്.

"എന്താ?" അവൾ ചോദിച്ചു.

"ഏതു ലോകത്താ?"

"ഇവിടെ ഒക്കെ തന്നെ ഉണ്ട്..."

"ഭയങ്കര ആലോചന ആണല്ലോ?"

"ഹേയ്... ഞാൻ വെറുതെ നോക്കി ഇരുന്നതാ..." അവൾ ചിരിച്ചു.

അവൻ തോളിൽ ഇരുന്ന അവളുടെ കയ്യിൽ വിരൽ കോർത്തു, അവന്റെ ചുണ്ടോടു ചേർത്തിട്ടു, ആ കൈ അവന്റ നെഞ്ചിലേക്ക് വച്ചു.

അവൾ അവന്റെ തോളിൽ താടി കുത്തി, അവനോടു ചോദിച്ചു, "നമ്മൾ എങ്ങോട്ടാ പോവുന്നേ?"

"അതൊക്ക ഉണ്ട്. .. നീ വെയിറ്റ് ആൻഡ് സീ. .." അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു.

"ആഹ്..." അവൾ കവിൾ തിരുമി.

അവരുടെ യാത്ര മുഴുനീളം റോഡ് മിക്കവാറും വിജനം ആയിരുന്നു. എത്ര നേരം അവർ ഡ്രൈവ് ചെയ്തു എന്ന് അറിയില്ല... കുറെ കഴിഞ്ഞപ്പോൾ, രണ്ടു ബൈക്കും ഒരു വലിയ ഗേറ്റിനു മുന്നിൽ ചെന്ന് നിന്നു.

അതു പുറത്തു നിന്ന് താഴിട്ടു പൂട്ടിയിരുന്നു. സിദ്ധു ചെന്ന്, പോക്കറ്റിൽ നിന്ന് കീ എടുത്തു, ഗേറ്റ് തുറന്നു.

"എന്താ ഇവിടെ, കണ്ണേട്ടാ?" മിക്കി ചോദിച്ചു.

"പറയാടി... ഋഷി നീ അകത്തേക്ക് ചെല്ലു... ഞാൻ അടച്ചിട്ടു വരാം." അവൻ തിരികെ ബൈക്കിൽ കയറുന്നതിനിടെ പറഞ്ഞു. ഋഷി ഗേറ്റ് കടന്നു ഉള്ളിലേക്ക് പോയി. സിദ്ധു ബൈക്ക് അകത്തേക്ക് എടുത്തിട്ടു, ഗേറ്റ് അടച്ചു, ഋഷി പോയ വഴിയേ പോയി.

ഒരു അത്യാവശ്യം വല്യ നാലുകെട്ട് പോലെ പണിതിരിക്കുന്ന ഒരു വീടിനു മുൻപിൽ ആണ് ബൈക്ക് ചെന്ന് നിന്നതു.

മിക്കി ബൈക്കിൽ നിന്ന് ഇറങ്ങി. ബൈക്കിന്റെ ലൈറ്റ് ഓഫ് ആയതും, ചുറ്റും ഇരുട്ട് നിറഞ്ഞു. മിക്കി പെട്ടന്ന് സിദ്ദുവിന് കയ്യ് കയറി പിടിച്ചു.

"എന്താ, പാറു?" അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

"ഇതെവിടെയ കണ്ണേട്ടാ?" അവൾ കണ്ണ് മിഴിച്ചു ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.

"നീ എന്തിനാ ഇങ്ങനെ പേടിക്കണേ? ഇത് നമ്മുടെ സ്ഥലം തന്നെയാ. മുന്നേ എന്തോ തിരുമൽ കേന്ദ്രമോ മറ്റോ ആയി സ്റ്റാർട്ട് ചെയ്തതാ... അതാ ഈ നാല് കേട്ട് സെറ്റ് അപ്പ്. നല്ല വിലക്ക് കിട്ടിയപ്പോ അച്ഛൻ വാങ്ങിയതാണു. 7-8 acre ഉണ്ട് ഈ സ്ഥലം. ഒരു സൈഡ് കായൽ ആണ്. ഇടയ്ക്കു ഇവെന്റ്സ് നു ഓക്ക് കൊടുക്കാറുണ്ട്. ഷൂട്ടിങ്ങിനും. അല്ലെങ്കിൽ പൂട്ടി ഇരിക്കുവാ മിക്കവാറും. ഞങ്ങൾ ഇടയ്ക്കു ഇവിടെ കൂടാൻ വരാറുണ്ട്. രാവിലെ വരണം ഇവിടെ. നല്ല ഭംഗി ആണ്. ഇന്നിപ്പോ നിനക്ക് ഡ്രൈവിന് പോണം എന്ന് പറഞ്ഞപ്പോ, ഡ്രൈവ് ചെയ്തു വന്നു കുറച്ചു നേരം ഇരിക്കാൻ ഇത്രയും സേഫ് ആയിട്ടുള്ള വേറെ സ്ഥലം ഇല്ല എന്ന് തോന്നി. വേറെ എവിടെ പോയാലും, റിസ്ക് ആണ്. അതാ ഇങ്ങോട്ടു വന്നത്. ഒരിക്കൽ വെളിച്ചം ഉള്ളപ്പോ നമുക്കിവിടെ വരാം. നിനക്ക് നല്ല ഇഷ്ടപ്പെടും." മിക്കിയുടെ തോളിൽ കയ്യിട്ടു, നാലുകെട്ടിലേക്കു നടക്കും വഴി, സിദ്ധു പറഞ്ഞു.

ഋഷിയും നിയയും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. മിക്കിയെ അവരുടെ കൂടെ ഇരുത്തിയിട്ടു, സിദ്ധു ലൈറ്റ് ഓൺ ചെയ്യാൻ ആയി, അകത്തേക്ക് പോയി.

സിദ്ധു അകത്തേക്ക് പോയി, രണ്ടു മിനിറ്റിനുള്ളിൽ ചറ പറാന്നു അകത്തും പുറത്തും ആയി കുറെ ലൈറ്റ്സ് ഓൺ ആയി. ഇപ്പൊ മുറ്റം ഒക്കെ നല്ലോണം കാണാം.

"അടിപൊളി! സിദ്ധുവേട്ടാ... ഇത് കൊള്ളാല്ലോ സ്ഥലം." നിയ സിദ്ധുവിനോട് വിളിച്ചു പറഞ്ഞു.

മറുപടി ആയി സിദ്ധു അവളെ നോക്കി ചിരിച്ചു.

"അളിയാ, ഞാൻ ഇത് അകത്തു വച്ചിട്ട് വരാം." ഋഷി അവന്റെ കയ്യിൽ ഇരുന്ന ബാഗും എടുത്തിട്ട് എഴുന്നേറ്റു.

"എന്താ അത് റിഷിയേട്ടാ?" മിക്കി ചോദിച്ചു.

"നിനക്കൊക്കെ ഈ വിശപ്പിന്റെ ഏനക്കേടുള്ളതല്ലേ... കുറച്ചു ഡ്രിങ്ക്‌സും സ്‌നാക്‌സും ആണ്. ജ്യൂസ് ഫ്രിഡ്ജിൽ വച്ചിട്ട് വരാം." ഋഷി അതും പറഞ്ഞു, പുറത്തേക്കു പോയി.

"ഏട്ടാ, ഞാനും വരുന്നു." നിയയും പുറകെ ഓടി.

ഉമ്മറത്ത്, സിദ്ധുവും മിക്കിയും തനിച്ചായി. സിദ്ധു മിക്കിയുടെ അടുത്ത് വന്നിരുന്നു... കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല.

ആ ആക്‌സിഡന്റിനു ശേഷം, ആദ്യം ആയാണ്, അവർ ഒറ്റയ്ക്ക് ഒരുമിച്ചു കുറച്ചു സമയം ഇരിക്കുന്നത്.

സിദ്ധു മിക്കിയുടെ കയ്യിൽ പിടിച്ചു. മിക്കി സിദ്ധുവിന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു. ആ നിമിഷം, അത് മതിയായിരുന്നു അവർക്കു.

"നമുക്ക് പുറത്തു നടക്കാം, കണ്ണേട്ടാ?"

"നടക്കാല്ലോ..."

അവൾ എഴുന്നേറ്റു. .. അവനും.

അവന്റെ കയ്യിൽ പിടിച്ചു, അവൾ നടന്നു.

അവർ നടന്നു, കായലിന്റെ അരികിൽ ചെന്നു. കായലിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ ഇട്ടിരുന്ന, സിമന്റ് ബെഞ്ചിൽ അവർ ചെന്നിരുന്നു.

നല്ല നിലാവുള്ള രാത്രി ആയിരുന്നു അത്... ചെറിയ കാറ്റുണ്ട്... അത് അവരെ തഴുകി പോയികൊണ്ടേ ഇരുന്നു.

കുറെ നേരം കായലിന്റെ ഭംഗി ആസ്വദിച്ചിട്ടു, മിക്കി, ബെഞ്ചിലേക്ക് കാലു എടുത്തു മടക്കി വച്ച്, സിദ്ദുവിന് നേരെ ചരിഞ്ഞിരുന്നു.

"എത്ര നാളായി അല്ലെ, കണ്ണേട്ടാ, നമ്മൾ ഇങ്ങനെ ഒറ്റയ്ക്ക് കുറച്ചു ടൈം സ്പെൻഡ്‌ ചെയ്തിട്ട്..."

"ഹ്മ്മ്മ്... അന്ന് നീ എന്റെ അടുത്ത് നിന്ന് ഒളിച്ചിരിക്കാൻ പോകുവാണെന്നു പറഞ്ഞു ഒരു പോക്ക് പോയതല്ലേ..."

മിക്കി അവനെ ഇളിച്ചു കാണിച്ചു.

"അയ്യടാ... പൊയ്ക്കോണം.... ഇനി അമ്മാതിരി ഡയലോഗ്സ് എന്തെങ്കിലും നീ അടിച്ചു നോക്ക്... അപ്പൊ അറിയാം..."

"ഓ പിന്നെ. .. പേടിപ്പിക്കല്ലേ!!!" ഇവളിതൊരു കരയ്ക്കടുപ്പിക്കില്ല... ചെക്കനെ ചൊറിയാൻ തുടങ്ങി...

"നീ എന്ത് ചെയ്യും?" അവൻ പുരികം ഉയർത്തി.

"പേടിപ്പിച്ചു നോക്ക്..."

"ഓഹോ. .. അത്ര ധൈര്യം ഉണ്ടോ നിനക്ക്..."

"ആ ഉണ്ട്. .."

"എന്നാ ഒന്ന് കാണണല്ലോ...." അവൻ അവളുടെ കൈ പിടിച്ചു പുറകിലേക്ക് തിരിച്ചു.

"അയ്യോ കണ്ണേട്ടാ, എന്റെ പ്ലാസ്റ്ററിട്ട കൈ..." മിക്കി ഒച്ച എടുത്തു,

സിദ്ധു പെട്ടന്ന് ഞെട്ടി കൈ വിട്ടു.

"അയ്യേ ചമ്മി പോയി... എന്റെ ഈ കൈ ആണേ ഒടിഞ്ഞേ..." മിക്കി അവനെ നാക്കു നീട്ടി കോക്രി കാണിച്ചു.

അവൻ അവളെ വീണ്ടും പിടിക്കാൻ വന്നതും, മടക്കി വച്ചിരുന്ന കാലു നിവർത്തി, അവൾ അവനെ ചവിട്ടി താഴെ ഇട്ടു.

സിദ്ധു താഴെ നിന്ന് നടുവും താങ്ങി എഴുന്നേറ്റു. മിക്കി ഇതൊക്ക കണ്ടു ചിരി സഹിക്കാൻ വയ്യാതെ ചിരിക്കുന്നുണ്ട്.

"മര്യാദയ്ക്ക് വീട്ടിൽ കിടന്നുറങ്ങേണ്ടത്തിനു പകരം, പിശാശിനേം കെട്ടി എടുത്തോണ്ട് ഇവിടെ വന്നിട്ട്... എന്നെ പറയണം! കോപ്പു!" സിദ്ധു ദേഹത്തു പറ്റിയ മണ്ണൊക്കെ തട്ടി കളയാൻ തുടങ്ങി.

ഇത് കേട്ടതും മിക്കിയുടെ ചിരി സ്വിച്ച് ഇട്ടതു പോലെ നിന്നു.

"ഓഹോ! അപ്പൊ ഇയാൾക്ക് എന്നെ കാണണം എന്നൊന്നും ഇല്ലല്ലേ?" മിക്കി ചാടി എഴുന്നേറ്റു.

സിദ്ധു അവളെ തറപ്പിച്ചു നോക്കി. മിക്കി തിരിച്ചും.

അവൻ ഒന്നും മിണ്ടുന്നില്ലന്നു കണ്ടപ്പോ, അവൻ പിണങ്ങി തിരിച്ചു പോവാൻ തുടങ്ങി.

പക്ഷെ ജസ്റ്റ് ഒന്ന് തിരിയാൻ മാത്രേ പറ്റിയുള്ളൂ.

അപ്പോഴേക്ക് അവളുടെ കയ്യിൽ അവന്റെ പിടി വീണിരുന്നു.

ഒറ്റ വലി!

കറങ്ങി തിരിഞ്ഞു, അവന്റെ നെഞ്ചിൽ തട്ടി നിന്നു.

"എവിടെ പോകുവ?" അവൻ ഒരു പുരികം പൊക്കി ചോദിച്ചു...

"എന്നെ കാണണ്ടല്ലോ.. ഞാൻ പിശാശല്ലേ! ഞാൻ എന്തെങ്കിലും പനയിൽ കയറി ഇരിക്കാൻ പോകുവാ..."

"യക്ഷി ആണ് പനയിൽ ഇരിക്കുന്നത്..." അവൻ ചിരിച്ചു.

"ഏഹ്? അപ്പൊ പിശാശു എവിടെയാ ഇരിക്കാ?" മിക്കി മേലോട്ട് നോക്കി ആലോചിച്ചു.

"എല്ലാ പിശാശിന്റേം കാര്യം അറിയില്ല. .. പക്ഷെ ഈ പിശാശിരിക്കുന്നതു എന്റെ മടിയില്." അവളെ എടുത്തു പൊക്കി, അവൻ ബെഞ്ചിലേക്ക് ഇരുന്നിട്ട്, അവളെ മടിയിലേക്കിരുത്തി.

"വേണ്ട വിട്ടേ... " അവൾ അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ നോക്കി എങ്കിലും, അവൻ വിട്ടില്ല.

"എവിടെ പോവ്വാ നീ?"

"ഞാൻ എവിടെ എങ്കിലും പൊയ്ക്കോളാം... ഇയാൾക്കെന്താ...!!!" അവൾ അവന്റെ കൈ വിടുവിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

"അങ്ങനെ പോകുവോ?" അവൻ അവളുടെ പിന്നി ഇട്ടിരുന്ന മുടിയിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. പെട്ടന്നുണ്ടായ നീക്കത്തിൽ താഴേക്കു വീണു പോവും എന്ന് തോന്നി, അവൾ കണ്ണുകൾ അടച്ചു, സിദ്ധുവിന്റെ കഴുത്തിനു ചുറ്റും കൈ ചുറ്റി പിടിച്ചു.

കണ്ണ് തുറക്കുമ്പോൾ, സിദ്ധു അവളെ തന്ന നോക്കി ഇരിക്കുകയാണ്. അവന്റെ കൈകൾ അവളെ പുറകിൽ താങ്ങി പിടിച്ചിട്ടുണ്ട്.

"പോണോ, നിനക്ക്?" അവൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു.

അവന്റെ നിശ്വാസം അവളിൽ ഒരു കോരിത്തരിപ്പുണ്ടാക്കി...

"മ്മ്മ്ഹ്മ്മ്മ്..." അവൾ വേണ്ടാ എന്ന് തലയാട്ടികൊണ്ടു വീണ്ടും കണ്ണടച്ചു.

"പിന്നെ..." അവൻ അവളുടെ ചെവിയിൽ ചോദിച്ചു...

അവൾ കണ്ണ് തുറന്നു, അവനെ നോക്കി. പതിയെ തല ഉയർത്തി, അവന്റെ കവിളിൽ ചുംബിച്ചു. അവന്റെ കയ്യിലേക്ക് ചാരി കിടന്നിരുന്ന അവളെ പതിയെ ഉയർത്തി, നേരെ ഇരുത്തി.

മിക്കി അവന്റെ രണ്ടു കവിളിലും ആയി കൈ വച്ച്, അവനെ തന്നെ ഉറ്റു നോക്കി.

"എന്താ പാറു?"

അവൾ അതിനു മറുപടി ആയി, അവന്റെ കവിളിൽ പതിയെ കടിച്ചു. അവളുടെ അരയിൽ ഉണ്ടായിരുന്ന സിദ്ധുവിന്റെ പിടി മുറുകി. അവൻ ഒരു നിർവൃതിയിൽ ആയിരുന്നു... സിദ്ധു അവനെ അവൾക്കായി വിട്ടു കൊടുത്തിരുന്നു...

അവനിലേക്കു കൂടുതൽ അടുത്തിരുന്നു കൊണ്ട്, അവൾ അവന്റെ കവിളിലും കണ്ണിലും നെറ്റിയിലും ഒക്കെ മാറി മാറി ഉമ്മ വച്ചു.

അവനിൽ നിന്ന് മുഖം അടർത്തി അവൾ മാറുമ്പോൾ, അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി. അവിടെ അവനോടുള്ള പ്രണയത്തിന്റെയും, വികാരങ്ങളുടെയും തിരയിളക്കം അവൻ കണ്ടു. അവനെ സ്വീകരിക്കാനായി അവളുടെ മനസ്സ് വെമ്പി...

അത് മനസ്സിലാക്കി. അവളുടെ ചുണ്ടുകൾ ലക്‌ഷ്യം ആക്കി അവൻ അവളോട് മുഖം അടുപ്പിച്ചതും, അവൾ അവനെ തടഞ്ഞു.

എന്താ എന്നുള്ള അർത്ഥത്തിൽ അവൻ അവളെ നോക്കി.

"എനിക്ക്... എനിക്ക്... അറിയില്ല..."

"എന്ത് ???" അവനു മനസ്സിലായില്ല...

"അത്... ഞാൻ മൂവിസിൽ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും... അതിന്റെ ടെക്‌നിക്‌ ഇത്വരെ മനസ്സിലായിട്ടില്ല..."

"നീ എന്തൊക്കെയാ ഈ പറയുന്നേ? എന്ത് ടെക്‌നിക്‌?" അവൻ ആകെ കൺഫ്യൂഷനിൽ ആണ്. എന്താ ഇപ്പൊ ഇവിടെ നടന്നേ.... ഇവൾ എന്തൊക്കെയാ ഈ പറയുന്നേ...!!?!

"ഈ.. ഈ... " അവൾ കിടന്നു തപ്പുന്നുണ്ട്...

"നീ പറ പാറു..."

"എനിക്ക് ഫ്രഞ്ച് കിസ് ചെയ്യാൻ അറിയില്ല, കണ്ണേട്ടാ..." അത്യധികം ദയനീയതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

അവളുടെ ആ മറുപടി അക്ഷരാർത്ഥത്തിൽ സിദ്ധുവിനെ ഞെട്ടിച്ചു. ആ ഞെട്ടൽ ഒരു പൊട്ടിച്ചിരിക്കു വഴി മാറാൻ അധികം ടൈം ഒന്നും എടുത്തില്ല. അവന്റെ ചിരി കണ്ടു, അവൾ ആകെ ചമ്മി, എഴുന്നേറ്റു മാറി ഇരുന്നു.

സിദ്ധു വയറിൽ കൈ പിടിച്ചു ഒക്കെ ചിരിക്കാൻ തുടങ്ങി.

കുറച്ചു സമയം എടുത്തു, അവൻ ആ ചിരിയിൽ നിന്ന് റിക്കവർ ആവാൻ. ഒക്കെ കഴിഞ്ഞു, നിറഞ്ഞ കണ്ണൊക്കെ തുടച്ചു, നോക്കുമ്പോ, മിക്കി അവനെ രൂക്ഷമായി നോക്കിക്കൊണ്ടിരിക്കുന്നുണ്ട്.

"കഴിഞ്ഞോ?" അവൾ ദേഷ്യത്തോടെ ചോദിച്ചു.

"സോറി പാറു... ബട്ട് എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല."

"എന്നാ കണ്ട്രോൾ ചെയ്യണ്ട... അവിടെ ഇരുന്നു ചിരിച്ചോ..." മിക്കി കയ്യും കെട്ടി തിരിഞ്ഞിരുന്നു.

സിദ്ധു വേഗം തന്നെ അവളുടെ അടുത്തേക്ക് നീങ്ങി, അവളുടെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.

"പിണങ്ങാമാണോ എന്നോടിണക്കമാണോ?" അവൻ മൂളി.

"വേണ്ട പോ..." അവൾ മുഖം തിരിച്ചു.

അവൻ അവളുടെ തോളിൽ പതിയെ കടിച്ചു. അവൾ ചുമൽ ചെറുതായി സൈഡിലേക്കു വലിച്ചു.

"പാറൂ..."

"മ്മ്മ്മ്....?"

"ഞാൻ പഠിപ്പിച്ചു തരട്ടെ നിന്നെ?" അവൻ ചെവിയിൽ മന്ത്രിച്ചു...

അവൾ തല ചരിച്ചു അവനെ നോക്കി. അവന്റെ നോട്ടം നേരിടാൻ ആവാതെ, അവളുടെ കണ്ണുകൾ നാണത്താൽ താഴ്ന്നു.

അവൻ അവളെ അങ്ങനെയേ പൊക്കി എടുത്തു അവന്റെ മടിയിലേക്കു ഇരുത്തി. അവളുടെ കൈകൾ അവന്റെ ഇരു തോളിലും ആയി എടുത്തു വച്ചു. അവളുടെ മുഖം അവൻ അവന്റെ കൈകളിൽ കോരി എടുത്തു.

അവൾ അവനെ നോക്കാതെ, മിഴികൾ താഴ്ത്തി ഇരുന്നു.

"എന്നെ നോക്ക് പാറു..." അവൻ പതിയെ പറഞ്ഞു... ആർദ്രമായിരുന്നു അവന്റെ ശബ്ദം.

അവൾക്കു അവനെ നോക്കാതിരിക്കാൻ ആയില്ല. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

സിദ്ധു അവളോട് മുഖം അടുപ്പിച്ചു, അവളുടെ താടിയിൽ മൃദുവായി ചുംബിച്ചു.... അവളുടെ കൂമ്പി അടയുന്ന മിഴികളിലേക്കു നോക്കി, അവൻ അവളുടെ അധരങ്ങൾ കവർന്നു...

അവൾക്കു അജ്ഞാതം ആയിരുന്ന പാഠങ്ങൾ അവൻ അവളെ പടിപ്പിച്ചു തുടങ്ങി... ആകാംഷയോടെ, അവൻ ചൊല്ലിക്കൊടുത്ത പാഠങ്ങൾ അവളുടെ ചുണ്ടുകൾ അതിവേഗം പഠിച്ചെടുത്തു... അവനോടൊപ്പം തന്നെ അവ ചലിച്ചു... അവന്റെ പല്ലുകൾ കുസൃതി കാണിച്ചപ്പോൾ, അടർന്നു മാറാൻ നോക്കിയ പാറുവിനെ,അനങ്ങാൻ സമ്മതിക്കാതെ, അവൻ പിടിച്ചു വച്ചു. അധരവും പല്ലും കടന്നു ആ കുസൃതി നാവിലേക്ക് വഴിമാറിയപ്പോൾ, അവർ പോലും അറിയാതെ അവരുടെ കൈകൾ പരസ്പരം ഇറുകെ പുണർന്നു.

വിചാരങ്ങൾക്കു മേൽ വികാരം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി എന്ന് തിരിച്ചറിഞ്ഞ നിമിഷം, സിദ്ധു അവളെ അവന്റെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു...

കിതച്ചു കൊണ്ട്, രണ്ടു പേരും പരസ്പരം നോക്കി... കണ്ണുകൾ പിൻവലിക്കാൻ ആവാതെ ആ നോട്ടത്തിന്റെ ദൈർഖ്യം കൂടി വന്നു...

"എന്നെ ഇങ്ങനെ നോക്കി കൊല്ലാതെ എന്റെ പാറു..." അവൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.

അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

കുറെ നേരം അവർ അവിടെ അങ്ങനെ ഇരുന്നു.

"നമുക്ക് പോവേണ്ട...?"

അപ്പോഴാണ് അവളും സമയം ശ്രദ്ധിക്കുന്നത്.

"അയ്യോ..." അവൾ ചാടി എഴുന്നേറ്റു..."വാ പോവാം..." അവനും എഴുന്നേറ്റു...

അവൾ വേഗം മുൻപിൽ നടന്നു.

കുറച്ചു നടന്നു തിരിഞ്ഞു നോക്കുമ്പോ, സിദ്ധു കൂടെ ഇല്ല. അവൾ പുറകിലേക്ക് നോക്കിയപ്പോൾ, അവൻ അവളെ തന്നെ നോക്കി, കായലിന്റെ കരയിൽ നിൽപ്പുണ്ട്.

അവൾ തിരിച്ചു നടന്നു, അവന്റ അടുത്തേക്ക് ചെന്നു.

"എന്താ ഇവിടെ തന്നെ നിൽക്കുന്നേ? വാ... നമുക്ക് പോവണ്ടേ?" അവൾ അവന്റെ കൈ പിടിച്ചു.

അവൻ അവളെ ചേർത്ത് നിർത്തി, വീണ്ടും അവളിലെ തേൻ നുകർന്നു.

നീണ്ടു നിന്ന ആ ചുംബനത്തിനു ശേഷം, അവളിൽ നിന്ന് വിട്ടു മാറി, ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു, "ഇനി നമ്മൾ ഒറ്റയ്ക്ക് ഇത് പോലെ കാണുക, നിന്റെയും എന്റെയും എക്സാം ഒക്കെ കഴിഞ്ഞാവും. .. ചിലപ്പോ അടുത്ത sem സ്റ്റാർട്ട് ചെയ്തിട്ട്. .. ഇത്, അത് വരെ എനിക്ക് ഓർത്തിരിക്കാൻ. .."

അതിനു മറുപടിയായി, അവളുടെ കവിളിണകൾ ചുവന്നു തുടുത്തു.

"വാ... പോവാം...." അവൻ അവളുടെ കൈ പിടിച്ചു നടന്നു.

കുടിക്കാൻ എന്തെങ്കിലും എടുക്കാൻ ആയി, ഡൈനിങ്ങ് റൂമിലേക്ക് പോവാൻ, ഹാൾ കഴിഞ്ഞു, നടുമുറ്റത്തിനു അടുത്തേക് ചെന്ന അവർ, പക്ഷെ എങ്ങോട്ടു ഓടണം എന്ന് അറിയാതെ ഒരു നിമിഷം നിന്ന് പോയി.

നടുമുറ്റത്തിനു ഒരു വശത്തായി തൂക്കിയിരുന്ന ഊഞ്ഞാലിൽ, കുറച്ചു മുന്നേ മിക്കിയെ സിദ്ധു പഠിപ്പിച്ചത് പോലെ, ഇവിടെ ഋഷി നിയക്ക് കുറച്ചു കൂടെ ഡീറ്റൈൽഡ് ആയി പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

ആദ്യത്തെ ഒരു ഞെട്ടലിനു ശേഷം, സിദ്ധു പെട്ടന്ന് തിരിഞ്ഞു നിന്നു. വായും പൊളിച്ചു നിന്ന, മിക്കിയുടെ കണ്ണുകൾ പൊത്തിയിട്ട്, അവരോടായി വിളിച്ചു പറഞ്ഞു... "ഡാ. .. മതിയാക്കെടാ... കുറച്ചെന്തെങ്കിലും പിന്നത്തേക്കു വയ്ക്കു..."

സിദ്ധുവിന്റെ സൗണ്ട് കേട്ടതും, രണ്ടും ഊഞ്ഞാലിൽ നിന്ന് ചാടി എഴുന്നേറ്റു. നിയയുടെ കെട്ടി വച്ചിരുന്ന മുടി ഒക്കെ ആകെ അലങ്കോലം ആണ്... ഋഷിയുടെ ഷർട്ടും.

നിയ വേഗം തന്നെ മുടി കൈ കൊണ്ട് ശെരി ആക്കി വച്ചു. ഋഷി അവന്റെ ഷർട്ടും വലിച്ചിട്ടു.

സിദ്ധു പറയാനുള്ള ഡയലോഗും പറഞ്ഞിട്ട്, മിക്കിയെയും വിളിച്ചു കൊണ്ട്, ഡൈനിങ്ങ് റൂമിലേക്ക് പോയി.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ പോവാൻ റെഡി ആയി, പുറത്തു എത്തി. സിദ്ധു ലൈറ്റ്സ് ഒക്കെ ഓഫ് ചെയ്തു, ഡോർ അടച്ചു.

അവിടെ നിന്ന് വീട്ടിലേക്കു ഡ്രൈവ് അവർ നാല് പേരും നല്ലോണം എന്ജോയ് ചെയ്തു... മിക്കി സിദ്ധാർത്ഥിനെ പുറകിൽ നിന്ന് ഇറുകെ പുണർന്നു ഇരുന്നു...

തിരിച്ചു മിക്കിയുടെ വീട്ടിൽ അവരെ ആക്കി തിരിച്ചു പോരുമ്പോൾ, സങ്കടവും സന്തോഷവും ഒക്കെ സമ്മിശ്രമായ ഒരു വികാരം അവരുടെ നാല് പേരുടെയും മനസ്സിനെ കൈയ്യടക്കിയിരുന്നു.

സ്വപ്നത്തേക്കാൾ സുന്ദരമായ നിമിഷങ്ങൾ അയവിറക്കി, മിക്കിയും നിയയും അന്ന് ഒരേ മുറിയിൽ, കിടന്നുറങ്ങി...

#############

കലിപ്പനും കലിപ്പത്തിയും അടുത്ത പാർട്ട് കൊണ്ട്, കൂടി പോയാൽ അതിന്റെ അടുത്ത പാർട്ട് കൊണ്ടു, വിട പറയും... സൊ അതിനു മുന്നേ ഉള്ള കലാശ കൊട്ടാണ് നിങ്ങൾ ഇപ്പൊ ഇവിടെ കണ്ടത്... മതില് ചാട്ടം, നൈറ്റ് ബൈക്ക് റൈഡ്, ഫസ്റ്റ് കിസ്സ്, സെക്കന്റ് കിസ് ഒക്കെ ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്... ഇതൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞു, ഇനി ആരും കംപ്ലയിന്റ് പറയരുത്.

തുടരും

അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...

Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...

https://www.instagram.com/valappottukal

രചന: സെഹ്‌നസീബ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top