ഓർമ്മയുണ്ടോ ഈ മുഖം? ഭാഗം : 4

Valappottukal
ഓർമ്മയുണ്ടോ  ഈ  മുഖം?

ഭാഗം : 4

"എന്തുട്ടാ പറഞ്ഞത് എന്റെ ഏട്ടനെ തല്ലിയെന്നോ ? എന്റെ ഏട്ടനെ ഞാൻ അല്ലാതെ മറ്റാരും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല ……….... പക്ഷെ ദേവു ചേച്ചി പറഞ്ഞതിലും എന്തോ സത്യം ഉണ്ട് , അല്ലെങ്കിൽ ചേച്ചിയെ കണ്ടവഴിക്ക് വിശേഷങ്ങൾ തിരക്കുമായിരുന്നു .പക്ഷെ അതിനു പകരം ഏട്ടനും തല താഴ്ത്തി ഇരിക്കുകയായിരുന്നു ."

"എനിക്ക് ആകെ പേടിയാകുന്നു , എന്താവുമോ എന്തോ ? "

"ചേച്ചി പേടിക്കണ്ട . ഈ കാര്യം ഞാൻ കൈകാര്യം ചെയ്യാം .ദേവു ചേച്ചി എന്റെ കൂടെ വാ ."

ശ്രീലക്ഷ്മി ദേവികയുടെ കൈപിടിച്ചു ശരത്തിന്റെ റൂമിലേക്ക് നടന്നു .

"  ഏട്ടനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്  ? "

ശ്രീലക്ഷ്മി ശരത്തിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു .

"എന്താ ഒരു ഫോമലിറ്റി ? "

" ഏട്ടന് ദേവു ചേച്ചിയെ അറിയുമോ ? അതായത് ഇതിനു മുൻപ് എവിടെയെങ്കിലും വച്ചു കണ്ടിട്ടുണ്ടോ ?"

ശരത്ത് ദേവികയെ നോക്കാതെ തിരിഞ്ഞു നിന്നു .

" എന്താ ഒന്നും പറയാത്തത് ? "

"വേണ്ട ലച്ചു ."

ദേവിക ശ്രീലക്ഷ്മിയെ പുറത്തേക്ക് കൊണ്ടുപോവാൻ ശ്രമിച്ചു .

"എനിക്കറിഞ്ഞേ പറ്റു . ഏട്ടൻ എന്താ ഒന്നും പറയാത്തത് ? "

"അറിയാം ."

ശരത്ത് ദേവികയുടെ കണ്ണിലേക്ക് നോക്കി

"എങ്ങനെ ? എവിടെ വച്ചു  ? അതെല്ലാം പോട്ടെ ഏട്ടൻ ദേവു ചേച്ചിയോട് മോശമായി പെരുമാറിയിട്ടുണ്ടോ ? "

"ഇല്ല ."

ദേവിക ചെറിയ ഞെട്ടലോടെ ശരത്തിനെ നോക്കി

"പിന്നെ ദേവു ചേച്ചി എന്തിനാ ഏട്ടനെ തല്ലിയത് ? അതോ ചേച്ചി കള്ളം പറഞ്ഞതാണോ ? "

"പറഞ്ഞതെല്ലാം സത്യം തന്നെയാണ് . പക്ഷെ ഞാൻ ഇയാളോട് മോശമായി പെരുമാറിയിട്ടില്ല . "

"ഏട്ടൻ എന്താ പറയുന്നത് ? എനിക്ക് ഒന്നും വെക്തമാവുന്നില്ല ."

"ഊട്ടിയിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത് . ഇയാളുടെ കൂടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു .അരുണിന്റെ പെരുമാറ്റത്തിൽ മാറ്റം തോന്നി ചോദിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത് അവനും ആ കുട്ടിയും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു എന്ന് . ഇവരുടെ സ്കൂളിൽ നിന്നും ടൂർ വരുന്ന ദിവസം നോക്കി തന്നെയാ അവൻ എല്ലാം സെറ്റ് ചെയ്തത് . എല്ലാം അവിടെ ചെന്ന ശേഷമാണ് ഞാൻ അറിയുന്നത് . അവൻ ആ കുട്ടിയോട് സംസാരിക്കാൻ കുറച്ചു അവസരം ഒരുക്കി കൊടുത്തു , പിന്നെ ക്യാമ്പ് ഫയറിൽ ഒരു പാട്ടും പാടി . അതുകഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാൻ പോവുന്ന തക്കത്തിന് മാറി നിന്നു സംസാരിക്കാൻ വേണ്ടിയാ അവൻ ആ കുട്ടിയെ വിളിച്ചത് . പക്ഷെ അറിയാതെ തന്റെ ദേഹത്ത് കൈ മുട്ടി . മുട്ടിയതും ഇയാൾ തിരിഞ്ഞ് എന്നെ തല്ലിയതും ഒരുമിച്ചായിരുന്നു . സത്യം ഞാൻ അറിഞ്ഞത് തിരിച്ചു റൂമിൽ എത്തിയ ശേഷമാണ് . എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ആ കിട്ടിയേ വിളിച്ചു ചോദിക്ക് ?"

ശ്രീലക്ഷ്മിയും ദേവികയും പരസ്പരം നോക്കി

"അല്ല , അങ്ങനെ ആയിരുന്നു എങ്കിൽ സത്യം അറിഞ്ഞ വഴിക്ക് ഏട്ടൻ ദേവു ചേച്ചിയുടെ മോന്തക്ക് നോക്കി ഒന്നു പൊട്ടിക്കേണ്ടതല്ലേ ? എന്താ വെറുതെ വിട്ടത് ?"

" അപ്പോൾ തന്നെ ഒരെണ്ണം കൊടുക്കണം എന്നുണ്ടായിരുന്നു ."

ശരത്തിന്റെ വാക്കുകൾ കേട്ട ദേവിക കവിൾ പൊത്തിപ്പിടിച്ചു .

"പക്ഷെ ഇയാളുടെ സ്ഥാനത്ത് വേറെ ആരായിരുന്നെങ്കിലും  അതുതന്നെയാ ചെയ്യുക . അല്ല അതാണ് ചെയ്യേണ്ടത്  .അടുത്ത ദിവസം ഞാൻ തന്നെ അവിടെ നോക്കിയെങ്കിലും കണ്ടില്ല .ഇവിടെ വച്ചു കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി . ഇതൊക്കെ എങ്ങനെ പറയും എന്നു കരുത്തിയിരിക്കുമ്പോൾ ആണ് നിങ്ങൾ രണ്ടും ഡോർ തല്ലി പൊളിച്ചു കയറി വന്നത്.തനിക്ക് എന്നോടുള്ള പരിഭവം മാറിയെന്ന് കരുതുന്നു ."

ദേവികയുടെ കണ്ണുകൾ നിറഞ്ഞു .

"അയ്യേ താൻ കരയുന്നോ , ഞാൻ കരുതിയത് താൻ നല്ല ധൈര്യമുള്ള കൂട്ടത്തിൽ ആണെന്നാണ് . എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞില്ലേ ,ഇന്ന് ഫുൾ ഡേ അടിച്ചു പൊളിക്കാം . രണ്ടു പേരും പോയി റെഡിയാവ് ."

ശ്രീലക്ഷ്മി സന്തോഷം കൊണ്ട് തുള്ളി ചാടി റൂമിലേക്ക് ഓടി .

"എന്താ താൻ  പോവുന്നില്ല ? പോയി റെഡി ആവാൻ നോക്ക്. "

"അതു പിന്നെ ,എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ ?"

"തന്നോട് ഒരു ദേഷ്യവും ഇല്ല ."

ശരത്ത് ദേവികയെ നോക്കി ചിരിച്ചു

"പിന്നെ ഈ താൻ വിളി വേണ്ട കേട്ടോ , ദേവു എന്നു വിളിക്കുന്നതാണ് എനിക്കിഷ്ടം ."

" അല്ലെങ്കിലും നിന്നോട് ദേഷ്യപ്പെടാൻ എനിക്ക് കഴിയോ എന്റെ ദേവു . നീ എന്റെ ജീവൻ അല്ലെ . "

ചിരിച്ചു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് പോവുന്ന ദേവിക നോക്കിക്കൊണ്ട് ശരത്ത് മനസ്സിൽ മന്ത്രിച്ചു .

ദേവികയും ശ്രീലക്ഷ്മിയും റെഡിയായി കാറിനു അടുത്തേക്ക് ചെന്നു .

"ഈ ഏട്ടൻ അവിടെ എന്താ ചെയ്യുന്നേ ? "

ദേവിക അടിയിൽ നിന്നും വിളിച്ചു കൂവി

"ദേ വരുന്നു . "

ശരത്ത് പടികൾ ഓടിയിറങ്ങികൊണ്ടു പറഞ്ഞു .

"വാ പോവാം "

"ഇതെന്താ ഇന്ന് ഭയങ്കര ഗ്ലാമർ ആയിട്ടുണ്ടല്ലോ ,.... ശെരി വാ പോവാം ."

ശ്രീലക്ഷ്മി ശരത്തിനെ ആകെയൊന്നു നോക്കി

ശ്രീക്ഷ്മി കാറിന്റെ സൈഡ് സൈറ്റിൽ ഇരിക്കാനായി ഡോർ തുറക്കാൻ പോയതും ശ്രീലക്ഷ്മി ദേവികയെ തടഞ്ഞു .

"ചേച്ചി എന്താ ചെയ്യുന്നത് , ഏട്ടന് ഇത്‌ ഇഷ്ടമാവില്ല ."

" എന്ത് ?"

"അയ്യോ ഏട്ടന്റെ കാറിലെ സൈഡ് സീറ്റ് ഏട്ടന്റെ ഭാര്യക്ക് ഉള്ളതാ , വേറെ ആരും അവിടെ ഇരിക്കാൻ പാടില്ല . അതാണ് വട്ടന്റെ റൂൾ ."

ദേവികയും ശ്രീലക്ഷ്മിയും കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നു .

"ദേവു നിനക്കു വേണ്ടിയല്ലേ ഞാൻ ഈ സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് .പിന്നെ എന്തിനാ നീ പുറകിൽ ഇരിക്കുന്നത്. "

കണ്ണാടിയിലൂടെ ദേവികയെനോക്കിക്കൊണ്ട് ശരത്ത് മനസ്സിൽ പറഞ്ഞു .

"എങ്ങോട്ടാ ഏട്ടാ ആദ്യം . "

" ആദ്യം നമുക്ക് ഒരു മൂവിക്ക് കയറാം , ശേഷം ഫുഡ് , പിന്നെ ഷോപ്പിംഗ് …..എന്താ പോരെ ."

"ഓ എന്റെ പഞ്ചാര ഏട്ടൻ . "




"ഞാൻ പോയി ടിക്കറ്റ് എടുക്കട്ടെ , നിങ്ങൾ അപ്പോഴേക്കും എന്തെങ്കിലും സംസാരിച്ചോണ്ട് ഇരിക്ക് . "

ശരത്ത് ശ്രീലക്ഷ്മിയെയും ദേവികയെയും കാറിൽ ഇരുത്തി പുറത്തേക്ക് ഇറങ്ങിയ ശേഷം ടിക്കറ്റ് കൗണ്ടറിനെ ലക്ഷ്യമാക്കി നടന്നു .

"നീ പറഞ്ഞപ്പോൾ ഞാൻ കരുതി ശരത്തേട്ടൻ ഭയങ്കര ദേഷ്യകരൻ ആണെന്ന് . പക്ഷെ ഇപ്പോൾ അതെല്ലാം മാറി എന്ത് പാവമാ  ."

"എന്റെ ഏട്ടൻ പാവം . കലി കയറിയാൽ പിന്നെ ഈ കാണുന്ന ശരത്ത് അല്ല ആള് . ദേവു ചേച്ചിക്ക് ഭാഗ്യം ഉണ്ട് അല്ലെങ്കിൽ ഏട്ടനെ തല്ലിയ ചേച്ചി രണ്ടു കാലിൽ നടക്കിലായിരുന്നു . "
.
"പിന്നെ പിന്നെ .... ഇനി എന്നെ പറ്റിക്കാൻ നോക്കണ്ട പെണ്ണേ ."

"ഭാഗ്യം ടിക്കറ്റ് കിട്ടി . വാ ഇറങ്ങാൻ നോക്ക് . "

ശരത്ത് ദേവിക ഇരുന്ന സീറ്റിനോട് അടുത്തുള്ള ഡോർ തുറന്നു കൊടുത്തു .

ശരത്തിനും ദേവികക്ക് ഇടയിലുള്ള സീറ്റിലാണ് ശ്രീലക്ഷ്മി ഇരുന്നത് . ശരത്തിന്റെ ശ്രദ്ധ സിനിമയിൽ ആയിരുന്നില്ല ,മറിച്ച് ദേവികയിൽ ആയിരുന്നു . ദേവികയുടെ ഓരോ ചിരിയും ശരത്ത് ആസ്വദിച്ചു പക്ഷെ ദേവികയെ നോക്കി മതി തീരും മുമ്പ് ഇന്റർവെൽ ആയി . തീയേറ്ററിൽ വെളിച്ചം നിറഞ്ഞിട്ടും ശരത്ത് ദേവികയിൽ മുഴുകി ഇരിക്കുകയായിരുന്നു . അപ്രതീക്ഷിതമായി ദേവിക ശരത്തിനെ നോക്കി . ഒരു നിമിഷം ശരത്തിന് ചലിക്കാൻ കഴിഞ്ഞില്ല .

" ഐസ്ക്രീമോ ,അതോ പോപ്‌കോണോ ? എന്താ വേണ്ടത് ."

ശരത്ത് പ്രണയം തുളുമ്പുന്ന ദേവികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു .

"ഐസ് ക്രീം ."

ശരത്തിനെ പിടിച്ചു കൊലുക്കികൊണ്ടു ശ്രീലക്ഷ്മി പറഞ്ഞു .

"മനുഷ്യൻ ഒന്നു വളച്ചു വരുകയായിരുന്നു , അപ്പോഴേക്കും നശിപ്പിച്ചു ."
ശ്രീലക്ഷ്മിയുടെ തലയാട്ടി പിടിച്ചു ആട്ടികൊണ്ട് ശരത്ത് മനസ്സിൽ പറഞ്ഞു .

ശ്രീലക്ഷ്മിയും ദേവികയും സിനിമയിലെ പ്രണയാഗം അസ്വദിച്ചപ്പോൾ , ശരത്തിന് അത് തന്റെ പ്രണയത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു .

"കലക്കൻ പടം അല്ലെ , എന്താ ദേവു ചേച്ചിയുടെ അഭിപ്രായം? "

"എന്താ ലച്ചു ചോദിച്ചത് ? ഞാൻ ശ്രദ്ധിച്ചില്ല ."

ദേവിക തിയേറ്ററിന്റെ ഉള്ളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു .

" ചേച്ചി ഇത് ആരെയെ നോക്കുന്നത് ?"

"ആരെയും നോക്കിയില്ല ."

"നിങ്ങൾ ഇവിടെ തന്നെ നിൽക്കാനാണോ പ്ലാൻ ? വന്ന് വണ്ടിയിൽ കയറാൻ നോക്ക് . "

ശരത്ത് അവർക്കായി കാറിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തു .

"ഞാൻ ഇപ്പോൾ വരാം , കാറിന് പുറത്തിറങ്ങേണ്ട ."

ദേവികയെയും ശ്രീലക്ഷ്മിയെയും ചട്ടം കെട്ടിയ ശേഷം ശരത്ത് തീയേറ്ററിനെ ലക്ഷ്യമാക്കി നടന്നു .

"എന്തോ മണക്കുന്നുണ്ട് , ചേച്ചി വാ നമുക്ക് പോയി നോക്കാം ."

ആദ്യം വിസമ്മതിച്ചെങ്കിലും ലച്ചുവിന്റെ മുന്നിൽ ദേവിക തോൽവി സമ്മതിച്ചു .

ശരത്ത് കാർ പാർക്കിങ് ഏരിയയിൽ നിന്നും ടൂവീലർ പാർക്കിങ് ഏരിയയിലേക്ക് ചെന്നു .

"വാ നമുക്ക് ഇവിടെ നിന്നു നോക്കാം ."

ഒരു മറയിൽ നിന്ന്‌ ദേവികയും ശ്രീലക്ഷ്മിയും ശരത്തിനെ നോക്കി .ശരത്ത് പാർക്കിങ് ഏരിയയിൽ നിന്നും ബൈക്ക് പുറത്തേക്ക് എടുക്കാൻ നോക്കുന്ന രണ്ടു ചെറുപ്പക്കാരോട് സംസാരിക്കാൻ തുടങ്ങി .

"ചെ,,,, അവർ എന്താ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല."

"വാ കൊച്ചേ അത് നിന്റെ ഏട്ടന്റെ ഫ്രണ്ട്സ് ആവും."

"ഹേയ്  അതൊന്നും അല്ല , നിൽക്ക് എന്താണ് എന്ന് നോക്കാം ."

ദേവികയും ശ്രീലക്ഷ്മിയും കണ്ണിമവെട്ടാതെ അവരെ നോക്കി നിന്നു .

"ബ്രോ , ബ്രോയുടെ പേര് എന്താ ?"
ശരത്ത് ഒരുത്തന്റെ തോളിൽ കൈവച്ചുകൊണ്ടു ചോദിച്ചു .

"താൻ ആരാ , വെറുതെ ഷോ ഇറക്കാതെ പോവാൻ നോക്ക് അല്ലെങ്കിൽ പണികിട്ടും ."
അവൻ ശരത്തിന്റെ കൈ തടി മാറ്റി .

"തനിക്ക് ആ നിൽക്കുന്ന പെണ്കുട്ടിയെ അറിയോ ? "

ഒളിഞ്ഞു നോക്കുന്ന ദേവികയെ ചുണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു . .

"ചെ , ഏട്ടൻ നമ്മളെ കണ്ട് ."

ശ്രീലക്ഷ്മി തലയിൽ കൈവച്ചു .

"ഇല്ല , എന്തായാലും നല്ല ഉഗ്രൻ പീസ് ."

ശരത്തിന്റെ കൈ അവന്റെ കാരണത് പതിഞ്ഞു.അടുത്തു നിന്നവൻ ശരത്തിന് നേരെ തല്ലാൻ വന്നതും ശരത് അവന്റെ കാലിൽ ചവിട്ടി വിഴ്ത്തി .ഇത് കണ്ടു നിന്ന ദേവിക ഞെട്ടി തരിച്ചു .

"വാ , വാ ദേവു ചേച്ചി ഏട്ടന് കലിപ്പ് കയറി . വേഗം ചെന്നു കാറിൽ കയറാം ഇല്ലെങ്കിൽ അനുസരണ കേട് കാണിച്ചതിന് നമുക്കും കിട്ടും . "

ശ്രീലക്ഷ്മി ദേവികയുടെ കൈ പിടിച്ചു കാറിന് അടുത്തേക്ക് ഓടി .

"പര നാറി ഇനി എന്റെ പെണ്ണിനെ എന്നല്ല , ഏതെങ്കിലും സ്ത്രീയെ നീ നിന്റെ ദുഷിച്ച കണ്ണുകൊണ്ട് നോക്കിയാൽ നിന്റെ നട്ടെല്ല് ഞാൻ വലിച്ച് ഊരും . കേട്ടോടാ ...എടുത്തോണ്ട് പോടാ നിന്റെ ഫ്രണ്ടിനെ ."
അവന്റെ കഴുത്തിൽ നിന്നും കൈ മാറ്റി ശരത്ത് നടന്നു . പെട്ടന്ന് എന്തോ ഓർത്തപ്പോൾ ശരത്ത് തിരിഞ്ഞു .

"എന്റെ പെണ്ണിനെ പീസ് എന്നുവിളിച്ചതല്ലേ ഇതുകൂടി വച്ചോ ."

ശരത്ത് ഒരിക്കൽ കൂടി അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

"അയ്യോ ദേ വരുന്നു കലിപ്പൻ . "

കാറിനു നേരെ നടന്നു വരുന്ന ശരത്തിനെ ശ്രീലക്ഷ്മി പേടിയോടെ നോക്കി .

"നിങ്ങളോട് ഇവിടെ ഇരിക്കാൻ അല്ലെ പറഞ്ഞത് ? "

ശരത്ത് ശ്രീലക്ഷ്മിയെയും ദേവികയെയും നോക്കി.

"അതു ,പിന്നെ , അറിയാതെ , അല്ല എന്തിനാ ഏട്ടാ അയാളെ തല്ലിയത് ."

"അത് നീ നിന്റെ ദേവു ചേച്ചിയോട് തന്നെ ചോദിക്ക് ."
ശ്രീലക്ഷ്മി ദേവികയെ നോക്കി . ദേവികയുടെ കണ്ണുകൾ പതിയെ നിറഞ്ഞു .

"ഏട്ടൻ തന്നെ പറ , എന്താ നടന്നത് ?"

" ലച്ചു , തീയേറ്ററിൽ കയറിയപ്പോൾ തുടങ്ങിയതാണ് അവൻ ഇവളെ ശല്യം ചെയ്യാൻ . ഇൻറർവെൽ ആയപ്പോൾ ഞാൻ കരുതി ഇവൾ എന്നോട് പറയും എന്ന് .പക്ഷെ  നിന്റെ ദേവു ചേച്ചി ഒന്നും മിണ്ടാതെ വെറുതെ അവന്മാരെ സഹിച്ച് ഇരുന്നു .പിന്നെ ഞാൻ എന്ത് ചെയ്യാനാ , അവന്മാരെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു . അതിലേറെ ഇവളോടും ."

ശരത്ത് ദേഷ്യത്തോടെ ദേവികയെ നോക്കി .

"ദേവു ചേച്ചി തന്നെയാണോ ഏട്ടനെ തല്ലിയത് , പിന്നെ ഇപ്പോൾ ഏതു പറ്റി ."

"അതു നിന്നെ ഞാൻ………….. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി  ."

"നമ്മുടെ ദേഹത്ത് അനുവാദം കൂടാതെ ആരു തൊട്ടാലും ഒന്നും നോക്കാൻ നിൽക്കരുത് പൊട്ടിക്കണം കവിളത്ത് . ഇനി വെറുതെ കരയണ്ട , കണ്ണ് തുടക്ക് ."

ശരത്ത് ദേവികയുടെ കണ്ണുകൾ തുടച്ചു . ദേവിക അതു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . ശരത്തിന്റെ കൈകൾ തൊട്ടപ്പോൾ ദേവികയുടെ സങ്കടം  ഇല്ലാതായി .

ദേവികയുടെ കണ്ണിൽ നിറയുന്ന പ്രണയം ശരത്ത് തിരിച്ചറിഞ്ഞില്ലെങ്കിലും ശ്രീലക്ഷ്മി അറിഞ്ഞു .
ശരത്ത്  ദേവികയെയും ശ്രീലക്ഷ്മിയെയും ഷോപ്പിംഗിനായി ടെക്സ്റ്റൈൽസ് ലേക്ക് കൂട്ടി കൊണ്ട് പോയി .

"രണ്ടാളും എന്താ വേണ്ടതെന്ന് വെച്ചാൽ നോക്കിക്കോ ."

"നോക്കിയാൽ മതിയോ , വാങ്ങാൻ പാടില്ലേ ."

"അതു എന്റെ ഡ്യൂട്ടി അല്ലെ ? ആദ്യം പോയി നിങ്ങൾ സെലക്ട് ചെയ്യ് . പിന്നെ അവിടെയും ഇവിടെയും ഒക്കെ കീറി ഇരിക്കുന്ന ഡ്രസ് വല്ലതും എടുത്താൽ കടയാണെന്ന് നോക്കില്ലേ നല്ല കീറ് വച്ചു തരും ഞാൻ ."

"ചേച്ചി ദേ ആ റെഡ് ചുരിദാർ എടുത്തേ ……."
ശ്രീലക്ഷ്മി ചൂണ്ടി കാണിച്ച ചുരിദാർ സെയിൽസ് ഗേളിനോട് ഷെല്ഫില്നിന്നും എടുത്തു കൊടുത്തു
.

"അല്ല ദേവു ചേച്ചി ഇത് എന്താ നോക്കുന്നത് ? "

സാരി സെക്ഷനിൽ നിന്ന്‌ സാരി തിരഞ്ഞെടുക്കുന്ന ശരത്തിനെ നോക്കി നിൽക്കുകയായിരുന്നു ദേവിക .

"അല്ല ശരത്തേട്ടൻ ഇതു ആർക്കാ സാരി വാങ്ങുന്നത് , അമ്മായിക്ക് ആണോ ? "

"ഏയ് അമ്മക്ക് ഒന്നും അല്ല ഏട്ടൻ ഇതുപോലെ പലതവണ വാങ്ങിയിട്ടുണ്ട് അതൊന്നും അമ്മ ഉടുത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ല .ചേച്ചി അതു നോക്കി നേരം കളയാതെ ദേ ഇത് എങ്ങനെ ഉണ്ടെന്നു നോക്ക്."

ദേവികക്ക് നേരെ ഒരു ചുവന്ന ചുരിദാർ ശ്രീലക്ഷ്മി നീട്ടി .

"എല്ലാം എടുത്തില്ലേ ഒന്നും മിസ്സ് ആയിട്ടില്ലല്ലോ ? "

"ഏയ് ഇല്ല ."

" എന്നാൽ നമുക്ക് നല്ല ചൂട് ബിരിയാണി കഴിക്കാം ."

ഭക്ഷണം കഴിക്കുമ്പോഴും ദേവികയുടെ മനസ്സിൽ ആ സാരിക്ക് പിന്നിൽ എന്തായിരിക്കും എന്ന ചിന്ത ആയിരുന്നു .

"വീട് എത്തി രണ്ടാളും ഇറങ്ങിക്കോ ."

ശരത്ത് വീടിനു മുന്നിൽ കാർ നിർത്തി .
മറ്റുള്ള കവറുകൾ എടുത്തപ്പോൾ ദേവിക ശരത്ത് വാങ്ങിയ സാരിയും എടുക്കാൻ ശ്രമിച്ചെങ്കിലും ശരത്ത് അതിനു മുൻപ് ആ കവറുമായി വീടിനു ഉള്ളിലേക്ക് നടന്നു .

"ചീറ്റി പോയല്ലേ ."
 ശ്രീലക്ഷ്മി ദേവികയെ കളിയാക്കി .

"വന്നോ മക്കള് , ആ കലക്കൻ ഷോപ്പിങ് ആയിരുന്നു എന്ന് തോന്നുന്നു ."

വാടിയ മുഖവുമായി കയറി വന്ന ദേവികയെ ഉഷ കെട്ടിപിടിച്ചു .

"ദേവു ചേച്ചി ഒന്നു റൂമിലേക്ക് വന്നേ എനിക്ക് കുറച്ചു സംസാരിക്കണം ."

ശ്രീലക്ഷ്മിയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞു നിന്നു .
ദേവിക ലച്ചുവിന് പിന്നാലെ റൂമിലേക്ക് പോയി

"ആ ഡോർ ആദ്യം അടക്ക് ……..ദേവു ചേച്ചി എന്ത് അറിഞ്ഞിട്ടാണ് എന്റെ ഏട്ടനെ പ്രേമിക്കുന്നത് ?"

ദേവികക്ക് ശ്രീലക്ഷ്മിയുടെ കണ്ണിലേക്ക് നോക്കാൻ കഴിഞ്ഞില്ല .

"എന്താ ഒന്നും പറയാത്തത് , എന്ത് അറിഞ്ഞിട്ടാണ് , എന്റെ ഏട്ടന്റെ ബാങ്ക് ബാലൻസ് കണ്ടിട്ടാണോ , അതോ എല്ലാവർക്കും തോന്നുന്ന പോലെ കാണാൻ കൊള്ളാവുന്ന ഒരാളെ കണ്ടപ്പോൾ ഉള്ള ഇളക്കമാണോ ? "

ശ്രീലക്ഷ്മിയിൽ നിന്നും ദേവിക അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല . അവളുടെ കണ്ണുകൾ കലങ്ങി . തുടരും

😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

രചന :ശ്രീജിത്ത് ജയൻ

ഏതു സഹോദരിയാണ് അല്ലെ . ലച്ചു ദേവികയുടെയും ശരത്തിന്റെയും ജീവിതത്തിൽ ഒരു വില്ലൻ ആയി മാറുമോ ? എന്താ നിങ്ങൾക്ക് തോന്നുന്നത് . അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത് . പിന്നെ ഞാൻ ഏട്ടൻ അല്ല അനുജൻ ആണ് . Dont call me ഏട്ടാ ….😈😈😈😈😈😈

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top