കലിപ്പൻ ആൻഡ് കലിപ്പത്തി, ഭാഗം: 48

Valappottukal


വൈകുന്നേരം ആയപ്പോഴേക്കു മിക്കി സെഡേഷനിൽ നിന്ന് മുഴുവനായി പുറത്തു വന്നിരുന്നു. icu ആയതു കൊണ്ട് അധികം ആരെയും കയറ്റിയിരുന്നില്ല. സിദ്ധുവിനും അത് ശരി അല്ല എന്ന് അറിയാവുന്നതു കൊണ്ട് അവൻ അതിനു ശ്രമിച്ചതുമില്ല.

ശങ്കർ സന്ധ്യ ആവാറായപ്പോഴാണ് തിരിച്ചു പോയതു. പോവുന്നതിനു മുൻപേ ചന്ദ്രശേഖറും കുടുംബവും ആയി, നല്ലൊരു ബന്ധം അയാൾ സ്ഥാപിച്ചിരുന്നു. മകന്റെ പ്രേമം സ്മൂത്ത് ആയി പോവാൻ ഒരു അച്ഛന്റെ പെടാപ്പാടുകൾ...

സിദ്ധാർഥും ഗാങ്ങും അവിടെ എല്ലാ സമയവും ഉണ്ടായിരുന്നു. ഇടയ്ക്കു നിയയും നിക്കിയും വെങ്കിയും ഒക്കെ വന്നു സംസാരിച്ചു.

വൈകുന്നേരം ആയപ്പോ, ഓണത്തിനിടയ്ക്കു പുട്ടു കച്ചവടം, പോലെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു, വെങ്കിയെയും കൊണ്ട് അവിനാശ് പോയി! എന്നിട്ടു ആരുടെ വീട്ടിലാണോ പോയേ!

നിയയും നിക്കിയും രാത്രി ആയപ്പോ ഷീലയുടെ കൂടെ നിക്കിയുടെ വീട്ടിലേക്കു പോയി.

രാത്രി icuവിൽ സിദ്ധുവും ഋഷിയും നിന്നോളാം എന്ന് പറഞ്ഞു, മീരയെയും ചന്ദ്രശേഖറിനെയും റൂമിലേക്ക് പറഞ്ഞു വിട്ടു.

രാത്രി ഒരു 12:30 ഒക്കെ കഴിഞ്ഞപ്പോ, ഒരു നേഴ്സ് വന്നു, patientനു ആയി, ക്യാന്റീനിൽ നിന്ന് കഞ്ഞിയോ ജ്യൂസോ വാങ്ങിയിട്ട് വരാൻ പറഞ്ഞു.

കേട്ടതും രണ്ടും കൂടെ പോയി, പറഞ്ഞ ഐറ്റംസ് വാങ്ങിയിട്ട് വന്നു.

നേഴ്സ് അകത്തേക്ക് പോവാൻ തുനിഞ്ഞതും, സിദ്ധു അവരെ വിളിച്ചു.

"സിസ്റ്റർ, ഞാൻ ഒന്ന് മേഘ്നയെ കയറി കണ്ടോട്ടെ..." അവളെ കാണാൻ ആയി ഒരു ചാൻസ് കിട്ടുവോ എന്ന് നോക്കാനായി കിട്ടിയ ചാൻസ് അവൻ മിസ് ആക്കിയില്ല.

സിസ്റ്റർ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു,"അധിക നേരം നിൽക്കരുത്..."

സിദ്ധു തല കുലുക്കി. അവനു അവളെ ഒന്ന് കണ്ടാൽ മതിയായിരുന്നു.

"എന്നാൽ ഷൂ ഊരി വച്ചിട്ട് വാ..."

അവൻ ഋഷിയെ ഒന്ന് നോക്കിയിട്ടു, വേഗം ഷൂ ഊരി അകത്തു കയറി.

കയറുന്നിടത്തു തന്നെ വെച്ചിട്ടുണ്ടായിരുന്ന ഹാൻഡ് സാനിടൈസർ എടുത്തു കൈ തുടച്ചു.

"വാ..."

അവൻ സിസ്റ്ററിന്റെ പുറകെ ചെന്നു.

ഒരിടത്തു എത്തി, സിസ്റ്റർ കർട്ടൻ വകഞ്ഞു മാറ്റി. അവനെ ഒന്ന് നോക്കിയിട്ടു, സിസ്റ്റർ അപ്പുറത്തേക്ക് പോയി.

സിദ്ധു അകത്തേക്ക് നോക്കി. അവന്റെ പാറു അവിടെ കണ്ണുകൾ അടച്ചു കിടക്കുന്നുണ്ട്. കുറെയേറെ നാളുകൾക്കു ശേഷം അവളെ കണ്ട സന്തോഷം ആയിരുന്നു സിദ്ദുവിന് അപ്പൊ.

അവൻ പതിയെ നടന്നു അവളുടെ അടുത്ത് ചെന്നു.

അവളുടെ മുഖത്തു ക്ഷീണം തെളിഞ്ഞു കാണാം ആയിരുന്നു. മുഖത്തെ കുട്ടിത്തത്തിനു ആ ക്ഷീണം പക്ഷെ ഒരു മങ്ങലും ഏൽപ്പിച്ചിരുന്നില്ല. സിദ്ധു കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു.

കയ്യിൽ അവിടെ ഇവിടെ ആയി ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. ഡ്രിപ് ഇട്ടിരിക്കുന്ന അവളുടെ കയ്യിലെ വിരലുകളിൽ അവൻ തൊട്ടു... അടുത്തു ഉണ്ടായിരുന്ന ഒരു ചെയറിലേക്കു ഇരുന്നു, അവൻ അവളുടെ മോതിര വിരലിൽ പിടിച്ചു.

അവൾ അനങ്ങിയപ്പോഴാണ്, അവൻ അവളുടെ മുഖത്തേക്ക് നോക്കുന്നത്.

അവനെ ആദ്യമായി കാണുന്നത് പോലെ നോക്കി ഇരിക്കുകയായിരുന്നു മിക്കി.

അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ ഭാഗത്തു നിന്ന് പക്ഷെ റെസ്പോൺസ് ഒന്നും ഉണ്ടായില്ല.

"എന്താ നീ ഇങ്ങനെ നോക്കുന്നേ?" അവൻ ചോദിച്ചു.

തെല്ലൊരു മൗനത്തിനു ശേഷം അവൾ ചോദിച്ചു, "ആരാ?"

സിദ്ധു ഞെട്ടിപ്പോയി. അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി.

"സോറി... എനിക്ക്... ഒട്ടും ഓർമ്മ.... കിട്ടുന്നില്ല..." കുറെ നേരം ആയി സംസാരിക്കാതെ ഇരിക്കുന്നത് കാരണം ആയിരിക്കണം, അവൾ സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

സിദ്ധു എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു. ഇപ്പോ, അവളുടെ മനസ്സിൽ അവൻ ഇല്ലാ എന്നുള്ളത് അവനെ ഉലച്ചു...

"ഞാൻ... ഞാൻ ഫ്രണ്ട് ആണ്.... മേഘ്‌നയുടെ!" ചങ്കു പൊടിയുന്ന വേദനയിലും അവൻ പറഞ്ഞൊപ്പിച്ചു.

"പേ... പേര്?" അവൾ ചോദിച്ചു.

"സിദ്ധാർഥ്..."

അവൾ അവനെ നോക്കി ചിരിച്ചു. അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴി, അവന്റെ ഹൃദയത്തെ കീറി മുറിക്കുന്നത് പോലെ അവനു തോന്നി. അവന്റെ മുഖത്തെ ചിരി മായാതിരിക്കാൻ, അവനു നല്ലോണം തന്നെ ബുദ്ധിമുട്ടേണ്ടി വന്നു.

"അച്ഛ... അമ്മ. .. പുറത്തുണ്ടോ?" അവൾ ചോദിച്ചു.

"അവർ റൂമിൽ ആണ്... വിളിക്കണോ?"

വേണ്ട എന്ന് അവൾ തലയനക്കി.

കുറച്ചു നേരം അവർ ഒന്നും മിണ്ടിയില്ല. മിക്കി അവന്റെ മുഖത്തേക്ക് നോക്കി തന്നെ കിടന്നു.

"എനിക്ക് ഒരു ഹെല്പ് ചെയ്യാവോ?"

"പിന്നെ എന്താ... പറഞ്ഞോ..."

അവൾ ചുറ്റും ഒന്ന് നോക്കിയിട്ടു, അവനെ അടുത്തേക്ക് വിളിച്ചു...

അവൻ, ചെയറിൽ നിന്ന് എഴുന്നേറ്റു, അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

"എനിക്ക്... എനിക്ക് നല്ല... തണുത്ത... ഒരു... സോഡാ സർബത് വാങ്ങി തരാവോ, കണ്ണേട്ടാ?" പതിഞ്ഞ സ്വരത്തിൽ, അടക്കിപ്പിടിച്ച ചിരിയോടെ അവൾ, അവന്റെ ചെവിയിൽ പറഞ്ഞു.

സിദ്ധു ഞെട്ടിത്തരിച്ചു അവളെ നോക്കി.

ഒരു കള്ള ചിരിയും ആയി, അവനെ നോക്കി കിടക്കുവാണു അവള്!

ഇതിനെ കാലിൽ പിടിച്ചു വലിച്ചു വാരി നിലത്തിടണോ, അതോ തൂക്കി എടുത്തു ഫാനിൽ കെട്ടിത്തൂക്കി കറക്കണോ എന്ന ആയിരുന്നു ആ ചിരി കണ്ടപ്പോ അവന്റെ മനസ്സിൽ ഉണ്ടായ കൺഫ്യൂഷൻ.

"ഡി പൊന്നു മോളെ... icu ആണെന്നൊന്നും നോക്കില്ല. അടുത്ത സർജറി വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ!!!"

അവൻ ദേഷ്യത്തോടെ ചെയറിലേക്കു ഇരുന്നു.

"ഞാൻ ഒന്ന് തമാശിച്ചതല്ലേ... ഇത്രയ്ക്കങ്ങു സീരിയസ് ആവണോ! ഏട്ടൻ എന്താ വിചാരിച്ചെ? എന്റെ ഓർമ്മ ഒക്കെ പോകുംന്നോ? അല്ലെങ്കിൽ തന്നെ നമ്മുടെ സ്റ്റോറി ഫുൾ cliche കളുടെ ബഹളം ആണ്... അതിന്റെ കൂടെ ഒരു amnesia കൂടെ ആരും താങ്ങില്ല... എന്റെ ഓർമ്മയ്ക്ക്‌ യാതൊരു പ്രശ്നവും ഇല്ല. ഡൌട്ട് ഉണ്ടെങ്കിൽ എന്തെങ്കിലും ചോദിച്ചു നോക്കിയേ...!" അവൾ ഉത്സാഹത്തോടെ പറഞ്ഞു.

"എന്നാ പറ... ആരാ ഇന്ത്യയുടെ ഡിഫെൻസ് മിനിസ്റ്റർ?" അവൻ പുരികം ഉയർത്തി ചോദിച്ചു.

"അതെനിക്ക് മുന്നേ ഓർമ്മ ഉണ്ടായാൽ അല്ലെ ഇപ്പൊ ഓർമ്മ പോകുവോള്ളു... ഇതെനിക്കും പണ്ടും അറിയില്ല. സൊ ഈ ചോദ്യം invalid ആണ്. .. നെക്സ്റ്റ് question..."

"ഞാൻ ആരാ?" അവന്റെ അടുത്ത ചോദ്യം, അവളുടെ ബെഡിലേക്കു ഒരു കൈ വച്ച് കൊണ്ട്, അവൻ ഉന്നയിച്ചു.

"എന്തായാലും ഇന്ത്യയുടെ ഡിഫെൻസ് മിനിസ്റ്റർ അല്ല..." അവൾ അവനെ നോക്കി കളിയാക്കി ചിരിച്ചു.

അവന് നല്ല കലിപ്പിൽ അവളെ നോക്കി.

"ഓ സോറി സോറി... കലിപ്പിക്കണ്ട... ഇത് എന്റെ കണ്ണേട്ടൻ... എന്റെ മാത്രം കണ്ണേട്ടൻ." അവളുടെ കൈകൾക്കു അടുത്തിരുന്ന അവന്റെ കയ്യിലേക്ക് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"ഞാൻ നിന്റെ ആരാ?" അവന്റെ മുഖത്തു ദേഷ്യത്തിന് ഒരു അല്പം അയവു വന്നിട്ടുണ്ട്.

"എന്റെ ആരാന്നു ചോദിച്ചാൽ... ഇപ്പൊ കണ്ണേട്ടന് ഓർമ്മ പോയോ?" അവൾ അവനെ നോക്കി കണ്ണ് മിഴിച്ചു.

"ചോദിച്ചതിന് ഉത്തരം പറ നീ..." ചെക്കൻ കണ്ണുരുട്ടുന്നുണ്ട്.

"കണ്ണേട്ടൻ എന്റെ... എന്താ പറയ്യാ... എന്റെ കണ്ണേട്ടൻ... അതാണ് എനിക്ക് കണ്ണേട്ടൻ. വല്ലതും മനസ്സിലായോ?"

"ഒന്ന് പോടീ..." അവൻ പോവാനായി എഴുനേറ്റു...

"അയ്യോ പോവല്ലേ..." അവന്റെ കയ്യിലെ പിടി വിടാതെ അവൾ പറഞ്ഞു.

"ഞാൻ നിന്നിട്ടെന്തിനാ... നിനക്ക് ഇമ്മാതിരി വക തിരിവില്ലാത്ത കളി കളിക്കാൻ ആല്ലേ? എന്ത് ടെൻഷൻ അടിച്ച ഇത്ര നേരം ഇരുന്നേ എന്ന് അറിയ്യോ? ജീവൻ കയ്യിൽ വച്ച ഒരു മിനിറ്റും കഴിച്ചു കൂട്ടിയത്... എന്നിട്ടു ഒന്ന് കാണാൻ വന്നപ്പോ അവളുടെ ഒടുക്കത്തെ ഒരു അഭിനയം! ഇങ്ങനെ അഭിനയിക്കാൻ നീ ആരാ, kpac ലളിതയോ ?" അവൻ അത്യാവശ്യം വികാരാധീനനായി തന്നെ പറഞ്ഞു.

"അച്ചോ... എന്റെ ഏട്ടൻ പേടിച്ചു പോയോ??? സോറി സോറി! ഇനി ചെയ്യില്ല... ഐ പ്രോമിസ്... പോവല്ലേ... പ്ളീസ്. .. വാ എന്റെ അടുത്ത് ഇരിക്ക് കണ്ണാ..." അവൾ കൊഞ്ചി വിളിച്ചു...

അവന്റെ ആ കണ്ണാ എന്ന ഒറ്റ വിളിക്കു, അവന്റെ മനസ്സിൽ ഇത്ര നേരം ഉരുണ്ടു കൂടിയ ദേഷ്യത്തെയും വിഷമങ്ങളെയും ഒക്കെ മായിച്ചു കളയാൻ ഉള്ള ശക്തി ഉണ്ടായിരുന്നു.

അവൻ കസേരയിലേക്ക് ഇരുന്നു. മിക്കി അവനെ തന്നെ നോക്കി കിടന്നു. ആദ്യം അവളെ നോക്കിയില്ലെങ്കിലും, പിന്നെ അവനും അവളെ നോക്കാതെ ഇരിക്കാനായില്ല.

അവൻ അവളുടെ ബെഡിനു തൊട്ടടുത്തെക്ക് ചെയർ വലിച്ചിട്ടു, അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ, ചെവിയുടെ പുറകിലേക്ക് ഒതുക്കി വച്ചു.

അവൾ തല ചരിച്ചു, അവന്റെ ഉള്ളം കയ്യിൽ ഉമ്മ വച്ചു. അവന്റെ കയ്യിലേക്ക് കവിള് ചേർത്ത് അവൾ അവനെ നോക്കി കിടന്നു.

"കണ്ണേട്ടാ..." അവൾ വിളിച്ചു...

"എന്താ പാറു?" ആർദ്രമായിരുന്നു അവന്റെ ശബ്ദം.

"പേടിച്ചു പോയോ?"

"മ്മ്മ് ..."

"ഇങ്ങനെ അല്ല... അലൈപായുതേയിൽ മാധവൻ പറയുന്നത് പോലെ പറ...ഉയിരേ പോയിട്ടെയ്ൻ എന്ന്... ഇതെന്തു റിപ്ലൈ ആണ്. .. കും. .. " അവൾ ചുണ്ടു കോട്ടി.

അവനു അവളുടെ സംസാരം കേട്ട് ചിരി വന്നു എങ്കിലും, അത് മറച്ചു പിടിച്ചു.

"ഒന്ന് പോയെടി... അവളുടെ ഒരു അലൈപായുതേ..."

"ഓ... നമുക്ക് പിന്നെ റോജയിലെ ചില പ്രത്യേക സ്സീനുകൾ അല്ലെ പറ്റൂ!!!" അവനെ ഒന്ന് കുത്തി തന്നെ അവൾ പറഞ്ഞു.

ഇത്തവണ അവൻ ചിരിച്ചു പോയി.

"അയ്യടാ... ബെസ്റ്റ് ഇളി... നല്ല തണുത്ത ഒരു സോഡാ സർബത് എടുക്കട്ടേ, സതീശാ?" അവൾ പുരികം 3-4 തവണ മുകളിലേക്ക് സ്പീഡിൽ ഉയർത്തി താഴ്ത്തി കൊണ്ട് ചോദിച്ചു.

"ഹാഹാ... ഇപ്പൊ വേണ്ട... നിന്നെ കണ്ടല്ലോ... അത് മതി എനിക്കിപ്പോ...നിന്റെ ഈ ചിരി മതി എന്നെ ഇപ്പൊ തണുപ്പിക്കാൻ... ശരീരവും മനസ്സും..." അവൻ അവളുടെ കൈ എടുത്തു, വിരലിൽ ചുണ്ടു ചേർത്തു.

"ഇത് കഴിഞ്ഞില്ലേ ഇത് വരെ... " അങ്ങോട്ടേക്ക് വന്ന സിസ്റ്റർ ഒരു കള്ള ചിരിയോടെ അവരെ നോക്കി ചോദിച്ചു.

സിദ്ധു പെട്ടന്ന് അവളുടെ കവിളിൽ ചേർത്തു വച്ചിരുന്ന അവന്റെ കയ്യും, കയ്യിൽ പിടിച്ചിരുന്ന കയ്യും എടുത്തു.

"സോറി സിസ്റ്റർ... " സിദ്ധു പെട്ടന്ന് എഴുന്നേറ്റു.

"സിസ്റ്റർ, ഒരു അഞ്ചു,മിനിറ്റ് കൂടെ പ്ളീസ്...."

"എന്റെ മോളെ, നിങ്ങൾ സംസാരിക്കുന്നതു കൊണ്ട്, പ്രശ്നം ഉണ്ടായിട്ടല്ല. ഇത് icu അല്ലെ.. ഇത്ര നേരം ആരെയും അങ്ങനെ ഇരുത്തിക്കൂടാ... അത് കൊണ്ടാ... മോൻ നാളെ വന്നോ... എന്നിട്ടു കുറച്ചു നേരം വന്നു സംസാരിച്ചിട്ട് പൊയ്ക്കോ... നാളെയും നൈറ്റ് ഡ്യൂട്ടി എനിക്കാണ്. ഞാൻ കയറ്റി വിട്ടോളാം, മോൾടെ ചെക്കനെ അകത്തേക്ക്. .. പോരെ?" സിസ്റ്റർ അവളെ ആശ്വസിപ്പിച്ചു.

മിക്കി അവരെ നോക്കി ചിരിച്ചു.

"അപ്പൊ ബൈ പറഞ്ഞിട്ട് വേഗം വന്നേക്കു... ഞാൻ ഡോറിനു അടുത്ത് കാണും." അതും പറഞ്ഞു സിസ്റ്റർ പുറത്തേക്കു പോയി.

"ഞാൻ നാളെ വരാം... നല്ല കുട്ടി ആയിട്ടിരിക്കണം. വാശി ഒന്നും കാണിക്കരുത്... കേട്ടല്ലോ?" സിദ്ധു lkgയിൽ ആദ്യമായി പോവുന്ന കുട്ടിക്ക്, അമ്മ കൊടുക്കുന്നത് പോലെ, കുറച്ചു ഉപദേശങ്ങൾ കൊടുത്തു.

മിക്കി ഒക്കെ തല കുലുക്കി സമ്മതിച്ചു.

അവൻ പോവാൻ ആയി തിരിഞ്ഞതും മിക്കി അവന്റെ കയ്യിൽ പിടിച്ചു.

തിരിഞ്ഞു നോക്കിയ സിദ്ധുവിനോട്, അടുത്തേക്ക് വരാൻ അവൾ കൈ കൊണ്ട് കാണിച്ചു.

അവൾ അവന്റെ കവിളിലേക്കു കൈ ചേർത്ത്, അവന്റെ മുഖം അവളോട് അടുപ്പിച്ചു, അവന്റെ നെറ്റിയിൽ പതിയെ ചുണ്ടമർത്തി.

"ഐ ലവ് യൂ..." അവൾ പതിയെ അവനോടു മന്ത്രിച്ചു.

സിദ്ധാർത്ഥിന്റെ കണ്ണുകൾ പെട്ടന്നുണ്ടായ സന്തോഷത്തിൽ നിറഞ്ഞു.

അവളുടെ താടിയിൽ പതിയെ തട്ടി, അവൻ പുറത്തേക്കിറങ്ങി.

പിന്നെ icu ഇൽ ഉണ്ടായിരുന്നു ഒന്നരാഴ്ച, ഇങ്ങനെ കിട്ടുന്ന കുറച്ചു കൂടിക്കാഴ്ചകൾക്ക് വേണ്ടി, മിക്കി സമയം കഴിച്ചു കൂട്ടി.

ഒരു പണിയും ഇല്ലാത്തതു കൊണ്ട്, നല്ല പണിയുള്ള സിസ്റ്റേഴ്സ് നു ശല്യം ചെയ്തു, അവൾ അവരും ആയി നല്ല കട്ട കമ്പനി ആയി.

ഇടയ്ക്കു സമയം കിട്ടുമ്പോൾ, സിസ്റ്റേഴ്സ് അവളുടെ അടുത്ത് വരും... അവളുടെയും സിദ്ധുവിന്റെയും കഥ കേൾക്കാൻ. കേൾക്കുന്ന അവർക്കു ബോർ അടിച്ചാലും, പറയുന്ന മിക്കിക്കു ബോർ അടിക്കില്ല എന്നുള്ളത് കൊണ്ട് , അവൾ ഒരു മടിയും കൂടാതെ എല്ലാവര്ക്കും അവരുടെ കഥ പറഞ്ഞു കൊടുത്തു.

ഈ കഥകൾ വഴി ഫേമസ് ആയതു കൊണ്ട്, സിദ്ധു വരുമ്പോ, അവർ അവനെ അകത്തേക്ക് കയറ്റി വിടും. തിരക്കില്ലാത്ത ടൈമുകളിൽ, അവർ ഒരു അഞ്ചു മിനിറ്റ് എക്സ്ട്രാ കൂടെ അവർക്കു സംസാരിക്കാൻ ആയി കൊടുക്കും.

ഒന്നര ആഴ്ച കഴിഞ്ഞപ്പോൾ, നല്ല പ്രോഗ്രസ്സ് ഉള്ളത് കൊണ്ട്, അവളെ റൂമിലേക്ക് മാറ്റി. അവളുടെ മുറിവുകൾ ഒക്കെ വേഗം തന്നെ അത്യാവശ്യം നന്നായി ഉണങ്ങുന്നുണ്ടായിരുന്നു.

അവളുടെ ഫ്രണ്ട്സ് ഹോസ്പിറ്റലിലെ സ്ഥിരം വിസിറ്റർസ് ആയിരുന്നു.

ശ്രീദേവി മിക്കവാറും ദിവസങ്ങളിൽ മീരയെ വിളിച്ചു മിക്കിയുടെ വിശേഷങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.

നീണ്ട മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം, മിക്കിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കാലിലും കയ്യിലും ഫ്രാക്ചർ ഉള്ളതിനാൽ, ആറാഴ്ച കയ്യും കാലും കാസ്റ്റിൽ ഇടണമായിരുന്നു. അത് കൊണ്ട് തന്നെ, മിക്കിയെ താഴെ ഉള്ള ബെഡ്‌റൂമിൽ ആണ് കിടത്തിയിരുന്നത്.

*** മതില് ചാട്ടത്തിനു poleഉം ആയി റെഡി ആയിരിക്കുന്നവരും പൂട്ട് തല്ലിപ്പൊളിക്കാൻ ഇരിക്കുന്നവരും, ആയുധം താഴെ വച്ച്, ഒരു സൈഡിലേക്ക് മാറി ഇരിക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു! ***

എന്നും അവളുടെ വീട്ടിൽ പോവുന്നത് മോശം ആയതു കൊണ്ട്, സിദ്ധു വീക്കെൻഡ്‌സ് മാത്രം അവളുടെ വീട്ടിൽ പോയി അവളെ കണ്ടു. കൂടെ ഉള്ളവന്മാരെയും കൊണ്ട് പോവാൻ അവൻ മറന്നില്ല. ഒറ്റയ്ക്ക് പോയാൽ അല്ലെ ഡൌട്ട് അടിക്കു. കൂട്ടത്തോടെ പോയാൽ, ആരെ എന്ന് വച്ച് അവളുടെ വീട്ടുകാര് സംശയിക്കും.

ഋഷിക്കു പോവാൻ, സിദ്ധുവിനെ പോലെ തന്നെ, നല്ല ഇന്റെരെസ്റ്റ് ആയിരുന്നു. നിയയെ കാണാമല്ലോ!

കോളേജിൽ വച്ചു എന്നും കാണാം. എന്നാലും ഈ വീട്ടിൽ കയറി സ്വന്തം പെണ്ണിനെ കാണാം എന്നുള്ളത്, ഒരു പ്രത്യേക സുഖം തരുന്ന കാര്യം ആണല്ലോ! അവനും അത് മിസ് ആക്കിയില്ല.

മിക്കിയുടെ strict ആയുള്ള ഉത്തരവ് മൂലം, ഋഷി പക്ഷെ നിയയോട് ഒരു തരത്തിലും ഇഷ്ടം ആണെന്നുള്ള രീതിയിൽ പെരുമാറുകയോ നോക്കുകയോ ചെയ്തില്ല.

eവീട്ടിൽ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന മിക്കിയുടെ to-do ലിസ്റ്റിൽ ആകെ ഉണ്ടായിരുന്ന കാര്യം, ഋഷി നിയയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ പ്ലാൻ റെഡി ആക്കുക എന്നതായിരുന്നു... കുട്ടി ഒരു കൊച്ചു റൊമാന്റിക് ആയതു കൊണ്ട്, പഞ്ചാരയ്ക്കു ഒട്ടും കുറവ് പാടില്ല എന്ന് മിക്കിക്കു അറിയാമായിരുന്നു.

നീക്കിയെയും പിടിച്ചിരുത്തി, ചിന്തകളുടെ കെട്ടഴിച്ചു...

പല വഴിക്കും അവരുടെ ചിന്തകൾ പോയി.
റോമാന്റിക് ലഞ്ച് ( ഡിന്നറിനു ഒറ്റയ്ക്ക് വീട്ടിൽ നിന്ന് വിടില്ല. .. സൊ, ലഞ്ച്) -- പക്ഷെ അവിടെ അതിനുമാത്രം റൊമാൻസ് നു സ്കോപ്പ് ഇല്ല...
മഴയത്തൊരു ബൈക്ക് റൈഡ്, അതിന്റെ അവസാനം പ്രൊപോസൽ- പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉള്ള മഴയെ വിശ്വസിക്കാൻ പറ്റില്ല... വെയിലത്ത് ഡ്രൈവ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്ക്, ഉള്ളിലുള്ള റൊമാൻസ് ഒക്കെ വാടിക്കരിഞ്ഞു പോവും.
മൂവി ഡേറ്റ് ന്റെ ഇടയ്ക്കു ഒരു പ്രൊപോസൽ -- വല്ലാണ്ട് പബ്ലിക് ആവും. ആള്ക്കാര് എന്ത് പറയും, എങ്ങനെ പറയും എന്ന് പറയാൻ പറ്റില്ല.
എന്നാ പിന്നെ ഒരു സിനിമ ഹാൾ അങ്ങ് ബുക്ക് ചെയ്താലോ....? വേണ്ട വേണ്ട! ടൂ expensive!!! അപ്പൊ തന്നെ ആ ഐഡിയ സ്ട്രൈക്ക് ഔട്ട് ചെയ്തു.

അവസാനം കോളേജ് തന്നെ ആണ് പറ്റിയ സ്ഥലം അന്ന് അവൾ കണ്ടെത്തി. venueവിന്റെ കാശും ലാഭിക്കാം, വേണ്ട ഹെൽപ്പും ധാരാളം.

അത്യാവശ്യം ഒരു പ്ലാൻ ഒക്കെ ഇട്ടു, അവർ സിദ്ധുവിനെ വിളിച്ചു, അവിനാഷും ഋഷിയും ഉണ്ടായിരുന്നു കൂടെ.

ഒക്കെ പറഞ്ഞു സെറ്റ് ആക്കി.

"എടി, പക്ഷെ ഞാൻ ഇങ്ങനെ ഒക്കെ ചെയ്താലും, അവൾക്കു എന്നെ ഇഷ്ടാവോ?" ഋഷി അവന്റെ മനസ്സിലെ സംശയം തുറന്നു ചോദിച്ചു.

"റിഷിയേട്ടാ... സത്യം പറ... ഇത് വരെ അവളുടെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അവൾക്കു ഋഷിയെട്ടനോട് ഒരു ഇഷ്ടം ഉണ്ടെന്നു തോന്നിയിട്ടില്ലേ?" മിക്കി ചോദിച്ചു.

"അങ്ങനെ ചോദിച്ചാൽ... തോന്നാതെ ഇരുന്നിട്ടില്ല.... ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്..."

"എന്നാലേ... അത് തോന്നൽ അല്ല... ഉള്ളതാ..." നിക്കി പറഞ്ഞു.

"എന്തിന്നു???" അവിടെന്നു chorus...

"ഹോ! എന്റെ മണ്ടന്മാരായ സീനിയർസെ... അവൾക്കു റിഷിയേട്ടനെ ഇഷ്ണെടാണെന്നു... അത് കൊണ്ടല്ലേ ഞങ്ങൾ ഇത്ര ധൈര്യം ആയി പ്രൊപോസൽ scene തന്നെ പ്ലാൻ ചെയ്തത്. അല്ലെങ്കി ആദ്യം വളയ്ക്കാനുള്ള വഴി അല്ലെ നോക്കുള്ളു..."

സിദ്ധുവിന്റെയും അവിനാഷിന്റെയും ചിരി കേൾക്കാം. ഋഷിയുടെ അനക്കം ഒന്നും ഇല്ല.

കുറച്ചു കഴിഞ്ഞപ്പോ, സിദ്ധു സംസാരിച്ചു തുടങ്ങി..." ഡി! ഇവന്റെ മൊത്തം കണക്ഷൻ അടിച്ചു പോയിട്ടുണ്ട്. അതൊന്നു ശെരിയാവാൻ കുറച്ചു ടൈം എടുക്കും. .. ഞാൻ പിന്നെ വിളിക്കാം നിന്നെ. .. ബൈ. .." അതും പറഞ്ഞു സിദ്ധു ഫോൺ കട്ട് ചെയ്തു.

***********************************************************************************************************************************

വെള്ളിയാഴ്ച പതിവിലും കൂടുതൽ പുട്ടി ഒക്കെ അടിപ്പിച്ചാണ് നിയയെയും കൊണ്ട് നിക്കി കോളേജിലേക്ക് ചെന്നത്.

ലഞ്ച് കഴിഞ്ഞതും, നിക്കിയെ നിരഞ്ജൻ വന്നു വിളിച്ചു കൊണ്ട് പോയി... കുറച്ചു കഴിഞ്ഞപ്പോൾ വെങ്കിയെ അവിയും വിളിച്ചു.

അവി വന്നു വിളിച്ചപ്പോൾ , ഇപ്പൊ വരാം എന്ന് പറഞ്ഞു, നിയയെ പോസ്റ്റ് ആക്കി വെങ്കിയും പോയി.

ഒരു ബോയ് ഫ്രണ്ട് ഇല്ലാത്തതിന്റെ ദുഃഖം അവൾ അപ്പോഴാണ് ശെരിക്കും അറിയുന്നത്... ഇങ്ങനെ വന്നു വിളിച്ചു കൊണ്ട് പോവാൻ എങ്കിലും ആരേലും ഉണ്ടായേനെ.

അങ്ങോട്ട് കയറി വളയ്ക്കാം എന്ന് കരുതിയ മനുഷ്യന്റെ ആണെങ്കിൽ മനസ്സിൽ എന്താണെന്നു ഒരു ഐഡിയ ഇല്ല... ഇത് വരെ ആ ഒരു രീതിയിൽ സംസാരിക്കുകയോ, പെരുമാറുകയോ ചെയ്തിട്ടില്ല.

അങ്ങനെ ആ ഹോപ്പും പോയി എന്ന് ആലോചിച്ചു, താടിക്കു കയ്യും കൊടുത്തിരിക്കുമ്പോഴാണ്, നിക്കിയുടെ മെസ്സേജ് അവൾക്കു വരുന്നത്... ഓഡിറ്റോറിയത്തിലേക്കു വരാൻ.

'ഇനിയിപ്പോ അവിടെ പോയി പോസ്റ്റാവാം.' അതും ആലോചിച്ചു, നിയ ആടിത്തൂങ്ങി ഓഡിറ്റോറിയത്തിലേക്കു ചെന്നു.

അവിടെ ചെന്നപ്പോ, അകത്തു ആരെയും കണ്ടില്ല...

സ്റ്റേജിൽ വെളിച്ചം ഉണ്ട്. ബട്ട് കർട്ടൻ ഇട്ടിരിക്കുന്നത് കാരണം, ഒന്നും കാണുന്നില്ല. നിക്കി അവിടെ ഉണ്ടോ എന്ന് അറിയാൻ കർട്ടൻന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കാൻ, അവൾ അങ്ങോട്ടേക്ക് നടന്നു.

ഹാളിനു നടുക്കെത്തിയതും, ഹാളിലെ എല്ലാ ലൈറ്റും ഓഫ് ആയി. വാതിലും ജനലും ഒക്കെ അടച്ചിരുന്നതിലാൽ, നല്ല ഇരുട്ടായിരുന്നു....

പെട്ടന്ന് സ്റ്റേജിലെ കർട്ടൻ മാറി.

സ്പോട്ട് ലൈറ്റ് പോലെ, ഒരേ ഒരു ലൈറ്റ് മാത്രം ആണ് ഇട്ടിരുന്നത്. ചുറ്റും മ്യൂസിക്കൽ ഇൻസ്ട്രുമെന്റസും ആയി, ആളുകൾ ഇരിക്കുന്നുണ്ടെങ്കിലും ആരെയും കാണാൻ വയ്യ.

ലൈറ്റിന് കീഴെ നിൽക്കുന്ന ഋഷിയെ കണ്ടു, അവൾ ഒന്ന് അമ്പരന്നു. എന്താണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ, നിയ അവിടെ തന്നെ നിന്നു.

പെട്ടന്ന് അവളുടെ മേലെ ഒരു സ്പോട്ട് ലൈറ്റ് ഓൺ ആയി. നിയ ചുറ്റും ഒന്ന് നോക്കി, വീണ്ടും ഋഷിയുടെ നേരെ തിരിഞ്ഞു.

ഋഷി മൈക്ക് ഓൺ ചെയ്തു പറഞ്ഞു തുടങ്ങി... "താനിയ... നിയാ... എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്... പക്ഷെ എത്ര ഒക്കെ ആലോചിച്ചിട്ടും, അത് പറയാൻ ആയി words കിട്ടുന്നില്ല... അത് കൊണ്ട്, അത്ര വലിയ പാട്ടുകാരൻ ഒന്നും അല്ലാത്ത ഞാൻ, ഒരു പാട്ടിന്റെ ഹെൽപോടു കൂടെ, നിന്നോട് അത് പറയാൻ ശ്രമിക്കാം... പാടുന്നതിൽ തെറ്റുകൾ ഉണ്ടാവും... നീ ലിറിക്‌സ് പക്ഷെ ശ്രദ്ധിച്ചു കേൾക്കണം... ഓക്കേ?"

അവൻ അത് പറഞ്ഞു തീർന്നതും, മ്യൂസിക് സ്റ്റാർട്ട് ആയി... ഋഷി പാടി തുടങ്ങി...

Zara Si Dil Mein De Jagah Tu
Zara Sa Apna Le Bana
Zara Sa Khawbon Mein Saja Tu
Zara Sa Yaadhon Mein Basa

Mein Chahun Tujhko
Meri Jaan Bepanah
Fida Hoon Tujhpe
Meri Jaan Bepanah...

പാട്ട് മുഴുവനും പാടി ഋഷി അവളുടെ മുൻപിൽ വന്നു നിൽക്കുമ്പോൾ, വേറെ ഏതോ ലോകത്തു എന്നത് പോലെ നിൽക്കുകയായിരുന്നു നിയ. അവൾ കണ്ണ് മിഴിച്ചു, അവനെ തന്നെ നോക്കി നിന്നു.

മ്യൂസിക് ഒക്കെ തീർന്നു കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു..."നീ ലിറിക്‌സ് ശ്രദ്ധിച്ചോ?"

അവൾ തലയാട്ടി.

"എന്നിട്ടു എനിക്ക് പറയാൻ ഉള്ള കാര്യം മനസ്സിലായോ?"

അവൾ വീണ്ടും അതെ കണ്ണ് മിഴിച്ചുള്ള തലയാട്ടൽ റിപീറ്റ്‌ ചെയ്തു.

"സോ... വിൽ യൂ ബീ മൈൻ?" അവൻ അവൾക്കു മുന്നിൽ വലതു കാൽ മുട്ട് കുത്തി, പുറകിൽ ബെൽറ്റിന് ഇടയിൽ തിരുകി വച്ചിരുന്ന റോസ് എടുത്തു, അവൾക്കു നേരെ നീട്ടി.

അവളുടെ മുഖത്തു നാണത്തിൽ കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ ആ റോസ് വാങ്ങാനായി കൈ നീട്ടിയതും, അവൻ റോസ് മാറ്റി, അവന്റെ കൈ നീട്ടി.

അവൾ ചിരിച്ചു കൊണ്ട്, അവന്റെ കയ്യിലേക്ക് അവളുടെ കൈ വച്ചു.

അവൻ അവളുടെ വിരലുകളിൽ, പതിയെ മുത്തി, അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് എഴുന്നേറ്റു, റോസ് അവൾക്കു കൊടുത്തു.

പെട്ടന്ന് ചുറ്റും നിന്ന് ആരൊക്കെയോ കുറെ പാർട്ടി പോപ്പേർസ് പൊട്ടിച്ചു... അപ്പോഴേക്ക് ഹാളിലെ ലൈറ്റും ഓൺ ആയി.

നിരഞ്ജനും നന്ദുവും കാർത്തിക്കും, മെക്ക് ഫുൾ ടീമും, നിക്കിയും വെങ്കിയും ആയിരുന്നു ചുറ്റും.

എല്ലാവരും അവരെ hug ചെയ്തു, വിഷ് ചെയ്തു.

"അപ്പൊ ശരി... നമുക്ക് ഈ പുതിയ couple നു കുറച്ചു alone ടൈം കൊടുക്കാം... എന്ത് പറയുന്നു?" ജഗത് എല്ലാവരോടും ആയി വിളിച്ചു ചോദിച്ചു.

എല്ലാവരും അത് സമ്മതിച്ചു, പുറത്തേക്കു ഇറങ്ങി. ഡോറിനു അടുത്ത് എത്തിയതും, അവിനാശ് തിരിഞ്ഞു അവരോടായി വിളിച്ചു പറഞ്ഞു, "അളിയാ കോളേജ് ആണ്. .. മറക്കരുത്..."

"അത് നീ തന്നെ പറയണം... അല്ലെ വിനയാ??" തിരിച്ചു ഋഷിയുടെ മറുപടി വരാൻ ഒരു സെക്കന്റ് പോലും താമസിച്ചില്ല.

"വല്ല കാര്യൊണ്ടായിരുന്നോ?" ചമ്മി തിരിച്ചു നടക്കുന്നതിനിടയിൽ, വെങ്കി അവിയുടെ കാതിൽ ചോദിച്ചു.

"ഇതിലൊന്നും ഞാൻ തളരില്ല മോളെ..." ഒരു കുസൃതി ചിരിയോടെ പറഞ്ഞിട്ട്, അവി വെങ്കിയെയും വിളിച്ചു കൊണ്ട് പുറത്തേക്കു പോയി.

എല്ലാവരും ഇറങ്ങി കഴിഞ്ഞതും, ഋഷി നിയയെ നോക്കി. അവൻ നോക്കിയതും അവൾ വേഗം നോട്ടം മാറ്റി.

"ഈ ഒളിച്ചു കളി നിർത്തിക്കോ ഇനി! എനിക്കറിയാം നീ ഞാൻ കാണാത്തപ്പോ എന്നെ നോക്കാറുണ്ടെന്നു."

നിയ ഇപ്പൊ ശരിക്കും ചമ്മി. അവൾ ഒരു വളിച്ച ചിരിയോടെ അവനെ നോക്കി.

അവൻ അവളുടെ കയ്യിൽ പിടിച്ചു.

"ഞാൻ വെറുതെ പറഞ്ഞതല്ല, എനിക്ക് ഇഷ്ടം ആണെന്ന്... എപ്പോഴോ തൊട്ടു ഞാൻ പോലും അറിയാത്ത വരച്ചു ചേർത്തതാ, നിന്റെ മുഖം എന്റെ മനസ്സിൽ. ഇപ്പൊ എത്ര മായ്ച്ചാലും മായാതെ അതെന്റെ മനസ്സിൽ പതിഞ്ഞു പോയി. ഇത് വരെ നീ എന്നത് എന്റെ ഒരു സ്വപ്നം ആയിരുന്നു... ഇനി തൊട്ടു, നീ ആണ് എന്റെ റിയാലിറ്റി എന്ന് വിശ്വസിക്കാൻ പോകുവാ ഞാൻ... വിശ്വസിച്ചോട്ടെ?" അവളുടെ അടുത്തേക്ക് നിന്ന്, അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ ചോദിച്ചു.

"ആദ്യം കണ്ടപ്പോ തൊട്ടു ഞാൻ റിഷിയേട്ടനെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞാൽ കളവായി പോവും. പക്ഷെ എപ്പോഴോ തൊട്ടു, സ്നേഹിക്കാൻ ആരെ എങ്കിലും വേണം എന്ന് ആലോചിക്കുമ്പോ, ഈ മുഖം ആണ് മനസ്സിൽ തെളിഞ്ഞു വന്നിരുന്നത്... പുറകെ നടന്നായാലും സ്വന്തം ആക്കണം എന്ന് ആഗ്രഹിച്ചതും, റിഷിയേട്ടനെ മാത്രം ആണ്. അത് എന്ത് കൊണ്ടാണ് എന്നൊന്നും എനിക്കു അറിയില്ല. പക്ഷെ ഞാൻ ഇപ്പൊ എന്നെ കുറിച്ച് ആലോചിക്കുമ്പോൾ, എന്റെ കൂടെ എപ്പോഴും ഉള്ളത് ഏട്ടനാണ്.... ഇനി എന്നും കൂടെ വേണം എന്ന് ആഗ്രഹിക്കുന്നതും ഏട്ടനെ ആണ്... ഞാൻ ആയിട്ട് ഒരിക്കലും കളഞ്ഞിട്ടു പോവില്ല. വാക്കു." അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട്, അവൾ അത് പറയുമ്പോൾ, ഋഷിയുടെ കണ്ണുകളിൽ അവളോടുള്ള സ്നേഹം തുളുമ്പി നിന്നു.

അവളെ ചേർത്ത് പിടിച്ചു, ആ സ്നേഹം ഒരു ചുംബനമായി അവളുടെ നെറുകയിൽ അവൻ അർപ്പിച്ചപ്പോൾ , ജീവിതാവസാനം വരെ അവനോടൊപ്പം സ്വപ്‌നങ്ങൾ കാണാൻ ആഗ്രഹിച്ചു കൊണ്ട്, അവൾ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.
തുടരും
മെഡിക്കൽ related ആയിട്ട് കുറെ തെറ്റുകൾ ഇൗ പാർട്ടിൽ ഉണ്ടാവാം... അത് എനിക്ക് ആ ഫീൽഡിൽ വല്യ പിടി ഇല്ലാത്തത് കൊണ്ടാണ്... അത് കൊണ്ട് മാപ്പാക്കിയേക്ക്... 😇😇😇
അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...

രചന: സെഹ്‌നസീബ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top