കലിപ്പൻ ആൻഡ് കലിപ്പത്തി, ഭാഗം: 50

Valappottukal


ദിവസങ്ങളും മാസങ്ങളും കടന്നു പോയത് വളരെ പെട്ടന്നാണ്... കണ്ണടച്ച് തുറക്കുന്നതിനു മുൻപേ മിക്കിയും ഫ്രണ്ട്സും ഫസ്റ്റ് ഇയർ കഴിഞ്ഞു... അതായത്, സിദ്ധുവും കൂട്ടരും ഫൈനൽ ഇയർ കമ്പ്ലീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഒരു വര്ഷത്തിനിടയ്ക്കു പൊട്ടി മുളച്ച പ്രണയങ്ങളും സൗഹൃദങ്ങളും എല്ലാം, സമയത്തിനനുസരിച്ചു കൂടുതൽ ദൃഢമായി...

സിദ്ധുവിന്റെ ആഗ്രഹം പോലെ തന്നെ, മിക്കി ഫസ്റ്റ് സെമ്മിൽ നല്ല മാർക്ക് വാങ്ങി ആണ് ജയിച്ചത്. അവൾ പഠിച്ചത് കൊണ്ട്, വേറെ ഓപ്ഷൻ ഒന്നും ഇല്ലാതെ, കൂടെ പഠിക്കേണ്ടി വന്ന നിയയും നിക്കിയും വെങ്കിയും നല്ല മാർക്ക് തന്നെ വാങ്ങി... പക്ഷെ അതോടെ, അവരെ കുറിച്ച് ഡിപ്പാർട്മെന്റിൽ ആകെ തെറ്റിദ്ധാരണ ആയി... വേറെ ഒന്നും അല്ല. .. ഇവര് നല്ലോണം പഠിക്കുന്ന കുട്ടികൾ ആണെന്ന്!!!

ഇനി ആ ഇമ്പ്രെഷൻ മാറ്റിയാൽ, സാക്ഷാൽ സിദ്ധാർഥ് ശങ്കറിന്റെ താണ്ഡവം കാണേണ്ടി വരും എന്ന് അറിയാവുന്നതു കൊണ്ട്, മിക്കി അവളെ കൊണ്ട് ആവുന്നത് പോലെ ഒക്കെ പഠിച്ചു. അവളുടെ കൂടെ, അവളുടെ കൂട്ടുകാരും. അത് പിന്നെ പണ്ടേ അങ്ങനെ ആണല്ലോ... നന്നാവാൻ ആയാലും ചീത്തവനായാലും എല്ലാം കൂടെ ഒരുമിച്ചല്ലേ!!!

ആ വര്ഷം ചരിത്രം തന്നെ മാറ്റിക്കുറിച്ചു കൊണ്ട്, തമ്മിൽ തല്ലില്ലാതെ മെക്കും cs ഉം ആദ്യമായി ഒരു വര്ഷം പിന്നിട്ടു. വേറെ ഒന്നും അല്ല, നിരഞ്ജനും ടീമും, സിദ്ധുവും ടീമും ആയിരുന്നല്ലോ തല്ലിന്റെ സ്ഥിരം സ്പോന്സർസ്... മിക്കിയും നിക്കിയും വഴി, അവർ മച്ചാ മച്ചാ ആയപ്പോ, പിന്നെ തല്ലുണ്ടാക്കാൻ വേറെ ആർക്കും ഒരു താൽപ്പര്യം പോരാ! ഈ പെൺപിള്ളേരെ കൊണ്ട്, അങ്ങനെ ഒരു ഗുണം ഉണ്ടായി ഏതായാലും.

നിരഞ്ജൻ കുറിച്ച് പറഞ്ഞപ്പോഴാ.... നിക്കിയുടെ ഒക്കെ ഫസ്റ്റ് sem ബ്രേക്ക്നു നിരഞ്ജൻ നിക്കിയെ പ്രൊപ്പോസ് ചെയ്തു. സംഭവം എന്തായിരുന്നു എന്ന് വച്ചാൽ, കുറച്ചു നാളായി കോളേജിൽ നിക്കി എപ്പോഴും നിരഞ്ജന് ഒപ്പം ആയിരുന്നല്ലോ. .. എക്സാമും പുറകെ sem ബ്രേക്കും ഒക്കെ കൂടെ വന്നപ്പോ, ലവന് ലവളെ മിസ് ചെയ്തിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. അത് വരെ അവളോട് ഒരു ഇഷ്ടം ഉണ്ടോ എന്നുണ്ടായിരുന്നു സംശയം, അത് വെറും സംശയം അല്ല എന്ന് ഉറപ്പായപ്പോ, അവൻ പിന്നെ ഒന്നും നോക്കിയില്ല. അന്ന് രാത്രി അവളെ വിളിച്ചു, ഇഷ്ടം പറഞ്ഞു. നിക്കി പിന്നെ പണ്ടേ മനസ്സ് തുറന്നതാണല്ലോ... അങ്ങനെ ആ നട്ടപ്പാതിരാക്ക്‌ നിരഞ്ജനും നിക്കിയും ഒഫീഷ്യല്ലി കമിതാക്കൾ ആയി.

ആദ്യത്തെ മൂന്നു മാസത്തിനു ശേഷം ഫൈനൽ ഇയർകാരെല്ലാം പിന്നങ്ങോട്ട് പ്രോജെക്ടിന്റെയും ക്ലാസ്സിന്റെയും ഒക്കെ തിരക്കിൽ പെട്ടു. അപ്പോഴും ലഞ്ച് ബ്രേക്ക്, എല്ലാവരും കൂടെ ഒരുമിച്ചു ടൈം സ്പെന്റ്‌ ചെയ്യാൻ ആയി അവർ മാറ്റി വച്ചിരുന്നു... പലർക്കും അസൂയ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു സർക്കിൾ ആയി അവരുടെ ഫ്രണ്ട്ഷിപ് വളർന്നിരുന്നു...

മെയിൻ charactersനെ കുറിച്ച് പറയുമ്പോ വില്ലനെ വിട്ടു പോവരുതല്ലോ... ശരണ്യയെ കോളേജിൽ നിന്ന് ഡിസ്മിസ് ചെയ്തു. പിന്നെ കൊലപാതക ശ്രമത്തിനു ശരണ്യയുടെ പേരിൽ പോലീസ് കേസ് ഉണ്ടായിരുന്നു. അന്ന് ജിമ്മിൽ വച്ച് ശരണ്യ അത് തുറന്നു സമ്മതിക്കുന്ന വീഡിയോ അടക്കം, അവൾക്കെതിരെ പല തെളിവുകളും ഉണ്ടായതിനാൽ, അവളുടെ അച്ഛൻ ശ്രമിച്ചു എങ്കിലും, അവളെ കോടതി ശിക്ഷിക്കുക തന്നെ ചെയ്തു... പക്ഷെ, ജയിലിൽ വച്ച് മാനസിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന്, അവളെ ഒരു മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി. പ്രവീൺ പറഞ്ഞുള്ള അറിവാണ് ഇതെല്ലാം. അവർ ആരും അവളെ കുറിച്ച് അന്വേഷിക്കാറില്ല...

കണ്ണടച്ച് തുറക്കുന്നതിനു മുൻപേ, സീനിയർസിന്റെ farewellഉം വന്നെത്തി. എല്ലാവര്ക്കും ശരിക്കും എന്ജോയ് ചെയ്യാൻ ആയി, ഫൈനൽ ഇയർകാരുടെ എക്സാമിനു ശേഷം ആണ് farewell വച്ചതു... ബാക്കി എല്ലാവര്ക്കും അപ്പോഴേക്ക് exams ഒക്കെ തീർന്നിരുന്നു.

കൊച്ചിയിൽ തന്നെ എപ്പോഴും ഇവന്റസ്‌ ഒക്കെ നടക്കുന്ന ഒരു ഐലൻഡിൽ ആണ് പരിപാടി... ഉച്ച തോട്ടു വൈകുന്നേരം വരെ വരെ ആണ് പരിപാടി...

തേർഡ് ഇയർകാരാണ് farewell കൊടുക്കുന്നത്... എന്നാലും പുതിയ ഒരു ബാൻഡിന്റെ ഭാഗം ആയി മിക്കിയും ടീമും അവിടെ ഉണ്ട്. അല്ലാതെയും ഫസ്റ്റ് ഇയറുകാരും സെക്കന്റ് ഇയറുകാരും പല പ്രോഗ്രാംസിനായി വന്നിരുന്നു.

പല കളർ ഫോർമൽ വെയറിൽ ആണ് ബോയ്സ് ഒക്കെ... girls എല്ലാവരും സാരിയോ ഗൗണോ ആണ്...

സിദ്ധു ഫുൾ ബ്ലാക്ക് തീം ഇൽ ആണ്... ബ്ലാക്ക് ടീഷർട്ട് ആൻഡ് ഗ്രേയ്‌ ചിനോസ്... മുടി ഒക്കെ gel തേച്ചു ഒതുക്കി, താടിയും ട്രിം ചെയ്തു, വൻ ലുക്കിൽ ആണ് അവൻ വന്നിരിക്കുന്നത്. കൂടെ ഉള്ളവരും ഒട്ടും കുറവല്ല...

മിക്കി ഒക്കെ വരും എന്ന് അറിയാവുന്നതിനാൽ, വന്നപ്പോ തൊട്ടു സിദ്ധുവിന്റെ കണ്ണുകൾ തേടുന്നത് അവളെ ആണ്... കാണാഞ്ഞപ്പോ മെസ്സേജ് അയച്ചു... വന്നുകൊണ്ടിരിക്കുകയാണ് എന്നുള്ള റിപ്ലൈ അവനു അപ്പൊ തന്നെ കിട്ടി.

അവൻ ഫ്രണ്ട്സിനോട് സംസാരിച്ചു, ഹാളിന്റെ പുറത്തു നിൽക്കുകയായിരുന്നു...

"അളിയാ..." കൂടെ ഉണ്ടായിരുന്ന സിവിലിലെ ആദർശിന്റെ ദൂരേക്ക്‌ നോക്കി അന്ധം വിട്ടുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്...

അവൻ കണ്ണും മിഴിച്ചു നിന്ന് പോയി...

റെഡ് സോഫ്റ്റ് നെറ്റിൽ, റെഡ്‌ഡിൽ തന്നെ ത്രെഡ് എംബ്രോയിഡറി ചെയ്ത സാരി ഉടുത്തു, കാറ്റിൽ പറക്കുന്ന അഴിച്ചിട്ട ചുരുണ്ട മുടി ഒരു കൈ കൊണ്ട് മാടി ഒതുക്കി, ഫോണിൽ ആരെയോ വിളിച്ചു ചെവിലേക്കു വച്ചു, നിക്കിയോട് എന്തോ സീരിയസ് ആയി സംസാരിച്ചുകൊണ്ട്, നടന്നു വരികയാണ് അവൾ...

സിദ്ധാർത്ഥി അവളിൽ നിന്നു കണ്ണെടുക്കാൻ ആവാതെ നോക്കി നിന്നു. അവന്റെ ഫോണിലേക്കു അവളുടെ കാൾ വന്നപ്പോ, അവനെ ആണ് ആവൾ വിളിക്കുന്നത് എന്ന് മനസ്സിലായി. അവൻ കൂടെ ഉള്ളവരോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു മാറി നിന്നു.

"ആ പാറു..." അവൾക്ക് കാണാൻ പറ്റാതെ, മറഞ്ഞു നിന്നുകൊണ്ടു അവൻ ചോദിച്ചു.

"എവിടെയാ കണ്ണേട്ടാ? ഞങ്ങൾ എത്തി."

"ഞാൻ ഒന്ന് ജംഗ്ഷൻ വരെ വന്നതാ... നിങ്ങൾ അകത്തേക്ക് കയറിക്കോ... ഒരു thirty മിനിറ്റ്സ്... ഞാൻ വരാം..." അവളുടെ മുഖം മങ്ങുന്നത് അവൻ കണ്ടു... അവനിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.

അവൾ ഒരു വിഷമത്തോടെ ശരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തതും, ആരോ അവളുടെ തോളിൽ കയ്യിട്ടു.

"ഓഹോ. .. പറ്റിച്ചതാല്ലേ!"അവൾ കൈ ചുരുട്ടി, അവന്റെ തോളിൽ ഇടിച്ചു. അവൻ ചിരിച്ചു കൊണ്ട് അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു.

"you look gorgeous..." അവൻ അവളെ നോക്കി പറഞ്ഞു.

അവന്റെ നോട്ടം കണ്ടു, അവൾ അവനോടു ഒരു കള്ള ചിരിയോടെ പറഞ്ഞു, "അതെ എല്ലാവരും ഉണ്ട്. അവരെ ഒക്കെ കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട എന്നുണ്ടേൽ, നീങ്ങി നിക്ക്."

"എല്ലാവരും അറിയട്ടെ നീ എന്റെ ആണെന്നു... ഓരോന്നിന്റെം നോട്ടം കണ്ടിട്ട്, എല്ലാവരും അറിയുന്നതാണ് എനിക്ക് നല്ലതു എന്ന് തോന്നുന്നു..." അവൻ ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു.

പലരും മിക്കിയെ ആണ് നോക്കുന്നത്... സിദ്ധു അവളെ പിടിച്ചിരിക്കുന്നത് സംശയത്തോടെയും, അല്പം കുശുമ്പോടെയും നോക്കുന്ന പെൺപിള്ളേരും ഉണ്ട് ചുറ്റും.

"അയ്യടാ... അങ്ങനെ ഇപ്പൊ കുശുമ്പ് പിടിച്ചു എല്ലാരേം അറിയിക്കണ്ട... അല്ലാണ്ട് തോന്നുമ്പോ അറിയിച്ചാൽ മതി." അവൾ അവന്റെ കൈ എടുത്ത് മാറ്റി.

സിദ്ധു എന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കു, അവരുടെ ബാക്കി ഗാങ് അങ്ങോട്ടേക്ക് വന്നു. അവരെല്ലാവരും ഒരുമിച്ചു അകത്തേക്ക് കയറി.

പരിപാടിയുടെ ഒഫീഷ്യൽ inauguration ആയപ്പോ, സിദ്ധു ഒക്കെ ഹാളിലേക്കും, മിക്കിയും ടീമ്സും ബാക് സ്റ്റേജിലേക്കും പോയി.

inaugurationനു ശേഷം പല പല പരിപാടികൾ ആയി തുടങ്ങി. ഡാൻസും, പാട്ടും, സീനിയർസിന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്യിക്കലും, സെക്രെറ്റ് കൺഫെഷൻസും ഒക്കെ ആയി, പരിപാടികൾ തകൃതി ആയി മുൻപോട്ടു പോയി.

മിക്കിയുടെ ഒക്കെ പാട്ടിനു ശേഷം, അവൾ മൈക്ക് എടുത്തു സംസാരിച്ചു തുടങ്ങി... " ഞങ്ങൾ ജൂനിയർസിന് നിങ്ങൾ സീനിയർസിനോടുള്ള ഒരു സ്പെഷ്യൽ റിക്വസ്റ്റ് ആയിട്ടാണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നത്... നമ്മുടെ കോളേജിൽ രണ്ടു അടിപൊളി മ്യൂസിക് ബാൻഡ്‌സ് ഉണ്ട്... പക്ഷെ ഇന്ന് വരെ, അവർ ഒരുമിച്ചു ഉള്ള ഒരു പെർഫോമൻസ്, നമുക്ക് ആർക്കും കാണാൻ പറ്റിയിട്ടില്ല. സൊ ഇന്ന്, നമ്മൾ എല്ലാവരും ഇങ്ങനെ ഒരുമിച്ചു കൂടുന്ന, ഒരു പക്ഷെ അവസാന വേളയിൽ, ഈ രണ്ടു ബാൻഡ്‌ന്റെയും കൂടെ ഉള്ള ഒരു പെർഫോമൻസ്... അത് നിങ്ങൾ സാധിച്ചു തരണം... വേണ്ടേ അത്...??? what do you all think?" മിക്കി മൈക് ഓടിയൻസ് നു നേരെ നീട്ടി.

അവിടെ നിന്ന് വേണം എന്നുള്ള ബഹളം ഉയർന്നു.

രണ്ടു ടീമും തമ്മിൽ നോക്കിയിട്ടു എഴുന്നേറ്റു. അവരെ സ്റ്റേജിലേക്ക് സ്വീകരിച്ചു കൊണ്ട്, വൻ കയ്യടി ഉയർന്നു.

അങ്ങനെ രണ്ടു മ്യൂസിക് ബാൻഡും കൂടെ അന്ന് ആദ്യം ആയും, അവസാനം ആയും ഒരുമിച്ചു സ്റ്റേജിൽ കയറി.

നിരഞ്ജനും സിദ്ധുവും വരുന്ന വഴി എന്തോ സംസാരിച്ചിട്ട്, സ്റ്റേജിന്റെ നടുക്ക് മിക്കിയുടെ അടുത്ത് വന്നു നിന്നു. അവർക്കു മൈക് കൊടുത്തിട്ടു മിക്കി സൈഡിലേക്ക് മാറി.

"അപ്പൊ എങ്ങനെയാ അളിയാ... തുടങ്ങുവല്ലേ..." സിദ്ധു നിരഞ്ജനെ നോക്കി ചോദിച്ചു.

"പിന്നെ! തുടങ്ങിയേക്കാം...!" നിരഞ്ജനും ചിരിച്ചു കൊണ്ട് പറഞ്ഞു.

ആദ്യം അവർ പാടിയത്, "Koi kahe kehta Rahe" ആണ്... ഫുൾ ഓടിയൻസിനെ അവർ കൈ എടുത്തു... ആ പാട്ടു കഴിഞ്ഞു, സിദ്ധു എന്തോ കൈ കൊണ്ട് ആരെയോ കാണിച്ചതും, lights ഓഫ് ആയി.

രഞ്ജുവിന്റെ ശബ്ദവും, പിന്നാലെ സിദ്ധാർത്ഥിന്റെ ശബ്ദവും അവിടെ മുഴങ്ങി....

My desi girl,My desi girl

Girl… girl… girl… girl

പെട്ടന്ന് സൈഡിൽ നിന്നിരുന്ന മിക്കിയുടെ മേലെ സ്പോട്ട് ലൈറ്റ് ഓൺ ആയി...സിദ്ധുവും രഞ്ജുവും മിക്കിയെ പിടിച്ചു സ്റ്റേജിലേക്ക് കൊണ്ട് വന്നു, അവൾക്കു ചുറ്റും പാട്ടു പാടി ഡാൻസ് ചെയ്യാൻ തുടങ്ങി... മിക്കി ആരാ മോള്, അവളും വിട്ടു കൊടുത്തില്ല... അവരുടെ കൂടെ അവളും കൂടി .... മൂന്നു പേരും കൂടെ ആ പെർഫോമൻസ് തകർത്ത് വാരി.

Jhumka gira de
Jo milale agar woh nazar se nazar mein taale
Nachke dikade
Sabki dhadkan mein kadam se kadam milale
Lehron si chaal pe chaal bichade
Dil ko yun behaal bana de
Par deewane mane
Na dekhi koi aisi girl
....

ആ പാട്ടു തീരുമ്പോഴേക്കും ഓടിയൻസിൽ ഒറ്റ ഒരാള് ഇരിക്കുന്നുണ്ടായിരുന്നില്ല. .. എല്ലാവരും സിദ്ധുവിനും രഞ്ജുവിനും മിക്കിക്കും കൂടെ ചുവടു വച്ച് ആടി തിമിർത്തു.

അത് കഴിഞ്ഞതും അടുത്ത് റിക്വസ്റ്റ് സിദ്ധുവിന്റെ സോളോയ്ക്കു വേണ്ടി ആയിരുന്നു. അവൻ മൈക് കയ്യിലെടുത്തു.

ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി...

"this song is for a beautiful girl, who is very close to my heart...."

അതിനു പുറകെ, ഋഷിയുടെ ഡയലോഗ് അവിടെ മുഴങ്ങി...."close to heart ഒന്നും അല്ല മക്കളെ... the song is for that girl who stole his heart..."

സിദ്ധു ഒരു ചിരിയോടെ ഋഷിയെയും, പിന്നെ മുന്നിൽ നിൽക്കുന്ന മിക്കിയെയും നോക്കി ചിരിച്ചു...

ഓടിയൻസിൽ നിന്ന് വിസിൽ അടി ഒക്കെ മുഴങ്ങുന്നുണ്ടായിരുന്നു.

ഒഴുകി വന്ന സംഗീതത്തിനൊപ്പം, അവനെ നോക്കി നാണത്താൽ കലർന്ന ഒരു പുഞ്ചിരിയുമായി നിൽക്കുന്ന അവന്റെ പാറുവിൽ നിന്ന് കണ്ണുകൾ എടുക്കാതെ, സിദ്ധു പാടി...

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം
ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം
നീയാം സ്വരജതിയിൽ ഈ മൗനം വാചാലം
സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും
പവിഴമഴയേ... നീ പെയ്യുമോ
ഇന്നിവളെ... നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ
പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ
പവിഴമഴയേ... നീ പെയ്യുമോ
ഇന്നിവളെ... നീ മൂടുമോ
വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ...

നിർത്താതെ ഉള്ള കരഘോഷം പോലും ശ്രദ്ധിക്കാതെ, അവളെ നോക്കി നിന്ന സിദ്ദുവിന് ജഗത്ത് വന്നു തോളിൽ തട്ടിയപ്പോഴാണ് ബോധം വച്ചതു...

സ്റ്റേജിൽ നിന്ന്, മൈക് നിരഞ്ജനെ ഏൽപ്പിച്ചു, പോവാൻ നിന്ന സിദ്ധുവിനോട് ആരാണ് അവന്റെ mystery ഗേൾ എന്ന് കുറെ പേര് ഓടിയൻസിൽ നിന്ന് വിളിച്ചു ചോദിച്ചു...

"പറയാൻ എനിക്ക് ഒരു മടിയും ഇല്ല... പക്ഷെ അവളുടെ കൂടെ പ്രൈവസി മാനിച്ചു, ഞാൻ ഇപ്പൊ പറയുന്നില്ല... ഒരിക്കൽ ഞാൻ പറയാം... ഞങ്ങളുടെ കല്യാണത്തിന് വിളിക്കുമ്പോ..." ഒരു ചിരിയോടെ അവൻ അത് പറഞ്ഞു മൈക്ക്, നിരഞ്ജന് കൈ മാറി...

പിന്നെയും കുറെ പരിപാടികൾക്കും ഫുഡടിക്കും ഒക്കെ ശേഷം ഒരു ആറുമണിയോട് കൂടെ പരിപാടികൾ ഒക്കെ തീർന്നു.

അവരെല്ലാവരും മുന്നേ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ, സിദ്ധുവിന്റെ കായൽ കരയിൽ ഉള്ള വീട്ടിലേക്കു തിരിച്ചു.

നിരഞ്ജനും കാർത്തിക്കും നന്ദുവും ഒക്കെ ഉണ്ട് കൂടെ. .. ബോയ്സ് ഒക്കെ ഇന്ന് രാത്രി അവിടെ ആണ് താമസം. girls ഡിന്നർ കഴിഞ്ഞു തിരിച്ചു പോവും....

സീനിയർസ് എല്ലാവരും placed ആയിട്ടുണ്ട്. വൈകാതെ തന്നെ എല്ലാവര്ക്കും ജോയിൻ ചെയ്യണം. അത് കാരണം, അടുത്ത 2-3 ദിവസങ്ങളിൽ എല്ലാവരും സ്വന്തം നാട്ടിലേക്ക് യാത്രയാകും. അതിനു മുന്നേ ഉള്ള ഒത്തു ചേരൽ ആണ് ഇപ്പൊ.

അവിടെ എത്തി, എല്ലാവരും ആയി കുറെ നേരം കത്തി വച്ചിരുന്നു. കളിയും ചിരിയും തമാശയും ഒക്കെ ആയി, കുറെ സമയം പോയി.

കൂട്ടത്തിലെ സിംഗിൾ പസംഗകൾ ആയ ജഗത്തിനെയും കാർത്തിക്കിനെയും നന്ദുവിനെയും വെള്ളമടി സ്റ്റാർട്ട് ചെയ്യാൻ വിട്ടിട്ടു couples ഒക്കെ ഓരോ വഴിക്കു പോയി. എല്ലാവരും ഇനി എപ്പോ തമ്മിൽ കാണും എന്ന് അറിയില്ലല്ലോ. .. സൊ കുറച്ചു സെന്റി ആണ് കാര്യങ്ങൾ. ഓരോ ഓരോ ഇടങ്ങളിലായി, ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും സമാധാനിപ്പിച്ചിരുന്നു.

സിദ്ധുവും മിക്കിയും അവരുടെ സ്ഥിരം സ്ഥലം ആയ, കായലിനോട് ചേർന്ന ബെഞ്ചിൽ കൈ കോർത്തിരുന്നു. മിക്കിയുടെ നിറഞ്ഞു തൂവുന്ന കണ്ണുകളെ സിദ്ധു ഇടയ്ക്കിടെ തുടച്ചു കൊടുക്കുന്നുണ്ട്.

"നീ ഇങ്ങനെ കരയല്ലേ പാറു... ഞാൻ ചെന്നൈ വരെ അല്ലെ പോവുന്നുള്ളു... എപ്പോ വേണം എങ്കിലും നിന്നെ കാണാൻ വരാല്ലോ..." 'അവൻ അവളെ നെഞ്ചോടു ചേര്ത്തു പിടിച്ചു.

"എന്നാലും..." അവൾ വിതുമ്പി.

"ഒരു എന്നാലും ഇല്ല... നീ ഇപ്പൊ പഠിക്കുന്നതിൽ ശ്രദ്ധിച്ചേ... കഴിഞ്ഞ examsil മാത്രം അല്ല... ഇനി വരാനിരിക്കുന്ന എല്ലാ എക്സാമിലും നീ ഇത് വരെ വാങ്ങിയത് പോലെ നല്ല മാർക്ക് വാങ്ങിക്കണം... ഇങ്ങനെ വിഷമിച്ചിരിക്കാതെ... നീ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ടു... ഞാൻ എങ്ങനെയാ പോവുന്നത്..." അവസാനം ആയപ്പോഴേക്കും അവന്റെയും ശബ്ദം ഇടറി.

അവന്റെ വിഷമം അറിഞ്ഞു, മിക്കി അവനിലേക്ക്‌ കൂടുതൽ ചേർന്നിരുന്നു. അവനും അവളെ ചേർത്ത് പിടിച്ചിരുന്നു.

വീണ്ടും കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം, സിദ്ധു പറഞ്ഞു തുടങ്ങി...

"പാറു... നിനക്ക് ഒരു സർപ്രൈസ് തരാൻ ആണ് ഇരുന്നത്... പക്ഷെ എന്തോ, മുൻകൂട്ടി പറയണം എന്ന് ഒരു തോന്നൽ... മറ്റന്നാള്... അതായത് സൺ‌ഡേ... അച്ഛനും അമ്മയും ഒക്കെ നിന്റെ വീട്ടിൽ വരും..."

മിക്കി തല ഉയർത്തി അവനെ നോക്കി... എന്തിനു എന്നുള്ള ചോദ്യം ആയിരുന്നു അവളുടെ മുഖത്തു.

"നിന്നെ എനിക്ക് തരുവോ എന്ന് ചോദിക്കാൻ..." അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.

"അആഹ്..." അവൾ അവന്റെ കൈ വിടുവിച്ചിട്ടു കവിളിൽ തടവി...

"പക്ഷെ കണ്ണേട്ടാ... വീട്ടിൽ ഇപ്പൊ എന്റെ കല്യാണം എന്നൊക്കെ കേട്ടാൽ, അച്ഛനും അമ്മയും ഞെട്ടും. എന്നെ പിജി യും ചെയ്യിച്ചു ജോലിയും വാങ്ങിപ്പിച്ചിട്ടേ കെട്ടിക്കുള്ളു എന്ന് പണ്ട് തൊട്ടേ പറയുമായിരുന്നു. അപ്പൊ ഇത്ര പെട്ടന്ന് കല്യാണം എന്നൊക്കെ പറഞ്ഞാൽ...." മിക്കി ആലോചനയോടെ അവനെ നോക്കി.

"ഉടനെ കല്യാണം കഴിക്കണം എന്നല്ല... പറഞ്ഞു വയ്ക്കാൻ... നീ എന്റെ ആണെന്ന്, അവരുടെ കൂടെ വായിൽ നിന്ന് കേൾക്കാൻ..." അവൻ അവളുടെ കവിളിൽ തഴുകി.

അവൾ അവന്റെ കയ്യിൽ പിടിച്ചു അവനെ നോക്കി, പുഞ്ചിരിച്ചു.

"നീ നാളെ നിന്റെ പാരന്റ്സിനു ഒരു സൂചന കൊടുത്തു വയ്ക്കണം. സൺ‌ഡേ ഒരു പതിനൊന്നു മണി ഒക്കെ ആവുമ്പൊ അങ്ങോട്ടേക്ക് വരാം എന്നാണു അച്ഛൻ പറഞ്ഞത്."

മിക്കിക്കു ആകെ ടെൻഷൻ ആയി.

"എനിക്ക് പേടി ആവുന്നു, കണ്ണേട്ടാ..."

"എന്തിനാ പാറു? അവര് സമ്മതിക്കില്ല എന്ന് തോന്നുന്നുണ്ടോ?"

"മ്മ്മ് ഹ്മ്മ്മ്... എന്നാലും ഒരു പേടി..."

"നീ ധൈര്യം ആയിരിക്ക്... എന്തൊക്കെ സംഭവിച്ചാലും, നിന്റെ പാരന്റ്സിന്റെ കാലു പിടിച്ചിട്ടായാലും, ഞാൻ സമ്മതിപ്പിക്കും. പോരെ?" അവൻ അവളുടെ കയ്യിൽ അടിച്ചു വാക്കു കൊടുത്തു.

മിക്കി ഒരു ആശ്വാസത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....

**************************************************************************************************************************************

പിറ്റേന്ന്, രാവിലെ ആയപ്പോ തന്നെ നിക്കി മിക്കിയുടെ റൂമിൽ ഹാജർ വച്ചു. ഇന്ന് ചന്ദ്രശേഖറിനോടും മീരയോടും മിക്കി സിദ്ധുവിന്റെ കാര്യം തുറന്നു പറയാൻ പോവുകയാണല്ലോ. .. അപ്പൊ അതിന്റെ സപ്പോർട്ടിന് വന്നതാണ് നിക്കി. സിദ്ധാർഥ് ഒക്കെ വരുന്നത് അറിഞ്ഞു, നിയ നാട്ടിലേക്കുള്ള പോക്ക് 2 ദിവസം കൂടെ കഴിഞ്ഞു ആക്കി.

പറയാനുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് റിഹേഴ്സൽ നടത്തി, മൂന്നു പേരും കൂടെ ബ്രേക്ഫാസ്റ്റ്നായി താഴേക്കു ചെന്നു.

ചന്ദ്രശേഖർ ഡൈനിങ്ങ് ടേബിളിൽ കഴിക്കാൻ റെഡി ആയി ഇരിപ്പുണ്ട്. അവർ മൂന്നു പേരും അയാളുടെ കൂടെ ചെന്നിരുന്നു.

"ഇതെന്താ ഇന്ന് മൂന്നു പേരും രാവിലെ തന്നെ?"

സാധാരണ ബ്രേക്ഫാസ്റ്റ് ലഞ്ചിന്റെ ടൈമിൽ കഴിക്കുന്ന മൂവർ സംഘത്തെ, അവിടെ കണ്ടു ചന്ദ്രശേഖർ അത്ഭുതത്തോടെ ചോദിച്ചു.

"ഹേയ് ഒന്നൂല്ല ചെറിയച്ഛ..." നിയ ഒരു ചിരിയോടെ പറഞ്ഞു.

മീരയും ഇഡിയപ്പം വച്ച കാസറോൾ ടേബിളിൽ വച്ചിട്ട്, അവർക്കൊപ്പം ഇരുന്നു.

മൂന്നു പേരും ആകെ സൈലന്റ് ആയിരുന്നു.

മിണ്ടാതെ ഇരുന്നു കഴിക്കുന്ന അവരെ കണ്ടപ്പോഴേ, മീരയ്ക്കും ചന്ദ്രശേഖറിനും ഡൌട്ട് അടിച്ചു.

"എന്തോ ഉണ്ടല്ലോ, ചന്ദ്രേട്ടാ? മൂന്നെണ്ണവും ഉണ്ടായിട്ടും, വല്ലാത്ത ഒരു സൈലെൻസ്‌... എന്താ പിള്ളാരെ? കോളേജിൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ?" മീര ഒരു ടീച്ചറിന്റെ കൂർത്ത നോട്ടം മൂന്നു പേർക്കും നേരെ പായിച്ചു.

"ഹേയ് കോളേജിൽ പ്രശ്നം ഒന്നും ഇല്ലമ്മ..." മിക്കി ഉറപ്പു പറഞ്ഞു.

"പിന്നെ എവിടെ ആണ് പ്രശ്നം? കറങ്ങാൻ പോവാൻ അല്ല എന്തായാലും... അതിനു ചോദ്യവും പറച്ചിലും ഒന്നും ഇല്ലല്ലോ... ഇറങ്ങി ഒരു പോക്കല്ലേ... ഇത് വേറെ എന്തോ ആണ് മീര...! നിങ്ങള്ക്ക് ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?" ചന്ദ്രശേഖർ ചോദിച്ചു.

അവർ പരസ്പരം നോക്കി. നിയയും നിക്കിയും, മിക്കിയോട് പറയാൻ കണ്ണ് കാണിച്ചു.

അത് മീര ശ്രദ്ധിച്ചു...

"എന്താ മിയാ... എന്താ കാര്യം?"

മിക്കി എങ്ങനെ പറഞ്ഞു തുടങ്ങും എന്ന് അറിയാതെ ഇരുന്നു. മുന്നേ റിഹേർസൽ നടത്തിയ കാര്യം ഒക്കെ അവളുടെ മനസ്സിൽ നിന്ന് ആവി ആയായിരുന്നു.

"അത്... അച്ഛാ... അമ്മാ... ഒരു കാര്യം..."

"മനസ്സിലായി എന്തോ പറയാൻ ഉണ്ടെന്നു... അതെന്താണ് എന്ന് പറ, പാറൂസേ..." ചന്ദ്രശേഖർ അവൾക്കു നേരെ തിരിഞ്ഞിരുന്നു.

"എന്താ മോളെ പ്രെശ്നം? നീ എന്തിനാ ഞങ്ങളോട് ഒരു കാര്യം പറയാൻ ഇങ്ങനെ കഷ്ടപ്പെടുന്നത്...? അപ്പൊ എന്തോ സീരിയസ് കാര്യം ആണ്... പറ മിയ... എന്തായാലും നമുക്ക് വഴിയുണ്ടാക്കാം... നീ ധൈര്യം ആയി പറഞ്ഞോ...!" മീര അവളുടെ അടുത്ത് വന്നു നിന്നു. മിക്കിയുടെ അടുത്ത് ഇരുന്നിരുന്ന നിയ, അവർക്കു ഇരിക്കാനായി, ആ ചെയറിൽ നിന്ന് മാറി കൊടുത്തു.

ഇപ്പൊ മീരയുടെയും ചന്ദ്രശേഖരിന്റെയും നടുക്കാണ് മിക്കി.

അവൾ രണ്ടു പേരെയും ഒന്ന് നോക്കി.

"അത്... അച്ഛേ... സിദ്ധാർഥ് ചേട്ടൻ ഇല്ലേ...?"

മീരയും ചന്ദ്രശേഖറും എന്തോ മനസ്സിലായത് പോലെ തമ്മിൽ പെട്ടന്ന് ഒന്ന് നോക്കി. അവരുടെ നോട്ടം വീണ്ടും മിക്കിയിലേക്കു തിരിച്ചു.

"ഹ്മ്മ്... സിദ്ധാർഥ് ഉണ്ട്..."

"ആ ചേട്ടന്... എന്നെ ഇഷ്ടാണ്..." ഒന്ന് നിർത്തിയിട്ടു, ചന്ദ്രശേഖറിനെ നോക്കി അവൾ പറഞ്ഞു..." എനിക്കും..."

ചന്ദ്രശേഖർ ദൂരേക്ക്‌ നോക്കി ഒരു ദീർഘശ്വാസം എടുത്തു. മിക്കി മീരയെ നോക്കിയപ്പോ, അവരും എങ്ങോട്ടോ നോട്ടം പായിച്ചിരിക്കുകയാണ്.

"എന്തെങ്കിലും ഒന്ന് പറ..." അവൾ രണ്ടു പേരെയും നോക്കി ദയനീയം ആയി ചോദിച്ചു...

അൽപ നേരം ഒന്നും മിണ്ടാതിരുന്നിട്ടു, ചന്ദ്രശേഖർ പറഞ്ഞു തുടങ്ങി. .." ഞങ്ങൾക്ക് തോന്നിയിരുന്നു പാറു... നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പിൽ കവിഞ്ഞു ഒരു ബന്ധം ഉണ്ടെന്നു... അന്ന് നിനക്ക് ആക്സിഡന്റ് പറ്റിയപ്പോ ശരണ്യ എന്തിന് അത് ചെയ്തു എന്ന് ചോദിച്ചപ്പോൾ പറഞ്ഞ കഥ കേട്ടപ്പോൾ ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. പിന്നെ സിദ്ധാർത്ഥിന്റെ അന്നത്തെ അവസ്ഥ ഞങ്ങളൊക്കെ കണ്ടതല്ലേ. .. അന്നേ അറിയാമായിരുന്നു അവനു അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നു. നിന്റെ കാര്യത്തിൽ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ, നീ വന്നു പറയും എന്ന് ഞങ്ങൾക്ക് തോന്നി. അത് കൊണ്ട്, ഇത് കേട്ടപ്പോ അത്ര ഷോക്ക് ഒന്നും തോന്നുന്നില്ല. പക്ഷെ പാറു... മോളിപ്പോ പഠിക്കുവല്ലേ... പഠിത്തത്തിൽ വേണ്ടേ അപ്പൊ ശ്രദ്ധിക്കേണ്ടത്... അതിനിടയ്ക്ക് ഈ പ്രേമം ഒക്കെ...സിദ്ധാർഥ്, നല്ല പയ്യൻ ആണ്... അവനു നിന്നോട് അത്രയ്ക്ക് ഇഷ്ടം ഉണ്ടെങ്കിൽ, നിന്റെ പഠിത്തം കഴിയുമ്പോ, വീട്ടുകാരും ആയി ഇവിടെ വന്നു ആലോചിക്കട്ടെ... നമുക്ക് അപ്പൊ ആലോചിക്കാം..."

"അത് അച്ഛേ... നാളെ സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ വരും ഇവിടെ... നിങ്ങളോട് സംസാരിക്കാൻ..." മിക്കി തപ്പി തടഞ്ഞു പറഞ്ഞു.

ഇത്തവണ അവര് രണ്ടു പേരും ഞെട്ടി. മക്കൾ അവർ വിചാരിച്ചതിലും ഫാസ്റ്റ് ആണ് എന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത്.

"മോളെ... നാളെ...?" മീര എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു.

"പ്ളീസ്, അമ്മാ... എനിക്ക് അത്രയ്ക്ക് ഇഷ്ടാണ്... തിരിച്ചും അതേ... നിങ്ങൾ എതിര് പറയരുത്..." മിക്കി മീരയുടെ കയ്യിൽ മുറുകെ പിടിച്ചു.

"സിദ്ധുവേട്ടൻ നല്ല ചേട്ടൻ ആണ് 'മീരമ്മേ ... നിങ്ങൾ എവിടെ വേണം എങ്കിലും അന്വേഷിച്ചോ... ഇവളെന്നു വച്ചാൽ ജീവൻ ആണ് സിദ്ധുവേട്ടന്..." നിക്കി സിദ്ദുവിനുള്ള വക്കാലത്തും ആയി വന്നു.

"അതെ ചെറിയമ്മേ... നിങ്ങള് സിദ്ധുവേട്ടനോട് ഒരു തവണ സംസാരിച്ചു നോക്കിയാൽ മതി... അപ്പൊ മനസ്സിലാവും... അത്രയ്ക്കിഷ്ടാണ് മിക്കിയെ..." നിയയും കട്ട സപ്പോർട്ടും ആയി കൂടെ ഉണ്ട്.

മീരയും ചന്ദ്രശേഖറും പരസ്പരം നോക്കി.

"ഹ്മ്മ്. .. നാളെ എന്തായാലും അവർ വരട്ടെ, ഞങ്ങൾ സംസാരിക്കാം. പക്ഷെ കുട്ടിക്കളി അല്ല... മിയാ... ജീവിതം ആണ്. നിങ്ങൾ ഈ പറഞ്ഞ ഉറപ്പു ഞങ്ങൾക്ക് തോന്നിയില്ലെങ്കിൽ , ഞങ്ങൾ എടുക്കുന്ന ഡിസിഷൻ ആയിരിക്കും ഫൈനൽ. എന്തൊക്കെ സംഭവിച്ചാലും. " മീര താക്കീതു പോലെ പറഞ്ഞു.

"മതി. .. അത് മതി. .." അവർ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു. കാരണം, സിദ്ധാർഥിനോട് ഒരിക്കൽ സംസാരിച്ചാൽ, അവർക്കു ഇഷ്ടമാവും എന്ന് മൂവർസംഘത്തിനു ഉറപ്പായിരുന്നു.

*************************************************************************************************************************************

പറഞ്ഞത് പോലെ തന്നെ സിദ്ധാർഥും ഫാമിലിയും പതിനൊന്നു മണി കഴിഞ്ഞപ്പോ തന്നെ, മിക്കിയുടെ വീട്ടിൽ എത്തി.

ചന്ദ്രശേഖറും മീരയും അവരെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. അവർക്കു തമ്മിൽ പരിചയക്കുറവില്ലായിരുന്നു.

ശങ്കറിനെ നേരത്തെ കണ്ടിട്ടുണ്ടല്ലോ! ശ്രീദേവിയെ കണ്ടിട്ടില്ലെങ്കിലും, മീരയുമായി ഇടയ്ക്കു അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. അത് കാരണം, സ്റ്റാർട്ടിങ് trouble ഒന്നും ഉണ്ടായില്ല.

അപ്പു വന്നപ്പോൾ തന്നെ, മീരയോട് ചോദിച്ചു, മിക്കിയെ കാണാൻ ആയി അവളുടെ റൂമിലേക്ക് ഓടി. അവിടെ നിയയും നിക്കിയും ഉണ്ടായിരുന്നു.

അൽപ നേരത്തെ, കുശലാന്വേഷണത്തിനു ശേഷം, ശങ്കർ തന്നെ ആണ് കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയത്.

"ചന്ദ്രശേഖറിന് ഞങ്ങൾ എന്തിനാ വന്നിരിക്കുന്നത് എന്ന് അറിയാല്ലോ... എന്റെ മോന്, നിങ്ങളുടെ മോളെ ഇഷ്ടം ആണ്... കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന് ഞങ്ങളോടു പറഞ്ഞപ്പോ. അതിനെ എതിർക്കാനായി ഒരു കാരണങ്ങളും ഞങ്ങൾ കണ്ടില്ല. മോളെ ഞങ്ങൾ കണ്ടിട്ടുണ്ട്... ഞങ്ങൾക്കും അവളെ ഇഷ്ടപ്പെട്ടു. പിന്നെ സിദ്ധുന്റെ കോഴ്സ് കഴിഞ്ഞു... അവൻ placed ആയി... കുറച്ചു നാള് ജോലി ചെയ്തിട്ട്, ബിസിനസ് take over ചെയ്യാൻ ആണ് അവന്റെ പ്ലാൻ... പിന്നെ എന്റെ മോന് നിങ്ങളുടെ മോളെക്കാൾ നല്ലൊരു പെണ്ണിനെ കണ്ട് പിടിച്ചു കൊടുക്കാൻ പറ്റും എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല... അവളെ കണ്ട അന്ന് തൊട്ടു, അവന്റെ മനസ്സിൽ അവള് മാത്രേ ഉള്ളൂ... നിങ്ങൾക്കും താൽപ്പര്യം ആണെങ്കിൽ, നമുക്ക് ആലോചിക്കാം..."

"മോള് ഇന്നലെ ആണ് ഞങ്ങളോട് പറയുന്നത്. .. സിദ്ധാർത്ഥിനെ ഞങ്ങൾക്കും അറിയാവുന്നതാണല്ലോ... എതിർക്കേണ്ടതായി യാതൊരു കാരണങ്ങളും ഞങ്ങളും കാണുന്നില്ല... പക്ഷെ ആകെ ഉള്ള ഒരു മോളായതു കൊണ്ടാവാം, ഒരു ടെൻഷൻ... പോരാത്തതിന് അവള് കൊച്ചു കുട്ടിയും. .." ചന്ദ്രശേഖർ ഒരല്പം വിഷമത്തോടെ പറഞ്ഞു നിർത്തി.

"അങ്കിൾ പറയുന്നത് എനിക്ക് മനസ്സിലാവും... മിക്കിയുടെ കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് മതി കല്യാണം... ഇനിയും ഒരു ഒളിച്ചു കളി ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. അത് കൊണ്ടാണ്, എനിക്ക് ഒരു ജോലി ആയതും, ഞാൻ ഇവരെയും കൂട്ടി നിങ്ങളെ കാണാൻ വന്നത് . എത്ര നാളു വേണം എങ്കിലും ഞാൻ കാത്തിരുന്നോളാം അങ്കിൾ... അവളെ എനിക്ക് തന്നെ കൈ പിടിച്ചു തരാം എന്ന് ഒരു വാക്കു മാത്രം പറഞ്ഞാൽ മതി. പൊന്നു പോലെ നോക്കിക്കോളാം ഞാൻ... "സിദ്ധു അയാളുടെ കൈ പിടിച്ചു, കണ്ണുകളിൽ നോക്കി പറഞ്ഞു.

അവന്റെ കണ്ണിൽ തെളിഞ്ഞു നിന്ന ആത്മാർത്ഥത മനസ്സിലാക്കിയാവാം, ചന്ദ്രശേഖറിന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു.

"ഹ്മ്മ്... ഞങ്ങൾക്ക് സമ്മത കുറവൊന്നും ഇല്ല സിദ്ധു... ഒരു അച്ഛൻ എന്ന നിലയ്ക്കുള്ള ടെൻഷൻ പറഞ്ഞു എന്നേ ഉള്ളു."

അപ്പോഴാണ് മീര ചായയും ആയി അങ്ങോട്ട് വന്നത്. മീരയുടെ പുറകെ, പലഹാരങ്ങളും ആയി, ശ്രീദേവിയും ഉണ്ട്.

"മീര, മോളെ വിളിക്കു..." ചന്ദ്രശേഖർ പറഞ്ഞു. മീര സ്റ്റേർസിന്റെ അടുത്ത് ചെല്ലുമ്പോഴെക്കു, പകുതി വഴിയിൽ നിന്ന് തിരിച്ചു മുകളിലേക്ക് ഓടുന്ന നാലെണ്ണത്തിനെ ആണ് കണ്ടത്.

"ഓടണ്ട... ഇങ്ങു പോരെ..." മീര വിളിച്ചു.

അത് അവിടെ ഇരുന്നിരുന്നവരും കേട്ടു. എല്ലാത്തിന്റെയും സ്വഭാവം നല്ലോണം അറിയാവുന്നതു കാരണം, ആർക്കും ഞെട്ടൽ ഒന്നും ഇല്ല. എല്ലാവരും ചിരി ആണ്.

ചമ്മി വളിച്ചു, നാല് പേരും ഇറങ്ങി വന്നു. നിയയും നിക്കിയും അടുക്കളയിലേക്കു സ്കൂട്ട് ആയി.

മിക്കിയും അപ്പുവും ഹാളിലേക്ക് വന്നു. ശ്രീദേവി വന്നു മിക്കിയെ പിടിച്ചു അവരുടെ അടുത്തിരുത്തി.

അവളെ തന്നെ നോക്കി ഇരിക്കുന്ന സിദ്ധുവിന്റെ കണ്ണുകളെ അവൾ മനപ്പൂർവം അവഗണിച്ചു. വേറെ ഒന്നും അല്ല, പരെന്റ്സ് ഒക്കെ ഉള്ളതിന്റെ ഒരു ചളിപ്പു... അത്രേ ഉള്ളൂ...

"എല്ലാം കേട്ടല്ലോ, അല്ലെ?" ചന്ദ്രശേഖർ മിക്കിയെ നോക്കി ചോദിച്ചു.

അവൾ തലയാട്ടി.

"രണ്ടു കൂട്ടർക്കും താൽപ്പര്യം ആയ സ്ഥിതിക്ക്, നമുക്ക് അടുത്ത കാര്യങ്ങളിലേക്ക് കടക്കാം." ശങ്കർ അത് പറഞ്ഞപ്പോൾ, എത്ര വേണ്ട എന്ന് വച്ചിട്ടും, മിക്കിയുടെ നോട്ടം, സിദ്ധുവിന്റെ മേലെക്കു പാളി വീണു. ആ നോട്ടം പ്രതീക്ഷിച്ചിരുന്നത് പോലെ, സിദ്ധു ആരും കാണാതെ, അവളെ sight അടിച്ചു കാണിച്ചു.

പൊട്ടിവിടർന്ന ചിരി ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്, അവൾ മുഖം താഴ്ത്തി.

"ഞങ്ങൾക്ക് ജാതകത്തിൽ അത്ര വിശ്വാസം ഇല്ല... എന്റെയും ദേവിയുടെയും ജാതകം നോക്കിയിട്ടില്ല. ഞങ്ങൾ ഇന്നും നല്ല ഹാപ്പി ആയി തന്നെ ജീവിക്കുന്നുണ്ട്. പക്ഷെ നിങ്ങള്ക്ക് നോക്കാം. മോന്റെ ജാതകം എടുത്തു കൊടുക്കു, ദേവി..."

ശ്രീദേവി ബാഗിൽ നിന്ന്, സിദ്ധുവിന്റെ ജാതകം എടുത്തു മീരയുടെ കയ്യിൽ കൊടുത്തു.

"ആക്ച്വലി, ഇഫ് യൂ ഡോണ്ട് മൈൻഡ്, ഇവിടെ അടുത്ത് ഒരു ജ്യോത്സ്യൻ ഉണ്ട്... ഇപ്പൊ 11 കഴിഞ്ഞതല്ലേ ഉള്ളു, ഞാൻ ഇത് ഒന്ന് കൊണ്ട് പോയി, ഇപ്പൊ തന്നെ നോക്കിക്കുന്നതിൽ വിരോധം ഉണ്ടോ?" ചന്ദ്രശേഖർ ചോദിച്ചു?..." വേറെ ഒന്നും അല്ല... തറവാട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ ഇത് നിർബന്ധം ആണ്... ഇത് ഒന്ന് നോക്കി, എല്ലാം ശരി ആണെങ്കിൽ മുന്നോട്ടുള്ളതു സംസാരിക്കുകയാണെങ്കിൽ, ആ ഒരു uncertainity ഒഴിവാക്കാം അല്ലോ... അത് കൊണ്ട് ചോദിച്ചതാ..."

"അതിനെന്താ... ഞാനും വരാം കൂടെ... സമയം കളയാതെ നമുക്ക് വേഗം ഇറങ്ങാം..." ശങ്കർ എഴുന്നേറ്റു.

അപ്പൊ തന്നെ അവർ രണ്ടു പേരും ജ്യോത്സ്യന്റെ അടുത്തേക്ക് പോയി.

മിക്കിക്കു വീണ്ടും ടെൻഷൻ അയി തുടങ്ങി. അവർ പുറത്തേക്കും, മീരയും ശ്രീദേവിയും കിച്ചനിലേക്കും പോയപ്പോൾ, സിദ്ധു എഴുന്നേറ്റു, മിക്കിയുടെ അടുത്ത് വന്നിരുന്നു. അവിടെ ഇരുന്ന അപ്പുവിനെ ഓടിച്ചു, അടുക്കളയിലേക്കു വിട്ടു.

അവൾ പോയതും, സിദ്ധു, നഘവും കടിച്ചിരിക്കുന്ന, മിക്കിയുടെ നേർക്ക് തിരിഞ്ഞു.

അവളുടെ കയ്യിൽ ഒരു കുഞ്ഞു അടി കൊടുത്തു, ഒരു പേട എടുത്തു അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു.

"നഖം തിന്നു തീർക്കാതെ... ആ പേട കഴിക്കു...."

"കണ്ണേട്ടാ... എനിക്ക് പേടി ആവുന്നു... ജാതകത്തിൽ എന്തെങ്കിലും പ്രശ്നം വന്നാലോ?" അവൾ പേടിയോടെ പേടയും കഴിച്ചു കൊണ്ട് അവനെ നോക്കി.

"ഒരു പ്രശ്നവും വരില്ല. നീ നോക്കിക്കോ... കിട്ടില്ല എന്ന് കരുതിയപ്പോഴൊക്കെ ദൈവം ആണ്, നിന്നെ എന്റെ അടുത്ത് എത്തിച്ചിട്ടുള്ളത്... ആ ദൈവം ഒരു ജാതകം കൊണ്ടൊന്നും നിന്നെ എന്റെ അടുത്ത് നിന്ന് തട്ടിപ്പറിക്കില്ല." അവൻ ഉറപ്പോടെ പറഞ്ഞു.

"ഉറപ്പാണോ?" അവളുടെ കണ്ണുകളിലെ പേടി ഇപ്പോഴും പോയിട്ടില്ല.

"നിനക്കെന്നെ വിശ്വാസം ഇല്ലേ?" അവന്റെ മുഖത്താണെങ്കിൽ ഒടുക്കത്തെ കോൺഫിഡൻസ്. അത് കണ്ടപ്പോൾ അവൾക്കും അല്പം ധൈര്യം ഒക്കെ വച്ചു...

കുറച്ചു കഴിഞ്ഞപ്പോൾ നിയയും നിക്കിയും അപ്പുവും അവരുടെ കൂടെ വന്നിരുന്നു.

ഒരു മണിക്കൂറിനുള്ളിൽ, ശങ്കറും ചന്ദ്രശേഖറും തിരിച്ചു വന്നു. അവരുടെ മുഖത്തെ തെളിച്ചം കണ്ടപ്പോഴേ, എല്ലാവര്ക്കും സന്തോഷം ആയി.

"പത്തിൽ ഒൻപതു പൊരുത്തം ഉണ്ട്... ധൈര്യം ആയി മുന്നോട്ടു പൊയ്ക്കോളാൻ ആണ് ജ്യോത്സ്യർ പറഞ്ഞത്." ചന്ദ്രശേഖർ സന്തോഷത്തോടെ പറഞ്ഞു.

മിക്കിയും സിദ്ധുവും സന്തോഷത്തോടെ പരസ്പരം നോക്കി.

ഉച്ച ആയതു കൊണ്ട്, മീര എല്ലാവര്ക്കും ഊണ് എടുത്തു.

ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു, എല്ലാവരും ബാക്കി കാര്യങ്ങൾ സംസാരിക്കാൻ ആയി ഒരുമിച്ചിരുന്നു.

സിദ്ധുവിനെ അടക്കം, പിള്ളേരെ എല്ലാം, മുകളിലേക്കു പറഞ്ഞു വിട്ടു.

താഴെ എന്താ നടക്കുന്നത് എന്ന് അറിയാതെ, സിദ്ദുവിന് ഒഴികെ എല്ലാവര്ക്കും ഒരു വിമ്മിഷ്ടം ആയിരുന്നു. ഇടയ്ക്കു ഒളിച്ചു കേൾക്കാൻ നോക്കി എങ്കിലും, മീര വീണ്ടും കയ്യോടെ പൊക്കി, ഓടിച്ചു വിട്ടു.

കുറച്ചു കഴിഞ്ഞപ്പോ, അവരെ താഴ്ത്തേക്കു വിളിപ്പിച്ചു.

അനുസരണ ഉള്ള കുട്ടികൾ ആയി, എല്ലാവരും താഴേക്കു ചെന്നു.

മിക്കിയെയും സിദ്ധുവിനെയും അടുത്തടുത്ത കസേരയിൽ ഇരുത്തി, അവർ സംസാരിച്ചു തുടങ്ങി.

ശങ്കർ ആണ് പറഞ്ഞു തുടങ്ങിയത്..."നിങ്ങളുടെ ഇഷ്ടം പോലെ തന്നെ എല്ലാം ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. മോളുടെ പഠിത്തം കഴിഞ്ഞിട്ടുള്ള, ആദ്യത്തെ ശുഭ മുഹൂർത്തത്തിൽ കല്യാണം. നിശ്ചയം ഇപ്പൊ നടത്തണ്ട കാര്യം ഉള്ളതായി ഞങ്ങൾക്ക് തോന്നുന്നില്ല. നിങ്ങള്ക്ക് അത് വേണം എന്നുണ്ടെങ്കിൽ, കല്യാണത്തിന് മുന്നേ ഒരു ദിവസം നമുക്ക് അത് നടത്താം. പോരെ?"

രണ്ടു പേരും സന്തോഷത്തോടെ തലയാട്ടി.

"ശരി... അത്രയും നിങ്ങൾക്കിഷ്ടം ഉള്ള കാര്യം... ഇനി ഞങ്ങൾക്ക് ഇഷ്ടം ഉള്ള ഒരു കാര്യം നിങ്ങൾ കേൾക്കണം. നിങ്ങളുടെ കല്യാണത്തിന് ഇനി 3 വർഷങ്ങൾ ഉണ്ട്... അത്രയും വലിയ ഒരു ഗാപ് വീട്ടുകാരെ സംഭന്ധിച്ചടുത്തോളും, വളരെ അധികം ടെൻഷൻ നിറഞ്ഞ ഒരു ടൈം ആണ്... പ്രത്യേകിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്ക്..."

സിദ്ധുവും മിക്കിയും മനസ്സിലാവാതെ, തമ്മിൽ നോക്കി.

"ഞാൻ എന്താ പറഞ്ഞു വരുന്നേ എന്ന് വച്ചാൽ, ഈ മൂന്നു വര്ഷം നിങ്ങൾ തമ്മിൽ contact ചെയ്യാൻ പാടില്ല. കല്യാണം ഉറപ്പിച്ചു, പല കാരണങ്ങൾ കൊണ്ടും പിന്നീട് മുടങ്ങി പോയ, നിരവധി cases ഉണ്ടായിട്ടുണ്ട്. നിങ്ങൾ അങ്ങനെ പിരിയും എന്ന് അല്ല പറയുന്നത്... പക്ഷെ ഞങ്ങളുടെ ഒരു ഉറപ്പിന്, ഒരു സമാധാനത്തിനു... നിങ്ങൾ തമ്മിൽ contact ഒന്നും ഉണ്ടാവില്ല എന്ന് ഞങ്ങൾക്ക് വാക്കു തരണം. പറ്റുവോ?" ശങ്കർ പറഞ്ഞു നിർത്തി.

കണ്ണിപ്പൊ തള്ളി പുറത്തു വീഴും എന്ന് പറഞ്ഞത് പോലെ ആണ് രണ്ടു പേരുടെയും ഇരിപ്പു.

പുറകിൽ നിൽക്കുന്ന നിയയും നിക്കിയും വരെ ഞെട്ടിയിട്ടുണ്ട്....

"സിദ്ധു... നീ ആണ് ഇതിനു ഒരു ഉത്തരം പറയേണ്ടത്... " ശങ്കർ മകനെ നോക്കി.

"അച്ഛാ... അത്.. ഞാൻ... എങ്ങനെ..." സിദ്ധാർത്ഥിന് പറയാൻ വാക്കുകൾ ഇല്ല.

"നിങ്ങൾ ഞങ്ങളുടെ സൈഡിൽ നിന്ന് കൂടെ ചിന്തിക്കണം. നിങ്ങളുടെ ഇഷ്ടത്തിന് കൂടെ നിന്നതിനു പ്രതിഫലം ചോതിക്കുവാനെന്നു തന്നെ കരുതിക്കോ...." ശങ്കർ വിട്ടുവീഴ്ചാ മനോഭാവം ഇല്ലാതെ പറഞ്ഞു.

"പാറുവിനെ കിട്ടാൻ അങ്ങനെ ഒരു ത്യാഗം ചെയ്യണം എങ്കിൽ... ഞാൻ അതിനു റെഡി ആണ്..." സിദ്ധാർഥ് പറഞ്ഞു.

മിക്കി ഞെട്ടിത്തിരിഞ്ഞു, അവനെ നോക്കി. അവൻ ഒന്നും ഇല്ല എന്ന് അവളെ കണ്ണ് കാണിച്ചു.

ചന്ദ്രശേഖർ എഴുന്നേറ്റു, സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു. സിദ്ധുവും എഴുന്നേറ്റു.

അയാൾ അവന്റെ കൈ പിടിച്ചു പറഞ്ഞു, "താങ്ക് യു , സിദ്ധു... നിങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... പക്ഷെ, ഇന്നത്തെ കാലം... ഒന്നേ ഉള്ളു എനിക്ക്... അതിനെ കൈപിടിച്ച് ഏൽപ്പിക്കുന്നത് വരെ, അല്പം ടെന്ഷനോടെ അല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ദേഷ്യം തോന്നരുത്. "

"ഹേയ് അങ്കിൾ... എനിക്ക് അറിയാം അങ്കിൾ ന്റെ ടെൻഷൻ. എനിക്കും ഇല്ലേ ഒരു പെങ്ങൾ... അവളുടെ കാര്യം വരുമ്പോഴും ഞാനും ഇങ്ങനെ ഒക്കെ തന്നെ യെ പെരുമാറുള്ളു... സൊ അങ്കിൾ വിഷമിക്കണ്ട... പൂർണ്ണ മനസ്സോടെ ആണ് ഞാൻ സമ്മതിക്കുന്നത്." സിദ്ധു അയാൾക്ക്‌ ഉറപ്പു കൊടുത്തു.

ഇതൊക്കെ കണ്ടും കേട്ടും, ഇപ്പൊ പൊട്ടും എന്നുള്ള രീതിയിൽ ഇരിക്കുന്ന മിക്കിയെ മീര ആണ് ശ്രദ്ധിച്ചത്...

"സിദ്ധുവിനെ അല്ല സമ്മതിപ്പിക്കേണ്ടത്... ചന്ദ്രേട്ടന്റെ മോളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ..."

എല്ലാവരും അപ്പോഴാണ് മിക്കിയുടെ മുഖം കാണുന്നത്. സിദ്ധു അടക്കം എല്ലാവർക്കും ചിരി പൊട്ടി.

അത് കൂടെ കണ്ടതും, അവൾ ചവിട്ടി തുള്ളി, അവളുടെ റൂമിലേക്ക് പോയി.

സിദ്ധു ചന്ദ്രശേഖറുടെ മുഖത്തേക്ക് നോക്കി.

അയാൾ മുകളിലേക്ക് പോയിക്കോളാൻ, സിദ്ദുവിന് അനുവാദം നൽകി.

അവൻ അവളുടെ റൂമിൽ ചെല്ലുമ്പോ, മിക്കി ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട്. അവൻ ചെന്ന് അടുത്തിരുന്നു.

അവൻ വന്നത് അറിഞ്ഞിട്ടും, അവൾ അനങ്ങിയില്ല.

അവസാനം അവൻ വിളിച്ചു... "പാറു...."

ഒരു അനക്കവും ഇല്ല...

"ഡി പാറു..."

വീണ്ടും നോ അനക്കം. ..

അടുത്ത പടി ആയി, അവൻ അവളുടെ കഴുത്തിൽ ഇക്കിളി ഇട്ടു. അതിൽ അവൾക്കു അനങ്ങാതെ ഇരിക്കാൻ ആയില്ല. ചാടി എഴുന്നേറ്റു, അവനോട് ദേഷ്യപ്പെട്ടു..." ദേ പൊയ്ക്കോണം എന്റെ മുന്നിൽന്നു... വാക്കും കൊടുത്തിട്ടു വന്നിരിക്കുവാ..." അവർ കെറുവിച്ചു തിരിഞ്ഞിരുന്നു.

അവൻ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.

"നീ എന്താടാ ഇങ്ങനെ... നമ്മൾ അവരുടെ സൈഡിൽ നിന്ന് കൂടെ ആലോചിക്കണ്ടേ... ഇത്രയും നാള് കഴിഞ്ഞു ഒരു കല്യാണം എന്ന് പറയുമ്പോള്, അതിനിടയിൽ പലതും സംഭവിക്കാം... നിന്നെയും എന്നെയും സേഫ് ആയി വയ്ക്കാൻ അവര് കണ്ട ഒരു മുൻകരുതൽ മാത്രം ആണ് ഇത്... നമ്മൾ അത് കൂടെ മനസ്സിലാക്കേണ്ടേ..." അവൻ അവളുടെ തോളിൽ താടി വച്ചു.

"എനിക്കറിയാം... എന്നാലും... എങ്ങനെയാ ഇത്ര നാള് ഒന്ന് കാണാതെയോ മിണ്ടാതെയോ ഇരിക്കുന്നത്... എനിക്ക് പറ്റില്ല കണ്ണേട്ടാ..." അവൾ തിരിഞ്ഞു അവനെ നോക്കി.

"ഇത്ര എങ്കിലും നമ്മൾ അവർക്കു വേണ്ടി ചെയ്യണം പാറു... അവരുടെ സമാധാനത്തിനു... ബുദ്ധിമുട്ടാണ്... ഇല്ലന്നു പറയുന്നില്ല... പക്ഷെ നമ്മൾ അത് ചെയ്യണം... അവർക്കു വേണ്ടി... " അവനെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു...."എന്ത് കാര്യം ഉണ്ടെങ്കിലും നീ ഋഷിയെയോ ജഗ്ഗുവിനെയോ വിളിച്ചാൽ മതി. അവന്മാര് കാണുല്ലോ എപ്പോഴും എന്റെ കൂടെ... ചെന്നൈയിലും ഞങ്ങൾ ഒരുമിച്ചല്ലേ... നിന്റെ കാര്യം അറിയണം എങ്കിൽ, ഞാൻ നിയയെ വിളിച്ചോളാം... എന്റെ ഒരു കാര്യം പോലും നീ അറിയാതെ പോവില്ല. .. പോരെ? " അവന്റെ നെഞ്ചിൽ കിടക്കുന്ന മിക്കിയുടെ കവിളിൽ തഴുകിക്കൊണ്ടു പറഞ്ഞു.

മിക്കി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല... അവനും അറിയാം ആയിരുന്നു മൂന്നു വര്ഷം എത്രത്തോളും ബുദ്ധിമുട്ടും എന്ന്. .. പക്ഷെ, എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയും അവളെ സ്വന്തമാക്കാൻ എന്ത് കഷ്ടപ്പാട് സഹിക്കാനും അവൻ തയ്യാർ ആയിരുന്നു....

കുറച്ചു നേരം, അവർ അങ്ങനെ തന്നെ ഇരുന്നു.

പിന്നീട്, പോവാൻ ആയി എഴുന്നേറ്റു...

ഡോറിനടുത്തു എത്തിയപ്പോ, മിക്കി സിദ്ധുവിന്റെ കയ്യിൽ പിടിച്ചു നിർത്തി.

ഡോർ പതിയെ ചാരി, അവൾ മതിലിലേക്കു ചാരി നിന്നു , അവനു നേരെ കൈ നീട്ടി.

അവൻ അവളിലേക്ക് ചേർന്ന് നിന്നു, അവളെ ഇറുകെ പുണർന്നു. അവളുടെ മുഖത്തും, കഴുത്തിലും ഒക്കെ അവന്റെ അധരങ്ങൾ ഓടി നടന്നു. ഒടുവിൽ അവ അവളുടെ അധരങ്ങളോട് ചേർത്തു , പരസപരം അലിഞ്ഞു ചേരാന് എന്നോണം, ദീർഘമായും ഗാഢമായും ചുംബിച്ചു... ഒരു കിതപ്പോടെ അകന്നു മാറുമ്പോൾ, അവരുടെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

പക്ഷെ പരസപരം ഉറപ്പു നൽകുന്ന ഒരു ചിരി അവരുടെ ചുണ്ടിൽ മൊട്ടിട്ടിരുന്നു.

താഴെ അവരെയും കാത്തിരിക്കുകയായിരുന്നു ബാക്കി ഉള്ളവർ. വൈകാതെ തന്നെ, അവളുടെ കണ്ണേട്ടനും കുടുംബവും, അവരോടു യാത്ര ചോദിച്ചിറങ്ങി... കാറിലേക്ക് കയറുന്നതിനു മുന്നേ, അവളെ ഒരു നിമിഷം അവൻ നോക്കി നിന്നു. കണ്ണുകൾ ചിമ്മാതെ അവളും... മൗനമായി യാത്ര ചോദിച്ചു, അവൻ ദൂരേയ്ക്ക് മായുമ്പോൾ, അവൾ അവനിലേക്ക്‌ എത്താനുള്ള ദിവസങ്ങൾ എണ്ണി തുടങ്ങിയിരുന്നു....

കാര് പോയ വഴിയിലേക്ക്, നിറകണ്ണുകളും ആയി നിൽക്കുന്ന അവളെ കണ്ടപ്പോൾ, മീരയുടെ കണ്ണും നിറഞ്ഞു. അവളുടെ മുടിയിൽ അവർ തഴുകിയപ്പോഴാണ്, മിക്കി സ്വബോധത്തിലേക്കു വരുന്നതു... അവർക്കു മനോഹരമായ ഒരു പുഞ്ചിരിയും, കവിളിൽ ഒരു ഉമ്മയും സമ്മാനിച്ച് അവൾ, അകത്തേക്ക് പോയി... അവൾക്കു എന്തിനും ഏതിനും താങ്ങായും തണലായും ഉള്ള അവളുടെ കൂട്ടുകാരികൾ അവൾക്കായി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മനസ്സിൽ ഒരു കുന്നോളം വിഷമം ഉണ്ടെങ്കിലും അതിനെ മറികടക്കുവാൻ, അവൾക്കു ഒരു കടലോളം പ്രതീക്ഷകൾ ഉണ്ടായിരുന്നു.... ആകാശത്തോളം പ്രണയവും.... നാളെ ജീവിതം അവൾക്കു മുന്നിലേക്കു വച്ച് നീട്ടുന്നത് എന്താവും എന്ന് അവൾക്കറിയില്ല... പക്ഷെ ഒന്ന് അവൾക്കു ഉറപ്പായിരുന്നു... അവളുടെ പ്രണയം ... ആ പ്രണയത്തിൽ അവൾക്കു അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു... ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും, അവളുടെ പ്രണയം, അവളെ അവളുടെ പ്രാണന്റെ അടുത്തെത്തിക്കും എന്ന് അവൾക്കു അറിയാമായിരുന്നു... ജീവിതം മുഴുവൻ ജീവിച്ചു തീർക്കാൻ, ഈ ക്ഷണികമായ വിരഹത്തെ മറികടക്കാൻ ആ വിശ്വാസം മതിയായിരുന്നു അവൾക്കു....

നിങ്ങൾക്കെന്തു തോന്നുന്നു... അവർ ഈ മൂന്നു വര്ഷം എങ്ങനെ അതിജീവിക്കും? മൂന്നു വര്ഷം കഴിയുമ്പോഴും അവര് തമ്മിൽ ഉള്ള പ്രണയം ഇത് പോലെ തന്നെ നിലനിൽക്കുമോ...? എന്റെ മനസ്സ് പറയുന്നത് ഉണ്ടാവും എന്നാണു... കണ്ണനും പാറുവും ആയി അവർ ജീവിതാവസാനം വരെ ചെറിയ പിണക്കങ്ങളും, വലിയ ഇണക്കങ്ങളും, ഒത്തിരി സ്നേഹവും ആയി ജീവിക്കും. .. ജീവിക്കട്ടെ, അല്ലേ?

അവർക്കു നല്ലൊരു നാളെ പ്രതീക്ഷിച്ചു കൊണ്ട്....
.
.
.
.
രചന: സെഹ്‌നസീബ്
അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...

രചന: സെഹ്‌നസീബ്

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top