കലിപ്പൻ & കലിപ്പത്തി, ഭാഗം : 37

Valappottukal

വീട്ടിലെത്തുമ്പോ സമയം പത്താവാറായിരുന്നു. അത് ഒരു സമയമേ അല്ലെങ്കിലും, മിക്കി നല്ല tired ആയിരുന്നു.

വീട്ടിൽ എത്തി കുറച്ചു നേരം അവരൊക്കെ കൂടെ സംസാരിച്ചു ഇരുന്നു. ശ്രീദേവിക്കും ശങ്കറിനും ലക്ഷ്മിയമ്മയ്ക്കും അന്ന് എടുത്ത ഫോട്ടോസും വീഡിയോസും ഒക്കെ കാണിച്ചു കൊടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു മിക്കിയും അപ്പുവും... അതിന്റെ ഒപ്പം തന്നെ, ആ ഫോട്ടോ എടുക്കുന്നതിനു മുന്നേയും പിന്നെയും ഉണ്ടായ കാര്യങ്ങൾ ഒക്കെ വള്ളി പുള്ളി വിടാതെ രണ്ടു പേരും മത്സരിച്ചു പറയുന്നുമുണ്ട്.

കുറച്ചു നേരം അവർക്കൊപ്പം ഇരുന്നിട്ട്, സിദ്ധാർഥ് എഴുന്നേറ്റു മുകളിലേക്ക് പോയി. എങ്ങനെ പോവാതിരിക്കും! അമ്മാതിരി കലപില അല്ലായിരുന്നോ!!!

ഏതായാലും കുറച്ചു കഴിഞ്ഞപ്പോ, ഓരോരുത്തരായി കിടക്കാൻ ആയി പോയി. അപ്പുവിന് ഗുഡ് നൈറ്റും പറഞ്ഞു മിക്കിയും.

ഒന്ന് മേല് കഴുകി, അപ്പു കൊടുത്ത പൈജാമയും ടീഷർട്ടും ഇട്ടു നേരെ വന്നു ബെഡിൽ കമിഴ്ന്നു വീണു. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്...

നിയ ആണ്...

"എന്നാടി???" ഫോൺ അറ്റൻഡ് ചെയ്തപാടെ മിക്കി ചോദിച്ചു.

"ഒന്നൂല്ല... ഉറങ്ങാൻ പോകുവാ... അതിനു മുന്നേ birthday വിഷ് ചെയ്യാൻ വിളിച്ചതാ. നിക്കി ഉണ്ട് എന്ത് കൂടെ... കോൺഫെറെൻസിൽ ബാക്കി ടീമ്സും ."

ഒരു കൂട്ട ഹലോയും അതിനു പുറകെ നല്ല "അവ"താളത്തിൽ പാടിയ "ഹാപ്പി ബിർത്തഡേ" സോങ്ങും അവിടെ മുഴങ്ങി.

"ഇങ്ങനെ പാടാൻ ആണെങ്കിൽ അടുത്ത വര്ഷം തൊട്ടു എനിക്ക് വിഷ് വേണ്ട!" മിക്കി ചെവി തിരുമി.

"ഓ! ഇപ്പൊ നമ്മുടെ വിഷ് ഒന്നും പിടിക്കില്ല! അവൾക്കു treasure hunt ഒക്കെ വച്ച് ഗിഫ്റ്റ് കൊടുക്കാനും വിഷ് ചെയ്യാനും ഇപ്പൊ പുതിയ ആൾക്കാരായില്ലേ! സ്മരണ വേണടി... സ്മരണ! ഞാൻ ഒരൊറ്റ ആള് കൊണ്ടാ, നീ അങ്ങേരും, പിന്നെ അങ്ങേരുടെ ഫ്രണ്ട്സും ആയി കമ്പനി ആയതു! ഒന്നും മറക്കരുത് മിക്കി, ഒന്നും മറക്കരുത്." തങ്കു മിക്കിയെ ഓർമ്മിപ്പിച്ചു.

"നീ കാരണം മാത്രം ആണ്, അവരുമായി പണ്ടേ ഫ്രണ്ട്സാവണ്ടതിനു പകരം, കുറെ തല്ലും തൊഴിയും വാങ്ങിയിട്ട് എനിക്ക് അവരുടെ ഫ്രണ്ട്‌ ആവേണ്ടി വന്നത്! അത് കൊണ്ട് ഞാൻ അത് ഓർക്കാതിരിക്കുന്നതാവും തങ്കു, നിന്റെ ആരോഗ്യത്തിനു നല്ലതു."

തങ്കുവിന് തിരുപ്പതി ആയി എന്ന് തോന്നുന്നു. അവൾ മിണ്ടുന്നില്ല.

"എന്തായാലും നിന്റെ ബിർത്തഡേ സർപ്രൈസ് പൊളിച്ചു! വീഡിയോസ് ഒക്കെ കലക്കി! അല്ല മിക്കി, കലിപ്പന്റെ വക സ്പെഷ്യൽ സർപ്രൈസസ് ഒന്നും ഉണ്ടായില്ലേ?" നിക്കി ആണ്.

മിക്കിയുടെ മനസ്സിൽ മിറർ mazeലെ scene ആണ് ആദ്യം തെളിഞ്ഞത്... അതിന്റെ പുറകെ രാവിലത്തെ കാര്യങ്ങളും. അവൾ പോലും അറിയാതെ അവളുടെ മുഖത്തു നാണം നിറഞ്ഞു.

"ഹലോ... കട്ട് ആയോ? മിക്കി ???" വെങ്കി നീട്ടി വിളിക്കുന്നുണ്ട്.

"കട്ട് ആയില്ല... ഞാൻ ഇവിടെ ഉണ്ട്... ലൈൻ ബ്രേക്ക് ആയി ഇടയ്ക്കു... എന്താ ചോദിച്ചേ? ആ കലിപ്പന്റെ വക സർപ്രൈസ് ഇല്ലായിരുന്നോ എന്നോ? അവർ എല്ലാവരും കൂടെ ആണ് ഇത് പ്ലാൻ ചെയ്തത്!"

മിക്കിക്കു അവനും ആയി ഇന്നുണ്ടായ കാര്യങ്ങൾ ഒക്കെ പറയാൻ ചമ്മൽ തോന്നി.

പിന്നെയും അവർ കുറച്ചു നേരം കൂടെ സംസാരിച്ചിരുന്നു ഫോൺ വച്ചു.

അവൾ പിന്നെയും ഫോട്ടോസ് സ്ക്രോൾ ചെയ്തു നോക്കിക്കൊണ്ടിരുന്നു.

ഓരോ ഓർമ്മകൾ ആയി അവളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങി. കണ്ണടച്ച് ഒരു ചെറു ചിരിയോടെ അതൊക്കെ ഓർക്കുമ്പോഴാണ്, അവളുടെ ഫോൺ വീണ്ടും റിങ് ചെയ്യുന്നതു. ഫോൺ ഡിസ്‌പ്ലേയിൽ നോക്കിയാ മിക്കി, ഞെട്ടി പിടഞ്ഞു എഴുന്നേറ്റു!

'കൃഷ്ണാ... കലിപ്പൻ!!! ഇതെങ്ങനെയാ എപ്പോ ഞാൻ ഇങ്ങേരെ ഓർത്താലും, അപ്പൊ തന്നെ എന്നെ വിളിക്കുന്നെ!!' ആലോചിച്ചു കൊണ്ട് മിക്കി, കാൾ അറ്റൻഡ് ചെയ്തു.

"ഹെലോ..."

"നിന്റെ കയ്യിൽ എന്റെ കാർഡില്ലെ?"

"ആ ഉണ്ട്..."

"അതെനിക്ക് വേണം."

"ഹ്മ്മ്... നാളെ തരാം"

"നാളെ അല്ല... ഇപ്പൊ വേണം."

"ഇപ്പോഴോ?? ഈ പാതിരാത്രിക്ക് എന്തിനാ കാർഡ്? ഞാൻ കിടന്നു... നാളെ പോരേ?" അവൾ കെഞ്ചി.

പക്ഷെ ഏറ്റില്ല! "നാളെ വേണം എങ്കിൽ എനിക്ക് നാളെ ചോദിച്ചാൽ പോരെ നിന്നോട്... ഇപ്പൊ വേണം എനിക്ക് അത്. "

'ഇങ്ങേരുടെ protein ഷേക്ക് വേറെ ആരെങ്കിലും എടുത്തു കുടിച്ചാ? എന്തിനാണ് ഇങ്ങനെ കിടന്നു ചാടുന്നത്!'

"ഹ്മ്മ്... ഞാൻ ഇപ്പൊ എടുത്തിട്ട് വരാം. ഹാളിലേക്ക് വാ..." മിക്കി മടിയോടെ പറഞ്ഞു.

"ഹാളിൽ അല്ല... ഞാൻ ടെറസിൽ ഉണ്ട്... അങ്ങോട്ട് വാ." അവളുടെ മറുപടി പോലും കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തു.

'ഈ പാതിരാത്രിക്ക് തന്നെ അങ്ങേർക്കു ക്രെഡിറ്റ് കാർഡ് വേണോ? എനിക്ക് അങ്ങോട്ടേക്ക് പോവാൻ പേടി ആവുന്നു മുൻമുനേ! പോവാതിരുന്നാലോ?'

'ഐഡിയ ഒക്കെ നല്ലതാ... പക്ഷെ കുറച്ചു കഴിയുമ്പോ ലങ്ങേര്‌ വന്നു ഈ ഡോർ തല്ലിപ്പൊളിക്കും.'

'ഇനി ഇപ്പൊ എന്താ ചെയ്യാ?'

'നീ ചെല്ലുന്നു... അവനു കാർഡ് കൊടുക്കുന്നു... അപ്പൊ തന്നെ തിരിച്ചു പോരുന്നു... സംഗതി സിമ്പിൾ. ഇനി അവിടെ ചെന്ന് അവനെ കണ്ടു കഴിയുമ്പോൾ നീ ചക്ക മാങ്ങ എന്നൊക്കെ പറഞ്ഞു, അവനു പിടിക്കാൻ പാകത്തിൽ അവിടെ തന്നെ നിക്കാഞ്ഞാൽ മതി.'

'ഞാൻ എന്താ ചെയ്തേ!? അങ്ങേരല്ലേ, എപ്പോഴും കയറി പിടിക്കുന്നേ! അതിനു ഞാൻ എന്ത് ചെയ്യാൻ പറ്റും!'

'പണ്ട് ഇവൻ കയറി പിടിച്ചപ്പോഴൊക്കെ, നീ എന്താ ചെയ്തേ? അവനെ കടിച്ചു പറിച്ചിട്ടായാലും നീ രക്ഷപ്പെടുമായിരുന്നല്ലോ? പിന്നെ ഇപ്പൊ എന്താ നിനക്ക് അവൻ അടുത്ത് വരുമ്പോ ഒരു വിറയൽ?'

'അത് പിന്നെ... ഇപ്പൊ ഉള്ള പുള്ളിടെ ചില നോട്ടം ഒക്കെ കാണുമ്പോ...'

'നോട്ടം മാത്രല്ലേ ഉള്ളൂ!!! ഇത് വരെ ഒരിക്കൽ എങ്കിലും അങ്ങേരു നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ?'

ഇല്ല. .. ഗോവിന്ദൻകുട്ടി ചുപ്പ് ഹൈ!

'ആദ്യം നീ അത് കണ്ടു പിടിക്ക്! അവനു നിന്നോട് ഇഷ്ടം ആണോ എന്ന്... എന്നിട്ടു മതി ഈ തൊടലും പിടിക്കലും ഒക്കെ.'

'മുന്മുൻ... '

'ഓ! ഇനി എന്റെ പേര് പറഞ്ഞു കളിച്ചോണ്ടു നിൽക്കണ്ട! അവനോടു പോയി ചോദിക്കാൻ നോക്ക്.'

'അയ്യേ! ഞാൻ അങ്ങോട്ട് ചോദിക്കണോ എന്നെ ഇഷ്ടം ആണോ എന്ന്? ബോർ അല്ലെ അത്??? പണ്ടൊരിക്കൽ ഞാൻ അത് ചോദിച്ചതിന് എന്നെ കളിയാക്കി കൊന്നതാ ആ മനുഷ്യൻ!' മിക്കി ഓർമ്മകളിലേക്ക് മുങ്ങാങ്കുഴി ഇട്ടു.

'അത് അന്നല്ലേ! ഇന്ന് അന്നത്തെ പോലെ അല്ലല്ലോ അവൻ നിന്നോട് പെരുമാറുന്നത്. നീ ചോദിച്ചു നോക്ക്! എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്ന് അറിയാല്ലോ!'

'അല്ല, ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ, ഇവിടെ കല്യാണത്തിന് സമ്മതിക്കുവോ? ഈ വീട് തന്നെ നോക്കിയേ... എന്റേം നിക്കിടേം നിയടേം വീട് ചേർത്ത് വച്ചാൽ പോലും, ഈ വീടിന്റെ അത്രയും വരില്ല. ഇങ്ങനെ ഒക്കെ ഉള്ള ആളുകൾ, ഇത് പോലെ തന്നെ ഉള്ള വീട്ടിൽ നിന്നല്ലേ, മക്കൾക്ക് കല്യാണം ആലോചിക്കുള്ളു! പ്രത്യേകിച്ചും ഒറ്റ മോന്.'

'ഹേയ്... ഇവിടെത്തെ ആളുകൾ ഒക്കെ എന്ത് നല്ലോണം ആണ് നിന്നോട് പെരുമാറുന്നത്.'

'അത് ഞാൻ ഇവിടെ രണ്ടു ദിവസ്സം നിൽക്കാൻ വന്നതിന്റെ അല്ലെ! മോനോട് പ്രേമം എന്നെങ്ങാൻ പറഞ്ഞു ചെന്നാൽ, എപ്പോ ഗെറ്റ് ഔട്ട് അടിച്ചെന്ന് ചോദിച്ചാൽ മതി! അപ്പോഴാ കല്യാണം!'

'ആദ്യം നീ പോയി അവനു ഇഷ്ടം ആണോ എന്ന് നോക്കെടി പോത്തേ... എന്നിട്ടല്ലേ കല്യാണം!'

'ആ അതും നേരാ... എന്നാലും ഞാൻ ചോദിക്കാണോ, മുന്മുൻ? ആകെ ഒരു നാണക്കേട് പോലെ!'

'എന്നാ നീ ഒരു കാര്യം ചെയ്യൂ... ഈ നാണക്കേടും കെട്ടിപ്പിടിച്ചോണ്ടു ഇവിടെ ഇരി. കുറച്ചു കഴിയുമ്പോ, അവൻ വന്നു ഡോറും തല്ലിപ്പൊളിച്ചു, അവന്റെ കാർഡും എടുത്തിട്ട് പൊയ്ക്കോളും.'

'ചൂടാവാതെ മുന്മുൻ... ഞാൻ ചോദിച്ചെന്നല്ലേ ഉള്ളു! എത്രയൊക്കെ അഡ്വാൻസ്ഡ് ആയി എന്ന് പറഞ്ഞാലും, ചില കാര്യങ്ങൾ ഒക്കെ ആണുങ്ങൾ തന്നെ പറയുന്നതല്ലേ അതിന്റെ ഒരു ഇത്!'

'അവൻ നിന്നോട് പറഞ്ഞിട്ട്, ഇവിടെ എന്തെങ്കിലും സംഭവിക്കും എന്ന് നീ വിചാരിക്കേ വേണ്ട! സത്യം പറയാല്ലോ, എനിക്ക് തോന്നുന്നില്ല, അവൻ നിന്നോട് ഇങ്ങോട്ടു വന്നു പറയും എന്ന്! '

'അങ്ങനെ ആണോ? എന്നാ പിന്നെ ചോദിക്കാം അല്ലെ?'

'നീ ചോദിക്കു മിക്കി!'

മിക്കി ഉറപ്പിച്ചു. ചോദിച്ചിട്ടു തന്നെ!

'ആഹാ! ഒരാളെ ഒരു പ്രശ്നത്തിലേക്ക് തള്ളി വിടുമ്പോ എന്താ ഒരു ആശ്വാസം! എന്നെ കൊണ്ട് ഇത്ര ഒക്കെ പറ്റൂ'

'മുന്മുൻ എന്തെങ്കിലും പറഞ്ഞായിരുന്നോ?'

'ഹേയ്... ഒന്നൂല്ല! ഒരാൾക്ക് ഒരു ഉപദേശം കൊടുത്തപ്പോ മനസ്സിന് നല്ല ആശ്വാസം എന്ന് പറയുവായിരുന്നു.' എന്ന് നിഷ്കളങ്കമായ ചിരിയോടെ മുന്മുൻ!

മിക്കി ഡ്രസിങ് ടേബിളിൽ വച്ചിരുന്ന അവളുടെ പഴ്സിൽ നിന്ന് അവന്റെ കാർഡ് എടുത്തു പോവാൻ തുടങ്ങുമ്പോഴാണ്, അടുത്ത് വച്ചിരുന്ന, ഇന്ന് അവൾക്കു കിട്ടിയ പെർഫ്യൂം ബോട്ടിലെ കാണുന്നതു.

'അടിക്കെണോ? ആ അടിച്ചു കളയാം!'

പെർഫ്യൂമും വാരിപ്പൊത്തി, അവൾ ടെറസിലേക്കു നടന്നു.

മിക്കി ടെറസിലെ ഡോർ തുറന്നു ചെല്ലുമ്പോ, സിദ്ധാർഥ് ഒരു ചെയറിൽ ഇരുന്നു, കാലു ടേബിളിലേക്കു നീട്ടി വച്ച്, ഒരു സിഗരറ്റും വലിച്ചു, മുകളിലേക്ക് നോക്കി ഇരിപ്പുണ്ട്. ഒരു നിമിഷം അവളിലെ കോഴി, ആ ചരക്കിനെ നോക്കി നിന്ന് പോയി! എന്താ മൊതല്!

സിദ്ധാർഥ് അവളെ തല ചരിച്ചു നോക്കി. അവൾ വായിനോട്ടം നിർത്തി, ഡീസന്റ് കുട്ടാപ്പി ആയി, അകത്തേക്ക് ചെന്നു.

അവൻ എഴുന്നേറ്റു, സിഗരറ്റ് താഴെ ഇട്ടു, കാലു കൊണ്ട് ചവിട്ടി കെടുത്തി. .

"എന്തിനാ ഈ പാതിരാത്രി, ഇത്ര അത്യാവശ്യം ആയി ക്രെഡിറ്റ് കാർഡ്?" കാർഡ് അവനു നേരെ നീട്ടിക്കൊണ്ടു, അവൾ ചോദിച്ചു.

അവൻ ഒന്ന് ചിരിച്ചു. "കാർഡ് ആണ് അത്യാവശ്യം എന്ന് ആര് പറഞ്ഞു?"

അവൾ മനസ്സിലാവാതെ അവനെ നോക്കി.

അവൻ, അവളുടെ നീട്ടിപ്പിടിച്ചിരുന്ന കയ്യിൽ പിടിച്ചു, അവളെ അവന്റെ നെഞ്ചിലേക്കിട്ടു.

അപ്രതീക്ഷിതം ആയതിനാൽ, മിക്കി ഞെട്ടി അവനെ നോക്കി.

"നീ ആയിരുന്നു, എനിക്ക് അത്യാവശ്യം!" അവളെ നോക്കി, പ്രണയാർദ്രമായി അവൻ പറഞ്ഞു.

"എന്താ പറഞ്ഞേ?" അവൾ കണ്ണ് മിഴിച്ചു അവനെ തന്നെ നോക്കി നിന്നു.

"എനിക്ക് എന്റെ ഈ കാന്താരി പാറുവിനെ ആയിരുന്നു വേണ്ടിയിരുന്നേ എന്ന്! ഇങ്ങനെ... എന്റെ അടുത്ത്... എന്നെ ധാ ഇങ്ങനെ നോക്കി... എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ പാറുവിനെ..."

'ഇത് അതല്ലേ!!! അത് ചോദിക്കാൻ മുൻമുനിനെയും കാണുന്നില്ലല്ലോ!' മിക്കിക്കു അവന്റെ നോട്ടം നേരിടാൻ ആവുന്നുണ്ടായിരുന്നില്ല....അവന്റെ വാക്കുകൾ ഉൾക്കൊള്ളാനും... അവൾ തല താഴ്ത്തി.

"എന്നെ നോക്ക്, പാറു! നിന്റെ കണ്ണിൽ എനിക്ക് എന്നെ കാണണം... ഞാൻ മാത്രം നിറഞ്ഞു നിൽക്കുന്നത് നോക്കി കാണണം എനിക്ക്..."

അവന്റെ വാക്കുകൾ അവളുടെ ശരീരം മൊത്തം കുളിരു കോരിച്ചു.

അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു, അവനു നേരെ ആക്കി, അവളുടെ കണ്ണുകളിലേക്കു തന്നെ നോട്ടം പായിച്ചു.

അവൻ അങ്ങനെ നോക്കുംമ്പോൾ, അവളുടെ ശരീരം തളർന്നു പോവുന്നത് പോലെ അവൾക്കു തോന്നി... ഒരു ബലത്തിനെന്നോണം, അവന്റെ ടീഷർട്ടിൽ അവളുടെ പിടി മുറുകി.

അവന്റെ വിരലുകൾ അവളുടെ കവിളുകളെ തഴുകിക്കൊണ്ടേ ഇരുന്നു...

മിക്കിക്കു അവനോടു എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു... പക്ഷെ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല...

"എന്താ? എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്?" അവളുടെ മനസ്സ് വായിച്ചത് പോലെ, അവൻ ചോദിച്ചു.

മിക്കി ഒന്ന് മടിച്ചു. പിന്നെ ഒരു ധൈര്യത്തിനായി, അവനെ നോക്കാതെ ചോദിച്ചു, "എന്നെ. .. എന്നെ ഇഷ്ട്ടാണോ ?"

"ഇഷ്ട്ടവോ? നിന്നോടോ?" അവൻ ചിരിച്ചു.

മിക്കി ഞെട്ടി അവനെ നോക്കി. അവന്റെ മുഖത്തു ഒരു വശ്യമായ പുഞ്ചിരി മാത്രം ആണ് ഉണ്ടായിരുന്നത്... കണ്ണുകളിൽ പ്രണയവും. പക്ഷെ അവന്റെ വാക്കുകൾ. .. അത് അവൾക്കു മനസ്സിലായില്ല... ഈ ഭാവവും, അവന്റെ വാക്കുകളും തമ്മിൽ ഒരു ചേർച്ച ഇല്ല!

അടുത്ത നിമിഷം, ഒരു കൈകൊണ്ടു അവളുടെ ഇടുപ്പിലും, മറു കൈ കൊണ്ടു അവളുടെ തോളിലും ആയി ചുറ്റിപ്പിടിച്ചു, അവളെ അവനിലേക്ക്‌ കൂടുതൽ ചേർത്തു നിർത്തി കൊണ്ട്, അവൻ പറഞ്ഞു..."വെറും ഇഷ്ടം എന്ന് വിളിച്ചു നീ എന്റെ പ്രണയത്തെ വില കുറച്ചു കാണരുത്... ജീവൻ ആണ് പാറു, നീ എനിക്ക്! എന്റെ ഭ്രാന്താണ് നീ!"

അവന്റെ അവളിൽ ഉള്ള പിടി മുറുകി!

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ അവൾ നിന്നു. അവളുടെ നിൽപ്പ് കണ്ടു അവൻ ചിരിച്ചു,"നിനക്ക് ഇത് വരെ അത് മനസ്സിലായിട്ടേ ഇല്ലേ, എന്റെ മണ്ടിപ്പാറു ?"

ആ വിളി, പാറുവിലെ മിക്കിയെ ഉണർത്തി..."ദേ ഞാൻ മണ്ടി ഒന്നും അല്ല... എങ്ങനെ മനസിലാക്കാൻ ആണ് ഞാൻ??? ഓരോ തവണയും ഓരോ സ്വഭാവം അല്ലെ! എന്നോട് ഇഷ്ടം ആവും എന്ന് വിചാരിച്ചു ഇരിക്കുമ്പോ, അടുത്ത സെക്കന്റ് എന്തെങ്കിലും വെറുപ്പീരു പരിപാടി കാണിച്ചു വയ്ക്കും. അപ്പൊ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും, എന്നെ കണ്ണിനു കണ്ടൂടാ എന്ന്. ഇങ്ങനെ ഒക്കെ പെരുമാറിയാൽ, ഞാൻ എങ്ങനെ അറിയാനാ!" അവൾ പിണങ്ങി നിന്നു.

അവൻ ചിരിച്ചു കൊണ്ട്, അവളുടെ മൂക്കിൽ അവന്റെ മൂക്കുരസി..."അത്... നീ ഇങ്ങനെ ദേഷ്യപ്പെട്ടു നിൽക്കുമ്പോ, നിന്നെ കാണാൻ ഭയങ്കര ഭംഗിയാ... അത് കാണാൻ വേണ്ടി അല്ലേ!!! നിനക്ക് ദേഷ്യ വരുമ്പോ, നിന്റെ ചുണ്ടു വിറയ്ക്കാൻ തുടങ്ങും! അത് കാണുമ്പോ ഒരു പ്രത്യേക കിക്ക്‌ ആണ്..." അവൻ അവന്റെ തള്ള വിരൽ കൊണ്ട്, അവളുടെ ചുണ്ടിൽ വിരലോടിച്ചു. അവന്റെ മുഖത്തു കുസൃതി വിരിയുന്നത് അവൾ കണ്ടു. അവൾ അവന്റെ കൈ പിടിച്ചു മാറ്റി. അവൻ ചിരിച്ചു.

പെട്ടന്ന് എന്തോ ഓർത്തത് പോലെ, അവൻ അവളെ അവന്റെ കൈക്കുള്ളിൽ നിന്ന് സ്വതന്ദ്രം ആക്കി.

"വാ..." മുകളിലേക്കുള്ള സ്റ്റെപ്പിന് നേർക്ക് നടന്നു കൊണ്ട്, അവൻ അവളെ വിളിച്ചു.

അവന്റെ പുറകെ അവളും ചെന്നു.

അവളെ പിടിച്ചു അവിടെ ഉള്ള രണ്ടു പേർക്ക് ഇരുന്നു ആടാവുന്ന ഊഞ്ഞാലിൽ ഇരുത്തി.

അവൻ ടേബിളിൽ വച്ചിരുന്ന ഒരു കൊച്ചു ബോക്സ് എടുത്തു. അത് തുറന്നതും മിക്കിയുടെ കണ്ണുകൾ വിടർന്നു.

"ചോക്ലേറ്റ് praline pastry" അവൾ സന്തോഷത്തോടെ സിദ്ധാർത്ഥിനെ നോക്കി.

"എങ്ങനെ അറിയാം ഇതെന്റെ ഫേവറിറ്റ് ആണെന്ന്? അതോ വെറുതെ ഗസ്സ് ചെയ്തതാണോ ?"

"അതൊക്കെ അറിയാടി! നീ എന്താ എന്നെ കുറിച്ച് വിചാരിച്ചേ?" അവൻ ചിരിച്ചു.

എത്തവണത്തേയും പോലെ, അവന്റെ ആ ചിരിയിൽ അവൾ ഫ്ലാറ്റ്. അവൾ അവനെയും വായിനോക്കി ഇരിക്കുന്ന ടൈം കൊണ്ട്, അവൻ ആ pastryഇൽ ഒരു കുഞ്ഞു candle എടുത്തു വച്ച് കത്തിച്ചു. അത് കയ്യിൽ പിടിച്ചു കൊണ്ട്, അവൻ അവളുടെ കൂടെ ഊഞ്ഞാലിലേക്കു ഇരുന്നു.

അവനെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണിലേക്കു അവൻ ഊതി. അപ്പോഴാണ് അവൾക്കു ബോധം വച്ചതു.

"നീ ഇത് എന്ത് നോക്കി ഇരിക്കുവാ? blow the കാൻഡിൽ. 12 മണി ആയി." അവന്റെ കയ്യിലെ വാച്ച് അവൾക്കു നേരെ കാണിച്ചു.

അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത്... അങ്ങനെ 18 വയസ്സ് തികഞ്ഞിരിക്കുന്നു.

അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട്, കാൻഡിൽ ഊതിക്കെടുതി.

സിദ്ധു ആ pastry എടുത്തു അവൾക്കു വായിൽ വച്ച് കൊടുത്തു. അതിന്റെ ബാക്കി, അവന്റെ കയ്യിൽ നിന്ന് വാങ്ങി, അവനും വച്ച് കൊടുത്തു.

"മ്മ്മ്... കിടു pastry!!! അല്ലെ?" അവൾ ആസ്വദിച്ചു തന്നെ കഴിക്കുന്നുണ്ട്.

"പക്ഷെ വൈകുന്നേരത്തെ കേക്കിന്റെ അത്ര പോരാ...." ഒരു കള്ള ചിരിയോടെ അവൻ ഊഞ്ഞാലിലേക്കു ചാരി ഇരുന്നു.

മിക്കി അവനെ ഒന്ന് പാളി നോക്കിയിട്ടു, തിരിഞ്ഞിരുന്നു.

അവൻ പെട്ടന്ന് മുന്നോട്ടാഞ്ഞു, അവളുടെ മുടി സൈഡിലേക്ക് മാറ്റി, എന്തോ നോക്കി.

"ഇത് മങ്ങി തുടങ്ങിയല്ലോ... ഒന്നൂടെ തെളിയിക്കെട്ടേ?"

അത് കേട്ടതും, അവൾ ഞെട്ടി, അവന്റെ നേരെ തിരിഞ്ഞിരുന്നു. അവൻ അവളെ സൈറ്റ് അടിച്ചു കാണിച്ചു, വീണ്ടും ഊഞ്ഞാലിലേക്കു ചാരി ഇരുന്നു.

അവൾ കയ്യിൽ ഉണ്ടായിരുന്ന ബാക്കി കേക്ക്, അവനു വേണോ എന്നുള്ള രീതിയിൽ അവനു നേരെ നീട്ടി. അവൻ അവളോട് കഴിച്ചോളാൻ കണ്ണ് കൊണ്ട് കാണിച്ചു. കേൾക്കേണ്ട താമസം, അവൾ അത് വായിലേക്കിട്ടു.

കയ്യും നക്കി വടിച്ചെടുക്കാൻ അവൾ മറന്നില്ല.

"നിനക്ക് ആരെങ്കിലും ചോക്ലേറ്റിൽ കൈവിഷം തന്നിട്ടുണ്ടോ?" അവളുടെ തീറ്റ കണ്ടിട്ടാവണം, അവൻ അത് ചോതിച്ചതു.

"എന്താ അറിയില്ല! ചോക്ലേറ്റ് കണ്ടാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല." ടേബിളിൽ ഇരിക്കുന്ന tissue എടുത്തു, ഒരു ഫോര്മാലിറ്റിക്കു അവൾ തുടച്ചു.

ഒക്കെ കഴിഞ്ഞു അവൾ ഒന്ന് ഒതുങ്ങി കഴിഞ്ഞപ്പോൾ, അവൾക്കു ഒരു പുഞ്ചിരി നൽകിക്കൊണ്ട്, അവൻ അവളുടെ കാലെടുത്തു, അവന്റെ മടിയിലേക്കു വച്ചു. അവന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഒരു കുഞ്ഞു ബോക്സ് പുറത്തെടുത്തു.

അവൾ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി.

അവൻ ഒന്നും മിണ്ടാതെ, ബോക്സിൽ നിന്ന് രണ്ടു സ്വർണ്ണ പാദസരം പുറത്തെടുത്തു, അവൾക്കു ഇട്ടു കൊടുത്തു.

"അയ്യോ! ഇത് വേണ്ടാ... അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും!" മീര അറിഞ്ഞാലുള്ള ഭവിഷ്യത്തു ആലോചിച്ചു, അവൾ അവനെ തടയാൻ ആയി നോക്കി.

"ആരും അറിയണ്ട! വീട്ടിൽ ചെല്ലുന്നതിനു മുന്നേ, നീ ഇത് ഊരി എവിടെ എങ്കിലും സൂക്ഷിച്ചു വച്ചോ! ഞാൻ പറയുമ്പോ മാത്രം ഇട്ടാൽ മതി. കുറെ നാളായി ആഗ്രഹിക്കുന്നതാ, നിനക്ക് പാദസരം വാങ്ങി തരാൻ ആയി!"

"ഓ പിന്നെ! കുറെ നാളെന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും, വര്ഷങ്ങളായി എന്നേം പ്രേമിച്ചു നടക്കുവാണെന്നു!"

അതിനും അവന്റെ ഉത്തരം ഒരു ചിരി മാത്രം ആയിരുന്നു.

മിക്കി വെറുതെ അവനെ നോക്കി ഇരുന്നു.

"എന്താടി, ഇങ്ങനെ നോക്കുന്നേ?" അവൻ, അവന്റെ മടിയിലിരുന്ന് അവളുടെ കാലിൽ ഇക്കിളി ഇട്ടു. അവൾ കാല് വലിച്ചെങ്കിലും, അവൻ പിടിച്ചു വച്ചു.

"എങ്ങനെ ഇരുന്ന മനുഷ്യനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്യുന്നേ എന്ന് നോക്കിയതാ..."

"എങ്ങനെ ഒക്കെ?" അവൻ അവളെ നോക്കി, ഒരു പുരികം ഉയർത്തി.

"എന്തൊരു ദേഷ്യം ആയിരുന്നു എന്നോട്! കണ്ടാൽ കടിച്ചു കീറാൻ നിൽക്കുവല്ലായിരുന്നോ?"

"നിന്നോട് എനിക്ക് ഒരിക്കലും ദേഷ്യം ഉണ്ടായിട്ടില്ലലോ അതിനു..."

"ഉവ്വ! ഈ എന്നോടോ ബാലാ!!!" അവൾ അവനെ പുച്ഛിച്ചു തള്ളി.

അവൻ ചിരിച്ചു..."ഒരു കഥ സൊല്ലട്ടുമാ ?" ഒട്ടും സ്റ്റൈൽ കുറയ്ക്കാതെ, അവൾക്കു നേരെ കൈ നീട്ടി, അവൻ ചോദിച്ചു.

അവൻ നീട്ടിയ കയ്യിൽ അവളുടെ കൈ ചേർത്തു വച്ച് കൊണ്ട്, അവൾ തല കുലുക്കി.

അവളുടെ കാലു അവന്റെ മടിയിൽ നിന്ന് മാറ്റി, അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ടു.

അവൾ എതിർക്കാതെ അവന്റെ നെഞ്ചോടു ചേർന്ന് തന്നെ കിടന്നു.

അവൻ പറഞ്ഞു തുടങ്ങി....

###########################################################################################

ഇന്ന് അവൻ പറഞ്ഞു തുടങ്ങിയാൽ, അത് മുഴുവൻ ഞാൻ ഉറങ്ങാതെ ഇരുന്നു എഴുതണം. സൊ നമുക്ക് ഈ sceneഇൽ തല്ക്കാലം pause അടിക്കാം. .. എന്നിട്ടു നാളെ continue ചെയ്യാം.

പലരുടെയും ആഗ്രഹം പോലെ, അവനെ കൊണ്ട് ഇഷ്ടം തുറന്നു പറയിപ്പിച്ചിട്ടുണ്ട്.

ഇനി kalippan's സൈഡ് ഓഫ് ദി സ്റ്റോറി ആണ്...

അത് കേൾക്കാൻ ആയി നമുക്ക് നാളെ, ഇതേ സ്ഥലത്തു വീണ്ടും കാണാം! അപ്പൊ ടാറ്റ until then!
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top