ഞെട്ടി കണ്ണ് തുറന്നു നോക്കിയ മിക്കി ആദ്യം കണ്ടത്, സിദ്ധാർത്ഥിന്റെ നെഞ്ചാണ്. അവനും ഞെട്ടി, അവളിലെ പിടി വിട്ടു തിരിഞ്ഞപ്പോഴാണ്, റൂമിന്റെ വാതിൽക്കൽ, ഞെട്ടി പണ്ടാരം അടങ്ങി, വായും പൊളിച്ചു നിൽക്കുന്ന നാല് ആത്മാക്കളെ കണ്ടത്.
ഋഷി, ജഗ്ഗു, പ്രവീൺ, അപ്പു.
ഇതിൽ അപ്പുവിന്റെ കണ്ണ് ജഗത് ഒരു കൈ കൊണ്ട് പൊത്തി പിടിച്ചിട്ടുണ്ട്. പക്ഷെ അവളുടെ തുറന്നിരിക്കുന്ന വാ കണ്ടാൽ നമ്മൾ മനസ്സിലാക്കേണ്ടത്, ആ പിഞ്ച് പൈതൽ, അവിടെ അവൾ കാണാൻ പാടില്ലാത്ത, എന്തോ കണ്ടിട്ടുണ്ട് എന്നാണു!
പകച്ചു പോയിരിക്കണം ആ ബാല്യം!!!
ആർക്കും ഒരു അനക്കം ഇല്ല. അതെ നിൽപ്പ്.
മിക്കി തല ഉയർത്തി, അടുത്ത് നിൽക്കുന്ന സിദ്ധാർത്ഥിനെ നോക്കി.
അവൻ ആകെ ചമ്മി വളിച്ചു നിൽക്കുന്നു.
'ഹായ്! പുതിയ expression!' മിക്കി അവനെ നോക്കി നിന്നു.
കുറച്ചു കഴിഞ്ഞപ്പോ, ഋഷിക്കു മിണ്ടാട്ടം തിരിച്ചു കിട്ടി," എന്താടാ ഇവിടെ?"
സിദ്ധാർത്ഥിനെ അടിമുടി നോക്കി, അവന്റെ അടുത്തേക്കു വന്നുകൊണ്ടാണ് ചോദ്യം.
ജഗത് ഈ സമയം കൊണ്ട്, അപ്പുവിനെ തള്ളി പുറത്താക്കി, ഡോർ അടച്ചു.
"എടാ അത്... ഇവളുടെ കണ്ണിൽ എന്തോ പോയി... അത് നോക്കുവായിരുന്നു."
സിദ്ധാർഥ് തപ്പി പിടിച്ചു പറയുമ്പോഴേക്ക്, റിഷി അവരുടെ അടുത്തെത്തിയിരുന്നു. തൊട്ടു പുറകിൽ ജഗത്തും പ്രവീണും.
ഡോറിൽ അപ്പുവിന്റെ കൊട്ട് കേൾക്കുന്നുണ്ട്...
"ഇങ്ങനെ പൂണ്ടടക്കം പിടിച്ചാണോടാ കണ്ണിൽ പോയ പൊടി നോക്കുന്നത്."
ഋഷി അതും പറഞ്ഞു തിരിഞ്ഞു, പുറകിൽ നിന്നുരുന്ന, ജഗത്തിന്റെ മുഖം പിടിച്ചു, കണ്ണിൽ ഊതി.
"ദേ ഇത്രേ ഉള്ളു, കാര്യം!" കണ്ണും തിരുമി നിൽക്കുന്ന ജഗ്ഗുവിനെ ചൂണ്ടി കാണിച്ചു ഋഷി പറഞ്ഞു..."അതിനാണോ നീ ഇവളെ ഇമ്മാതിരി പിടി പിടിച്ചത്?"
ഇല്ല... കുട്ടിക്ക് ഒന്നും പറയാനില്ല... ഒരു കള്ള ചിരിയും ചിരിച്ചു, തലയും ചൊറിഞ്ഞു, ചമ്മി നിൽപ്പുണ്ട്.
"ഇതാണ് നിന്റെ സ്വഭാവം എങ്കിൽ, ഞാൻ ദേ ഇപ്പൊ ഇവളേം വിളിച്ചോണ്ട് പോവും. വെറുതെ എന്നെ hitler മാധവൻകുട്ടി ആക്കരുത്. " സിദ്ധാർത്ഥിനനെ നോക്കി കൈ ചൂണ്ടിക്കൊണ്ട് ഋഷി പറഞ്ഞു. പക്ഷെ സിദ്ധുവിന്റെ ഒരു കൊച്ചു കണ്ണുരുട്ടലിൽ, ആ വിരല് അങ്ങ് ചുരുങ്ങിപ്പോയി.
ഋഷി അപ്പൊ തന്നെ ജഗത്തിനെ പിടിച്ചു മുൻപിലേക്ക് നിർത്തി... ഒരു സ്വയ രക്ഷ technique!
അവൻ മിക്കിക്കു നേരെ തിരിഞ്ഞു, "എന്റെ പൊന്നു മോളെ... നിനക്കെങ്കിലും കുറച്ചു ശ്രദ്ധ വേണ്ടേ! ഞാൻ ഇങ്ങനെ എത്ര തവണ, നിന്നെ ഇവന്റെ കയ്യിൽ നിന്ന് രക്ഷിക്കും. നീ അല്ലാതെ ആരെങ്കിലും ഒറ്റയ്ക്ക് ഈ ആഭാസന്റെ മുറിയിലേക്ക് ഒറ്റയ്ക്ക് വരുവോ ?" അവൻ മിക്കിയെ പിടിച്ചു, സിദ്ധാർത്ഥിന്റെ അടുത്ത് നിന്ന് നീക്കി നിർത്തി.
"അത്... ഋഷിയെട്ടാ... ഞാൻ..." അവൾ കിടന്നു തപ്പിക്കളിച്ചു...
"ഇനി ഒന്നും പറയണ്ട... നമ്മളെ സൂക്ഷിക്കാൻ ഉള്ളത്, നമ്മൾ സൂക്ഷിക്കണം..." അവൻ കാര്യമായി തന്നെ അവളെ ഉപദേശിച്ചു. അവൾ എല്ലാം തലയാട്ടി സമ്മതിച്ചു.
അവൻ കയ്യിലിരുന്ന കവർ അവൾക്കു കൊടുത്തു. "നിനക്കുള്ളതാ... നീ ഇതൊക്കെ ഇട്ടു റെഡി ആയി വാ... നമുക്ക് പുറത്തു പോയിട്ട് വരാം."
മിക്കിയുടെ മുഖം വിടർന്നു. "ഞാൻ ധാ പോയി... ധാ വന്നു..." അവൾ ആ കവറും കൊണ്ട് പുറത്തേക്കിറങ്ങി. തിരിഞ്ഞു നോക്കണം ഇന്നുണ്ടായിരുന്നെങ്കിലും, അവരെ ഒക്കെ പേടിച്ചു, അവൾ നോക്കിയില്ല.
മിക്കി റൂമിനു പുറത്തേക്കിറങ്ങുമ്പോ, ഹാളിൽ നഖവും കടിച്ചു അപ്പു ഇരിക്കുന്നുണ്ടായിരുന്നു. മിക്കി ചിരിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോ അവളുടെ മുഖത്തെ ടെൻഷൻ മാറി, ആശ്വാസം ആയി. അവൾ ഓടി മിക്കിയുടെ അടുത്തേക്ക് വന്നു.
"ചേച്ചി, ഏട്ടൻ എന്തെങ്കിലും ചെയ്തോ?"
"ഇല്ല... അതിനു മുന്നേ നിങ്ങൾ വന്നു..." മിക്കി ഒരു ആശ്വാസത്തോടെ പറഞ്ഞു.
"അവര് വന്നപ്പോഴാ, ഏട്ടൻ ഇവിടെ തന്നെ ഉണ്ടെന്നു അറിഞ്ഞേ!!! ഞാൻ ഓടി വന്നപ്പോ, ഏട്ടൻ ചേച്ചിയെ പിടിച്ചു വച്ചിരിക്കുന്നു. അപ്പോഴേക്ക് ജഗ്ഗുവേട്ടൻ കണ്ണ് പൊത്തി, എന്നെ പുറത്താക്കി. ഞാൻ പേടിച്ചു പോയി."
"കുഴപ്പം ഒന്നും ഉണ്ടായില്ല. ഭാഗ്യത്തിനാ അവർ ഇപ്പൊ വന്നേ... ഇല്ലെങ്കിൽ നിന്റെ ഏട്ടൻ എന്റെ പപ്പും പൂടേം പറിച്ചേനെ!" മിക്കി, മേലേക്ക് നോക്കി പറഞ്ഞു...
'എന്നാലും അവർ വന്നില്ലായിരുന്നെങ്കിൽ, എന്തായിരിക്കും സംഭവിച്ചിരിക്കാ??? റോജയിലെ പോലെ, ബ്ലൗസ് കീറുമായിരുന്നോ? അപ്പുന്റെ ഡ്രസ്സ് ആണ്. അതെങ്ങാനും കീറിയിരുന്നെങ്കിൽ, ഈ കുട്ടിനോട് എന്ത് സമാധാനം പറഞ്ഞേനെ!' മിക്കിയുടെ ചിന്തകൾ വീണ്ടും ഏതോ കൊടുമുടി ലക്ഷ്യമാക്കി നീങ്ങി.
അപ്പുവിന്റെ ഡയലോഗ് ആണ് അവളെ തിരിച്ചെത്തിച്ചത്, "ചേച്ചി, വേഗം റെഡി ആയിട്ട് വായോ. .. ഞാനും റെഡി ആവട്ടെ!" അപ്പു അതും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി.
മിക്കി കവർ തുറന്നു നോക്കി.
പിങ്കിൽ പീച്ച് ചിക്കൻകാരി വർക്ക് ചെയ്ത ലോങ്ങ് സ്ട്രൈറ് കട്ട് കുർത്തയും, കോട്ടൺ പലാസോ പാന്റ്സ്ഉം ആയിരുന്നു അതിനുള്ളിൽ. മിക്കിക്കു അത് നല്ലോണം ഇഷ്ടപ്പെട്ടു.
അവൾ പറഞ്ഞത് പോലെ തന്നെ പെട്ടന്നു റെഡി ആയി പുറത്തേക്കു ചെന്നു. പക്ഷെ അപ്പോഴേക്ക് അപ്പുവും ബാക്കി എല്ലാവരും താഴെ റെഡി ആയി എത്തിയിരുന്നു.
അവൾ നേരെ ചെന്ന് അവരുടെ മുന്നിൽ നിന്ന് ചോദിച്ചു, "എങ്ങനേണ്ട് ?" അവർ മൂന്നു പേരും അടിപൊളി എന്ന് കാണിച്ചു. കൊച്ചു റൊമ്പ ഹാപ്പി!
സിദ്ധാർത്ഥിനെ ഒന്ന് ഏറു കണ്ണിട്ടു നോക്കി എങ്കിലും, അവിടെ നിന്ന് പ്രത്യേകിച്ച് റെസ്പോൺസ് ഒന്നും കിട്ടിയില്ല.
"ആന്റി, അപ്പൊ ഞങ്ങൾ ഇറങ്ങുവാണെ! രാത്രിയെ വരുവൊള്ളൂ." ജഗത് ശ്രീദേവിയോടായി പറഞ്ഞു. മിക്കിയും ചെന്ന് ടാറ്റ ഒക്കെ പറഞ്ഞു പുറത്തിറങ്ങുമ്പോഴേക്ക്, സിദ്ധാർഥ് ടൊയോട്ട fortuner എടുത്തു പോർച്ചിൽ കൊണ്ട് വന്നിരുന്നു.
റിഷബും ജഗത്തും ഏറ്റവും ബാക്കിൽ കയറി, അവരുടെ മുൻപിൽ അപ്പുവും മിക്കിയും. സിദ്ധാർഥ് ഡ്രൈവിംഗ് സീറ്റിലും പ്രവീൺ കോ ഡ്രൈവർ സീറ്റിലും കയറി.
വണ്ടി നേരെ ഒരു ഷോപ്പിംഗ് മാളിലേക്കാണു വിട്ടത്. മിക്കി ഇടയ്ക്കിടെ സിദ്ധാർത്ഥിനെ നോക്കുന്നുണ്ടെങ്കിലും, അവൻ വല്യ മൈൻഡ് ചെയ്യുന്നില്ല. ഒരേ ഒരു തവണ, അവൾ നോക്കുമ്പോ, അവനും ആയി കണ്ണൊന്നു കോർത്തു.
പക്ഷെ അപ്പൊ തന്നെ അവൻ നോട്ടം മാറ്റി.
'ഋഷിയെട്ടന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടി എന്ന് തോന്നുന്നു... മൈൻഡ് ചെയ്യുന്നേ ഇല്ലല്ലോ!'
മാളിൽ എത്തി അവർ നേരെ പോയത്, ഫുഡ് അടിക്കാൻ ആണ്. മാളിൽ തന്നെ ഉള്ള ഒരു ചൈനീസ് റെസ്റ്റാറ്റാന്റിൽ ആണ് അവർ ചെന്നത്.
എല്ലാവരും അവരവർക്കു ഇഷ്ടമുള്ള ഫുഡ് ഒക്കെ പറഞ്ഞു.
ഇടയ്ക്കു റിഷബ് കാൾ വന്നിട്ട് പുറത്തേക്കിറങ്ങിയപ്പോ, ജഗത്തും മിക്കിയും കൂടെ അവന്റെ ഗാർലിക് ചിക്കൻ അങ്ങനെയേ അവരുടെ പാത്രത്തിലേക്ക് കമിഴ്ത്തി. റിഷബ് തിരിച്ചെത്തിയതും പിന്നെ ബഹളം ആയിരുന്നു. ചോപ്സ്റ്റിക്ക് വച്ച് ഒരു യുദ്ധം തന്നെ അവിടെ നടന്നു. അവസാനം, അപ്പുവിന്റെ മറഞ്ഞു നിന്നുള്ള കുത്തിൽ, റിഷബ് എന്ന ബാഹുബലി, ചില്ലി sauceഇൽ വീണു ചരമം അടഞ്ഞു. പ്യാവം!
ഇര വിഴുങ്ങിയ പാമ്പുകളെ പോലെ ഇരിക്കുമ്പോഴാണ്, വെയ്റ്റർ ബില്ലിന്റെ റെസിപ്റ്റ്‌ന്റെ കൂടെ എല്ലാവര്ക്കും fortune കുക്കീസ് കൊണ്ട് വന്നു തരുന്നത്.
മിക്കിയുടെ കുക്കിക്കു ചുറ്റും മാത്രം ഒരു റെഡ് bow വെച്ചിട്ടുണ്ടായിരുന്നു.
അവൾ അമ്പരപ്പോടെ അത് എടുത്തു നോക്കി.
"ദേ നോക്കിയേ... എന്റെതിനു മാത്രം ഒരു bow!" അവൾ ചിരിച്ചു കൊണ്ട് അത് തിരിച്ചും മറിച്ചും നോക്കി.
അവൾ നോക്കുമ്പോൾ അപ്പു ഒഴിച്ച്, എല്ലാവരുടെയും മുഖത്തു ഒരു കള്ള ചിരി. അവൾ എന്താ എന്ന രീതിയിൽ എല്ലാവരെയും നോക്കി...
ജഗത് പറഞ്ഞു തുടങ്ങി..." നാളെ നിന്റെ ബിർത്ഡേ അല്ലേ?!!! പക്ഷെ നാളെ നമുക്ക് സെലിബ്രറ്റ് ചെയ്യാൻ പറ്റില്ല. തിരിച്ചു പോവണ്ടേ... സൊ ഒരു ദിവസം മുന്നേ... അതായത് ഇന്ന്, നമ്മള് അത് സെലിബ്രറ്റ് ചെയ്യുന്നു. നീ നാളെ 18 ആകുല്ലോ... എന്ന് വച്ചാൽ, adulthood ലേക്ക് പിച്ച വയ്ക്കുന്നു! സൊ, നിനക്ക് ആയിട്ടുള്ള ഞങ്ങളുടെ വക ഫസ്റ്റ് ലൈഫ് ലെസ്സൺ... ജീവിതത്തിൽ ഒന്നും അത്ര പെട്ടന്ന് കയ്യിൽ കിട്ടില്ല. അതിനു വേണ്ടി fight ചെയ്യണം. .. തപ്പണം... അലയണം... ആ അലച്ചിലിന്റെ ഒരു കൊച്ചു റിഹേർസൽ നമ്മൾ ഇവിടെ നടത്തുന്നു."
മിക്കി വീണ്ടും ഒന്നും മനസ്സിലാവാതെ അവനെ നോക്കി ഇരുന്നു.
"അതായത് രാമണാ... നിനക്ക് ഉള്ള ഗിഫ്റ്റ് ഈ മാളിൽ എവിടെയോ ഉണ്ട്. അത് കണ്ടുപിടിക്കാൻ ഉള്ള ഒരു treasure hunt! അതിനു വേണ്ടി ഉള്ള ഫസ്റ്റ് ക്ലൂ ആണ്, ഇപ്പൊ നിന്റെ കയ്യിൽ ഉള്ള ഈ കുക്കിയിൽ ഉള്ളത്. "
മിക്കിയുടെ മുഖം വിടർന്നു. പരിപാടി അവൾക്കു ഇഷ്ടപ്പെട്ടു എന്ന് ഉറപ്പായി.
"നിനക്ക് ഒരു helper ഉണ്ട്... അതാണ് നമ്മുടെ അപ്പു... നമ്മൾ ഇനി നിന്റെ ഫൈനൽ ടെസ്റ്റിനേഷനിൽ വച്ച് മീറ്റ് ചെയ്യാം. അപ്പൊ സീ യൂ സൂൺ!" അവർ എല്ലാവരും ചിരിച്ചു കൊണ്ട് എഴുന്നേറ്റു പുറത്തേക്കു നടന്നു.
സിദ്ധാർഥ് പെട്ടന്ന് തിരിച്ചു വന്നു, അവൾക്കു അവന്റെ ക്രെഡിറ്റ് കാർഡും കുറച്ചു കാശും കൂടെ നീട്ടി.
"എന്റെ കയ്യിൽ ഉണ്ട്..." അവൾ പേഴ്സ് കാണിച്ചു കൊടുത്തു.
അവൻ കൊടുക്കാറുള്ള ഒരു സ്ഥിരം ലുക്ക് കൊടുത്തപ്പോൾ, അവൾ അത് വാങ്ങി.
"അപ്പു, നിനക്കും എന്താ വേണ്ടേ എന്ന് വച്ചാ വാങ്ങിക്കോ!" ഭയങ്കര ഗൗരവത്തിൽ പറഞ്ഞിട്ട് അവൻ അങ്ങ് പോയി.
മിക്കിയും അപ്പുവും അവൻ പോയ directionലേക്ക് ഒന്ന് നോക്കി, പിന്നെ തമ്മിൽ നോക്കി ഒന്ന് ചിരിച്ചു.
"ആ dialogue നു ഇത്രേം ബാസ്സ് ന്റെ ആവശ്യം ഉണ്ടായിരുന്നോ അപ്പു?" മിക്കി ചോദിച്ചു.
അപ്പു ചിരിച്ചു.
"അതൊക്കെ വിടു... ചേച്ചി ആ കുക്കി ഓപ്പൺ ചെയ്തു നോക്ക്..."
സമയം കളയാത്ത മിക്കി, കുക്കി പൊട്ടിച്ചു, അതിന്റെ ഉള്ളിൽ പേപ്പർ എടുത്തു....
"well...well... well... look who's turning 18 tomorrow! its time to celebrate! raise your glasses, and score a bullseye!!!"
ഇതാണ് ആ പേപ്പറിൽ എഴുതിയിരുന്നത്. കൂടെ ഒരു dartന്റെ പടവും.
"അതെന്തുവാ ചേച്ചി ഈ സ്കോർ a ബുൾസ് eye??? ഇനി ബുൾസ് eye വാങ്ങി കഴിക്കണോ? വയറു നിറഞ്ഞു പോയല്ലോ!"
"അതല്ലെടി പോത്തേ! ഇത് വേറെ ഏതാണ്ടാ... ഡാർട്ടിന്റെ പടം വച്ച സ്ഥിതിക്ക്, എനിക്ക് തോന്നുന്നു, ഇത് ഡാർട്ട്സ് കളിയ്ക്കാൻ ആണെന്ന്! അതിലാണ് ഇങ്ങനെ പറയ്യാ. .. ഇവിടെ എവിടെയാ ഗെയിംസ് ഒക്കെ ഉള്ളത്?"
"മുകളിലത്തെ ഫ്ലോറിൽ ഒരു ആർക്കേഡ് ഉണ്ട്..."
"വാ" മിക്കി അപ്പുവിനെയും വിളിച്ചു, ഗെയിംസ് ആർക്കേഡിലേക്കു പോയി. ശനിയാഴ്ച ആയിരുന്നതിനാൽ നല്ല തിരക്കുണ്ടു. മിക്കിയും അപ്പുവും തിരക്കിനിടയിലൂടെ നുഴഞ്ഞു, അവിടെ ഫുൾ, ഡാർട്ട്സ് ഗെയിം തപ്പാൻ തുടങ്ങി.
ഇടയ്ക്കു വേറെ രണ്ടു മൂന്നു ഗെയിംസ് കണ്ടു, അതിലേക്കു deviate ആയെങ്കിലും, അവസാനം അവർ അത് കണ്ടു പിടിച്ചു.
മിക്കി ക്യാഷ് കൊടുത്തു, അതിന്റെ ടോക്കൺ എടുത്തു.
"ചേച്ചിക്ക് എങ്ങനെയാ? ഉന്നം ഒക്കെ ഉണ്ടോ?"
"അറിയാൻ വയ്യ! ഇപ്പൊ അറിയാം. നിനക്കോ?"
"ഞാൻ എറിയാൻ ആണെങ്കിൽ അവിടെ നിക്കുന്ന ആൾക്കാരൊക്കെ മാറി നിൽക്കുന്നതാവും നല്ലതു. ഏതു വഴിക്കു ആ കുന്തം പോവും എന്ന് അറിയില്ല." അപ്പു നല്ല കോൺഫിഡൻസോടെ പറഞ്ഞു.
മിക്കി ചിരിച്ചു.
5 അറ്റംപ്റ്റ്സ് ആണ് ഉള്ളത്. ആ അഞ്ചും പല വഴിക്കു പോയി. അവിടെ ടോക്കൺ കൊടുക്കാൻ നിക്കുന്ന പയ്യൻ, മാറിയതിനാൽ അഞ്ചാമത്തെ ഡാർട്ട് അവന്റെ നെറ്റിക്ക് കൊള്ളാതെ ജസ്റ്റ് മിസ് ആയി.
ഞെട്ടി നിൽക്കുന്ന ആ പയ്യന് ഒരു വളിച്ച ചിരി കൊടുത്തുകൊണ്ട്, അവൾ വീണ്ടും അവനു ക്യാഷ് നീട്ടി. അവൻ മടിച്ചു മടിച്ചു, അവൾക്കു അഞ്ചെണ്ണം കൂടെ കൊടുത്തു.
അത്തവണ മൂന്നാമത്തെ അറ്റെംപ്റ്റിൽ അവൾ സ്കോർ ചെയ്തു. കറക്റ്റ് സെന്ററിൽ തന്നെ.
മിക്കിയും അപ്പുവും കെട്ടിപ്പിടുത്തവും ബഹളവും ആയി. കണ്ടു നിന്ന പയ്യന്മാരും അവരുടെ സന്തോഷത്തിൽ പങ്കു ചേരാൻ ഓടി വന്നു എങ്കിലും, രണ്ടിന്റെയും രൂക്ഷമായ നോട്ടം കണ്ടു, മുകളിൽ പിടിപ്പിച്ചിരിക്കുന്ന ലൈറ്റ്ന്റെ ഒക്കെ ഭംഗി നോക്കി അവർ തിരിച്ചു പോയി.
കൗണ്ടറിൽ ഇരുന്നിരുന്ന പയ്യൻ, ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തോടെ, അവൾക്കു ഒരു കൊച്ചു പട്ടിക്കുട്ടിയുടെ സോഫ്റ്റ് ടോയ് നീട്ടി. അതിലും ആ റെഡ് bow ഉണ്ടായിരുന്നു.
ആ പട്ടിക്കുട്ടിയുടെ കാലിൽ, "press me" എന്ന് എഴുതിയിരുന്നു.
അവിടെ നല്ല ബഹളം ആയതു കൊണ്ട്, അവർ നേരെ പുറത്തേക്കു വന്നു, ഒരു ഒഴിഞ്ഞ കോർണറിലേക്കു നീങ്ങി നിന്നു.
അപ്പു അതിന്റെ കാലിൽ പ്രസ് ചെയ്തു...
"well done... and for your next clue, you need to step into the world of fragrances and find yours... just say those magic words!!!"
"ചേച്ചി... വേൾഡ് ഓഫ് fragrances കിട്ടി... ഇവിടെത്തെ പെർഫ്യൂം ഷോപ്! പക്ഷെ മാജിക് words എന്താ?" അപ്പു തലപുകയ്ക്കാൻ തുടങ്ങി. മിക്കിയും.
ടോയ് പട്ടിക്കുട്ടിയെയും കൊണ്ട്, താടിക്കു കയ്യും കൊടുത്തിരിക്കുമ്പോഴാണ്, അപ്പു അത് പറഞ്ഞത്, "ചേച്ചി, ദേ ഇത് ഒന്ന് മണുത്തു നോക്കിയേ. .. നല്ല മണമില്ലേ?"
മിക്കി ആ ടോയ് വാങ്ങി മണുത്തു നോക്കി..."എടാ. .. ഇതെനിക്കറിയാ. .. guilty... gucci guilty പെർഫ്യൂം! എന്റെ favorite ആണ്. ഇനി ഇതാണോ മാജിക് words???"
"ആവോ! എന്തായാലും പോയി നോക്കാം."
അപ്പു മിക്കിയെയും വലിച്ചു കൊണ്ട്, ഗ്രൗണ്ട് ഫ്ലോറിലെ പെർഫ്യൂം സ്റ്റോറിലേക്കു ഓടി.
അവിടെ ചെല്ലുമ്പോ, salesലെ ഒരു പെൺകുട്ടി അവരെ കാത്തെന്നതു പോലെ നിൽക്കുന്നുണ്ടായിരുന്നു. അവർ അവളെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു...
മിക്കി ഒരു സംശയത്തോടെ പറഞ്ഞു, "gucci guilty?"
ആ പെൺകുട്ടി ഒരു പുഞ്ചിരിയോടെ ഒരു ഗിഫ്റ്റ് ബാഗ് അവൾക്കു നീട്ടി.
മിക്കി അവളുടെ കാർഡ് എടുത്തു നീട്ടി.
"ഇത് പേ ചെയ്തു കഴിഞ്ഞതാണ് മാഡം!" ആ പെൺകുട്ടി പുഞ്ചിരിച്ചു.
മിക്കിയും അപ്പുവും താങ്ക്‌സും പറഞ്ഞു, ആ ബാഗും വാങ്ങി, കടയ്ക്കു പുറത്തിറങ്ങി, ഒരു ബെഞ്ചിൽ ഇരുന്നു.
അപ്പു ആ ബാഗിൽ നിന്ന് പെർഫ്യൂം ബോട്ടിൽ പുറത്തെടുത്തു. അതിലും ഒരു റെഡ് bow ഉണ്ടായിരുന്നു.
"ഇതില് അടുത്ത ക്ലൂ ഒന്നും ഇല്ലല്ലോ?" മിക്കി ബോട്ടിൽ തിരിച്ചും മറിച്ചും നോക്കിയിട്ട് അപ്പുവിന്റെ കയ്യിൽ നിന്ന് ഗിഫ്റ്റ് ബാഗ് വാങ്ങി, അതിൽ നോക്കി.
ഒരു കൊച്ചു കാർഡ്!
"awesome job! you are only a few steps away... you must be tired from running around! i can help boost your energy... I am a necessity to some, treasure to many. I am best enjoyed among pleasant company. Some like me hot, some like me cold. Some prefer mild, some like me bold. how do you like me? meet me at your favorite spot!"
"ഇതെന്തുവാടേ... കുറെ ഉണ്ടല്ലോ!" മിക്കി നെടുവീർപ്പെട്ടു.
"അതാ... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല."
രണ്ടും കൂടെ കൂലംഖുഷമായ ചിന്തയിലാണ്ടു.
"tired ആയി... അപ്പൊ എനർജി ബൂസ്റ്റ് ചെയ്യും... അതെന്തു സാധനം? വല്ല ഡ്രിങ്കും ആണോ??" മിക്കി താടിയിൽ വിരൽ ചേർത്തു.
"അതും ചൂടോടെയും, അല്ലാതെയും കുടിക്കാൻ പറ്റുന്നത്. അപ്പൊ ഒരു ടൈപ്പ് സോഡയും അല്ല... ജ്യൂസും അല്ല... ചേച്ചി കിട്ടിപ്പോയി..."
"കോഫി!!!" രണ്ടും പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
"അപ്പു, ഇവിടെ കോസ്റ്റ കോഫി ഉണ്ടോ?" മിക്കി അപ്പുവിന്റെ കയ്യിൽ പിടിച്ചു.
"ഉണ്ട്... സെക്കന്റ് ഫ്ലോറിൽ..." അപ്പു കയ്യിലിരുന്ന ടോയ് ഗിഫ്റ്റ് ബാഗിലേക്കു ഇട്ടു, അവളെയും വലിച്ചു കൊണ്ട് വീണ്ടും ഓടി.
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഓട്ടം കൊണ്ട്, അപ്പോഴേക്ക് അവർ കഴിച്ചതൊക്ക ദഹിച്ചിരുന്നു.
അവിടെ ചെന്ന്, അവർ രണ്ടു കാരമൽ കോഫി ഓർഡർ ചെയ്തു. വീണ്ടും കാശ് കൊടുക്കുമ്പോ, അത് കൊടുത്തു കഴിഞ്ഞു എന്ന് പറഞ്ഞു.
അവർ രണ്ടു പേർക്കുള്ള ഒരു ടേബിളിൽ പോയി ഇരുന്നു.
അവർ അടുത്ത് എന്ത് എന്നുള്ളതിന്റെ excitementil ആണ്.
വെയ്റ്റർ അവരുടെ കോഫി കൊണ്ട് വന്നു വച്ചിട്ട് പോയി. ഒരു കോഫി മഗ്ഗിൽ റെഡ് bow ഉണ്ടായിരുന്നു. മിക്കി ചിരിച്ചു കൊണ്ട്, അത് എടുത്തു.
"ചേച്ചി, ക്ലൂ എവിടെ?" അപ്പു ചോദിച്ചു.
"നേരാണല്ലോ! അതെവിടെ? ഇനി ഇതാണോ ദി end???"
നോക്കുമ്പോ, വെയ്റ്റർ കൊണ്ട് വന്നു വച്ച tissueവിൽ എന്തോ എഴുതിയിട്ടുണ്ട്. അവൾ വേഗം അതെടുത്തു നോക്കി.
"mirror mirror on the wall... who is the prettiest of them all? why dont you come and find it out yourself!!!"
"ഇതിപ്പോ എന്താ?" മിക്കി ചിന്തയിൽ ആണ്ടു...
"ചേച്ചി... ഇവിടെ ഒരു mirror maze ഉണ്ട്... അതാകുവോ?"
"സാധ്യത ഉണ്ട്... വാ നമുക്ക് എന്തായാലും പോയി നോക്കാം." കോഫീ കുടിച്ചിട്ട്, അവർ mirror maze ഉള്ള, തേർഡ് ഫ്ലോറിലേക്കു നടന്നു.
അവിടെ ചെല്ലുമ്പോ, അതിന്റെ മുന്നിൽ ക്ലോസ്ഡ് എന്ന് ഒരു ബോർഡ് വച്ചിരിക്കുന്നു.
"ഇത് ക്ലോസ്ഡ് ആണല്ലോ..." അപ്പു മിക്കിയെ നോക്കി.
"അവിടെ ഒരു ചേട്ടൻ ഉണ്ടല്ലോ... നമുക്ക് പോയി ഒന്ന് ചോദിച്ചു നോക്കാം." അവർ അവിടെ ഡോറിന്റെ അടുത്ത് നിന്ന ആളുടെ അടുത്തേക്ക് ചെന്നു.
അവരെ കണ്ട പാടെ, ആ ചേട്ടൻ ചിരിച്ചു കൊണ്ട്, അതിന്റെ ഡോർ തുറന്നു കൊടുത്തു.
മിക്കിയും അപ്പുവും പരസപരം ഒന്നും നോക്കിയിട്ടു അകത്തേക്ക് കടന്നു.
"ചേച്ചി, സൂക്ഷിച്ചു പോണേ... ഞാൻ പല തവണ അവിടെ ഇവിടെ ഒക്കെ പോയി ഇടിച്ചിട്ടുള്ളതാ ഇതിനകത്തു..."
മിക്കിയും അപ്പുവും കൂടെ കൈ പിടിച്ചു ശ്രദ്ധിച്ചു നടക്കാൻ തുടങ്ങി. കുറച്ചു അകത്തേക്ക് ചെന്ന് കഴിഞ്ഞപ്പോൾ, മ്യൂസിക് പ്ലേ ആവാൻ തുടങ്ങി...
"ചേച്ചി... ഇത് ചേച്ചിടെ പാട്ടല്ലേ?"
മിക്കിയും അപ്പോഴാണ് അത് ശ്രദ്ധിച്ചത്... ഇത്രയും നേരം, കണ്ണാടിയിൽ ഇടിക്കാതെ നടക്കുന്നതിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ. അപ്പു പറഞ്ഞപ്പോഴാണ് പാട്ടു ശ്രദ്ധിക്കാൻ തുടങ്ങിയത്... മെക്കിന്റെ കൂടെ പ്രാക്റ്റീസ് ചെയ്യുമ്പോ പാടിയ പാട്ടാണ് പ്ലേ ആവുന്നത്. .. "ചലോ, തുംകോ ലേക്കർ ചലേ..."
അതും ശ്രദ്ധിച്ചു നടന്ന മിക്കിയുടെ തല, നേരെ ചെന്ന് ഒരു കണ്ണാടിയിൽ ഇടിച്ചു.
"ചേച്ചി... നോക്കി..." അപ്പു അവളുടെ കൈ ഒന്ന് കൂടെ ചേർത്തു പിടിച്ചു.
ഒരു 7 - 8 മിനിറ്റ് നടന്നു കഴിഞ്ഞപ്പോ, അവർ ഒരു മിററുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ഹാൾ പോലെ ഒരിടത്തെത്തി...
താഴെ വൈറ്റ്ഉം സിൽവരും കളറിൽ ഉള്ള ബലൂണുകൾ കൊണ്ട് നിറഞ്ഞിരുന്നു. സീലിങ്ങിൽ തട്ടി നിൽക്കുന്ന led ലൈറ്റ്‌സ് പിടിപ്പിച്ച ഹീലിയം ബലൂണുകളിൽ കെട്ടി ഇട്ടിരുന്ന വള്ളികളുടെ അറ്റത്തു, മിക്കിയുടെ ഫോട്ടോസ്...
ഒത്ത നടുക്കായി ഒരു കൊച്ചു ടേബിളിൽ ഒരു ചോക്ലേറ്റ് കേക്ക്... അതിന്റെ നടുവിലായി ഒരു കാൻഡിൽ കത്തിച്ചു വച്ചിരിക്കുന്നു.
കണ്ണും മിഴിച്ചു മിക്കിയും അപ്പുവും ഹാളിലേക്ക് കയറിയതും, അവരുടെ തലയ്ക്കു മുകളിൽ ഉണ്ടായിരുന്നു, കോണ്ഫെറ്റി നിറച്ച ബലൂണ് പൊട്ടിയതും ഒരുമിച്ചായിരുന്നു.
ആകെ വണ്ടർ അടിച്ചു നിൽക്കുന്ന മിക്കിയുടെ അടുത്തേക്ക്, ഹാപ്പി birthdayയും പാടികൊണ്ടു ഋഷബും, ജഗത്തും പ്രവീണും കയറി വന്നു.
മിക്കി ഓടി ചെന്ന്, അവരെ മൂന്നു പേരെയും കെട്ടിപ്പിടിച്ചു.
"എന്നാലും നീ ഇത്ര പെട്ടന്ന് കണ്ടു പിടിക്കും എന്ന് വിചാരിച്ചില്ലട്ടോ! നിന്റെ കുഞ്ഞിത്തലയിൽ ഇത്രയും ബുദ്ധി ഉണ്ടോ?" ഋഷി അവളുടെ തല പിടിച്ചു കുലുക്കി.
"ഞാൻ മാത്രല്ലല്ലോ! എന്റെ കൂടെ ഈ പുലിക്കുട്ടിയും ഇല്ലായിരുന്നോ...!" മിക്കി അപ്പുവിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
"ഞാനും വിചാരിച്ചു... അല്ലാതെ നീ ഇത്ര പെട്ടന്ന് ഒക്കെ സോൾവ് ചെയ്യാൻ വഴി ഇല്ലല്ലോ എന്ന്! നിന്റെ ബുദ്ധി ഒന്ന് ആലോചിച്ചു മാത്രം ആണ്, കുറച്ചു എണ്ണത്തിൽ ഒതുക്കിയെ! ഇല്ലെങ്കിൽ കുറച്ചു clues ഒക്കെ സോൾവ് ചെയ്യാൻ തന്നേനെ! " പ്രവീൺ കിട്ടിയ ഗാപ്പിൽ മിക്കിക്കിട്ടു താങ്ങി.
അതിനു മറുപടി പറഞ്ഞത് മിക്കിയുടെ നാക്കല്ലായിരുന്നു... അവളുടെ വലത്തെ കൈ ആയിരുന്നു. ആ കൈ ചുരുട്ടി, അവന്റെ വയറ്റിനിട്ടു ഒരു പഞ്ച്! പ്രതീക്ഷിക്കാത്തതായതിനാൽ, അവൻ കുനിഞ്ഞു പോയി.
"എടി മഹാപാപി!!!" അവൻ കുനിഞ്ഞോണ്ടു തന്നെ അവളെ വിളിച്ചു.
അപ്പുവും ജഗത്തും ഋഷിയും ചിരി തുടങ്ങി. മിക്കി ഒരു കൂസലും ഇല്ലാതെ നിന്നു.
"നീ അല്ലാതെ ഇവളുടെ ഒരു കയ്യകലത്തിൽ നിന്ന്, അവൾക്കിട്ടു താങ്ങുവോ? ഞാൻ എന്നെങ്കിലും അങ്ങനെ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ? അനുഭവം കൊണ്ടാ... മിനിമം രണ്ടു കൈ അകലം... അതാണ് കണക്കു." ഋഷി വളരെ വൈകി ആണെങ്കിലും, അവന്റെ അനുഭവ ജ്ഞാനം, അപ്പോഴും വളഞ്ഞു വയറും തിരുമി നിൽക്കുന്ന പ്രവീണും ആയി പങ്കു വച്ചു.
പ്രവീൺ നിൽക്കാനുള്ള പരുവം ആയപ്പോൾ, അവർ അവളെ കേക്കിനു അടുത്തേക്ക് നീക്കി നിർത്തി.
"അപ്പൊ നമുക്ക് കാര്യ പരിപാടിയിലേക്ക് കടക്കാം... ഇതാണല്ലോ മെയിൻ ചടങ്ങു... ഇന്നാ പിടിച്ചോ!!!" ഋഷി അവൾക്കു knife എടുത്തു കൊടുത്തു.
മിക്കി ചുറ്റും നോക്കി.
"എവിടെ? കലിപ്പൻ എവിടെ?" അവൾ ഋഷിയുടെ പതുക്കെ ചോദിച്ചു.
"അവനു ഒരു കാൾ വന്നു... അവൻ വന്നോളും... നീ മുറിക്കു..." ഋഷി അവളുടെ കൈ പിടിച്ചു, knife കേക്കിലേക്കു വച്ചു.
മിക്കിക്കു മനസ്സ് നിറയെ സന്തോഷം ഉണ്ടെങ്കിലും, സിദ്ധാർത്ഥിന്റെ അഭാവം ഒരു വലിയ കുറവായി തോന്നിച്ചു. അവൾക്കു വേണ്ടി അവർ ഹാപ്പി ബിർത്തഡേ പാടുമ്പോഴും, അവളുടെ കണ്ണുകൾ സിദ്ധാർത്ഥിനെ ചുറ്റും തിരഞ്ഞു കൊണ്ടിരുന്നു.
അവസാനം അവൻ ഇല്ലാതെ തന്നെ അവൾക്കു കേക്ക് കട്ട് ചെയ്യേണ്ടി വന്നു.
കേക്ക് കട്ട് ചെയ്തു, ഒരു പീസ് കേക്കും എടുത്തു, തല ഉയർത്തി നോക്കിയ മിക്കി ആദ്യം കണ്ടത് അവൾക്കു എതിർ വശത്തു നിൽക്കുന്ന സിദ്ധാർത്ഥിനെ ആണ്. അത് വരെ അവളുടെ മുഖത്തുണ്ടായിരുന്ന ചിരിക്കു ഒരു വല്ലാത്ത തിളക്കം വച്ചതു പോലെ.
മിക്കി കേക്ക് അവൾക്കു അടുത്ത് നിന്ന അപ്പുവിന് വച്ച് കൊടുത്തു. അപ്പു അവളുടെ കയ്യിലുള്ള കേക്ക് വാങ്ങി, അവൾക്കു വായിൽ വച്ച് കൊടുത്തു. അപ്പോഴേക്ക് ഋഷി ഒരു കേക്ക് കട്ട് ചെയ്തെടുത്തു, അവൾക്കു വച്ച് കൊടുത്തു. അവൾ തിരിച്ചും. ജഗത്തിനും പ്രവീണിനും അവൾ വായിൽ വച്ച് കൊടുത്തു.
സിദ്ധാർത്ഥിന് കൊടുക്കാൻ ആയി, അവൾ കേക്ക് അവന്റെ മുഖത്തിനു നേരെ നീട്ടിയതും, അവൻ അവളുടെ കൈ പിടിച്ചു, അവളുടെ കയ്യിൽ ഇരുന്ന കേക്കിൽ നിന്ന്, ഒരു കൊച്ചു കഷ്ണം അവളുടെ വായിലേക്ക് വച്ച് കൊടുത്തു; ഒരു കുഞ്ഞു പീസ് അവൻ തന്നെ ആ പീസിൽ നിന്ന് എടുത്തു.
അവനു കേക്ക് വായിൽ വച്ച് കൊടുക്കാൻ അവൻ സമ്മതിക്കാത്തതിൽ, മിക്കിക്കു അല്പം വിഷമം ആയി. പക്ഷെ അത് പുറത്തു കാണിക്കാതെ, അവൾ അവനെ നോക്കി ചിരിച്ചു കാണിച്ചു.
അടുത്തതു ഗിഫ്റ്റ്‌സ് കൊടുക്കൽ ആയിരുന്നു.
ജഗത്ത് ചെന്ന് ഒരു ഗിഫ്റ്റ് ബാഗ് എടുത്തു അവൾക്കു കൊടുത്തു.
തുറന്നു നോക്കിയതും അവളുടെ കണ്ണ് ആദ്യം പതിഞ്ഞത് ആ ചോക്ലേറ്റ് bouquetയിൽ ആയിരുന്നു.
അതിലെ ഫെററോ രോഷർ ചോക്ലേറ്റ്‌സ് കണ്ടതും മിക്കിയുടെ മുഖം 100 വാട്ട് ബൾബ് പോലെ തിളങ്ങി!
മിക്കി ആ bouquet ഒന്ന് കെട്ടിപ്പിടിച്ചിട്ടു, സൈഡിലേക്ക് വച്ചു. ബാഗിൽ നിന്ന് അടുത്ത ബോക്സ് എടുത്തു. ഒരു കൊച്ചു ഗിഫ്റ്റ് wrap ചെയ്ത ബോക്സ് ആയിരുന്നു. അവൾ ശ്രദ്ധയോടെ ആ wrapper പൊളിച്ചു. ഒരു വാച്ചിന്റെ ബോക്സ് ആയിരുന്നു.
ചുംബക്ന്റെ വാച്ച്...
മിക്കി അപ്പൊ തന്നെ അത് കയ്യിലേക്ക് ഇട്ടു, എല്ലാവരെയും കാണിച്ചു കൊടുത്തു. അവൾക്കു അത് നല്ല ഇഷ്ടം ആയി എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
പിന്നെ ആ ബാഗിൽ ഉണ്ടായിരുന്നത് ഗിഫ്റ്റ് wrap ചെയ്ത, പരന്ന എന്തോ സാധനം ആയിരുന്നു.
"ഇതെന്താ painting ആണോ?" മിക്കി അവരെ നോക്കി ചോദിച്ചു.
"നിന്റെ കയ്യിൽ അല്ലെ ഇരിക്കുന്നെ! തുറന്നു നോക്കെടി!" സിദ്ധാർഥ് പറഞ്ഞു.
അവൾ അതിന്റെയും wrapper ശ്രദ്ധയോടെ തന്നെ പൊളിച്ചു.
അതിൽ അവരുടെ എല്ലാവരുടെയും കൂടെ ഫ്രെയിം ചെയ്ത ഒരു caricature ആയിരുന്നു.
മിക്കിയും, സിദ്ധാർഥും, ഋഷിയും, ജഗത്തും, പ്രവീണും, അവിനാശും കൂടെ ഉള്ളത്.
മിക്കിക്കു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
"ഏട്ടന്മാരെ! എനിക്ക് എന്താ പറയേണ്ടേ എന്ന് അറിയില്ല! എന്റെ ലൈഫിൽ കിട്ടിയിരിക്കുന്നതിൽ വച്ച്, ഏറ്റവും ബെസ്റ്റ് ഗിഫ്റ് ആണ് ഇത്. നിങ്ങളുടെ ഫ്രണ്ട് ആവുന്നത് പോയിട്ട്, നിങ്ങളൊക്കെ എന്നോട് എന്നെങ്കിലും മിണ്ടുവോ എന്ന് പോലും വിചാരിച്ചിരുന്ന ഒരു ടൈം ഉണ്ടായിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോഴും വിശ്വസിക്കാൻ വയ്യ... ഞാൻ എന്റെ birthday നിങ്ങളുടെ കൂടെ സെലിബ്രറ്റ് ചെയ്യുവാണെന്നു! നിങ്ങൾ എനിക്ക് വേണ്ടി ഇത്ര ഒക്കെ ചെയ്യുന്നു എന്നൊക്കെ..." പറഞ്ഞു വന്നു മിക്കിയുടെ കണ്ണ് നിറഞ്ഞു.
"ഡീ... കരഞ്ഞു ബോർ ആക്കാൻ ആണ് നിന്റെ ഭാവം എങ്കിൽ, ഈ കേക്ക് നിന്റെ മുഖത്തിരിക്കും. അവളുടെ ഒരു സ്പീച്! ഒഞ്ഞു പോയെടി!" ഋഷി അവളെ കളിയാക്കി. അവൾ ഒന്നും മിണ്ടാതെ, അവനെ നോക്കി ചിരിച്ചു.
പെങ്ങളുടെ സ്നേഹം നിറഞ്ഞ നോട്ടത്തിൽ മതി മറന്നു നിന്ന ആ ഏട്ടൻ, പെങ്ങളുടെ കൈ എന്ത് ചെയ്യുവാനെന്നു നോക്കാൻ ഒരു നിമിഷം നോക്കാൻ മറന്നു. ആ മറന്ന നിമിഷത്തിന്റെ തൊട്ടടുത്ത നിമിഷം, അവന്റെ മുഖത്തു കേക്ക് പതിഞ്ഞിരുന്നു... അത്യാവശ്യം അവന്റെ മുഖം മുഴുവനും ആയി തന്നെ!
പിന്നെ അവൻ ഒന്നും നോക്കിയില്ല. അവളുടെ മുഖം പിടിച്ചു ബാക്കി ഉണ്ടായിരുന്ന കേക്കിലേക്കു കമിഴ്ത്തി.
തല ഉയർത്തി നോക്കിയ മിക്കി രൂക്ഷമായി ഋഷഭിനെ നോക്കി.
അപ്പോഴാണ് തൊട്ടടുത്ത് നിന്ന്, നിർത്താതെ ഉള്ള ചിരി കേട്ടത്. ആങ്ങളയും പെങ്ങളും ആ വശത്തേക്ക് നോക്കി.
അപ്പുവാണ്. .. വയറു പൊത്തി പിടിച്ചൊക്കെ ചിരിയിൽ ആണ്.
ആങ്ങള പെങ്ങളെ, കേക്ക് പുരണ്ട മുഖം വച്ച് എന്തോ പറഞ്ഞു. പെങ്ങൾക്ക് കാര്യം മനസ്സിലായി.
ചോറ് എടുക്കുന്നത് പോലെ, ഒരു ഉരുള കേക്ക് അവൾ എടുത്തു.
ഋഷി, അപ്പുവിന്റെ കൈകൾ പിന്നോട്ട് പിടിച്ചു. ഞെട്ടിപ്പോയ അപ്പുവിന്, എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലാവുന്നതിനു മുൻപ് തന്നെ, അവൾക്കും കേക്ക് ചാർത്തൽ നടന്നിരുന്നു.
കിട്ടേണ്ടത് കിട്ടി കഴിഞ്ഞപ്പോൾ അപ്പുവും ഋഷഭിന്റെയും മിക്കിയുടെയും ആർമിയിൽ ചേർന്നു.
ശത്രു രാജ്യം ആയ ജഗത്തിനെയും പ്രവീണിനെയും സിദ്ധാര്ഥിന്റെയും മേലെ കൂടെ കേക്ക് തേച്ചു, ആധിപത്യം സ്ഥാപിക്കുക.
സിദ്ധാർത്ഥിനെ ലേശം പേടി ഉള്ളത് കൊണ്ട്, അവർ ആദ്യം ടാർഗറ്റ് ചെയ്തത് ഏറ്റവും ദുർബലനായ ശത്രു പ്രവീണിനെ ആണ്. വളരെ വേഗം അവനെ കീഴ്പെടുത്തി, അവനെയും കൂടെ ആർമിയിൽ എടുത്ത് അവർ അടുത്ത ശത്രു സംസ്ഥാനം ആയ ജഗത്തിനു നേരെ ചെന്നു.
അവൻ നല്ലോണം തന്നെ fight ചെയ്തു.
അവനെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴാണ്, മിക്കി അത് ശ്രദ്ധിക്കുന്നത്.
സിദ്ധാർഥ് മാറി നിന്ന്, ഒക്കെ കണ്ടു ചിരിച്ചു, വീഡിയോ എടുത്തു കൊണ്ട് നിൽക്കുകയാണ്.
'ഓഹോ!!! മോൻ കണ്ടു രസിക്കുവാനോ! ഇപ്പൊ ശരി ആക്കിത്തരാം...'
അവൾ അവൻ അറിയാതെ അവന്റെ പുറകിൽ ചെന്ന്, അവന്റെ മുഖത്തേക്ക് കേക്ക് തേക്കാൻ ആയി കൈ മുന്നോട്ടു നീട്ടിയതും, ആ കയ്യിൽ പിടി വീണു.
ഒറ്റ സെക്കൻഡിൽ അവൻ അവളെ വലിച്ചു മുന്നിൽ നിർത്തി.
"ധൈര്യം ഉണ്ടെങ്കിൽ, നീ തേക്കെടി!"
വെല്ലുവിളിയോ! !! അതും മിക്കിയോട്!
എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അവന്റെ മുഖത്തിനു അടുത്തേക്ക് കൈ കൊണ്ട് വരാൻ നോക്കി. എങ്ങനെ നടക്കും! ആ കൈ അവൻ പിടിച്ചു വച്ചിരിക്കുവല്ലേ!
"കൈ കൊണ്ടല്ല... നിന്റെ മുഖത്തു നിന്ന്..."
അവൻ അവിടെ അടി കൂടുന്നവരെ ഒന്ന് നോക്കിയിട്ടു, അവളെ നീക്കി ഒരു കോര്ണറിലേക്കു നിർത്തി, അവളോട് ചേർന്ന് നിന്നു.
അപ്പോഴും കൈ വിടീക്കാൻ നോക്കി കൊണ്ടിരുന്ന മിക്കിയുടെ മുഖത്തു അവന്റെ നിശ്വാസം തട്ടിയപ്പോഴാണ് അവൾ മുഖം ഉയർത്തി നോക്കിയത്.
അവൾ നോക്കിയതും, അവളുടെ കവിളിൽ ഉണ്ടായിരുന്നു കേക്ക് അവൻ നുകർന്നു. അവന്റെ പല്ലു അവളുടെ കവിളിൽ തട്ടിയപ്പോൾ, മിക്കി ഒരു നിർവൃതിയിലെന്നോണം, കണ്ണുകൾ അടച്ചു.
മിക്കിക്കു അവളുടെ ശരീരത്തിലൂടെ ബ്ലഡിന് പകരം കറന്റ് ആണ് ഒഴുകുന്നത് എന്ന് തോന്നി. മൊത്തത്തിൽ ഒരു സ്പാര്ക്!!!
അവൻ അവളിൽ നിന്ന് വിട്ടു മാറിയപ്പോഴാണ് അവൾ കണ്ണുകൾ തുറന്നതു.
സിദ്ധാർഥ് ഒന്നും സംഭവിക്കാത്തത് പോലെ, വീണ്ടും വിഡിയോ എടുത്തു നിൽപ്പുണ്ട്. അവൾ നോക്കുന്നത് കണ്ടു, അവൻ അവളെ നോക്കി, അവന്റെ മേൽചുണ്ട് നാക്കു കൊണ്ട് നനച്ചു.
മിക്കി ചമ്മി അവനിൽ നിന്നുള്ള നോട്ടം മാറ്റി, വേഗം തന്നെ ബാക്കി മുള്ളറുടെ അടുത്തേക്ക് ചെന്നു. അവൾ ചെല്ലുമ്പോഴേക്കും ആ രാജ്യവും കീഴടങ്ങിയിരുന്നു.
എല്ലാവരും ഒരാശ്വാസത്തോടെ എഴുന്നേറ്റു സിദ്ധാർത്ഥിന് നേരെ തിരിഞ്ഞു.
"അളിയാ നീ മാത്രേ ഉള്ളു ഇനി! നിന്നേം കൂടെ ഞങ്ങൾക്ക് കേക്ക് തേക്കണം. എന്നാലേ ഒരു സമാധാനം കിട്ടു. നീ സമ്മതിക്കണം" ഋഷി ഒരല്പം പേടിയോടെ സിദ്ധാർത്ഥിനെ നോക്കി.
അവൻ ഒന്ന് ചിരിച്ചു... എന്നിട്ടു ഒരു കള്ള ചിരിയോടെ പറഞ്ഞു,"birthday ഗേൾ വേണെങ്കിൽ തേച്ചോട്ടെ... എന്താ മേഘ്‌നാ... തേക്കണോ നിനക്ക് കേക്ക്?"
മിക്കി ഞെട്ടി എല്ലാവരെയും നോക്കിയിട്ടു, സിദ്ധാർത്ഥിനെ നോക്കാതെ തല താഴ്ത്തി.
'ഒന്ന് തേക്കാൻ ചെന്നതിന്റെ വിറയൽ ശരീരത്തിൽ നിന്ന് ഇത് വരെ പോയിട്ടില്ല. അപ്പോഴാ' അവൾ പിറുപിറുത്തു.
"ടീ, ഇതാണ് ചാൻസ്... പോയി തേക്കെടി അവന്റെ മുഖത്തു കേക്ക്!" ജഗത്തും പ്രവീണും...
"ആ ചേച്ചി! ചെല്ല്!!" ഇത് അപ്പു!
മിക്കി ദയനീയതയോടെ അവരെയും പിന്നെ സിദ്ധാർഥിനെയും നോക്കി.
അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ, അവളുടെ ആങ്ങള ചാടി വീണു..."ഓ! അല്ലെങ്കിൽ വേണ്ട!"
അവൾ അവളെ പിടിച്ചു അവന്റെ സൈഡിലേക്ക് നിർത്തി.
സിദ്ധാർഥ് അവനെ നോക്കി പല്ലുകടിച്ചു നിന്നു. റിഷബ് അവനെ നോക്കി നല്ലവണ്ണം ഇളിച്ചു കാണിച്ചു.
അവിടെത്തെ പരിപാടി ഒക്കെ കഴിഞ്ഞു അവരെല്ലാവരും കൂടെ ബീച്ചിലേക്ക് പോയി. നല്ലോണം നനയണം എന്നുണ്ടായിരുന്നു എങ്കിലും, ഡിന്നറിനു ശ്രീദേവിയും ശങ്കറും അവരോടു ഒരു ഹോട്ടലിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നത് കാരണം, അവർ അധികം ഇറങ്ങിയില്ല. കൂടുതൽ നേരവും കരയിൽ ഇരുന്നു കളിച്ചും കത്തിയടിച്ചും സമയം കളഞ്ഞു.
gateway ഹോട്ടലിലേക്കാണ് ശങ്കർ അവരോടു ഡിന്നറിനു ചെല്ലാൻ പറഞ്ഞത്. അവിടെത്തെ cape comorin റെസ്റ്റാറ്റാന്റിലേക്കു അവർ ചെന്നു. അവരെ വെയിറ്റ് ചെയ്തു, ശ്രീദേവിയും ശങ്കറും അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
പിന്നെ നല്ല രീതിയിൽ ഫുഡും തട്ടി, ജഗത്തിനെയും, ഋഷഭിനെയും, പ്രവീണിനെയും ഋഷഭിന്റെ വീട്ടിൽ ആക്കി, അവർ വീട്ടിലേക്കു തിരിച്ചു....
#############
എന്നെക്കൊണ്ട് ആവുന്നത് പോലെ ഒക്കെ ഞാൻ എഴുതി പിടിപ്പിച്ചിട്ടുണ്ട്. എത്രത്തോളം നന്നായി എന്ന് അറിയില്ല. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ ക്ഷമിച്ചേ പറ്റൂ...
(തുടരും.....) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
