ഓർമ്മയുണ്ടോ ഈ മുഖം ? ഭാഗം : 18& 19

Valappottukal
ഓർമ്മയുണ്ടോ ഈ മുഖം ?

ഭാഗം : 18

കൈകോർത്തു നടന്നു വരുന്ന ശരത്തിനും ആര്യക്കും പിന്നിലൂടെ ദേവികയും , ശരത്തിന്റെ വീട്ടിലേക്ക് കയറി .വലതുകാൽ വെച്ച് താൻ ശരത്തിനൊപ്പം ഈ പടികൾ കയറിയ ഓർമ്മകൾ ദേവികയെ വേദനിപ്പിച്ചു  .ശരത്തിന്റെ തീരുമാനങ്ങൾ ശരിയാണെന്ന് അരവിന്ദനും ഉഷയും മൗനത്തിന്റെ ഭാഷയിൽ പറഞ്ഞു.

"ദേവു , ഫ്രഷ് ആയിവാ ഞാൻ മോളെ വീട്ടിൽ കൊണ്ടുപോയി വിടാം ."

"വേണ്ട അച്ഛാ ,,,,,,, അല്ല അമ്മാവാ ഞാൻ തനിച്ചു ….."

" ദേവു നിനക്ക് പോവാൻ സമായമായിട്ടില്ല , എന്തായാലും ഇനി എന്റെയും ആര്യയുടെയും കല്യാണം കഴിഞ്ഞിട്ടു പോയാൽ മതി ."

ദേവികയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ശരത്ത് അരവിന്ദന്റെയും ദേവികയുടെയും സംസാരത്തിന് ഇടയിൽ കയറി .ശരത്തിന്റെ എല്ല തീരുമാനങ്ങൾക്കും ദേവിക മരുത് ഒന്നുംതന്നെ പറഞ്ഞില്ല .സ്വന്തം വേദനകളെ മുഴുവൻ ഹൃദയത്തിൽ കുഴിച്ചുമൂടി കൊണ്ട് ദേവിക മുകളിലേക്ക് പടികൾ കയറി .ഇനി മുതൽ തനിക്ക് ശരത്തിന്റെ മുറിയിൽ സ്ഥാനമില്ല എന്ന തോന്നൽ ദേവികയിൽ മുറിയിലേക്ക് കയറാൻ മടിയുണ്ടാക്കി .തന്റെ സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കുന്ന ശരത്തിന്റെ മുറിയിലേക്ക് ദേവിക പാതി മനസ്സോടെ കയറി ചെന്നു .

"എന്താ ദേവു ? "

"ഡ്രസ് എടുക്കാൻ …."

ശരത്ത് സമ്മതമെന്നപോലെ തലയാട്ടി . അലമാരയുടെ അടിയിൽ ഉണ്ടായിരുന്ന ബാഗിലേക്ക് ദേവിക തന്റെ ഡ്രസ് എടുത്തു വച്ചു. എല്ലാം എടുത്തെങ്കിലും എന്തോ മറന്നു വെന്ന തോന്നൽ ദേവികയെ ഒരിക്കൽ കൂടി കണ്ണോടിപ്പിച്ചു .ആദ്യ രാത്രിയിൽ ശരത്തിന് സമ്മാനിക്കുവാനായി സൂക്ഷിച്ച വർണ്ണ കടലാസിൽ പൊതിഞ്ഞ സമ്മാനവും അതിന് ഉള്ളിലെ ഷർട്ടിന്  ചേർന്ന തന്റെ സാരിയും ദേവികയുടെ കണ്ണുകളിൽ ഉടക്കി .
"💕എന്റെ സ്വന്തം  കണ്ണേട്ടന് 💕 "
സ്നേഹത്തോടെ അതിന് മുകളിൽ എഴുതിയ വാക്കുകളിലൂടെ ദേവിക വിരലോടിച്ചു .
 ശരത്ത് കാണാതെ ഷർട്ട് ബാഗിലേക്ക് വെക്കാൻ തുനിഞ്ഞെങ്കിലും ദേവികക്ക് അതിനായില്ല.

"ഇത് ഞാൻ കല്യാണശേഷം ഗിഫ്റ്റ് ചെയ്യാൻ വേണ്ടി സൂക്ഷിച്ചതാണ് , പക്ഷെ …...എന്തായാലും ആദ്യമായും ചിലപ്പോൾ അവസാനമായും എനിക്ക് തരാൻ കഴിയുന്ന ഗിഫ്റ്റ് ആയിരിക്കും . "

ദേവിക ഒരു ദീർഘനിശ്വാസത്തിന് ശേഷം ഷർട്ട് ശരത്തിനെ ഏല്പിച്ചു .ശരത്തിനെയും ദേവികയെയും ആര്യ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു .ദേവിക മുറിയിൽ നിന്നും ഇറങ്ങിയതും ആര്യ ഉള്ളിലേക്ക് കയറി .

"എന്താ ഇത് ? "

"ദേവുന്റെ വക ഒരു ഗിഫ്റ്റ് ? "

"എവിടെ നോക്കട്ടെ ? "

ശരത്തിന്റെ കയ്യിൽ നിന്നും  ഗിഫ്റ്റ് ബോക്സ് വാങ്ങി തുറന്നു നോക്കി .ബോക്സിനു മുകളിലെ വാക്കുകൾ ആര്യയിൽ ദേഷ്യമുണർത്തി .മനസ്സ് നിറയെ ദേവികയോടുള്ള ദേഷ്യത്തോടെ ബോക്സ് തുറന്നു .ഇടത് ഭാഗത്ത് പോക്കറ്റിനോട് ചേർന്ന് കയ്യിൽ ഓടക്കുഴലുമായി നിൽക്കുന്ന ശ്രീകൃഷ്ണനെ വരച്ച ഖാദി ഷർട്ട് .

"അയ്യേ കൊള്ളില്ല ."

"ഇവിടെ ഞാൻ നോക്കട്ടെ ."

മനസ്സ് നിറയെ ദേവികയോടുള്ള സ്നേഹത്തോടെ ശരത്ത് ആര്യയുടെ കയ്യിൽ നിന്നും ഷർട്ട് തട്ടിപ്പറിച്ചു വാങ്ങി .

" ഇത്‌ കണ്ടിട്ട് പ്രിന്റിങ് ആണെന്ന് തോന്നുന്നില്ല . കൈകൊണ്ട് പെയിന്റ് ചെയ്തതാണ് .ദേവു വരക്കുമോ ? "

"ആവോ എനിക്കറിയില്ല ."

 വാക്കുകളിൽ നിന്നും ശരത്തിന് ആര്യയുടെ മനസ്സിൽ എന്തെല്ലാമോ പുകഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് ശരത്തിന് തോന്നി.

"എന്താടോ തന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ ? എന്ത് പറ്റി ? "

"എന്തോ ഒരു നെഗറ്റീവ് ഫീലിംഗ് , ദേവുന്റെ കണ്ണുനീർ വീണിട്ടുണ്ട് അതിൽ . അത് വേണോ ? "

"താൻ പറഞ്ഞു വരുന്നത് …...എന്തായാലും പുതിയ ജീവിതം തുടങ്ങാൻ പോവുന്നതല്ലേ താൻ പറഞ്ഞത് പോലെ ആവട്ടെ …."

ശരത്ത് ഷർട്ട് ടേബിലിന് അടിയിലുള്ള വെസ്റ്റ് ബാസ്ക്കറ്റിലേക്ക് ചുരുട്ടി വലിച്ചെറിഞ്ഞു .പക്ഷേ അതുകൊണ്ട് മാത്രം ആര്യയുടെ സംശയം ഇല്ലാതെ ആയില്ല .ആര്യയുടെ കണ്ണുകളിലെ സംശയത്തിന്റെ തീ കനൽ ശരത്തിന് തിരിച്ചറിയാൻ കഴിഞ്ഞു. ആര്യയെ വിശ്വസിപ്പിക്കാൻ വേണ്ടി ഒരു അറ്റ കൈ പ്രയോഗം തന്നെ നടത്തണമെന്ന് ശരത്ത് ഉറപ്പിച്ചു .എന്ത് ചെയ്യുമെന്ന ആലോചനയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന ശരത്തിന് അരികിലേക്ക് മീരയും ശ്രീലക്ഷ്മിയും ചെന്നു .

"എന്താ രണ്ടാൾക്കും എന്നോടുള്ള വെറുപ്പ് മാറിയോ ? "

"വെറുപ്പ് ഇല്ലാതായി പക്ഷെ സംശയങ്ങൾ അങ്ങനെ തന്നെയുണ്ട് . ഏട്ടൻ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ ."

ശ്രീലക്ഷ്മിയുടെ വാക്കുകളിൽ നിന്നും എന്തെല്ലാമോ അറിഞ്ഞിട്ടുണ്ട് എന്ന് ശരത്തിന് തോന്നി.

"മീര , പുറത്ത് ആരെങ്കിലും നിൽക്കുന്നുണ്ടോ എന്ന് നോക്ക് , ഇല്ലെങ്കിൽ വാതിൽ ഉള്ളിൽനിന്നും ലോക്ക് ചെയ്യ്. "

ശബ്ദത്തിൽ താഴ്ത്തികൊണ്ട് ശരത്ത് ആവശ്യപ്പെട്ടു . നിർദ്ദേശം പോലെ പുറത്ത് ആരും നിൽക്കുന്നില്ല എന്നുറപ്പിച്ച ശേഷം മീര വാതിൽ ലോക്ക് ചെയ്തു .

"എന്താ നിങ്ങൾക്ക് പറയാനുള്ളത് ? "

"ഏട്ടൻ കരുതുന്നത് പോലെ കാര്യങ്ങൾ അര്യേച്ചി പറഞ്ഞത് എല്ലാം കള്ളമാണ് .ഏട്ടൻ ദേവു ചേച്ചിയെമാത്രമാണ് സ്നേഹിച്ചിട്ടുള്ളത് ."

ശരത്തിന്റെ മുഖത്ത് പതിയെ ഒരു ചെറു ചിരി വിടർന്നു.

"ആര്യ പറഞ്ഞത് എല്ലാം കള്ളമല്ല , ഒന്നു മാത്രം സത്യമുണ്ട് . എന്നോടൊപ്പം ബൈക്കിൽ യാത്രചെയുമ്പോഴാണ് അമൃത കൊല്ലപ്പെട്ടത് ."

ശരത്തിന്റെ വാക്കുകളുടെ പിന്നിലെ അർത്ഥം മനസ്സിലാവാതെ ശ്രീലക്ഷ്മിയും മീരയും പരസ്പരം നോക്കി .

"ഏട്ടൻ പറഞ്ഞു വരുന്നത്……"

"എനിക്കെല്ലാം ഓർമ്മയുണ്ട് ."

ശരത്തിന്റെ മറുപടി ശ്രീലക്ഷ്മിക്കും മീരക്കും വിശ്വസിക്കാൻ കഴിയില്ല .പിന്നെ എന്തിനാണ് ശരത്ത് ദേവികയെ ഉപേക്ഷിച്ചുകൊണ്ട് ആര്യയെ ഭാര്യയായി സ്വികരിക്കുന്നത് എന്ന ചോദ്യം അവർ ശരത്തിനോട് തുറന്ന് ചോദിച്ചു.

"പിന്നെ എന്തിനാ ഏട്ടൻ അര്യേച്ചിയെ കല്യാണം കഴിക്കാൻ പോവുന്നത് ?
എങ്ങനെ ദേവു ചേച്ചിയുടെ താലി പൊട്ടിക്കാൻ ഏട്ടൻ കഴിഞ്ഞു ?
ആരാ ഈ അമൃത ?
ദേവു ചേച്ചിയെ ഇഷ്ടമല്ലേ ?
ദേവു ചേച്ചിയെ ഇഷ്ടമല്ലെങ്കിൽ പിന്നെ ആ മുറിയിൽ കാണുന്നത് എന്താ ?
അങ്ങനെ നൂറായിരം ചോദ്യങ്ങൾ ഞങ്ങളുടെ മനസ്സിലുണ്ട് ."

"ഓ അപ്പോ നിങ്ങൾ ഈ മുറി തുറന്ന് നോക്കിയല്ലേ ? "
മുറിയിലെ അലമാര തള്ളി മാറ്റിയ ശേഷം തന്റെ മാത്രം മുറിയിലേക്ക് ശരത്ത് അവരെ ക്ഷണിച്ചു .മുറിയിലെ ഭിത്തിയിൽ നിറയെ ദേവികയുടെ ഫോട്ടോസ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. മുറിയുടെ നടുക്കായി ഒരു ബെഡ് .ഭിത്തിയുടെ മൂലകളിൽ ചുവന്ന മുഴുകുതിരികൾ . കട്ടിലിന്റെ തല ഭാഗത്ത്‌ ലൗ സിംബലിന്റെ രൂപത്തിലുള്ള ഒരു ഫ്രെയിം അതിന് താഴെ " യൂർ ആർ മൈ ഓൺലി ലൗ. " എന്ന് എഴുതിയിരിക്കുന്നു.  ഒരു ഫോട്ടോയിലേക്കും മീര ശ്രദ്ധിച്ചു നോക്കി. ദേവികയുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ അതിലുണ്ടായിരുന്നു .

"എന്താ നീ നോക്കുന്നത് ? "

"എന്തിനാ ഈ ഫ്രെയിം ഒഴിച്ചിട്ടിരിക്കുന്നത് ?
ദേവു ചേച്ചിയുടെ  പഴയ ഫോട്ടോസ് എങ്ങനെ കിട്ടി ?"

ശരത്ത് ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു .ഒരിക്കൽ കൂടി മീര എല്ലാം ശ്രദ്ധയോടെ  നോക്കി .
മീരയുടെ ചോദ്യത്തിന് ഒന്നും പറയാതെ കുറച്ചുമുമ്പ് താൻ വെസ്റ്റ് ബാസ്ക്കറ്റിലേക്ക് വലിച്ചെറിഞ്ഞു ഷർട്ട് ശരത്ത് എടുത്ത് ആ മുറിലെ അലമാര തുറന്നു .ശരത്ത് പലപ്പോഴായി വാങ്ങിയ സാരികൾ കൊണ്ട് ആ അലമാര നിറഞ്ഞിരുന്നു .

"ഏട്ടാ എനിക്കൊന്നും മനസ്സിലാവുന്നില്ല ?

"പറയാം എല്ലാം …."

ശരത്ത് ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരുന്ന ദേവികയുടെ ഒരു പഴയ ഫോട്ടോ കയ്യിലെടുത്തു .

"ഞാൻ കോളേജിൽ ചേരുന്നതിന് രണ്ടാഴ്ച മുൻപ് ….എവിടേക്ക് എന്ന് ആരോടും പറയാതെ യാത്ര  പോവുന്ന പതിവ് തെറ്റിച്ചുകൊണ്ട് അച്ഛൻ എന്നെയും കൂടെ കൂട്ടി . എവിടേക്ക് എന്ന് ചോദിച്ചിട്ട് അച്ഛൻ ഒരു മറുപടിയും നൽകിയില്ല .ആ യാത്ര ചെന്ന് നിന്നത് നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു നാട്ടിലെ സ്കൂളിലേക്കായിരുന്നു .പതിവ് പോലെ എന്റെ ക്യാമറയിൽ ആ നാടിന്റെ മനോഹാരിത പകർത്തുന്നതിന് ഇടയിലാണ് അച്ഛൻ എന്റെ തോളിൽ തട്ടിവിളിച്ച് . അച്ഛൻ ചൂടി കാണിച്ച ദിശയിലേക്ക് നോക്കിയപ്പോഴാണ് അമ്മാവന്റെ സൈക്കിളിന്റെ പുറകിൽ ഇരുന്ന് പോകുന്ന ദേവുനെ ഞാൻ ആദ്യമായി കാണുന്നത് .അവളുടെ ചിരിയെന്നെ വല്ലാതെ ആകർഷിച്ചു .ആ ചിരി പതിഞ്ഞത് എന്റെ ക്യാമറയിൽ അല്ല മനസ്സിലാണ് .അച്ഛൻ ഇടക്കിടക്ക് പോയിരുന്നത് ദേവുനെ ഒളിഞ്ഞു നിന്ന് കാണാൻ ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് .പിന്നീട് കോളേജിൽ ചെന്നപ്പോൾ ആ ചിരിയെന്നെ പിന്തുടർന്നു .അവധിക്ക് നാട്ടിൽ വരുമ്പോൾ എല്ലാം ഞാൻ അച്ഛനോടൊപ്പം ദേവുനെ കാണാൻ പോവുമായിരുന്നു .ഒരിക്കൽ രണ്ടും കൽപ്പിച്ച് അമ്മാവനോട് സംസാരിച്ചു. അതുവരെ മറഞ്ഞു നിന്ന് മാത്രം കണ്ടിരുന്ന കൂട്ടുകാരനെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛനെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് .ആര്യയോടും അമ്മാവനോടും വീട്ടിലേക്ക് എന്ന് പറഞ്ഞു ബൈക്കിൽ ചെന്നൈയിൽ നിന്നും വരുമ്പോൾ ,  ആദ്യം ഞാൻ പോവുന്നത് ദേവുന്റെ മുഖമൊന്ന് കാണാൻ വേണ്ടിയാണ് .അവളോടുള്ള സ്നേഹം ഒരു ഭ്രാന്തായി മാറിയപ്പോൾ സ്റ്റഡി റൂം അവളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു .ഉറക്കം കിട്ടാത്ത പല രാത്രികളിലും ഞാൻ ഈ മുറിയിൽ വന്ന് ഈ ചിരിനോക്കി ഇരുന്നിട്ടുണ്ട് .ആദ്യ സാലറിയിൽ നിന്നും ദേവുന് എന്ത് വാങ്ങണമെന്ന് എനിക്ക് അറിയില്ലായിരുന്നു , വാങ്ങി സൂക്ഷിക്കുവാൻ നല്ലത് സാരി ആണെന്ന് എനിക്ക് തോന്നി .അങ്ങനെ എല്ല ആഘോഷങ്ങൾക്കും , ദേവുന്റെ പിറന്നാളിനും ,അങ്ങനെ അങ്ങനെ അവൾക്കായി ഞാൻ വാങ്ങി കൂടിയതാണ് ഈ കണ്ട സാരികൾ മുഴുവൻ .പിന്നെ ഈ ഫ്രെയിം , ഞാൻ ദേവികയെ താലി ചാർത്തുന്ന നിമിഷം , അതിന് വേണ്ടിയായിരുന്നു ഇത് ."

ശരത്തിന്റെ കണ്ണുകളിലും വാക്കുകളിലും ദേവികയോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നത് മീരയും ശ്രീലക്ഷ്മിയും കണ്ടു നിന്നു .പക്ഷെ അപ്പോഴും എന്തിനാണ് ശരത്തിന്റെ ഈ അഭിനയം എന്ന സംശയം ബാക്കിയായി .

"പിന്നെ എന്തിനാ ഈ നാടകം ? ആരാ ഈ അമൃത ? "

അമൃതയെന്ന പേര് ശരത്തിന്റെ പുഞ്ചിരി ഇല്ലാതെയാക്കി .ശരത്തിന്റെ കണ്ണുകൾ കലങ്ങിയതായി ശ്രീക്ഷ്മിക്കും മീരക്കും തോന്നി .

" അരുൺ ഇല്ലാത്തതായിരുന്നു കോളേജിൽ എന്റെ ഏറ്റവും വലിയ ദുഃഖം .പുതിയ സാഹചര്യം എന്നെ ഒറ്റക്കാക്കി . പതിയെ എന്തും തുറന്ന് പറയാവുന്ന രണ്ട് കൂട്ടുകാർ  എന്നെ തേടി വന്നു .അമൃതയും സിജിലും . എന്തിനും ഞങ്ങൾ ഒറ്റ കെട്ടായിരുന്നു . എപ്പോഴും അമൃത എന്റെ പിന്നാലെ ഉണ്ടാവുമായിരുന്നു .കോളേജിൽ പലരും ഞങ്ങൾ പ്രേമത്തിലാണ് എന്ന് തെറ്റി ധരിച്ചിട്ടുണ്ട് .പക്ഷെ എനിക്ക് അവൾ എന്റെ പെങ്ങളായിരുന്നു .ദേവികയോടുള്ള എന്റെ പ്രണയം ഞാൻ ആദ്യമായി ഷെയർ ചെയ്തതും അവളോടയിരുന്നു . എന്ജിനീറിങ്ങിന് ശേഷം ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ കമ്പനിയിൽ ജോലിയും കിട്ടി .വീട്ടിൽ എന്തോ പ്രശ്നമാണ് പിക്ക് ചെയ്യാൻ വരണമെന്ന് അമൃത വിളിച്ചു  പറഞ്ഞതനുസരിച്ച് ചെന്നപ്പോൾ ആണ് അമൃതയും സിജിലും തമ്മിൽ പ്രേമത്തിലാണ് എന്നും വീട്ടിൽ നിന്നും ഇറങ്ങി പോരുകയാണ് എന്നും ഞാൻ അറിഞ്ഞത് .സിജിൽ നാട്ടിൽ പോയത് കൊണ്ട് ഞാൻ അല്ലാതെ മറ്റാരും അമൃതക്ക് സഹായത്തിന് ഉണ്ടായിരുന്നില്ല .യാത്രക്ക് ഇടയിൽ ഒരു ലോറി എന്റെ ബൈക്കിൽ വന്നിടിച്ചു . എന്റെ കണ്മുന്നിൽ വെച്ച് അമൃത പിടന്നു മരിച്ചു . എല്ലാം കഴിഞ്ഞാണ് അവളുടെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടായിരുന്നു എന്ന് അറിഞ്ഞത്. വിരഹ ദുഃഖം താങ്ങാൻ കഴിയാതെ സിജിൽ സ്വയം എല്ലാം അവസാനിപ്പിച്ചു .അമൃതയുടെ അച്ഛൻ കൊടുത്ത പരാതിയിൽ അങ്ങനെ ഞാൻ പ്രതിയായി മാറി .അന്ന് ആ കേസിൽ നിന്നും ശ്രീയേട്ടനാണ് എന്നെ രക്ഷിച്ചത് .പിന്നീട് ചെന്നൈയിൽ നിൽക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല .അതിന് ശേഷം എന്തോ ബൈക്ക് ഓടിക്കാൻ എന്തെന്ന് ഇല്ലാത്ത ഒരു ഭയം എനിക്ക് തോന്നി തുടങ്ങി. "

ഒരു ആണിനും പെണ്ണിനും മരണം വരെ സുഹൃത്തുക്കൾ മാത്രമായി ജീവിക്കാൻ കഴിയുമെന്ന് ശരത്തിന്റെ വാക്കുകളിൽ നിന്നും അവർ തിരിച്ചറിഞ്ഞു . പക്ഷെ അപ്പോഴും ആര്യക്ക് ഇതിൽ എന്താണ് പങ്ക് എന്ന് മീരക്കും ലിച്ചുവിനും മനസ്സിലായില്ല .ഒരു മൗനത്തിന് ശേഷം ശരത്ത് വീണ്ടും തുടർന്നു .

" എന്നോട് ആര്യ കാണിക്കുന്നത് പ്രേമമാണെന്നു  അവൾ പറയുന്നത് വരെ എനിക്ക്  അറിയില്ലായിരുന്നു. ആര്യയെ അങ്ങനെ കാണാൻ എനിക്ക് ഒരിക്കലും കഴിയില്ലെന്ന് ഞാൻ തുറന്ന് പറഞ്ഞു .ജോലി കിട്ടിയതിന്റെ പാർട്ടിയിൽ ഫ്രണ്ടിന്റെ നിർബന്ധ പ്രകാരം മദ്യം കഴിച്ച് ബോധം പോയ എന്നെ സിജിൽ വീട്ടിലാക്കി . എന്നെ എങ്ങനെ എങ്കിലും നേടാണമെന്ന ചിന്ത ആര്യയ ഒരു പീഡന കഥയിൽ ഉണ്ടാക്കുവാൻ കാരണമായി. ബോധമില്ലാത്ത എന്ന ഒരു പാവയെ പോലെ കിടത്തി അവൾക്ക് ആവശ്യമുള്ള രീതിയിൽ ഫോട്ടോസ് ഉണ്ടാക്കി. പിന്നീട് അവളുടെ മാനം പോയി എന്ന് പറഞ്ഞു ബ്ലാക്ക്‌ മെയിൽ ചെയ്യാൻ തുടങ്ങി. ആര്യയുടെ ശല്യം വീണ്ടും കൂടാൻ തുടങ്ങിയപ്പോൾ ഞാൻ കമ്പനി വക കോട്ടേഴ്സിലേക്ക് മാറി .എന്നോടുള്ള അടങ്ങാത്ത സ്നേഹം ആര്യയെ പതിയെ ഡ്രഗ്സ് യൂസ് ചെയ്യാൻ പ്രേരിപ്പിച്ചു .ഞാനും അമൃതയും സ്നേഹത്തിലാണ് എന്ന് തെറ്റി ധരിച്ച ആര്യയാണ് അന്ന്  ആ ആക്സിഡന്റിന്റെ മറയിൽ അമൃതയെ കൊന്നത് . എന്ന് കല്യാണത്തിന് തലേദിവസമാണ് ഞാൻ ഇതെല്ലാം അറിഞ്ഞത് . അന്ന് അവൾ കുത്തിവച്ച മരുന്ന് എന്റെ ഓർമ്മകൾ ഇല്ലാതെയാക്കി . അതാണ് ഈ പ്രശ്നങ്ങൾ എല്ലാം കാരണം . ഇപ്പോൾ ഓർമ്മ തിരിച്ചു കിട്ടിയെങ്കിലും ഒരിക്കലും ആര്യയെ എനിക്ക് തിരിച്ചറിയാൻ കഴിയാതെ വരുമായിരുന്നു ,പക്ഷെ ….."

" എന്താ ഏട്ടാ ഒരു പക്ഷെ ? "
മീര തല ചൊറിഞ്ഞുകൊണ്ട് ശരത്തിനെയും ശ്രീലക്ഷ്മിയും മാറി മാറി നോക്കി .

" എല്ലാം ഞാൻ കരുതിയത് പോലെയാണ് പോയിക്കൊണ്ടിരുന്നത് .ആര്യക്ക് എതിരെ വ്യക്തമായ തെളിവ് കിട്ടുന്നത് വരെ അവളെ ഇവിടെ പിടിച്ചു നിർത്തണം , ഇല്ലെങ്കിൽ ആര്യ  എന്റെയും ദേവുന്റെയും ജീവിതത്തിൽ എന്നും ഒരു ഭീഷണിയാണ് .പക്ഷെ ആര്യക്ക് എന്നെ സംശയം ഉണ്ടോ എന്ന് ഒരു ഡൗട്ട് . പിന്നെ ദേവു ,,, ദേവുന്റെ കണ്ണു നിറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ."

ദുഃഖത്തോടെ ബെഡിൽ ഇരിക്കുന്ന ശരത്തിന്റെ തലയിൽ ശ്രീലക്ഷ്മി പിടിച്ചു കുലുക്കി ചിരിപ്പിക്കാൻ ശ്രമിച്ചു .

"എല്ലാം ശരിയാവും . പിന്നെ അര്യേച്ചിയെ , ചേച്ചി എന്ന് വിളിക്കാൻ പാടില്ല എന്നാലും …."

"നീ കാര്യം പറ ലച്ചു ."

"നമുക്ക് ദേവു ചേച്ചിക്ക് ഒരു പുനർവിവാഹം ആലോചിച്ചാലോ ? പേടിക്കണ്ട വെറുതെ പറ്റിക്കാൻ വേണ്ടി .പരിച്ചയുള്ള ആരെയെങ്കിലും കൊണ്ട് വന്ന് ഒരു നാടകം കളിച്ചാൽ മതി , അതോടെ ആര്യ ഫ്ലാറ്റ് ."

"അതിന് പറ്റിയ ആരാ ഉള്ളത് ,,,, ഒന്നു പോടി ."

ശ്രീലക്ഷ്മിയുടെ തലക്ക് മീര തട്ടികൊണ്ട് പറഞ്ഞു .അൽപ നേരം ചിന്തിച്ച ശേഷം ശരത്ത് അങ്ങനെ ഒരാൾ ഉണ്ടെന്ന് അവരോട് പറഞ്ഞു .

"ആരാ ആള് ? "

"വേറെ ആര് നമ്മുടെ അരുൺ ? "

മുറിക്കുള്ളിൽ നടക്കുന്ന ഗുഢാലോചന മറ്റൊരാൾ ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു .
Next Here
🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐🤐

രചന : ശ്രീജിത്ത് ജയൻ .

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top