ഓർമ്മയുണ്ടോ ഈ മുഖം ? ഭാഗം 15

Valappottukal
ഓർമ്മയുണ്ടോ ഈ മുഖം ?
ഭാഗം 15

രക്തത്തിൽ കുളിച്ചു കിടക്കുന്ന ദേവികയെ ശരത്ത് വാരിയെടുത്തു. ചുറ്റും നിന്നവർക്കാർക്കും എന്താണ് ദേവികയുടെ ഈ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ എന്ന് മനസ്സിലായില്ല . രക്തം വാർന്നു പോവുന്ന ദേവികയുടെ കയ്യിലെ മുറിവ് ഷാൾ കീറിയത് കൊണ്ട് കെട്ടിയ ശേഷം ദേവികയുടെ കൈ ആര്യ മുകളിലേക്ക് പൊക്കി പിടിച്ചു. എന്താ പറ്റിയത് എന്ന ചോദ്യത്തിന് ശരത്തിന്റെ കയ്യിൽ മറുപടി ഒന്നും ഉണ്ടായിരുന്നില്ല .ശരത്തും ആര്യയും ചേർന്ന് ദേവികയെ ആര്യയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .ഹോസ്പിറ്റലിൽ എത്തിയപ്പോൾ സ്ട്രക്ചർ കൊണ്ടുവരാൻ കാത്തു നിൽക്കാതെ ശരത്ത് ദേവികയെ കാഷ്വാലിറ്റിയിലേക്ക് എടുത്തുകൊണ്ട് ഓടി .

" എന്താ എന്താ പറ്റിയത് ? "

ഡോക്ടറുടെ ചോദ്യത്തിന് ശരത്തിന്റെ കയ്യിൽ മറുപടി ഒന്നും ഉണ്ടായിരുന്നില്ല . താൻ എന്ത് പറഞ്ഞാലും അത് തനിക്ക് തന്നെ ദോഷമവും എന്ന് ചിന്ത ശരത്തിനെ ഭരിക്കാൻ തുടങ്ങി . ആര് കേട്ടാലും തനിക്ക് നേരെ വിരൽ ചൂണ്ടതാ ഒരു കഥ ഉണ്ടാകണം എന്ന് ശരത്ത് മനസ്സിൽ ഉറപ്പിച്ചു .

"എ ബി നെഗറ്റീവ് ബ്ലഡ് വേണം ആരെങ്കിലും പരിചയമുള്ളവർ , എനി ടൈപ്പ് ഓഫ് വാട്സ് ആപ്പ് ഓർ ഫേസ്ബുക്ക് ഗ്രൂപ്‌സ് അങ്ങനെ പറ്റുന്നതും വേഗം വേണം ,  മുറിവ് നല്ല അഴത്തിലാണ് അതുകൊണ്ട് തന്നെ ബ്ലഡ് വല്ലാതെ ബോഡിയിൽ നിന്നും പോയിട്ടുണ്ട് .സോ മേക്ക് ഇറ്റ് ഫാസ്റ്റ് ."

"ശെരി ഞാൻ നോക്കാം ….."

ഡോക്ടറുടെ വാക്കുകൾക്ക് ശരത്ത് നൽകിയ വാക്കുകളിൽ വല്ലാത്ത താൽപര്യ കുറവ് ഉള്ളതായി ഡോക്ടർക്ക് തോന്നി . ശരത്തിനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാവാം കുറച്ചു നീങ്ങി ഫോണിൽ അരവിന്ദനുമായി സംസാരിച്ചു കൊണ്ടിരുന്ന ആര്യയോട് ഡോക്ടർ കാര്യങ്ങൾ വ്യക്തമാക്കി കൊടുത്തു.

"എ ബി നെഗറ്റീവ് ബ്ലഡ് വേണം , പെട്ടന്ന് ."

"ഡോക്ടർ ഞാൻ എ ബി നെഗറ്റീവ് ആണ് ."

"ഈ അടുത്തായി പനി എന്തെങ്കിലും വന്നിരുന്നോ ,അല്ലെങ്കിൽ എന്തെങ്കിലും മെഡിസിൻ സ് യൂസ് ചെയ്യുന്നുണ്ടോ ? "

"നോ ഡോക്ടർ ."

ഡോക്ടറുടെ ഒപ്പം ആര്യ അകത്തേക്ക് പോയി .അടുത്തുള്ള ബെഡിൽ ബോധമില്ലാതെ കിടക്കുന്ന ദേവികയെ ആര്യ നിറ കണ്ണുകളോടെ നോക്കി .

"സിസ്റ്റർ കുട്ടിയോട് എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കണം , രാത്രിയാണ് പെട്ടന്ന് മയക്കം വരാൻ സാധ്യതയുണ്ട് ."

ആര്യയുടെ കയ്യിൽ സൂചി കയറ്റി കൊണ്ടിരുന്ന നഴ്‌സിനോട് ഡോക്ടർ ആര്യയോട് സംസാരിക്കുവാൻ പറഞ്ഞു .

"ആ കുട്ടിയുടെ ഭർത്താവ് അല്ലെ അത് ? "

ആര്യ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ തലയാട്ടി .

"കല്യാണം കഴിഞ്ഞിട്ട് എത്ര നാൾ ആയി ? "

നഴ്‌സ് എന്തിനാണ് ഇതെല്ലാം തിരക്കുന്നത് എന്ന സംശയം ആര്യക്കുണ്ടായി .

"ഒരാഴ്ച ."

ആര്യ തല താഴ്ത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

"കൂടെ ആ ചെറുക്കാൻ മാത്രമേ വന്നിട്ടൊള്ളു ? ഇവിടുത്തെ  ബ്ലഡ് ബാങ്കിൽ മാത്രമല്ല ഇതുപോലുള്ള റെയർ ബ്ലഡ് ഒരു ബ്ലഡ് ബാങ്കിലും ഇല്ല .ഡോക്ടർ പരിചയമുള്ള എല്ല ബ്ലഡ് ബാങ്കിലേക്ക് വിളിച്ചു  ചോദിക്കുന്നുണ്ടായിരുന്നു . ഡോക്ടർ നന്നായി സർവീസ് ചെയ്യുന്ന കൂട്ടത്തിൽ ആണ് . നിങ്ങളുടെ പരിചയകരിൽ ആരെങ്കിലും ഉണ്ടെങ്കിൽ വരാൻ പറയ് . ആ കുട്ടിയെ കാണുബോൾ സങ്കടം വരുന്നു .ആ കുട്ടിയുടെ വീട്ടിൽ അറിയിച്ചോ ? "

നഴ്‌സിന്റെ ചോദ്യത്തിന് അല്പ നേരത്തെ ആലോചനക്ക് ശേഷം ആര്യ ഇല്ലെന്ന മറുപടി നൽകി .

"ഡോക്ടർ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പേടിക്കണ്ട അതൊരു ഫോമലിറ്റിക് വേണ്ടിയാണ് . ജൂസ് വല്ലതും കിട്ടുമെങ്കിൽ കുടിക്കണം .ഈ നേരത്ത്  കാന്റീൻ എന്തായാലും ഉണ്ടാവില്ല , ചായ വേണമെങ്കിൽ ഞാൻ താരം . "

"വേണ്ട ചേച്ചി , ഞാൻ ആരെങ്കിലും വിളിച്ചു ബ്ലഡ് ഒപ്പിക്കട്ടെ. "

ബെഡിൽ കിടക്കുന്ന ദേവികയുടെ തലയിൽ തഴുകിയ ശേഷം ആര്യ പുറത്തേക്ക് ഇറങ്ങി .അരവിന്ദന് തനിക്ക് അറിയാവുന്ന ചിലരെ വിളിച്ചു ബ്ലഡ് ഡോണർസിനെ എത്തിച്ചു. ഹോസ്പിറ്റലിലേക്ക് ഇപ്പോൾ വരണ്ട , എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്ന് ആര്യ അരവിന്ദനോട് പറഞ്ഞു .ഹോസ്പിറ്റലിൽ നിന്നും വിവരം കിട്ടിയത് അനുസരിച്ചു പോലീസ് കാര്യങ്ങൾ അറിയാൻ വേണ്ടി ശരത്തിനെയും ആര്യയെയും ചോദ്യം ചെയ്തു .ശരത്ത് തനിക്ക് പ്രശ്‌നങ്ങൾ ഇല്ലാത്ത രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചു കൊണ്ട് പൊലീസിന്റെ ചോസ്യങ്ങൾക്ക് മറുപടി നൽകി .കുറച്ചു നേരത്തെ കാത്തിരിപ്പ് ഒടുവിൽ ദേവികക്ക് ബോധം വന്ന വിവരം നഴ്‌സ് ആര്യയെയും ശരത്തിനെയും അറിയിച്ചു. ബോധം വന്ന ദേവിക ആദ്യം അവശ്യ പെട്ടത് ആര്യയെ കാണണം എന്നായിരുന്നു. ദേവികക്ക് ബോധം വന്ന കാര്യം ആര്യ അരവിന്ദനെ അറിയിച്ചു . ദേവിക എന്തിനാണ് ആര്യയെ കാണാൻ ആഗ്രഹിക്കുന്നത് എന്ന ഭയം ശരത്തിന്റെ മനസ്സിൽ ഉയർന്നു .

"ദേവു , ദേവു .."

ബെഡിൽ കിടന്നിരുന്ന ദേവികയെ ആര്യ വിളിച്ചു .

"എന്താ കുട്ടി നീ കാണിച്ചത് ? സ്വന്തം ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്താ നിനക്ക് പറ്റിയത് ? "

"എല്ലാത്തിനും ഉള്ള ഉത്തരം അര്യേച്ചിക്ക് അറിയാം ? "

ദേവികയുടെ വാക്കുകൾക്ക് പിന്നിൽ വിങ്ങുന്ന ഒരു മനസ്സുണ്ടെന്ന് അവളുടെ കണ്ണുകളിൽ നിന്നും ആര്യക്ക് മനസ്സിലായി .

" എന്താ ദേവു ഉദേശിക്കുന്നത് , എനിക്കൊന്നും മനസ്സിലായില്ല ."

"ആരാ ഈ അമൃത , അവളും എന്റെ കഴുത്തിൽ താലി കെട്ടിയ അയാളും തമ്മിൽ എന്താ ബന്ധം ? "

ദേവിക എന്തെല്ലാമോ അറിഞ്ഞിട്ടുണ്ട് എന്ന് ആര്യക്ക് മനസ്സിലായി . ദേവിക തന്നിലൂടെ ഒന്നും അറിയരുത് എന്ന ചിന്ത കള്ളം പറയുവാൻ ആര്യയെ പ്രേരിപ്പിച്ചു .

"ഏത് അമൃത , എന്റെ അറിവിൽ അമൃത എന്ന പേരുള്ള ഒരു ഫ്രണ്ട് ശരത്തേട്ടൻ ഇല്ല ."

ആര്യ പറയുന്നത് കള്ളമാണെന്ന് ആര്യയുടെ കണ്ണുകളിൽ നിന്നും ദേവികക്ക് മനസ്സിലായി .

"എല്ലാം എനിക്ക് അറിയാം , പക്ഷെ അത് എന്നോട് തുറന്ന് പറയേണ്ട ഉത്തരവാദിത്വം അര്യേച്ചിക്ക് ഉണ്ട് . എന്നോട് പറയില്ല എന്ന വാശിയാണെങ്കിൽ ഞാൻ ഇത് ആ പുറത്തിരിക്കുന്ന മനുഷ്യന്റെ മുഖത്തു നോക്കി ചോദിക്കും ."

ദേവികക്ക് മുന്നിൽ തനിക്ക് അധിക നേരം കള്ളം പറഞ്ഞു പിടിച്ചു നിൽക്കുവാൻ കഴിയില്ല എന്ന് ആര്യ മനസ്സിലാക്കി .ദേവികയുടെ വാക്കുകളിൽ ശരത്തിനൊടുള്ള വെറുപ്പ് വ്യക്തമായിരുന്നു .

" അയാൾക്ക് അമൃതയുമായുള്ള ബന്ധം മാത്രമല്ല  , അര്യേച്ചിയുമായുള്ള ബന്ധവും എനിക്ക് അറിയണം ."

ദേവികയുടെ വാക്കുകൾ ശക്തിയുള്ളത് ആയിരുന്നു .

"പ്ലസ് ടു ന് ശേഷം ഐ. ഐ. ടി. യിൽ പഠിക്കാൻ ശരത്തേട്ടന് അവസരം കിട്ടി . ഞാനും അച്ഛനും ചെന്നൈയിൽ ഉള്ളത് കൊണ്ട് ശരത്തേട്ടൻ ചെന്നൈ ഐ .ഐ. ടി സെലക്ട് ചെയ്തു. അമ്മയില്ലാതെ വളർന്ന എന്റെ എല്ലാം ഉഷമ്മായി ആയിരുന്നു .ചെറുപ്പം തൊട്ട് ശരത്തേട്ടൻ എന്റെ മനസ്സിൽ ഉണ്ടായിരുന്നു .വളരും തോറും ആ സ്നേഹവും വളർന്നു , അല്ല ശരത്തേട്ടൻ വളർത്തി .ഞങ്ങളുടെ വീട്ടിൽ തന്നെയായിരുന്നു താമസവും . എനിക്ക് ശരത്തേട്ടനോടുള്ള സ്നേഹം അച്ഛൻ കാര്യമാക്കി എടുത്തില്ല എന്ന് വേണം പറയാൻ . ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന എന്റെ ലോകം ശരത്തേട്ടനിലേക്ക് ചുരുങ്ങി .ഒരിക്കൽ എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും ശരത്തേട്ടൻ എന്നോട് പറഞ്ഞു . അന്ന് മുതൽ ശരത്തേട്ടന്റെ എല്ല തെറ്റുകൾക്കും ഞാൻ കൂട്ട് നിന്നു . കോളേജിൽ പഠിക്കുന്ന കാലത്ത് ശരത്തേട്ടൻ സിഗരറ്റ് യൂസ് ചെയ്യാനും മദിപ്പിക്കാനും തുടങ്ങി . പലപ്പോഴും രാത്രിയിൽ വൈകി വീട്ടിൽ വരുന്ന അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല .ശരത്തേട്ടന് കോളേജിൽ നടന്ന ഒരു അമേരിക്കൻ കമ്പനിയുടെ ഇന്റർവ്യൂ വിലൂടെ ജോലി കിട്ടിയതിന്റെ സന്തോഷത്തിന് കൂട്ടുകാർക്ക് പാർട്ടി നടത്തി നാലു കളിലാണ് ശരത്തേട്ടൻ വീട്ടിൽ വന്നത് .പതിവ് പോലെ ശരത്തേട്ടനെ ഞാൻ മുറിയിൽ കൊണ്ടാക്കി പോവാൻ ഒരുങ്ങിയപ്പോൾ ശരത്തേട്ടൻ എന്റെ കയ്യിൽ പിടിച്ചു നിർത്തി.അന്നത്തെ പ്രായത്തിന്റെ പക്വത കുറവോ , ശരത്തേട്ടനോടുള്ള സ്നേഹമോ , വിശ്വാസമോ ,  ശരത്തേട്ടന്റെ ആഗ്രഹത്തിന് ഞാനും നിന്നു കൊടുത്തു .പിന്നീട് അങ്ങോട്ട് പലതവണ പ്രണയത്തിന്റെ മറയിൽ ശരത്തേട്ടൻ എന്റെ ശരീരം തേടി വന്നു .ഞങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ ശരത്തേട്ടൻ പലപ്പോഴു എന്റെ ഫോട്ടോസ് എടുത്തിരുന്നു .ഒരിക്കൽ യാദൃച്ഛികമായി ശരത്തേട്ടന്റെ ഫോൺ ഗാലറി നോക്കിയ ഇടയായി .എന്നെ മാത്രമല്ല മറ്റു പല പെണ്കുട്ടികളെയും ശരത്തേട്ടൻ പ്രേമത്തിന്റെ മറയിൽ നശിപ്പിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി .എല്ലാം അറിഞ്ഞിട്ടും ഞാൻ അത് ശരത്തേട്ടനോട് തുറന്ന് ചോദിച്ചില്ല ."

ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . ശരത്തിനൊടുള്ള ദേവികയുടെ വെറുപ്പ് ഒരു തീ പോലെ മനസ്സിൽ ആളി കത്തി .

"അപ്പൊ ഈ അമൃത ? "

"ശരത്തിന്റെ അവസാന ഇരയായിരുന്നു അമൃത . കോളേജിൽ പഠിക്കുന്ന കാലം മുതൽ അവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നു .ശരത്തിന്റെ കമ്പനിയിൽ തന്നെ അമൃതക്കും ശരത്ത് ജോലി നേടി കൊടുത്തു .അമൃതയുമായുള്ള അടുപത്തെ കുറിച്ച് എന്നോട് പറഞ്ഞത് ശരത്തേട്ടന്റെ ഉറ്റ സുഹൃത്തായ സിജിൽ ആയിരുന്നു .എനിക്ക് അറിയാവുന്ന സത്യങ്ങൾ എല്ലാം ഞാൻ അമൃതയോട് തുറന്ന് പറഞ്ഞു  . പക്ഷെ നമ്മൾ സ്നേഹിക്കുന്ന ആളെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ അത് നമ്മൾ ആദ്യം പറയുന്നത് അയാളുടെ അടുത്തായിരിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു .വീട്ടിൽ തിരിച്ചെത്തിയ എന്റെ ഫോട്ടോസ് കുറച്ചു മുഖത്തേക്ക് വലിച്ചെറിഞ്ഞു . ഞാൻ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഈ ലോകത്തിന് മുന്നിൽ എന്റെ മാനം ഇല്ലാതെയാക്കും എന്നായിരുന്നു ശരത്തേട്ടന്റെ ഭീഷണി .പക്ഷെ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല , എന്നാൽ കഴിയുന്ന രീതിയിൽ ഞാൻ തെളിവുകൾ ശേഖരിച്ചു .ഇന്ന് നീ എടുത്ത തീരുമാനം തന്നെയായിരുന്നു അവളും ചെയ്യാൻ തീരുമാനിച്ചത് ,പക്ഷെ പിന്നീട് അത് അവൾ മാറ്റി . തന്റെ ജീവിതം ഇല്ലാതാക്കിയ ശരത്തിന്റെ നാശം കാണാൻ അമൃത ആഗ്രഹിച്ചു .അതിനായി ഞാൻ രണ്ടു പേരും ചേർന്ന് കുറച്ചു പ്ലാനുകൾ ഉണ്ടാക്കി .പക്ഷെ ഞാൻ അമൃതയോട് എല്ല സത്യവും പറഞ്ഞു എന്നറിഞ്ഞ ശരത്തേട്ടൻ അവൾക്ക് മുന്നിൽ കുറ്റങ്ങൾ ഏറ്റു പറഞ്ഞ നല്ല കുട്ടിയായി . താലി കെട്ടി കൂടെ കൊണ്ടുപോവാം എന്ന വാക്കുകൾ മുന്നിൽ അമൃത എല്ലാം മറന്നു . വീട് വിട്ടിറഞ്ഞിയ  അമൃത ഒരുപാട് സ്വപ്നങ്ങളോടെ ശരത്തേട്ടൻ ഒപ്പം യാത്രയായി .പക്ഷെ ശരത്തേട്ടൻ പ്ലാൻ ചെയ്ത് എക്സിക്യൂട് ചെയ്ത ഒരു വാഹന അപകടത്തിലേക്കായിരുന്നു ആ യാത്ര എന്ന് അമൃത അറിഞ്ഞില്ല .പറഞ്ഞു ഉറപ്പിച്ചപോലെ ഒരു ലോറി ശരത്തേട്ടന്റെ ബൈക്കിൽ ഇടിച്ചു . തെറിച്ചു വീണ അമൃതയുടെ ദേഹത്തേക്ക് മനപൂർവം ലോറി വീണ്ടും കയറ്റി ഇറക്കി .മരിക്കുമ്പോൾ അമൃതയുടെ വയറ്റിൽ രണ്ടു മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു ."

ആര്യക്ക് ഉണ്ടായത് വച്ചു നോക്കിയാൽ തനിക്ക് ഒന്നും നഷ്ടമായിട്ടില്ല എന്ന് ദേവിക മനസ്സിലാക്കി .

"കുറച്ചു കാലം ആര്യയുടെ അച്ഛൻ കേസ് നടത്തി . പക്ഷെ കേസിലെ ഒരു പ്രധാന സാക്ഷിയായ സിജിൽ ആത്മഹത്യ ചെയ്തു . പിന്നെ ആ അച്ഛനും അമ്മയും മരിച്ചതോടെ കേസ് തള്ളി പിയി ."

"ഇനി എന്താ ഞാൻ ചെയ്യുന്നത് എല്ലാം ഇല്ലാതെയായില്ലേ ? "

ദേവിക ആര്യയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .അതുവരെ അടക്കി പിടിച്ചിരുന്ന ദുഃഖം മുഴുവൻ കണ്ണുനീരായി പെയ്തു തുടങ്ങു .

"നിനക്ക് ഒന്നും നഷ്ടമായിട്ടില്ല , ഒന്നും . നിനക്ക് ഇനിയും ഒരു ജീവിതമുണ്ട് .എല്ലാം ഇല്ലാതായി എന്ന് കരുത്തുമ്പോൾ നമ്മുടെ മുന്നിൽ രണ്ട് വഴികൾ ഉണ്ടാവും ഒന്ന് സ്വയം ശിക്ഷിച്ചുകൊണ്ടുള്ള ജീവിതം അഥവാ മരണം. ഞാൻ രണ്ടാമത്തെ വഴിയിലൂടെയാണ് പോയത് , എല്ലാം മറന്നു കൊണ്ട് നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ജീവിതം ."

ആര്യയുടെ വാക്കുകൾ ദേവികയെ ചിന്തിക്കാൻ പ്രേരിപ്പിച്ചു .കുറെ നേരത്തെ മൗനത്തിന്റെ ശേഷം ദേവിക ശക്തമായ ഒരു തീരുമാനം എടുത്തു .

"എനിക്ക് ഈ താലി വേണ്ട …"

ഇതെല്ലാം ശരത്ത് പുറത്ത് നിന്ന് ഒളിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു .തനിക്ക് ഓർമ്മയില്ലാത്ത ആ വർഷങ്ങളിൽ താൻ ഒരു മൃഗമായിരുന്നു എന്ന് ശരത്ത് തിരിച്ചറിഞ്ഞു .ദേവികയുടെ തീരുമാനം ശരത്തിനെ ഒരുപോലെ സങ്കടവും സന്തോഷവും നൽകി .ദേവിക ആത്മഹത്യക്ക് ശ്രമിച്ചത് അറിഞ്ഞെത്തിയ കൃഷ്ണന്റെയും ലക്ഷ്മിയുടെയും ചോദ്യങ്ങൾക്ക് ശരത്ത് മറുപടി നൽകിയില്ല .മനസ്സിൽ എവിടെയോ സൂക്ഷിച്ചിരുന്ന ദേവികയോടുള്ള സ്നേഹം ശരത്തിനെ മാനസികമായി തളർത്തി .ഒപ്പം ആര്യയോട് താൻ ചെയ്ത തെറ്റിന് തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ പരിഹാരം ചെയ്യണമെന്ന് ശരത്ത് ഉറപ്പിച്ചു .എല്ലാം തുറന്നു പറയുന്നു അരുണിനോട് ശരത്ത് തനിക്ക് നഷ്ടമായ ഓർമ്മകളെ കുറിച്ചും തനിക്ക് ഓർമ്മയില്ലാത്ത ഭൂതകാല ജീവിതത്തെ കുറിച്ചും പറഞ്ഞു .പക്ഷെ ശരത്തിന് താൻ അറിയാത്ത അത്തരത്തിൽ ഒരു സ്വഭാവമോ , ജീവിതമോ ഇല്ലെന്ന് തന്നെയായിരുന്നു അരുണിന്റെ വിശ്വാസം .

"നീ പറയുന്നത് ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല . എന്റെ അറിവിലുള്ള ശരത്തിന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉണ്ടായിരുന്നോള്ളൂ , അത് ദേവികയാണ് . "

"എനിക്ക് ഒന്നും അറിയില്ല . പക്ഷെ ആര്യയുടെ വാക്കുകളിൽ സത്യമുണ്ടായിരുന്നു .പിന്നെ ഇങ്ങനെ ഒരു കള്ളം പറഞ്ഞിട്ട് ആര്യക്ക് എന്ത് ലാഭം . വെറുതെ തന്റെ മാനം നഷ്ടമായെന്ന് ഏതെങ്കിലും ഒരു പെണ്ണ് പറയുമോ ? അതും ആര്യക്ക് എന്നെ കുറിച്ച് അത്തരത്തിൽ ഒരു കള്ളം പറയാൻ കഴിയുമോ? എനിക്ക് അറിയില്ല എന്താണ് ചെയേണ്ടത് എന്ന് ."

"ഡാ ശരത്തെ അവളുടെ കയ്യിൽ തെളിവ് ഉണ്ടെന്ന് അല്ലെ പറഞ്ഞത് , അത് കാണണം എന്ന് പറയ് .ആ തെളിവുകളിൽ സത്യമുണ്ടെങ്കിൽ മാത്രം ഇങ്ങനെ ചിന്തിച്ചാൽ പോരെ ."

"സത്യമാണെങ്കിൽ ? "

ശരത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി അരുണിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല . അരുൺ പറഞ്ഞത് ശരിയാണെന്നു  ശരത്തിന് തോന്നി . ആര്യയോട് എല്ലാം തുറന്ന് സംസാരിക്കാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് പോയ ശരത്ത് കണ്ടത് കണ്ണിൽ നിറയെ തന്നോടുള്ള വെറുപ്പോടെ കൃഷ്ണന് ഒപ്പം കാറിൽ കയറുന്ന ദേവികയെയാണ് .

"കരയരുത് , നീ ചെറുപ്പമാണ് . പഠിച്ചു സ്വന്തം കാലിൽ നിൽക്കണം . "

ദേവികയെ ചേർത്തു പിടിച്ചു കൊണ്ട് ആര്യ പറഞ്ഞു .ശരത്തിന്റെ കവിളിൽ അരവിന്ദന്റെ കൈ പതിഞ്ഞു .ഇനി ഇങ്ങനെ ഒരു മകൻ ഇല്ല എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അരവിന്ദൻ ശരത്തിനെ അടിച്ചു .കാറിൽ പോവുന്ന ദേവികയെ നിറകണ്ണുകളോടെ ശരത്ത് നോക്കി നിന്നു .നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് ആര്യ കാറിൽ കയറി .കണ്ണാടിയിലൂടെ ശരത്തിനെയും അരവിന്ദനെയും നോക്കിയ ശേഷം കാറിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന ശരത്തിന്റെയും ദേവികയുടെയും കല്യാണ ഫോട്ടോ ചിരിച്ചുകൊണ്ട് ശരത്തിന്നേയും ദേവികയെയും പിരിക്കുന്നത് പോലെ അവർക്ക് നടുവിലൂടെ രണ്ടായി വലിച്ചു കീറി .

തുടരും…...

രചന : ശ്രീജിത്ത് ജയൻ

ശരത്ത് ദേവികയോട് കാണിച്ച സ്നേഹം സത്യമായിരുന്നു എന്ന് മനസ്സിലായില്ലേ .ഇതാണ് പ്രേമത്തിന് കണ്ണ് ഇല്ല എന്ന് പറയുന്നത്. ശരത്തിനെ നേടാൻ ആര്യ ഏത് അറ്റം വരെയും പോവും .ആരും തെറി വിളിക്കരുത്  .ശരത്ത് ദേവികക്ക് ഉള്ളതാണ് , അങ്ങനെ അല്ലെ …...
😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top