ഓർമ്മയുണ്ടോ ഈ മുഖം ?
ഭാഗം 10
" എന്താടാ , എന്താ പറ്റിയത് ? "
നിറഞ്ഞ കണ്ണുകളുമായി കാറിന് അരികിലേക്ക് നടന്ന് എത്തിയ ശരത്തിനോട് അരുൺ തിരക്കി .
അപ്പോഴും ശരത്തിന്റെ മനസ്സിൽ ദേവിക പറഞ്ഞ പൊള്ളുന്ന വാക്കുകൾ നിറഞ്ഞു നിൽക്കുകയായിരുന്നു .ഒന്നും മിണ്ടാതെ ശരത്ത് കാറിൽ കയറി ഇരുന്ന് ആരും കാണാതെ കരയാൻ തുടങ്ങി .
"ഡാ എന്താ സംഭവിച്ചത് , എന്തിനാ നീ കരയുന്നത് ? "
ശരത്ത് നടന്നത് എല്ലാം അരുണിനോട് പറഞ്ഞു .ശരത്തിന് ദേവികയെ കിട്ടാൻ വേണ്ടി താൻ ചെയ്ത എത്ര വലിയ തെറ്റായിരുന്നു എന്ന് അരുണിന് അപ്പോഴാണ് മനസ്സിലായത് .
"ഈ ഭൂമിയിൽ അവളെ സ്നേഹിച്ചപോലെ മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല ,ഇപ്പോ ചെയ്യാത്ത തെറ്റിന്റെ പേരിൽ അവൾ എന്നെ വെറുക്കുന്നു .എന്തിനാടാ ഞാൻ ഇനി ജീവിക്കുന്നത് , ദേവു ഇല്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട ."
ശരത്ത് മാനസികമായി വളരെ തളർന്ന് ഇരിക്കുകയാണെന്ന് അരുണിന് മനസ്സിലായി .തന്റെ തെറ്റ് ശരത്തിനോട് തുറന്നു പറയാൻ അരുണിന് മടി തോന്നി , പക്ഷെ താൻ കാരണം ശരത്തിന്റെ ജീവിതത്തിൽ ഉണ്ടായ ഈ പ്രതിസന്ധിക്ക് താൻ തന്നെ മാറ്റവും വരുത്തണം എന്ന് അരുൺ മനസ്സിൽ ഉറപ്പിച്ചു .
" ഡാ ഞാൻ പോയി സംസാരിക്കാം , നീ വെറുതെ ഓരോന്ന് ചിന്തിച്ചു കരയല്ലേ ."
ഹോസ്പിറ്റലിൽ നിന്നും ബലരാമനോപ്പം ദേവിക പുറത്തേക്ക് വന്നു .ദേവികയോട് സത്യം പറയാനായി അരുൺ ഓടി ചെന്നെങ്കിലും , കാറിന് ഉള്ളിൽ ഇരിക്കുന്ന ശരത്തിനെ വെറുപ്പും ദുഃഖവും കലർന്ന കണ്ണുകളാൽ നോക്കിയ ശേഷം ദേവിക ബലരാമന്റെ കാറിൽ കയറി .
"മോളെ നീ അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞാൽ മതി , വെറുതെ അമ്മയെ പേടിപ്പിക്കരുത് . "
ദേവിക കണ്ണിലെ ദുഃഖത്തെ മറച്ചു വച്ച് തറവാടിന്റെ പടികൾ കയറി .
"കൃഷ്ണേട്ടന് എന്താ പറ്റിയത് ? "
ദേവികയെയും കണ്ടതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലക്ഷ്മി ഓടിയെത്തി .
"ചേച്ചി പേടിക്കണ്ട , ബീ പി ലോ ആയതാണ് . ഇപ്പോൾ കുഴപ്പം ഒന്നുമില്ല , അതല്ലേ ഞങ്ങൾ തിരിച്ചു വന്നത് , വേണമെങ്കിൽ കുറച്ചു കഴിഞ്ഞു ചേച്ചിയെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിക്കാം . "
ബലരാമന്റെ വാക്കുകൾ ലക്ഷ്മിക്കും മറ്റു കുടുംബങ്ങൾക്കും ചെറിയൊരു ആശ്വാസമായി .
"ദേവുട്ടി പോയി കുറച്ചു കിടന്നോ ?"
"പാവം വല്ലാതെ പേടിച്ചു പോയി , അളിയനെ കണ്ടു കഴിഞ്ഞപ്പോഴാണ് കണ്ണീരിന് കുറച്ചു കുറവുണ്ടായത് . "
പടികൾ കയറി പോവുന്ന ദേവികയെ നോക്കിക്കൊണ്ട് ബലരാമൻ പറഞ്ഞു .പക്ഷെ ദേവികയുടെ മുഖത്തെ ദുഃഖം ശ്രീലക്ഷ്മി മാത്രം മനസ്സിലാക്കി .ദേവികക്ക് പുറകെ ശ്രീലക്ഷ്മിയും റൂമിനെ ലക്ഷ്യമാക്കി നടന്നു .അടന്നു കിടന്ന മുറിയുടെ കതകിൽ ശ്രീലക്ഷ്മി തട്ടി വിളിച്ചു .
"ദേവു ചേച്ചി , ദേവു ചേച്ചി . "
ആരും കാണാതെ പില്ലോയിൽ മുഖം ചേർത്ത് കരഞ്ഞു കൊണ്ടിയുന്ന ദേവിക ശ്രീലക്ഷ്മിയുടെ ശബ്‌ദം കേട്ട് കിടക്കയിൽ നിന്നും എഴുന്നേറ്റ് , കണ്ണുകൾ തുടച്ചുകൊണ്ട് വാതിൽ തുറന്നു .ശ്രീലക്ഷ്മിയെ നോക്കി ദേവികയുടെ ചുണ്ടുകൾ ചിരിച്ചെങ്കിലും കണ്ണുകൾ അപ്പോഴും കരയുന്നുണ്ടായിരുന്നു .
"ദേവു ചേച്ചി കരയുവായിരുന്നോ ? "
"ഏയ് , നിനക്ക് തോന്നിയത് ആവും ."
ദേവിക ശ്രീലക്ഷ്മിയുടെ കണ്ണുകളിലേക്ക് നോക്കുവാൻ മടിച്ചു . അറിയാതെ നിറഞ്ഞു നിന്ന കണ്ണുനീർ പുറത്തേക്ക് വരുന്നത് ദേവിക തിരിച്ചറിഞ്ഞു . ദേവികയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ശ്രീലക്ഷ്മിയുടെ മുന്നിൽ നിന്നും ദേവിക തിരിഞ്ഞു നിന്നു കണ്ണുകൾ തുടച്ചു .അപ്പോഴും ശ്രീലക്ഷ്മി ദേവികയെ തന്നെ നോക്കി നിൽക്കുകയായിരുന്നു .
"ദേവു ചേച്ചിക്ക് എന്താ പറ്റിയത് ? "
"ഏയ് , എന്ത് , ഒന്നുമില്ല . അച്ഛനെ ഓർക്കുമ്പോൾ…"
ദേവികക്ക് പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും കണ്ണുകൾ അവളുടെ നിയന്ത്രണത്തിൽ നിന്നും നഷ്ടമായി .ദേവിക ശ്രീലക്ഷ്മിയെ കെട്ടിപിടിച്ചു വിങ്ങിപ്പൊട്ടി .
"എല്ലാം ഇല്ലാതായി , അല്ല എല്ലാം
ഇല്ലാതാക്കി നിന്റെ ഏട്ടൻ ."
ദേവിക എന്താണ് പറഞ്ഞു വരുന്നതെന്ന് ശ്രീലക്ഷ്മിക്ക് മനസ്സിയായില്ല .അവളുടെ സംശയം മുഖത്ത് നിന്നും തന്നെ വ്യക്തവും ആയിരുന്നു.
ദേവികയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ശ്രീലക്ഷ്മിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല .
"ആരാ ഇതൊക്കെ പറഞ്ഞുണ്ടാക്കിയത് . ഏയ് ഏട്ടൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല . ഏട്ടന് അതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ ? "
"കഴിയും എന്ന് നിന്റെ ഏട്ടൻ തെളിയിച്ചു . "
"എന്റെ ഏട്ടനോ , അപ്പോ ദേവു ചേച്ചിയുടെ ആരും അല്ലെ ? "
ദേവിക കണ്ണുകൾ തുടച്ചു . കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അന്ന് ആദ്യമായി ശ്രീലക്ഷ്മി ശരത്തിനൊടുള്ള ദേഷ്യവും വെറുപ്പും കണ്ടു .
"അല്ല , എന്റെ ആരുമല്ല . ഞാൻ സ്നേഹിച്ചിരുന്നു പക്ഷെ അതിലേറെ ഞാൻ ഇപ്പോൾ വെറുക്കുന്നു മുണ്ട് . ഒരുപാട് സ്വപ്നം കണ്ടതാ ഞാൻ കണ്ണേട്ടനും ആയുള്ള ജീവിതം .എങ്ങനെ കഴിഞ്ഞു , സ്നേഹിക്കുന്ന പെണ്ണിനെ മറ്റുള്ളവർക്ക് മുന്നിൽ മാനമില്ലാത്തവൾ ആയി ചിത്രീകരിക്കാൻ ……"
ദേവികയോട് എന്തു പറയണം എന്നറിയാതെ ശ്രീലക്ഷ്മിയും ദുഖിച്ചു .
💔💔💔💔💔💔😭😭😭😭😭😭💔💔💔💔💔💔
" എനിക്ക് അങ്കിളിനെ ഒന്നു കാണണം . "
അരുൺ ഐ സി യൂ വിനു മുന്നിലുള്ള കസേരയിൽ ഇരിക്കുന്ന അരവിന്ദന് അടുത്തേക്ക് ചെന്നു .
" എന്തിനാ നിന്റെ കൂട്ടുകാരൻ വീഴ്ത്തിയതാണ് ആ പാവം കൃഷ്ണനെ . കണ്ണൻ എന്നു പറയുമ്പോൾ നൂറ് നാവായിരുന്നു ആ പാവത്തിന് , എന്നിട്ടാണ് അവൻ .എന്തു തെറ്റാ ആ കുട്ടി അവനോട് ചെയ്തത് , മറ്റുള്ളവരുടെ മുന്നിൽ ഒരു …….. ആ കുട്ടി എന്നോട് ഇത് പറഞ്ഞപ്പോൾ താഴ്ന്നു പോയതാണ് എന്റെ ഈ തല .ഉള്ളിൽ കയറി എന്റെ കൃഷ്ണന്റെ മുഖത്ത് പോലും നോക്കാൻ കഴിയാത്ത അവസ്ഥയിൽ ആക്കിയില്ലേ അവനെന്നെ ."
"അങ്കിൾ വാ , ഞാൻ പറയാൻ പോവുന്ന കാര്യം അങ്കിളും കേൾക്കണം . "
അരുൺ അരവിന്ദനെയും കൊണ്ട് കൃഷ്ണനോട് സത്യം പറയാനായി ഐ സി യൂ-ന് അകത്തേക്ക് കയറി .അരവിന്ദൻ നിറഞ്ഞ കണ്ണുകളോടെ അല്ലാതെ കൃഷ്ണനെ നോക്കാൻ കഴിഞ്ഞില്ല .
"അങ്കിളിന്റെ ഈ അവസ്ഥക്ക് കാരണം ശരത്ത് അല്ല , ഞാനാ …."
ബെഡിൽ കിടക്കുന്ന കൃഷ്ണന്റെ കാലുകളിൽ തല ചേർത്തുകൊണ്ട് അരുൺ പറഞ്ഞപ്പോൾ അരവിന്ദനും കൃഷ്ണനും അത് ഞെട്ടലുണ്ടാക്കി .
"ഞാനാണ് ആ ചെറുക്കന്റെ വീട്ടിൽ വിളിച്ചത്. ഞാനാണ് ദേവികയെ അവർക്ക് മുന്നിൽ ചീത്തയായി ചിത്രീകരിച്ചത് ."
അരവിന്ദൻ അരുണിനെ തല്ലാൻ തുടങ്ങി .
"തല്ലിക്കോ , എത്ര വേണമെങ്കിലും തല്ലിക്കോ, വേണമെങ്കിൽ തല്ലി കൊല്ല് , പക്ഷെ അതിനു മുൻപ് ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം ."
"എന്താ നിനക്ക് പറയാനുള്ളത് ? "
അരവിന്ദൻ ദേഷ്യത്തോടെ അരുണിന് നേരെ വീണ്ടും തിരിഞ്ഞു .
" ഞാൻ ഈ ചെയ്തത് മുഴുവൻ ഒരിക്കലും ദേവികക്ക് പേര് ദോഷം വരാൻ വേണ്ടിയല്ല ."
"പിന്നെ എന്തിനാ , പറയ് പിന്നെ എന്തിനാ . "
അരവിന്ദൻ അരുണിന്റെ ഷർട്ടിൽ കുത്തി പിടിച്ചു.
"ഞാൻ പറഞ്ഞില്ലേ എന്നെ ആദ്യം ഒന്നു പറയാൻ സമ്മതിക്ക് . നിങ്ങൾക്ക് ആരും അറിയാതെ ശരത്ത് ദേവികയെ സ്നേഹിച്ചിരുന്നു , അല്ല പ്രേമിച്ചിരുന്നു .ഇത്രയും കാലം അവൻ അത് ആരുമറിയാതെ മനസ്സിൽ കൊണ്ട് നടന്നു , ദേവിക പോലും . അവന്റെ സ്നേഹം ദേവികയോടും ഈ ലോകത്തോടും തുറന്ന് പറയാൻ അവൻ കണ്ടെത്തിയ ദിവസമായിരുന്നു ഇന്ന് . അതിനായി ഒരു സ്നേഹ മോതിരവും ശരത്ത് കയ്യിൽ കരുതിയിരുന്നു .പക്ഷെ ദേവികയോട് അവൻ തന്റെ സ്നേഹം തുറന്ന് പറയാൻ പോയപ്പോഴാണ് അങ്കിൾ ആ കല്യാണ കാര്യം പറഞ്ഞത്. ദേവികയുടെ പെരുമാറ്റം കണ്ടപ്പോൾ അവന് തോന്നി അവൾക്കും ആ കല്യാണത്തിന് ഇഷ്ടമാണെന്ന് . "
"എന്ത് കണ്ണന് ദേവുട്ടിയെ ഇഷ്ടമായിരുന്നോ ?"
അരവിന്ദൻ അരുണിന്റെ ഷർട്ടിൽ നിന്നും കൈ എടുത്തു .
" അതേ , വീട്ടിൽ നിന്നും അവൻ പോയത് കമ്പനി സൈറ്റിലേക്ക് ഒന്നും അല്ല , ബാറിലേക്കാണ് . അവനെ തിരഞ്ഞു നടന്ന ഞാൻ കണ്ടത് സ്വയം നശിക്കാൻ ശ്രമിക്കുന്ന ശരത്തിനെയാണ് . അവൻ അങ്ങനെ സ്വയം ഇല്ലാതാവുന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ അവരെ വിളിച്ചു കല്യാണം മുടക്കിയത് . നിങ്ങൾക്ക് ആർക്കും ഒരു ദുഖവും വരണം എന്ന് ആഗ്രഹിച്ചതല്ല , പക്ഷെ ….ശരത്തിന്റെ മൊബൈലിൽ നിന്നും വിളിച്ചതാണ് എനിക്ക് പറ്റിയ തെറ്റ് .ഇനി എന്നെ തല്ലിക്കോ , എനിക്ക് ഒരു വിഷമവും ഇല്ല . "
"സോറി , അറിയാതെ ഞാൻ നിന്നെ …."
"സാരമില്ല , ഇത് ഞാൻ അർഹിക്കുന്നതാണ് പക്ഷെ അവരെ നിങ്ങൾ പിരിക്കരുത് ."
അരവിന്ദൻ അരുണിനെ കെട്ടി പിടിച്ചു .
"ഞാൻ ചെല്ലട്ടെ , അല്ലെങ്കിൽ അവൻ വീണ്ടും …..ഏയ് ,പേടിക്കാൻ വേണ്ടി പറഞ്ഞതല്ല . "
ഒരിക്കൽ കൂടി കൃഷ്ണനോടും അരവിന്ദനോടും മാപ്പു പറഞ്ഞുകൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി .പ്രീതിക്ഷിച്ചത് പോലെ ശരത്തിന്റെ കാർ ഹോസ്പിറ്റൽ പാർക്കിങ് ഏരിയ യിൽ ഉണ്ടായിരുന്നില്ല .
"ചെ , അപ്പോഴേക്കും അവൻ ഇവിടേക്ക് പോയി . ഇനി അവനെ ഇവിടെ ചെന്ന് തിരക്കും . അവന്റെ കയ്യിൽ നിന്നും കൂടി അടി വാങ്ങിയാലെ തൃപ്തിയാവു ."
അരുൺ മനസ്സിൽ പറഞ്ഞുകൊണ്ട് ഹോസ്പിറ്റലിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോയിൽ കയറി .
രാത്രിയോടെ കൃഷ്ണനെ റൂമിലേക്ക് മാറ്റി . റൂമിലേക്ക് മാറ്റിയശേഷമാണ് ബലരാമൻ ലക്ഷ്മിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നത് .
"എന്നോട് മറച്ചു വെക്കുകയായിരുന്നു അല്ലെ ? "
തനിക്ക് മുന്നിൽ ഒരു കുഞ്ഞിനെ പോലെ പൊട്ടികരഞ്ഞ ലക്ഷ്മിയെ കൃഷ്ണൻ നെഞ്ചോട് ചേർത്തുപിടിച്ചു .
"അതിന് കുഴപ്പം ഒന്നും ഇല്ലാലോ , പിന്നെ എന്തിനാ എന്റെ ലക്ഷ്മിയെ നീ കരയുന്നത് ? "
ലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും താഴേക്ക് ഒഴുകുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ട് കൃഷ്ണൻ ലക്ഷ്മിയെ നോക്കി ചിരിച്ചു .
"എന്താ ഇപ്പൊ ഇങ്ങനെ വരാൻ , ഇവനും ഒന്നും വിട്ട് പറയുന്നില്ല . "
"എങ്ങനെ , എന്ത് കൊണ്ട് അതൊന്നും ഇനി ചോദിക്കരുത് . എനിക്ക് നെഞ്ചുവേദന വന്നത് കൊണ്ട് രണ്ടുപേർ നെഞ്ചിൽ ഒളിപ്പിച്ചു വച്ചിരുന്ന സ്നേഹം ഞാനും അരവിന്ദനും ഇന്ന് അറിഞ്ഞു ."
"ആരുടെ കാര്യമാണ് പറയുന്നത് ? "
"വേറെ ആരുടെ,,,,,, നമ്മുടെ ദേവുട്ടിയുടെയും കണ്ണന്റെയും . "
കൃഷ്ണന്റെ വാക്കുകൾ ലക്ഷ്മിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ലക്ഷ്മിയുടെ ഞെട്ടലും അത്ഭുതവും കൃഷ്ണൻ ലക്ഷ്മിയുടെ കണ്ണുകളിൽ നിന്നും വായിച്ചു .
" ഞെട്ടണ്ട , സത്യമാ പറഞ്ഞത് . രണ്ടാളും പരസ്പരം പറയാതെ മനസ്സിൽ തന്നെ കൊണ്ട് നടക്കുകയായിരുന്നു .എന്താ നിന്റെ അഭിപ്രായം ."
"ഇതിൽ എതിരായി എനിക്ക് എന്തെങ്കിലും പറയാൻ കഴിയോ , രണ്ടും നമ്മുടെ കുട്ട്യോള് അല്ലെ . "
"എന്താ അരവിന്ദാ , കണ്ണന് ഞങ്ങളുടെ മോള് ദേവു ചേരില്ല ? "
അരവിന്ദന്റെ മറുപടി ഒരു പുഞ്ചിരിയായിരുന്നു .ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്ന കൃഷ്ണനെ നോക്കി ദേവിക പടിപ്പുരയിൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു .വീട്ടിൽ എത്തിയ ഉടൻ കൃഷ്ണൻ എല്ലാവരെയും വിളിച്ചുകൂട്ടി .
"നാളെ നമ്മുടെ ദേവുട്ടിയെ കാണാൻ വരും എന്ന് പറഞ്ഞിരുന്നവർ വരില്ല . "
കൃഷ്ണന്റെ വാക്കുകൾ ശ്രീലക്ഷ്മിക്ക് ആശ്വാസയെങ്കിലും ദേവികക്ക് ആ വാക്കുകൾ സന്തോഷം നൽകിയില്ല .ചുറ്റും കേട്ട് നിന്നവർക്കെല്ലാം അതൊരു ദുഃഖവർത്തയായി .
"അയ്യോ , നല്ല ചെറുക്കാൻ ആയിരുന്നു . സാരമില്ല ."
ഉഷയുടെ വാക്കുകൾക്ക് മറുപടിയായത് കൃഷ്ണന്റെയും അരവിന്ദന്റെയും പൊട്ടിച്ചിരിയായിരുന്നു .ആ ചിരിയുടെ അർത്ഥം കണ്ടുനിന്ന ആർക്കും മനസിലായില്ല .
"അവർ വന്നാൽ കാണാൻ ഇവിടെ പെണ്ണില്ല , കാരണം ദേവു എന്റെ കണ്ണന്റെ പെണ്ണാണ് ."
കൃഷ്ണന്റെ വാക്കുകൾ എല്ലാവരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി .
"നാളെ രാവിലെ ജോൽസ്യനോട് വരാൻ പറഞ്ഞിട്ടുണ്ട് രണ്ടു പേരുടെയും നാളുകൾ ചേരുന്ന ഒരു മുഹൂർത്തം നോക്കാം . എന്താ അളിയാ അങ്ങനെ പോരെ ?"
എല്ലാവരും സന്തോഷിച്ചപ്പോൾ ദേവിക മാത്രം മനസ്സുകൊണ്ട് കരഞ്ഞു .മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ദേവികയെ ശ്രീലക്ഷ്മി ശ്രദ്ധിച്ചു .
"എന്താ ദേവു ചേച്ചി മുഖത്ത് ഇപ്പോഴും ഒരു സങ്കടം ? "
"എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല ."
"ദേ വെറുതെ ഓരോ തമാശ പറയുന്നു ."
"തമാശയല്ല , കാര്യം . "
ജനാലയിലൂടെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് ദേവിക പറഞ്ഞപ്പോൾ ഒരു നിമിഷം ഹൃദയം നിശ്ചലമായ പോലെയാണ് ശ്രീലക്ഷ്മിക്ക് അനുഭവപ്പെട്ടത് .
"എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ ? "
ശ്രീലക്ഷ്മി കണ്ണിമചിമ്മാതെ ദേവികയുടെ കണ്ണുകളിലേക്ക് നോക്കി .
"ഞാൻ പറഞ്ഞില്ലേ , എനിക്ക് ശരത്തേട്ടനിൽ ഉണ്ടായിരുന്ന വിശ്വാസവും , സ്നേഹവും എല്ലാം ഇല്ലാതായി .എന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ആണെങ്കിലും ഒരു കുടുംബത്തിന്റെ മുന്നിൽ എന്നെ ഒരു മോശം സ്വഭാവത്തിന്റെ ഉടമയാക്കി മാറ്റിയില്ലേ . അതെനിക്ക് ഒരിക്കലും പൊറുക്കാനും ക്ഷമിക്കാനും കഴിയില്ല ."
"അതിന് ഏട്ടനെ അല്ല , അരുണേട്ടന്റെ വേണം ശിക്ഷിക്കാൻ . അവരെ വിളിച്ചു ചേച്ചിയെ കുറ്റം പറഞ്ഞത് പുള്ളിയാണ് . ഏട്ടൻ ഇതൊന്നും അറിഞ്ഞതില്ല , എന്തിന് നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ എല്ലാവരും ഗ്രീൻ സിഗ്നൽ കാണിച്ച കാര്യം പോലും ."
മുറിക്ക് പുറത്ത് ഒളിച്ചു നിന്ന് ശ്രീലക്ഷ്മിയും ദേവികയും തമ്മിലുള്ള സംസാരം കേട്ടു നിന്നിരുന്ന മീര മുറിക്ക് അകത്തേക്ക് കയറി .
"ഡി നീ പുറത്തു നിന്നു എല്ലാം ഒളിച്ചു കേൾക്കുകയായിരുന്നു അല്ലെ ."
"മോളെ ലച്ചു ഞാൻ ഈ പരുപാടി തുടങ്ങിയിട്ട് കാലം കുറച്ചായി . വെറുതെ അല്ല എന്നെ അച്ഛൻ സി.ഐ.ഡി എന്നു വിളിക്കുന്നത് , എന്ന് ഇപ്പോൾ മനസ്സിലായോ ? "
മീരയുടെ വാക്കുകൾ ദേവികയുടെ ഒരുപോലെ വിശ്വാസവും സംശയവും ഉണ്ടാക്കി .
"ഞാൻ കള്ളം പറയുവാണോ എന്നായിരിക്കും സംശയം , എന്റെ അമ്മയാണെ സത്യം .പോരെ , അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ ഒളിച്ചു നിന്നു കേട്ടതാണ് ."
ദേവികയുടെ മുഖത്തെ സംശയത്തിന്റെ നിഴലുകൾ ഇല്ലാതായി . ദേവിക പോലും അറിയാതെ ഒരു ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു .
" നേരം കളയണ്ട , ഏട്ടനെ വിളിച്ചു സോറി പറ ."
ശ്രീലക്ഷ്മിയുടെ ആവശ്യം ശരിയാണെന്ന് തോന്നിയ ദേവിക ശരത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല . തുടർന്ന് അരുണിനോട് തിരക്കിയപ്പോഴും കിട്ടിയത് നിരാശ മാത്രമായിരുന്നു .അധികം വൈകാതെ ലാൻഡ് ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് ദേവിക ഓടിച്ചെന്നു .
"ഹാലോ ഞാൻ ടൗണ് സ്.ഐ - യണ് സംസാരിക്കുന്നത് . ഇത് ശരത്തിന്റെ വീടല്ലേ ."
"അതേ ."
ദേവികയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ജനിച്ചു.
"ഒരു ചെറിയ ആക്സിഡന്റ് …….."
ദേവികയുടെ കയ്യിൽ നിന്നും റിസീവർ താഴെ വീണു .
Next Part Click Here
രചന: ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....