യാമി 💝 0️⃣6️⃣
ഭാഗം♥️06
"തന്റെ ആണോടോ ആ വൃത്തികെട്ട പട്ടി?"
യാമി അവനു നേരെ ദേഷ്യപ്പെട്ടു...
"താൻ അതിനിത്ര ചൂടാക്കാൻ എന്താ?
അതൊരു മിണ്ടാപ്രാണി ആണ്.. രാവിലെ ഞങൾ ഒന്നിച്ച് ഒരു നടപ്പ് പതിവ് ഉണ്ടേ..
അതിനിടയ്ക്ക് അവള് എന്റെ കൈവിട്ട് ഓടി...
എന്തായാലും ഇവിടെ ഉണ്ടല്ലോ ഭാഗ്യം... സാധാരണ ഞാൻ ഓരോ ഫ്ളാറ്റിലും കയറി ഇറങ്ങുകയാണ് പതിവ്"
"തന്റെ കഥാപ്രസംഗം കേൾക്കാൻ നിൽക്കുവല്ല ഞാൻ ഇവിടെ..കയറി ആ നശിച്ച ജന്തുവിനെ എടുത്തോണ്ട് വെളിയിൽ പോ.."
"ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ല..."
അവൻ നെറ്റി ചൊറിഞ്ഞ് ഒരു ആത്മഗദം നടത്തി..
"എന്താടോ നിന്നു പിറുപിറുക്കുന്നത്..."
"ടോ.. തനിക്ക് ഒരു കാര്യം അറിയുമോ..
താൻ ഇൗ ഒറ്റ നിമിഷത്തെ ദേഷ്യത്തിൽ നഷ്ടപ്പെടുത്തുന്ന എനർജിയുടെ അളവ് എത്രയെന്ന് ഊഹം ഉണ്ടോ? ദേഷ്യപെടുമ്പോൾ തൻറെ ബോഡിയിൽ ഉണ്ടാകുന്ന പല തരം മാറ്റങ്ങളെ കുറിച്ച് അറിയുമോ?
എത്രയൊക്കെ വേറെ നല്ല കാര്യങ്ങൾക്ക് തനിക്ക് അത് ഉപയോഗിക്കാം..
ദേഷ്യപ്പെടുമ്പോൾ തന്നെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്നില്ലെ.. മുഖം നോക്ക് ചുവന്നു..."
"ഓ... സോറി..."
വീണ്ടും എന്തോ പറയാൻ തുടങ്ങും മുൻപേ അവളുടെ മുഖഭാവവും പല്ല് കടിച്ച് അമർത്തി ഉള്ള നിൽപ്പും കണ്ട് അവൻ ഓടി അകത്തേക്ക് കയറി...
"നാശം.."
അവൻ പോയ വഴിയേ നോക്കി ഒട്ടും ഇഷ്ടപ്പെടാത്ത രീതിയിൽ അവള് അൽപം ഉറക്കെ തന്നെ പറഞ്ഞു...
പപ്പിയെ ഒരു കയ്യിൽ എടുത്ത് കൊണ്ട് ചിരിയോടെ ആണവൻ പുറത്തേക്ക് ഇറങ്ങിയത്...
"ഞങ്ങളുടെ ഫ്ലാറ്റ് ഓപ്പുസിട്ട് കാണുന്നത് ആണ്..16.A
എന്റെ പേര്..."
പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അകത്ത് കയറി വാതിലവൾ ആഞ്ഞ് കൊട്ടി അടച്ചു....
"തല്ലി പൊളിക്കും ഇതെല്ലാം കൂടി ഇപ്പൊൾ...
എന്തായാലും തൽപര കക്ഷി അല്ല..."
ഡോറിലേക്ക് നോക്കി പറഞ്ഞ ശേഷം അവൻ പപ്പിയോടായി...
"നീ ഇത് രാവിലെ തന്നെ എനിക്ക് പണി തന്നല്ലോ എന്റെ പപ്പി.. വാ നമുക്ക് ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കാം..."
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
"ഗുഡ് മോർണിംഗ് കൊച്ചി..."
🎶......🎼......🎶.......🎼......🎶......🎼.......🎶
"ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം...
നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം..
കലാം സാറിൻറെ മനോഹരമായ വാക്കുകളിലൂടെ ആകട്ടെ നമ്മുടെ ഇന്നത്തെ ദിവസത്തിൻറെ തുടക്കം.."
"നിങ്ങള് സ്വപ്നങ്ങൾ കാണാറുണ്ടോ?
എപ്പോഴെങ്കിലും ആ സ്വപ്നങ്ങൾക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടോ? ഇല്ലല്ലെ...
" നടക്കാത്ത സ്വപ്നങ്ങൾ കണ്ട് ഉറങ്ങുകയല്ല വേണ്ടത് പോരാടുകയാണ്...
തോൽക്കാൻ ശ്രമിച്ചിട്ടുള്ളവനെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ എന്ന് കേട്ടിട്ടില്ലേ.."
"സൊ..സ്വയം ഒന്ന് തോൽക്കാൻ വല്ലപ്പോഴും ശ്രമിച്ചുനോക്കൂ...
ഒപ്പം സ്വപ്നങ്ങളെ കൈയെത്തിപ്പിടിക്കാനും..
ജീവിതം സന്തോഷകരമാകട്ടെ..."
(കടപ്പാട്)
ഇന്നത്തെ മോർണിംഗ് പോസിറ്റീവ് വൈബ്‌സിൽ ഞാൻ നിങ്ങളുടെ സ്വന്തം ആർ.ജെ. ആദിൽ...
കേൾക്കാൻ പോകുന്നത് ഒരു കിടിലൻ... സോങ്...
നിലാമലരെ.. നിലാമലരേ...
പ്രഭാകിരണം.. വരാറായി...
സുഗന്ധം മായല്ലേ...
മരന്ദം തീരല്ലെ..
കെടാതെൻ നാളമേ.. നാളമേ.. പാടൂ നീ...
ഫ്രണ്ട് റൂമിലെ സെറ്റിയുടെ മുകൾഭാഗത്ത് കയറ്റി വച്ചിരുന്ന കാലുകൾ താഴ്ത്തി യാമി എഴുന്നേറ്റു...
ടീപോയിൽ ഇരുന്ന ചായ കപ്പുമായി പാട്ട് ശ്രദ്ധിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു..
പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ ഓടിച്ചു കൊണ്ട് ചായ പതിയെ ഊതി കുടിക്കുന്നതിനൊപ്പം റേഡിയോയിൽ നിന്നും വരുന്ന പാട്ടിൻറെ ഈരടികളും അവളുടെ ചുണ്ടിൽ മൊഴിഞ്ഞു...
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
ഉച്ചയൂണ് കഴിഞ്ഞ് ചെറിയൊരു മയക്കത്തിന് ശേഷം യാമി ഉണർന്നു..
കയ്യിൽ ഒരു ബുക്കുമായി അവൾ പുറത്തേക്കിറങ്ങി..
ഫ്ലാറ്റിന് താഴെ അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു ഗാർഡൻ ഉണ്ട്.. അടുത്തുതന്നെ കുട്ടികളുടെ ഒരു പാർക്കും...
ബുക്കുമായി ഒഴിഞ്ഞ ഒരു കോണിലെ തടികൊണ്ട് നിർമ്മിച്ച ബെഞ്ചിൽ അവള് ഇരുന്നു..
ബുക്ക് തുറക്കുന്നതിനു മുൻപായി ചുറ്റും ഒന്ന് വീക്ഷിച്ചു..
വെയിൽ പതിയെ മാറി വരുന്നതേയുള്ളൂ..
അതുകൊണ്ടാകും അങ്ങിങ്ങായി തണൽപറ്റി ഒന്നുരണ്ടുപേർ ഇരിക്കുന്നുണ്ടെന്ന് ഒഴിച്ചാൽ ഗാർഡൻ ഏകദേശം വിജനമാണ്... പച്ചവിരിച്ച പുൽത്തകിടികൾ ഗാർഡന് നാല് വശവും ഉണ്ട്..
ആശ്വാസം എന്ന് പറയാൻ അത്യാവശ്യം വലുതായ മൂന്നാല് മരങ്ങളും പടർന്നുനിൽക്കുന്ന കുറ്റിച്ചെടികളും ആണ്...
അവയ്ക്ക് താഴെയാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നതുകൊണ്ടുതന്നെ തണൽ ആവോളം ലഭിക്കുന്നുണ്ട്... അത്യാവശ്യം കാറ്റും...
ഫ്ലാറ്റിൻറെ കൺസ്ട്രക്ഷൻ മുഴുവൻ ഒരു കേരള തനിമ വിളിച്ചോതുന്ന തരത്തിലുള്ളതാണ്...
തെങ്ങുകളും മരങ്ങളും മോഡേൺ രീതിയിലുള്ള അലങ്കാരങ്ങൾക്ക് പകരം വഴിയിൽ ഉടനീളം കാണാൻ സാധിക്കുന്നു...
മൊത്തത്തിൽ സിറ്റിയിലെ തിരക്കുപിടിച്ച ജീവിതത്തിലും ഒന്ന് ആശ്വസിക്കാനുള്ള വക ഇവിടം തരുമെന്ന് തീർച്ച...
കണ്ണുകൾ കാഴ്ചകളിൽ നിന്നും പതിയെ പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് ഗാർഡിനിലെ ഒരുവശത്തായി വെട്ടിയൊതുക്കി മനോഹരമായി നിർത്തിയിരിക്കുന്ന ബോഗൺവില്ല അവളുടെ ശ്രദ്ധയിൽ പെടുന്നത്..
പലനിറത്തിലുള്ള കടലാസ് പൂക്കളുടെ മിശ്രണം ആയിരുന്നു അതിൽ..
അതിനു താഴെയായി തുള്ളിച്ചാടി ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു സുന്ദരിയെ യാമി കണ്ടു..
ഇരുവശവും മാമാട്ടിക്കുട്ടി സ്റ്റൈലിൽ മുടി കെട്ടി വച്ച് കിലുങ്ങി കിലുങ്ങി സംസാരിക്കുന്ന അവളിൽ തന്നെ യാമിയുടെ കണ്ണുകൾ ഇമവെട്ടാതെ നിറഞ്ഞു നിന്നു...
അത് ഒരുപക്ഷേ ഡേ കെയർ സെൻറുകളിൽ ചിലവിട്ട് തീർത്തു കളഞ്ഞ അവളുടെ കുട്ടിക്കാലം ഏൽപ്പിച്ച മുറിവുകൾ ആകാം...
"എക്സ്ക്യൂസ് മി..."
വിളിയാണ് ചിന്തകളിൽ നിന്നും അവളെ ഉണർത്തിയത്..
മുഖമുയർത്തി യാമി വിളിയുടെ ഉടമയെ നോക്കി..
ആളെ കണ്ടതും നെറ്റി ചുളിച്ചു കൊണ്ട് അവൾ ഒരു വശം ചരിഞ്ഞ് കാലിന്മേൽ കാൽ കയറ്റിവച്ച് ബുക്ക് തുറന്നു വായനയും തുടങ്ങി
"അതെ ഇത് എന്റെ സ്ഥലമാണ്...
സ്ഥിരമായി ഞാൻ ഇരുന്ന് എൻറെ വർക്ക് ചെയ്യുന്ന സ്ഥലം... വിരോധമില്ലെങ്കിൽ തനിക്ക് വേറെ എവിടെയെങ്കിലും ഇരിക്കാമോ?"
അവൻ ചോദിച്ചു
ഇഷ്ടപ്പെടാത്ത രീതിയിൽ അവൾ തല ചരിച്ച് അവനെയൊന്ന് നോക്കിയശേഷം ഇരുന്ന ബെഞ്ച് മുഴുവൻ എന്തോ പരതാൻ ആരംഭിച്ചു...
"താൻ എന്താ നോക്കുന്നത്?"
"അല്ല ഇതു തന്റെ കുടുംബ സ്വത്താണോ എന്ന നോക്കിയതാ.. അല്ലാതെ സ്ഥിതിക്ക് മാറാൻ എനിക്ക് സൗകര്യം ഇല്ല..
വേണമെങ്കിൽ വേറെ എവിടെയെങ്കിലും പോയി ഇരിക്ക്..."
ഇരുപ്പ് പഴയ സ്ഥാനത്ത് തന്നെ ഉറപ്പിച്ചു അവൾ വീണ്ടും വായന തുടർന്നു..
"അഹങ്കാരി.."
സ്വല്പം ദേഷ്യത്തിൽ പറഞ്ഞതിനൊപ്പം അവൻ ആ ബെഞ്ചിൽ തന്നെ ഒരു സൈഡിലായിരുന്നു..
"താൻ എന്താ എന്നെ വിളിച്ചത്?"
"ഓ.. അപ്പോൾ കേട്ടു..
ആ അത് തന്നെ... അഹങ്കാരി..
രാവിലെ തൊട്ടു കാണുന്നതാണ്..
പെൺപിള്ളേരായാൽ ഇത്ര അഹങ്കാരം പാടില്ല..തൻറെ വീട്ടിൽ കയറി ഞാൻ ഒന്നും എടുത്തിട്ട് പോയില്ലല്ലോ പിന്നെ എന്തിനാ എന്നെ കാണുമ്പോൾ ഒക്കെ താനീ ഉറഞ്ഞു തുള്ളുന്നത്..."
"തൻറെ മുഖം കാണുന്നത് തന്നെ എനിക്ക് കലിയാണ്..." മറുപടി പറഞ്ഞ ശേഷം ദേഷ്യത്താൽ യാമിയുടെ മുഖവും ചുവന്നു വന്നു...
"ആ അത് തന്നെയാണ് പറഞ്ഞത്.. നീ നല്ല ഒന്നാന്തരം ഒരഹങ്കാരിയാണെന്ന്..."
കയ്യിലിരുന്ന ലാപ്പ് ഓണാക്കുന്നതിനിടയിൽ അവൻ പറഞ്ഞു....
"എന്താ മോനെ പ്രശ്നം?"
ഒന്നുരണ്ടുപേർ തിരക്കിയപ്പോഴാണ് തങ്ങൾ ഇതുവരെ സംസാരിച്ചത് ഒച്ച എടുത്ത് ആയിരുന്നുവെന്ന് രണ്ടാൾക്കും ബോധ്യം വന്നത്...
"അത് ഒന്നുമില്ല ജോൺ അങ്കിൾ.. അത് ചെറിയൊരു സീറ്റ് തർക്കം.."
അവൻ പരിചയക്കാരെ പോലെ അവർക്ക് ചിരിച്ചു മറുപടി നൽകി..
"ആഹാ ഇൗ കുട്ടിയാണോ മോനെ പുതിയ താമസക്കാരി.. നമ്മുടെ ലൈനിലെ.."
അയാൾ അവനോട് തിരക്കി
"അതെ.. അതെ.. അഹങ്കാരത്തിന്റെ ആൾരൂപമാണ്.. ശരിക്കും ഒന്ന് കണ്ടോ അങ്കിളെ..."
"അതേടാ ഞാൻ അഹങ്കാരിയാണ്..
നല്ല കൊണ്ടുപിടിച്ച അഹങ്കാരി.. ആ വിളിയാണ് എനിക്കിഷ്ടവും..."
പറഞ്ഞു കഴിഞ്ഞതും നിറഞ്ഞ കണ്ണുകളോടെ മറ്റാരെയും നോക്കാതെ യാമി ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു..
മുറിയിലെത്തി കതകടച്ച് കയ്യിലിരുന്ന ബുക്ക് വലിച്ച് സെറ്റിയിലേക്ക് അവള് എറിഞ്ഞു...
ഓടി ബെഡിലേക്ക് വീണു മുഖം തലയിണയിൽ പൂഴ്ത്തുമ്പോൾ അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു ആ കരച്ചിൽ എന്തിനു വേണ്ടിയായിരുന്നു എന്ന്..
അഹങ്കാരി എന്നുള്ള ആ വിളി ആണോ തന്നെ ചൊടിപ്പിച്ചത്..
അതോ അവനു മുന്നിൽ തോൽക്കേണ്ടി വന്നു എന്ന് തോന്നലോ...
അഹങ്കാരി...
ഒരുപാട് കേട്ടിട്ടുണ്ട് ആ വിളി... ഒരിക്കൽപോലും തന്നിഷ്ടത്തിന് ഒരു മിഠായി പോലും വാങ്ങിയിട്ടില്ല..
ഡാഡിക്ക് ഇഷ്ടം ഇല്ലാതിരുന്നതിനാൽ ദൃഢമായ ഒരു സൗഹൃദമോ,ജീന ആന്റി ഒഴിച്ചാൽ അടുപ്പമുള്ള ഒരാളോ ഉണ്ടായിട്ടില്ല ജീവിതത്തിൽ ഇന്നുവരെ...
അനുവാദം കൂടാതെ ഒരു കാര്യവും ചെയ്തിട്ടില്ല...
എന്നിട്ടും എപ്പോഴും ഡാഡി യിൽ നിന്നും കേട്ടിരുന്ന വിളി.. അഹങ്കാരി...
ആദ്യമായി.. ശബ്ദമുയർത്തി...ഉള്ളുതുറന്ന്...
അവള് കരഞ്ഞു....
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
ഈ സമയം ഗാർഡനിൽ ഇരുന്ന ആളിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു...
പാലക്കാട് നിന്നുള്ള യാത്ര മുതൽ അവളെ കാണുന്നതാണ്..
അപരിചിതൻ ആണ്, അതുകൊണ്ട് ഒരു പരിചയവും കാട്ടേണ്ട... മനസ്സിലാകും..
പക്ഷേ എപ്പോൾ കണ്ടാലും പിടിക്കാത്തത് പോലെയാണ് സംസാരവും നോട്ടവും..
ഞാൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലം ആണെന്ന് വൈകുന്നേരം ഗാർഡനിൽ ഇറങ്ങുന്ന മിക്കവാറും ആളുകൾക്ക് ഒക്കെ അറിയാം... അതുകൊണ്ടു തന്നെ അവരാരും ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല..
നാളത്തേക്കുള്ള കുറച്ച് പ്രിപ്പറേഷനിലായിരുന്നു...
ഇവിടെ ആകുമ്പോൾ അധികം ഒച്ചയോ മറ്റുകാര്യങ്ങളോ ഉണ്ടാകാറില്ല...
മര്യാദയ്ക്ക് പറഞ്ഞു നോക്കിയപ്പോൾ കേൾക്കാഞ്ഞിട്ട് അല്ലേ...
എങ്കിലും മോശമായിപ്പോയി എല്ലാവർക്കും മുന്നിൽ വെച്ച്..
ഒന്നുകൂടി കാര്യം പറഞ്ഞു മനസ്സിലാക്കാൻ എങ്കിലും ശ്രമിക്കാമായിരുന്നു..
അവൻ തനിയെ ഇരുന്നു ഓരോന്ന് ആലോചിച്ച് കൂട്ടി...
ജോലി ബാക്കിയുള്ളത് തുടരാൻ താല്പര്യം തോന്നാതിരുന്നത് കൊണ്ട് ലാപ്പ് മടക്കി അവൻ അതുമായി എഴുന്നേറ്റു...
തന്റെ റൂമിന് മുന്നിൽ എത്തിയതും യാമിയുടെ അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് അവനൊന്നു നോക്കി...
കയ്യിലിരുന്ന നോട്ട്പാഡിൽ
"സോറി.. എൻറെ തെറ്റ്"
എന്ന് എഴുതി അവളുടെ വാതിലിൽ ഒട്ടിച്ചു കഴിഞ്ഞപ്പോൾ അവൻ ചുണ്ടിൽ മനോഹരമായ ഒരു ചിരി തെളിഞ്ഞു വന്നു...
ഒന്നുകൂടി തിരിഞ്ഞു നോക്കി ശേഷം അവൻ സ്വന്തം റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി...
(തുടരും...)
ശ്രുതി♥️
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....