അനാമിക, Part 31

Valappottukal
" അനാമിക "
      പാർട്ട്‌ : 31

ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും എല്ലാവർക്കും പക്ഷെ അതിന് ഉള്ള ഉത്തരങ്ങൾ തരുന്നതിനു മുന്നേ എനിക്ക് ഒരു കണക്ക് തീർക്കാൻ ഉണ്ട്...
ഇന്ന് എന്റെ പെണ്ണിനോട് ഈ ചതി കാണിച്ചതിന് ഒരു സമ്മാനം കൊടുക്കണ്ടേ അത് ചെയ്തവൾക്ക്..

ദേവ് പതിയെ അവിടെ കൂടി നിന്ന പെൺപടക്ക് അടുത്തേക്ക് നടന്ന് ( നന്ദു, പൂജ, ദക്ഷ, ധാരിണി, അഞ്‌ജലി, കാവ്യ )

പെട്ടെന്ന് ആണ് അവിടെ കൂടി നിന്ന ഒരാളിന്റെ കവിളിൽ  ദേവിന്റെ കൈകൾ പതിഞ്ഞത്....

ദേവിന്റെ അടിയിൽ അവൾ നിലത്തേക്ക് വീണ്  പോയി... അവളെ പിടിച്ചെഴുനേൽപിച്ച് വീണ്ടും അടിക്കാനായി കൈ പൊക്കിയപ്പോഴേക്കും ആമി അവന്റെ കൈകളിൽ പിടുത്തമിട്ട്...

അവളുടെ കണ്ണുകൾ അവനോട് വേണ്ട വിട്ടേക്കെന്ന് പറഞ്ഞപ്പോൾ അനുസരണ ഉള്ള കുട്ടിയെ പോലെ അവന്റെ കൈകൾ അറിയാതെ താഴേക്ക് താണ് വന്ന്....

കാണുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാതെ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു ധാരിണി.. അവളുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി പോയതിന്റെ സങ്കടവും, ദേഷ്യവും എല്ലാം അവളിൽ മാറി മാറി വന്ന് കൊണ്ട് ഇരുന്ന്...

നിഴൽ പോലെ കൂടെ നടന്നിട്ടും ജീവിതത്തിലെ ഇത്രെയും പ്രധാനപ്പെട്ട ഒരു കാര്യം തങ്ങളിൽ നിന്ന് ആമി മറച്ചുവച്ചെന്ന സത്യം ഉൾക്കൊള്ളാനാകാതെ നിൽക്കുകയാണ് പൂജയും, നന്ദുവും...

ലച്ചൂന് ഒരേ സമയം സന്തോഷവും, സങ്കടവും, അത്ഭുതവും എല്ലാം കൂടി കലർന്ന ഒരു അവസ്ഥ ആയിരുന്നു... തന്റെ ദേവേട്ടന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവൾ ആയിരുന്നു... പക്ഷെ അത് ഇങ്ങനെ ഒരു അവസരത്തിൽ അറിഞ്ഞത് കൊണ്ട് അത് ഉൾകൊള്ളാൻ ഉള്ള ബുദ്ധിമുട്ടും, തന്നോട് ഇത് പറഞ്ഞില്ലല്ലോ എന്ന പരിഭവും എല്ലാം ആയിരുന്നു അവളുടെ മനസ്സിൽ... 

ആദർശും, കാവ്യയും, തങ്ങൾ സ്നേഹിച്ചിരുന്ന ആൾ മറ്റൊരാൾക്ക് സ്വന്തം ആണല്ലോ എന്ന തിരിച്ചറിവിന്റെ ഷോക്ക് ഇൽ ആയിരുന്നു..

ശ്രീ ഹരിയുടെ മുഖത്തെ ഭാവം ആർക്കും മനസിലാക്കാൻ സാധികുന്നില്ല എന്ന് പറയുന്നത് ആകും സത്യം... സങ്കടവും ഇല്ല, സന്തോഷവും ഇല്ലാ ഒരു തരം മരവിപ്പ്....

ഓർക്കാപ്പുറത് കിട്ടിയ അടിയുടെ ചൂടിൽ ആയിരുന്നു അഞ്‌ജലി... ദേവിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവം അവളിൽ ഭീതി ഉണ്ടാക്കി കൊണ്ടിരുന്നു...

ദേവ് പതിയെ ആമിയെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് അഞ്ജലിയോട് പറഞ്ഞു...

"ഇവൾ എന്റെ പെണ്ണാണ്... എന്റെ പ്രാണൻ... "

ഇവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ജീവനോടെ കത്തിക്കുമായിരുന്നു നിന്നെ ഞാൻ...

അഞ്‌ജലി ആണ് ഇത് ചെയ്തത് എന്ന് വിശ്വസിക്കാൻ അർജുനും, കാർത്തിക്കും കഴിഞ്ഞില്ല...

അവർ പതിയെ ദേവിന് അരികിലേക്ക് വന്ന്...

അർജുൻ : നിനക്ക് ഉറപ്പാണോ ദേവ്.. ഇത് ചെയ്തത് ഇവൾ ആണെന്ന്...

ദേവ് : അല്ലെങ്കിൽ അവൾ പറയട്ടെ.. അവൾക്ക് ഇതിൽ ഒരു പങ്കും ഇല്ലെന്ന്...

അർജുൻ അഞ്ജലിക്ക് അരികിലേക്ക് ചെന്ന് അവളുടെ ഇരു തോളുകളിലായി കൈകൾ വെച്ച് അവളോട് ചോദിച്ചു..

അഞ്‌ജലി നിന്നെ ഞങ്ങൾ ഒരു p.a ആയിട്ട് ആയിരുന്നോ കണ്ടത്.. എല്ലാ സ്വാതന്ത്ര്യവും നിനക്ക് ഉണ്ടായിരുന്നില്ലേ ഈ ഓഫീസിലും, ഞങ്ങളുടെ എടുത്തും..  പിന്നെ എന്തിനാ നീ അവളോട് ഇങ്ങനെ ചെയ്തത്... അതിനും മാത്രം എന്ത് ശത്രുതയാണ് നിങ്ങൾ തമ്മിൽ..

ഒന്നും പറയാതെ മൗനം ആയി നിന്ന അഞ്ജലിയോട് ദേഷ്യത്തിൽ കാർത്തി ചോദിച്ചു...

നിന്റെ നാവ് ഇറങ്ങി പോയോടി... നിനക്ക് ഇവളോട് എന്തിന്റെ പേരിൽ ആയിരുന്നു ശത്രുത...

അത് വരെ മൗനം പാലിച്ച അഞ്‌ജലിയുടെ കണ്ണുകളിൽ ദേവിനോടുള്ള പ്രണയവും, ആമിയോട് ഉള്ള ഒടുങ്ങാത്ത പകയും പ്രതിഫലിച്ചു കാണാൻ തുടങ്ങി.... പെട്ടന്ന് അവളുടെ ശബ്ദം ഉയർന്ന്....

എന്താണ് നിങ്ങൾക്ക് എല്ലാം അറിയേണ്ടത്... ഇവളോട് ഉള്ള ശത്രുതയുടെ കാരണം അല്ലേ... എനിക്ക് ഇവളോട് ഉള്ള ശത്രുതയുടെ കാരണം ദേവ് ആയിരുന്നു...

ഇവളെ ഈ ഓഫീസിൽ കണ്ടതിന് ശേഷമാണ് ദേവിൽ  മാറ്റങ്ങൾ വന്നു തുടങ്ങിയത്...
ഇവൾ എന്നും ഞങ്ങൾക്ക് ഇടയിൽ ഒരു തടസ്സം ആകാൻ തുടങ്ങി... ഞാൻ ഇവളോട് പറഞ്ഞത് ആണ്, എനിക്കും ദേവിനും ഇടയിൽ നീ ഒരു തടസ്സം ആകരുത് എന്ന്...

പിന്നീട് പലപ്പോഴും അർജുന്റെ കൂടെ ഇവളെ കണ്ടപ്പോൾ ഞാൻ ആശ്വസിച്ചു..  പക്ഷെ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട്,  കഴിഞ്ഞ ദിവസം രാത്രി ദേവിനൊപ്പം ഇവളെ കാർ ഇൽ കണ്ടപ്പോൾ ഞാനും ഇവർക്ക് പിന്നാലെ ഉണ്ടായിരുന്നു...

ആർക്കും പ്രവേശനമില്ലാത്ത ഡാഫോഡിൽസിലേക്ക് ദേവ് ഇവൾക്ക് പ്രവേശനം നൽകിയപ്പോൾ തന്നെ... ഇവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്..

എനിക്ക് ദേവിനെ നഷ്ടപ്പെടാൻ ഇവൾ ഒറ്റയൊരുത്തി ആണ് കാരണം... ആ ഇവളെ ഒഴുവാക്കാൻ ഞാൻ തീരുമാനിച്ചതിൽ എനിക്ക് ഒരു തെറ്റും കാണാൻ കഴിയുന്നില്ല....

അഞ്ജലിയുടെ വാക്കുകൾ അവിടെ കൂടി നിന്ന എല്ലാവരിലും ഒരു സ്തംഭനാവസ്ഥയാണ്  ഉണ്ടാക്കിയത്....

ദേവ് ആമിയെ അഞ്ജലിക്ക് മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് പറഞ്ഞു...

"ഇവളെ നീ ഇല്ലാതാകുമ്പോൾ അതോടൊപ്പം തന്നെ ഞാനും ഇല്ലാതായെനെ... "

അഞ്‌ജലി... നിനക്ക് എന്നോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ല...
അറിഞ്ഞുകൊണ്ട് ഒരിക്കലും നിന്നെ ഞാൻ മോഹിപ്പിച്ചിട്ടില്ല... നിന്നെ എന്ന് അല്ല ഒരു പെണ്ണിനേയും ഞാൻ മോഹിപ്പിച്ചിട്ടില്ല...

" ദേവ് പദ്മനാഭന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉണ്ടായിട്ട് ഒള്ളൂ... എന്റെ അവസാന ശ്വാസം നിലക്കുന്നത് വരെ അവൾ മാത്രമേ എനിക്കൊപ്പം ഉണ്ടാവുകയും ഒള്ളൂ... "

ദക്ഷ : മറ്റൊരുവൻ കെട്ടാൻ പോകുന്ന പെണ്ണിനെ സ്നേഹിക്കുന്ന നിനക്ക് അഞ്ജലിയെ തല്ലാൻ എന്ത് അവകാശമാണ് ഉള്ളത് ദേവ്...

ദക്ഷ അത് പറഞ്ഞ് തീരുന്നതിന് മുന്നേ ദേവിന്റെ  കൈകൾ അവളുടെ കഴുത്തിൽ പിടുത്തമിട്ട് കഴിഞ്ഞിരുന്നു....

അന്നേ നിന്നോട് ഞാൻ പറഞ്ഞതാണ് നിന്റെ പിഴച്ച നാക്ക് പുറത്ത് എടുക്കരുതെന്ന്...

അന്ന് നിന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയാതിരുന്നത്... ഇവൾക്ക് ഞാൻ ഒരു വാക്ക് കൊടുത്തിരുന്നു... ഇവൾ എന്നെ മറ്റുള്ളവരുടെ മുന്നിൽ അംഗീകരിക്കുന്നതുവരെ ഞാനും അവളും തമ്മിലുള്ള ബന്ധം ഞാനായിട്ട് ആരോടും പറയില്ല എന്ന്...

ആ ഒരൊറ്റ വാക്കിന്റെ പുറത്താണ് ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ മൗനം പാലിച്ചത്...

ദക്ഷ ശ്വാസം കിട്ടാതെ പിടിക്കുന്നത് കണ്ടപ്പോൾ, ആമി വേഗം ദേവിന്റെ കൈകളിൽ പിടിച്ച്...

പ്ലീസ്....  എനിക്ക് വേണ്ടി വിട്ടേക്ക്...

അവൻ ദക്ഷയുടെ കഴുത്തിൽ നിന്ന് കൈ എടുത്ത് അവളുടെ ഇടത്തെ കയ്യിൽ പിടിച്ച് ആമിക്ക് അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞ്...

നീ പറഞ്ഞത് പോലെ ഇവൾ മറ്റൊരുത്തന്റെ പെണ്ണ് അല്ല...

ഇവൾ എന്റെ പെണ്ണ് ആണ്...

" എന്റെ താലിയുടെയും എന്റെ സിന്ദൂരത്തിന്റെയും യഥാർത്ഥ അവകാശി...."

Mrs. അനാമിക ആദിദേവ്... !!

അവൻ പതിയെ അവളുടെ കഴുത്തിൽ നിന്ന് താലി ചെയിൻ എടുത്ത് പുറത്തേക്ക് ഇട്ട്...

അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ പോയത് ആ താലിയിൽ കൊത്തിയ അക്ഷരങ്ങളിലേക്ക് ആയിരുന്നു....

" ആദിദേവ്... "

അവൻ പതിയെ അവളുടെ മുടിയിഴകൾ മാറ്റി അവളുടെ സിന്ധുര രേഖയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു ഇനി ഈ സിന്ദൂരം എല്ലാരും കാൺകെ നിന്നിൽ എന്നും ഉണ്ടാകണം... ഇനി ഇത് മറച്ചു വെക്കണ്ട ആവിശ്യം നിനക്ക് ഇല്ലാ...

അവളുടെ കഴുത്തിലെ താലിയും,  അവളുടെ നെറുകയിലെ സിന്ദൂരവും കണ്ട് അവിടെ നിന്ന എല്ലാവരുടെയും കണ്ണ് തള്ളി...

ഇത്രെയും നാൾ കൂടെ ഉണ്ടായിട്ടും ഞങ്ങൾ ഇത് ഒന്നും കണ്ടില്ലല്ലോ എന്ന ഞെട്ടൽ ആണ് പൂജക്കും, നന്ദുവിനും...

അവർക്ക്  ഇടയിൽ ഒരു പ്രണയം ആണ് എല്ലാവരും പ്രതീക്ഷിച്ചത്...  ഇങ്ങനെ ഒരു ബന്ധം അവർക്ക് ഇടയിൽ ഉണ്ടാകുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല....

ആരും പ്രതീക്ഷിക്കാത്ത ഒരാൾ ദേവിനെ  സ്വന്തമാക്കിയപ്പോൾ ചിലരുടെ കണ്ണുകളിൽ  സന്തോഷവും, മറ്റ് ചിലർക്ക് അവളോട്‌ അസൂയയും, പകയും ആണ് നിറഞ്ഞുനിന്നത്..

ഇത് കൂടി കണ്ടപോഴേക്കും ധാരിണിയുടെ സകല നിയന്ത്രണവും കൈ വിട്ട് പോയി...

അവളുടെ ദേഷ്യം അവിടെ ഉണ്ടായിരുന്ന ഫ്ലവർവേസ് എറിഞ്ഞാണ് അവൾ കാട്ടിയത്...

ധാരിണി ഓടി ദേവിന് അരികിലേക്ക് വന്ന് അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു എന്തിനാണ് എനിക്ക് ആഗ്രഹങ്ങൾ തന്നത്...

എന്തിനാ എന്നെ മോഹിപ്പിച്ചത്...??
നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ദേവ്...

അവൾ എന്തൊക്കെയോ പുലമ്പി കൊണ്ട് ഇരുന്ന്...
അവളുടെ ഉള്ളിലെ സങ്കടങ്ങൾ മുഴുവൻ പെയ്ത് ഇറങ്ങാൻ അവനും കാത്തിരുന്നു, മറിച്ച് ഒരു വാക്ക് പോലും പറയാതെ...

അവളുടെ സങ്കടം പറച്ചിലുകൾക്ക് ഒടുവിൽ അവൾ ശാന്തമായി എന്ന് തോന്നിയപ്പോൾ അവൻ പതിയെ അവളെ അവനിൽ നിന്ന് വേർപെടുത്തി അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് അവളോട്‌ പറഞ്ഞു..

നീ എന്നും ദേവിന്റെ ആത്മമിത്രം ആണ് ധനൂ...

നിന്നെ ഞാൻ അങ്ങനെ കണ്ടിട്ട് ഒള്ളൂ...  കാണാനും സാധിക്കൂ...  ഞാൻ ഉണ്ടാകും നിന്റെ കൂടെ എപ്പോഴും...  നിന്റെ പ്രണയമായിട്ട് അല്ല നിന്റെ നല്ല സൗഹൃദമായി... അതും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച്...

അവർക്ക് ഇടയിലേക്ക് ചെല്ലാൻ അന്നേരം ആമിക്ക് തോന്നിയില്ല, അവർ അവിടെ നിന്നോട്ടെ എന്ന് കരുതി അവൾ അവിടുന്ന് പോകാനായി തിരിഞ്ഞു.  പക്ഷെ പെട്ടെന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു അവൾ അവിടെ തന്നെ നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ ധാരിണിയെ ചേർത്ത് പിടിച്ച് അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ് അവൻ...  ഞാൻ പോകാൻ തുടങ്ങിയത് ദേവ് എങ്ങനെ കണ്ടു എന്ന അത്ഭുതമായിരുന്നു അവൾക്ക്..

അത്ഭുതത്തോടെ ഒപ്പം അവളുടെ മനസ്സ് നിറയെ സന്തോഷവും ആയിരുന്നു എന്നും തന്നെ ചേർത്ത് നിർത്താൻ അവൻ കൂടെ ഉണ്ടല്ലോ എന്ന സന്തോഷം...

പെട്ടെന്ന് ആണ് അവളുടെ കണ്ണുകൾ ശ്രീ ഏട്ടനൊപ്പം, നിൽക്കുന്ന നന്ദുവിലും, പൂജയിലും ചെന്ന് നിന്നത്...

അപ്പോഴേക്കും ധാരിണിയെ സമാധാനിപ്പിച്ച് അവിടെ ഉള്ള ചെയറിലേക്ക് ഇരുത്തിയ ശേഷം ആമിക്ക് അരികിലേക്ക് പോയി...

അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു അവർ നിന്റെ കൂടപ്പിറപ്പുകൾക്ക് തുല്യമായ കൂട്ടുകാർ ആണ്... അവർക്ക് അരികിലേക്ക് ചെല്ലാൻ നീ എന്തിനാണ് പേടിക്കുന്നത്..

അവനെ ദയനീയമായി ഒന്ന് നോക്കി അവൾ അവർക്ക് അരികിലേക്ക് നടന്ന്...

അപ്പോഴാണ് അഞ്‌ജലി പോകാനായി ഒരുങ്ങിയത് ദേവ് പെട്ടെന്ന് അവളുടെ മുന്നിലേക്ക് ചെന്നിട്ട് പറഞ്ഞു നീ പോകാൻ വരട്ടെ കഥ ഇവിടെ മുഴുവൻ പറഞ്ഞു തീർന്നില്ലല്ലോ.. നീ ഒറ്റക്ക് അല്ല ഇത് ചെയ്തത് എന്ന് എനിക്കും നിനക്കും അറിയാം..

അപ്പോൾ ആ കൂടെ നിന്ന ആളെ കൂടി പറഞ്ഞിട്ട് പോയാൽ പോരെ അഞ്‌ജലി നിനക്ക്...

തന്നോട് ക്ഷമിക്കാൻ അവർക്ക് കഴിയും എന്ന പൂർണ വിശ്വാസത്തോടെ ആണ് അവൾ അവർക്ക് അരികിലേക്ക് നടന്നത്...

അവൾ അവരോട് എന്ത് എങ്കിലും പറയുന്നതിന് മുന്നേ തന്നെ അവർ മൂവരിൽ ഒരാളുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു...

തുടരും....

( ഒരു രക്ഷയും ഇല്ലാത്ത തലവേദന കാരണം ഇന്നലെ എനിക്ക് പാർട്ട്‌ ഇടാൻ സാധിച്ചില്ല...
നാളെ ഞാനും അനാമികയും നിങ്ങളോട് വിട പറയുകയാണ്... ഇങ്ങനെ ഒരു ക്ലൈമാക്സ്‌ അല്ല ഞാൻ ശെരിക്കും പ്ലാൻ ചെയ്തത് ഡെയിലി പാർട്ട്‌ എഴുതുന്നത് കാരണം ചില ദിവസങ്ങളിൽ എനിക്ക് പാർട്ട്‌ തരാൻ സാധിക്കാറില്ല.. വായനക്കാരും, ഞാനും ഒരേ പോലെ ബുദ്ധിമുട്ടിൽ ആകുന്നത് കൊണ്ട് ആണ് പെട്ടെന്ന് ഇങ്ങനെ ഒരു എൻഡിങ് പ്ലാൻ ചെയ്തത്... ഇത് വരെ തന്ന സപ്പോർട്ട് എന്റെ ക്ലൈമാക്സ്‌ പാർട്ട്‌ഇലെ തീരുമാനത്തിലും തരുമെന്ന് പ്രതീക്ഷിക്കുന്നു... കട്ടക്ക് കൂടെ ഉണ്ടാകണേ...  നാളെ ഞാൻ വരും അനാമികയുടെ അവസാന ഭാഗം ആയിട്ട്.. ദേവ് ആൻഡ് ആമി ഫാൻസ്‌ ഇന് ഉള്ള സ്പെഷ്യൽ പാർട്ട്‌ ആയിരിക്കും നാളത്തെ എന്റെ പാർട്ട്‌.... നാളെ കൃത്യം 8 മണിക്ക് പാർട്ട്‌  ഞാൻ പോസ്റ്റ്‌ ചെയ്യുന്നത് ആണ്...  )

രചന : ശിൽപ ലിന്റോ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top