ദേവ നന്ദനം 🌹
➖➖➖➖➖➖
Part -17
___________
"ഞങ്ങൾ ഇന്നലെ ദേവൻ മോന്റെ കൂടെയാ ഇങ്ങോട്ട് വന്നത്. മോനാ പറഞ്ഞത് മോള് ചായ കുടിക്കില്ലെന്നും അതു കൊണ്ട് കോഫി മതി എന്നും. നിങ്ങൾ പരിചയക്കാരാ അല്ലെ മോളെ?"
വൈശാഖിന്റെ അമ്മ ചോദിച്ചതിന്റെ മറുപടി ഒരു ചെറു പുഞ്ചിരിയിൽ നന്ദു ഒതുക്കി.ദേവനെ നോക്കുന്തോറും അവളുടെ കണ്ണിൽ ദേഷ്യം ആളിക്കത്തുന്നത് ആൻവിയും ശരണും കാണുന്നുണ്ടായിരുന്നു.
ദേവൻ ഒരു പുഞ്ചിരിയോടെ വൈശാഖിന്റെ അടുത്ത് പോയി നിന്നു. പിന്നെ പതുക്കെ അവന്റെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു "താങ്ക്സ് മച്ചൂ..നീ പറഞ്ഞ വാക്ക് പാലിച്ചു, അവളെ കൊണ്ട് വന്നല്ലോ.."
"അവന്റെ ഒരു താങ്ക്സ്, അത് മടക്കി കൈയിൽ തന്നെ വച്ചോ....എനിക്ക് വേണ്ടത് എന്താണെന്ന് അറിയാല്ലോ? "
"അറിയാടാ വിച്ചൂ..., നീ ഒന്ന് കണ്ട്രോൾ ചെയ്യ്..ആ കാര്യം ഞാൻ ഏറ്റു."
"എന്താ രണ്ടും കൂടെ കുശു കുശുക്കുന്നെ, നിങ്ങൾ പോയി കുട്ടികൾക്ക് മുറി കാണിച്ചു കൊടുക്ക്."
വൈശാഖിന്റെ പപ്പ പറഞ്ഞത് കേട്ട് ദേവനും വൈശാഖും എല്ലാവർക്കും അവരവരുടെ റൂം കാണിച്ചു കൊടുത്തു.ഒറ്റക്ക് കിടന്ന് ശീലം ഉള്ളത് കൊണ്ട് ആൻവിക്കും ശരണിനും രണ്ട് റൂം വേറെ തന്നെ കൊടുത്തു. നിധിയോടും നന്ദുവിനോടും പിന്നെ ചോദിക്കേണ്ട അവശ്യമില്ലാത്തത് കൊണ്ട് രണ്ട് പേർക്കും കൂടി ഒരു റൂം കൊടുത്തു. അതു പോലെ തന്നെ വൈശാഖിന്റെ റൂമിൽ തന്നെയായിരുന്നു ദേവനും .
റൂമിൽ എത്തിയതും നന്ദു ദേഷ്യത്തിൽ അവളുടെ ബാഗ് എടുത്ത് ബെഡിലേക്ക് എറിഞ്ഞു.
"എല്ലാവരും ഉടായിപ്പാ...ആരെയും വിശ്വസിക്കാൻ പറ്റില്ല.." നന്ദു ബെഡിൽ പോയി ഇരുന്ന് തലക്ക് കൈ കൊടുത്തു.
"എന്താ നിന്റെ പ്രശ്നം , നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ? "
നിധിയുടെ ചോദ്യം കേട്ടതും നന്ദു അവളെ ദേഷ്യത്തിൽ തുറിച്ചു നോക്കി.
"എന്താണെന്ന് നിനക്കറിയില്ല അല്ലെടീ.. നിനക്കൊക്കെ വലിയ ഇന്ററെസ്റ്റ് ആയിരുന്നല്ലോ ഇങ്ങോട്ട് വരാൻ. ഞാൻ കാരണം നീ ആഗ്രഹിച്ചത് വേണ്ടെന്ന് വെക്കേണ്ട എന്നു വെച്ചാ ഞാൻ ഇങ്ങോട്ട് വരാൻ സമ്മതിച്ചത്.അല്ല സാർ കള്ളം പറഞ്ഞ് സമ്മതിപ്പിച്ചത്."
"സാർ എന്ത് കള്ളം പറഞ്ഞു എന്നാ നീ പറയുന്നത്?"
"നീ കേട്ടതല്ലേ നിധീ വൈശാഖ് സാർ പറഞ്ഞത്..അയാൾ കൂടെ ഉണ്ടാവില്ല എന്നു സാർ പറഞ്ഞത് കൊണ്ടല്ലേ ഞാൻ സമ്മതം പറഞ്ഞത്."
"സാർ പറഞ്ഞത് സത്യമായിരുന്നില്ലേ, നമ്മുടെ കൂടെ ദേവേട്ടൻ വന്നില്ലല്ലോ..പിന്നെ ദേവേട്ടൻ ഇവിടെ ഉണ്ടാവില്ല എന്നൊന്നും സാർ പറഞ്ഞില്ലല്ലോ.."
"ഓഹോ...അപ്പോൾ നീയും അവരെ ന്യായീകരിക്കുകയാണല്ലേ..? " നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു.
നിധി പതുക്കെ നന്ദുവിന്റെ അരികിലായി പോയിരുന്ന് അവളുടെ പുറകിലൂടെ കഴുത്തിൽ കയ്യിട്ട് ചേർത്ത് പിടിച്ച് പറഞ്ഞു. "എന്റെ പൊന്നു മോള് വേണ്ടാത്തതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട..നമ്മൾ വന്നത് ഒരു ഫങ്ങ്ഷന് ആണ്.അത് കഴിഞ്ഞാൽ നമ്മൾ തിരിച്ചു പോകും, അതിനിടയിൽ ആര് വന്നാലും പോയാലും നമ്മൾ അതൊന്നും മൈൻഡ് ചെയ്യരുത്...മനസിലായോ? "
നിധി പറയുന്നത് കേട്ടപ്പോൾ നന്ദുവിന് ചെറിയൊരാശ്വാസം തോന്നി. " ശരിയാ നീ പറഞ്ഞത്, നമ്മൾ വന്ന കാര്യം കഴിഞ്ഞാൽ നമ്മൾ തിരിച് പോകും.. അതിനിടയിൽ വേറൊന്നിനും സ്ഥാനമില്ല. .."
"ഹോ ഇപ്പോഴെങ്കിലും അത് മനസ്സിലായല്ലോ അത് മതി."
"മനസിലായി മനസിലായി ഗുരുവേ...അല്ലെങ്കിലും മനസിലാക്കിത്തരാൻ ഗുരു ആയിട്ട് നീ കൂടെ ഉണ്ടല്ലോ...അപ്പോൾ ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരാം കുരുവേ..." അതും പറഞ്ഞ് നന്ദു ഒരു ടവ്വലും എടുത്ത് ബാത്റൂമിലേക്ക് പോയി.
ഒരു പുഞ്ചിരിയോടെ നന്ദു പോകുന്നതും നോക്കി നിധി അവിടെയിരുന്നു. തന്റെ കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണു നീരിനെ വേഗം തന്നെ തുടച്ച് അവൾ പുറത്തേക്ക് പോയി.
പിറ്റേ ദിവസം ഗൃഹ പ്രവേശനം ആയത് കൊണ്ട് ചടങ്ങിന് വേണ്ടുന്ന തിരക്കിലായിരുന്നു ദേവനും വൈശാഖും...അവർക്ക് രണ്ട് പേർക്കും ഹെൽപ്പിന് വേണ്ടിയും ബോറടി മാറാനും വേണ്ടി ശരണും അവരുടെ കൂടെ കൂടി. നന്ദുവും നിധിയും ആൻവിയും വൈശാഖിന്റെ അമ്മയെ ചുറ്റിപ്പറ്റി നടന്നു.
പിറ്റേ ദിവസം രാവിലെ ,തന്നെ ഗൃഹ പ്രവേശ ചടങ്ങിനായി എല്ലാവരും ഒരുങ്ങി. നന്ദുവും നിധിയും ആൻവിയും സെറ്റ് സാരി ഉടുത്ത് തനി നാടൻ സുന്ദരികളായാണ് ഒരുങ്ങിയത്.അതു പോലെ തന്നെ ദേവനും വൈശാഖും ശരണും ഒരു പോലെയുള്ള കസവ് മുണ്ടും അതിന് മാച്ച് ആയ ഷർട്ടും ആയിരുന്നു ധരിച്ചിരുന്നത് . സെറ്റ് സാരി ഉടുത്ത് റെഡി ആയി നിൽക്കുന്ന നന്ദുവിനെ കണ്ടതും ഒരു ഒരു നിമിഷം ദേവൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിന്നു. നന്ദു ഒഴിച്ച് ദേവന്റെ നോട്ടം നിധിയുൾപ്പെടെ ബാക്കി മൂന്ന് പേരും ശ്രദ്ധിച്ചു.
വൈശാഖിന്റെ കുറച്ചു ബന്ധുക്കളും ഫ്രണ്ട്സും മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളൂ. വന്നവരിൽ വൈശാഖിന്റെ ഒരു കസിൻ സിസ്റ്ററുടെ നോട്ടം മുഴുവനും ദേവനിൽ ആയിരുന്നു.അവളുടെ ദേവനെ വായ് നോക്കികൊണ്ടുള്ള ഇരിപ്പ് കണ്ട് നിധിക്ക് ചിരി വന്നു.
"ഡി നന്ദു..നോക്കിയേ.. ഒരു അഡാർ പിടക്കോഴി നിന്റെ ചെക്കന്റെ ചുറ്റിലും വട്ടമിട്ട് നടക്കുന്നുണ്ട്, ശ്രദ്ധിച്ചോ.."
അത് കേട്ടതും നന്ദുവിന്റെ കണ്ണിൽ ദേഷ്യം ആളിക്കത്തി. "നീ എന്താ പറഞ്ഞത് എന്റെ ചെക്കനോ....വല്ലവരുടെയും ഭർത്താവ് എങ്ങനെ എന്റെ ചെക്കൻ ആവും, ഇനി അഥവാ അയാളെ ആരെയെങ്കിലും നോക്കിയാൽ എനിക്കെന്താ , നീ പോയി അയാളുടെ ഭാര്യയോട് പറ.
"എന്റെ പൊന്നോ...ഞാൻ ഒന്നും പറഞ്ഞില്ല..അറിയാതേ നാവിൽ നിന്ന് വീണതാ..എന്തായാലും ആ പെണ്ണിന്റെ വായ നോട്ടം കണ്ടാൽ അറിയാം അവൾ രണ്ടും കൽപ്പിച്ചു ദേവേട്ടനെ അടിച്ചു മാറ്റാനുള്ള പരിപാടിയിൽ ആണെന്ന്."
ഉച്ചക്ക് വന്നവർക്കൊക്കെ ഫുഡ് വിളമ്പാൻ ദേവനും ശരണും വൈശാഖും തന്നെയായിരുന്നു മുൻപന്തിയിൽ. അത് പോലെ തന്നെ വൈശാഖിന്റെ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ നന്ദുവും നിധിയും ആൻവിയും കൂടെ അറിഞ്ഞു ചെയ്തു. ഫങ്ങ്ഷനു വന്ന അധിക ആൾക്കാരുടെയും ശ്രദ്ധ അവർ ആറ് പേരിലായിരുന്നു.
നന്ദുവും നിധിയും ആൻവിയും ഒരുമിച്ചായിരുന്നു ഫുഡ് കഴിക്കാൻ ഇരുന്നത്. ഫുഡ് വിളമ്പുന്നതിനിടയിൽ നന്ദുവിന്റെ പ്ലേറ്റിൽ ചിക്കന്റെ പീസ് അധികം ഇട്ട് കൊടുക്കുന്ന ദേവനെ കണ്ട് വൈശാഖ് അവനെ ആക്കിച്ചിരിച്ചു.
"ദേവ് ചിക്കന്റെ പീസ് അധികം കൊടുത്ത് നന്ദനയെ വരുതിയിൽ ആക്കാനാണോ നിന്റെ പ്ലാൻ ?"
" മിണ്ടാതിരിയെടാ പന്നീ.." ദേവൻ പല്ല് കടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു.
അവരെ രണ്ട് പേരെയും നോക്കിക്കൊണ്ട് തന്റെ പ്ളേറ്റിലെ പീസ് എടുത്ത് നിധിയുടെ പ്ളേറ്റിൽ വെച്ചു കൊടുത്ത് നന്ദു ദേവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു.
"സമാധാനയല്ലോ" ദേവൻ വൈശാഖിനെ നോക്കി .
"ഹാ, ഞാനെന്ത് ചെയ്തു.അവൾക്ക് ചിക്കൻ വേണ്ടാത്തത് എന്റെ കുറ്റമാണോ,നീയെന്തിന് എന്നെ നോക്കി ദഹിപ്പിക്കുന്നെ..നമ്മൾ ഒന്നിനും ഇല്ലേ..." വൈശാഖ് വേഗം എസ്കേപ്പ് ആയി.
ഇതേ സമയം ദേവനെ നോക്കി കൊണ്ട് അതിലൂടെ നടക്കുകയായിരുന്ന നമ്മുടെ പിടക്കോഴി പെട്ടെന്ന് എന്തോ തട്ടി പൊത്തോമെന്നൊരു വീഴ്ചയായിരുന്നു.അവർ ഫുഡ് കഴിക്കുന്നതിന് മുന്നിലായിരുന്നു ആ കുട്ടി വീണിരുന്നത്.പെട്ടെന്നുള്ള അവളുടെ വീഴ്ചയും ചമ്മിയ മുഖഭാവവും കണ്ട് അവർക്ക് മൂന്ന് പേർക്കും ചിരി വന്നെങ്കിലും പിന്നെ ചെറിയൊരു വിഷമം തോന്നി. വൈശാഖും കുറച്ച് ബന്ധുക്കളും വന്ന് അവളെ പിടിച്ചെഴുന്നറിൽപ്പിച് അകത്തേക്ക് കൊണ്ട് പോയി.
"സത്യം പറ നന്ദൂ...നിന്റെ പ്രാക്കല്ലേ അവളെ വീഴ്ത്തിയത്.നീ ഇപ്പോൾ മനസിൽ ഡാൻസ് കളിക്കുകയല്ലേ.."
നന്ദുവിന്റെ തുറിച്ചുള്ള നോട്ടം കണ്ടതും നിധി മിണ്ടാതെ ഫുഡ് കഴിക്കാൻ തുടങ്ങി.
ഫങ്ങ്ഷൻ കഴിഞ്ഞ് വന്നവരെല്ലാം പോയികഴിഞ്ഞ് പുതിയ വീടിന്റെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു അവർ ആറു പേരും. ദേവൻ ഉള്ളത് കൊണ്ട് നന്ദു ഒന്നും സംസാരിക്കാതെ ദൂരേക്ക് നോക്കിയിരിക്കുകയായിരുന്നു. ദേവൻ ആണെങ്കിൽ കൈയിൽ ഒരു ആപ്പിളും എടുത്ത് അത് കട്ട് ചെയ്ത് തിന്നുകയായിരുന്നു. ആപ്പിൾ കഴിക്കുകയാണെങ്കിലും ഇടക്കിടെ അവന്റെ നോട്ടം നന്ദുവിലക്ക് നീണ്ടു. ബാക്കി നാല് പേരും ആണെങ്കിൽ ഇനിയുള്ള നാല് ദിവസം എവിടെയൊക്കെ കറങ്ങാം എന്നുള്ള ചർച്ചയിൽ ആയിരുന്നു. പെട്ടെന്ന് "ആ..." എന്നുള്ള അലർച്ച കേട്ട് എല്ലാവരും ഞെട്ടി നോക്കിയതും കത്തി കൊണ്ട് മുറിഞ്ഞ് ബ്ലഡ് വരുന്ന വിരലിൽ പിടിച്ചിരിക്കുന്ന ദേവനെയാ കണ്ടത്.
"ദേവ്".. വൈശാഖ് എന്തോ പറയാൻ വരുന്നതിന് മുമ്പ് തന്നെ നന്ദു എണീറ്റ് ഓടി ദേവന്റെ അടുത്ത് മുട്ട് കുത്തിയിരുന്ന് വിരലിൽ അവളുടെ സാരി തുമ്പ് ചുറ്റി.
ഒരു നിമിഷം നന്ദുവിന്റെ പ്രവർത്തിയിൽ എല്ലാവരും തരിച്ചു പോയി.ഒന്നും പറയാനാവാതെ അവരെല്ലാവരും അതിശയത്തോടെ അവരെ രണ്ട് പേരെയും നോക്കി. പെട്ടെന്ന് തന്നെ താൻ എന്താ ചെയ്തത് എന്ന് നന്ദുവിന് ബോധം വന്നു. അവൾ പതിയെ വിരലിൽ ചുറ്റിയ സാരിയുടെ തുമ്പ് അഴിച്ചെടുത്തു. വെളുത്ത സെറ്റ് സാരിയുടെ മുന്താണി തുമ്പ് രക്ത വർണമായി. ഒന്നും പറയാനാവാതെ ആരെയും നോക്കാതെ നന്ദു അവിടെ നിന്ന് താഴേക്ക് പോയി. നിറ കണ്ണുകളുമായി ദേവൻ അവൾ പോകുന്നതും നോക്കിയിരുന്നു.
"ദേവ് ....വാ മുറിവ് കെട്ടാം.." വൈശാഖ് എഴുന്നേറ്റ് വന്ന് ദേവന്റെ ഷോള്ഡറിൽ കൈ വച്ചു.അവന് അറിയാമായിരുന്നു വിരൽ മുറിഞ്ഞതിന്റെ വേദനയെക്കാളും വലിയ വേദനയിൽ ആയിരിക്കും ദേവൻ ഇപ്പോൾ എന്ന്. ദേവനെയും കൂട്ടി അവൻ റൂമിലേക്ക് പോയി.
" ദേവ്...സൂക്ഷിക്കേണ്ടെ ടാ.." മുറിവിൽ മരുന്ന് വെച്ച് കെട്ടികൊടുത്തു കൊണ്ട് വൈശാഖ് പറഞ്ഞു.
"വിച്ചൂ.......എന്റെ നന്ദു, അവൾ ഇപ്പോഴും...നീ കണ്ടില്ലേ ടാ.." വാക്കുകൾ പൂർത്തിയാക്കാനാവാതെ ദേവന്റെ ശബ്ദം ഇടറി.
"എല്ലാം റെഡി ആവും ദേവ്...അവൾ നിന്നെ മനസിലാക്കും."
താഴെ ഗാർഡനിൽ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു നന്ദു. പെട്ടെന്ന് ഷോള്ഡറിൽ ഒരു കരസ്പർശം അറിഞ്ഞതും അവൾ തിരിഞ്ഞു നോക്കി.
"നിധീ...ഞാൻ ,പെട്ടെന്ന് ബ്ലഡ് കണ്ടപ്പോൾ ...എ.. എനിക്ക് .." നന്ദു വാക്കുകൾ കിട്ടാതെ വിഷമിച്ചു.
"നന്ദൂ... നീ ഒന്നും പറയണ്ട. എന്റെ നന്ദുവിനെ എനിക്കറിയാം, ഈ മനസിൽ എന്താണെന്നും. ദേവേട്ടനെ നീ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് കുറച്ച് മുമ്പ് അവിടെ കണ്ടത്. ദേവേട്ടന്റെ കയ്യിൽ നിന്ന് ബ്ലഡ് വന്നപ്പോൾ നീ നിന്നെ തന്നെ മറന്നു .പരിസരം പോലും നോക്കാതെ നീ ഓടിപ്പോയി നിന്റെ മുന്താണി തുമ്പ് വച്ച് ബ്ലഡ് വരുന്നത് നിർത്തി. നിന്റെ മനസിൽ ഇപ്പോഴും ദേവേട്ടൻ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് അത്."
" സ്റ്റോപ് ഇറ്റ് നിധീ...അങ്ങനെയൊക്കെ ഞാൻ ചെയ്തു എന്ന് വെച്ച്, നീ ഇനി അതിന് പുതിയ അർഥങ്ങൾ കണ്ട് പിടിക്കേണ്ട. നിന്റെ ഈ മാറ്റം ആണ് ഇപ്പോൾ എന്നെ തളർത്തുന്നത് നിധീ...നീയും എന്നെ തനിച്ചാക്കുകയാണോ"
അടക്കി വെച്ച കണ്ണീരൊക്കെ ഒഴുക്കി നന്ദു മുഖം പൊത്തി കരഞ്ഞു.
"എന്താടാ ഇത്...ഞാൻ നിന്നെ തനിച്ചാക്കാനോ... അങ്ങനെ തനിച്ചാക്കി പോകാനാണെങ്കിൽ എനിക്ക് അന്നേ ആകാമായിരുന്നില്ലേ.. വേണ്ടാത്തത് ഒന്നും എന്റെ നന്ദു ചിന്തിക്കേണ്ട....വന്നേ വാ ഒന്ന് മുഖം ഒക്കെ കഴുകി ഫ്രഷ് ആയിട്ട് വാ....ഈ ഡ്രസ് ഒക്കെ ചേഞ്ച് ആക്കണ്ടേ.., വൈശാഖ് സാറിന്റെ പഴയ വീട്ടിൽ അല്ലെ ഡ്രസ് ഇരിക്കുന്നേ..നമുക്ക് അങ്ങോട്ട് പോകാം , ആൻവിയും ശരണും സാറുമൊക്കെ അവിടേക്ക് പോയി കുറച്ചു മുമ്പ്." നിധി നന്ദുവിന്റെ
മുഖം കൈ കുമ്പിളിലാക്കി കൊണ്ട് പറഞ്ഞു.
"ഉം..ശരി .."
നന്ദു കണ്ണ് തുടച്ചു കൊണ്ട് മുഖം കഴുകാനായി അകത്തേക്ക് പോയി. അതിന് ശേഷം നിധിയോടൊപ്പം ഡ്രസ് മാറ്റാനായി പഴയ വീട്ടിലേക്ക് പോയി.
വീട്ടിൽ കയറിയ നന്ദു ഹാളിൽ ഇരുന്ന് ദേവനോടും വൈശാഖിനോടും സംസാരിച്ചു കൊണ്ടിരുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി .
"സുധിയേട്ടൻ.."
"നന്ദന..." സുധിക്ക് നന്ദുവിന്റെ മുഖത്ത് നോക്കുമ്പോൾ എന്തോ വിഷമം തോന്നി.
"നന്ദനയ്ക്ക് എന്നെ അറിയോ" അപ്പോഴാണ് സുധിയുടെ അടുത്ത് നിന്നിരുന്ന ചെറുപ്പക്കാരനെ നന്ദു ശ്രദ്ധിച്ചത്.
അയാളെ കണ്ടതും എവിടെയോ ഒരു മുഖ പരിചയം അവൾക്ക് തോന്നി.
അപ്പോഴേക്കും ആൻവിയും ശരണും കൂടി മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു.
"ആലോചിക്കേണ്ട...എന്നെ നന്ദന കണ്ടിട്ടില്ല. ബട്ട് പറഞ്ഞാൽ അറിയുമായിരിക്കും ഞാൻ ദേവിന്റെ ബ്രദർ ഹരി ദത്ത്."
അപ്പോഴാണ് നന്ദുവിന് തനിക്ക് തോന്നിയ മുഖ പരിചയത്തിന്റെ കാര്യം മനസിലായത്. മുമ്പ് ദേവേട്ടൻ അനുജന്റെ ഫോട്ടോസ് കാണിച്ചിരുന്നു.
നന്ദു ഒന്നും സംസാരിക്കാതെ ഒരു ചെറിയ പുഞ്ചിരി അവർക്ക് നൽകിയിട്ട് മുകളിലേക്ക് കയറാൻ പോയതും..
"നന്ദന പ്ളീസ് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്."
"സീ..മിസ്റ്റർ ഹരി ദത്ത് എനിക് ഇപ്പോൾ ഒന്നും കേൾക്കാൻ താൽപര്യമില്ല."
"ബട്ട് നന്ദന കേട്ടേ തീരൂ...എന്റെ ദേവ്, അവന്റെ നിരപരാധിത്വം താൻ അറിയണം."
"നിങ്ങളോടല്ലേ മിസ്റ്റർ ഞാൻ പറഞ്ഞത് എനിക്ക് ഒന്നും കേൾക്കേണ്ട എന്ന്. ഒരിക്കൽ കൂടി പറയുന്നു ഞാനായിട്ട് ആരുടെയും ജീവിതത്തിലേക്ക് വരില്ല, തിരിച് എന്നെയും ശല്യപ്പെടുത്താൻ വരരുത്." നന്ദു അത് പറഞ്ഞു കൊണ്ട് കത്തുന്ന കണ്ണുകളുമായി ദേവനെയും സുധിയെയും നോക്കി.
പഴയ നന്ദനയിൽ നിന്നും ഒരുപാട് മാറിയ പുതിയ നന്ദനയെ സുധി അവളുടെ കണ്ണുകളിൽ കണ്ടു.
നന്ദു അവരെ തുറിച്ചു നോക്കി കൊണ്ട് മുകളിലേക്ക് കയറാൻ ഒരു സ്റ്റെപ് എടുത്ത് വെച്ചതും...
"എന്നാൽ താൻ പൊയ്ക്കോളൂ... ഒന്നും കേൾക്കാതെ പോയ്‌ക്കോളൂ... വിവാഹം കഴിക്കാതെ കുടുംബത്തിൽ നിന്നും അകന്ന് തന്നെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന എന്റെ ദേവിനെ തനിക്ക് മനസ്സിലാക്കേണ്ട എങ്കിൽ താൻ പോയ്‌കോളൂ...ഒന്നും കേൾക്കേണ്ടേ.."
ഹരിയുടെ വാക്കുകൾ നന്ദുവിന്റെ കാതിൽ ആഞ്ഞടിച്ചു. അവൾ പതിയെ സ്റ്റെപ്പിൽ വെച്ച കാൽ പിൻ വലിച്ചു തിരിഞ്ഞു നോക്കി.
"എന്താ.... എന്താ ഇപ്പോൾ പറഞ്ഞത്? "
തുടരും..
രചന:അഞ്ജു വിപിൻ.
വായിച്ചു കഴിഞ്ഞെങ്കിൽ ആ ലൈക്ക് ബട്ടൺ ഒന്നു പ്രസ്സ് ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ...
പ്രിയ നോവൽ ദേവനന്ദനം നാളെ മുതൽ എന്നും രാത്രി 08: 30 നു
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....