യാമി💝 0️⃣7️⃣
ഭാഗം♥️07
നിർത്താതെയുള്ള ഫോൺ വിളി കേട്ടാണ് യാമി കണ്ണുകൾ തുറന്നത്..കരഞ്ഞു ക്ഷീണിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വീണിരുന്നു...
കയ്യെത്തി ഫോൺ എടുത്ത് കാൾ ബട്ടൺ അമർത്തി ചെവിയോടവൾ ചേർത്തു...
"യാമി..."
"ആഹ്.. ആൻറി"
"നിൻറെ ഒച്ച എന്താ അടഞ്ഞിരിക്കുന്നത്.."
"അത് ഒന്നുമില്ല.. ആൻറി"
"കള്ളം പറയണ്ട എന്നോട്"
മറുപടി ഇല്ലാത്തതുകൊണ്ട് ജീന വീണ്ടും അവളെ വിളിച്ചു
"യാമി.. എന്താ മോളെ"
പിന്നെ ഒരു പിടിച്ചു നിൽപ്പ് അസാധ്യമായിരുന്നു..
നടന്നതൊക്കെ അവൾ പറഞ്ഞു
"ആഹാ... ഇത്രയേ ഉള്ളൂ കാര്യം.. ഇവിടെ തെറ്റ് ഞാൻ നോക്കിയിട്ട് നിൻറെ കയ്യിലാണ് മോളെ.."
"പിന്നെ ഞാനെന്തു വേണം?
അവൻ കാണിക്കുന്ന കോപ്രായങ്ങൾക്ക് ഒക്കെ ചിരിച്ചു നിൽക്കണമായിരുന്നുവോ"
"നീയാ മുറിവിട്ട് ഒന്ന് പുറത്തേക്കിറങ്ങ്..
എപ്പോഴും ഇങ്ങനെ അടച്ചു കുത്തി ഇരുന്നിട്ട് ആണ് മനസ്സിങ്ങനെ കൈവിട്ടു പോകുന്നത്...
കുറച്ചൊക്കെ സോഫ്റ്റായി എല്ലാവരോടും സംസാരിക്കാനും പെരുമാറാനും പഠിക്ക് മനസ്സിലാകുന്നുണ്ടോ നിനക്ക്.."
"ആന്റി ഞാൻ..."
"കുറ്റം പറയുവല്ല..നിൻറെ ഡാഡി യുടെ നിയമ പുസ്തകത്തിൽ ഇല്ലാതിരുന്ന പലതും ഇനി മോള് സ്വയം അറിഞ്ഞു മനസ്സിലാക്കി എടുക്കേണ്ടി വരും..പലതും പല പാഠങ്ങൾ ആകണം നിനക്ക്"
"ഉവ്വ് അല്ലേലും ഞാൻ എല്ലായിടത്തും തോറ്റു കൊടുത്തിട്ടുള്ളൂ ഇത് വരെ.. ഇനി ഇതായിട്ട് എന്തിനാ കുറക്കുന്നത്.. ചെയ്തോളാം..
ഫോൺ വയ്ക്കുവാണ്.."
ബാത്റൂമിൽ എത്തി മുഖം കഴുകി ഡ്രസ്സ് മാറി അവൾ പുറത്തിറങ്ങി..
ഡോർ ലോക്ക് ചെയ്യാൻ തിരിഞ്ഞപ്പോഴാണ് വാതിലിൽ ഒട്ടിച്ചിരുന്ന പേപ്പർ ശ്രദ്ധിച്ചത്...
വായിച്ചശേഷം ദേഷ്യത്തിൽ അത് വലിച്ചെടുത്ത് ചുരുട്ടി അവൻറെ റൂമിന്റെ വാതിൽ ലക്ഷ്യമാക്കി യാമി എറിഞ്ഞു...
ഫോണിൽ സംസാരിച്ച് പുറത്തേക്ക് ഇറങ്ങി വന്ന ആളുടെ ദേഹത്ത് തന്നെ പേപ്പർ കറക്റ്റ് ആയി ചെന്നു വീണു...
അവനേ ഒന്ന് രൂക്ഷമായി നോക്കി ശേഷം അവൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു... പിറകിലായി അവനും
ഓപ്പണായ ലിഫ്റ്റിൽ അവൾ കയറി..
ദൂരേ നിന്നും അവൻ വരുന്നത് കണ്ടതേ.. വേഗത്തിൽ യാമി ഡൗൺ ഫ്ലോർ ബട്ടൺ പ്രസ് ചെയ്തു..
ഇത് കണ്ട് ഓടി അടുത്തവൻ ലിഫ്റ്റ് ക്ലോസ് ആകും മുന്നേ കൈ വച്ചു തടഞ്ഞു ഉള്ളിൽ കയറി..
അവനു മുഖംകൊടുക്കാതെ ഒട്ടും ഇഷ്ടപ്പെടാതെ ഉള്ള യാമിയുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവനു ചിരി വന്നു..
തൊട്ടു താഴത്തെ ഫ്ലോർ തുറന്നപ്പോൾ ഉള്ളിലേക്ക് യാമി മുൻപേ കണ്ട് കൊച്ചു സുന്ദരിയും അവൾക്കൊപ്പം പ്രായംചെന്ന ഒരാളും കയറി..
"ഹായ് അങ്കിൾ... "
അവനെ കണ്ട സന്തോഷത്തിൽ ചിരിച്ചു കൊണ്ടവൾ അവനു നേരെ കൈ നീട്ടി...
"അല്ല ആരിത് കൊച്ചു കാന്താരിയോ? എവിടെ പോകുന്നു ഇൗ നേരത്ത് ഗ്രാൻഡ്പായും മോളും കൂടി.."
"മുറിക്കകത്ത് ഇരുത്തിയാൽ കണ്ണിൽ കാണുന്നതൊക്കെ കേടാകും അതിലും ഭേദം പുറത്ത് എവിടെങ്കിലും കൊണ്ടിരിക്കുന്നതാണ്..."
അവളുടെ ഗ്രാൻഡ്പാ യാമിയെ നോക്കി ചിരിച്ചു..
"ഇത്?"
"നമ്മുടെ ഫ്ളോറിലെ ആണ് അങ്കിൾ പുതിയ ആളാണ്..
അവൻ പറഞ്ഞതും യാമി അയാളെ നോക്കി ചിരിയോടെ പരിചയപ്പെടുത്തി
"യാമിക"
"സണ്ണിച്ചായൻ വന്നില്ലെ അങ്കിളേ.."
അവൻറെ ചോദ്യം കേട്ട് അയാളുടെ ശ്രദ്ധ വീണ്ടും അങ്ങോട്ട് തിരിഞ്ഞു..
"വിളിച്ചു.. നാളെ അന്ന മോളെ ചെക്കപ്പിന് കൊണ്ടുപോകേണ്ട ദിവസമാണ്..
ഈ തവണ കൂടി വന്നില്ലെങ്കിൽ അവൻ എൻറെ തനിക്കൊണം കാണും.."
നരച്ച മീശ മുകളിലേക്ക് തൂത്തുകൊണ്ട് അയാൾ അല്പം ദേഷ്യത്തിൽ പറഞ്ഞു
അന്ന മോൾ ഇതിനകം അവൻറെ കയ്യിൽ നിന്ന് ഇറങ്ങി യാമിയ്ക്ക് അരികിലെത്തി അവളുടെ കൈ പിടിച്ചു വലിച്ചു..
താഴേക്ക് കുനിഞ്ഞ് അവൾക്കൊപ്പം മുട്ടിലിരുന്ന് യാമി അവളോട് കണ്ണുകൾകൊണ്ട് എന്താ എന്ന് തിരക്കിയതും അവളൊന്നു ചിരിച്ചു...
നിഷ്കളങ്കമായ മുഖത്ത് തെളിയുന്ന ആ ചിരിയിൽ യാമിയുടെ ഉള്ളവും തണുത്തു..
അവളെ ചേർത്തുനിർത്തി ഇരു കവിളുകളിലുമായി ചുംബനങ്ങൾ നൽകി പതിയെ എഴുന്നേൽക്കുമ്പോൾ തുറന്നിരിക്കുന്ന ലിഫ്റ്റ് ഡോറും തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അന്ന മോളുടെ ഗ്രാൻഡ്പായെയും അവനെയുമാണ് യാമി കാണുന്നത്...
അന്ന മോളുമായി പെട്ടെന്ന് തന്നെ യാമി കൂട്ടായി.. ഗാർഡനിൽ ചെന്നതും അടി കൂടിയ സീറ്റിലേക്ക് യാമിയും,അവനും ഒരുമിച്ചു നോക്കി..
അവൾ പതിയെ അവിടെ നിന്നും മുന്നിലേക്ക് നടന്നു അന്ന മോളുമായി ലോണിലിരുന്നു..
ഇരുട്ടു പരന്നു തുടങ്ങിയപ്പോൾ മോളെ അവളുടെ ഗ്രാൻഡ്പായ്ക്ക് അരികിൽ ആക്കി അവർക്ക് ഗുഡ് നൈറ്റും പറഞ്ഞവൾ ഫ്ലാറ്റിലേക്ക് നടന്നു...
അടുത്ത് തന്നെ അവനെ കണ്ടുവെങ്കിലും മുഖം കൊടുക്കാൻ പോയില്ല...
💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝
രാത്രിയിൽ താമസിച്ച് ഉറങ്ങിയത് കാരണം പതിവിലും വൈകിയാണ് യാമി പിറ്റേന്ന് ഉണർന്നത്...
ബെഡിൽ കിടന്നു തന്നെ ഒന്നു മൂരി നിവർന്നവൾ ക്ലോക്കിലേക്ക് നോക്കി...
ഒൻപത് മണി...
"അയ്യോ"
ചാടി പിടച്ചെഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് പോലും പോകാതെ ഓടി ഫ്രണ്ട് റൂമിൽ വന്ന് റേഡിയോ ഓൺ ആക്കി...
പരസ്യം ശ്രദ്ധിച്ചതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു..
"ഹോ ഭാഗ്യം തുടങ്ങിയിട്ടില്ല..."
"ഹായ് ഫ്രണ്ട്സ്.."
റേഡിയോയിൽ നിന്നും വരുന്ന ശബ്ദം കേട്ടതും അവളുടെ ചുണ്ടിൽ പതിയെ പുഞ്ചിരി തെളിഞ്ഞു..
🎶..................🎶....................🎶
സുപ്രഭാതം... നമസ്കാരം...
വീണ്ടും ഇന്നത്തെ പോസിറ്റീവ് വൈബ്സിൽ ഞാൻ നിങ്ങളുടെ സ്വന്തം.. സ്വന്തം.. ആദിൽ..
ഇന്ന് ജൂലൈ മുപ്പത്...
എന്താണ് പ്രത്യേകത..
അതുതന്നെ ഒറ്റവാക്കിൽ നിർവചിക്കാനാവാത്ത മനോഹരമായ വാക്ക്... സൗഹൃദം....
എവിടെയോ ജനിച്ച്.. എവിടെയോ വളർന്നു.. ഏതോ ഒരു വഴിത്താരയിൽ ഒന്നിച്ചു കൂടിയവർ...
പരസ്പരം കാണാതെ കേൾക്കാതെ പോലും എത്രയെത്ര സൗഹൃദങ്ങൾ...
തോളോട് തോൾ താങ്ങായും തണലായും മാറിയവർ....
ഞാൻ എൻറെ ജീവിതത്തിൽ ഒരുപാട് ഭാഗ്യവാനാണ്...
ഇപ്പോഴും എപ്പോഴും ഒന്ന് ചേർത്ത് പിടിക്കണം എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ ഒക്കെയും...
കുറെ കരങ്ങൾ എനിക്ക് ചുറ്റും ഞാൻ പോലും അറിയാതെ എത്താറുണ്ട്...
ഒരു വാക്ക് ആശ്വാസമായോ.. ഒരു നോക്ക് പുഞ്ചിരി യായോ.. അങ്ങനെ അങ്ങനെ...
പ്രിയ സുഹൃത്തുക്കൾ...
പറയാൻ വാക്കുകൾ പോരാത്ത സൗഹൃദങ്ങൾ നിങ്ങൾക്കുണ്ടോ?
ഉണ്ടെങ്കിൽ വിളിക്കൂ... ഈ സൗഹൃദ ദിനത്തിൽ ഒരു വാക്ക് ആ സുഹൃത്തിനായി പങ്കുവയ്‌ക്കു..
ഇല്ലാത്തവർ വിഷമിക്കേണ്ട... സമയം ഇനിയും വൈകിയിട്ടില്ല...
ഒരു വാക്കിൽ തുടങ്ങുന്ന സൗഹൃദം ഒരു പക്ഷേ ജീവിതാവസാനം വരെയുള്ള കൂട്ടാകാം...
സോ... എല്ലാവർക്കും സൗഹൃദദിനാശംസകൾ നേർന്നുകൊണ്ട് ഇതാ ഈ മനോഹര ദിവസത്തിന് മാറ്റേകാൻ... ഒരു മനോഹരഗാനം...
സൗഹൃദമിതെന്നുമൊരു സുന്ദര കിസ...
രണ്ടു മനം തമ്മിൽ ഇഴചേർന്നൊരു പിസാ..
ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ..
കൂട്ടുകെട്ടിൻ നീർപുഴയിൽ നീന്തൽ രസ...
റേഡിയോ ഓഫ് ചെയ്ത് കുറച്ച് സമയം അവൾ സെറ്റിയിൽ ഇരുന്നു ആലോചിച്ചു...
സൗഹൃദം..
ഒന്ന് വിഷ് ചെയ്യാൻ പോലും ഉള്ള സുഹൃത്തുക്കൾ ഫോൺ കോൺടാക്ട്സിൽ പോലുമില്ല..
അതെന്താണ് ഇല്ലാതെ ആയതെന്ന് ഇപ്പോഴും അറിയില്ല..
വേരുറപ്പിച്ച് നാട്ടി നടാൻ ഉള്ള സൗഹൃദങ്ങൾ ഒന്നും ഇതുവരെ കണ്ടുമുട്ടിയട്ടില്ല...
കാശുകാരുടെ മാത്രം മക്കൾ പഠിച്ചിരുന്ന സ്കൂളുകളിലോ, കോൺവെന്റിലോ, കോളേജുകളിലോ ഒന്നും കൂടെ കൂട്ടാൻ പറ്റിയ നല്ലൊരു സൗഹൃദം ഉണ്ടായിട്ടില്ല...
ആദിലിന്റെ വാക്കുകളിലൂടെ യാമിയുടെ മനസ്സ് പാഞ്ഞു..
ചാഞ്ഞരിക്കാൻ ആശ്വാസമേകുന്ന ഒരു നല്ല തോൾ ഇല്ലാതായി പോയതായിരിക്കും എൻറെ പരാജയം
അവള് ഓർത്തു...
ചിന്തകൾ അതിരുവിട്ടപ്പോൾ മറ്റു ജോലികളിലേക്ക് മനസ്സ് തിരിച്ചു വിട്ടു....
ജോലികളൊക്കെ ഒതുക്കി വെറുതെ പുറത്തേക്ക് ഒന്ന് നടക്കാനായി വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം നിന്നു...
പിന്നെ മൈൻഡ് ചെയ്യാതെ ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞതും വഴിമുടക്കി അവൻ വന്നുനിന്നു....
"ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ"
കൈകൾ അവൾക്ക് നേരെ നീട്ടി പറഞ്ഞു
അവൻറെ പുഞ്ചിരിച്ചു നിൽക്കുന്ന മുഖത്തേക്ക് തന്നെ ഒരു നിമിഷം സംശയത്തോടെ യാമി നോക്കി..
"സംശയിക്കേണ്ട കളങ്കമില്ലാത്ത നല്ലൊരു സൗഹൃദമാണ് ഈ വച്ച് നീട്ടുന്നത്...
സൗകര്യമുണ്ടെങ്കിൽ സ്വീകരിക്കാം...
ഇനിയിപ്പോൾ അങ്ങനെ നല്ല തീരുമാനം വല്ലോം എടുക്കുകയാണെങ്കിൽ ഇന്നാണ് അതിനു പറ്റിയ ദിവസവും.."
"ഉം..." കയ്യിലേക്ക് കണ്ണുകൾ ഒന്നുകൂടി കാട്ടി അവൻ അവളെ നോക്കി പറഞ്ഞു...
ഒരു നിമിഷം ആലോചിച്ചു നിന്നിട്ട്.. കണ്ണുകളടച്ച് എന്തോ ഓർത്ത ശേഷം ധൈര്യത്തിൽ അവൻറെ കൈയോടു് വിരലുകൾ വേഗത്തിലവൾ ചേർത്തു...
"ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ..
യാമിക യാശോദർ.. യാമി എന്ന് വിളിക്കും"
"ആദിൽ മാധവ്... ആദി എന്ന് വിളിച്ചൊ..
കുറച്ചു കൂടി വിശദമായി പറഞ്ഞാൽ ഇവിടെ കൊച്ചി റേഡിയോ സിറ്റി എഫ്.എമ്മിൽ ആർ.ജെ ആണ്..
യാമിയുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു...
"ആർ.ജെ. ആദിൽ..."
യാമിയുടെ നിൽപ്പ് കണ്ടവനൊന്ന് ചിരിച്ചു...
ഒപ്പം കയ്യിലെ പിടിയും അയച്ചു..
അവളെ നോക്കി തന്നെ ചിരിയോടെ പിറകിലേക്ക് ചുവടുകൾ വെച്ച് ഹാൻഡിൽ പിടിച്ചു തിരിച്ചു വാതിൽ തുറന്നു...
ഒപ്പം ചുണ്ടുകളും അനങ്ങി..
"ഒരു കാണാ നൂലിൽ ദൈവം കോർത്തു നമ്മെ..
എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ..
ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം...
ദുഃഖങ്ങളിൽ കൂടെ നിൽക്കാം..
സ്വപ്നങ്ങളെ സ്വന്തമാക്കാം..."
വാതിലടച്ച് അവൻ അകത്തേക്ക് പോയിട്ടും യാമി ആ നിൽപ്പ് തുടർന്നു..
Next Part Here...
ശ്രുതി♥️
ലൈക്ക് ചെയ്യാൻ മടിക്കല്ലേ, അഭിപ്രായങ്ങൾ അറിയിക്കണേ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....