യാമി, Part 8

Valappottukal
യാമി💝0️⃣8️⃣
ഭാഗം❤️08

"എന്താ പരിപാടി?"
ചോദ്യം കേട്ടതും വായിച്ചിരുന്ന പുസ്തകത്തിൽനിന്നും കണ്ണുകളുയർത്തി യാമി നോക്കി

ആദിൽ ആണ്... ഒപ്പം അന്ന മോളുണ്ട്..
പുസ്തകം മടക്കി വെച്ചിട്ട് അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു...

"യാമി ആൻറി..."
അന്ന മോൾ ഇതിനകം ആദിയെ വിട്ട് യാമിയുടെ മടിയിൽ ഇരിപ്പുറപ്പിച്ചു

"താനെന്താ ഇവിടെ തറയിൽ ഇരിക്കുന്നത്?
പ്രതിഷേധം ആണോ....
വന്നാ ബെഞ്ചിൽ ഇരിക്കടോ.. ഞാൻ അത് കുടുംബ സ്വത്തായി എഴുതി വാങ്ങിയിട്ടില്ല.."

"ഒരു വഴക്ക് ആണോ ആർ ജെ ഉദ്ദേശം?"

"ആർ ജെ അല്ലഡോ ആദി അങ്ങനെ വിളി..
ഹേയ് നമ്മൾ ഫ്രണ്ട്സ് അല്ലേ.. ഇനി വഴക്കിന്റെ ആവശ്യം ഉണ്ടോ?"
അവൾക്ക് അരികിലായി ലൗണിൽ അവനും ഇരുപ്പ് പിടിച്ചു...

"അത് ഓരോരുത്തരുടെ കയ്യിലിരിപ്പ് പോലെയാകും.."
യാമി ചിരിച്ചു..

"എങ്കിൽ ഞാനതിന് അവസരം ഉണ്ടാക്കാതെ നോക്കിക്കോളാം.."
കൈകൾ പിറകിലേക്ക് കുത്തി ഇരുന്നതിനൊപ്പം അവൻ പറഞ്ഞു...

"ഫ്ളിയിങ് വിത്തൗട്ട് വിങ്സ്.."
ആഹാ കാര്യം ആയിട്ടാണല്ലോ..
അതെന്തിനാ ചിറകുകൾ ഇല്ലാത്ത പറക്കുന്നത്..
ചിറകുകൾ മുളപ്പിച്ചെടുത്ത് പറക്കടോ...
സ്വാതന്ത്ര്യമാണ് അപ്പോൾ ഉദ്ദേശം.."

യാമിയുടെ കയ്യിലിരുന്ന ബുക്കിലെ പുറംചട്ടയിലെ പേര് വായിച്ച് ആദിൽ പറഞ്ഞു....

"ഹേയ് അങ്ങനെ ഒന്നുമില്ല... വെറുതെ ഇരുന്നപ്പോൾ.."
അവൾ ഉഴപ്പ് മട്ടിലാണ് മറുപടി കൊടുത്തത്...

"അങ്ങനെയൊന്നുമില്ലന്ന് താൻ എൻറെ കണ്ണുകൾ നോക്കി പറ.."

"ഇല്ല "
അവൻറെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് യാമി കണ്ണുകൾ നോക്കി പതറാതെ മറുപടി കൊടുത്തു..

"ഒക്കെ... തന്നെ കുറിച്ച് എല്ലാം താൻ തന്നെ ഒരിക്കൽ എന്നോട് പറയും...
അതുവരെ ഇനി ഞാൻ ആയിട്ട് അത് തിരക്കില്ല..."

"ആയിക്കോട്ടെ നോക്കാം.."
യാമി മറുപടി ചിരിയോടെ പറഞ്ഞു..

"സിമ്പിൾ ആയിട്ട് ഒരു ഉപദേശം തരട്ടെ.."
ആദി ചോദിച്ചു

"പണച്ചെലവില്ലാതെ കാര്യമാണല്ലോ.."

"ഉരുളക്കുപ്പേരി ആണല്ലേ...
എനിക്ക് ഇങ്ങനത്തെ ആറ്റിട്യുട് ഇഷ്ടമാണ്...  പൊതുവേ ഈ ഉപദേശം എന്ന് പറയുന്നത് ആർക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്...
അത്കൊണ്ട് ഞാനൊരു അഡ്വൈസ് തരാം.."

അവൻ പറഞ്ഞു കഴിഞ്ഞതും യാമി നെറ്റിചുളിച്ചു തിരക്കി
"രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്?"

അവൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് കാര്യമറിയാതെ അന്ന മോളും ചിരിച്ചു... അത് കാൺകെ യാമിയും..

"രണ്ടും ഒന്നാണ് അല്ലേ...
പ്ലീസ്ടോ ഒന്നു കേൾക്കു...
ഇതു താൻ കേട്ടിട്ട് മനസ്സിൽ പോലും വയ്ക്കേണ്ട അങ്ങ് വിട്ടേക്ക്.."

"ശരി പറ.. നോക്കാം.."

"ഇൗ ചിരിയിലെ സത്യം എന്താണെന്ന് അറിയുമോ തനിക്ക്?"
ആദിൽ ചമ്രം പിണഞ്ഞു അവൾക്ക് നേരെ ഇരുന്നു ആവേശത്തോടെ പറയാൻ തുടങ്ങി..

"ഇത് തന്നെ പോസിറ്റീവ് വൈബ്‌സിൽ ഒരിക്കൽ ഞാൻ കേട്ടതാണ്..ജിന്ന് അല്ലേ"
യാമി തിരക്കി

"അത് മാത്രമല്ല..."

"പിന്നെ..."

"തനിക്ക് DQ പറഞ്ഞത് ഓർമയില്ലേ?
നമ്മുടെയൊക്കെ ഉള്ളിലെ ദൈവത്തിൻറെ പ്രസാദമാണ് മുഖത്ത് തെളിയുന്ന ഈ ചിരി..
ദൈവം ഒരുപാട് പേർക്ക് ഫ്രീ ആയിട്ട് ഡിസ്ട്രിബ്യൂട്ട്‌ ചെയ്യാൻ വെച്ചിരിക്കുന്ന പ്രസാദമാണ് നമ്മൾ ചിരിക്കാതെ ഇരുന്നാൽ വേസ്റ്റ് ആയി പോകുന്നത്..
അതുകൊണ്ട് പ്രയാസമാണെങ്കിലും ഒന്ന് ശ്രമിച്ചു നോക്കൂ...
പ്ലീസ് അറ്ലീസ്‌റ് ട്രൈ ടൂ സ്മൈൽ വൺസ് എ ഡേ.."

"ഉള്ള സിനിമ ഡയലോഗും പാട്ടുമൊക്കെ കാണാപ്പാഠമാണ് അല്ലേ... "
യാമി ആദിലിനെ കളിയാക്കി..

"തന്നെ കണ്ട ദിവസം എനിക്ക് തോന്നിയത് എന്താണെന്ന് അറിയുമോ?"
ആദി ചോദിച്ചു..

"എന്താ?"

"അല്ലേൽ അത് പോട്ടെ നമ്മൾ കണ്ട ഈ മൂന്നു ദിവസങ്ങളിൽ ഒരിക്കൽപോലും ഞാൻ തന്റെ തെളിഞ്ഞ മുഖം കണ്ടിട്ടില്ല... പിന്നെയല്ലേ ചിരി...
സങ്കടങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ യാമി..
നമ്മുടെ വീർത്ത മുഖം കണ്ടാൽ ചുറ്റുമുള്ളവരിലും അതൊരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാകും...ഒന്ന് ചിരിക്കടോ വല്ലപ്പോഴും...
ഞങ്ങളെ പോലെ തനിക്കു ചുറ്റുമുള്ള കുറച്ചുപേർക്കെങ്കിലും സന്തോഷം ഉണ്ടാകട്ടെ..."

"അപ്പൊൾ ഞാനൊരു മൂരാച്ചി ആണെന്നാണ് പറഞ്ഞു വന്നത്.. ഇന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ്പ് ഇന്ന് തന്നെ തീർക്കണോ?"
അവൾ ചിരിയോടെ ഭീഷണി മുഴക്കി

മറുപടിയായി അവനും ഒന്ന് ചിരിച്ചു..

"ശ്രമിക്കാഞ്ഞിട്ട്‌ അല്ല ആദി.. "
അവള് ഒരു നിമിഷം നിശബ്ദയായി

"തന്റെ കൈനീട്ട്"
ആദിൽ അവളുടെ അവസ്ഥ മനസ്സിലാക്കിയതും പറഞ്ഞു

"എന്തിന്?"

"അയ്യോ കയറിപ്പിടിക്കാൻ ഒന്നുമല്ല.. നീട്ടടോ.."

പോക്കറ്റിൽ നിന്നൊരു ഫ്രണ്ട്ഷിപ്പ് ബാൻഡ്സ് എടുത്തവൻ അവളുടെ വലം കൈ തണ്ടയിൽ കെട്ടി കൊടുത്തു..
"ഇത് എൻറെ ഒരു ചെറിയ സന്തോഷം..."

അവനെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ യാമി കണ്ണുകൾകൊണ്ട് നന്ദി പറഞ്ഞു..

ഇതിനിടയിൽ കൂടി ഒരു കുഞ്ഞികൈ നീണ്ടു വന്നത് അപ്പോഴാണ് ആദിൽ ശ്രദ്ധിച്ചത്...

അവൻ പോക്കറ്റിൽ തപ്പി മറ്റൊന്ന് കൂടി എടുത്ത് അന്ന മോൾക്കും കെട്ടി കൊടുത്തു..

"അപ്പൊൾ ഇനി മുതൽ നമ്മൾ മൂന്നാളും ഫ്രണ്ട്സ്...
എന്റെ ഫ്രണ്ട്സ് എന്റെ അനുവാദം കൂടാതെ കരയാനോ... പിണങ്ങാനോ.. ദേഷ്യപെടാനോ പാടില്ല..."
അവൻ രണ്ടാൾക്കും നേരെ കൈ നീട്ടി പറഞ്ഞു..

അന്നയും യാമിയും പരസ്പരം ഒന്ന് നോക്കി...
അന്ന തല ചെരിച്ച് യാമിയോട്‌ സമ്മതം അറിയിച്ചതും രണ്ടാളും അവന്റെ കയ്യോട് കൈ ചേർത്തു പിടിച്ച് ഒന്നിച്ച് പറഞ്ഞു
"ഫ്രണ്ട്സ്..."

കാലം അവളിലേക്ക് അടുപ്പിച്ച ഊഷ്മളമായ ഒരു സൗഹൃദം അവിടെ തുടങ്ങുകയാണ്..
പരാതീനതകൾ ഇല്ലാതെ..
വലുപ്പ ചെറുപ്പങ്ങൾ ഇല്ലാതെ...
ഒരാൾക്ക് മറ്റൊരാളുടെ മേൽ ആധിപത്യം ഇല്ലാത്ത..
അനിർവചനീയമായ സൗഹൃദം....

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

രാവിലെ ഉറക്കച്ചടവോടെ എഴുനേറ്റു വാതിൽ തുറന്ന യാമി കണ്ടു പപ്പിയുമായി നടന്നു അടുക്കുന്ന ആദി ലിനെ..

"ഗുഡ് മോണിഗ്.."
അവളെ കണ്ടതും ആദി ദൂരേ നിന്നും വിളിച്ചു പറഞ്ഞു....

ഇൗ സമയം അവന്റെ കയ്യിലുള്ള പട്ടിയെ കണ്ടതും അവള് പത്രവും എടുത്ത് വേഗത്തിൽ അകത്ത് കടന്നു വാതിലിനു ഇടയിലൂടെ തല മാത്രം പുറത്തേക്ക് ഇട്ടു അവനു നേരെ നോക്കി ഒന്നു ചിരിച്ചു..
"ഗുഡ് മോണിംഗ്..."

"ലോകത്ത് മനുഷ്യനെകാൾ നന്ദി ഉള്ള മൃഗം ആണ് യാമി ഇത്.. നീ അവളോട് ഒന്ന് അടുത്ത് നോക്ക്.. അപ്പൊൾ അറിയാം സ്നേഹം.."
അവൾക്ക് നേരെ അടുത്ത് കൊണ്ട് ആദിൽ പറഞ്ഞു..

"വേണ്ട ആദി ദൂരെ കൊണ്ട് പോ അതിനെ എനിക്ക് ഇഷ്ടമല്ല.."
അവള് പേടിച്ച് വാതിലടയ്ക്കാൻ ആഞ്ഞതിന് ഒപ്പം പറഞ്ഞു..

"ഓകെ വേണ്ട വരുന്നില്ല.."

അവൻ പുറത്ത് നിന്നും വിളിച്ചു കൂവിയത് കേട്ട് അവള് വാതിൽ തുറന്നു..

"എന്റെ യാമി.. അന്ന മോൾ ഇവളെ കയ്യിൽ കിട്ടിയാൽ താഴെ വയ്ക്കില്ല.. അവളുടെ അത്ര കൂടി ധൈര്യം ഇല്ലല്ലോ തനിക്ക്.."

മുഖം കൂർപ്പിച്ച്  നിന്നത് അല്ലാതെ അവള് മറുപടി കൊടുത്തില്ല...
"ആ സാധനത്തിനേ കൊണ്ട് അകത്ത് ഇട്ടിട്ട് വന്നാൽ ഒരു കോഫി തരാം..."
യാമി പറഞ്ഞു..

"ആഹാ.. കൊള്ളാലോ പക്ഷേ ഇപ്പൊൾ സമയം തീരെ ഇല്ല... പോകാൻ സമയം ആയി... വൈകിട്ട് നോക്കാം"
അവൻ സ്നേഹപൂർവ്വം നിരസിച്ചു...

"അത് ശരിയാ..  വാചകമടിച്ച് ആളുകളെ പറ്റിക്കാൻ ഉള്ളതല്ലേ.. വേഗം ചെല്ല്..."

"കൊള്ളാം.. നല്ല മാറ്റം.. ആശാന്റെ നെഞ്ചത്ത് തന്നെ ഇത് പോലെ വേണം ചവിട്ടാൻ...
എന്തായാലും എന്റെ ശിക്ഷണം വെറുതെ ആയില്ല..
താൻ ഓരോ നിമിഷവും പോകും തോറും മെച്ച പെടുന്നുണ്ട്..."

"അല്ല ആര്‍ െജ എന്താ ഇൗ ജോലി തിരഞ്ഞെടുക്കാൻ കാരണം...
ചിക്കിലി... ജീവിക്കാൻ ഉള്ളത് കിട്ടുമോ..?"
യാമി തിരക്കി...

"ടോ തനിക്ക് അറിയുമോ... ഒരൊറ്റ ജീവിതമേ ഉള്ളൂ.. അത് മറ്റുള്ളവർക്ക് വേണ്ടി അല്ല ജീവിച്ച് തീർക്കേണ്ടത് നമുക്ക് വേണ്ടി ആണ്...എന്റെ പപ്പയും മമ്മായും ഉണ്ട് എനിക്ക് എന്തിനും കട്ട സപ്പോർട്ട്..
ഇത് ഞാൻ ആസ്വദിച്ച് ഇഷ്ടത്തോടെ ചെയ്യുന്ന ജോലി ആണ്....
പിന്നെ ഞാൻ ചിലവിനു കൊടുത്തിട്ട് വേണ്ട ദൈവം സഹായിച്ച് അവർക്ക് ജീവിക്കാൻ...  കാരണവന്മാരുടെ വക ആയി ഉള്ളതു വേറെയും...അപ്പൊൾ.. ഉള്ള ജീവിതം ഞാൻ ഇങ്ങനെ പാടി പറന്നു ജീവിക്കുവല്ലെ...
ഇതിന്റെ സുഖം ഒന്ന് വേറെ ആണ്..
ഇതും സ്ഥിരമായി അല്ല കേട്ടോ... എന്തേലും മടുപ്പ് തോന്നി തുടങ്ങിയാൽ കെട്ടിയും കിടക്കയും പെറുക്കി ഒരു പോക്ക് അങ്ങ് പോകും..എവിടേലും ഒക്കെ കറങ്ങി അടിച്ച് ഇങ്ങനെ.."
ആദിൽ സന്തോഷത്തോടെ പറഞ്ഞു...

"കേൾക്കുമ്പോൾ തന്നെ മനസ്സിന് ഉണ്ടാകുന്ന സന്തോഷം എത്ര എന്ന് അറിയുമോ.."
യാമിയുടെ കണ്ണുകൾ ഓർമകളിൽ ഈറനണിഞ്ഞു...

"താൻ എന്റെ കൂടെ കൂടിക്കോടോ നമുക്ക് അടിച്ച് പൊളിക്കാം.. വേണേൽ അന്ന മോളെ കൂടെ കൂട്ടാം..."

അവള് ചിരിച്ചു തന്നെ തല മെല്ലെയാട്ടി...

"അയ്യോ... സമയം പോയി ബൈ.. വൈകിട്ട് കാണാം..
എന്റെ ഫ്രണ്ട്സ് രണ്ടും കറക്റ്റ് സമയത്ത് വൈകിട്ട് താഴെ ഉണ്ടാകണം കേട്ടോ.. ഇന്ന് കുറച്ച് സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഉണ്ട്.."

അവൻ അകത്തേക്ക് കയറും വഴി വിളിച്ചു കൂവി...

(തുടരും..)

ശ്രുതി♥️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top