കലിപ്പൻ & കലിപ്പത്തി, ഭാഗം : 26
മിക്കിടെ ടൈം നല്ല ബെസ്റ്റ് ടൈം ആണെന്ന തോന്നുന്നേ... അവിടെ ചെല്ലുമ്പോ ശിവ സാർ സിവിൽ ബ്ലോക്കിൽ പോയിരിക്കുന്നു! ഞഞായി!!!😒
വെറുതെ കുറെ ദൂരം നടന്നു. തിരിച്ചു അവരുടെ
ബ്ളോക്കിലേക്ക് പോവാൻ, സാരീ ലേശം പൊക്കി പിടിച്ചു, സ്റ്റെപ് ചാടി ചാടി വന്നു ചാടിയത് ആരുടെ മുൻപിലാ? അതന്നെ! സിദ്ധാർത്ഥിന്റെ മുൻപിൽ.
അവന്റെ തൊട്ടു പുറകിൽ ഋഷബും ഉണ്ട്.
രണ്ടു പേരും മേക്കിന്റെ കുത്തകാവകാശം എന്ന് അറിയപ്പെടുന്ന ബ്ളാക് ശിർട്ടും വെള്ള മുണ്ടും ഉടുത്ത് നിൽക്കുന്നു. രണ്ടു പേരുടെയും പോക്കറ്റിൽ ഉണ്ട്, ഒരോ പുത്തൻ rayban ഗ്ലാസ്സ്... *** പുത്തൻ ആണോ എന്ന് വല്യ ഉറപ്പില്ലട്ടോ!*** അപാര look എന്തായാലും രണ്ടു പേർക്കും.
മിക്കി വേഗം തന്നെ അവളുടെ ഉള്ളിൽ തല പൊക്കിയ, കുളക്കോഴിയെ മയക്കുവെടി വച്ചിട്ടു.
' ഇയാൾ എന്തിനാ
ഗ്രൗണ്ട് ന്ന് ഇങ്ങോട്ട് വന്നത്? 🤔 കാണേണ്ട എന്ന് എത്ര വിചാരിച്ചാലും മുന്നിൽ കൊണ്ടു വന്നു നിർത്തിക്കോണം കേട്ടോ, കള്ള കണ്ണാ! നോക്കിക്കോ, അടുത്ത തവണ വെണ്ണ ഇല്ല '
മിക്കി മനസ്സിൽ കൃഷ്ണനെ ഭീഷണി പെടുത്തികൊണ്ടു ഋഷബിനെ നോക്കി ചിരിച്ചു.
"അമ്പോ! പൊളിച്ചല്ലോ നീ!" ഋഷബ്, സിദ്ധാർത്ഥിന്റെ പുറകിൽ നിന്ന് മുന്നിലേക്ക് വന്നു.
"കൊള്ളാവോ" അവള് സ്റ്റെപ്പിൽ നിന്ന് കറങ്ങി കാണിച്ചു കൊടുത്തു.
"ജോറയിട്ട്ടുണ്ട്, പക്ഷെ നീ ഇങ്ങോട്ട് ഇറങ്ങി നിന്നിട്ട് കറങ്ങു..." ഋഷബ് അവളെ പിടിച്ചു സ്‌റ്റെപ്പിൽ നിന്ന് താഴെ ഇറക്കി.
താഴെ ഇറങ്ങുമ്പോ, മിക്കി ഒന്ന് പാളി സിദ്ധാർത്ഥിനെ നോക്കി. അവൻ നോക്കുന്നേ ഇല്ല!
' അല്ലെങ്കിലും നല്ലതൊന്നും പറയാൻ വാ തുറക്കില്ലല്ലോ പൊഞ്ഞിക്കര!'
"നീ എന്താ ഇവിടെ?" രിശബ് ആണ്.
"ഞാൻ ശിവ സാറിനെ കാണാൻ വന്നതാ!" സിദ്ധാർത്ഥിനെ നോക്കാതെ അവൾ പറഞ്ഞു.
അവൻ അവളെ തന്നെ ആണ് പക്ഷെ നോക്കുന്നുണ്ടായിരുന്നത്.
"നിനക്ക് ഒന്ന് വിളിക്കായിരുന്നില്ലെ? sir സിവിലിൽ എന്തോ മീറ്റിംഗ് ന് പോയതാ!"
"ആ ഞാൻ അറിഞ്ഞു. എന്നാ ഞാൻ പോകുവാണെ" അവള് പെട്ടന്ന് അവരെ മറികടന്ന് പോവാനൊരുങ്ങി.
"ഡി... നിക്ക്... ഞാനും ഉണ്ട്. നിങ്ങളുടെ പൂക്കളം എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ! ,😉😉😉" രിശബും മിക്കിയും കൂടെ താഴേക്ക് ഇറങ്ങിയപ്പോ, അത്രയും നേരം മിണ്ടാതെ ഇരുന്ന സിദ്ദാർത്ഥ് അപ്പോഴും മിണ്ടാതെ മുകളിലേക്ക് പോയി.
"ഉവ്വുവ്വെ! പൂക്കളം കാണാൻ വന്ന നിങ്ങൾടെ സെക്കൻഡ് ഇയറുകാരേ നേരെത്തെ ഞങ്ങൾടെ സീനിയർസ് ഓടിക്കുന്നത് കണ്ടൊണ്ട ഞാൻ വന്നേ! 😜" താഴേക്കുള്ള പടികൾ ചാടി ഇറങ്ങുന്നതിനിടെ മിക്കി പറഞ്ഞു.
"ഇൗ റിശബിനെ ഓടിക്കാൻ നിന്റെ പാട്ട സീനിയർസ് ഒന്നും വളർന്നിട്ടില്ല മോളെ!" അവൻ മീശ ഒന്ന് പിരിച്ചു.
"നിങ്ങൾക്ക് ആ EC എങ്ങാനും പോയിക്കൂടെ? അവിടെ ആവുമ്പോ നല്ല കളക്ഷൻ ഉം കാണും രിഷിയെട്ടന്റെ ഫ്രണ്ടും happy ആകുല്ലോ?"
"എന്നാലും CSഇൽ വന്നു, നിങ്ങളുടെ സീനിയർമാരെ
ചൊരിഞ്ഞു, അവരുടെ ജൂനിയർസ് നെ തന്നെ വായിനിക്കുമ്പോ ഉള്ള ഒരു ഫീൽ കിട്ടില്ല, അവിടെ ec ഇൽ പോയാൽ! അല്ലാ... ഏതു ഫ്രണ്ട് ന്റെ കാര്യാ നീ പറഞ്ഞേ?"
"ഋഷിയെട്ടന്റെ ആ കലിപ്പൻ ചങ്ക് തന്നെ!"
"ആരു സിദ്ധുനോ?"
"പിന്നല്ലാണ്ട് ആർക്ക്!"
"നിനക്കെന്താടി അവനോടിത്ര ദേഷ്യം? ബൈ തെ ബൈ, അവന് എന്തിനാ EC ഇല്‍ പോവുമ്പോ സന്തോഷം?"
"അവിടെ അല്ലേ ശരണ്യ ചേച്ചി!!!"
റിശബ് നിന്നു.
"അതിനു?"
മീക്കിയും നടത്തം നിർത്തി, അവനെ തിരിഞ്ഞു നോക്കി.
"ചേച്ചിയെ കാണുമ്പോ ആ ചേട്ടന് സന്തോഷം ആവുല്ലോ!"
"നീ എന്തൊക്കെയാ ഈ പിച്ചും പെയ്യും പറയുന്നെ? അവളെ കണ്ടിട്ട് അവനെന്തിനാണ് സന്തോഷം?"
രിശബ് കണ്ണും മിഴിച്ച് നിൽപ്പുണ്ട്.
"പിന്നെ ഗേൾ ഫ്രണ്ട് നെ കാണുമ്പോ ആർക്കായാലും സന്തോഷം വരില്ലേ!!!"
താൻ എന്തു പൊട്ടനാടോ എന്നുള്ള രീതിയിൽ മിക്കി രിഷബിനെ നോക്കി.
"ആര്? ഏതു ഗേൾ ഫ്രണ്ടിന്റെ കാര്യാണ് നീ പറയുന്നെ?" 😳😳😳
ഋഷബിന്റെ കണ്ണ് ഇനിയും മിഴിഞ്ഞാൽ പുറത്തോട്ട് വരും!
"ഓഹോ! അപ്പോ കുറെ ഉണ്ടോ? എന്റെ ഊഹം അപ്പോ തെറ്റിയില്ല! കാട്ടു കോഴി ആണ്!" മിക്കി ഒരു അത്മഗ്ധം പോലെ പറഞ്ഞു, താടിയിൽ കൈ വച്ചു.
"ഡീ! അവനെ കുറിച്ച് പറഞ്ഞാ, പെങ്ങളാണെന്ന് ഒന്നും നോക്കൂല്ല! അടിച്ചു പല്ല് താഴെ ഇടും! അവന് ഒരു ഗേൾ ഫ്രണ്ടും ഇല്ല. ആകെ ഒരുത്തിനോടെ അവന് പ്രേമം തോന്നിയിട്ടുള്ളൂ... ആ പോത്തിനാണെങ്കിൽ അതൊട്ടു മനസ്സിൽ ആവുന്നുമില്ല!" രിഷബ് തലയ്ക്കു കൈ കൊടുത്തു.
ഇപ്പൊ ഞെട്ടിയത് മിക്കി ആണ്!
"അപ്പോ ശരണ്യ ചേച്ചി...?"
"നിന്നോടാരാ എന്റെ മേഘ്നാ, ഇതൊക്കെ പറഞ്ഞേ?"
"അത്... അന്ന്... ഒരിക്കേ... റാഗിങിന്റെ കേസ് ഉണ്ടായപ്പോ ആ ചേച്ചി, ചെറുതായി ഒന്ന് വഴക്കൊക്കെ പറഞ്ഞു. സിദ്ധാർഥ്നെ കൊണ്ട് സോറി പറയിപ്പിക്കാറായോ എന്നൊക്കെ ചോദിച്ചു... എന്റെ സിദ്ധു എന്നൊക്കെ പറഞ്ഞു... പിന്നെ അന്ന് ഫെസ്റ്റിന് പോയപ്പോ, അവർ ഹഗ് ചെയ്തു.... ചേട്ടൻ ശാരു എന്നൊക്കെ വിളിച്ചു."
"അവള് എന്റെ സിദ്ധു എന്ന് പറഞ്ഞാ, അവന് ഒന്ന് ശാറു എന്ന് വിളിച്ചാൽ, അല്ലെങ്കിൽ അവള് വന്നു അവനെ ഹഗ് ചെയ്താൽ, അവരു തമ്മിൽ പ്രേമം ആകുവോ?"
"അപ്പോ, അല്ലേ?"
"എടീ കൊപ്പേ! നിനക്കിപ്പൊഴും മനസ്സിലായില്ലേ? അവള് അവന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. പ്രവീണിന്റെ കസിൻ ആണ് അവള്. ഞങൾ എല്ലാവരും അവളെ ശ്ശാരു എന്നാണ് വിളിക്കുന്നത്.
പ്രവീണിനെ സ്പോൺസർ ചെയ്യുന്നത് അവൾടെ അപ്പൻ ആണ്. ലവടെ അമ്മ ഒരു ടൈപ്പ് സ്ത്രീയും! അവൾ ഇവിടെ എന്തു പ്രശ്നം ഉണ്ടായാലും ഉണ്ടാക്കിയാലും, അതിനൊക്കെ പ്രവീണിന്റെ മെക്കിട്ട് കേറും അവരും മോളും കൂടി! അവന് ഒരു പ്രശ്നം ഉണ്ടാവാതിരിക്കാൻ ആണ്, അവള് കിടന്ന് വെറുപ്പിച്ചിട്ടും, സിദ്ധു ഒന്നും മിണ്ടാതിരിക്കുന്നത്. അല്ലാതെ അവളോടുള്ള പ്രേമം മൂത്തിട്ടൊന്നും അല്ലാ! മനസ്സിലായോ?"
അതും പറഞ്ഞു അവന് അവളുടെ തലയ്ക്കിട്ടൊന്ന് കിഴുക്കി!
ഇത്ര നാളും, ഏതോ കരിങ്കല്ല് എടുത്തു വച്ചത് പോലെ ആയിരുന്നു മനസ്സില്... ഇപ്പൊ റിശബ് വന്നു അത് ഉരുട്ടി മാറ്റിയതും, അവളുടെ മനസ്സ് വീണ്ടും ലൈറ്റ് വെയിറ്റ് ആയി പറക്കാൻ തുടങ്ങി!
"എന്തൊന്നാടി നിന്ന് ഇളിച്ചൊണ്ട് നിക്കുന്നേ?"
അവള് അ ചിരി മറയ്ക്കാതെ തന്നെ ചുമൽ കൂചി.
"നിനക്ക് അവനോടു ചോധിക്കായിരുന്നില്ലെ, ഇതിനെ കുറിച്ച്? "
"ഞാൻ എന്തിനാ ചോദിക്കുന്നെ? അല്ലെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മതി, അപ്പോ തുടങ്ങും ചാടി കടിക്കാൻ!"
"നീ ഇത്ര പൊട്ടിയാണോ?"
അവന് ചോദിച്ചത് അവള് കേൾക്കുന്നതിന് മുന്നേ, ലക്ഷ്മിയും സിജോയും കൂടെ വന്നു അവളെ പിടിച്ചു വലിച്ച് കൊണ്ട് പോയി... പഞ്ചാരി മേളം തുടങ്ങാൻ പോവുന്നു...
അത് കേട്ടതും, അവരുടെ കൂടെ മിക്കിയും ഓടി... പോവുന്നു വഴിക്ക് ഋഷബിന് കൈ വീശി ബൈ പറയാൻ അവള് മറന്നില്ല...
മൈൻ ബ്ലോക്കിലെ കോർട്ട് യാർഡിൽ വച്ചാണ് പഞ്ചാരി മേളം...
അവർ ചെല്ലുമ്പോഴേക്ക് മേളം തുടങ്ങിയിരുന്നു... പല പല ഗ്രൂപ്പായി പിള്ളേരൊക്കെ ആടി തിമിർക്കുകയാണ്. അവരുടെ ഗ്രൂപ് കണ്ട് പിടിച്ചു, അവരും കൂടെ തുള്ളാൻ തുടങ്ങി.
പിള്ളേരുടെ ഡൻസിനൊപ്പം മേളവും മുറുകി വന്നു. മുക്കാൽ മണിക്കൂറോളം അത് നീണ്ടു...
അവസാനം ക്ഷീണിച്ച് തളർന്നു അവർ ഒരു മൂലയ്ക്കിരുന്നു!
മിക്കിക്ക് പക്ഷെ അപ്പോഴും വല്ലാത്തൊരു എനർജി ഫീൽ ചെയ്തു. അവള് വേറെ ഏതോ ലോകത്തായിരുന്നു.
അത് കൊണ്ടാണ്, പൂക്കളം തീർക്കാനായി കുറച്ചു പേര് അവരുടെ ബ്ലോക്കിലേക്ക് ചെല്ലാൻ ഏതോ senior വന്നു പറഞ്ഞപ്പോ, ആരെയും കാക്കാതെ വേഗം എഴുന്നേറ്റ് പോയത്...
മെയ്ൻ ബ്ലോക്കിലെവാട്ടർ ഡിസ്പെൻസറിൽ നിന്നു വെള്ളവും കുടിച്ചു തിരിച്ചു വരുമ്പോഴാണ്, നിങ്ങള് ഒക്കെ ഊഹിച് ആ കാര്യം സംഭവിച്ചത്. അതന്നെ! ഒരു കൈ... അവളെ പിടിച്ചു വലിച്ച്, അവിടത്തെ store റൂമിലേക്ക് കേറ്റിയത്.
എങ്ങോട്ടും നോക്കണ്ട! അവള് ആ മതിലിൽ തന്നെ ഉണ്ട് ...നേരെ മുന്നിൽ സിദ്ധാർത്ഥും.
mikki യുടെ മുഖത്ത് അവള് പോലും അറിയുന്നതിന് മുന്നേ, ഒരു ചിരി സ്ഥാനം പിടിച്ചു. 😊😊😊
ഇത്രയും ദിവസം അവനെ കണ്ടാൽ തിരിഞ്ഞു നിന്നിരുന്ന സാധനം ആണ്, ഇപ്പൊ അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കതെ നിൽക്കുന്നത്. ശരണ്യ കേസ് തീരുമാനം ആയപ്പോ തൊട്ടു, അവനെ കാണാൻ wait ചെയ്തിരക്കുവാണ് ചേച്ചി! ആളിപ്പോ ഫുൾ ഹാപ്പി.
പക്ഷെ, ഒറ്റ ഡയലോഗ്, ഒരേ ഒരു ഡയലോഗ്, മതിയായിരുന്നു, ആ ചിരി മാറി മറിഞ്ഞ്, ഞെട്ടൽ ആവാൻ!
"എന്തോന്നാടി ഇലിച്ചൊണ്ടിരിക്കുന്നെ!!!" 😡😡😡
പന്ന പൊഞ്ഞിക്കര! ആ മോമെന്റ് സ്പോയിൽ ചെയ്തു 😖😖😖
"എന്താടോ?" അവൾടെ തനി സ്വഭാവം പുറത്ത് ചാടി!
അവന് അവളെ തറപ്പിച്ചു ഒന്ന് നോക്കി! ഇത്തവണ അവളും വിട്ടു കൊടുത്തില്ല.അവളും നോക്കി... അത് പോലെ തന്നെ!
അവന് അവൾടെ രണ്ടു സൈഡിലും കൈ കുത്തി, അതെ ലൂക് കൊടുത്തു! അവന്റെ ആ നീക്കത്തിൽ, അവളുടെ മുഖത്ത് ഇപ്പൊ ചെറിയ പേടി ഒക്കെ കാണം. എന്നാലും, ഉള്ളിൽ ഉള്ള ഫുൾ പേടിയും പുറത്ത് വിട്ടിട്ടില്ല. കുറെ ഒക്കെ കണ്ണ് കൂർപ്പിച്ചു, ദേഷ്യം ആക്കി ആണ്, മുഖത്ത് ഡിസ്പ്ലേ ചെയ്തിരിക്കുന്നത്.
"നിനക്ക് പറ്റുന്ന പണിക്ക് പോയാൽ പോരെ? വയ്യെങ്കിൽ പിന്നെ ഈ കൊപ്പൊക്കെ വലിച്ച് വാരി ഉടുക്കുന്നത് എന്തിനാ???" 😡😡😡
അവൾക്ക് ഒന്നും മനസ്സിലായില്ല.
കണ്ണും മിഴിച്ച് നിന്നു.
"സാരീ എടുത്തു മര്യാദയ്ക്ക് ഉടുക്കെടി, പോത്തെ!"
ഷിർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു സെറ്റ് സേഫ്റ്റി പിൻ എടുത്തു കൊടുത്ത് അവന് പറഞ്ഞു.
സാരിക്ക് എന്താ പ്രശ്നം എന്ന് ആലോചിച്ചു, താഴേക്ക് നോക്കുമ്പോ ആണ് അവള് അ നഗ്ന സത്യം മനസ്സിലാക്കിയത്. അതന്നെ! നഗ്നം ഹൈ! അവളുടെ സാരീ വയറിന്റെ ഭാഗത്ത് നിന്ന് ഊർന്നു കിടക്കുന്നു. വയറു മൊത്തം കാണാം.
"എന്റെ കൃഷ്ണാ!" അവള് മുന്താണി എടുത്തു വയറു കവർ ചെയ്തു. ദയനീയം ആയി, സിദ്ധാർത്ഥിനെ നോക്കി.
അവന് വീണ്ടും പിൻ എടുത്തു അവളുടെ നേരെ നീട്ടി. അവള് അത് വാങ്ങിയതും അവന് തിരിഞ്ഞു നിന്നു.
കുറച്ചു കഴിഞ്ഞും അവളുടെ അനക്കം ഒന്നും വരാഞപ്പോ അവന് തിരിഞ്ഞു നോക്കി. അതെ ദയനീയ ലുക്കും ആയി അവള് പിന്നിനെ നോക്കി നിൽക്കുന്നു. അങ്ങിനെ ഇങ്ങിനെ ഓക്കെ സാരീ അവിടിവിടെ ഒക്കെ കുത്തി വച്ചിട്ടുണ്ട്. വയറു പക്ഷേ ഇപ്പോഴും കാണാം.
സ്വയം പര്യാപ്തത നേടാൻ തോന്നിയ നിമിഷത്തെ പഴിച്ച് മിക്കി നിന്നു.
"എന്തൊന്നാടി ഇതു?" അവളുടെ കോലം കണ്ട്, മുഖത്ത് അവന്റെ ഫേവറിറ്റ് expression ആയ പുച്ഛം എടുത്തിട്ട് കൊണ്ട്, അവന് ചോദിച്ചു.
" ശരിയവുന്നില്ല!" അവള് ഇത്രയും നേരം പിന്നിനേ നോക്കി കൊണ്ടിരുന്ന അതേ ദയനീയതയോടെ അവനെ നോക്കി.
അവന് ഒരു നിമിഷം പല്ല് കടിച്ചു രൂക്ഷമായി അവളെ നോക്കി.
" തിരിഞ്ഞ് നിക്കെടി!" അവന് അവളുടെ കുറച്ചു അടുത്തേക്ക് നിന്നു.
എന്തിനാണെന്ന് മനസ്സിൽ ആയില്ലെങ്കിലും അവള് ചോദ്യം ചെയ്യാനൊന്നും നിന്നില്ല. തിരിഞ്ഞു നിന്നു.
"ഇപ്പൊ കുത്തിയ പിൻ ഒക്കെ ഊരി കയ്യിൽ പിടി."
അടുത്ത ഓർഡർ എത്തി.
മരുത്തിരക്ഷരം പറയാതെ, അവള് അതേപടി അനുസരിച്ചു.
"ഇതും ഊരു!" ഷോൾഡറിൽ കുത്തിയിരുന്നു പിന്നിൽ തൊട്ടു അവന് പറഞ്ഞു.
' കുത്തി തരും എന്ന് വിചാരിച്ചപ്പോ, ഉള്ളത് കൂടെ ഊരി കളയുവാന്നോ?'
അവള് കണ്ണ് മിഴിച്ചു, തല ചെരിച്ചു, അവനെ നോക്കി.
അവിടെ ഇപ്പോഴും ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല... സ്ഥായി ഭാവം തന്നെ. പക്ഷെ ഇച്ചിരി ടെൻഷൻ കൂടെ ഉണ്ട്, ഇപ്പൊ മുഖത്ത്.
മിക്കി നോക്കിയതും, ആ ടെൻഷൻ മാറി, അവിടെ ദേഷ്യം വന്നു!
"നിന്ന് കഥകളി കളിക്കാതെ ഊരെടി!"
' പുല്ല്! നോക്കണ്ടയിരുന്നു...' മിക്കി ആലോചിച്ചു കൊണ്ട്, ശോൾഡറിലെ പിന്നും ഊരി.
സിദ്ധാർഥ് അവളുടെ പുറകിൽ വന്നു നിന്നു...
മിക്കിക്കു അവളുടെ നെഞ്ച് വേഗം കൂടി മിടിക്കുന്നതായി തോന്നി. തൊന്നിയതല്ലട്ടോ! ശരിക്കും കൂടി!
സിദ്ധാർഥ്, സരീയുടെ മുകൾ ഭാഗം, പുറകിലേക്ക് വലിച്ച്, നല്ലോണം ടൈറ്റ് ആക്കി പിടിച്ചു. പുറകിൽ, ബ്ലൗസിന് താഴെ ആയി, ഊർന്നു കിടന്നിരുന്ന സാരീ, പിടിച്ചു നേരെ ആക്കൂമ്പോ, അവന്റെ വിരൽ അവളുടെ ദേഹത്ത് മുട്ടി.
മിക്കിക്ക് ശരീരം മൊത്തം ഒരു രോമാഞ്ചം. അവള് തല താഴ്ത്തി നിന്നു.
"കൈ പൊക്കിയെ..." അവന് പതിയെ പറഞ്ഞു.
അവള് രണ്ടുകൈയും ചെറുതായി ഉയർത്തി.
അവന് അവളുടെ കൈകൾക്കടിയിലൂടെ അവന്റെ കൈ മുൻപോട്ടു കൊണ്ട് വന്നു, അവളുടെ അരയിലെ മാറി കിടന്ന സാരീ, ശരിയാക്കാൻ തുടങ്ങി. ശരിയാക്കുന്നതിനിടെ അവന്റെ വിരലുകൾ അറിയാതെ, അവളുടെ ആലില വയറിൽ തൊട്ടു. ഇതു വരെ അറിയാത്ത എന്തോ ഒരു വികാരം അവളെ പൊതിഞ്ഞു. അവള് കണ്ണുകൾ ഇറുക്കി അടച്ചു, കൈകൾ ചുരുട്ടി പിടിച്ചു.
അവളുടെ മാറ്റം മനസ്സിലാക്കി എന്നോണം, അവന് maximum അവളുടെ ശരീരത്ത് തൊടാതെ ചെയ്യാൻ ശ്രമിച്ചു. എന്നാലും, ഇടയ്ക്കിടെ അവന്റെ വിരലുകൾ, അവളുടെ വയറിനെ തഴുകുക തന്നെ ചെയ്തു.
അവളുടെ കയ്യിൽ നിന്ന് 2 പിൻ കൂടെ വാങ്ങി അവന് സാരീ പിൻ ചെയ്തു, പുറകിലേക്ക് മാറി.
അവന് മാറിയതും അവള് ഒരു ദീർഘ നിശ്വാസം
എടുത്തു. താഴേക്ക് നോക്കി.
' ആഹാ! അടിപൊളി! ,😀 ഒന്നും കാണാനില്ല... നല്ല ഭംഗിയായി പിൻ ചെയ്തു വച്ചിരിക്കുന്നു.'
അവള് സന്തോഷത്തോടെ തിരിഞ്ഞു അവനെ നോക്കി.
ഒരു ഡെസ്കിൽ ചാരി, എന്തോ ആലോചിച്ചിരുന്ന അവന്റെ മുഖത്ത്, മിക്കിയുടെ മുഖത്തെ ചിരി കണ്ടതും, ഒരു കുഞ്ഞു ചിരി വിരിഞ്ഞു.
"ശരി ആയോ?" അവള് ചിരിയോടെ തന്നെ അവനോടു ചോദിച്ചു.
അവന് പതിയെ തലകുലുക്കി.
. അവള്, അവന് എന്തെങ്കിലും മിണ്ടും എന്ന് വിചാരിച്ചു, അവിടെ തത്തിക്കളിച്ച് നിന്നു. അവന്
ഒരക്ഷരം മിണ്ടിയില്ല. ഫോൺ എടുത്തു, അതിൽ കുത്തിക്കൊണ്ടിരുന്നു.
അവൾക്ക് അവന്റെ അടുത്ത് നിന്ന് പോവാൻ വയ്യ. അതിനു എന്തെങ്കിലും ഒക്കെ സംസാരിച്ചു, അവന്റെ അടുത്ത് നിൽകണം. അവന് ആണെങ്കിൽ വായിൽ കോലിട്ട് കുത്തിയാലും മിണ്ടില്ല എന്ന ഭാവത്തിൽ ഫോണിൻറെ ഉള്ളിൽ ചത്തു കിടക്കുന്നു. ഒരു ദിവസം അവളതെടുത് വലിച്ചെറിയും!
അവസാനം സഹികെട്ട്, എന്തെങ്കിലും പറയാനായി അവള് പറഞ്ഞു, " ചേട്ടൻ കൊള്ളാല്ലോ... അടിപൊളി ആയി സാരീ ഉടുപ്പിച്ച്... ഇതൊക്കെ എങ്ങനെ പഠിച്ചു?"
അവന് ഫോണിൽ നിന്ന് തല പൊക്കി,ദർശനം കൊടുത്തു. പിന്നെ തിരുവാ മൊഴിഞ്ഞു, "മെക്കിൽ മാത്രേ പെൺപിള്ളേർ ഇല്ലാതെ ഉള്ളൂ! ഞങ്ങൾടെ കുടുംബത്ത് ഉണ്ട്!" ഇൗ ഡയലോഗിന് ഇത്ര പുച്ചതിൻെറ ആവശ്യം ഒന്നും ഇല്ല. അവളൊരു കുശലം പറഞ്ഞതല്ലേ! 😒
എന്തായാലും അവള് ചമ്മി! ഇനി ഇപ്പൊ ഇവിടെ നിന്നിട്ട് എന്തു കാര്യം!
"എന്നാ ഞാൻ പോട്ടേ?" അവള് അവിടെ തന്നെ നിന്നു വീണ്ടും കറങ്ങി.... എങ്ങാനും അവന് പോവണ്ട എന്ന് പറഞ്ഞാലോ!
"hmmm.... ചെല്ല്..."
' തെണ്ടി! പോവാൻ പറഞ്ഞ്! ഇനി ആരെ നോക്കി നിക്കുവാ, മുന്മുന്? ഇങ്ങോട്ട് വാ!'
അവള് ഡോറിനടുത്തേക്ക് നടന്നു.വാതിൽ തുറന്നു, ഒന്നുകൂടെ തിരിഞ്ഞു, അവനെ നോക്കി.
അവള് നോക്കുന്നത് കണ്ട്, അവന് എഴുന്നേറ്റു, മുണ്ടു മടക്കക്കുത്തി, അവളെ നോക്കി മീശ പിരിച്ചു.
"ചേട്ടൻ സൂപ്പറാ"
അവളെ നോക്കി ചിരിക്കുന്ന അവനെ സൈറ്റ് അടിച്ചു കാണിച്ചിട്ട് അവള് ഓടി!
ആ ഓട്ടം നിന്നത്,അവരുടെ ബ്ലോക്കിന് അടുതെത്തറയപ്പോ, ഒരു പിൻവിളി കേട്ടാണ്!
അവള് നിന്നു, തിരിഞ്ഞു നോക്കി, കിതച്ചു.
നിരഞ്ജൻ ആണ്... അവള് അവനെ നോക്കി ചിരിച്ചു.
"എങ്ങോട്ടാ... ഇൗ ഓടിക്കിതച്ച്?"
അവള് അവരുടെ ബ്ലോക്കിന് നേരെ കൈ ചൂണ്ടി.
കിതച്ചിട്ട് അവൾക്ക് സംസാരിക്കാൻ വയ്യായിരുന്നു.
അവള് അടുത്തുള്ള മരത്തിന്റ് സിമന്റ് തിട്ടയിലേക്ക് ഇരുന്നു. അവന് അവളുടെ മുന്നിൽ വന്നു നിന്നു. അവള് മുഖമുയർത്തി അവനെ നോക്കി. അവന് അവളെ ചിരിച്ചു കാണിച്ചു. അവളും.
അവന് പിന്നെയും മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, അവന് എന്തെ എന്ന് പുരികം ഉയർത്തി ചോദിച്ചു.
"യു ലുക് gorgeous!" അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവന് അത് പറഞ്ഞപ്പോൾ, അവൾക്ക് ആകെ വല്ലായ്മ തോന്നി.
അവള് ചിരിച്ചു കൊണ്ട്, പോവാനായി എഴുന്നക്കാൻ
പോയതും അവന് അവളുടെ ശോൾഡറിൽ പിടിച്ചു തിരിച്ചിരുത്തി.
"ഇത് വേണ്ടേ?" അവന് പോക്കറ്റിൽ നിന്ന് ഒരു സ്വർണ്ണ പാദസരം എടുത്തു നീട്ടി.
മിക്കി ഞെട്ടലോടെ സാരി പൊക്കി കാലിലേക്ക് നോക്കി. വലത്തേ കാലിൽ പാദസരം ഇല്ല.
"അയ്യോ! ഞാൻ അറിഞ്ഞത് കൂടെയില്ല... ഇത് പോയത്; അമ്മ എന്നെ കൊന്നെനെ! thank you! " അവള് ഒരു ചിരിയോടെ അവന് നേരെ കൈ നീട്ടി.
അവന് അവളുടെ കൈ പിടിച്ചു താഴ്ത്തി, താഴേക്ക് മുട്ട് കുത്തി ഇരുന്നു. അവന് എന്താ ചെയ്യുന്നേ എന്ന് മനസ്സിൽ ആവാതെ ഇരുന്ന മിക്കിയൂടെ കാൽ എടുത്തു, ചെരുപ്പു ഊരി, അവളുടെ കാല് അവന്റെ മടിയിലേക്ക് വച്ചു.
കാൽ വലിച്ചെടുക്കാൻ അവള് നോക്കി എങ്കിലും, അവന് കാലിൽ പിടി മുറുക്കി.
"ഞാൻ ഇട്ടു തന്നോട്ടെ, please! " അവന് ആർദ്രം ആയി ചോദിച്ചു.
"ചേട്ടാ... എല്ലാവരും നോക്കുന്നു..." അവള്ക്ക് എങ്ങനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്നായി.
"അവർ നോക്കിക്കൊട്ടെ..." അവന് ഒന്നും mind ചെയ്യാതെ, അവളുടെ കാലിലേക്ക് പാദസരം വച്ച്, അതിന്റെ കുടുക്കിട്ടു. പിന്നെ,. പല്ല് വച്ച് കടിച്ചു, അതിന്റെ കൊളുത്ത് മുറുക്കി.
ഇതിനിടയിൽ എല്ലാം, അവള് കാലു വലിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അവന് ഉടുമ്പ് പിടിക്കുന്നത് പോലെ ആണ് പിടിച്ചത്.
അവൻ കൈ ലൂസ് ആക്കിയതും, അവള് കാലു വലിച്ചെടുത്തു, ചാടി എഴുന്നേറ്റു. അവിടെ ഇവിടെ ആയി, കുറച്ചു പിള്ളേര് അവരെ നോക്കി കളിയാക്കി ചിരുക്കുന്നുണ്ട്. പക്ഷേ മീക്കിയുടെ കണ്ണുകൾ ചെന്ന് നിന്നത്, ദ്ദേഷ്യതാൽ ചുവന്നു തുടുത്ത ആ മുഖത്തേക്ക് ആണ്....
അവളുടെ നോട്ടം അവിടെ എത്തിയതും, സിദ്ധാർഥ് മുഖം വെട്ടിച്ച് ദൂരേക്ക് നടന്നു പോയി....
തുടരും
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....