മിക്കി കണ്ണു മിഴിച്ചു സിദ്ധാർത്ഥിനെ നോക്കി. അവൻ അവന്റെ സ്ഥായി ഭാവം തന്നെ അവളെ കാണിച്ചു കൊടുത്തു. .. പുച്ഛം!
ദയനീയം ആയി നിരഞ്ജനെ നോക്കി. അവൻ ഇപ്പോഴും മുഖത്തു നോക്കുന്നില്ല.
ടീചെര്സ് ആരും ഒട്ടു സംസാരിക്കുന്നുമില്ല.
'തീർന്നു! എന്റെ പഠിപ്പു ഇന്നോടെ തീർന്നു! അമ്മ ഇന്നെന്നെ കൊന്നു കുഴിച്ചു മൂടും! എവിടെ മൂടും? തറവാട്ടിലായിരിക്കുവോ, അതോ ഞങ്ങളുടെ വീട്ടിൽ തന്നെ ആയിരിക്കുവോ? അതോ ഇനി വല്ല പബ്ലിക് ശ്മാശാനത്തിലും കൊണ്ട് മൂടുവോ!!! അടിയന്തരം ഒക്കെ നടത്തുവായിരിക്കുവോ?...' മിക്കിയുടെ ആലോചനകൾ ഇങ്ങനെ ഒരു directionum ഇല്ലാതെ, തോന്നിയ വഴി പോവുമ്പോഴാണ്, hod വാ തുറന്നതു.
"മേഘ്ന... ഇത് മെക്കാനിക്കൽ ഡിപ്പാർട്മെന്റിന്റെ hod ശിവകുമാർ." ഒരു ചുള്ളൻ സർനെ ചൂണ്ടിക്കാണിച്ചു, അവരുടെ hod സേവ്യർ സർ പറഞ്ഞു.
'അയിന്???' മിക്കിക്കു മനസ്സിലായില്ല.
'ഇനി സേവ്യർ സർ നു എനിക്ക് ഡിസ്മിസ്സൽ തരാൻ വിഷമം ആയതു കൊണ്ട്, വേറെ ഡിപ്പാർട്മെന്റിലെ സർനെ കൊണ്ടാണോ അത് ചെയ്യിക്കുന്നെ? എന്നെ ഇത്ര ഇഷ്ടമായിരുന്നു സേവ്യർ സർ നു? അറിഞ്ഞില്ല... ആരും പറഞ്ഞില്ല...' മിക്കി വമ്പിച്ച വാത്സല്യത്തോടെ സേവ്യർ സർനെ നോക്കി.
അവളുടെ ചിന്തകൾ ഫോറെസ്റ് കയറുന്നതിനു മുന്നേ, പുള്ളി വീണ്ടും പറഞ്ഞു തുടങ്ങി, " ശിവകുമാർ സർനു മേഘ്‌നയോടു എന്തോ പറയാനുണ്ട്."
'ഇനി സിഗററ്റ് വലിക്കരുതെന്നാണോ? ഇല്ല സർ... വലിക്കില്ല... എന്റെ ഈ കൈകൊണ്ടു ഞാൻ തൊടില്ല. ഐ quit ! ഇന്ന് തൊട്ടു ഞാൻ പുതിയ ഒരു മനുഷ്യ സ്ത്രീ ആയിരിക്കും, സർ! ഇത് സത്യം സത്യം സത്യം! എനിക്കൊരു ചാൻസ് കൂടെ തരണം. .. പ്ളീസ്. ...'
ഇതൊക്കെ ആലോചിക്കുമ്പോ അവളുടെ മുഖത്തു ഈ പറഞ്ഞതിന്റെ ഒക്കെ ഭാവങ്ങൾ മിന്നി മറയുന്നുണ്ടെന്നു തോന്നുന്നു. അവിടെ ഇരിക്കുന്ന എല്ലാവരും, നിരഞ്ജൻ ഒഴിച്ച്, അവളുടെ മുഖത്തു നോക്കി നിൽപ്പുണ്ട്. സിദ്ധാർഥ് ചുണ്ടു കടിച്ചു പിടിച്ചാണ് നിൽപ്പ്.
അവളെ ഒന്ന് നോക്കിയതിനു ശേഷം ശിവകുമാർ സർ പറഞ്ഞു തുടങ്ങി,"മേഘ്‌ന, തനിക്കു അറിയാല്ലോ, നമ്മുടെ കോളേജിലെ മെയിൻ രണ്ടു മ്യൂസിക് ബാൻഡ്‌സ് ആണ് നിങ്ങളുടെയും, പിന്നെ മെക്കാനിക്കൽ ടീമിന്റെയും. ലാസ്‌റ് ഇയർ ആർട്സിൽ മെക്കാനിക്കൽ ന്റെ ബാൻഡ് ജയിച്ചത് കാരണം, ഈ അക്കാദമിക് ഇയർലെ മേജർ ഇന്റർകോളേജ് കോമ്പറ്റിഷൻസിനും നമ്മുടെ കോളേജിനെ റെപ്രെസെന്റ് ചെയ്യുന്നത് മെക്കാനിക്കൽന്റെ ടീം ആവും. ബട്ട് ഈ ടീമിന്റെ ഒരു കുറവ് എന്താണെന്നു വച്ചാൽ, ഒരു female സിങ്ങർ ഇല്ല എന്നുള്ളതാണ്. മേഘ്ന നന്നായി പാടും എന്നുള്ളത്, ആൾറെഡി തെളിയിച്ചു കഴിഞ്ഞതാണ്. സൊ, എനിക്കറിയണ്ടത് എന്താണെന്നു വച്ചാൽ, തനിക്കു ഇവരുടെ കൂടെ കോമ്പറ്റിഷൻസിനു പോവാൻ പറ്റുമോ? പറ്റുമെങ്കിൽ അത് നമ്മളുടെ ടീമിന് ജയിക്കാൻ ഉള്ള പോസ്സിബിലിറ്റി കൂട്ടും. അത് കൊണ്ട്, തനിക്കു മെക്കാനിക്കൽന്റെ ടീമിൽ ജോയിൻ ചെയ്യാമോ? ഇത് എന്റെ റിക്വസ്റ്റ് ആണ്. "
ശിവ സർ അവളെ തന്നെ നോക്കി ഇരിക്കുകയാണ്.
മിക്കിക്കു അപ്പോഴാണ് ശ്വാസം നേരെ വീണത്.
'ഹോ! ഇതായിരുന്നോ! മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും! ഇങ്ങേരെന്താ എന്നെ ഇങ്ങനെ നോക്കുന്നെ. ഓ... ഞാൻ പറയാണല്ലോ ഇതിനു ഉത്തരം. പറഞ്ഞു കളയാം...'
"അത് പിന്നെ സർ... ഞാൻ ആൾറെഡി ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ കൂടെ ജോയിൻ ചെയ്തല്ലോ... ഇപ്പൊ ഞാൻ ബാക് ഔട്ട് ചെയ്തു, വേറെ ബാൻഡിൽ കയറിയാൽ..." അവൾ ശിവ സാറിനെയും സേവ്യർ സാറിനെയും മാറി മാറി നോക്കി പറഞ്ഞു.
"ഞാൻ പ്രൊപ്പോസ് ചെയ്യുന്നത് എന്താണെന്നു വച്ചാൽ, മേഘ്‌നയുടെ മെയിൻ ബാൻഡ് നിങ്ങളുടെ ബാൻഡ് തന്നെ ആയിരുന്നാൽ മതി. പക്ഷെ, ഇന്റർ കോളേജ് ഫെസ്റ്റ്‌സ്നു ഇവർ പോവുമ്പോ, ഇവരുടെ കൂടെ പോവുക. അല്ലാത്തപ്പോളൊക്കെ, cs ന്റെ കൂടെ തന്നെ പെർഫോം ചെയ്‌താൽ മതി. ഇൻ കേസ്, എപ്പോഴെങ്കിലും രണ്ടു ബാൻഡിനും കൂടെ ഒരേ ടൈം രണ്ടു ഫെസ്റ്റിന് പോവേണ്ടി വന്നാൽ, ഏതാണ് ഇമ്പോര്ടന്റ്റ് എന്ന് നോക്കിയിട്ടു, അതിനു പോവാം. പിന്നെ കോളേജിലെ ഇവന്റസും മേഘ്‌ന, തന്റെ ഡിപ്പാർട്മെന്റിന്റെ ബാൻഡിന്റെ കൂടെ ചെയ്‌താൽ മതി. വാട്ട് ടൂ യു തിങ്ക്?"
അവൾ നിരഞ്ജനെ ഒന്ന് നോക്കി. അവൻ കലിപ്പിൽ തന്നെ നിൽപ്പുണ്ട്.
['രഞ്ജു ചേട്ടൻ കലിപ്പിൽ ആണല്ലോ, മുന്മുൻ! ഈ പറഞ്ഞ ഐഡിയ പുള്ളിക്ക് ഒട്ടും താൽപ്പര്യം ഇല്ല എന്ന് തോന്നുന്നു.'
'ഇങ്ങേരെ പിണക്കാൻ നിന്നാൽ, എല്ലാം കയ്യിന്നു പോവും! നിന്റെ സ്വന്തം സീനിയർ ആണ്. ബോൾ ഇങ്ങേരുടെ കോർട്ടിലേക്കിട്ടു കൊടുത്തിട്ടു, നീ അങ്ങോട്ട് മാറി നിന്ന്, കളി കാണാൻ നോക്ക്.']
"സർ, ഇതിൽ ഒരു ഡിസിഷൻ എടുക്കേണ്ടത് ഞാൻ അല്ലല്ലോ... എന്നെ ഞങ്ങളുടെ ബാൻഡിൽ എടുത്തത് നിരഞ്ജൻ ചേട്ടൻ ആണ്. ചേട്ടനും ബാക്കി മെമ്പേഴ്സിനും കുഴപ്പം ഇല്ലെങ്കിൽ, ഐ ഡോണ്ട് മൈൻഡ്!"
ഇത്തവണ നിരഞ്ജൻ അവളെ ഒന്ന് നോക്കി. ചിരിച്ചൊന്നുമില്ല. പക്ഷെ നോക്കി. എന്താണോ അവൻ ഉദ്ദേശിച്ചേ!
പിന്നെ സാർമാരു രണ്ടും, നിരഞ്ജന് നേരെ ആയി.
"അപ്പൊ ഇനി നിരഞ്ജൻ പറയൂ... തന്റെ അഭിപ്രായത്തിൽ എന്തെങ്കിലും മാറ്റം?" ശിവ സർ ചോദിച്ചു.
"സീ നിരഞ്ജൻ, ഇത് നമ്മുടെ കോളേജിന്റെ മൊത്തത്തിൽ ഉള്ള കാര്യം ആണ്. രണ്ടു ഡിപ്പാർട്മെന്റിന്റെ ഇടയിൽ മാത്രം ഉള്ളതല്ല. സൊ, നിങ്ങൾ തമ്മിൽ ഉള്ള റൈവൽറി ഒക്കെ മാറ്റി വച്ച്, കോളേജിന് വേണ്ടി ചിന്തിക്കു. " സേവ്യർ സർന്റെ സാരോപദേശം.
നിരഞ്ജൻ കുറച്ചു നേരം ഒന്നും പറഞ്ഞില്ല. മിക്കിയെ ഒന്ന് നോക്കിയിട്ടു അവൻ പറഞ്ഞു തുടങ്ങി," ഓക്കേ, സർ! ഞാൻ ആയിട്ട് ഇതിനു തടസ്സം നിൽക്കുന്നില്ല. പക്ഷെ, മേഘ്ന എപ്പോഴും cs ന്റെ മ്യൂസിക് ബാൻഡിലെ തന്നെ മെമ്പർ ആയിരിക്കും. സൊ,അടുപ്പിച്ചുള്ള ടൈമിൽ പ്രോഗ്രാംസ് ഉണ്ടെങ്കിൽ, ഞങ്ങളുടെ പ്രാക്റ്റീസ്നാവും പ്രയോറിറ്റി . അപ്പൊ വെറുതെ ഒരു പ്രേശ്നത്തിനു ആരും വരരുത്." സിദ്ധാർത്ഥിനെ നോക്കി ആണ്, അവൻ അത് പറഞ്ഞത്. അവിടെ പിന്നെ വല്യ ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല.
"we അഗ്രീ... അല്ലെ, സിദ്ധാർഥ്?" ശിവ സർ സിദ്ധാർത്ഥിനെ നോക്കി.
"sure, സർ!" അവൻ ആ പറഞ്ഞതിൽ എന്തോ ഒരു സംഗതി ഇല്ലേ? 'നമുക്ക് കാണാം' എന്നൊക്കെ പറയുന്നത് മാതിരി അല്ലെ ഇത് പറഞ്ഞെ എന്നൊരു തോന്നൽ!
"ഓക്കേ... that's സെറ്റൽഡ് then! മേഘ്ന പൊയ്ക്കോളൂ. എപ്പോഴാ പ്രാക്റ്റീസ് എന്ന് വച്ചാൽ, ശിവ സാറോ സിദ്ധാർഥോ മേഘ്നയെ കോൺടാക്ട് ചെയ്തോളും."
"മേഘ്ന, തന്റെ നമ്പർ ഒന്ന് തരൂ... സിദ്ധാർഥ് അയാളുടെ ഫോൺ നമ്പർ വാങ്ങിച്ചോളൂ." ശിവ സർ ആണ്.
ദേ, സിദ്ധാർഥ് നമ്പർ വാങ്ങാൻ ഫോൺ ഒക്കെ എടുക്കുന്നു.
'എന്തൊരു പ്രഹസനം ആണ്, സജി! തന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ടല്ലോ...'
"ഹ്മ്മ്മ്... പറ!" അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
അവനു നമ്പർ പറഞ്ഞു കൊടുക്കാൻ പോയ മിക്കിക്കു, പെട്ടന്നൊരു ക്യൂരിയോസിറ്റി, അവളുടെ നമ്പർ ഇനി ഇങ്ങേരു സേവ് ചെയ്തിട്ടില്ലേ ? ഇനി സേവ് ചെയ്തിട്ടുണ്ടെങ്കിൽ, എന്ത് പേരിലാണ് സേവ് ചെയ്തിട്ടുണ്ടാവുക എന്ന്. സാറുമ്മാരു എന്തോ വലിയ ഡിസ്‌ക്കഷനിൽ ആണ്.
അവൾ 'ഞാൻ ഡയല് ചെയ്‌തു തരാം' എന്ന് പറഞ്ഞു, അവന്റെ കയ്യിൽ നിന്ന് പെട്ടന്ന് ഫോൺ വാങ്ങി. സ്റ്റാഫ് റൂമിൽ ആയതു കാരണം, സിദ്ധാർത്ഥിനു അത് തിരിച്ചു തട്ടിപ്പറിച്ചു വാങ്ങാൻ ആയില്ല.
അവൾ അവളുടെ നമ്പർ ഡയല് ചെയ്തു അതിലേക്കു കാൾ ചെയ്തു. ..
'കാന്താരി!' അവന്റെ ഫോണിൽ കാണിച്ച പേരാണ്...
അവൾ മുഖം കൂർപ്പിച്ചു അവനെ ഒന്ന് നോക്കി. അവൻ അവളെ നോക്കാതെ എങ്ങോട്ടോ നോക്കി. അവൾ അതേ expressionode അവനു നേരെ ഫോൺ നീട്ടി.
തിരിഞ്ഞു സാറുമ്മാരെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു കാണിച്ചു, നിരഞ്ജന് നേരെ ഒന്ന് നോക്കി തലയാട്ടി, അവൻ തിരിച്ചും. പുറത്തേക്കു പോവുന്നതിനു മുന്നേ, സിദ്ധാർത്ഥിനെ ഒന്നുകൂടെ തറപ്പിച്ചു നോക്കാൻ അവൾ മറന്നില്ല.
'അവനു വേറെ ഒരു പേരും കിട്ടിയില്ല. എത്ര പേരുകൾ ഉണ്ട് എനിക്ക്... അതൊന്നും പോരാഞ്ഞു, ഒരു പേര് ഇട്ടിരിക്കുന്നു. .. കാന്താരി! പോയി അങ്ങേരുടെ മറ്റവൾക്കു കൊണ്ടിടാൻ പറ ആ പേര്! ഹും!' മേഘ്ന പിറുപിറുത്തുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
************************************************************************************************************************************
ക്ലാസ് കഴിഞ്ഞു പോവാൻ വേണ്ടി ഇറങ്ങുമ്പോഴാണ്, നമ്പർ ഏതോ 2 മിക്കിയെ വിളിക്കുന്നത്.
"മേഘ്‌നാ, തന്നോട് mech ബ്ലോക്ക് വരെ വരാൻ ശിവ സർ പറഞ്ഞു." അതും പറഞ്ഞു അവൻ അങ്ങ് പോയി.
"ശേ! ഇപ്പൊ പോയാൽ.... ഇനി ലേറ്റ് ആവില്ലേ?" മിക്കി നിയയെ നോക്കി.
"സർ വിളിച്ചതല്ലേ... പോയിട്ട് വരാം എന്തായാലും." നിക്കി പറഞ്ഞു.
അങ്ങനെ അവർ നാലും കൂടെ mech ബ്ലോക്കിലേക്കു ചെന്നു.
ശിവ സർ അവർക്കായി, ഫ്രണ്ടിൽ തന്നെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
"നിങ്ങൾ പോവാൻ ഇറങ്ങിയായിരുന്നോ?" സർ ചോദിച്ചു.
നാലും പേരും അതെ എന്ന് തലയാട്ടി.
"ലേറ്റ് ആകില്ല... മേഘ്നയെ ടീമിന് ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്തിട്ട്, ഉടനെ വിട്ടേക്കാം." ശിവ സർ അവരെ നോക്കി ചിരിച്ചു.
അവിടെ ഉള്ള ഒരു ക്ലാസ്റൂമിലെക്കു അവരെ ശിവ സർ വിളിച്ചു കൊണ്ട് പോയി. അവിടെ ഒരു 5-6 ഘടാഘടിയന്മാര് ഉണ്ടായിരുന്നു. കുറച്ചു പേരെ ഒക്കെ കണ്ടിട്ടുണ്ട്... ഒന്നുകിൽ ട്യൂഷൻ സെന്ററിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ വച്ച്, അല്ലെങ്കിൽ സ്കൂളിന്റെ മുൻപിൽ വച്ചൊക്കെ സിദ്ധാർത്ഥിന്റെ കൂടെ കണ്ടിട്ടുള്ള മുഖങ്ങൾ...
ശിവ സർ ഓരോരുത്തരെ ആയി ഇൻട്രൊഡ്യൂസ് ചെയ്‌തു കൊടുത്തു.
ഗിറ്റാർ വായിക്കുന്നത് നമ്പർ ഏതോ 2, പേര് ജഗത്.... കലിപ്പന്റെ രണ്ടാമത്തെ ചങ്കു ബഡ്ഡി... ആള് പാടുകയും ചെയ്യും... കണ്ടിട്ട് പാവം പോലെ ഉണ്ട്.... പക്ഷെ വിശ്വസിക്കാൻ പറ്റില്ല... അങ്ങേരെടെ അല്ലെ, കൂട്ട്!
flute വായിക്കുന്നത്, കണ്ണാടി ചേട്ടൻ... പേര് പ്രവീൺ.... കലിപ്പന്റെ വകേലെ ബന്ധു ആണെന്ന് തോന്നുന്നു. ചിരി വരൂല്ല പുള്ളിടെ മുഖത്തു. ആരെ തല്ലണം എന്ന് നോക്കി ഇരിക്കുന്നത് പോലെ ഒരു expression.
ഒക്ടോപാഡ് - പ്രത്യുഷ് ചേട്ടൻ... ഇതുവരെ കണ്ടതായി ഓർമ്മ ഇല്ല. .. ആളൊരു സ്മൈലി ആണ്. .. ഫുൾ ടൈം ചിരിച്ചോണ്ടിരിക്കും. ഇവരെ കണ്ടപ്പോ തൊട്ടു ചിരിച്ചു കാണിക്കുന്നതാ. .. അച്ചോടാ. ..!
വയലിൻ വായിക്കുന്നത് ശ്രീഹരി ചേട്ടൻ. ..കുറെ സംസാരിക്കും. പരിചയപ്പെടുത്തിയ ഉടനെ, മിക്കിയുടെ കുടുംബവിവരം മുഴുവൻ ചോദിച്ചറിഞ്ഞു. ഇനി മിക്കിയുടെ അമ്മയുടെ സൈഡിലെ വല്യച്ഛന്റെ മോന്റെ ഭാര്യയുടെ പേര് മാത്രേ അവൻ ഇനി അറിയാൻ ഉള്ളു എന്ന് തോന്നുന്നു. ..
കീബോര്ഡ് വായിക്കുന്നത്, അവിനാഷ് ചേട്ടൻ. മാളിൽ വച്ച് അന്ന് സിദ്ധാർത്ഥിന്റെ കൂടെ കണ്ട ആൾ. അല്പം സീരിയസ് ആണെന്ന് തോന്നുന്നു. വലിയ ചിരിയും മിണ്ടാട്ടവും ഒന്നും ഇല്ല. പരിചയപ്പെടുത്തിയപ്പോ ഒരു ഫോര്മാലിറ്റിക്കു ചിരിച്ചു കാണിച്ചു. അത്രന്നെ! ഓ! പിന്നെ... ഇങ്ങേരു ചിരിച്ചില്ലെങ്കിൽ ഇപ്പൊ എന്താ!
drums ഋഷഭിന്റെ അങ്കത്തട്ടാണ്! പുലി ആണെന്നൊക്കെ ശിവ സർ പറഞ്ഞു. ഹ്മ്മ്മ്. .. വെങ്കിക്കൊരു കോമ്പറ്റിഷൻ ആണോ എന്നറിയണം!
പിന്നെ പാടാൻ, അഗസ്ത്യ ചേട്ടനും, സഞ്ജയ് ചേട്ടനും. അവര് വല്യ പ്രെശ്നം ഒന്നും ഇല്ല. ഒന്നില്ലെങ്കിലും, മനുഷ്യൻമാരെ കണ്ടിട്ടുള്ളത് പോലെ പെരുമാറുന്നുണ്ട്.
ലാസ്‌റ് , ബട്ട് definitely നോട്ട് ദി ലീസ്റ്, ബാൻഡിന്റെ മെയിൻ സിങ്ങർ, സിദ്ധാർഥ് ശങ്കർ! അങ്ങേർക്കിനി വേറെ ഇൻട്രോടെ ആവശ്യം ഇല്ലല്ലോ.
സിദ്ധാർഥും, റിഷബും, ജഗത്തും, അവിനാഷും പ്രവീണും ഫൈനൽ ഇയർ ആണ്. ബാക്കി എല്ലാവരും തേർഡ് yearഉം.
ഇതാണ് മെക്കിന്റെ മ്യൂസിക് ബാൻഡ്. ഇപ്പൊ മിക്കിയും കൂടെ.
ശിവ സർ ഉള്ളത് കൊണ്ടാണോ എന്ന് അറിയില്ല... അത്യാവശ്യം മര്യാദ രാമന്മാരായാണ് എല്ലാത്തിന്റേം ഇരിപ്പു.
"അപ്പൊ നമുക്ക് നാളെ തൊട്ടു പ്രാക്റ്റീസ് തുടങ്ങാം. മേഘ്ന എന്ത് പറയുന്നു?"
"സർ, ലേറ്റ് ആയി നിന്നാൽ... വീട്ടിലേക്കു ഇവിടെ നിന്ന് കുറച്ചു ദൂരം ഉണ്ട്. one hour ഡ്രൈവ് ഉണ്ട്."
ശിവ സാറിനു എന്തെങ്കിലും പറയാൻ പറ്റുന്നതിനു മുൻപേ ശ്രീഹരി ചേട്ടൻ ചാടി വീണു,"അതിനെന്താ മേഘ്ന. .. ഞാൻ ആക്കി തരാം തന്നെ വീട്ടിൽ. " അതും പറഞ്ഞു പല്ലു മുഴുവൻ കാണിച്ചു ഒരു ചിരിയും. പല്ലൊക്കെ നല്ലതാ... എന്ന് കരുതി, ഇങ്ങനെ ചിരിക്കണോ?
സിദ്ധാർഥ് അടക്കം ചിലര് അങ്ങേരെ നോക്കി പേടിപ്പിക്കുന്നുണ്ട്.
'ആക്കി തരാം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു കലിപ്പന്... ആർക്കും ഒരു ഉപകാരം ഒട്ടു ചെയ്യത്തും ഇല്ല... ആരെ കൊണ്ടും ചെയ്യിപ്പിക്കത്തും ഇല്ല. പ്രത്യേകിച്ച് ഈ എനിക്ക്! ഇങ്ങനെ ഉണ്ടോ മനുഷ്യന്മാര്!'
"ഞങ്ങൾ ആരെങ്കിലും ഒക്കെ ആക്കി കൊടുത്തോളം സർ. മേഘ്ന പേടിക്കണ്ട." ജഗത് പറഞ്ഞു.
"ഇപ്പൊ കുഴപ്പം ഇല്ലല്ലോ?" ശിവ സർ ഒരു ചിരിയോടെ മേഘ്‌നയോടു ചോദിച്ചു.
അവളും നല്ലോണം ചിരിച്ചു കാണിച്ചു, ഇല്ല എന്ന് പറഞ്ഞു.
അതും പറഞ്ഞു, അവർ തിരിച്ചു വരുമ്പോ, ശ്രീഹരിയും അവരുടെ കൂടെ കൂടി. പ്രത്യുഷിനെയും പിടിച്ചു വലിച്ചു കൊണ്ട് വന്നിട്ടുണ്ട്.
മിക്കിയുടെ കൂടെ നടന്നു കൊണ്ട്, അവൻ ഒന്നില്ലാതെ എല്ലാവരോടും സംസാരിച്ചു, പാർക്കിങ്ങിൽ അവരെ എത്തിച്ചു കൊടുത്തു. അവരെ അവിടെനിന്നു വണ്ടിയും കയറ്റി വിട്ടിട്ടേ, അവൻ വായടച്ചുള്ളു.
"ബൈ, മേഘ്ന! സീ യൂ tomorrow!" നിയ വണ്ടി എടുത്തപ്പോൾ, പുറകിൽ നിന്ന് ശ്രീഹരി വിളിച്ചു പറഞ്ഞു.
വണ്ടി മെയിൻ ഗേറ്റിനു അടുത്തെത്തിയതും, നാലഞ്ചു പെണ്പിള്ളേര് നിയയുടെ ഒക്കെ വണ്ടി തടഞ്ഞു. എന്ന് വച്ചാൽ, മുന്നോട്ടു എടുത്തു ഒരു ചാട്ടം. നിയ കറക്റ്റ് ആയി ബ്രേക്ക് പിടിച്ചത് കൊണ്ട്, ആരും താഴെ വീണില്ല.
യൂണിഫോമിൽ ആയതു കാരണം, ചാടിയതു സീനിയർസ് ആണെന്ന് മനസ്സിലായി. നാക്കിന്റെ തുമ്പത്തു വരെ വന്ന കുറച്ചു നല്ല വാക്കുകൾ, അവർ രണ്ടു പേരും, കഷ്ടപ്പെട്ട് വിഴുങ്ങി.
നിക്കി ഒക്കെ മുൻപിൽ പോയത് കൊണ്ട്, അവർ ഈ സ്റ്റണ്ട് കണ്ടില്ല... അവർ പോയി...
"എന്താ ചേച്ചിമാരെ?" നിയ ഇച്ചിരി അതിവിനയത്തോടെ ചോദിച്ചു.
"രണ്ടു പേരും ഈ മയിൽ വാഹനത്തിൽ നിന്ന് ഒന്ന് താഴേക്കിറങ്ങു ആദ്യം. എന്നിട്ടു പറയാം, എന്താണെന്നു!" കൂട്ടത്തിൽ അല്പം വണ്ണവും പൊക്കവും ഒക്കെ ഉള്ള ഒരു ചേച്ചി പറഞ്ഞു.
നിയയും മിക്കിയും ഒന്നു തമ്മിൽ നോക്കിയിട്ടു, വണ്ടി ഓഫ് ചെയ്തു, താഴെ ഇറങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല. ചുമ്മാ നോക്കി പേടിപ്പിച്ചോണ്ടിരിക്കുന്നു. യെന്തിപ്പിതു!
"എന്താ ചേച്ചീ?" ഇത്തവണ ചോദിച്ചത് മിക്കി ആണ്.
"നീ സീനിയർസിനെ കൊണ്ട് സോറി പറയിപ്പിക്കാറായോ?" കൂട്ടത്തിലെ ഏറ്റവും ഭംഗി ഉള്ള ചേച്ചി, മിക്കിയുടെ മുൻപിലേക്ക് നിന്ന് കൊണ്ട് ചോദിച്ചു.
നിയയും മിക്കിയും പിന്നെയും മുഖത്തോടു മുഖം നോക്കി.
"നിന്റെ ഷോ ഒക്കെ ഞങ്ങൾ കണ്ടു! അവരൊന്നും ഒന്നും പറഞ്ഞില്ലെന്നു കരുതി, ഇവിടെ കിടന്ന് ഇനിയും ഷോ ഇറക്കാൻ ആണ് മോളുടെ ഉദ്ദേശം എങ്കിൽ, നാല് കൊല്ലം ഇവിടെ നീ ഒന്നും തികച്ചു പഠിക്കില്ല." സുന്ദരി ചേച്ചി കലിപ്പിൽ ആണ്.
"ഞാൻ അതിനു അവരെ കൊണ്ട് സോറി പറയിപ്പിചില്ലല്ലോ! ... പറയണ്ടാന്നു പറഞ്ഞില്ലേ..." മിക്കി മാക്സിമം വിനയത്തോടെ തന്നെ പറയാൻ ശ്രമിച്ചു.
"നീ എന്താ വിചാരിച്ചെ? നിന്നെ പോലെ ഇച്ചിരി ഇല്ലാത്ത ഒരു പെങ്കൊച്ചിന്റെ മുന്നിൽ സിദ്ധാർഥ് സോറി പറയുംന്നോ? അതിനു സിദ്ധാർഥ് രണ്ടാമത് ജനിക്കണം. നീ പറഞ്ഞത് കൊണ്ടാണ് അവൻ സോറി പറയാതിരുന്നേ എന്നാണോ മക്കള് വിചാരിച്ചതു! അപ്പൊ നീ അങ്ങനെ ഒരു നമ്പർ ഇട്ടതു കൊണ്ട്, നീ ഇപ്പോഴും കേടൊന്നും കൂടാതെ, ഈ പരുവത്തിൽ തന്നെ ഇവിടെ നിക്കുന്നു. ഇല്ലെങ്കിൽ, വേറെ ഷോ ഒന്നും ഇറക്കാൻ നിന്നെ ബാക്കി വച്ചേക്കില്ലയിരുന്നു, എന്റെ സിദ്ധു. മനസ്സിലായോ ഡീ?"
എല്ലാം മനസ്സിലായില്ലെങ്കിലും, ആ 'എന്റെ സിദ്ധു' പ്രയോഗത്തിൽ നിന്ന്, മിക്കിക്കു ഒരു കാര്യം മനസ്സിലായി - അങ്ങേരും ഈ സുന്ദരി ചേച്ചിയും തമ്മിൽ എന്തോ ഉണ്ട്!
അപ്പൊ അവൾക്കുണ്ടായ വികാരം എന്താണെന്നു അവൾക്കു മനസ്സിലായില്ല. പക്ഷെ വല്ലാണ്ട് ദേഷ്യം വന്നത് അവൾ അറിഞ്ഞു. പക്ഷെ ഒന്നും മിണ്ടാതെ അവൾ തല കുനിച്ചു നിന്നു. വെറുതെ എന്തിനാണ് കയറി ഉടക്കി, അടുത്ത പ്രശ്നം ഉണ്ടാക്കുന്നത്. അല്ലെങ്കിൽ തന്നെ, തല്ലാൻ ആൾക്കാർക്ക് ഒരു പഞ്ഞവും ഇല്ല.
ദൂരെ നിന്ന് ബൈക്കിന്റെ സൗണ്ട് കേട്ടപ്പോ, അവർ എല്ലാവരും തിരിഞ്ഞു നോക്കി. നിരഞ്ചനൊക്കെ ഫുട്ബോൾ പ്രാക്റ്റീസ് കഴിഞ്ഞുള്ള വരവാണ്.
അവർ വരുന്നത് കണ്ടു, സുന്ദരി ചേച്ചിയും ഫ്രണ്ട്സും അവരെ ഒന്ന് കൂടെ തറപ്പിച്ചു നോക്കിക്കൊണ്ടു, ഹോസ്റ്റലിന്റെ അടുത്തേക്ക് നടന്നു പോയി.
നിരഞ്ജൻ അവരുടെ അടുത്ത് കൊണ്ട് വന്നു ബൈക്ക് നിർത്തി.
"എന്തായിരുന്നു ഇവിടെ?" അവർ പോയ വശത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു.
"ഹേയ്... ഒന്നില്ല രണ്ഞു ചേട്ടാ... അവർ ഇവളുടെ ഡാൻസും പാട്ടും നല്ലതായിരുന്നു എന്ന് പറയുവായിരുന്നു." നിയ പറഞ്ഞു. മിക്കി തല ഉയർത്തി അവനെ നോക്കി, ഒന്ന് ചിരിച്ചെന്നു വരുത്തി.
"അത് തന്നെ ആണോ?" നിരഞ്ജൻ സംശയത്തോടെ മിക്കിയെ നോക്കി.
"ആ രഞ്ജു ചേട്ടാ... അതാ ചോദിച്ചേ... " മിക്കി ഒന്നൂടെ ഉഷാറായി ചിരിച്ചു കാണിച്ചു.
"അതെന്താ രഞ്ജു ചേട്ടാ... ഞാൻ പറഞ്ഞാൽ വിശ്വാസം ഇല്ലേ?" നിയ അവനെ കളിയാക്കി.
"അതങ്ങനാ താനിയ, നമ്മളെ ഒന്നും വിശ്വാസം പോരാ..." നന്ദു കിട്ടിയ ഗാപ്പിൽ ഒരു കൊച്ചു ഗോൾ അടിച്ചു. നിരഞ്ജൻ അവന്റെ തോളിൽ വച്ചിരുന്ന, നന്ദുവിന്റെ കയ്യെടുത്തു, ഒന്ന് ഞെരിച്ചിട്ടു വിട്ടു. നന്ദു വേദനയിൽ കൈ കുടഞ്ഞു.
നിയ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി. കൂടെ മിക്കിയും.
"ആരാ ചേട്ടാ, അവര്? അവരുടെ ഡീറ്റെയിൽസ് ചോദിക്കാൻ വിട്ടു പോയി." മിക്കിയെ ഒന്ന് നോക്കിയിട്ടു നിയ, നിരഞ്ജനോടും നന്ദുവിനോടും ആയി ചോദിച്ചു.
"അവര് തേർഡ് ഇയർ ec ആണ്. ശരണ്യ ആൻഡ് ഗാങ്... കഴിഞ്ഞ വര്ഷം തൊട്ടേ, സീനിയർ കളി അല്പം കൂടുതൽ ആണ്. ഹോസ്റ്റലിൽ വച്ച് റാഗ് ചെയ്തു കഴിഞ്ഞ വര്ഷം നല്ല പ്രശ്നം ഉണ്ടാക്കിയ ടീമ്സ് ആണ്. ഇത്തവണയും മോശം അല്ല. ec il ഇവരെ കുറിച്ച് കുറെ കംപ്ലൈന്റ്സ് കിട്ടിയതാ. അതാ അവര് നിങ്ങള്ക്ക് കോംപ്ലിമെൻറ്സ് തന്നതാ എന്ന് പറഞ്ഞപ്പോ ഒരു വിശ്വാസക്കുറവ്. ശെരിക്കും അങ്ങനെ തന്നെ ആണല്ലോ, അല്ലെ? വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ?" നിരഞ്ജൻ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ചോദിച്ചു.
"ഇല്ല രഞ്ജു ചേട്ടാ... അത് തന്നെയാ പറഞ്ഞെ..." നിയ തറപ്പിച്ചു പറഞ്ഞു.
മിക്കിക്കു ഇപ്പൊ സംസാരിക്കാൻ ഉള്ള മൂഡ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് അവൾ എപ്പോഴും ചെയ്യുന്നത് പോലെ, ചിരിച്ചു കാണിച്ചു. അതിന്റെ അർഥം അവനു എന്താണ് തോന്നുന്നേ എന്ന് വച്ചാൽ അങ്ങനെ തന്നെ ഇരിക്കട്ടെ!
"എന്നാ ശരി. നിങ്ങൾ വിട്ടോ... കൊണ്ടാക്കി തരണോ?"
"ഇല്ല, രഞ്ജു ചേട്ടാ... ഞങ്ങൾ പൊയ്ക്കോളാം. ബട്ട് താങ്ക്സ് എനിവേ!" നിയ അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു. അവർ നിരഞ്ജനും നന്ദുവിനും ടാറ്റ കാണിച്ചു കൊണ്ട് വണ്ടി എടുത്തു പോയി.
"ഡാ മിക്കി..." വണ്ടി ഓടിക്കുന്നതിനിടെ നിയ തല ചരിച്ചു വിളിച്ചു.
"പറയെടാ...." എവിടെയോ നോക്കി മിക്കി ചോദിച്ചു.
"നിനക്ക് സങ്കടം ഉണ്ടോ?"
"എനിക്കെന്തിനാ സങ്കടം?"
"ഈ എന്നോടോ ബാലാ!!!"
മിക്കി ചിരിച്ചു... " സങ്കടം ഒന്നും ഇല്ലെടാ. .. അങ്ങേർക്കും പ്രേമിക്കാൻ പെണ്ണുങ്ങളോ, എന്ന് ആലോചിച്ചു ഞെട്ടിയതാ. .. പുള്ളിക്കാരന് ആ വികാരം ഒക്കെ വരുവോ? എനിക്ക് ആലോചിക്കാനേ വയ്യ. "
"നീ വെറുതെ ഒന്നും ആലോചിക്കണ്ട. ഇപ്പോഴേ അറിഞ്ഞില്ലേ! ഇനി കൂടുതൽ ഒന്നും ആലോചിക്കണ്ട. മനസ്സിൽ എന്തേലും ഉണ്ടെങ്കിൽ,അതങ്ങെടുത്തു കളഞ്ഞേക്ക്."
"അങ്ങനെ ഒന്നും ഇല്ലടാ... പുള്ളിടെ ഇടയ്ക്കുള്ള പെരുമാറ്റം കണ്ടപ്പോ, മനസ്സ് ഒന്ന് ചാഞ്ചാടി! അത്രേ ഉള്ളു. അത് എനിക്ക് മനസ്സിലായത് പോലും, ഇപ്പൊ ആ ചേച്ചിയുടെ വായിൽ നിന്ന് അങ്ങനെ കേട്ടപ്പോഴാ... ഞാൻ മനസ്സിനെ എടുത്തു ക്വിക്ക് ഫിക്സ് വച്ച് ഒട്ടിച്ചു വച്ചോളാം. അപ്പൊ അത് ചാഞ്ചാടൂല്ലാ... പോരെ?" മിക്കി ചിരിച്ചുകൊണ്ട്, അവളെ പുറകിൽ നിന്ന് hug ചെയ്തു പിടിച്ചു... നിയയും മിറാറിലൂടെ അവളെ നോക്കി ചിരിച്ചു.
##########################################################################################
സസ്പെൻസ് ഒന്നും ഇടാതെ ഞാൻ നിർത്തിയിട്ടുണ്ട്... വല്ലാത്ത ഒരു വീർപ്പുമുട്ടലോടെ! ഞാൻ ഇടക്കൊക്കെ ഇങ്ങനെ നന്നാവാറുണ്ട്! പിന്നെ ലെങ്ത് അല്പം കുറവാണ്. .. ഇനിയും എഴുതിയാൽ, എനിക്ക് വല്ല സസ്‌പെൻസും തോന്നുമ്പോ നിർത്താൻ തോന്നിയാലോ! അത് കൊണ്ടാണ് ലെങ്ത് കുറഞ്ഞത്.
അപ്പൊ ശരി! റിവ്യൂസ് തരാൻ മറക്കല്ലേ! നെഗറ്റീവ് റിവ്യൂസും ഞാൻ എടുക്കും. .. *** എന്ന് കരുതി അത് മാത്രം തരാൻ നിക്കണ്ടാ!***
തുടരും...
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
