"അനാമിക "
പാർട്ട് : 7
ശ്രീ ഏട്ടന്റെ ഒരു കുറവ് കൂടിയേ ഈ സീനിൽ ഉണ്ടായിരുന്നുള്ളു... ഇപ്പോൾ അതും പൂർത്തിയായി...
കഷ്ടകാലം വരുമ്പോൾ കല്ല് മഴ പെയ്യുമെന്ന് കേട്ടിട്ടേ ഒള്ളൂ, ഇപ്പോൾ അത് സത്യമായി എനിക്ക്..
ദൈവമേ ശ്രീ ഏട്ടൻ എല്ലാം അറിയുമോ... ഇത് ഒക്കെയും അറിഞ്ഞാൽ ആ മനസ്സിന് താങ്ങാൻ പറ്റുമോ.. ആ നിമിഷം ശ്രീ ഏട്ടൻ തകർന്ന് പോകും..
അനാമിക...
ദേവ് സാറിന്റെ ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.. ഡോ... താൻ ഇത് ഏത് ലോകത്താണ്... ഇയാൾക്ക് വിസിറ്റർ ഉണ്ടെന്ന് പറഞ്ഞത് കേട്ടില്ലേ... സാർ എന്റെ കയ്യിൽ നിന്ന് അറിയാതെ ഗ്ലാസ്...
ദേവ് : It's okay.... മധു ചേട്ടാ.. ഇത് ഒന്ന് ക്ലീൻ ചെയ്യാൻ ആ ക്ലീനിങ് സ്റ്റാഫിനോട് പറഞ്ഞേക്ക്..
പ്യൂൺ മധു : ശെരി സാർ... ഇപ്പോൾ തന്നെ പറയാം
ദേവ് : താൻ പിന്നെയും ഇവിടെ നില്കുന്നതേ ഒള്ളോ.. പോകുന്നില്ലേ...
ഇതും ചോദിച്ച് ദേവ് ക്യാബിൻ പുറത്തേക്കിറങ്ങി.. പുറകിന് ആമിയും ഇറങ്ങി.... വിസിറ്റിംഗ് റൂം ലക്ഷ്യമാക്കി നടന്നു... റൂം അടുക്കുംതോറും ആമിയുടെ ഹൃദയമിടിപ്പും കൂടി കൂടി വന്നു... റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവളെ ഒരു നിമിഷം സ്ത്ബ്ദയാക്കി....
ഈശ്വര ശ്രീ ഏട്ടന് ഒപ്പം അർജുനോ..
പൂജ : ഡി.. ആമി നീ ഇവിടെ നിൽക്കുവാണോ.. എത്രനേരമായി ശ്രീ ഏട്ടൻ വന്നിട്ട്..
ആമി : അത്... ഞാൻ... അവിടെ... (പെട്ടെന്ന് എന്തോ ആലോചിച്ചിട്ട് ആമി പറഞ്ഞു )
അവിടെ ദേവ് സാർ അത്യാവശ്യമായി ഒരു ജോലി തന്നേക്കുക ആയിരുന്നു..
അത് പറഞ്ഞ് തീരുകയും നോക്കുന്നത് ദേവ് സാറിന്റെ മുഖത്തും... ചോദ്യം ഉണ്ടാകുമെന്ന് പേടിച്ച് നേരെ ശ്രീ ഏട്ടന്റെ അടുത്തേക്ക് നടന്നു.. ഞാൻ എന്തിനാ നുണ പറഞ്ഞത് എന്ന് ആലോചിച്ച് അന്തം വിട്ട് നിൽകുവാ പാവം നമ്മുടെ ബോസ്സ്..
ആമി : ശ്രീ ഏട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ..
ശ്രീ : ഏയ്യ്.. ഒരു 5minutes അത്രേ ഒള്ളൂ.. അപ്പോഴാ ഞാൻ അർജുനെ കണ്ടത്.. പിന്നെ ഞങ്ങൾ സംസാരിച്ചിരുന്നു..
പൂജ : ശ്രീ ഏട്ടന് അർജുൻ സാറിനെ അറിയുമോ??
ശ്രീ : ഞാൻ ഇവരുടെ ഹോസ്പിറ്റലിൽ അല്ലേ വർക്ക് ചെയ്യുന്നത്, പിന്നെ അർജുന്റെ സിസ്റ്റർ ലക്ഷ്മി എന്നെയാണ് അസ്സിസ്റ്റ് ചെയ്യുന്നത്..
"ഇതിന്റെ ഒരു കുറവുകൂടിയെ ഉണ്ടായിരുന്നോള്ളൂ.. എല്ലാം പൂർത്തിയായി.. ലോകത്ത് ഇത്രെയും ആശുപത്രികൾ ഉണ്ടായിട്ടും കറക്റ്റ് ആയിട്ട് ശ്രീ ഏട്ടൻ ഇവിടെ തന്നെ വന്നല്ലോ.." (ഇത് ഒക്കെയും ആമിയുടെ മൈൻഡ് വോയിസ് ആട്ടോ.. ഇത് വല്ലതും പുറത്ത് പറയാൻ പറ്റുമോ.. )
മിണ്ടാതെ നിൽക്കുന്ന ആമിയെ നോക്കി ശ്രീ ചോദിച്ചു.. എന്താഡോ.. താൻ ഒന്നും മിണ്ടാതെ..
എന്തായാലും അത് നന്നായി, എന്ന് ഞാൻ മനസ്സിൽ ഓർക്കുക ആയിരുന്നു ശ്രീ ഏട്ടാ..
അർജുൻ : അല്ല.. ശ്രീഹരി എന്താണ് ഇവിടെ?? ഇവരെ ഒക്കെയും എങ്ങനെ അറിയാം അത് പറഞ്ഞില്ലല്ലോ....
അത് ഞാൻ പറയാട്ടോ... വേറെ ആരും അല്ല നമ്മുടെ നന്ദുസ് ആണ്... കൂടെ ദേവ് സാറും, കാവ്യയും ഉണ്ട്...
ശ്രീ : നീ എവിടെ എന്ന് ചോദിക്കാൻ തുടങ്ങുക ആയിരുന്നു ഞാൻ...
നന്ദു : വെറുതെ നുണ പറയണ്ട ശ്രീ ഏട്ടാ... നമ്മളെ ഒന്നും അനേഷിക്കാനല്ല ഇവിടെ വന്നത് എന്ന് ഞങ്ങൾക്ക് അറിയാല്ലോ..
അർജുൻ : wait.. wait.. നിങ്ങൾ തമ്മിൽ പിന്നെ പരിഭവം പറ.. ഇപ്പോൾ സസ്പെൻസ് പറ.. ശ്രീ ആരെ കാണാൻ ആണ് വന്നത്...
നന്ദു : ആമിയെ കാണാൻ...
അർജുൻ : ആമിയെയോ...?? ഉള്ളിൽ ചോദിച്ചത് ആണെങ്കിലും അറിയാതെ ശബ്ദം പുറത്തേക്ക് വന്ന്.. (കക്ഷി ആകെ ചമ്മി നിൽകുവാ.. അബദ്ധം ആയല്ലോ എന്ന് മനസ്സിൽ വിചാരിക്കുന്നുണ്ട് ഇപ്പോൾ... )
പൂജ : ഓഹ്.. അതോ.. സാർ അനാമികേ ഞങ്ങൾ ആമി എന്ന വിളിക്കുന്നത്.. ഇത് ആമിയുടെ വുഡ് ബി ആണ്..
പൂജ ഇത് പറഞ്ഞപ്പോൾ.. എന്റെ കണ്ണുകൾ എന്തിനോ വേണ്ടി അയാളെ അനേഷിച്ചു.. ഇത് കേൾക്കുമ്പോൾ അയാളുടെ മുഖത്ത് ഒരു ഞെട്ടൽ എങ്കിലും ഞാൻ പ്രേതീക്ഷിച്ചു.. എവിടുന്ന് എന്നെ ഒന്നും ബാധിക്കുന്നില്ല എന്ന ഭാവം ആയിരുന്നു.. എന്തിനാണ് ഞാൻ ആ മുഖം അനേഷിച്ചത്... നോക്കണ്ടായിരുന്നു എന്ന് കരുതി തിരിയാൻ പോകുകയും എന്നെ ഞെട്ടിച്ചു കൊണ്ട് ആ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു, എന്തോ എന്നോട് പറയാൻ ആഗ്രഹിച്ചതുപോലെ തോന്നി.. ചിലപ്പോൾ എന്റെ തോന്നൽ ആകാം....
എങ്കിൽ നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞ്, ഒരു വോൾടേജ് ഇല്ലാത്ത ചിരിയും തന്ന്, അർജുൻ പോകാൻ ഇറങ്ങി, കൂടെ ദേവും.. കാവ്യയുടെ മുഖത്ത് ആയിരം സൂര്യൻ കത്തി നിൽക്കുന്നത് പോലെ തോന്നി, ഒരു എതിരാളി കുറഞ്ഞു കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.. ഞാനും, ശ്രീ ഏട്ടനും, പൂജയും, നന്ദും പുറത്ത് ഹോട്ടലിൽ പോയി ലഞ്ച് കഴിച്ച്.. തിരികെ ഞങ്ങളെ ഓഫീസിൽ ഇറക്കിയിട്ട് ശ്രീ ഏട്ടൻ ഹോസ്പിറ്റലിലേക്ക് തിരികെ പോയി.. ഉച്ചക്ക് ശേഷം ഞാൻ ദേവ് സാറിന്റെ ക്യാബിനിൽ പോയെങ്കിലും അവിടെ അഞ്‌ജലി മാത്രമേ ഉണ്ടായിരുന്നുള്ളു.. മറ്റവർ രണ്ടും എവിടെ പോയന്ന് ചോദിക്കാനും തോന്നി ഇല്ലാ.. ഈവെനിംഗ് ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം ആണ് രണ്ടുപേരും കയറി വന്നത്.. അത്യാവശ്യമായി കുറച്ചു വർക്ക് ഉണ്ട് അത് കഴിഞ്ഞു പോകാം എല്ലാരും കോൺഫറൻസ് റൂമിലേക്കു വരാൻ അർജുൻ പറഞ്ഞു.. എല്ലാരും അവിടെ എത്തി.. എല്ലാവർക്കും വർക്ക് സ്പ്ലിറ്റ് ചെയ്തു കൊടുത്തത് അഞ്‌ജലി ആയിരുന്നു, എനിക്ക് കിട്ടിയ വർക്ക് ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് കഴിഞ്ഞ വർഷത്തെ ഫയൽ ഇന്റെ ഡീറ്റെയിൽസ് ആവശ്യമായി വന്നത്, അത് എടുക്കാനായി ഞാൻ സ്റ്റോർ റൂമിലേക്കു പോയി.. ഫയൽ ഉം എടുത്ത് തിരികെ റൂമിൽ നിന്ന് പുറത്തേക്കു നടക്കാൻ തുടങ്ങുകയും, പെട്ടെന്ന് ലൈറ്റ് ഓഫ് ആയി..
ആ ഇരുട്ട് മുറിയിൽ ഞാൻ തനിച്ചായി...
ദൈവമേ ഫോൺ ഉം എടുത്തിട്ടില്ല.. ഇനി ഇപ്പോൾ എന്താ ചെയ്യുക...
നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി... സകല ദൈവങ്ങളെയും വിളിച്ച് പുറത്തേക്ക് ഇറങ്ങാം എന്ന് വിചാരിച്ച് നടക്കുകയും എന്തിലോ കാല് തട്ടി.. അറിയാതെ അമ്മയെന്ന് വിളിച്ചു പോയി.. നല്ല വേദന നടക്കാൻ പറ്റുന്നില്ല... പെട്ടെന്ന് ആണ് ആ മുറിയിൽ ഒരു അനക്കം കേട്ടത്..
ആരാ.... ആരാ അവിടെ.. എന്ന് ചോദിച്ച് കൊണ്ട് മുന്നിലേക്ക് ഒരു തരത്തിൽ രണ്ട് അടി നടന്നപ്പോൾ മെഴുകുതിരി വെളിച്ചം..
ഇവിടെ ആരാണ് ഇപ്പോൾ മെഴുകുതിരി കത്തിച്ചു വെക്കാൻ എന്ന് ആലോചിക്കുകയും..
പെട്ടെന്ന് എന്നെ ആരോ പുറകിൽ നിന്ന് കയ്യിൽ പിടിച്ച് വലിച്ചു ഭിത്തിയിലേക്ക് ചാരി നിർത്തി ഒച്ച വെക്കാനായി വാ തുറക്കുകയും.. അയാൾ അയാളുടെ കൈകൾ കൊണ്ട് എന്റെ വാ പൊത്തി പിടിച്ചു.. എതിർക്കാൻ ഞാൻ ശ്രേമിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ആ മെഴുകുതിരി വെളിച്ചത്തിൽ ഞാൻ അയാളുടെ മുഖം കണ്ടത്.. ആ നിമിഷം എന്റെ എതിർപ്പുകൾ എല്ലാം ഇല്ലാതെയായി... അനുസരണയുള്ള കുട്ടിയെ പോലെ നിന്നു.. അത് കണ്ടിട്ട് അയാളും ആ കൈകൾ പിൻവലിച്ചു...
അറിയാതെ ഞാൻ ആ പേര് വിളിച്ചു ആദി.....
( തുടക്കകാരിയായ എനിക്ക് നിങ്ങൾ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി.. നിങ്ങളുടെ ലൈക്ക് കമന്റ്, ഈ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് പ്രേതീക്ഷിക്കുന്നു... ഗോപിക ഞാൻ വാക്ക് പാലിച്ചു.. നായകനെ കൊണ്ട് വരാന്ന് പറഞ്ഞു കൊണ്ട് വന്നേ... അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം പോരട്ടെ... കൊലവിളികൾ ഉണ്ടാകും എന്ന് ഞാൻ പ്രേതീക്ഷിക്കുന്നു.. ഇന്നലെ കല്ല് എറിയാൻ റെഡി ആയി നിന്നവർ ഇന്ന് എന്താകുമോ ആവോ?? എന്ത് വന്നാലും കട്ടക്ക് കൂടെ ഉണ്ടാകുമല്ലോ... )
തുടരും.....
രചന : ശിൽപ ലിന്റോ