ആക്‌സിഡന്റൽ couple 33

Valappottukal
ആക്‌സിഡന്റൽ couple 33

ഇന്ന് ഞാൻ  കിടക്കുന്നത് എന്റെ സ്വന്തം നാട്ടിൽ... 

എന്റെ സ്വന്തം വീട്ടിൽ...

എന്റെ സ്വന്തം ബെഡിൽ..... 

ഹോ ഇതിന്റെ സുഖം അത്‌ വേറെ ഒന്നിനും കിട്ടില്ല സാറേ......

ഇതൊക്കെ കിട്ടിയാൽ ചുറ്റും ഉള്ളത് ഒന്നും കാണാതെ ഞാൻ കിടന്നു ഉറങ്ങും.....

ബട്ട്‌....

  i misss കോഴിക്കോട്....

മ്മടെ  സ്വന്തം ബിരിയാണിടെ  നാട്.... 

അലുവയുടെ നാട്...

കോയിക്കോട് ബീച്.... 

വാസ്‌കോഡ്‌ ഗാമ കപ്പൽ ഇറങ്ങിയ കാപ്പാട് കടാപ്പുറം....

ഫോക്കസ്....

ഹൈ ലൈറ്റ്....

ഐസോരത്തി....

മിൽക്ക് സർവത്....

അതും പാരഗണിന്റെ  ഓപ്പോസിറ് ഉള്ള...  ആ കുഞ്ഞു തട്ടുകടയിൽ നിന്ന്... 

റഹ്മത്തിലെ ബീഫ് ബിരിയാണി ( ബീഫ് നിരോധിച്ച മോദി സർക്കാർ നിക്ക് ഇഷ്ടല്ല )....

ബോംബെ ഹോട്ടലിലെ സ്പെഷ്യൽ പലഹാരങ്ങൾ.... 

ഏതൊക്കെ പറഞ്ഞാലും കോഴിക്കോടെ ഫുഡ്‌ അത്‌ ഇവിടെ കിട്ടില്ല...

മലബാർ കാരുടെ ഫുഡ്‌ അത്‌ ഒന്ന് ഒന്നര സംഭവമാ.....

ഇനി ഇവിടെ പുതിയ സ്ഥലം ഒക്കെ കണ്ടുപിടിക്കണം.......

അല്ലേൽ എന്റെ ചെക്കനേയും കുട്ടി നാടു വിട്ടാലോ..

അല്ലേൽ വേണ്ടാ.... 

ചെലപ്പോ അവനെൻ്റെ പുറം പള്ളിപ്പുറമാക്കും....

ഒറ്റക്ക് നാടുവിട്ടാലോ.... 🤔🤔🤔

നമുക്ക് പുതിയ ട്രെഡ് സെറ്റ് ചെയാം... 

എന്തു പറയുന്നു....

ഹും...

അല്ലേലും ന്യുതന ആശയങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ല....

ബ്ലഡി ഗ്രാമാവാസിസ്.... 

ഞാൻ ഒരു നഗരവാസി ഇതിന്റെ ഇടയിൽ എങ്ങനെ പെട്ടോ...

എന്തോ...

ആവോ...

u thief krish....  u me cheated... i no talk u...

എന്റെ വാ...

എന്റെ ഇംഗ്ലീഷ്... 

എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാൻ പറയും.....

പോയിന്റിൽ നിന്ന് വിട്ടു പോയി.....

അല്ലേലും എല്ലാം കൈവിട്ടു പോയി... 

ഇനി പറഞ്ഞിട്ട് എന്തു കാര്യം......

പോയി കിടന്നു ഉറങ്ങാം അല്ലാതെ ഒന്നും ചെയ്യാൻ പറ്റൂല്ല....

ഇങ്ങനെ ഉറങ്ങി ഉറങ്ങി ഞാൻ ചാവും.....

i another no job...

😁😁😴😴😴😴😴😴😴😴😴😴😴

ഇന്ന് ഒരു പുതിയ ദിവസം പുതിയ തുടക്കവും...

so രാവിലെ തന്നെ കുളിച്ചു ഞാൻ അമ്പലത്തിൽ പോയി.... 

കണ്ണനെ കണ്ണുനിറയെ കണ്ടു പ്രാർത്ഥിച്ചു....

ഞങ്ങൾ തമ്മിൽ പല പ്രശ്നവും കാണും അതിൽ നിങ്ങൾ ആരും ഇടപെടൽ വരണ്ട...

നിങ്ങൾ ആരാ ശശി ആണോന്നോ...

ശശി അല്ല റോക്ക് ശശി 🤣🤣🤣.....

ഇങ്ങനെ പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കുമ്പോൾ അച്ഛമ്മ പിന്നിൽ.....

പിന്നെ അച്ഛമ്മേനോട് ഒരുപാട് സംസാരിച്ചു...  പെണ്ണുകാണാൻ വരുന്നത് ഒക്കെ പറഞ്ഞു...

അപ്പൊ ആ കണ്ണുകളിൽ ഒരു മിഴിനീർതിളക്കം ഉണ്ടായിരുന്നു.... 

സ്വന്തം ചോരയോട് ഒന്നും പറയാൻ പറ്റാത്ത ഒരു  ബുദ്ധിമുട്ട്.... 

വരുത്തി വച്ചതല്ലെ അനുഭവിച്ചോ...

ചെറിയ സോഫ്റ്റ്‌ കോർണർ എനിക്ക് തോന്നി... 

but അരി വെന്തതിനു ശേഷം  കലം ഉടക്കാൻ പാടില്ലാലോ....

  so ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു......

ഇനി ഇവിടെ നിന്നാൽ ശരി ആക്കില്ല എന്നു മനസിലാക്കിയ ഞാൻ വേഗം സ്ഥലം വിട്ടു...

പുറത്ത് ഇറങ്ങിയപ്പോൾ അവിടെ അതാ അമ്മമ്മ... 

അച്ഛമ്മേനോട് പറഞ്ഞ കാര്യങ്ങൾ തന്നെ അമ്മാമ്മേനോടും പറഞ്ഞു വേഗം വീട്ടിലേക്ക് പോന്നു....

സമാധാനമായി ഗോപിയേട്ടാ.... സമാധാനമായി....

എന്തായാലും രണ്ടു വീട്ടുകാരും കാര്യങ്ങൾ ഒക്കെ അറിഞ്ഞു....

++++++++++++++++++++++++++

ഇന്നാണ് എന്റെ ഒഫീഷ്യൽ പെണ്ണുകാണൽ... ചടങ്ങുകൾ ഒന്നും തെറ്റിക്കണ്ടാ എന്ന് തീരുമാനമായി.....

ഇന്നാണ് എനിക്ക് ഒരു കാര്യം മനസിലായത്...  സപ്പോസ് ഞാൻ ആരെയും പ്രേമിച്ചില്ല എങ്കിൽ... 

ഇവനെ തന്നെ ഞാൻ കെട്ടേണ്ടിവന്നേനെ...

ഇതാണ് എന്റെ തലവര ഇത് ഒരിക്കലും എന്റെ തലയിൽ നിന്ന് മായിച്ചു കളയാൻ പറ്റില്ല...

ജോഡിയാ ഭഗവാൻ ഉപ്പർസേ ബനാക്കാർ നീച്ചേ ബെച്ചതേനാ... യഹി ഹേ മേരെ വോ ജോഡി ജിസ്‌കെ സാത് മുഞ്ചേ സാത് സിന്ദഗി ജീനാ ഹേ....

(  സ്വർഗ്ഗത്തിൽ വച്ച് ദൈവം ജോഡികൾ ഉണ്ടാക്കിയതാണ് ഭൂമിയിലേക്ക് അയക്കുന്നത്.. ഇതാണ് എന്റെ ആ ജോഡി... ആരുടെ കൂടെയാണോ  ഇനിയുള്ള ഏഴ് ജന്മങ്ങൾ എനിക്ക് ജീവിക്കേണ്ടത് അവൻ)

ഇനിയൊരിക്കൽ ടിപിക്കൽ  ക്ലീഷേ പെണ്ണുകാണാൻ ആണ് നിങ്ങൾ കാണാൻ പോകുന്നത്...

ബട്ട് ഇതിലെ യൂണിക്ക്നെസ് എന്താണെന്ന് ചോദിച്ചാൽ....

ഇവിടെ പെണ്ണ് കാണാൻ പോകുന്നത് മൂന്ന് മാസം മുന്നേ കല്യാണം കഴിഞ്ഞവരുടെത്  ആണ്....

എന്നാലും ഒന്നും കൊറച്ചില്ല....

പപ്പയുടെയോ മമ്മയുടെയോ പെണ്ണുങ്ങളെ നടന്നില്ല...

എന്നാൽ പിന്നെ എല്ലാം കാര്യമായിട്ട് നടത്തിക്കളയാം എന്ന് വിചാരിച്ചു അവര്...

അങ്ങനെ പെണ്ണുകാണൽ സമയം ഇവിടെ എത്തി.....

അതാ അങ്ങോട്ടു നോക്കൂ ചെക്കനും അവന്റെ വീട്ടുകാരും മാധവം  എന്ന ഞങ്ങളുടെ വീട്ടുമുറ്റത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു....

അതാ കാറിൽ നിന്ന് ചെക്കന്റെ കാർണവരായ അച്ചാച്ചനും അമ്മമ്മയും ഇറങ്ങി....

പിന്നാലെ അച്ഛനുമമ്മയും ഇറങ്ങി...

അതിനുപിന്നാലെ അടുത്ത കാറിൽനിന്ന് ചെറിയച്ഛനും ചെറിയമ്മയും  ഇറങ്ങി...

പിന്നെ അമ്മായിയും അമ്മാവനും... 

അടുത്ത കാറിന്റെ  ഡ്രൈവിംഗ് സീറ്റിൽ നിന്ന് ചെക്കന്റെ  അങ്ങള  ഇറങ്ങി...

തൊട്ടുപിന്നാലെ പിറകിൽനിന്ന് ചെക്കന്റെ  പെങ്ങൾ മാര്  ഇറങ്ങി....

ഇപ്പോഴും നമ്മൾ കഥാനായകന്റെ ഗ്രാൻഡ് എൻട്രിക്ക് വേണ്ടി കാത്തിരിക്കുകയാണ്....

അതാ കോഡ്രൈവർ സീറ്റിൽ നിന്നും ചെക്കൻ പുറത്തേക്കിറങ്ങുന്നു...

എന്നുവിചാരിച്ച നമ്മൾക്ക് തെറ്റിപ്പോയി... കാരണം കോ ഡ്രൈവർ സീറ്റ്  കാലിയായിരുന്നു....

സുഹൃത്തുക്കളെ ബ്രേക്കിംഗ് ന്യൂസ്....

പെണ്ണുകാണൽ ചടങ്ങിന്...

കല്യാണം കഴിഞ്ഞ  പിന്നെ ഒന്നുകൂടെ കെട്ടാൻ വേണ്ടി പെണ്ണുകാണാൻ വരുന്ന കല്യാണച്ചെക്കനെ കാണ്മാനില്ല....

ചെക്കനെ കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലോ... 

ഈ അഡ്രസ്സിലോ  ബന്ധപ്പെടുക...

ചെക്കനെ കണ്ടുപിടിച്ച് തരുന്നവർക്ക് 5 ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നതാണ്....

വേഗമാകട്ടെ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം....

അപ്പോഴാണ് ആ സമയത്ത് അവിടെ ഒരു റോയൽഎൻഫീൽഡിന്റെ  ശബ്ദം കേൾക്കുന്നത്....

ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും അക്ഷമരായി നോക്കി.,..

അതാ അങ്ങോട്ടു നോക്കൂ നമ്മുടെ കഥാനായകൻ ആഗതനായി....

നീല കളറുള്ള  ഫുൾകൈ ഷർട്ട് കൈ മടക്കി വെച്ചു...

അതിനു മാച്ചായ നീല കരയുള്ള മുണ്ടുടുത്ത് മുഖത്ത് റെയ്ബാൻ ഗ്ലാസ് ഫിറ്റ് ചെയ്ത്...

നായകൻ അവന്റെ എൻഫീൽഡിൽ പാഞ്ഞ്  ഇങ്ങോട്ട് വരികയാണ്....

നായകൻ അവന്റെ ബുള്ളറ്റ് കൊണ്ടുവന്ന് വീടിന്റെ മുന്നിൽ നിർത്തി...

സ്ലോമോഷനിൽ അതിൽ നിന്ന് ഇറങ്ങി മന്ദം മന്ദം മന്ദമാരുതന്നെ പോലെ അകത്തേക്ക് വരുന്നു....

പെണ്ണിന്റെ അച്ഛൻ അതാ  എല്ലാവരെയും സ്വീകരിച്ചിരുത്തി....

അപ്പോഴേക്കും ചെക്കന്റെ  അമ്മാവൻ പതിവ് ക്ലീഷേ ഡയലോഗ് ചോദിച്ചു എന്നാൽ ഇനി പെണ്ണിനെ വിളിക്കുകയല്ലേ.....

അങ്ങനെ കയ്യിൽ ചായയുടെ ട്രെയുമായി...

ഞാൻ അവരുടെ അടുത്തേക്ക് നടന്നെത്തി...

നീല കളർ പട്ടുസാരിയുടുത്ത്...

അരയറ്റം വരുന്ന എന്റെ മുടി മടഞ്ഞിട്ട്....

അതിൽ നിറയെ മുല്ലപ്പൂവ് വെച്ച്...

കാതിൽ ജിമിക്കി കമ്മൽ ഇട്ടു..

കഴുത്തിൽ ലക്ഷ്മി മാലയണിഞ്ഞു...

കൈകളിൽ ലക്ഷ്മി വളയിട്ടു...

നമ്രമുഖിയായി...

കാലുകൊണ്ട് ഇന്ത്യയുടെയും ഓസ്ട്രേലിയുടെയും ആഫ്രിക്കയുടെയും  ഒക്കെ മാപ്പ് വരച്ചിട്...

ഞാൻ അവരുടെ അടുത്തേക്ക് നടന്നു എത്തി...

എന്നിട്ട് ടോപ് ടു ബോട്ടം ഓർഡറിൽ അക്കോർഡിങ് ദി വയസ് ഞാൻ   എല്ലാവർക്കും ചായ കൊടുത്തു....

ബട്ട്‌ കല്യാണ ചെക്കനെ ഒഴിവാക്കി....

"കുട്ടി ഇനി ചെക്കന് ചായ കൊടുക്കുക...."

അത് കേട്ടപ്പോൾ ഞാൻ പതിയെ കുനിഞ്ഞ് ചെക്കനെ മുഖത്ത് പോലും നോക്കാതെ അവന് ചായ കൊടുത്ത് തിരിച്ച് അമ്മയുടെ ബാക്കിൽ വന്നു നിന്നു....

" കുട്ടി ചെക്കന്റെ  മുഖത്തേക്ക് നന്നായി നോക്കിക്കോളൂ ഇനി കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത്...."

എല്ലാരും കൂടി ഇതിനിടയിൽ ഞങ്ങളെ ട്രോളി കൊല്ലുന്നുണ്ട്...

അതിനൊന്നും ഞാൻ ചെവികൊടുത്തില്ല....

പിന്നെ  ചെക്കനെ നോക്കാൻ ചെക്കന്റെ അമ്മ തന്നെ പറഞ്ഞപ്പോൾ...

ഞാൻ ഒരു വട്ടം മുഖമുയർത്തി നോക്കി...

അപ്പം തന്നെ എന്റെ മുഖം താഴ്ത്തി...

പയ്യന്നൂർ ക്ലാസിന്റെ  വരാന്തയിലൂടെ പോകുന്ന കാറ്റ് ഒരു നിമിഷം ഇതിലൂടെ പറന്നു എന്ന് വരെ എനിക്ക് തോന്നിപ്പോയി....

അതെന്നെ പിന്നെ ചുറ്റുമുള്ളതൊന്നും കണ്ടില്ല...

ഇനി ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാം എന്നു പറഞ്ഞപ്പോൾ...

ഞാൻ പതിയെ എന്റെ റൂമിലേക്ക് വന്നിട്ട് ജനൽ കമ്പികൾ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു....

ആരോ എന്റെ പുറകിൽ വന്നതായി എനിക്ക് തോന്നി....

ആ സമയത്ത് എന്റെ ഹൃദയമിടിപ്പുകൾ ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു......

" എന്താ കുട്ടിയുടെ പേര്"

" എന്റെ പേര് ലക്ഷ്മി ഇഷ്ടമുള്ളവർ എന്നെ ലച്ചുന്ന് വിളിക്കും"

" അപ്പം എനിക്കും ലച്ചുവിനെ ലച്ചു എന്ന് വിളിക്കാല്ലോ... "

ഞാൻ പകുതി പുറത്തേക്കും പകുതി  അകത്തേക്കും വരുന്ന മോഡലിൽ നിന്ന് താഴോട്ട് നോക്കി ഒന്നു ചിരിച്ചു....

" തനിക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ..."

" എന്താ ചേട്ടന്റെ പേര്..."

" എന്റെ പേര് ആകാശ് ഇഷ്ടമുള്ളവറെന്നെ  ആദി എന്ന് വിളിക്കും.... താനും ആദി എന്നു വിളിച്ചോളൂ..."

" പ്രായത്തിനുമൂത്ത ഒരാളെ ഞാൻ എങ്ങനെയാ പേര് വിളിക്കുക... ഞാൻ ആദിയെട്ടാ എന്ന് വിളിച്ചാൽ മതിയോ... "

ആ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു...

" എന്റെ പൊന്നു വാവേ... നീ ഇങ്ങനെ ഒന്നും വിളിക്കരുത്... ഇങ്ങനെ ഞാൻ വിളിച്ചാൽ ഞാൻ കഷ്ടപ്പെട്ട് പിടിച്ചുവെച്ച ബിൽഡപ്പ് എല്ലാം കാറ്റിൽ പറന്നു പോക്കും.... പിന്നെ  ഞാൻ നിന്നെ വല്ലതും അറിയാതെ ചെയ്തു പോക്കും.  "

"ആണോ ആദിയേട്ടാ..... "

  അവന്റെ ഷോൾഡറിൽ കൈവെച്ചു കൊണ്ട് കണ്ണിൽ കണ്ണിട്ട്  ഞാൻ അവനെ നോക്കി ചോദിച്ചു.....

" നിങ്ങൾ ഇവിടെ പെണ്ണുകാണാൻ വന്നത് അല്ലാതെ ഫസ്റ്റ് നൈറ്റ്‌  കളിക്കാനല്ല...."

വരുൺ പെട്ടെന്ന് വന്ന് അങ്ങനെ ചോദിച്ചപ്പോൾ... ഞങ്ങൾ രണ്ടുപേരും ഞെട്ടി രണ്ട് സൈഡിലേക്ക് മാറി....

വരുൺ  ഒന്ന് ആക്കി ചിരിച്ചുകൊണ്ട് ആദിയെയും  കൂട്ടി പുറത്തേക്ക് പോയി...

പിന്നെ കുറച്ചു കഴിഞ്ഞിട്ട് കല്യാണത്തിന് കാര്യങ്ങളെല്ലാം ഡിസ്‌കസ്  ചെയ്തിട്ട് അവര് പോയി....

*********************************

പിന്നെ അങ്ങോട്ട് ഒരു ഓട്ടപ്രദക്ഷിണം ആയിരുന്നു....

ഞങ്ങടെ കല്യാണത്തിന് ഒരാഴ്ച മുന്നേ ഹോസ്പിറ്റലിന്റെ  ഇനാഗുറേഷൻ ആണ്....

അതിന്റെ തിരക്കും കല്യാണത്തിന്റെ  തിരക്കും.....

ഒന്ന് നിന്നുതിരിയാൻ പോലും സമയം കിട്ടിയില്ല....

രണ്ടു വീട്ടുകാരും ഞങ്ങളിങ്ങനെ ചൂണ്ടയിൽ മണ്ണിരന്നെ കൊളുത്തി ഇട്ടുകൊടുക്കും....

പക്ഷേ മണ്ണിര പ്ലാസ്റ്റികിന്റെതാണ് എന്നു മാത്രം...

എന്താണ് കവി ഉദ്ദേശിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു...

മറ്റന്നാൾ ഹോസ്പിറ്റൽ ഇനാഗുറേഷൻ ആണ്...

പപ്പാ രണ്ടുകൊല്ലം കഴിഞ്ഞിട്ട് നടക്കണമെന്ന്  വിചാരിച്ച പ്രൊജക്റ്റ്...

പെട്ടെന്ന് ആക്കിയത് കൊണ്ട്....

തിരക്കിട്ടിടാണ് ഈ മൂന്നുമാസത്തിനുള്ളിൽ പണിയെല്ലാം കഴിച്ചത്....

അതുകൊണ്ട് വീട്ടുകാർക്ക് കൊടുക്കാൻ അധികം ടൈം ഇല്ല....

അത് അവരെ നന്നായി എഫക്ട് ചെയ്തിട്ടുണ്ട്...

എല്ലാവരും വെള്ളത്തിന്റെ പുറത്തിട്ട മീനിനെ പോലെ തുള്ളിത്തുള്ളി കളിക്കുകയാണ്....

ഈ ചുരുങ്ങിയ സമയത്തിനുളിൽ തന്നെ പപ്പയും അമ്മയും തിരിച്ചുവന്നത്...

നാട്ടിലെ എല്ലാ ചായക്കടയിൽ ഗോസിപ്പ് ആയി മാറിയിട്ടുണ്ട്....

എന്റെയും ആദിയുടെയും കല്യാണം ഉറപ്പിച്ചത്....

വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും ഒരു ഷോക്ക് ആണ്....

ബട്ട് ഇതൊന്നും എൻജോയ് ചെയ്യാനുള്ള ടൈം എനിക്കും  കിട്ടുന്നില്ല....

i am a super busy baby right now....

ഇന്ന് അപ്പു ഇവിടെയെത്തി.... 

കൂടെ തന്നെ നമ്മുടെ സേതുട്ടിയും സതീഷ് അങ്കിളുമുണ്ട്....

അതു കൂടാതെ അതുലേട്ടനും  വന്നിട്ടുണ്ട്....

നിങ്ങളറിഞ്ഞോ അവരുടെ കല്യാണം നടത്താൻ വീട്ടുകാർ അപ്രൂവൽ കൊടുത്തു....

എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്ന ഈ സമയത്ത് അവർക്ക് പുര  നിറഞ്ഞു നിൽക്കാൻ പറ്റുന്നില്ലത്രേ...

ബെസ്റ്റ് ഫ്രണ്ടിന്റെ  കല്യാണം ആയില്ലേ ആയില്ലേ എന്ന് ചോദിച്ചു....

നാട്ടുകാര്  വെറുതെ വിടുന്നില്ലത്രെ....

എന്റെ കല്യാണം കഴിഞ്ഞിട്ട് അടുത്ത ആഴ്ച അവരുടെ എൻഗേജ്മെന്റ്....

തുടരും...

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: Vandana Krishna

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top