അവളിൽ ഉണർന്ന നാണത്തിന്റെ ലാഞ്ചന അവനെ സന്തോഷത്തിന്റെ അനന്തമായ ഒരവസ്ഥയിൽ എത്തിച്ചിരുന്നു....

Valappottukal


രചന: varsha joseph

വാവ കോളിംഗ്......

Ah Hello എന്താ വാവേ....

ഡാ ഇച്ഛായാ വേഗം വാ .....

ഓഫീസിലാടീ പെണ്ണെ.....കഴിഞ്ഞിട്ട് വേഗം വരാം...

വേം വരണേ....
പിന്നെ വരുമ്പോഴേ ഇച്ചിരി പച്ച മാങ്ങ കൂടി വാങ്ങിച്ചേക്ക്‌ .....

പച്ച മാങ്ങയോ,????

എന്തെ കേട്ടിട്ടില്ലേ....
കിന്നരിച്ചിരിക്കാതെ വേഗം വാ ഇച്ചായ...
പറഞ്ഞത് മറക്കണ്ടാട്ടോ...

പെണ്ണ് നാണം കലർത്തി അങ്ങനെ പറഞ്ഞപ്പോ ഉള്ളിലുണർന്ന സംശയങ്ങളെ ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു  ജീവൻ .
ഹാഫ് ഡേ ലീവും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ഓടുകയായിരുന്നു.
പോകുന്ന വഴിയിൽ അവൾക്കിഷ്ടപെട്ട ഉപ്പിലിട്ടതും  പച്ച മാങ്ങയും മസാലദോശയും ഒക്കെ വാങ്ങി കൂട്ടുമ്പോ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവന്.

വീട്ടിൽ ചെന്നപ്പോ പതിവിനു വിപരീതമായി ഇമ സാരിയായിരുന്നു ഉടുത്ത്...വാതിൽ തുറന്ന ഉടനെ അവൻ അവളെ മുറുകെ കെട്ടിപിടിച്ചു ....

അയ്യേ മനുഷ്യാ വിട് ...
നാട്ടുകാരോക്കെ കാണും...വട്ടായോ ഇച്ഛായാ....

പിന്നെ നാട്ടുകാരുടെ ഭാര്യയെ അല്ലല്ലോ എന്റെ വാവയെ അല്ലേ ഞാൻ കെട്ടിപിടിചെ...

ഹുംം....

അല്ല കയ്യില് കൊറേ ഉണ്ടല്ലോ...
ഇതൊക്കെ എന്താ....

നീ തുറന്നു നോക്ക് ....

പൊതികളെല്ലാം അഴിച്ചു നോക്കി വിടർന്ന കണ്ണുകളോടെ ഇമ അവനെ നോക്കി....

നിനക്കാ കഴിക്കെടി പെണ്ണെ......

ഇന്ന് എന്താ പ്രത്യേകത . ഇച്ഛായ....

എന്റെ മോള് എന്തിനാ പച്ചമാങ്ങ വാങ്ങാൻ പറഞ്ഞേ....
അവൻ അവളുടെ കാതോരം ചുണ്ടു ചേർത്ത് പറഞ്ഞു...

ദെ മനുഷ്യാ കുത്തുന്നു....

അതൊക്കെ പിന്നെ പറയാം ആദ്യം മോള് പറ....
ഇച്ചായൻ കേൾക്കട്ടെ....

അത്.......അത്...

അവളിൽ ഉണർന്ന നാണത്തിന്റെ ലാഞ്ചന അവനെ സന്തോഷത്തിന്റെ അനന്തമായ ഒരവസ്ഥയിൽ എത്തിച്ചിരുന്നു ....

പെട്ടെന്നായിരുന്നു ഇടിത്തീ പോലെ അവള് അത് പറഞ്ഞത്.....

അത്...ഞാൻ മാങ്ങാ ചമ്മന്തി ഉണ്ടാക്കാൻ പഠിച്ചല്ലോ... സുമതിയെച്ചി പഠിപ്പിച്ചതാ.....

 അവള് ഇത്രയും പറഞ്ഞപ്പോ തൃപ്തിയായി....
സത്യത്തിൽ എനിക്ക് എന്തിന്റെ കെടായിരുന്നു.....

ഉച്ചയ്ക്ക് ലീവ്....... പച്ചമാങ്ങ......ഉപ്പിലിട്ടത്......മസാലദോശ......മാങ്ങാത്തൊലി.....

എന്തൊന്നടെയ് ഇത് എന്ന ഭാവത്തോടെ അവൻ അവളെ തന്നെ നോക്കി  .....
ഭവതി അവിടെ ഉപ്പിലിട്ടത് തിന്നുന്ന ഒടുക്കത്തെ പണിയിലാണ്.....കൊച്ചിന്റെ തൊട്ടിലിന് ഓർഡർ കൊടുകാഞ്ഞത് നന്നായി.....

ഇച്ചായ നിനക്ക് വേണോ.....

ഗർഭം ഉണ്ടാകുന്നതിന് മുന്നേ അലസിപോയ നിർവൃതിയിൽ അവൻ വാ അവൾക്ക് നേരെ നീട്ടി......

അയ്യെട മനമെ....ഇതൊക്കെ എനിക്ക് വാങ്ങിയതല്ലെ.ഞാൻ തരൂല്ല.....

പെണ്ണ് അവിടെ നിന്ന് കൊഞ്ഞനം കാട്ടി പറഞ്ഞു.... ഗർഭമൊ പോയി,പോരാത്തതിന് അവളുടെ ഒടുക്കത്തെ കൊതിപ്പിക്കലും....

നല്ല വാവ അല്ലേ ഒരെണ്ണം താടി....

പറ്റൂല്ല.....എന്നും പറഞ്ഞു പെണ്ണ് നടന്നു തിന്നലായിരുന്ന്.....

Ahh haa എന്താ രസം...

ഇനി നോക്കിയിട്ട് കാര്യൂല്ല.....മോനേ ജീവാ അറ്റാക്ക് ....ലീവോ പോയി,മനുഷ്യനെ ആവശ്യം ഇല്ലാതെ കൊതിപ്പിച്ചിട്ട്‌....നിനക്ക് ഞാൻ വെച്ചിട്ടുണ്ടടീ ഈർക്കിൽ ചമ്മന്തി.......
പ്രായം 21 കഴിഞ്ഞെങ്കിലും അവളുടെ കുട്ടിക്കളി മാറിയിട്ടില്ല....ഒരു കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ച് അവൻ അവൾക്ക് പിന്നാലെ ഓടി ........

ഇച്ചായ please ഓടിക്കല്ലെ......

എന്നാ വാവ നിക്ക്...

പകരം അവളുടെ ചുണ്ടുകൾ ഗോഷ്ഠി കാട്ടി ...

ഇമയുടെ കൈകളിൽ നിന്നും ആ പൊതി പിടിച്ചു വാങ്ങാൻ അവന് അതികസമയം ആവശ്യമില്ലായിരുന്നു....

ഇച്ചായ നല്ല കൊച്ചല്ലേ ഇങ്ങു താ....

ചുണ്ടു ചുളുക്കി ഏറ്റം നിഷ്കളങ്കതയോടെ അവൾ പറഞ്ഞു..

അയ്യെന്‍റെ പെണ്ണെ....ഇപ്പോ നോക്കിയേ എന്തൊരു പാവം.

ഞാൻ പാവൊല്ലെ....

പിന്നെ നീ എന്റെ ചുന്ദരി മോളല്ലേടി വാവേ എന്ന് പറഞ്ഞു അവളെ ഇക്കിളി കൂട്ടുംബോ വല്ലാത്തൊരു അനുഭൂതി ആയിരുന്നു...
ചിരി അടക്കി നിർത്താൻ പാടുപെട്ടു എന്റെ നെഞ്ചോടു വന്നവൾ ചേർന്നപ്പോ പെണ്ണിനോടുള്ള ഇഷ്ടം കൂടിയത് പോലെ.

ഇഷ്ടായിരുന്നു പണ്ടുതോട്ടെ.....അവളുടെ വീട്ടിൽ ചെന്ന് ചോദിച്ചപ്പോ ആട്ടി ഇറക്കിയതാണ്.നിനക്ക് ഞാൻ ചേരില്ലെന്ന് നൂറാവർത്തി പറഞ്ഞിട്ടും ഇച്ചായാൻ ഇല്ലാതെ ജീവിക്കില്ലെന്ന് പറഞ്ഞു അന്നും ഇന്നും എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നവൾ. സ്വന്തമോ ബന്ധമോ ആരും ഇല്ലാത്ത എനിക്ക് ആകെ ഉള്ള അവകാശി. ഭാര്യ അമ്മ അനിയത്തി കാമുകി എല്ലാ പട്ടവും ഒരുപോലെ അണിയുന്ന എന്റെ  പെണ്ണ്.എല്ലാവരുടെയും ദേഷ്യം സമ്പാദിച്ചു എന്റെ കൈപിടിച്ച് കയറിയ എന്റെ ഇമ.

പെണ്ണോരു അൽഭുതം ആയി മാറിയത് ഇവളെ കണ്ടപ്പോ മുതലായിരുന്നു.
ഇപ്പോ ഇവിടെ എന്റെ നെഞ്ചിലെ ചൂടേറ്റ് കിടക്കുന്ന ഭാര്യ.

നേരെ അവളെയും പൊക്കിയെടുത്ത് റൂമിൽ ചെന്ന് കട്ടിലിൽ അവളെ കിടത്തി മാറാനോരുങ്ങി എങ്കിലും എന്നെ നോക്കി സൈറ്റ് അടിച്ചു കാണിക്കുവാണ് പെണ്ണ്.

കട്ടിലിന്റെ ഓരം ചേർന്ന് ജീവൻ അവൾക്കരികിലായി  ഇരുന്നു.

ഇച്ചായ ....

ഉം.....എന്താ വാവേ. ..

അതേയ്....
എനിക്കില്ലെ.....

എന്നാടീ.....

അതേയ് നിനക്ക് എന്റെ കാര്യത്തിൽ വല്ല ഉത്തരവാദിത്തവും ഉണ്ടോ പേരട്ട ഇച്ചായാ.....
വന്നെക്കുന്നു.........

പെട്ടെന്നാണ് പെണ്ണ് ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്ക് മാറിയത്...

കണ്ടോ മോളെ.....നിൻറെ അച്ഛന് നിന്നെ ഇങ്ങോട്ട് കൊണ്ടുവരണം എന്നൊരു ആഗ്രഹം ഇല്ല.
എനിക്ക് ഇങ്ങനെ വയറ്റില് ചുമ്മാ നോക്കി പറയാനേ യോഗുള്ളു....

ഇത്ര പറഞ്ഞു ഗൗരവഭാവത്തിൽ ഇടയ്ക്കിടയ്ക്ക് കള്ള നോട്ടം നോക്കുന്ന അവളെ കണ്ട് സത്യത്തിൽ പൊട്ടിച്ചിരിച്ചു പോയി....ഇൗ പെണ്ണിന്റെ ഒരു കാര്യം....
എന്റെ ചിരി കണ്ടിട്ടോ എന്തോ അവള് എനിക്കിട്ട്‌ അടാറു കടിയായിരുന്ന്...
പിന്നെ അവിടെ കുരുക്ഷേത്ര യുദ്ധം തന്നെ നടന്നു.....

.........................................
3 മാസങ്ങൾക്ക് ശേഷം.......

ഇന്നാ വാവേ ദെ മാങ്ങാ.....

എനിക്ക് ഒന്നും വേണ്ട...

അതെന്താ ഇൗ സമയത്ത് മാങ്ങ കഴിക്കനോക്കെ തോന്നും എന്ന് കേട്ടിട്ടുണ്ടല്ലോ.....

എന്റെ മോളെ നീ കേൾക്കുന്നുണ്ടോ നിൻെറ ഇൗ അച്ഛൻ ഒന്നു മാങ്ങ കൊണ്ടുവന്ന തിന്റെ ഫലമാ അമ്മ ഇൗ കാണുന്ന കോലത്തിലായത്.......

(ഇപ്പോ ഏകതേശം മനസ്സിലായി കാണുമല്ലോ അന്നത്തെ കുരുക്ഷേത്രയുദ്ധത്തിന്റെ ഫലം.... .
ഇപ്പോ എന്റെ വാവ 3 മാസം അടുത്ത് ഞങ്ങളുടെ മോളേം ഉള്ളിൽ വേച്ചൊണ്ടാ നടപ്പ്....)

ടീ വാവേ മോൾടെ മുന്നിൽ നാറ്റിക്കല്ലേടീ,
അങ്ങനെ ഒന്നൂല്ല വാവേ  മോൾടെ അമ്മ കള്ളം പറഞ്ഞത്താട്ടോ..    മോള് വന്നിട്ട് വേണം അച്ചയ്ക്ക്‌ ഇൗ അമ്മെനെ ഒരു പാഠം പഠിപ്പിക്കാൻ .......
എന്നും പറഞ്ഞു ജീവൻ ഇമയുടെ വയറിൽ ചുണ്ടു ചേർത്തു.......

ഇനി അവർ ജീവിക്കട്ടെ.....നാണൂല്ലെ പിള്ളേരെ ഒളിഞ്ഞു നോക്കാൻ.....go to your classess..... 🙈🙉🙊


രചന: varsha joseph


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top