മൊഹബത് ♥️ 15

Valappottukal
മൊഹബത് ♥️ 15

"നവചമ്പക പുഷ്പാഭാ നാസാദണ്ഡ വിരാജിത
താരാകാന്തി തിരസ്കാരി നാസാഭരണ ഭാസുരാ" ഷാനു ശിവയുടെ മൂക്കിന് തുമ്പിൽ തൊട്ടു.... ശിവ ഒന്നും മനസ്സിലാവാതെ ഷാനുവിനെ നോക്കി...

"നീ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ ഷാനു.... "

"ഇതൊന്നും അറിയില്ലേ എന്റെ പെണ്ണിന്....  ഒരു ലളിതാസഹസ്രനാമമാണ് ഞാൻ ഇപ്പൊ ചൊല്ലിയത്..  " ഷാനു ശിവയുടെ മടിയിൽ നിന്ന് എഴുനേറ്റ് അവൾക്ക് അഭിമുഖമായിരുന്നിട്ട് തുടന്നു
"എന്ന് വെച്ചാൽ  ഇപ്പോൾ വിരിഞ്ഞ ചെമ്പകപ്പൂവ് പോലെയുള്ള മൂക്കുള്ളവളും അതിൽ നക്ഷത്രത്തിളക്കമുള്ള മൂക്കുത്തിയണിഞ്ഞ് പ്രകാശം ചൊരിയുന്നവളുമാണ് ദേവി.  നിത്യകന്യകയായ കന്യാകുമാരിയിലെ ദേവീവിഗ്രഹത്തെ സ്തുതിക്കാൻ ഈ  ലളിതാസഹസ്രനാമം... " ശിവ ഷാനുവിന്റെ മുഖത്തേക്ക് താന്നെ നോക്കിയിരുന്നു....
"പെണ്ണിന് മൂക്കുത്തി എന്നും ഒരു അഴകാണ്...... പ്രതേകിച്ചു നിനക്ക്....  പിന്നെ ഈ കണ്ണിൽ എപ്പോഴും കണ്മഷി ഉണ്ടായിരിക്കണം.... " ഷാനു അവളുടെ മുഖം അവന്റെ കൈയിലേക്ക് എടുത്തു...  രണ്ട് കവിളിലും മാറിമാറി ചുംബിച്ചു...... ശിവ കണ്ണുകൾ ഇറുക്കി അടച്ചു.....  ഷാനു പതിയെ അവളുടെ ഇടത് ചെവിയ്ക്ക് പിറകിലുള്ള കാക്കപുള്ളിയിലേക്ക് അവന്റെ ചുണ്ടിലേക്ക് ചേർത്തു...  ശിവ ഒരു പിടച്ചിലോടെ അവനിൽ  നിന്ന് അകന്ന് മാറി...
ഷാനു മീശ പീരിച്ചിച്ചിട്ട് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു.... ശിവ നാണത്തോടെ മിഴികൾ താഴ്ത്തി....  കുറേ നേരം അവർ ഒന്നും മിണ്ടിയില്ല..  ശിവ ഷാനുവിനെ തന്നെ നോക്കിയിരുന്നു..

"നമ്മുക്ക് പോയല്ലോ......  "അവനെ തന്നെ നോക്കി ഇരിക്കുന്ന ശിവയെ നോക്കി ചോദിച്ചു

"മ്മ്..... "

"ഇന്ന് എന്തായാലും എന്റെ പെണ്ണിനെ  ഞാൻ വേദനിപ്പിക്കുന്നില്ല....  നാളെ മൂക്കുത്തിയിടാൻ തയാറായിട്ട് വന്നാൽ മതി....

ശിവ ഷാനുവിന്റെ കൈയിൽ കോർത്ത്‌ പിടിച്ചു കുന്നിറങ്ങി.... വീടിന്റെ അടുത്ത് എത്തനായതും വേണി അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.... ബൈക്കിൽ നിന്ന് ഇറങ്ങിയതിന് ശേഷം അവൾ ഷാനുവിനെ ഒന്ന് നോക്കി...  കണ്ണുകളിലൂടെ അവർ പരസ്പരം യാത്ര പറഞ്ഞു.... അവൻ പോകുന്നതും നോക്കി അവൾ നിന്നു...

"അതെ ഈ ഉള്ളവൾ ഭാവതിയെ കുറേ നേരമായിട്ട് നോക്കി നിൽകുവായിരുന്നു.....  വന്നു ഈ ബാഗ് ഒന്ന് വാങ്ങിയാൽ എനിക്ക് പോകാമായിരുന്നു... " വേണി പറഞ്ഞത് കേട്ടാണ് ശിവ അവളെ നോക്കിയത്... 

"അല്ല നാം  എന്താ ഈ കാണുന്നേ
വീരശൂര പരാക്രമിയായ ശിവ ഭദ്ര യുടെ മുഖത്ത് നാണമോ...... " വേണി ശിവയുടെ താടി പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു..  ശിവ വേണിയുടെ കൈയിൽ നിന്ന് അവളുടെ ബാഗ് വാങ്ങി അവൾക്ക് മുന്നിലായി നടന്നു...

"ഹാ നിൽക്ക് ശിവ.....  ഇതിനാണോ ഞാൻ ഇത്രേയും നേരം ഇവിടെ നിന്നെയും നോക്കി നിന്നത്... " വേണി ഓടിച്ചെന്നു അവളുടെ കൈ പിടിച്ചു.....  ശിവ അവളോട് ഒന്നും സംസാരിക്കാതെ വയൽ വരമ്പിലൂടെ നടന്നു...

"ശിവ ഭാഗ്യവതിയാണ്......... " വേണി അവളെ പിടിച്ചു നിർത്തിയിട്ട് ചോദിച്ചു. ശിവ വേണിയെ നോക്കി..

"നിന്റെ സ്നേഹം നിനക്ക് തിരിച്ചു കിട്ടിയില്ലേ......  ഷാനവാസും ശിവഭദ്രയുമാണ് ഒന്നിക്കേണ്ടത്....  നിങ്ങൾക്കിടയിൽ ആരുടെയും കരിനിഴൽ വീഴാതിരിക്കട്ടെ..... "

"നീ എന്തോന്നാ പെണ്ണേ ഈ പറയുന്നേ.....  നീയും ഭാഗ്യവതിയല്ലേ.....  നിന്റെ മനസ്സിലുള്ളത് നീ എന്നോട് പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു...  ഞാൻ നിന്റെ ബെസ്റ്റി അല്ലെ....  എന്തായാലും അജുവേട്ടന്റെ മനസ്സിൽ നീ തന്നെ ആണല്ലോ.... "
വേണിയുടെ കണ്ണ് കോണിൽ ചെറിയൊരു നനവ് ഉണ്ടായി....

"ശിവ....  ഷാനുവിനോട് സൂക്ഷിക്കാൻ പറയണം......  അന്ന് ഉണ്ടായത് പ്ലാൻ ചെയ്തത് തന്നെയാണ്....  അതിനിടയിൽ നീ പെട്ട് പോയി എന്നേ ഉള്ളു.....  " വേണി ആശങ്കയോടെ ശിവയെ നോക്കി....

"നിനക്ക് എന്താടി പറ്റിയെ.....  എന്തായാലും നീ വാ....  നമ്മുക്ക് പോകാം...  ഇനിയും വൈകിയാൽ നിർമല മേഡം വെച്ചേക്കില്ല.... "

ശിവ വേണിയുടെ കൈ പിടിച്ചു വരമ്പിലൂടെ നടന്നു.....  വേണിയുടെ മനസ്സിൽ പല കാഴ്ചകളും മിനി മഞ്ഞു...  അവളുടെ മനസ്സ്
പലതരത്തിലുള്ള ആശങ്ക ഉണ്ടായി.

നിർമല ചെടികൾക്ക് വെള്ളം ഒഴിക്കുന്ന തിരക്കിലായിരുന്നു... ശിവ നിർമലയുടെ പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു...

"ഇന്ന് അമ്മടെ ശിവ മോൾ ഭയങ്കര സന്തോഷത്തിലാണല്ലോ......  എന്താണ്.... " നിർമല അവൾക്ക് നേരെ മുഖം തിരിച്ചു ചോദിച്ചു....

"പിന്നെ.....  ഞാൻ എപ്പോഴും സന്തോഷത്തിൽ തന്നെയാണ്... "

"എന്നാലും ഇന്ന് കുറച്ച് അധികം ഇല്ലേ......
മോളുടെ ഒരു ആഗ്രഹം യാഥാർഥ്യമായതല്ലേ.... " നിർമല പറഞ്ഞത് കേട്ട് ശിവ നിർമലയെ സംശയത്തോടെ നോക്കി....

"ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും....  ഷാനു എന്നോട് പറഞ്ഞിരുന്നു.....  ആ സ്ഥലവും കെട്ടിടവും ഞാനും അവനും കൂടി പോയി നോക്കിയാണ് വാങ്ങിയത്....  " ശിവ നിർമലയെ നോക്കി ചിരിച്ചു...

"അമ്മ ഇപ്പോഴാ ശരിക്കും സഖാവ് വീരഭദ്രന്റെ ഭാര്യ ആയത്....  എന്റെ അമ്മ ആയത്.... " ശിവ നിർമലയുടെ കവിൾ പിടിച്ചു വലിച്ചു പറഞ്ഞു...

"മോൾ വാ അമ്മ പായസം എടുത്തു തരാം... അത്താഴത്തിനു അമ്മ സദ്യ ഒരുക്കിയിട്ടുണ്ട്....  "

"എന്നാ ഞാൻ വേഗം പോയി ഫ്രഷായിട്ട് വരാം... "
ശിവ ബാഗുമായി അകത്തേക്ക് ഓടി... 

ശിവ കുളിച്ചു വരുമ്പോഴേക്കും നിർമല അവൾക്കുള്ള പായസം എടുത്തു വെച്ചിരുന്നു..

"അമ്മേ....  ഇന്റർവ്യൂ കഴിഞ്ഞില്ലേ... പുതുതായി ആരാ ജോയിൻ ചെയ്തേ.....  " പായസം കൂടിക്കവേ ശിവ നിർമലയോട് ചോദിച്ചു...

"ഞാൻ പറയാൻ മറന്നു....  നല്ല കുട്ടിയാണ്...  അക്കൗണ്ട്സ് ഒക്കെ ഒരാഴ്ച കൊണ്ട് ശരിയാക്കി....  നിനക്ക് ആളെ അറിയും....  "

"ആര്....  " ശിവ സംശയത്തോടെ നിറമലയെ നോക്കി...

"നമ്മുടെ തെക്കേലെ രാഘവേട്ടന്റെ മൂത്ത മകൻ  അഭിഷേക്.... "

"ആര് അഭിയേട്ടനോ.... "

"അതെ..... "

"അപ്പൊ പുള്ളി രാഷ്ട്രീയം വിട്ടോ.... "

"ഇല്ലെടി  അവൻ ഇതിന്റെ കൂടെ അതും കൊണ്ട് പോകുന്നുണ്ട്... "

"അമ്മ....  എനിക്ക് ഒരു കാര്യം പറയാനുണ്ട്..."

"ഷാനുവിന്റെ കാര്യമാണോ.... " നിർമല അവളോട് ചോദിച്ചു...

"അമ്മയ്ക്ക് എങ്ങനെ മനസിലായി.... "

"ശിവ നിന്റെ പ്രായം കഴിഞ്ഞാണ് ഞാൻ വന്നത്....  പിന്നെ ഇനി മോളുടെ എന്ത് ആഗ്രഹത്തിനും അമ്മ ഉണ്ടാവും....  മോളുടെ അച്ഛന്റെ ആഗ്രഹവും അത് തന്നെ ആയിരുന്നില്ലേ.... "

"അമ്മേ..... " ശിവ വിതുമ്പലോടെ നിർമലയെ കെട്ടിപിടിച്ചു...

"മോളെ അമ്മ ഒരുപാട് വേദനിപ്പിച്ചു....  അമ്മയുടെ പിറന്നാൾ സമ്മാനമാണ് ഈ വാക്ക്... ആര് എതിർത്താലും അമ്മയുടെ കണ്ണടയുന്നതിന് മുന്നേ നിന്നെ ഷാനുവിന്റെ കൈ പിടിച്ചു ഏല്പിക്കും.... "

നിലാവ് നോക്കി ബാൽക്കണിയിൽ ഇരിക്കുവായിരുന്നു ശിവ....  അവളുടെ ഉള്ളിൽ ഷാനു നിറഞ്ഞു നിന്നു.. ശിവ തന്റെ വിരലിൽ ഇട്ട മോതിരത്തിലേക്ക് നോക്കി...
അവളുടെ മുഖം ചുവന്നു തുടുത്തു...

ഇളം കാറ്റ് അവളെ തഴുകി പോയി.....  ഷാനുവും  ഭദ്രേയെ ഓർത്ത് അവന്റെ റൂമിൽ കിടക്കുവായിരുന്നു...  അവൻ ഫോണെടുത്തു അവളെ വിളിച്ചു... ആദ്യത്തെ റിങിൽ തന്നെ ശിവ കോൾ അറ്റൻഡ് ചെയ്തു....

"ഭദ്ര പെണ്ണേ.......  " ഷാനു പ്രണയാർദ്രമായി വിളിച്ചു...

"മ്.... "

"നിന്റെ നാണം ഇതുവരെ മാറിയില്ലേ..... "

"ഷാനു പോ അവിടെന്ന്...... "അവൾ കള്ള പരിഭവത്തോടെ പറഞ്ഞു...

"ഭദ്രേ......  നിനക്ക് എപ്പോഴെങ്കിലും എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ.... "

"ഇല്ല ഷാനു നിന്നെ എന്നോളം അറിഞ്ഞവരായി ആരും തന്നെ ഉണ്ടാവില്ല....  നീ എന്റെ ഉള്ളിലെ ആത്മാവാണ്....  എന്റെ സോൾമേറ്റ്....  "

"ഭദ്രേ  പ്രണയം എന്നാ വികാരം മനസ്സിൽ കിഴടക്കിയ നാൾ മുതൽ ആ പ്രണയത്തിന് ഒരു മുഖം മാത്രേമേ ഉണ്ടായിട്ടുള്ളൂ....  അത് നിന്റെയാണ്....  നിന്നിൽ നിന്ന് അകന്ന് മാറിയതും അത്കൊണ്ട് മാത്രമാണ്.....  നമ്മൾ രണ്ട് മതക്കാർ ആയത് കൊണ്ട് മാത്രം എന്നാൽ..... എനിക്ക് നിന്നിൽ നിന്ന് മോചനമില്ല എന്നു അറിഞ്ഞ നിമിഷം ഒന്നിന് വേണ്ടിയും നിന്നെ ഉപേക്ഷിക്കില്ല എന്ന് തീരുമാനിച്ചതാണ്....  പക്ഷേ എന്റെ പ്രണയത്തെക്കാൾ നിന്റെ അമ്മയുടെ ആശങ്കയ്ക്കും ഭയത്തിനും ഞാൻ വില കൊടുത്ത നിമിഷം നിനക്ക് മുന്നിൽ വെറുപ്പിന്റെ മുഖമൂടി അണിയേണ്ടി വന്നു എനിക്ക്.........  "

"ഷാനു നീ എനിക്ക് മുന്നിൽ നിന്റെ മനസ്സ് എത്ര മറച്ചു പിടിച്ചാലും നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു എന്നോടുള്ള പ്രണയസാഗരം....  നിന്റെ ഹൃദയമിടിപ്പ് പോലും എനിക്ക് വേണ്ടി ഉള്ളതാണെന്ന് ഞാൻ അറിഞ്ഞിരുന്നു.....  നിന്റെ മുറിയിൽ ഞാൻ കണ്ടതാണ് എന്റേതായിട്ടുള്ള പലതും....  നിന്റെ ഡയറിയിൽ നീ എനിക്ക് വേണ്ടി കുറിച്ച വരികൾ.....  നിന്റെ മുറിയിലെ ഓരോ വസ്തുവിനും പറയാൻ ഉണ്ടായിരുന്നത് എന്നോടുള്ള നിന്റെ പ്രണയമായിരുന്നു.....  "

പരസ്പരം സംസാരിച്ചു രണ്ടുപേരും പാതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...

തുടരും...

ഇന്നലെ എല്ലാവർക്കും ഒരു ഡൌട്ട് ഉണ്ടായിരുന്നു...  കോളേജിൽ നിന്ന് ശിവയുടെ വീട്ടിലേക്ക് നടന്നു പോയാൽ മതി...

Please like support

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top