അഞ്ജനമിഴികളിൽ, Part 11

Valappottukal
അഞ്ജനമിഴികളിൽ❣️
ഭാഗം- 11

തന്നോട് ചേർന്ന്  തളർന്നുകിടക്കുന്ന അഞ്ജനയുടെ നെറ്റിയിൽ വീണു കിടന്ന മുടിയിഴകളെ മാറ്റിയൊതൊക്കി കൊണ്ട് അവനൊരു നനുത്ത ചുംബനം അവൾക്ക് നൽകി. അവൾ മിഴികൾ തുറന്ന് അവനെനോക്കി.

"വേദനിപ്പിച്ചോ ഞാൻ?"
അഞ്ജന ഇല്ലെന്ന് തലയാട്ടികൊണ്ട് അവനെ ഇറുകി പുണർന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവളിൽ വീണ്ടും ആഴത്തിൽ പെയ്തിറങ്ങാൻ അർജുന്റെ മനസ്സും ശരീരവും ഒരുപോലെ വെമ്പൽകൊണ്ടു. അങ്ങനെ അവൻ വീണ്ടും അവളിൽ പെയ്തിറങ്ങി.

പിറ്റേന്ന് വൈകുന്നേരമാണ് അവർ അമ്മാവന്റെ വീട്ടിലേക്ക് പോയത്. എത്തിയപ്പോഴേക്കും രാത്രി ആയി കഴിഞ്ഞിരുന്നു. അവിടെ എല്ലാവരോടും അഞ്ജന വളരെ സന്തോഷത്തോടെയാണ് പെരുമാറിയത്. അർജുന്റെ മുത്തശ്ശിക്ക് അവളെ നന്നായി ഇഷ്ടപ്പെട്ടു. അവൾക്കൊരു പച്ചക്കല്ലു വെച്ച ഒരു നെക്‌ളേസ്‌ അവർ കൊടുത്തു. ഇതൊന്നും  സൂര്യക്ക് ഇഷ്ടമായില്ല. പദ്മിനി ആണേൽ സൂരജാണ് അർച്ചനയെ കല്യാണം കഴിക്കുന്നതെന്ന് അവിടെ എല്ലാവരോടും പറഞ്ഞു കഴിഞ്ഞിരുന്നു. അവർ ചെന്നതിന്റെ പിറ്റേന്ന് യദു അർജുനെ വിളിച്ചിട്ട് ഉടനെ കാണണമെന്ന് പറഞ്ഞു. അവൻ അഞ്ചനയോട് പറഞ്ഞിട്ട് അവന്റെ അടുത്തേക്ക് പോയി.

"എന്താടാ അത്യാവശ്യമായിട്ട് ഇവിടെ വരാൻ പറഞ്ഞെ?"

"വെയിറ്റ് പ്ലീസ്... ഞാൻ നിനക്കൊരു ആളെ കാണിച്ചു തരാം"

"ആരെ?"

"ദേ അങ്ങോട്ട്‌ നോക്ക്. ഫാമിലി ടൂർ പോയ കുടുംബജ്യോത്സ്യർ അല്ലേ മുറ്റത്ത് നിൽക്കുന്നേ?  ഞാൻ ഇങ്ങേരുടെ വീടിന്റെ അഡ്രസ്സ് ചോദിച്ചപ്പോൾ നിനക്ക് പറയാൻ വയ്യ. സർ അപ്പോൾ റൊമാന്റിക് മൂഡിൽ ആയിരുന്നല്ലോ. പിന്നെ,  നിനക്ക് ആളെ നേരിൽ കാണിച്ചു തരാമെന്ന് വിചാരിച്ചു. ഇവിടെയാണോ ഇങ്ങേരുടെ വീട്?"

"ങേ?! അപ്പോൾ ഇയാൾ പോയില്ലേ?!"

"അത് എന്നോടാണോ ചോദിക്കുന്നേ?"

"ഇത് ഇങ്ങേരുടെ ഭാര്യ വീടാണെന്ന് തോന്നുന്നു. അമ്മയോട് പറയുന്നത് കേട്ടായിരുന്നു. മെഡിക്കൽ ഷോപ്പിന്റെ തൊട്ടടുത്തുള്ള വീടാണ് എന്നൊക്കെ"

"അല്ലാ... ഇങ്ങേര് ടൂർ പോയെന്ന് ആരാ പറഞ്ഞേ?"

"അത് അമ്മയാ പറഞ്ഞത്. എന്താടാ?"

"നീ വന്നേ... നമുക്ക് ഇങ്ങേരോട് സംസാരിക്കാം..."

അവർ രണ്ടുപേരും ജ്യോത്സ്യന്റെ വീട്ടിലേക്ക് പോയി. അവരെ കണ്ടതും അയാൾ ആദ്യമൊന്നു പരിഭ്രമിച്ചു. പിന്നെ,  അവരെ സ്വീകരിച്ചിരുത്തി.

"ജ്യോത്സ്യർ ഇവിടെ ഇല്ല ഏതോ ക്ഷേത്രങ്ങളിൽ പോയേക്കുവാ അതുകൊണ്ട് ഒരാഴ്ച കഴിഞ്ഞേ കാണുള്ളു എന്നാ അമ്മ പറഞ്ഞത്. എന്താ അങ്കിൾ  യാത്ര ക്യാൻസൽ ചെയ്തോ?"

"അത് മോനെ..."

"എന്തായാലും പറയ് ജ്യോത്സ്യരേ... കേൾക്കാൻ ഞങ്ങൾ റെഡിയാ..."

"അതൊരു ദിവസം മീനാക്ഷി എന്നെ ഫോണിൽ വിളിച്ചിട്ട് ഒരാഴ്ച എന്റെ വീട്ടിൽ നിന്നും മാറി നിൽക്കാമോ എന്ന് ചോദിച്ചു"

"എന്തിനാ അമ്മ അങ്ങനെ പറഞ്ഞേ?"

"നോക്കുന്നേ... ഞങ്ങൾ റെഡി ആയി. ഇനി പോകാം..."

"മകൾക്കിപ്പോൾ ഏഴാം മാസമാ... ഭർത്താവ് അങ്ങ് പുറത്താണ്. മിനിഞ്ഞാന്ന് ആയിരുന്നു കൂട്ടിക്കൊണ്ട് വന്നത്. ഇവിടെയാകുമ്പോൾ കൂടുതൽ ആളുണ്ട് മോളെ നോക്കാൻ. എന്റെ വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രമല്ലേ ഉള്ളു. നാലുമണിക്ക് ഡോക്ടറുടെ അടുത്ത് പോകണം. ഇപ്പോൾ സമയം മൂന്നര ആയി. ഞങ്ങൾ ഇറങ്ങിക്കോട്ടെ മോനെ..."

"ഹ്മ്മ്... ഞങ്ങളും ഇറങ്ങുവാ... വാടാ യദു"
അവർ അവിടെ നിന്നിറങ്ങി. അർജുൻ നേരെ വീട്ടിലേക്ക് ചെന്ന് മീനാക്ഷിയെ വിളിച്ചുകൊണ്ട് അവന്റെ റൂമിലേക്ക് പോയി സംസാരിച്ചു.

"മ്മ്... ഞാൻ അങ്ങനെ പറഞ്ഞു"

"എന്തിനാ അങ്ങനെ പറഞ്ഞതെന്നാ എനിക്ക് അറിയേണ്ടത്..."

"മ്മ്... ഞാൻ പറയാം... നീ സൂരജിനെ പറ്റി എന്നോട് പറഞ്ഞതെല്ലാം ഞാൻ ആലോചിച്ചു. അവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അച്ചുവിന് അവനെ നല്ല വിശ്വാസമാ. ഇത്രയും വർഷം കൊണ്ട് നീ
എന്തൊക്കെ പറഞ്ഞിട്ടും അവൾ വല്ലതും വിശ്വസിച്ചോ? ഇല്ലാ... കാരണമെന്താ അവന് എതിരെ ഒരു തെളിവുകളും നിന്റെ കയ്യിൽ ഇല്ലായിരുന്നു. ഈ ഒരാഴ്ച സമയം കൊണ്ട് നീ എങ്ങനെയെങ്കിലും ഈ കല്യാണം മുടക്കുമെന്ന് എനിക്ക് തോന്നി. പിന്നെ, പപ്പി ചേച്ചിക്ക് രാമൻ ചേട്ടന്റെ വീട് അറിയാം. എങ്ങാനും അവിടെ പോയി അന്വേഷിച്ചാലോ എന്ന് കരുതിയാ ഞാൻ എല്ലാവരോടും കള്ളം പറഞ്ഞത്. അരവിന്ദേട്ടനും ഇതറിയാം. അദ്ദേഹത്തെ ബിസിനെസ്സിൽ ആദ്യം സഹായിച്ചത് സത്യേട്ടനാണ്. ഇപ്പോൾ അവർക്ക് നോട്ടം നമ്മുടെ സ്വത്തിലാണെന്ന് എനിക്കും അദ്ദേഹത്തിനും ബോധ്യമായിട്ടുണ്ട്. ആ ഒരു കടപ്പാട് ഉള്ളത്കൊണ്ട് ഒന്നും മിണ്ടുന്നില്ലെന്നേ ഉള്ളു. അച്ചുവിന്റെ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട് മോനെ... അവരെ മനസ്സിലാക്കാൻ കുറച്ചു വൈകി പോയി..."

"ഹൊ... എന്റെ മീനൂട്ടിക്ക് ഇപ്പോഴെങ്കിലും ബോധം വന്നല്ലോ..."

അർജുൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു.

"ഞാൻ പോട്ടെ... ഇനി താഴെ ചെല്ലുമ്പോൾ പപ്പി ചേച്ചി നൂറു ചോദ്യം ചോദിക്കും"

"മ്മ്... ചെല്ല്..."

മീനാക്ഷി താഴേക്ക് പോയതും അവൻ അഞ്ജനയെ കെട്ടിപ്പിടിച്ചു.

"എന്തോ ഇപ്പോൾ നല്ല സന്തോഷം തോന്നുന്നു. അധികം വൈകാതെ തന്നെ അവന്റെ മുഖമൂടി ഞാൻ വലിച്ചു കീറും"

"പക്ഷേ,  അതിന് തുടക്കമിടുന്നത് ഈ ഞാനാണ്"
എന്നും പറഞ്ഞ് അവൾ ഫോണിലൊരു ഫോട്ടോ അവനെ കാണിച്ചുകൊടുത്തു.
(തുടരും)
©ഗ്രീഷ്മ. എസ്
[വളരെ കുറച്ചേ ഉള്ളുവെന്ന് അറിയാം. പൊങ്കാല ഇടരുത് പ്ലീസ്🙏🙏🙏.  എഴുതി വെച്ച സീൻസ് ഞാൻ മാറ്റി. ഇപ്പോഴാണ് പുതിയൊരു ഐഡിയ എനിക്ക് വന്നത്. ലാഗ് വരുത്തണ്ട എന്ന് കരുതിയാ ഈ ചെറിയ പാർട്ട്‌ എങ്കിലും നിങ്ങളുടെ മുന്നിൽ എത്തിച്ചത്😑. നാളെ നിങ്ങൾക്ക് നല്ല ലോങ്ങ്‌ പാർട്ട്‌ ആയി തരുന്നതാണ്🙏🙏🙏]

(തുടരും)
©ഗ്രീഷ്മ.  എസ്


കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top