ശ്രീഷ്ണവം, Part 21

Valappottukal
♥♥♥ശ്രീഷ്ണവം♥♥♥

      പാർട്ട്‌    21

മംഗലത്ത് വീട്ടിൽ ആകെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയിരുന്നു....ആകെ ഒരു അനക്കമില്ല വീടിന്റെ വിളക്കാണ് പടിയിറങ്ങിപ്പോയത്....മറ്റുള്ളവർക്ക് നന്മ യുടെ വെളിച്ചം പകരാൻ മാത്രമറിയുന്ന തെളിഞ്ഞ ചിരാത്...ഇക്കാലമത്രയും വീടിന് ശോഭ പകർന്ന് തിങ്കൾ...

 രാവിലെ ഉണർന്നപ്പോൾ മുതൽ ആർക്കും വീട്ടിൽ ഒരു ഉന്മേഷം ഇല്ല.... അല്ലെങ്കിൽ രാവിലെതന്നെ ഒച്ചയും ബഹളവും ആയിരിക്കും...നന്ദുവിനെ എഴുന്നേൽപിക്കാൻ ഉള്ള അരുന്ധതിയുടെ വഴക്കും, നന്ദുവും വന്ദുവും തമ്മിലുള്ള തല്ലുകൂട്ടങ്ങളും  എല്ലാം അവർക്ക് ഇത്രയേറെ പ്രിയപ്പെട്ടതാണെന്ന് അവരുടെ രണ്ടു പേരുടെയും അഭാവത്തിൽ ആണ് എല്ലാവരും മനസ്സിലാക്കുന്നത്.....

രാവിലെക്കുള്ള ചായകടി  ഉണ്ടാക്കുകയായിരുന്നു അരുന്ധതിയും സാവിത്രിയും അംബികയും...അരുന്ധതി ഒന്നും ശ്രദ്ധിക്കാതെ നിൽക്കുന്നത് കണ്ടു അവർ തിരക്കി...

"അരു....എന്തുപറ്റി വയ്യേ......"

"ഏയ്‌...ഒന്നുമില്ല സാവിത്രിഏടത്തി...ഞാൻ വെറുതെ ഓരോന്നും അലോയ്‌ച്ചു..."

" വെറുതെ ഒന്നുമല്ല സാവിത്രി അവളുടെ മക്കൾ പോയതിന്റെ സങ്കടം ആണ്..."

 മറുപടിയായി അരുന്ധതി ഒന്ന് ചിരിച്ചതേയുള്ളൂ

"അരൂ....പെൺമക്കൾ ആയാൽ കെട്ടിച്ചു വിടണം...ആ ചിന്തയോടെ വേണം നമ്മൾ അവരെ വളർത്താൻ...ഇല്ലെങ്കിൽ ഒരുനാൾ അവർ പോകുമ്പോൾ ഇങ്ങനെ ശൂന്യത അനുഭവപ്പെടും.. "

"അങ്ങനെയല്ല അംബികേടത്തി... അവർ പോയതിനു എനിക്ക് സങ്കടമില്ല മറിച് സന്തോഷമാണ്... അവർ ഇഷ്ടപ്പെട്ട ആഗ്രഹിച്ച ജീവിതമാണ് അവർ നേടിയത്...പക്ഷേ ഒരുമിച്ചൊരു പടിയിറക്കം...അത് ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല എനിക്ക് തോന്നുന്നത് ആവാം ചിലപ്പോൾ...പണ്ട് എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് രണ്ടു വിവാഹങ്ങൾ ഒറ്റ പന്തലിൽ നടന്നാൽ ഒരാൾക്ക് സന്തോഷവും ഒരാൾക്ക് ദുഃഖവും ആവുമെന്ന്...അത് മനസ്സിൽ കിടക്കുന്നത് കൊണ്ടാവാം ഉള്ളിൽ ഒരു ആന്തൽ.... "

"എന്റെ അരു അങ്ങനെ ഒന്നും വരില്ല നീയൊന്ന് സമാധാനപ്പെടു.... "

"പിന്നെ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി...അന്ന് റിസപ്ഷൻ സമയത്ത് കുറച്ചു പേര് വന്നിരുന്നില്ലേ... അവരെ ഞാൻ ആദ്യമായാണ് കാണുന്നത്...നിനക്ക് അറിയാവുന്ന ആരെങ്കിലും ആണോ അരു... "

"ഇല്ല ഏട്ടത്തി...ആദ്യമായിട്ട് ആണ് ഞാനും കാണുന്നത്... പക്ഷേ അതിൽ ഒരാളെ എവിടെയോ കണ്ടു മറന്ന മുഖം പോലെ എനിക്ക് തോന്നി... പിന്നെ അവരെ കണ്ടപ്പോൾ നന്ദുവിന്റെ  മുഖത്തെ ഭാവവ്യത്യാസം നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ... എന്തോ ഒരു പേടി അവളിൽ ഉള്ളതുപോലെ എനിക്ക് തോന്നി..."

"അവളുടെ മുഖം മാറിയത് ഞാനും ശ്രദ്ധിച്ചിരുന്നു....."

ഇതേസമയം ശ്രീ, മുറിയിൽ തലയ്ക്ക് കൈകൊടുത്ത് ഓരോന്നാലോചിച്ച് കിടക്കുകയായിരുന്നു... പെട്ടെന്നാണ് അവന്റെ കൈകളിൽ ഒരു വിരൽ സ്പർശം അനുഭവപ്പെട്ടത്... അവൻ മുഖത്തു നിന്നും കൈമാറ്റി നോക്കിയപ്പോൾ മാധവൻ മാഷ് ആയിരുന്നു അത്... കണ്ട ഉടനെ തന്നെ അവൻ എഴുന്നേറ്റിരുന്നു....

"എന്താ ശ്രീ നീ റൂമിന്റെ ഉള്ളിൽ തന്നെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നത്.. ഇന്നലെ മുതൽ തുടങ്ങിയതല്ല ഈ ഇരിപ്പ്.. രാവിലെയും ജോഗ്ഗിങ്ങിനു പോണത് കണ്ടില്ലല്ലോ..... എന്തുപറ്റി മോനെ നിനക്ക്. നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ..."

"അച്ഛൻ എന്താ ഒന്നും അറിയാത്തപോലെ സംസാരിക്കുന്നത്... എന്താ കാര്യം എന്നു അച്ഛന് നന്നായിട്ട് അറിയാല്ലോ..."

" നീ കൂടി ഇങ്ങനെ ആയാൽ എന്താ ചെയ്യാ മോനേ..."

" അച്ഛാ പ്ലീസ് കുറച്ചുനേരമെങ്കിലും എന്നെ ഒന്ന് തനിച്ചു വിടുമോ...."

 പെട്ടന്നാണ് ശ്രീയുടെ മൊബൈൽ ശബ്ദിച്ചത്.... ആരാണെന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ കാർത്തി ആണ് വിളിക്കുന്നത്...

"ഹലോ... എന്താ കാർത്തി പറഞ്ഞോ... "

"എന്റെ പൊന്നളിയാ... ഒന്ന് അമ്പലത്തിന്റെ അങ്ങോട്ടേക്ക് വാ... ഇവിടെ രണ്ടു പെങ്ങമ്മാരും കൂടി ഞങ്ങളുടെ പരിപ്പ് ഇളക്കും... ഏട്ടനെ കാണണം എന്നു പറഞ്ഞു വാശിയ... അങ്ങോട്ടേക്ക് ഇന്ന് വരാൻ പറ്റില്ലല്ലോ... അതോണ്ട് മോൻ വേഗം ഇങ്ങോട്ട് വാ..."

"ഞാൻ ദേ എത്തി"

" ആരാ മോനേ.....നീ എങ്ങോട്ടാ പോകുന്നത്...."

" കാർത്തിക്ക് ആണ് വിളിച്ചത്.... അമ്പലത്തിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.... നന്ദുവും വന്ദുവും എന്നെ കാണണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നു എന്ന്... വേഗം അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞിട്ടാണ് അവൻ വിളിച്ചത്...."

" ബെസ്റ്റ് ചേട്ടനും കണക്ക് രണ്ട് അനിയത്തിമാരും കണക്ക് ഇങ്ങനെ പോയാൽ ഇത് അവിടെ എത്തുമോ ആവോ...."

" ഞാൻ പോയിട്ട് വരാം അച്ഛാ.."

" ഒരു ഫോൺകോൾ വന്നപ്പോൾ അവൻ ഉഷാറായി കണ്ടില്ലേ.."

അവൻ വേഗം തന്നെ ബൈക്ക് എടുത്ത് അമ്പലത്തിലേക്ക് വച്ചുപിടിച്ചു... അവൻ ചെല്ലുമ്പോൾ അവർ അവിടെ ആൽത്തറയിൽ ഇരിക്കുന്നു.. ശ്രീ വേഗം തന്നെ ബൈക്ക് ഒതുക്കിവെച്ച അവരുടെ അടുത്തേക്ക് നടന്നു.. അവനെ കണ്ടപ്പോൾ തന്നെ നന്ദുവിന് വന്ദുവിനും സന്തോഷമായി.... ഒറ്റക്കുതിപ്പിന് രണ്ടുപേരും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

" ഏട്ടാ...."

"അയ്യേ രണ്ടാളും കരയാണോ....."

"ഇല്ലേട്ടാ പെട്ടെന്ന് കരഞ്ഞു പോയതാ....."
വന്ദു പറഞ്ഞു....

നന്ദു അപ്പോഴും നല്ല കരച്ചിലായിരുന്നു..

"അയ്യേ നീയാണോ വക്കീൽ ആവാൻ പോകുന്നത്... നാണമില്ലല്ലോ ഇങ്ങനെ കുഞ്ഞി പിള്ളേരെ പോലെ കരയാൻ..."

"നിങ്ങള് ആങ്ങളയും പെങ്ങളും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വെച്ച് തീർത്തോ.. എനിക്ക് ചേട്ടനെ കാണണം എന്നു പറഞ്ഞു എന്റെ നെഞ്ചത്തോട്ട് കയറിയിട്ടുണ്ട് എങ്കിൽ എന്റെ സ്വഭാവം മാറും.... "
കണ്ണൻ ആണ് അത് പറഞ്ഞത്...

അതു കേട്ടപ്പോൾ നന്ദു അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു....

കുറച്ച് സമയം അവർ ചിരിച്ചു കളിച്ചു അവിടെ ആൽത്തറയിൽ ഇരുന്നു..പിന്നീട് നേരം വൈകിയതുകൊണ്ട് എല്ലാവരും പിന്നെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു...

നന്ദുവും കണ്ണനും വീട്ടിൽ ചെല്ലുമ്പോൾ അവരെ കാത്തിരിക്കുകയായിരുന്നു എല്ലാവരും... എന്താ നേരം വൈകിയത് എന്ന് തിരക്കിയപ്പോൾ അവിടെ നടന്ന കാര്യങ്ങളെല്ലാം കണ്ണൻ പറഞ്ഞുകൊടുത്തു.....ശേഷം അവർ എല്ലാവരും ചേർന്ന് ആഹാരം കഴിക്കാനായി ഇരുന്നു.... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കണ്ണൻ ശ്രീയുടെ കോൾ വന്നത്....

"ഹലോ എന്താടാ.."

"എടാ ഇന്നലെ സ്റ്റീഫൻ തന്ന ഗിഫ്റ്റ് ഞാൻ നിന്റെ ഓഫീസ് റൂമിൽ വെച്ചിട്ടുണ്ട്.. സമയം കിട്ടുമ്പോൾ അതെന്താണെന്ന് എടുത്തു നോക്കാൻ നീ മറക്കരുത്.... സ്റ്റീഫൻ ആയതുകൊണ്ട് വിശ്വസിക്കാൻ കഴിയില്ല.."

"ശരി ഡാ ഞാൻ നോക്കിക്കോളാം കുഴപ്പമില്ല..."

അവൻ വേഗം തന്നെ ആഹാരം കഴിച്ചു എഴുന്നേറ്റു... മുകളിൽ അവൻ ഓഫീസ് കാര്യങ്ങൾക്കായി ഒരുക്കിയിരിക്കുന്ന റൂമിലേക്ക് കയറി... അവിടെ ടേബിളിന് പുറത്ത് ഒരു ചെറിയ ബോക്സ് ഇരിക്കുന്നത് അവൻ കണ്ടു.... അതിന്റെ വർണ്ണ കടലാസുകൾ ഓരോന്നായി അവൻ പൊളിച്ചു..... അതിന്റെ ഉള്ളിൽ നിന്നും ഒരു ചെറിയ ബോക്സ് കിട്ടി..

 "കണ്ണേട്ടാ.... "
 നന്ദു അവനെ വിളിച്ചു..

"എന്താടി ഞാൻ ഇവിടെ ഉണ്ട് ഇങ്ങോട്ട് വാ...."

"ഇവിടെ ഉണ്ടായിരുന്നോ എന്താ അത് കയ്യില്..."
അവൾ അങ്ങോട്ടേക്ക് വരുമ്പോൾ കയ്യിൽ ഒരു കുഞ്ഞു ബോക്സുമായി നിൽക്കുന്ന കണ്ണനെ ആണ് കണ്ടത്... ആ ബോക്സ് കണ്ട് അവൾ തിരക്കി..

"ഇന്നലെ സ്റ്റീഫൻ തന്ന ഗിഫ്റ്റ് ആണ്.. അവൻ ആയതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല മന്ത്രികുമാരൻ അല്ലേ എന്തെങ്കിലും തന്തയില്ലാത്തരം കാണിച്ചു എന്നിരിക്കും...."

സ്റ്റീഫൻ എന്ന പേര് കേട്ടതും അവളിൽ ഒരു ഭയം ഉടലെടുത്തു..... കണ്ണൻ അവളുടെ മുഖം മാറുന്നത്  ശ്രദ്ധിച്ചിരുന്നു...

"നന്ദു നീ എന്തിനാണ് ഇത്രയേറെ സ്റ്റീഫനെ പേടിക്കുന്നത്.. പലവട്ടം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടിട്ടുണ്ട് അവനോടുള്ള പേടി..."

"ഇല്ല കണ്ണേട്ടാ അത് കണ്ണേട്ടന്  തോന്നുന്നതാണ്....എനിക്ക് അങ്ങനെ ഒന്നുമില്ല.... കണ്ണേട്ടൻ ബോക്സ് തുറന്നു നോക്ക് എന്താണെന്ന് അറിയാലോ..."

സംശയങ്ങളെല്ലാം ബാക്കി വെച്ച് അവൻ ആ ബോക്സ് തുറന്നു അതിൽ നിന്നും അവന് കിട്ടിയത് ഒരു പെൻഡ്രൈവ് ആയിരുന്നു....നന്ദുവിനും കണ്ണനും ഒരുപോലെ സംശയങ്ങൾ ഉടലെടുത്തു... ഒരു പെൻഡ്രൈവിൽ ആക്കി തരാനും മാത്രം എന്ത് ഗിഫ്റ്റ് ആയിരിക്കും അവൻ അവർക്കായി വെച്ചിരിക്കുന്നത് എന്നൊരു സംശയം ആയിരുന്നു അവരുടെ ഉള്ളിൽ... കണ്ണൻ ആ പെൻഡ്രൈവ് ലാപ്ടോപ്പ് ആയിട്ട് കണക്ട് ചെയ്തു...... അതിൽ കുറച്ച ഫോൾഡറുകൾ  ഉണ്ടായിരുന്നു..... നന്ദുവിന്റെ മുഖത്ത് പേടിയുടെ നിഴൽ പടം തെളിഞ്ഞു കണ്ടു.... അവൾ ഊഹിക്കുന്നത് തന്നെ ആയിരിക്കും അതിൽ എന്ന് അവൾ ഉറപ്പിച്ചു.......

കണ്ണൻ ലാപ്ടോപിന്റെ മൗസ് ചലിപ്പിച്  നേരെ ആദ്യം കിടക്കുന്ന ഫോൾഡറിൽ അതിന്റെ ആരോ കൊണ്ടുവെച്ചു.....

തുടരും...........

ശ്രീ ലക്ഷ്മി സി ഭാസി........

(ഹലോ... ഇന്നത്തെ പാർട്ടി ലെങ്ത്  കുറവാണ് എനിക്കറിയാം...എന്റെ കണ്ണിന്റെ വേദന ഇതുവരെ മാറിയില്ല.. എനിക്ക് ടൈപ്പ് ചെയ്യാൻ അസൗകര്യമുണ്ട്....ഈ പാർട്ട്‌ ടൈപ്പ് ചെയ്തത് എന്റെ ഹസ്ബൻഡ് ആണ്.... കണ്ണിന് തീരെ വയ്യാത്ത ഇരിക്കുകയാണ്... മൊബൈലിൽ നോക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്ന... കണ്ണിലേക്ക് വെട്ടം അടിക്കാൻ കഴിയുന്നില്ല... ഡോക്ടർ കുറച്ചുദിവസം കണ്ണിന് സ്ട്രെയിൻ കൊടുക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ് പാർട്ട്‌ ഇത്ര വൈകുന്നത്... എല്ലാവരും സഹകരിക്കുക ക്ഷമിക്കുക ഈ പാർട്ട്‌  ഇഷ്ടമായെങ്കിൽ ലൈക് and കമന്റ് അടിക്കുക... )

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top