ദേവ നന്ദനം, Part 4

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part-4
_______

"ദേവേട്ടൻ..."

     "മോളെ നന്ദൂ ...നീ ഇവിടെ ഇരിക്ക് ".നിധി പതുക്കെ നന്ദുവിനെ ഒരു കസേരയിൽ പിടിച്ചിരുത്തി....അവളും ഇരുന്നു..

"നിധീ...നീ കണ്ടോ..അതോ എനിക്ക് തോന്നുന്നതാണോ ഇതൊക്കെ?"

നിധി പതുക്കെ നന്ദുവിന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു..
"റിലാക്സ് നന്ദൂ...എപ്പോഴയാലും ഞാൻ പ്രതീക്ഷിച്ചതാ ഈ കൂടിക്കാഴ്ച..ബട്ട് ഞാൻ വിചാരിച്ചതിലും നേരത്തെ ആയിപ്പോയി എന്നെ ഉള്ളൂ...അയാൾ നിന്റെ മുമ്പിൽ എത്തും എന്നുള്ളതിന്റെ സൂചന എനിക്ക് നേരത്തെ തന്നെ കിട്ടിയിരുന്നു.."

"എന്ത് സൂചന, ? " നന്ദു  ചോദ്യ ഭാവത്തിൽ നിധിയെ നോക്കി.

"ഞാൻ പറയാം എല്ലാം...പിന്നീട്.. ഇപ്പോ നീ റിലാക്സ് ആക് നന്ദൂ."

"ഇപ്പോൾ ,നിങ്ങളിൽ ചിലർ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാ എന്റെ കൂടെ സ്റ്റേജിൽ നിൽപ്പുണ്ട്..മിസ്റ്റർ ദേവ് ദത്തിന് എന്താ പറയാനുള്ളത് എന്ന് ഇനി നമുക്ക് കേൾക്കാം.."   വൈശാഖ് മൈക്ക് ദേവന് കൈ മാറി.

"ഗുഡ് ഈവനിംഗ് എവെരി ബഡി.."

ആ ശബ്ദം കേട്ടതും നന്ദു രണ്ട് കണ്ണുകളും അടച്ചു കസേരയിൽ ചാരികിടന്നു..

"ദേവ് ഗ്രൂപ്പ് അറേഞ്ച് ചെയ്ത ഈ ഫങ്ങ്ഷന് അഭിനന്ദനങ്ങൾ അറിയിച്ച എല്ലാവർക്കും ആദ്യമേ ഒരു ബിഗ് താങ്ക്സ് അറിയിക്കുന്നു..
വൈശാഖ്,എന്റെ വിച്ചു  ഞങ്ങൾ കോളേജ് തൊട്ടേ ഫ്രണ്ട്‌സ് ആണ്..വിച്ചുവിന്റെ പാരന്റ്സിന്റെ
വെഡിങ് ആനിവേഴ്സറി ആണെന്ന് കേട്ടപ്പോൾ അതു സെലിബ്രേറ്റ് ചെയ്യാം എന്ന് പറഞ്ഞത് ഞാനായിരുന്നു... വിച്ചുവിനെക്കാളേറെ അതെന്റെ ആഗ്രഹവും ആവശ്യവും ആയിരുന്നു... ഇതിനു വേണ്ടിയുള്ള മാസങ്ങളായുള്ള കാത്തിരിപ്പിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് ഈ ഇവന്റ് ഇത്ര മനോഹരമാക്കാൻ സാധിച്ചതും.. ഒരിക്കൽ കൂടി ഇവിടെ കൂടിയിരിക്കുന്ന എല്ലാവർക്കും എന്റെ വ്യക്തിപരമായ പേരിലും ദേവ് ഗ്രൂപ്പിന്റെ പേരിലും നന്ദി അറിയിക്കുന്നു.... "
ഒരു വലിയ കൈയടിക്ക് പിന്നാലെ ദേവൻ മൈക്ക് താഴെ വച്ചു..
വൈശാഖ് ദേവനെയും കൂട്ടി എല്ലാവരെയും പരിചയപ്പെടുത്താൻ താഴെ ഇറങ്ങി..

"നന്ദൂ..നീ തളർന്നു പോകരുത്.ആരുടെ മുന്പിലാണോ നീ തോൽകില്ലെന്ന് മനസിൽ ശപഥം എടുത്തിട്ടുള്ളത് ,അയാൾ ഇപ്പോൾ നിന്റെ കൺ മുൻപിൽ നിൽപ്പുണ്ട്..ഇപ്പോൾ നീ തളർന്നു പോയാൽ നാല്‌ വർഷമായി നീ മനസിൽ കൊണ്ട് നടന്ന വാശിയും നിന്റെ പ്രയത്നവും എല്ലാം വെറുതെ ആവും...പ്ളീസ് നന്ദൂ പഴയത് പോലെ ആവല്ലേ.."

നിധിയുടെ സംസാരം കേട്ട് നന്ദു പതിയെ അവളുടെ കണ്ണുകളിൽ നോക്കി...അതിൽ കണ്ടു  തന്നെ നഷ്ടപ്പെടുമോ എന്നോർത്ത് ഭയപ്പെടുന്ന തന്റെ കൂട്ടുകാരിയുടെ പിടക്കുന്ന മനസ്‌.

"നന്ദു,നിധിയുടെ കൈ രണ്ടും ചേർത്തു തന്റെ നെഞ്ചിൽ വച്ചു,നീ പേടിക്കേണ്ട നിധീ...നന്ദു പഴയ പോലെ ആവില്ല.. നിധിക്ക് തന്ന വാക്ക് നന്ദു തെറ്റിക്കില്ല പോരെ?"

"ഹം..അതു മതി...നീ നിന്നെ തന്നെ നിയന്ത്രിച്ചാൽ മതി.."

"ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം ഡാ.. നീ എല്ലാവരുടെയും അടുത്ത് ചെല്ല്.."

"ഓകെ ..നീ പോയി ഒന്നു ഫ്രഷ് ആവൂ, അപ്പോഴേക്കും ഞാൻ ആൻവിയോടും ബാക്കിയുള്ളവരോടൊക്കെ നമ്മൾ പോകുന്ന്  എന്നു പറഞ്ഞിട്ടു വരാം..നീ വാഷ്‌റൂമിൽ പോയിട്ട് കാർ പാർക്കിങ്ങിന് മുന്നിലുള്ള ഗാർഡനിൽ നിലക്ക്..ഞാൻ വന്നോളാം.."

"ഓകെ ഡി...എന്നാൽ ഞാൻ അവിടെ വെയിറ്റ് ചെയ്യാം.."

"എവിടെ ആയിരുന്നു  നിധീ നിങ്ങൾ ??നന്ദന എവിടെ?" ആൻവി തിരക്കി..

"അവൾ വാഷ്‌റൂമിൽ പോയിട്ടുണ്ട്, ചെറിയ തല വേദന നന്ദൂന്, ഞങ്ങൾ തിരിച്ചു പോകുകയാ.."

" എന്താ നന്ദനയ്ക്ക്? തലവേദന കൂടുതൽ ഉണ്ടോ? " ശരൺ വേവലാതിപ്പെട്ടു..

"ഹേയ്,റിലാക്സ് മാൻ ...അവൾക്ക് തല വേദനയാ..അല്ലാതെ മാരക അസുഖമൊന്നും അല്ല..." ആൻവി ശരണിനെ കളിയാക്കി...

അത് കേട്ട് ശരൺ ചിരിച്ചു കൊണ്ട് തല പതിയെ ചൊറിഞ്ഞു..

       കണ്ണാടിയിലേ തന്റെ പ്രതിബിംബത്തിന് മുൻപിൽ നന്ദു കുറെ നേരം നോക്കി നിന്നു...പിന്നെ അതിനെ നോക്കി സ്വയം പുച്ഛത്തോടെ ചിരിച്ചു..കുറെ വെള്ളം മുഖത്തു വീണപ്പോൾ ഒരു ആശ്വാസം തോന്നി...
വാഷ് റൂമിൽ നിന്നിറങ്ങി കാർ പാർക്കിങ്ങിന് മുൻപിലുള്ള ഗാർഡനിൽ പൂകളെയും നോക്കിക്കൊണ്ട് നന്ദു നിധിയെയും കാത്തു നിന്നു..

പെട്ടെന്നാരോ നന്ദുവിന്റെ വയറിൽ പിടിച്ചു  ചുറ്റി എടുത്തു..ഒന്ന്  ഒച്ച വെക്കും മുൻപേ അവളുടെ വായയും പൊത്തി ഗാർഡന്റെ പുറകിലുള്ള ചുമരിൽ കൊണ്ട് ചാരി നിർത്തി സ്വതന്ത്രയാക്കി..
ഒന്ന് അനങ്ങാൻ പോലും ആവാത്ത അവസ്ഥയിൽ നന്ദു ചുമരിൽ ചാരി നിന്നു പോയി..

" നന്ദൂസേ...." ദേവൻ ആർദ്രമായി വിളിച്ചു..

അതു കേട്ടതും നന്ദുവിന്റെ കണ്ണുകൾ ചുവന്നു..മുഖം ദേഷ്യം കൊണ്ട് തുടുത്തു... "വിളിക്കരുത് എന്നെ അങ്ങനെ നിങ്ങൾ..." നന്ദു കൈ കൊണ്ട് തടുത്തു കൊണ്ട് പറഞ്ഞു..

"പിന്നെ ഞാൻ എന്ത് വിളിക്കണം എന്റെ നന്ദുവിനെ??"

"മിസ്റ്റർ ദേവ് ദത്ത് മേനോൻ....കാൾ മീ നന്ദന..."

"എല്ലാവരെയും പോലെയാണോ ഞാൻ?"

"അതേ..നിങ്ങളിപ്പോൾ എനിക്കു തികച്ചും അന്യൻ ആണ്..നാല്‌ വർഷം മുൻപുള്ള നന്ദനയെ ആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി,അവൾ മരിച്ചു പോയി..അല്ല,നിങ്ങൾ കൊന്നു...ഇപ്പോൾ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് പുതിയ നന്ദനയാണ്...ഈ നന്ദനയ്ക്ക് നിങ്ങൾ അന്യൻ ആണ്...വെറും അന്യൻ.."

നന്ദുവിന്റെ വാക്കുകൾ കേട്ട് ദേവന്റെ കണ്ണുകൾ നിറഞ്ഞു...അവൻ ചുവരിൽ ചാരി നിൽക്കുന്ന നന്ദുവിന്റെ കുറച്ചു കൂടെ അടുത്തേക്ക് നീങ്ങി..പിന്നെ അവളുടെ മുഖം കൈ കുമ്പിളിലാക്കി തന്റെ മുഖത്തോടടുപ്പിച്ചു അവളുടെ കണ്ണിൽ നോക്കിയിട്ട് ചോദിച്ചു, "ഈ കണ്ണുകളിൽ നോക്കിയിട്ട് പറ.. ഈ ദേവേട്ടൻ എന്റെ മോൾക്ക് അന്യൻ ആണെന്ന്..."

   ആ കണ്ണുകളിലേക്ക് മിഴികളുയർത്തിയതും ,അത്രയും നേരം ഒളിപ്പിച്ചു വെച്ച കണ്ണുനീർ പടി പടിയായി നന്ദുവിന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി..

നന്ദൂസെ... മോളെ,ഞാൻ...

വാക്കുകൾ പൂർത്തിയാക്കുംമുൻപേ നന്ദു ദേവനെ പുറകിലേക്ക് ഉന്തി..

"ദേവ് ദത്ത് മേനോൻ,ഞാൻ നിങ്ങളോട് പറഞ്ഞല്ലോ..എനിക്ക് നിങ്ങൾ ഇപ്പോൾ അന്യൻ ആണ്..നിങ്ങൾക് സ്നേഹത്തോടെയും അധികാരത്തോടെയും അടുത്ത് നിർത്താൻ ഇപ്പോൾ സ്വന്തമായി ഒരു പെണ്ണില്ലേ...നിങ്ങളുടെ ഭാര്യ...അവൾ എവിടെ? അതോ ഇനി അവളെയും നിങ്ങൾ ചതിച്ചു ഉപേക്ഷിച്ചു കളഞ്ഞോ?? "

നന്ദുവിന്റെ ആ വാക്കുകളിൽ കണ്ടു അവൾക് തന്നോടുള്ള വെറുപ്പും അമർഷവും എല്ലാം..
ദേവൻ പതിയെ തന്റെ കണ്ണു രണ്ടും തുടച്ചു കൊണ്ട് നന്ദുവിനെ നോക്കി പുഞ്ചിരിച്ചു...

ആ പുഞ്ചിരിയുടെ അർത്ഥം മനസ്സിലാവാതെ നന്ദു നിന്നു...

ദേവൻ നന്ദുവിന്റെ അടുത്തേക്ക് വന്നു .
"ഈ ദേവന് സ്നേഹിക്കാനും അധികാരം കാണിക്കാനും ഈ ലോകത്തു ഒരു പെണ്ണേ ഉള്ളൂ...അവളെ മാത്രമേ ദേവൻ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടുള്ളൂ....അവളെ സ്വന്തമാക്കുകയും ചെയ്യും".അതും പറഞ്ഞ് നന്ദുവിന്റെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ നെഞ്ചോട് ചേർത്ത് നിർത്തി..

പെട്ടെന്നുള്ള ദേവന്റെ പ്രതികരണത്തിൽ നന്ദു പകച്ചു പോയി...

ദേവൻ പതിയെ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു റോസ് എടുത്തു അതിൽ ഉമ്മ വെച്ച് നന്ദുവിന്റെ കൈയിൽ കൊടുത്തു. ആ കൈ തന്റെ നെഞ്ചോടടുപ്പിചിട്ടു പറഞ്ഞു.. "ഈ റോസ് എന്റെ നന്ദൂസിന് വേണ്ടി ആ കുഞ്ഞിന്റെ കയ്യിൽ ഞാനാ കൊടുത്തു വിട്ടത്..വിച്ചു ത്രൂ അതു ഈ കയ്യിൽ നിന്നും എന്റെ കയ്യിൽ തന്നെ തിരിച്ചെത്തി..ഇപ്പോൾ എന്റെ ഹൃദയം എന്റെ പ്രാണന് ഞാൻ തന്നെ നേരിട്ട് തന്നിരിക്കുന്നു ".

ഒന്നും മനസ്സിലാവാതെ തരിച്ചു നിൽക്കുന്ന നന്ദുവിനെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു, പതിയെ    നന്ദുവിന്റെ ചെവിയിൽ പറഞ്ഞു.. "പഴയതിലും സുന്ദരി ആയിട്ടുണ്ട് ട്ടോ... ഇങ്ങനെ സാരി ഉടുത്തു വന്ന്‌ എന്റെ കണ്ട്രോൾ കളയല്ലേ"..അതും പറഞ്ഞ് സ്ഥാനം തെറ്റിയിരിക്കുന്ന നന്ദുവിന്റെ സാരി വലിച്ച് വയർ മറച്ചു കൊടുത്ത് വയറിൽ ചെറുതായി  ഒന്ന് നുള്ളി..

പെട്ടെന്ന് നന്ദുവിന് തന്റെ ശരീരത്തിലൂടെ മിന്നൽ പായുന്നത്‌ പോലെ തോന്നി..നിന്ന നിൽപ്പിൽ അവൾ അറിയാതെ തുള്ളിപ്പോയി...

നന്ദുവിന്റെ വിളറി വെളുത്ത മുഖവും തുള്ളലും കണ്ട് ദേവന് ചിരി വന്നു...

"ഇത് വെറും സാമ്പിൾ മാത്രം,പലിശയടക്കം കൂട്ടി പിന്നെ തരാട്ടോ കാന്താരി ..." എന്നു പറഞ്ഞ്  കണ്ണിറുക്കി കാണിച്ച്  ദേവൻ അവിടെ നിന്ന് പോയി..

തുടരും....

രചന:അഞ്ജു വിപിൻ.

ഒരു പാർട് കൂടി ഉണ്ടേ, ഇന്ന്.  റൊമാൻസ് എത്രത്തോളം നന്നാവും എന്നറിയില്ല, പിച്ച വെച്ച് വരുന്നേ ഉള്ളൂ, ഒന്ന് സഹിച്ചേക്കണേ...🤪
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കുറിക്കണേ...

രചന: അഞ്ജു വിപിൻ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top