ദേവ നന്ദനം 🌹
➖➖➖➖➖
Part-5
_______
"നീ എന്താടീ വല്ല നാടാകത്തിനും പഠിക്കുകയാണോ?"
പെട്ടെന്നുള്ള ചോദ്യത്തിൽ നന്ദു ഞെട്ടി നോക്കുമ്പോൾ മുൻപിൽ തന്നെ തന്നെ നോക്കി നിധി കൈ കെട്ടി നിൽക്കുന്നു...
"നീ എന്താ അങ്ങനെ ചോദിച്ചത്?"
"പിന്നെ എങ്ങനെ ചോദിക്കണം, ഞാൻ ഇന്ന് രണ്ടാമത്തെ തവണയാ കയ്യിൽ റോസപ്പൂവും പിടിച്ച് പ്രതിമ പോലെ നിൽക്കുന്ന നിന്നെ കാണുന്നത്.."
"അതേ ഡി മോളെ,ഞാൻ നാടകത്തിൽ അഭിനയിക്കാൻ പോവുകയാ...എന്താ വരുന്നോ?" അതും പറഞ്ഞു നന്ദു അവളെ തുറിച്ചു നോക്കി.
"നീ എന്തിനാ അതിനു ഇങ്ങനെ ചൂടാവുന്നെ?'
"ആ...പുടി കിട്ടിയാച് ...."
പെട്ടെന്ന് ബൾബ് കത്തിയ പോലെ ചിരിച്ചു കൊണ്ട് നിധി പറഞ്ഞു..
ഡി...ഈ റോസ് വൈശാഖ് സാർ തന്നതല്ലേ ഞാൻ പറഞ്ഞത് പോലെ..,ഇപ്പോൾ മനസ്സിലായല്ലോ സാറിന്റെ മനസ്.. ഇനി ഞാൻ പറഞ്ഞത് പോലെ സമ്മതിക്കുവല്ലോ??"
"സമ്മതിക്കാനോ? എന്ത്?"
"എന്താന്നോ... ഡി നീ എനിക്ക് കുറച്ച് മുന്പല്ലേ വാക്ക് തന്നത്, സാർ റോസ് തിരിച്ചു തന്നാൽ നീ സാറിന്റെ ഇഷ്ടം ആക്സെപ്റ് ചെയ്യുമെന്ന്.?ഇനി വാക്ക് മാറ്റരുത് നന്ദൂ.."
"നിന്നെയുണ്ടല്ലോ .....ഞാൻ വലിച്ചു കീറി ചുമരിൽ ഒട്ടിക്കും.. അവളുടെ ഒരു റോസും, പ്രേമവും..ഇത് എനിക്ക് ഒരാൾ തന്നത് തന്നെയാ...പക്ഷെ അത് നീ പറഞ്ഞ പോലെ വൈശാഖ് സാറല്ല..'
"ങേ...പിന്നെ? ശരണോ?"
"അല്ല...അയാളാണ് തന്നത്, ആ അസുരൻ.."
"അസുരനോ?അതാരാ പുതിയ അവതാരം?"
"ഡി നിധീ,എന്നെ ദേഷ്യം പിടിപ്പിക്കല്ലേ..ഞാൻ അയാളുടെ കാര്യമാ പറഞ്ഞേ, ദേവൻ എന്നു പേരുള്ള ആ അസുരനെ കുറിച്ച്.."
"ദേവനോ?അയാൾ ഇവിടെ വന്നുവോ? എന്നിട്ട്? " നിധിക്ക് ടെൻഷൻ ആയി..
"അയാൾ എന്തൊക്കെയോ പറയുകയും ചെയ്യുകയും ചെയ്തു..എനിക്കൊന്നും ഓർമ ഇല്ല.."
"നന്ദുവിനെ സംസാരം കേട്ട് നിധി വാ പൊളിച്ചു പോയി..
നീ എന്ത് കുന്തമാടീ ഈ പറയുന്നേ..? എന്തൊക്കെയോ ചെയ്തെന്നോ?ഒന്നും ഓർമ
ഇല്ലെന്നോ? അല്ല, നീ അയാളെ എപ്പോൾ കണ്ട കാര്യമാ പറയുന്നേ??"
"എന്റെ പൊന്നോ...ഒന്നുമില്ലേ..അയാൾ ഇവിടെ വന്നു എന്തൊക്കെയോ പറഞ്ഞു...വളരെ സ്നേഹത്തിലാ സംസാരിച്ചത്,എന്നാൽ ഞാൻ അപരിചിതനോട് എന്ന പോലെയാ പെരുമാറിയത്.."
"എന്നാലും നന്ദൂ വൈശാഖ് സാറിന്റെ കയ്യിൽ ആയിരുന്നില്ലേ പൂവ് ഉണ്ടായത്, ഇനി സാർ അയാൾക്കു കൊടുത്തതായിരിക്കുവോ?ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്..അപ്പോൾ സാറിന് എല്ലാം അറിയുമായിരിക്കുവോ??ഹേയ് അറിയാൻ വഴിയില്ല...അറിഞ്ഞിരുന്നെങ്കിൽ സാർ നിന്നെ നോട്ടമിടുവൊ...ആ റോസും പോക്കറ്റിൽ ഇട്ട് നോക്കിയ നോട്ടം ഇപ്പോഴും എന്റെ മനസിലുണ്ട്.."
"ആണോ...എന്നാൽ മോൾ സാറിന്റെ നോട്ടവും മനസിൽ വിചാരിചു കൊണ്ട് ഇവിടെ തന്നെ നിന്നോ...എന്റെ നിധി., എന്തൊക്കെയാ നീ ആലോചിച്ചു കൂട്ടുന്നെ...ദേവൻ അയാൾ ഇനി സാറിന്റെ ആരായാലും നമ്മളെ ബാധിക്കുന്ന വിഷയമല്ല..സാർ നമ്മുടെ നല്ല മാനേജർ ആണ്..നമ്മളെ ഒരുപാട് ഹെല്പ് ചെയ്ത മനുഷ്യൻ... അങ്ങനുള്ള സാറിനെ ഇതുപോലെ എന്നോട് കണക്ട് ചെയ്യാൻ നോക്കല്ലേ നിധീ..."
"ഇല്ലടാ...ഞാൻ മോശമായി പറയുന്നതല്ലല്ലോ...സാർ വളരെ നല്ല മനുഷ്യനാണ്..അങ്ങനുള്ള ഒരു മനുഷ്യന് എന്റെ നന്ദുവിനെ ഇഷ്ടമാണെങ്കിൽ അതിലപ്പുറം ഭാഗ്യം എന്തുണ്ടാവാനാണെടീ..."
"നിധീ ..മതിയാക്ക്.. പ്ലീസ്..ഈ ടോപിക്ക് വിടാം നമുക്ക്..."
ഹും.. ഓക്കെ... എന്തായാലും അയാൾ നിന്റെ മുൻപിൽ എത്തിയിട്ടും നീ ഓകെ ആണല്ലോ ,എനിക്കതു മതി..വാ നമുക്ക് പോകാം..
നന്ദൂ...നീ ഉറങ്ങിയില്ല അല്ലേ.? രാത്രി , കിടക്കയിൽ പതിയെ എഴുന്നേറ്റിരുന്നു കൊണ്ട് നിധി ചോദിച്ചു..
നിധിയുടെ ചോദ്യത്തിന് നന്ദു ഉത്തരം നൽകിയില്ല.
"അതേയ്..മോളെ നന്ദൂ.,ഈ പുതപ്പിനടിയിൽ നിന്നും ആരും കാണാതെ തേങ്ങി കരഞ്ഞാൽ കേൾക്കില്ല എന്നാണോ എന്റെ മോൾ വിചാരിച്ചത്.."അതും പറഞ്ഞ് നിധി ലൈറ്റ് ഓൺ ചെയ്തു..
നന്ദു പെട്ടെന്ന് പുതപ്പെടുത്ത് മുഖം മൂടി..
"ഡി..എഴുന്നേൽക്കെടീ, അതും പറഞ്ഞ് നിധി നന്ദുവിന്റെ പുതപ്പ് മാറ്റി അവളെ ബലമായി പിടിച്ചെഴുന്നേല്പിച്ചു..
ഡി..ഇവിടെ കിടന്നു കരയുകയാണല്ലേ,എന്തിനാ ഇത്ര കഷ്ടപ്പാട്,കരയുന്നെങ്കിൽ ഉറക്കെ കരയെടീ..."
നിധി അത് പറഞ്ഞതും നന്ദു നിധിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി..
"ഡി കുരങ്ങീ..എന്റെ ഡ്രസ്സ് മുഴുവനും നീ നനഞ്ഞു നിന്റെ കണ്ണീരു കൊണ്ട്..ഈ കണ്ണീർ പരമ്പര ഒന്നു നിർത്തുവോ?..."
നന്ദു പതുക്കെ നിധിയിൽ നിന്നും അടർന്നു മാറി ഒന്നു ചിരിച്ചു..
"നന്ദൂ ..ടാ, എനിക്കറിയായിരുന്നു നിനക്കു ഇന്ന് ഉറങ്ങാനാവില്ലെന്നും,മനസിനെ പിടിച്ചു നിർത്താൻ കഴിയില്ലെന്നും,. അവിടുന്ന് നീ ഭയങ്കര ബോൾഡ് ആയി സംസാരിച്ചെങ്കിലും ഈ മനസ് എനിക്കറിയാം...അതു കിടന്ന് പിടക്കുന്നത് എനിക്ക് നന്നായി അറിയാൻ പറ്റുന്നുണ്ട്..എന്റെ നന്ദു കരയണം..എല്ലാം കരഞ്ഞു തീർക്കണം,ഇപ്പോ ഈ നിമിഷം തന്നെ..പിന്നീട് ഈ കണ്ണിൽ നിന്നും ഒരു കണ്ണുനീര് പോലും അയാൾക്കു വേണ്ടി നീ വീഴ്ത്തരുത്...ഇനിയും അയാളെ നീ കാണും,അതിനു മുൻപ് നിന്റെ എല്ലാ സങ്കടങ്ങളും ഈ കണ്ണീരിലൂടെ തീരുന്നെങ്കിൽ തീരട്ടെ.."
"ഇനിയും കാണുമെന്നോ?നന്ദു നിധിയെ നോക്കി.."
"അതേ അയാൾ ഇനിയും വരും...നിനക്കു തോന്നുന്നുണ്ടോ അയാൾ അവിചാരിതമായാണ് നിന്നെ കണ്ടതെന്ന്...അല്ല അയാൾ വ്യക്തമായ എന്തോ ഉദ്ദേശത്തോട് കൂടി തന്നെയാ വന്നിരിക്കുന്നത്.,അതിൽ സംശയമില്ല..'
"എന്തിനാടീ ആ മനുഷ്യൻ എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നേ,അതിനു മാത്രം എന്ത് തെറ്റാ ഞാൻ അയാളോട് ചെയ്തത്..എന്റെ ജീവനേക്കാളേറെ സ്നേഹിച്ചതോ,ഈ ലോകത്തിലെ മറ്റെന്തിനേക്കാളും വിശ്വസിച്ചതോ...അതിനൊക്കെ ശിക്ഷ അയാൾ തന്നെ എനിക്ക് തന്നതല്ലേ..പിന്നെയും എന്തിനാടീ അയാൾ എന്നെ ഇങ്ങനെ പിന്തുടർന്ന് വന്ന് ശിക്ഷിക്കുന്നത്..."
അതും പറഞ്ഞ് നന്ദു കരഞ്ഞു കൊണ്ട് കട്ടിലിൽ ചാരിക്കിടന്നു..
'നന്ദൂ..നീ ഇപ്പോൾ കഴിഞ്ഞതോർത്ത് തളന്നു പോവുകയല്ല വേണ്ടത്.ഒരുപാട് കരഞ്ഞതല്ലേ അയാൾ കാരണം..,ഇത് നിന്റെ രണ്ടാം ജന്മമല്ലേ,ഇവിടെ നീ തോറ്റിട്ടില്ലെന്നു കാണിച്ചു കൊടുക്കുകയാ വേണ്ടത്.."
"അറിയാമെടാ എനിക്ക് ഇതെന്റെ രണ്ടാം ജന്മം ആണെന്ന്...മരണത്തിലേക്ക് കാൽ എടുത്തു വെച്ച നന്ദുവിനെ പിന്നിലേക്ക് വലിച്ചത് എന്റെ ഈ നിധിയുടെ കൈകളാ..,ആഴ്ചകളും ദിവസങ്ങളും പോകുന്നതറിയാതെ മാസങ്ങളോളം കൈവിട്ട മനസ്സുമായി ഒരു മുറിക്കുള്ളിൽ ചുരുണ്ട് കൂടിയ നന്ദുവിനെ തിരിച്ചു ജീവിതത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ട് വന്നതും എന്റെ നിധിയാ.. അങ്ങനെയുള്ളപ്പോൾ എന്റെ ഈ കൂട്ടുകാരിക്ക് ഞാൻ തന്ന വാക്ക് മറക്കില്ല ,ഒരിക്കലും. ജീവിക്കും ഈ നന്ദു, തോറ്റിട്ടില്ലെന്നു കാണിച്ചു കൊടുത്തു കൊണ്ട് തന്നെ..."
"അത് കേട്ടാൽ മതി എനിക്ക്...വേറൊന്നും വേണ്ട... പേടിയായിരുന്നു എനിക്ക് പഴയ പോലെ എന്റെ നന്ദൂനെ കൈ വിട്ടു പോവുമോ എന്ന്.." കണ്ണു തുടച്ചു കൊണ്ട് നിധി പറഞ്ഞു..
"നിധീ..ഞാൻ നിന്നോടൊരു കാര്യം ചോദിക്കാൻ വിട്ടു പോയി,നീ അവിടുന്നു പറഞ്ഞല്ലോ,അയാളുമായുള്ള കൂടിക്കാഴ്ച്ച നീ പ്രതീക്ഷിച്ചതാണെന്ന്,അതെന്താ അങ്ങനെ പറഞ്ഞത്?"
"നന്ദൂ...മൂന്ന് നാല് ദിവസം മുൻപ് നമ്മൾ മാളിൽ പോയപ്പോൾ ദേവനെപോലെ ഒരാളെ ഞാൻ കണ്ടിരുന്നു..ബട്ട് അത് അയാളാണെന്നുള്ളത് ഒരു സംശയം മാത്രം..എന്നാൽ,പിറ്റേന്ന് രാവിലെ എന്റെ മൊബൈലിൽ ഒരു അൺ നോൺ നമ്പറിൽ നിന്ന് മെസ്സേജ് വന്നു.."
"മെസ്സേജോ..?എന്തായിരുന്നു അത്?"
"ദേവൻ വരുന്നു...നന്ദുവിനെ കാണാൻ..." അതായിരുന്നു ആ മെസ്സേജ്.
"അപ്പോൾ അയാളുടെ ഈ വരവ് കരുതിക്കൂട്ടി ആണല്ലേ..." നന്ദുവിന്റെ കണ്ണിൽ ദേഷ്യം ആളിക്കത്തി.
"ഉം...അതേ.അതാ ഞാൻ പറഞ്ഞത് നീ ബോൾഡ് ആയി തന്നെ നിൽക്കണം.നിന്റെ സ്നേഹത്തെ തട്ടിത്തെറിപ്പിച്ചു നിന്റെ ജീവിതം തന്നെ ഇല്ലാതാക്കാൻ നോക്കിയവന് മുൻപിൽ എന്റെ നന്ദു പതറരുത്.. "
"അങ്ങനെ തന്നെ ആയിരിക്കും നിധീ...അയാൾ ഇനി കാണാൻ പോകുന്നതും അങ്ങനൊരു നന്ദുവിനെയായിരിക്കും."
"ഇപ്പോൾ വിഷമമൊക്കെ പോയല്ലോ,എന്നാൽ ഇനി നമുക്ക് കിടക്കാം ..നാളെ ഓഫീസിൽ പോകേണ്ടതാ,മറക്കണ്ട." അതും പറഞ്ഞ് നിധി ലൈറ് ഓഫ് ചെയ്ത് കിടന്നു.
"ദേവ് ദത്ത് മേനോൻ,നിങ്ങൾ എന്നെ തേടിയാണ് വന്നതെങ്കിൽ നിങ്ങൾ ഇനി കാണാൻ പോകുന്നത് നിങ്ങൾ ഇതുവരെ കാണാത്ത പുതിയൊരു നന്ദനയെ ആയിരിക്കും".മനസിൽ പകയുടെ തീ കൊളുത്തി വച്ച് നന്ദു കണ്ണടച്ച് കിടന്നു.
----- ----------
"ഞാൻ അപ്പോഴേ പറഞ്ഞതാ നിന്നോട് ലേറ്റ് ആവുമെന്ന്,സമയം 9 ആവാറായി"...നിധി നന്ദുവിനോട് ദേഷ്യപ്പെട്ടു കൊണ്ട് ഓഫീസിലേക്ക് നടന്നു..
"നീ എഴുന്നേൽക്കാൻ ലേറ്റ് ആയത് കൊണ്ടല്ലേ...സാധാരണ നീ എഴുന്നേറ്റ് കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞല്ലേ ഞാൻ എണീക്കുക...അതല്ലേ സംഭവിച്ചേ..."
"അതേടി. ..അതേ എല്ലാ കുറ്റവും എന്റേതാ..രാവിലെ എണീറ്റ് ബ്രേക് ഫാസ്റ്റ് ഉണ്ടാക്കി വച്ച് ,തമ്പുരാട്ടി എണീക്കുമ്പോഴേക്കും എല്ലാം ടേബിളിൽ റെഡി ആക്കി വെയ്ക്കുന്ന ഞാൻ തന്നെയാ കുറ്റക്കാരി....ഇടക്കിടക്ക് എനിക്ക് തന്നെ ഒരു സംശയം തോന്നാറുണ്ട്,സത്യത്തിൽ ഞാൻ നിന്റെ ഭാര്യയാണോ എന്ന്.. അതേ പോലെ അല്ലെ നിനക്കു വേണ്ടി ഞാൻ ചെയ്യുന്നത്.."
"ആഹാ...അടിപൊളി...എന്റെ ഭാര്യേ നീ ഇങ്ങനെ ചൂടാവല്ലേ, ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തത് കൊണ്ട് എനിക്ക് കൂടുതൽ വഴക്ക് കേൾക്കാനുള്ള കാപാസിറ്റി ഇല്ല..ഇനി ലേറ്റ് ആയതോണ്ട് വൈശാഖ് സാറിന്റെ വായയിൽ നിന്നും കേൾക്കേണ്ടി വരുവോ എന്തോ..'
"കേൾക്കേണ്ടി വരുമെടീ... നീ കാരണം ഞാൻ അതും കേൾക്കേണ്ടി വരും...അല്ലെങ്കിൽ തന്നെ ഈ ഇടയ്ക്കായി അയാൾ എന്നെ വല്ലാതെ ആക്കി സംസാരിക്കുന്നുണ്ട്..ഇനി ഇതിന്റെം കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ.."
"ഹലോ...എന്താടോ രണ്ടാളും ലേറ്റ്? " ഓടി വരുന്ന നന്ദൂനേയും നിധിയെയും കണ്ട് ആൻവി തിരക്കി.
"ഒന്നും പറയണ്ട ഡാ... ഇന്ന് ആകെ ലേറ്റ് ആയിപ്പോയി...വൈശാഖ് സാർ വന്നോ? " നിധി കിതച്ച് കൊണ്ട് ചോദിച്ചു.
"ഉം...നേരത്തെ വന്നു... നിങ്ങളെ തിരക്കുകയും ചെയ്തു..."
"ഹാ ബെസ്റ്റ്... " നിധി നന്ദുവിനെ നോക്കി പേടിപ്പിച്ചു..
നന്ദു ഒന്നും അറിയാത്ത പോലെ മുകളിലേക്കും സൈഡിലേക്കും നോക്കികൊണ്ടിരുന്നു.
"എന്താ നന്ദന...തന്റെ തല വേദന കുറവില്ലേ ,ഒന്നും സംസാരിക്കാതെ നിൽക്കുന്നു?" ശരൺ സ്വൽപ്പം വിഷമത്തോടെ ചോദിച്ചു.
"തല വേദന ഇവളെ പേടിച്ചു രാജ്യം തന്നെ വിട്ടേടോ" നന്ദു മറുപടി പറയുന്നതിന് മുൻപു തന്നെ നിധി ചാടിക്കയറി പറഞ്ഞു..
"നന്ദന മാഡം വന്നോ, വന്നെങ്കിൽ അകത്തേക്ക് ചെല്ലാൻ സാർ പറഞ്ഞു" പ്യൂൺ രാഘവേട്ടനാണ്..
അതു കേട്ടതും നന്ദു ദയനീയമായി നിധിയെ നോക്കി...
"അപ്പോൾ എന്റെ മോള് ചെല്ല്, എനിക്ക് കിട്ടേണ്ടതും കൂടി വാങ്ങിച്ചേക്കണേ....."
"പോടീ...തെണ്ടീ.. എന്നെ ഒറ്റക്ക് സിംഹത്തിന്റെ മടയിലേക്ക് പറഞ്ഞു വിടുകയാണല്ലേ.."
"നന്ദൂ...ചിലപ്പോൾ വഴക്ക് പറയാനൊന്നും ആയിരിക്കില്ല സാർ വിളിക്കുന്നെ..നിന്നെ രാവിലെ തന്നെ കാണാൻ കൊതിച്ചിട്ടായിരിക്കും....ചിലപ്പോ ഇപ്പോൾ തന്നെ ഐ ഡബ്ല്യു.... എന്നു പറയുവായിരിക്കും" നിധി അതും പറഞ്ഞു ചിരിച്ചു..
"നിനക്ക് ഇതിന്റെ മറുപടി ഞാൻ പിന്നെ തരാവേ ...കാത്തിരുന്നോട്ടാ.."
നന്ദു നിധിയെ തുറിച്ചു നോക്കിയിട്ട് വൈശാഖ് സാറിന്റെ കാബിനിലേക്ക് പോയി..
"മേ ഐ കം ഇൻ സാർ?"
"എസ്..കം.ഇൻ"
നന്ദു വേഗം ക്യാബിനിന്റെ ഉള്ളിലേക്ക് കയറി..അവിടെ വൈശാഖ് സാർ ആരോടോ സംസാരിച്ചിരിക്കുകയായിരുന്നു...സാറിന്റെ ഓപ്പോസിറ്റ് സൈഡിൽ ഇരുന്നത് കൊണ്ട് ആളുടെ മുഖം കാണാൻ പറ്റിയില്ല..
"എന്താ നന്ദന ലേറ്റ് ആയത്...?"
"സോറി സർ...അത് ഇന്നലെ ഭയങ്കര തല വേദന ആയിരുന്നു....സോ ഇന്ന് ഞാൻ എഴുന്നേൽക്കാൻ കുറച്ചു ലേറ്റ് ആയിപ്പോയി.."
"അപ്പോൾ നിധിയ്ക്കും തല വേദന ആയിരുന്നോ?" വൈശാഖ് കുറച്ചു: ഗൗരവത്തിൽ ചോദിച്ചു..
"അല്ല സാർ... അവൾക്കു കുഴപ്പമൊന്നും ഇല്ല,എന്നെ വെയിറ്റ് ചെയ്തത് കൊണ്ടാണ് അവളും ലേറ്റ് ആയത്..."
"ഇട്‌സ് ഓകെ..ഈ ഇയിടെയായി തനിക്ക് കുറച്ചു അലസത കൂടുന്നുണ്ട് അതാ വിളിപ്പിച്ചേ...."
"സോറി സാർ.."
"ഓകെ ഡോ...താൻ നിന്ന് വിയർക്കേണ്ട...ഞാൻ ഇതാ ഈ ഫയൽ തരാൻ വിളിച്ചതാണ്... ഇതിൽ കുറച്ചു മിസ്റ്റേക്സ്
ഉണ്ട്.,താൻ അതൊന്ന് കറകട് ചെയ്യണം...എന്തൊക്കെയാ മിസ്റ്റേക്സ് എന്നു ഞാൻ പറഞ്ഞു തരാം..താൻ ഇങ്ങോട്ട് വാ.."
നന്ദു,വൈശാഖിന്റെ അടുത്തേക്ക് പോയി...അപ്പോഴാണ് താടിയിൽ തടവികൊണ്ടു പുഞ്ചിരിയോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന ദേവനെ കണ്ടത്..
"ഇയാളോ...രാവിലെതന്നെ ഇന്ന് ഇയാളാണല്ലോ മുൻപിൽ...ആരെയാണാവോ ഇന്ന് കണി കണ്ടത്....വേറെയാരെ... എന്നെ തന്നെ,കണ്ണാടിയിൽ സ്വന്തം മോന്ത കണ്ടു കൊണ്ടാണല്ലോ ഇന്ന് എഴുന്നേറ്റത്...." നന്ദന പിറുപിറുത്തു...
"എന്താടോ താൻ എന്നെ ചീത്ത വിളിക്കുകയാണോ മനസിൽ? " വൈശാഖ് നന്ദുവിനെ നോക്കിച്ചിരിച്ചു..
"ഹേയ്...അ... അല്ല സർ.."
പെട്ടെന്ന് വൈശാഖിന്റെ ഫോൺ അടിക്കാൻ തുടങ്ങി...
"നന്ദനാ...വൺ മിനുട്ട്... ഞാൻ ഇപ്പോ വരാം..ഒരു അർജെന്റ് കാൾ...താൻ ഇവിടെ വെയിറ്റ് ചെയ്യ്.".
വൈശാഖ് ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്കു പോയി.
പെട്ടെന്നു വൈശാഖ് പോയപ്പോൾ നന്ദു വല്ലാതെയായി...അവൾ മെല്ലെ ഒളി കണ്ണിട്ട് ദേവനെ നോക്കി..
"കാലമാടൻ ഇപ്പോഴും തന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാ.." എസിയുടെ തണുപ്പിലും നന്ദു നിന്ന് വിയർക്കാൻ തുടങ്ങി..
തുടരും...
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: അഞ്ജു വിപിൻ.
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....