ദേവ നന്ദനം 🌹
➖➖➖➖➖
Part-3
________
വർക്കും തിരക്കുമായി ദിവസങ്ങൾ പോയതറിഞ്ഞില്ല.." നാളെ അല്ലെ വൈശാഖ് സാറിന്റെ പാരന്റ്സിന്റെ വെഡിങ് ആനിവേഴ്സറി,നമുക്ക് ഗിഫ്‌ട് വാങ്ങിക്കേണ്ടേ നന്ദൂ? "
"ശരിയാടാ, ഞാൻ അത് മറന്നു..നമുക്കു തിരിച്ചു പോകും വഴി വാങ്ങിക്കാം.."
" ഓകെ,നീ വേഗം കഴിക്ക്, ലഞ്ച് ബ്രേക്ക് മുഴുവൻ നീ ഇങ്ങനെ പതിയെ കഴികനാണോ പ്ലാൻ നന്ദൂ..?"
"പയ്യെ തിന്നാൽ പനയോ തെങ്ങോ എന്തോ തിന്നാ എന്ന് പണ്ട് ഏതോ മഹാൻ പറഞ്ഞിട്ടില്ലേ നിധി മോളെ...'
"എന്നാൽ എന്റെ മോൾ പനയും തെങ്ങും ,വേണേൽ കുറച്ച് മാവോ പ്ലാവോ കൂടി കിട്ടുവോ എന്ന് നോക്ക് കഴിക്കാൻ..എനിക്കെന്തായാലും ഇപ്പോ ഇതൊന്നും തിന്നാൻ ഉദ്ദേശമില്ല...അതും പറഞ്ഞു ഒന്നു ഇളിച്ചു കാട്ടി നിധി എഴുന്നേറ്റു.."
" ഇങ്ങനൊരു കൊരങ്ങി,.." നന്ദുവും നിധിക്ക് പിന്നാലെ പോയി.
______ ________
"എന്താടാ വാങ്ങിക്കേണ്ടത് ? എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ഗിഫ്റ്റ്സാ ഇവിടെ..."
" നീ കൺഫ്യൂസ് ആവാതെ നന്ദൂ...ദാ ഇതെങ്ങനെ ഉണ്ട് കാണാൻ? "
" വൗ...ബ്യൂട്ടിഫുൾ.." നിധിയുടെ സെലക്ഷൻ കണ്ട നന്ദു അതിശയപ്പെട്ടു...
പൂവുകൾക്ക് നടുവിൽ മുട്ടു കുത്തി ഇരുന്ന് കൈയിൽ ഒരു റോസാപ്പൂ നീട്ടിപ്പിടിച്ച് മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ ഒരു ബോയ് പ്രൊപോസ് ചെയ്യുന്ന മനോഹരമായ സ്റ്റാട്യൂ ആയിരുന്നു അത്.....
"എന്നാലും എന്റെ നിധീ നിന്റെ മനസിൽ ഇത്രയും റൊമാൻസ് ഒളിഞ്ഞിരിപ്പുണ്ടെന്നു അറിയാൻ വൈകിപോയല്ലോ കുഞ്ഞേ..."
"കൂടുതൽ ചളി വിതറാതെ വാടി ...വേഗം പോവാം നമുക്ക്.."
**************
പിറ്റേ ദിവസം ഈവനിംഗ് സ്കൈ ബ്ലൂ കളർ ഉള്ള പ്ലെയിൻ സാരിയും അതിനു മാച്ച് ആയ ഹാങ്ങിങ് ടൈപ്പ് ഇയറിങും, മൾട്ടി കളർ കോംബോ ചെയിനും ധരിച്ച് സിംപിൾ മേയ്കപ്പിൽ നിധീ അതീവ സുന്ദരിയായി റെഡി ആയി നിന്നു..
" നന്ദൂ....റെഡി ആയില്ലെടീ...ടൈം 5 ആയി..5.30 ക്കു ഫങ്ങ്ഷൻ സ്റ്റാർട്ട് ചെയ്യും..'
" എസ് ഡിയർ...അയാം റെഡി...|
ഒരുങ്ങി വരുന്ന നന്ദുവിനെ കണ്ട് നിധിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല...
പിസ്ത കളർ ഫാൻസി വർക് ഉള്ള സാരിയും ,അതിനു മാറ്റു കൂട്ടതക്ക വിധം സിൽവർ കളർ സിംപിൾ നെക്ലെസും അതേ മോഡൽ ജിമിക്കിയും...ഒരു കയ്യിൽ വാച്ചും മറ്റെ കയ്യിൽ സാരിക്ക് മാച്ച് ആയ ഒരു സെറ്റ് വളകളും...
" വൗ......ബ്യൂട്ടിഫുൾ.....നന്ദൂ നിന്നെ കണ്ടാൽ ഇപ്പോൾ കണ്ണെടുക്കാൻ തോന്നില്ല..."
" അല്ലെങ്കിലെന്താ ഞാൻ സുന്ദരിയല്ലേ...നന്ദു ചുണ്ട് കൂർപ്പിച്ചു ചോദിച്ചു..."
" പിന്നെ...അല്ലെങ്കിലും നീ മിസ് ഇന്ത്യ തന്നെ...അതൊക്കെ പോട്ടെ, നീ ഒരിക്കലും പിസ്ത കളർ ഡ്രസ് ഇടില്ല എന്നു പറഞ്ഞു ഒഴിവാക്കി വെച്ചതല്ലേ ഈ ഡ്രസ്..ഞാൻ മുൻപ് നിന്റെ ബർത്ഡേയ്ക്കു വാങ്ങിച്ച സാരി അല്ലെ ഇത്?? വെറുപ്പായിരുന്നല്ലോ ഈ കളറിനോട്...ഇപ്പോൾ എന്തു പറ്റി?? "
"അതെ, വെറുപ്പായിരുന്നു എനിക്ക് ഈ കളറിനോട്,മുൻപ് ഏറ്റവും കൂടുതൽ ഞാൻ ഇട്ടു നടക്കാൻ ആഗ്രഹിച്ച കളറും ഇതായിരുന്നു...കാലം നന്ദുവിനെ പരീക്ഷിച്ച് ശിക്ഷിച്ചപ്പോൾ ഓർമ്മകളോടൊപ്പം വെറുത്തു കളഞ്ഞതാ ഈ നിറത്തെ പോലും...പക്ഷെ എനികിപ്പോൾ ഞാൻ ചെയ്തത് വിഡ്ഢിത്തമാണെന്നു മനസിലായി...പലതും മറക്കാൻ വേണ്ടിയും വെറുക്കാൻ വേണ്ടിയും ഞാൻ എന്തിന് എന്റെ ഇഷ്ടങ്ങൾ വേണ്ടെന്നു വെയ്ക്കുന്നു,....സോറി ഡി നീ എനിക്ക് സ്നേഹത്തോടെ തന്ന ഗിഫ്റ്റ് ഞാൻ അന്ന് നിരസിച്ചു..."
" ഹ ഹ ഹ...അപ്പോൾ എന്റെ നന്ദുവിന് നല്ല ബുദ്ധി തോന്നിച്ചു..വെരി
ഗുഡ്..എന്തായാലും ഇന്ന് നീ അതി സുന്ദരിയായിട്ടുണ്ട്..ആരുടെയും കണ്ണ് തട്ടാതെ ശ്രദ്ധിച്ചോ..."
" മതി...മതി...അതികം പുകഴ്ത്തല്ലേ...വാ പോവാം.."
ഫങ്ങ്ഷൻ നടക്കുന്ന താജ് പാലസ് ഹോട്ടലിനു മുന്നിൽ കാർ നിർത്തി...
" നന്ദൂ നീ നടന്നോ,ഞാൻ കാർ പാർക്കിങ്ങിൽ കൊണ്ട് വച്ചിട്ട് വരാം..."
" ഒക്കെ ടി... വേഗം വാ..." നന്ദു മെല്ലെ ഫങ്ങ്ഷൻ ഹാളിലേക്ക് നടന്നു....
"വൗ...ശരിക്കും പേര് പോലെ തന്നെ ഇതും ഒരു കൊച്ചു പാലസ് ആക്കി മാറ്റിയിട്ടുണ്ടല്ലോ,നന്ദു മനസിൽ ചിന്തിച്ചു...."
ആൻവിയെയും ശരണിനെയും കണ്ട് അവരുടെ അടുത്തേക്ക് പോകാൻ നിന്ന നന്ദുവിന്റെ സാരി പെട്ടെന്നാരോ വലിച്ചു...
" ഗുഡ് ഈവനിംഗ് ആന്റീ....."
നന്ദു തിരിഞ്ഞ് നോക്കിയപ്പോൾ നന്ദുവിന്റെ സാരി തുമ്പ് പിടിച്ച് ഒരു ആറേഴു വയസ് തോന്നിക്കുന്ന സുന്ദരിക്കുട്ടി നിന്നു മയങ്ങുന്നു...
"അച്ചോടാ...ഗുഡ് ഈവനിംഗ് മോളൂട്ടി...എന്തിനാ മോള് ആന്റിയെ വിളിച്ചത്?"
"ആന്റിക്ക് ഇത് ഒരു അങ്കിൾ തരാൻ പറഞ്ഞു," എന്ന് പറഞ്ഞ് നന്ദുവിന്റെ കയ്യിൽ ഒരു റോസാപ്പൂ കൊടുത്ത് കുഞ്ഞ് ഓടിപ്പോയി...
"ഹേയ് മോളൂ... അവിടെ നിക്ക്..." ഒന്നും മനസ്സിലാവാതെ നന്ദു കയ്യിൽ റോസും പിടിച്ച് നിന്നു..
"എന്താടീ കൈയിൽ റോസും പിടിച്ചോണ്ട് ആലോചിക്കുന്നെ വട്ടായോ,?"
" നീ വന്നോ നിധീ...ദേ ഇത് നോക്കിയേ"നന്ദു നടന്ന കാര്യം നിധിയെ കേൾപ്പിച്ചു...
"സംശയിക്കാനൊന്നും ഇല്ല...ദാ അത് നോക്കിയേ...വായും പൊളിച്ചോണ്ട് നിന്നെ തന്നെ നോക്കി നിൽക്കുന്നു..."
നിധി പറഞ്ഞ ഭാഗത്തേക്ക് നോക്കിയപ്പോൾ ശരൺ...
" ശരണോ? "
"പിന്നല്ലാതെ ,വേറെ ആര് ഇങ്ങനൊക്കെ ചെയ്യാൻ.അന്ന് മാളിലെ സഭവത്തിലും എനിക്ക് ഇവനെ തന്നെയാ! സംശയം.."
"അവനായിരിക്കുവോ...ഹേ നോ ചാൻസ്..."
"അല്ലെങ്കിൽ പിന്നെ ആര്? നീ തന്നെ പറ..."
"ഹേ നന്ദന..നിധീ , നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കുന്നത്,ഇങ്ങോട്ട് വരൂ..."
"വൈശാഖ് സാർ...."
"എന്താ നിങ്ങൾ രണ്ടു പേരും ഇവിടെ തന്നെ നിന്നത് ...ഞാൻ വന്നു അങ്ങോട്ട് വിളികത്തൊണ്ടാണോ," വൈശാഖ് അടുത്ത് വന്നു ചോദിച്ചു...
"ഹേയ് അല്ല സാർ..ഇവൾ കാർ പാർക്ക് ചെയ്യാൻ പോയ്..ഇവളെ വെയിറ്റ് ചെയ്യുകയായിരുന്നു ഇവിടെ.."
"ഓകെ...നിങ്ങൾ അങ്ങോട്ട് വരൂ....പപ്പയും അമ്മയും സ്റ്റേജിൽ ഉണ്ട്....
ഇതെന്താ നന്ദനാ കയ്യിൽ റോസ്..എനിക്കാണോ .." എന്നു പറഞ്ഞ് വൈശാഖ് ചിരിച്ചു കൊണ്ട് പൂ എടുത്തു..
പെട്ടെന്നു വൈശാഖ് അങ്ങനെ പറഞ്ഞു പൂ എടുത്തപ്പോ നന്ദു പകച്ചു പോയി...അവൾ ഒളി കണ്ണിട്ടു നിധിയെ നോക്കി..നന്ദുവിനെ പോലെ തന്നെ ആകെ തരിച്ചു നില്കുവായിരുന്നു നിധിയും...
"വരൂ....ഇനി താലപ്പൊലിയും വേണോ??"
വൈശാഖ് പറയുന്നത് കേട്ട് അവർ വേഗം അവന്റെ പിന്നാലെ പോയി....
നന്ദുവും നിധിയും വൈശാഖ് സാറിന്റെ കൂടെ തന്നെ സ്റ്റേജിൽ കയറി..
വൈശാഖ് അവരെ പപ്പയ്ക്കും അമ്മയ്ക്കും പരിചയപ്പെടുത്തി..
ഗിഫ്റ്റും കൊടുത്തു അവർക്ക് വിഷ് ചെയ്‌ത് നന്ദുവും നിധിയും അവരുടെ കൂടെ വർക് ചെയ്യുന്ന ടീംസിന്റെ അടുത്തേക്ക് പോയി..
" കന്നാസും കടലാസും ഇന്ന് അതി സുന്ദരികളാണല്ലോ......" ആൻവി ആണ്.
"യൂ ടൂ ആൻവി.." നിധി പറഞ്ഞു.
തന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ശരണിനെ കണ്ട് നന്ദു അവന്റെ അടുത്ത് പോയി..
" എന്താ ശരൺ ഇങ്ങനെ ആദ്യമായി കാണുന്ന പോലെ നോക്കുന്നത്??"
"ടുഡേ യൂ ലൂക്കിങ് ഗോർജിയസ് നന്ദനാ...."
"ഓ...താങ്ക് യൂ വെരി മച് ഡിയർ..."
"നന്ദനാ..എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.."
"എസ്...ഷുവർ...പറഞ്ഞോളൂ.."
|അത്...അത് പിന്നെ...അല്ലെങ്കിൽ വേണ്ട പിന്നെ പറയാ..."
അതും പറഞ്ഞു ശരൺ നന്ദനയുടെ അടുത്ത് നിന്നും മാറി..
ശരണിന്റെ പതർച്ച കണ്ട് നന്ദുവിനു ചിരി വന്നു..പിന്നെ അവളും എല്ലാവരുടെ കൂടെ ചേർന്നു സംസാരിക്കാൻ തുടങ്ങി..
അവർ എല്ലാവരും കുറെ നേരം അവിടെ സംസാരിച്ചിരുന്നു...
പിന്നെ എല്ലാവരും ഫുഡ് കഴിക്കാൻ പോയിത്തുടങ്ങി...
"നീ എന്താ നന്ദൂ,ഒന്നും എടുത്തില്ലല്ലോ..ഒരു ചപ്പാത്തിയും വെജിറ്റബിൾ കറിയും മാത്രമല്ലേ എടുത്തുള്ളൂ?"
"എന്തെന്നറിയില്ല നിധീ...എനിക്കെന്തൊക്കെയോ ഫീൽ ചെയ്യുന്നു,ആകെ ഒരു ടെൻഷൻ പോലെ..."
"ഹാ..അടിപൊളി,അല്ലെങ്കിലും ഇത്രയും വെറൈറ്റി ഫുഡ് ഐറ്റെംസ് മുൻപിൽ കാണുമ്പോൾ ആർക്കാണെങ്കിലും ഒരു ചെറിയ ടെൻഷൻ ഇണ്ടാവും ഏതാ കഴിക്കുക എന്നോർത്ത്..."
"ഒന്നു പോടീ അവളുടെ ഒരു കോമഡി,നീ കഴിക്ക് നിധീ..ഞാൻ എഴുന്നേൽക്കട്ടെ ഒരു മൂഡില്ല..."
"ഡി നീ സീരിയസ് ആയിട്ടാണോ? തല വേദനയോ വോമിറ്റിംഗ് ചെയ്യാനോ തോന്നുന്നുണ്ടോ?"
"ഹേയ് അതൊന്നും ഇല്ലെടാ..നീ ടെൻഷൻ ആവേണ്ട,എന്റെ ശരീരത്തിനല്ല മനസിനാ പ്രോബ്ലെം."
"എന്താടാ പറ്റിയത്,അത് പറ?"
"അറിയില്ല ഡി,എന്തോ ഒരു ടെൻഷൻ.. ഇവിടെ എത്തിയപ്പോൾ മുതൽ തുടങ്ങിയതാ..എന്തോ ഇവിടെ മുഴുവൻ എനിക്ക് പരിചയമുള്ള ഗന്ധം പരക്കുന്ന പോലെ..എന്റെ ശ്വാസമിടിപ്പ് വരെ കൂടുന്നു...എനിക്കറിയില്ല നിധീ ഞാനെങ്ങനെയാ നിന്നെ പറഞ്ഞു മനസിലാക്കും എന്ന്.."
"റിലാക്സ് നന്ദൂ റിലാക്സ്..ഫുഡ് വേണ്ടെങ്കിൽ കഴിക്കേണ്ട ....വാ എഴുന്നേൽക്ക്.."
"നീ കഴിക്ക് നിധീ.. ഞാൻ ഇവിടെ ഇരുന്നോളാം.. നീ കഴിച്ചു കഴിഞ്ഞ് ഒന്നിച്ചെഴുന്നേൽക്കാം..."
"ഒക്കെ...എന്നാൽ നീ ഇവിടെ റെസ്റ്റ് എടുക്ക്,ഞാൻ വേഗം കഴിക്കാം..."
എല്ലാവരും ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ സ്റ്റേജിൽ നിന്ന് മ്യൂസിക്കും സോങ്ങും കേൾക്കാൻ തുടങ്ങി.....എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. ..അവിടെ ഒരു സിംഗർ പാടാൻ തുടങ്ങി...ആ പാട്ട് കേട്ടതും നന്ദു അസ്വസ്ഥയാവാൻ തുടങ്ങി...
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം...
....................................
.........മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം.......
.....പിന്നെയും പിന്നെയും ആരോ ആരോ....
നന്ദുവിന് ശ്വാസമിടിപ്പ് വർദ്ധിക്കുന്നത് പോലെ തോന്നി..
തനിക്ക് ചുറ്റും എന്തൊക്കെയോ സഭവിക്കുന്നത് പോലെ അവൾക്ക് തോന്നി....നന്ദു മെല്ലെ തന്റെ കാലിൽ കൈകൾ രണ്ടും ചേർത്ത് പിടിച്ച് തല അതിലേക്ക് താഴ്ത്തി ചെയറിൽ തന്നെ ഇരുന്നു...
"മോളെ നന്ദൂ...,"
നിധിയുടെ ശബ്ദം കേട്ട് നന്ദു പതുക്കെ തല ഉയർത്തി നോക്കി..ചുറ്റുമുള്ള ആൾക്കാരൊക്കെ എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നു.....
നന്ദു പതിയെ മിഴികളുയർത്തി നിധിയെ നോക്കി....അവളുടെ കൈ രണ്ടും തന്റെ കൈകളെ മുറുക്കിപിടിച്ചിരിക്കുന്നത് അപ്പോഴാണ് നന്ദു ശ്രദ്ധിച്ചത്..നിധിയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു...
നന്ദു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും നിധി അവളെ തടഞ്ഞു...
"വേണ്ട പറയണ്ട നീ എന്താ പറയാൻ വരുന്നത് എന്നെനിക്കറിയാം...ഈ പാട്ട് കേൾക്കുമ്പോൾ നീ തകർന്നു പോവുമെന്ന് എനിക്കറിയാം..അല്ലെങ്കിലെ ടെൻഷൻ ആയിരുന്ന എന്റെ നന്ദൂന് അധികം ടെൻഷൻ ആയി അല്ലെടീ...നമുക്ക് വേഗം വൈശാഖ് സാറിനോട് പറഞ്ഞിട്ട് പോവാം...നീ വിഷമിക്കേണ്ട.."
"ഹേയ് ഇല്ലെടീ, എന്നെ ഓർത്തു നീ വിഷമിക്കേണ്ട... ഞാൻ ഇങ്ങനെ ആയിപ്പോയി..മനസിന്റെ ഓരോരോ വട്ട്.."
"നിന്നെ എനിക്കിങ്ങനെ കാണാൻ പറ്റില്ല നന്ദൂ...ചിരിയും കളിയും കുറുമ്പും ആയി നടക്കുന്ന നന്ദുവിനെ കാണുന്നതാ എനിക്കിഷ്ടം...ആ ശരണിന്റെയൊക്കെ വാ പൊളിച്ചുള്ള നോട്ടം കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ ഇങ്ങനെയൊക്കെ ആവുമെന്ന്,കണ്ണ് കൊണ്ടതായിരിക്കും എന്റെ നന്ദൂന്.."
നിധിയുടെ സംസാരം കേട്ട് നന്ദു നിധിയെ തന്നെ നോക്കിയിരുന്നു..
"ഉം,എന്താടീ ഇങ്ങനെ നോക്കുന്നെ?"
"നീ എന്തിനാടി എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ? എന്റെ കൂട്ടുകാരി എന്നതിലപ്പുറം എന്റെ അമ്മയായും സഹോദരിയായും എല്ലാം നീ മാറിയല്ലോ നിധീ...."
"അയ്യൊടി മോളെ,നീ എന്നെ അങ്ങനെ 'അമ്മ പോസ്റ്റോക്കെ തന്ന് വയസി ആക്കാൻ നോക്കണ്ട..പിന്നെ നിന്റെ കാര്യത്തിലുള്ള ശ്രദ്ധ എന്തിനെന്ന് വെച്ചാൽ വയസ് 26 ആയെങ്കിലും അതിന്റെ മച്ചൂരിറ്റി നിനക്ക് വന്നിട്ടില്ല...അതൊണ്ടല്ലേ എത്ര മാറി എന്നു പറഞ്ഞാലും ഈ കണ്ണ് ഇടക്കിടെ നിറയുന്നത്..."
"ഓ...ശരി അമ്മച്ചി....ഒരു വലിയ മച്ചൂരിറ്റിക്കാരി വന്നിരിക്കുന്നു...അപ്പോൾ അമ്മച്ചി വാ നമുക്ക് എല്ലാവരുടെയും അടുത്ത് പോകാം..."
"ഹോ ,എന്നെ കളിയാക്കിയിട്ടാണെങ്കിലും നിന്റെ ടെൻഷൻ പോയല്ലോ..ഫാഗ്യം.."
നിധിയുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് അവളുടെ കൈയും പിടിച്ച് നന്ദു എല്ലാവരുടെയും അടുത്ത് പോയി...
നന്ദുവും നിധിയും വീണ്ടും ഫ്രണ്ട്സിന്റെ അടുത്ത് പോയി ഓരോന്ന് സംസാരിക്കാൻ തുടങ്ങി..പെട്ടെന്ന്,നിധി നന്ദുവിന്റെ കയ്യിൽ നുള്ളി..
"ശൂ... എന്താടീ..എന്തിനാ ഇങ്ങനെ പിച്ചുന്നെ?"
"ദാ നീ ആ സൈഡിലേക്ക് നോക്ക്,ഒരാളുടെ കണ്ണ് ഇങ്ങോട്ട് തന്നെ ഫിക്സ് ചെയ്തിരിക്കുകയാ.."
"ഓ..ശരണിനെ അല്ലെ ,എനിക്കു കാണണ്ട,നിനക്ക് വേറെ പണിയില്ലേ നിധീ.."
"ഡി,പൊട്ടത്തി..ശരൺ ഇവിടെ നമ്മുടെ കൂടെ അല്ലെ,അവൻ ഇവിടുന്ന് പരമാവധി നിന്റെ രക്തം ഊറ്റികുടിക്കുന്നുണ്ട്.."
"ഓ..അത് ശരിയണല്ലോ, പിന്നെ ആര്,"
നന്ദു വേഗം നിധി പറഞ്ഞ ഭാഗത്തേക്ക് നോക്കി..അവിടെ നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് നന്ദു ആകെ ചൂളിപോയി.
വൈശാഖ് സാറിനോട് ആരോ എന്തോ കാര്യമായി സംസാരിക്കുകയാണ്,എന്നാൽ സാറിന്റെ നോട്ടമത്രയും ഇങ്ങോട്ടാണ്.അതിലേറെ നന്ദുവിനെ ഞെട്ടിച്ചത്,നേരത്തെ നന്ദുവിന്റെ കയ്യിൽ നിന്ന് എടുത്ത റോസാപ്പൂ സാറിന്റെ ഷർട്ടിന്റെ ഇടതു പോക്കറ്റിൽ വച്ചിരിക്കുന്നു..അങ്ങോട്ട് നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി നന്ദൂന്..
"എന്താടീ കണ്ടുവോ നിന്റെ ആരാധകനെ?"
നിധി അത് പറയുന്നത് കേട്ട് നന്ദു അവളെ ദേഷ്യത്തോടെ നോക്കി.
"നോക്കി ദഹിപ്പിക്കല്ലേ, സാറിന്റെ നോട്ടം കണ്ടില്ലേ,നിന്റെ ഹൃദയത്തിലേക്ക് ഡയരക്ട് ഒരു പാലം പണിത് അതിൽ കയറി നോക്കുന്നത് പോലെയുണ്ട്.".
"ആണോ,എന്നാൽ ആ പാലം നമുക്കങ്ങു തല്ലിപ്പൊളിക്കാ..അതല്ല,നീ എന്തിനാ സാറിനെ തന്നെ നോക്കി നിൽകുന്നേ,അതു കൊണ്ടല്ലേ അയാൾ പാലവും വീടുമൊക്കെ പണിയുന്നത് നിന്റെ കണ്ണിൽ പെടുന്നത്.."
"ആഹാ,ഇപ്പോ ഞാനായോ വായിനോക്കി..കൊള്ളാലോ...എന്തായാലും ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്കു വിഷമം തോന്നരുത്..എന്തു കൊണ്ടും വൈശാഖ് സാർ നല്ല മനുഷ്യനാണ്.കാണാനും സുന്ദരൻ...നിന്നോടൊരു താല്പര്യം സാറിനുണ്ടെങ്കിൽ നീ അത് വേണ്ടെന്ന് വയ്ക്കരുത് നന്ദൂ..ചിലപ്പോൾ നീ ഇത്രയേറെ അനുഭവിക്കേണ്ടി വന്നതും വിഷമിക്കേണ്ടി വന്നതും സാർ നിന്റെ ജീവിതത്തിൽ വരാനായിരിക്കും."
" ഒന്നു നിർത്തുന്നുണ്ടോ നിധീ..." നന്ദുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
" നീ എന്നെ നോക്കി ദഹിപ്പിക്കേണ്ട,എന്നാലും ഞാൻ പറയും..നിനക്കായ് ജനിച്ച നിന്റെ ജീവന്റെ പാതി ഇവിടെ നിന്റെ മുൻപിൽ നിന്നെയും നോക്കി നിൽപ്പുണ്ട്. നീ എത്ര തന്നെ വേണ്ടെന്നു വെച്ചാലും അയാൾ നിന്റെ ജീവിതത്തിൽ വരും കണ്ടോ," നിധി വൈശാഖ് സാറിനെ നോക്കിക്കൊണ്ട് പറഞ്ഞു..
" കഴിഞ്ഞോ നിന്റെ പ്രസംഗം? "
" ഇല്ല ഒന്നു കൂടി പറയാം..നിന്റെ കയ്യിൽ നിന്നും എടുത്ത റോസ് ഇപ്പോ സാറിന്റെ ഹൃദയത്തോട് ചേർന്നിരിക്കുവാ... ഇന്ന് ഇവിടുന്ന് പോകും മുൻപ് തന്നെ ആ ഹൃദയത്തിൽ വെച്ച അതേ റോസ് നിനക്ക് സാർ തരും കണ്ടോ...അപ്പോൾ നിനക്കു മനസിലാവും നിന്റെ ജീവിതത്തിൽ വരാൻ പോകുന്ന യഥാർത്ഥ ഹൃദയത്തിന്റെ ഉടമയെ..."
"ഓഹോ അങ്ങനെ ആണോ...എന്നാൽ കാണാം.."
"ഓകെ കാണാം..ആ റോസ് സാർ നിനക്കു തിരിച്ചു തന്നാൽ നീ സമ്മതിക്കണം സാർ ആണ് നിന്റെ പ്രണയം എന്നു...ഓകെ ആണോ? "
" ഓകെ...സമ്മതിച്ചു... " നന്ദു നിധിക്ക് കൈ കൊടുത്തു..
ഇനി അയാളെങ്ങാനും റോസ് തിരികെ തരുവോ ..ഒരു വാശിക്ക് കേറി പറഞ്ഞതാ,അങ്ങനെ ഒന്നും സംഭവിക്കല്ലേ...നന്ദു മനസിൽ പ്രാർത്ഥിച്ചു..
ഈ സമയം നിധിയും മനസിൽ പ്രാർത്ഥനയിൽ ആയിരുന്നു..നന്ദുവിനെ എങ്ങനെങ്കിലും പഴയതൊക്കെ മറന്ന് പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരണം...വൈശാഖ് സാറിന് അവളോട് താല്പര്യം ഉണ്ടെന്ന് തോന്നിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷാ തോന്നിയത്..സാർ അത്രയ്ക്കും നല്ല ആളാണ്,എന്റെ നന്ദുവിന് നന്നായി ചേരും..അതു കൊണ്ടാ അവളെ വാശി പിടിപ്പിച്ചത്... അങ്ങനെയെങ്കിലും അവൾ സമ്മതിക്കുവല്ലോ..
ഇനി ആ കാലമാടാൻ പൂ കൊടുക്കാതിരിക്കുവോ...എന്നാ പണി പാളും... എങ്ങനെയും ആ പൂ സാറിനെ കൊണ്ട് അവൾക്ക് കൊടുപ്പിച്ചേ പറ്റൂ...
പെട്ടെന്ന് വൈശാഖ് നിന്ന സ്ഥലത്തു നിന്ന് മുന്നോട്ട് വരാൻ തുടങ്ങി...ഇതു കണ്ട നന്ദുവിന്റെ ചങ്ക് പിടക്കാൻ തുടങ്ങി...നിധിയുടെ മനസിൽ പൂക്കുറ്റി കത്തി...
വൈശാഖ് നേരെ സ്റ്റേജിലേക്ക് കയറിപ്പോയി..
നന്ദുവിന് അപ്പോഴാണ് ശ്വാസം തിരിച്ചു കിട്ടിയത്.
"ഛേ...."നിധി പിറു പിറുത്തു..
വൈശാഖ് നേരെ സ്റ്റേജിൽ കയറി മൈക്ക് കയ്യിൽ എടുത്തു..
എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടേക്കായി..
" മൈ ഡിയർ ഫ്രണ്ട്‌സ് ആൻഡ് റിലെറ്റിവ്സ്...ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വന്ന ഓരോരുത്തർക്കും ആദ്യമേ ഞാൻ നന്ദി പറയുന്നു...ഈ ഫങ്ങ്ഷൻ നിങ്ങൾ നന്നായി എൻജോയ് ചെയ്യുന്നുണ്ടെന്ന് നിങ്ങൾ ഓരോരുത്തരിൽ നിന്നും എനിക് മനസിലായി.....ഇവിടെ വന്ന പലരും ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകാനാണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നത്.....മിക്കയാൾകാരും എന്നോട് പറഞ്ഞ ഒരു കാര്യമാണ് ഇന്നത്തെ ഫങ്ങ്ഷൻ സെറ്റിങ്‌സ് മുഴുവൻ വളരെ മനോഹരവും അട്രാക്റ്റീവും ആണെന്ന്..അതിനു കാരണക്കാരനായ ഈ ഫങ്ങ്ഷൻ വളരെ ഗ്രാൻഡ് ആക്കി മാറ്റിയ ആ വ്യക്തിയെ ഞാൻ ഈ സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്...
പ്ളീസ് വെൽക്കം മൈ ഡിയർ ബെസ്റ്റ് ഫ്രണ്ട്...ദി യങ് ആൻഡ് ഹാൻഡ്സോം മാനേജിങ് ഡയറക്ടർ ഓഫ് ദേവ് ഗ്രൂപ്പ്, Mr.ദേവ്ദത്ത് മേനോൻ........ "
ആ പേര് കേട്ടതും സ്റ്റേജിൽ നിറ പുഞ്ചിരിയുമായി വന്ന ആളെ കണ്ട് നന്ദുവിന്റെ കൈകാലുകൾ തളർന്നു... ഒരു ബലത്തിനായി അവൾ അടുത്ത് വെച്ച ചെയറിൽ താങ്ങി.. പതിയെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു, ദേവേട്ടൻ......
തുടരും.....
രചന : അഞ്ജു വിപിൻ.
ആരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്.... ഇഷ്ടമായെങ്കിൽ ഒരു ലൈക്കും, നിങ്ങളുടെ ഓരോ വാക്കുകളാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....