" അനാമിക "
പാർട്ട് : 25
ഇങ്ങോട്ടേക്ക് ഈ സമയം വരാൻ ആരാണ് എന്ന ചോദ്യം രണ്ടു പേരുടെയും മനസ്സിൽ ഒരു പോലെ ഉയർന്ന് വന്നു...
അപ്പോഴേക്കും വീണ്ടും കാളിങ് ബെൽ മുഴങ്ങി കേട്ടു....
പെട്ടെന്ന് ദേവിന്റെ മുഖത്ത് ഒരു കള്ള ചിരി വിരിഞ്ഞു... വന്നത് ആരാണെന്ന് അവന് മനസ്സിലായി എന്ന് ആ ചിരി കണ്ടാൽ അറിയാം...
ഡോർ തുറക്കാനായി ദേവ് നടന്ന് പകുതി എത്തിയപ്പോൾ എന്തോ ആലോചിച്ചു തിരികെ വന്നു... അത് കണ്ട് ആമി പെട്ടെന്ന് ബെഡിൽ നിന്ന് ചാടി എഴുനേറ്റ് പതിയെ മുന്നിലേക്ക് ചെന്ന് കൊണ്ട് ദേവിനോട് ചോദിച്ചു...
"നിങ്ങൾ എന്തിനാ ഇനി ഇങ്ങോട്ട് വരുന്നത്... "
ആമിയുടെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ അവൾക്ക് നേരെ ഓരോ ചുവട് മുന്നോട്ട് വെച്ച് നടന്ന്, അവൾ ഓരോ ചുവട് പുറകിലേക്കും..
ഇനി ചുവട് വെക്കാൻ സ്ഥലമില്ലാതെ അവൾ ഭിത്തിയിൽ തട്ടി നിന്ന് പോയി...
അവൾ കണ്ണുകൾ താഴ്ത്തി പതിയെ ദേവിന്റെ കണ്ണുകളിലേക്ക് നോക്കി ആ നിമിഷം ആമിക്ക് ദേവിന്റെ കൃഷ്ണമണിയിൽ അവളുടെ മുഖം പ്രതിഫലിച്ചു കാണാൻ സാധിച്ചു...
അപ്പോഴേക്കും അവൻ പതിയെ അവൾക്ക് അരികിലേക്ക് വന്ന് ഇടുപ്പിൽ കൈവെച്ച് തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി...
ഇടുപ്പിലെ ആ പിടിയിൽ അവർ പരസ്പരം കണ്ണുകൾ കോർത്ത്...
അവന്റെ കൈകൾ പതിയെ അവളുടെ പുറത്തേക്ക് നീണ്ടു പതിയെ ഷോൾഡറിൽ പിടിച്ചു അവളെ തിരിച്ചു നിർത്തി... എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അവൾ ആകെ പേടിച്ചു നിൽക്കുകയാണ്... അവളുടെ പേടി അവന്റെ മുഖത്ത് പുഞ്ചിരി സമ്മാനിച്ച്..
പതിയെ അവളുടെ മുടിയിഴകൾ മുന്നിലേക്ക് മാറ്റി, അവളുടെ ബ്ലൗസിന്റെ മുകളിൽ അഴിഞ്ഞു കിടന്ന വള്ളികൾ രണ്ടും അവൻ ചേർത്ത് കെട്ടിയപ്പോൾ അവന്റെ വിരലുകൾ അവളെ സ്പർശിച്ചുകൊണ്ടിരുന്നു...
അവന് പെട്ടെന്ന് തോന്നിയ ഒരു കുസൃതിയിൽ അവൻ അവളുടെ ഷോൾഡറിൽ ഒരു കടി കൊടുത്തു...
പാവം ആമി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവളെ ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് കൊണ്ട് അവൻ റൂമിന് പുറത്തേക്ക് പോയി...
അപ്പോഴാണ് അവൾ ആ മുറി ശ്രദ്ധിക്കുന്നത്... ആ മുറിയിൽ അടിച്ചിരിക്കുന്ന നിറം തൊട്ട്... ഷോ ഐറ്റംസ് വെച്ചിരിക്കുന്നതിൽ വരെ ഒരുപാട് പ്രത്യേകതകൾ അവൾക്ക് കാണാൻ സാധിച്ചു....
മുറിയിൽ ബെഡിനോട് ചേർന്ന ചുവരിൽ ദേവിന് ഏറെ ഇഷ്ടപെട്ട ലാവെൻഡർ നിറത്തിലുള്ള പെയിന്റ് ആണ് എതിർ ചുവരിൽ ക്രീം കളർ നിറവും.. ദേവിന് വായിക്കാൻ ഇഷ്ടം ആയിരുന്നത് കൊണ്ട് മുറിയിൽ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു..
ആ ശേഖരത്തിൽ പൗലോ കൊയിലോടെ പുസ്‌തകങ്ങൾ ആയിരുന്നു കൂടുതലും എനിക്കും ഏറെ പ്രിയപ്പെട്ട എഴുത്തുകാരൻ അദ്ദേഹം തന്നെ ആയിരുന്നു..
അർജുൻ എപ്പോഴും കളിയാക്കുമായിരുന്നു എന്റെയും ദേവിന്റെയും ഇഷ്ടങ്ങൾ ഒന്ന് ആണെന്ന് പറഞ്ഞ് അതിനു അവൻ ഒരു ഉദാഹരണവും പറയും... " ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന്... "
അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
പെട്ടെന്ന് കണ്ണുകൾ വയലിനും, ഗിറ്റാറിലും ഉടക്കി നിന്നു... അത് കണ്ടപ്പോൾ പണ്ട് അർജുൻ പറഞ്ഞത് ആണ് ഓർമയിലേക്ക് കടന്ന് വന്നത്... ദേവിന് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു സംഗീതം... പുതിയ ദേവിലേക്ക് ഉള്ള യാത്രയിൽ പഴയത് എല്ലാം ഉപേക്ഷിച്ചു എന്തിന് ഏറെ പറയണം ആദി എന്ന പേര് പോലും രേഖകളിൽ മാത്രമായി ഒതുങ്ങി, അല്ല ഒതുക്കി എന്ന് പറയുന്നത് ആകും ശെരി...
വീണ്ടും ബെൽ മുഴങ്ങി കേട്ടപ്പോൾ ദേവ് ഇത് വരെ തുറന്നില്ലേ എന്ന് ചിന്തിച്ചു താഴേക്ക് ചെന്ന് നോക്കിയപ്പോൾ കിച്ചണിൽ നിന്ന് കോഫി എടുക്കുന്ന ദേവിനെ കണ്ടപ്പോൾ അറിയാതെ ചിന്തിച്ചു പോയി അവൾ...
"ഇങ്ങേര് ഇനി ആര് കാളിങ് ബെൽ അടിച്ചാലും കോഫിയുമായാണോ ഡോർ തുറക്കാറുള്ളത്... "
എന്താടി വായും പൊളിച്ചു നിൽക്കുന്നത് എന്ന ചോദ്യം കേട്ട് ആമി അവനോട് ചോദിച്ചു...
ആമി : അല്ല.. നിങ്ങളുടെ നാട്ടിൽ ഒക്കെയും കോഫിയും ആയാണോ ഡോർ തുറക്കാറുള്ളത്...
ദേവ് : കോഫി മാത്രമല്ല നല്ല സദ്യയും ഉണ്ടാക്കി വെക്കാറുണ്ട്.... നീ പോയി എന്തായാലും വാതിൽ തുറക്ക്... നിന്നെ കാണാൻ വന്നവർ ആണ്...
ആമി : എന്നെയോ...??
ദേവ് : അതെ നിന്നെ തന്നെ...
പേടിച്ച് ആണ് ആമി ഡോർ തുറന്നത്... തുറന്ന് കഴിഞ്ഞപ്പോൾ അവൾക്ക് ചമ്മൽ ആണ് ഉണ്ടായത്..
അകത്തേക്ക് കയറി കൊണ്ട് കാർത്തിയും, അർജുനും ചോദിച്ചു...
രണ്ടാൾക്കും ഡോർ തുറക്കാൻ എന്താണാവോ ഇത്ര ബുദ്ധിമുട്ട്...
ദേവ് : നീയൊക്കെ കുറച്ചു നേരം പുറത്ത് നിൽക്കട്ടെ എന്ന് വിചാരിച്ചു.... എന്റെ കാറിന്റെ പുറകെ കിടന്ന് കറങ്ങിയപ്പോൾ തന്നെ വിചാരിച്ചത് ആണ് നിന്നെ ഒക്കെയും കുറച്ചു നേരം പുറത്ത് നിർത്തണമെന്ന്....
കാർത്തി : ഓഹോ അപ്പോൾ നീ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നതാ അല്ലേ..
ദേവ് : എന്റെ ഈ സാമ്രാജ്യത്തിലേക്ക് അനുവാദം കൂടാതെ കടന്ന് വരാൻ അവകാശമുള്ളത് നിങ്ങൾക്ക് രണ്ടാൾക്ക് മാത്രമാണ് പിന്നെ ഉള്ളത് അനൂ, അവൾ എന്റെ കൂടെ ഉണ്ടല്ലോ..
അജു : അല്ല അത് ഒക്കെയും അവിടെ നിൽക്കട്ടെ.. പകൽ ശത്രുക്കൾ, രാത്രി പഞ്ചാരയടി ഇത് എവിടുത്തെ ഏർപ്പാട് ആണ് മക്കളെ...
ആമി : എന്നെ ഭീഷണിപെടുത്തി കൊണ്ട് വന്നത് ആണ്, അല്ലാതെ ഞാൻ പഞ്ചാര അടിക്കാൻ ഒന്നും വന്നത് അല്ല...
കാർത്തി : പക്ഷെ നിന്റെ മുഖം കണ്ടിട്ട് ഭീഷണിപ്പെടുത്തിയത് പോലെയല്ലല്ലോ തോന്നുന്നത്... നല്ല നൂറു വാട്ട് ബൾബ് പ്രകാശിച്ചു നിൽക്കുന്ന പോലെയുണ്ടല്ലോ മുഖം...
ദേവ് : എന്താണ് ആഗമന ഉദ്ദേശം രണ്ടിന്റെയും...
അജു : അത് തന്നെയാണ് ഞങ്ങൾക്കും ചോദിക്കാൻ ഉള്ളത്... ചിലരെ ഒക്കെയും നിന്ന നിൽപ്പിൽ കാണാതാകുന്നു....
എന്താണ് രണ്ടിന്റെയും ഉദ്ദേശം.... ഇങ്ങനെ ഒളിച്ചു കളിക്കാനാണോ പരിപാടി ?? കാര്യങ്ങൾ കൈവിട്ട് പോകുന്നതിനു മുന്നേ എല്ലാം എല്ലാരോടും പറയണ്ടേ.
ദേവ് : ഞാൻ ആരോടും ഒന്നും പറയാനില്ല... പിന്നെ എന്റെ കല്യാണമല്ലല്ലോ ഉറപ്പിച്ചത്, ഞാൻ ആർക്കും മോതിരം ഇടാൻ കൈ നീട്ടി കൊടുത്തിട്ട് ഇല്ലാ... അത് നീട്ടി കൊടുത്തവർ എന്താന്ന് വെച്ചാൽ ചെയ്തോളും..
ആമി : ബോധമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ ആരെങ്കിലും മോതിരം ഇടുമെന്ന് വിചാരിക്കുമോ...
കാർത്തി : മതി നിർത്ത്.. ഇനി അതിന്റെ പേരിൽ രണ്ടും കൂടി അടി ഉണ്ടാക്കേണ്ട...
അജു : ഈ മൊതലിനെ തിരിച്ചു കൊണ്ടുപോയി ആക്കുന്നില്ലേ....
ദേവ് : കൊണ്ടുവവന്നത് പോലെ തന്നെ എനിക്ക് തിരികെ കൊണ്ടുപോയി ആക്കാനും അറിയാം. അത് ഓർത്ത് നിങ്ങൾ വിഷമിക്കണ്ട...
കാർത്തി : വേണ്ട.. നീ ബുദ്ധിമുട്ടണ്ട ഞങ്ങൾ കൊണ്ടുപോയി വിട്ടോളാം...
ദേവ് : എനിക്ക് ബുദ്ധിമുട്ട് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ...
ആമി : ഞാൻ ഇവർക്ക് ഒപ്പം പൊക്കോളാം..
അതും പറഞ്ഞ് അവർക്ക് ഒപ്പം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചു നിർത്തിട്ട് അവരോട് പറഞ്ഞു നിങ്ങൾ നടന്നോ അവൾ ഇപ്പോൾ വരും എന്ന് പറഞ്ഞ്...
അവർ കാറിന് അരികിലേക്ക് നടന്നപ്പോൾ ദേവ് അവളെ അവന് നേരെ പിടിച്ചു നിർത്തി കൊണ്ട് അവളോട് പറഞ്ഞു..
അനൂ.... എന്റെ കണ്ണിലേക്ക് നോക്ക്...
ഡി... എന്റെ കണ്ണിലേക്ക് നോക്കാൻ... ഒന്ന് പാളി നോക്കിയതിനു ശേഷം അവൾ വേഗം കണ്ണ് ഇറുക്കി അടച്ചു...
തന്റെ കവിളിൽ അവന്റെ ചുടു നിശ്വാസം തട്ടുന്നതും ഒപ്പം കവിളിൽ അവന്റെ ചുണ്ടുകൾ അമരുന്നതും അവൾ അറിഞ്ഞു... ഒരു നിമിഷം അവൾ അതിൽ അലിഞ്ഞു ചേർന്നു പോയി... പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്ന്.. അവനെ തള്ളിമാറ്റി പുറത്ത് കാറിന് അരികിലേക്ക് ചെന്ന്...
അവരുടെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് വരെ അവൻ അത് നോക്കി നിന്ന്..
അവന്റെ മനസ് അവനോട് മന്തിച്ചു കൊണ്ടേ ഇരുന്ന്...
" ദൂരം കൊണ്ട് ഏറെ അകലെയാണെങ്കിലും മനസുകൊണ്ട് എന്നും നീ എൻ ചാരെ സഖി.... "
നേരം പുലർന്ന് തുടങ്ങിയിരുന്നു... അവളെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്ത് അർജുനും, കാർത്തിയും തിരികെ പോയി. ആമി തിരിഞ്ഞു വീടിനുള്ളിലേക്ക് കയറാൻ നോക്കിയപ്പോൾ ദേ.. നിൽക്കുന്നു മുന്നിൽ നന്ദും, പൂജയും...
ഈശ്വര... അലാറം പത്ത് വട്ടം അടിച്ചാലും എഴുനെൽകാത്ത ടീംസ് ആണ് ഈ കൊച്ചു വെളുപ്പാൻ കാലത്തെ എഴുനേറ്റ് നിൽക്കുന്നത്...
നല്ല കലിപ്പിൽ ആണെന്ന് കണ്ടാൽ അറിയാം...
പൂജ : ഡി... നീ ഈ നേരം വെളുക്കുന്നതിന് മുന്നേ എവിടെ പോയതാ..
ആമി : അത്... അത്.. ഞാൻ ചുമ്മാ നടക്കാൻ പോയതാ...
നന്ദു : ഇപ്പോഴത്തെ ന്യൂ ട്രെൻഡ് ആയിരിക്കും അല്ലേ ഈ സാരി ഉടുത്ത് ജോഗിങ് ഇന് ഒക്കെയും പോകുന്നത്...
പൂജ : ഡി.. നീ ഇന്നലെ ഇട്ട ഡ്രസ്സ് പോലും ഇത് വരെ ആയിട്ടും മാറ്റി ഇല്ലേ...
നന്ദു : അല്ല ആമി... നടക്കാൻ പോയ നീ എങ്ങനെയാ തിരിച്ചു കാറിൽ വന്നത്... അത് അർജുൻ സാറിന്റെ വണ്ടി അല്ലായിരുന്നോ...??
ആമി : ഞാൻ ഇന്നലെ സോഫയിൽ ഇരുന്ന് ഉറങ്ങി പോയി... അപ്പോഴാണ് രാവിലെ കാർത്തി ഫോൺ ചെയ്തത് ഒരു പെൻഡ്രൈവ് ഇന്നലെ എന്നെ എലിച്ചിട്ട് ഉണ്ടായിരുന്നു അത് തിരിച്ചു വാങ്ങിക്കാൻ വന്നത് ആണ്...
പൂജ : ഇത് ഞങ്ങൾ വിശ്വസിക്കണം അല്ലേ... വെളുപ്പാൻ കാലത്ത് ഓടി വന്ന് വാങ്ങിക്കാനും മാത്രം എന്തായിരുന്നു ആ പെൻഡ്രൈവിൽ..
ആമി : നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി.. അല്ലെങ്കിൽ നിങ്ങൾ കരുതിക്കോ നിങ്ങൾ ഉറങ്ങി കഴിഞ്ഞു.. ഞാൻ അർജുനും ആയിട്ട് കറങ്ങാൻ പോയത് ആണെന്ന്..
ഇതും പറഞ്ഞ് ആമി അകത്തേക്ക് കയറിയപ്പോൾ നന്ദു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു... ഈ രണ്ടാമത് പറഞ്ഞത് ആണോ സത്യം എന്നൊരു ഡൌട്ട് ഇല്ലാതെ ഇല്ലാ ഞങ്ങൾക്ക്... ഞങ്ങൾ കണ്ട് പിടിച്ചോളാം നിന്റെ ചുറ്റി കളി... അവൾ ചിരിച്ചു കൊണ്ട് വാഷ് റൂമിലേക്ക് പോയി...
ഫ്രഷ് ആയി വന്ന് ഒന്ന് ഉറങ്ങാൻ തോന്നി ആമിക്ക് പക്ഷെ ഓഫീസിൽ പോകാൻ ഉള്ള ടൈം ആകുന്നത് കൊണ്ട് ഉറക്കം വേണ്ടെന്ന് വെച്ച്, നന്ദുനും, പൂജക്കും, ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരം ഒഴുവാക്കാനായി ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്ത് സമയം കളഞ്ഞു...
ആമിക്ക് എത്രെയും പെട്ടെന്ന് ഓഫീസിൽ എത്താനായിട്ട് മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു... പതിവിലും നേരത്തെയാണ് അവർ അന്ന് ഓഫീസിൽ എത്തിയത്...
ത്രിമൂർത്തികൾ പത്തു മണിയോടെയാണ് ഓഫീസിലേക്ക് വന്നത്...
ചെറുതായി ഉറക്കം വന്ന് തുടങ്ങിയപ്പോൾ ആമി കോഫി കുടിക്കാൻ പോകാനായി നന്ദുനേയും, പൂജയും വിളിച്ചു.. കോഫി ഷോപ്പിൽ ചെന്നപ്പോൾ അർജുനും, കാർത്തിയും അവിടെ ഉണ്ടായിരുന്നു..
അവർക്ക് ഒപ്പമാണ് കോഫി കുടിക്കാൻ ആയി ഇരുന്നത്...
അർജുൻ : അല്ല.. നന്ദിത ഫുൾ ടൈം ഫോണിൽ ആണെല്ലോ...
പൂജ : പ്രേമിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യാൻ പാടുണ്ടോ അർജുൻ സാർ..
കാർത്തി : പ്രേമമോ... നന്ദിതക്കോ... ??
പൂജ : അത് എന്താണ് അവള് പ്രേമിച്ചാൽ എടുക്കില്ലേ...
അർജുൻ : പൂജക്ക് ഒരു അഫയർ ഉണ്ടെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കും.. നന്ദിത അങ്ങനെ പ്രേമിക്കും എന്ന് ഒന്നും കണ്ടിട്ട് തോന്നിയില്ല...
പൂജ : അപ്പോൾ അവളുടെ ലവ് സ്റ്റോറി കേട്ടാൽ നിങ്ങളുടെ ബോധം പോകുമല്ലോ...
കാർത്തി : എന്നാൽ അത് ഒന്ന് കേട്ടിട്ട് തന്നെ കാര്യം..
ആമി : നന്ദുനെ പോലെ തന്നെ അവളുടെ പ്രണയവും വ്യത്യസ്തമാണ്...
പൂജ : വെയിറ്റ്.. വെയിറ്റ് ബാക്കി ഞാൻ പറയാം...
ഒറ്റവാക്കിൽ പറയുക ആണെങ്കിൽ... ശബ്ദത്തെ പ്രണയിച്ചവൾ...
അർജുൻ : ശബ്ദത്തെ പ്രണയിച്ചവളോ...?? മീൻസ്
ആമി : സിംപിൾ.. അവൾ അയാളെ ഒരിക്കലും കണ്ടിട്ടില്ല... ഇനി കാണുമോന്നും അറിയില്ല..
കാർത്തി : ഇന്നത്തെ കാലത്ത് ആരെങ്കിലും ഇങ്ങനെ ഒക്കെയും പ്രേമിക്കുമോ... അതും ഇത്ര അഡ്വാൻസ്ഡ് ലോകത്ത്...
നന്ദു : പ്രണയത്തിന് കണ്ണില്ലാന്ന് കേട്ടിട്ടില്ലേ അത് ഒരു നഗ്നമായ സത്യമാണ്... പ്രണയം തോന്നാൻ ഒരാളെ കാണണം എന്ന് ഒന്നും ഇല്ലാ..
അർജുൻ : ഒരിക്കലും അയാളെ കാണാൻ തോന്നിയിട്ടില്ലേ നന്ദിതക്ക്...??
നന്ദു : ഒരുപാട് തവണ... പക്ഷെ എന്റെ കൂടെ നടക്കാൻ അല്ല എന്റെ നിഴലായി കൂടെ നടക്കാനാണ് അവൻ ആഗ്രഹിച്ചത്...
പിന്നെ ഞാനും കാണണം എന്ന ആഗ്രഹം പറയാൻ പോയില്ല....
പക്ഷെ ഒന്ന് എനിക്ക് അറിയാം എന്നെ സ്നേഹിക്കുന്നത് ആത്മാർത്ഥമായിട്ടാണ് എങ്കിൽ ഉറപ്പായും എന്നെ തേടി വരും... ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപിലാണ് ഞാൻ...
അർജുൻ : എന്തിനാണ് അയാൾ മറഞ്ഞിരിക്കുന്നത്..? താൻ ചതിക്കപ്പെടുക ആണെങ്കിലോ..??
നന്ദു : ഞാൻ സ്നേഹത്തോടെ ആ ചതി ഏറ്റ് വാങ്ങും... എന്നോട് അവന് ഉള്ള സ്നേഹം സത്യമെന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ടം... ഒന്നും പ്രതീക്ഷിചല്ലല്ലോ സ്നേഹിക്കുന്നത് അത് കൊണ്ട് തിരിച്ചു എന്ത് കിട്ടിയാലും സന്തോഷം... അവന്റെ ഹൃദയത്തിൽ മുഴുവൻ ഞാൻ ഉണ്ടോന്ന് എനിക്ക് അറിയില്ല... പക്ഷെ എവിടെ എങ്കിലും ഞാൻ ഉണ്ടാകും എന്ന വിശ്വാസം അതാണ് വീണ്ടും അവനെ സ്നേഹിക്കാൻ ഉള്ള എന്റെ തീരുമാനം...
കാർത്തി : പ്രണയത്തിന് ഇങ്ങനെയും ഒരു വ്യൂ ഉണ്ടെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല...
പൂജ : അത് എന്താ ഇത് വരെ പ്രേമിച്ചിട്ടില്ലേ...
കാർത്തി : നമ്മൾ ആ സൈസ് ഒന്നും എടുക്കില്ല മോളെ...
ഇത് എല്ലാം കേട്ട് കൊണ്ട് അവർക്ക് അരികിലേക്ക് വന്ന ദേവ് പറഞ്ഞു...
ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരണം എന്നുള്ളത് വിധിയാണ്... ലോകത്തിന്റെ ഏത് അറ്റത് ആണെങ്കിലും സമയം ആകുമ്പോൾ അവർ നമുക്ക് അരികിൽ എത്തി ചേരും... നമ്മൾ പോലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ...
ആമി പെട്ടെന്ന് തന്നെ ദേവിനെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു... പക്ഷെ ആ ചർച്ച അവിടെ അവസാനിച്ചെങ്കിലും പ്രണയം അത് ശെരിക്കും ആർക്ക്, ആരോട്, എപ്പോൾ, എങ്ങനെ തോന്നും എന്ന് പറയാൻ പറ്റില്ല എന്ന് എല്ലാവർക്കും ബോധ്യമായി...
തിരക്കുകളിലേക്ക് എല്ലാരും മടങ്ങിയെങ്കിലും ആമിക്ക് എന്തോ ഒരു അസ്വസ്ഥത ഉണ്ടെന്ന് ദേവിന് തോന്നി... അവളെ കണ്ട് സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം തടസങ്ങൾ ആയിരുന്നു...
എമർജൻസി ആയി തീർക്കേണ്ട ഒരു പ്രൊജക്റ്റഉം ആയി എല്ലാവരും തിരക്കിൽ ആയിരുന്നു... രാത്രി ഏറെ വൈകി എങ്കിലും എല്ലാരും ഓഫീസിൽ തന്നെ ഇരുന്ന് ജോലിയിൽ മുഴുകി...
ആമിയെ സീറ്റിൽ കാണാതെ ദേവ് അനേഷിച്ചു നടന്നപ്പോൾ ആണ് അവൾക്ക് ഏറെ പ്രിയപ്പെട്ട ആ കോഫി ഷോപ്പിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്...
അനൂ എന്ന ദേവിന്റെ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.. അവളുടെ മുഖത്ത് എന്തോ ഒരു ഭയം നിഴലിച്ചു കാണാമായിരുന്നു അവന്...
പതിയെ അവൾക്ക് അരികിലേക്ക് അവൻ വന്നപ്പോൾ അവൾ അവിടെ നിന്ന് പോകാനായി ഒരുങ്ങി..
പെട്ടെന്ന് അവളെ അവളുടെ ഇടുപ്പിൽ പിടിച്ച് അവിടെ ഉള്ള ബാൽക്കണിയോട് ചേർന്ന് കിടന്ന ബെഞ്ചിന്റെ മുകളിലേക്ക് പൊക്കി ഇരുത്തി എന്നിട്ടവളുടെ കാലുകൾക്കിടയിലായി അവൻ നിന്ന് ഇടുപ്പിൽ ചേർത്ത് പിടിച്ചു അവളെ അവനിലേക്ക് അടുപ്പിച്ചു കൊണ്ട് ചോദിച്ചു....
എന്ത് പറ്റി നിനക്ക് രാവിലെ തൊട്ട് ശ്രദ്ധിക്കുകയാണ് എന്തോ ഒരു പേടി പോലെ...
ആമി : എന്തോ സംഭവിക്കാൻ പോകുന്നത് പോലെ മനസ് പറയുന്നു...
ദേവ് : എന്ത് സംഭവിച്ചാലും നിന്റെ കൂടെ ഞാൻ ഉണ്ടാകും...
പതിയെ അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്ത് അവളുടെ നെറുകയിൽ ചുംബിച്ചു...
അപ്പോഴേക്കും പുറകിൽ നിന്ന് കാർത്തി വിളിച്ചു പറഞ്ഞു ആ നീ ഇവിടെ ഉമ്മ വെച്ച് കളിക്ക് നിനക്ക് ഉള്ള പണി അവിടെ റെഡി ആയി നിൽക്കുന്നുണ്ട്..
ദേവ് : എങ്ങനെയാടാ നീയൊക്കെയും കറക്റ്റ് ടൈം ഇന് തന്നെ കയറി വരുന്നത്..
കാർത്തി : നീ കളിക്കാതെ വേഗം അങ്ങോട്ട് വന്നേ..
കാർത്തിയുടെ സംസാരത്തിൽ എന്തോ സീരിയസ് മാറ്റർ ആണെന്ന് ദേവിനും, ആമിക്കും മനസ്സിലായി..
അവർ ഓഫീസിലെ വിസിറ്റിംഗ് റൂമിലേക്ക് ചെന്നപ്പോൾ അവിടെ ധാരിണിയെയും, ദക്ഷയെയും കണ്ട് ഒന്ന് അമ്പരന്നു രണ്ടു പേരും...
ദേവിനെ കണ്ടപാടെ ധാരിണി ഓടി വന്ന് ദേവിന്റെ കൈകളിൽ തൂങ്ങി എന്നിട്ട് എല്ലാരോടും ആയി പറഞ്ഞു ഞാൻ ഒരു ഹാപ്പി ന്യൂസ് പറയാൻ പോവുകയാണ് എല്ലാരോടും...
വരുന്ന സൺഡേ എന്റെയും ദേവിന്റെയും എൻഗേജ്മെന്റ് ആണ്....
തുടരും.....
( എന്റെ പ്രിയപ്പെട്ട വായനക്കാരോട് ആദ്യം തന്നെ ഒരു ക്ഷമാപണം.. ട്രാവെല്ലിങ് ആയത് കാരണം ആണ് രണ്ടു ദിവസം പാർട്ട് ഇടാൻ സാധിക്കാഞ്ഞത്.. ഈ കഥയിലെ ഓരോ പാർട്ടും എനിക്ക് നിങ്ങൾ തന്ന സപ്പോർട്ടിൽ നിന്ന് എഴുതിയത് ആണ്... തുടർന്നും ആ സപ്പോർട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.. എല്ലാം, എല്ലാരും അറിയാനും... ആമിയും, ദേവും നിങ്ങളെ വിട്ട് പോകാനും സമയം അടുക്കുന്നു... അപ്പോൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു... ആൻഡ് ട്രോളേഴ്‌സ് എന്റെ സ്റ്റോറിക്ക് ഉള്ളതിനെകാളും ഫാൻസ് നിങ്ങളുടെ comments ഇന് ആണ്... ഈ ഞാൻ പോലും... )
രചന : ശിൽപ ലിന്റോ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....