ദേവ നന്ദനം 🌹
➖➖➖➖➖
Part - 2
________
😊
പറന്ന് പോയ കിളികളെ തിരിച്ചു കൊണ്ട് വന്ന് നിധി ആ പെണ്കുട്ടിയോട് ചോദിച്ചു.
"ഈ ബാഗ് തന്ന സർ പേര് പറഞ്ഞില്ലേ? ഞങ്ങൾക് ആളെ മനസിലായില്ല അതാ..."
"അത് പേര് പറഞ്ഞില്ല മാഡം,
ബട്ട് കാണാൻ നല്ല ഹയിറ്റ് ഉണ്ടായിരുന്നു..ജീൻസ് പാന്റും ഷർട്ടും ഇൻസൈഡ് ആയിട്ടായിരുന്നു വേഷം..
പിന്നെ,
താടി വെച്ച് കാണാൻ നല്ല ഗ്ലാമർ ഉണ്ടായിരുന്നു.."
അത് പറഞ്ഞപ്പോഴുള്ള ആ കുട്ടിയുടെ നാണം കണ്ട് നന്ദുവിനും നിധികും ചിരി വന്നു..
"ഇവൾ ഒരു കുഞ്ഞു പിടക്കോഴി ആണല്ലോടാ.."നന്ദു നിധിയുടെ ചെവിയിൽ പറഞ്ഞു.
"അതേ നിന്നെ പോലെ.."
"പോടീ.." നന്ദു നിധിയുടെ കയ്യിൽ ഒരു നുള്ളു കൊടുത്ത് ആ കുട്ടിയോട് ബാഗും വാങ്ങിച്ചു കാറിന്റെ അടുത്തേക് നീങ്ങി.
"എന്നാലും അത് ആരായിരിക്കും നിധീ...എനിക് ബാഗ് സർപ്രൈസ് ആയി തരാൻ കാറിൽ കയറി ഇരുന്ന് സംശയത്തോടെ നന്ദു ചോദിച്ചു..."
"വേറെ ആര് ശരൺ തന്നെ..'
"ശരണോ?അവൻ എന്തിന് ഇങ്ങനെ ചെയ്യണം.." നിധിയുടെ ഉത്തരം കേട്ട് നന്ദുവിനു വിശ്വസിക്കാനായില്ല..
"അതിൽ കൂടുതൽ ആലോചിക്കാനൊന്നും ഇല്ല..
നീ ബാഗ് സെലകെട് ചെയ്യുന്നത് അവൻ കണ്ടിട്ടുണ്ടാകും,പിന്നെ നിനക്കു ബാഗ് നേരിട്ടു തന്നാൽ നീ വാങ്ങിക്കില്ലയോ എന്നു കരുതിയാകും ഇങ്ങനൊരു പ്ലാൻ ആക്കിയത്...
അത്രക്കു തലക്ക് പിടിച്ചിരിക്കുകയാ അവനു നിന്നെ.."
|എന്തെങ്കിലും ആവട്ടെ ,കൂടുതൽ ആലോചിച്ചാൽ തല പെരുകും." നന്ദു ഒരു ഇയർ ഫോൺ എടുത്തു ചെവിയിൽ വെച്ച് പതുക്കെ കണ്ണടച്ചു കിടന്നു..
പക്ഷെ നിധിയുടെ ഉള്ളിൽ നൂറ് ചോദ്യങ്ങൾ മിന്നി മറിയുകയായിരുന്നു..
നേരത്തെ താൻ കണ്ട മുഖം, ആ പെണ്കുട്ടി പറഞ്ഞ രൂപ സാദൃശ്യം ,എല്ലാം...എന്റെ നന്ദൂനെ വേദനകൾ ഇനിയും പിന്തുടരുകയാണോ...
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിധിയുടെ ഉള്ളിൽ വലിയ കടൽ തന്നെ ഇളകി മറിഞ്ഞു.
"ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം...
പിന്നെയും പിന്നെയും.."
പാട്ട് കേട്ടു കൊണ്ടിരുന്ന നന്ദുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി...
"നന്ദൂ...നന്ദൂ...എന്താടാ പറ്റിയെ.. എന്തിനാ നീ കരയുന്നത്,ഇത്ര നേരവും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ...." നിധി കാർ ഒരു സൈഡിൽ നിർത്തി.
"അത്..അത്..ഞാൻ പെട്ടെന്ന് ഈ സോങ് കേട്ടപ്പോൾ.."
നന്ദു നിധിയെ കെട്ടിപിടിച്ചു കരഞ്ഞു.
"എന്താ നന്ദു ഇത്,നീ ഇത്ര സെൻസിറ്റീവ് ആണോ..ഒരു സോങ് കേട്ടപ്പോഴേക്കും...
അപ്പോൾ നന്ദൂ നീ ഇപ്പോഴും പഴയതൊക്കെ മനസിൽ ഇട്ട് നടക്കുവാണോ?
എനിക്ക് മനസിലാവുന്നില്ല നന്ദൂ നിന്നെ..ചിലപ്പോൾ തോന്നും ഞാൻ കണ്ടതിൽ വെച്ച ഏറ്റവും ബോൾഡ് ആയ പെണ്കുട്ടി നീ ആണെന്ന് ,ജീവിതത്തെ തോൽപിച്ചു സ്വയം ജയിക്കാൻ ഇഷ്ടപ്പെടുന്നവൾ..എന്നാൽ മറ്റു ചിലപ്പോൾ തോന്നും നീ വീണ്ടും പഴയ നാല് വർഷം മുൻപുള്ള നന്ദുവായി മാറിയോ എന്നു,
ദാ ഇതു പോലെ..."
"സോറി നിധീ..
ഞാൻ പെട്ടെന്ന് എന്തൊക്കെയോ....
എന്താണെന്നറിയില്ല രണ്ട് മൂന്നു ദിവസമായി എന്നെ എന്തൊക്കെയോ ഓർമകളും ചിന്തകളും വേട്ടയാടുകയാ...എന്തോ പഴയത് എന്തൊക്കെയോ എന്നെ പിന്തുടർന്ന് വരുന്നത് പോലെ...ഈ നാല് വർഷത്തിനുള്ളിൽ എനിക്കിങ്ങനെ ഇണ്ടായിട്ടില്ല. എന്താ പറ്റിയതെന്ന് എനിക് മനസിലാവുന്നില്ല നിധീ..."
നന്ദുവിന്റെ കരച്ചിൽ കണ്ട് നിധികും കണ്ണ് നിറഞ്ഞു..
"സാരുല്ലെടാ പോട്ടെ,രണ്ട് ദിവസം ഞാനും ഉണ്ടായില്ലല്ലോ അപ്പോൾ എന്തൊക്കെയോ ചിന്തിച്ചു കൂടിയിട്ടുണ്ടാകും അതാ...."
"സോറി ഡി...ഞാൻ ആകെ മൂഡ് കളഞ്ഞുവല്ലേ...നൗ അയാം ഓകെ..."
"ഓകെ ആണല്ലോ??"
"ഓകെ ആണ് മോളെ...നീ കാർ എടുക്കു മൈ ക്രൈം പാർട്ണർ..."
ഇങ്ങനൊരു കുരങ്ങത്തി എന്നും പറഞ്ഞു നിധി നന്ദുവിന്റെ തലക്കു ഒരു കൊട്ടും കൊടുത്ത് വണ്ടി എടുത്തു..
ഫിലിമും കണ്ട് ഫുഡ് ഒക്കെ കഴിഞ്ഞു കറങ്ങി തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ സമയം ഏഴ് കഴിഞ്ഞിരുന്നു..
കിടക്കാൻ നേരം ബെഡിൽ ഫോൺ കുത്തിക്കളിച്ചോണ്ടിരിക്കുന്ന നന്ദുവിന്റെ അടുത്ത് നിധി പോയിരുന്നു..."
"നന്ദൂ....നീ വന്നിട്ട് എന്നോട് എന്റെ വീട്ടിലെ കാര്യം ചോദിച്ചതല്ലാതെ നിന്റെ വീട്ടിൽ പോയിരുന്നോ എന്നൊന്നും ചോദിച്ചില്ലല്ലോ...".
"ചോദിക്കേണ്ട ആവശ്യമില്ലല്ലോ, നീ പോയിക്കാണും എന്നെനിക്കറിയാം,".
നന്ദു ഫോണിൽ തന്നെ നോക്കി അലസമായി പറഞ്ഞു..
"എന്താടാ ഇത്..അംബികാന്റി കുറെ കരഞ്ഞു ..
നീ ഗൾഫിൽ ഒന്നും അല്ലല്ലോ..
നിനക്കു ഇടക്കിടക് പോവലോ നാട്ടിൽ..
പിന്നെന്താടീ,ഇത് കൊല്ലത്തിൽ രണ്ടു തവണ പോവും അതും കൂടിപ്പോയാൽ 4 ദിവസം അതിൽ കൂടുതൽ നീ നാട്ടിൽ നിന്നിട്ടുണ്ടോ പോയാൽ ..1 ഇയറിൽ അവരുടെ കൂടെ നീ സ്പെൻഡ് ചെയ്യുന്നത് ആകെ നോക്കിയാൽ 10 ഡേയ്സ് പോലും ഇല്ല...ഇതിനേകളും ഭേദം ഗൾഫിൽ ജോലി ചെയ്യുന്നവരാ.."
"മാധവൻ അങ്കിളും നവനീത് ഏട്ടനും ചോദിച്ചു നിന്റെ കാര്യം ..നീ അവരുടെയൊക്കെ പെറ്റ് ആയിരുന്നില്ലേ ഡി...അവർക്കൊക്കെ നല്ല വിഷമുണ്ട്..."
"നിധീ,എന്റെ അച്ചയും അമ്മയും കുഞ്ഞേട്ടനുമൊക്കെ എന്റെ മനസിൽ എന്നും ഉണ്ട്..അവരുടെ മുൻപിൽ പോയി കളിച്ചു ചിരിച്ചു നടക്കുമ്പോൾ ഞാനെന്തോ അഭിനയിക്കുന്നു എന്ന തോന്നാലാ എനിക്ക്....നാട്ടിൽ പോയാൽ ഞാൻ ..എനിക്ക്...കൂടുതൽ കാലം എന്റെ അച്ചയുടെ മുന്പിലൊന്നും പിടിച്ചു നിൽക്കാനാവില്ല നിധീ...
തകർന്നു പോകും ഞാൻ..
എന്നെ ഓർത്തു ഒരുപാട് വിഷമിച്ചതാ അവർ,ഇനിയും എന്റെ കണ്ണ് കലങ്ങുന്നത് അവർ കാണണ്ട...
ഇവിടെ ഞാൻ ഹാപ്പി ആണ്.അത് അവർക്കും അറിയാം..അത് മതി.."
"അപ്പോൾ നീ നാട്ടിൽ നിന്ന് എത്ര നാൾ ഇങ്ങനെ ഒളിച്ചോടി ഇവിടെ നിൽക്കും..ഇത്രയേ ഉള്ളോ നിന്റെ മനക്കരുത്ത്.??'
"അറിയില്ല എത്ര നാൾ എന്ന്... ഒന്ന് മാത്രമാറിയാം ഇവിടെ ഇപ്പോ ഇരിക്കുന്ന നന്ദന പുതിയ നന്ദനയാ..അവൾ ഒരിക്കലും പഴയ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല..."
"ഞാൻ ഒന്നും പറയുന്നില്ലേ.... ട്രാവൽ ചെയ്തതല്ലേ നല്ല ക്ഷീണം..ഞാൻ കിടക്കട്ടെ,നാളെ ഓഫീസിൽ പോണ്ടതല്ലേ.."
നിധി പറഞ്ഞത് കേട്ട് നന്ദു ഒരു പുഞ്ചിരിയോടെ ഫോൺ ടേബിളിൽ വെച്ച് നിധിയുടെ തല അവളുടെ മടിയിൽ വെച് മസ്സാജ് ചെയ്യാൻ തുടങ്ങി..
"നീ കിടക്കുന്നില്ലേ നന്ദൂ...?"
"ഞാൻ കിടന്നോളാം...നീ ഉറങ്ങിക്കോ ...ട്രാവൽ ചെയ്തതല്ലേ.. ഞാൻ ഹെഡ് മസ്സാജ് ചെയ്യാം..."
അത് കേട്ട് ഒരു ചെറു പുഞ്ചിരിയോടെ നിധി,നന്ദുവിന്റെ മടിയിൽ കിടന്നുറങ്ങി..
നിഷ്കളങ്കമായി കിടന്നുറങ്ങുന്ന നിധിയുടെ മുഖം കണ്ട് നന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
അവൾ പതുക്കെ നിധിയോടെന്ന പോലെ പറഞ്ഞു,"നീ ഇല്ലായിരുന്നെങ്കിൽ ഈ നന്ദു ഇന്ന് ചിലപ്പോൾ എല്ലാർക്കും ഒരു ഓർമ ആയേനെ അല്ലെടീ...
എനിക് കരുത്തു നൽകി വെറും ഒരു സാധാരണ പെണ്ണല്ല എന്നു പറഞ്ഞു ജീവിക്കാൻ പ്രേരിപ്പിച്ചത് നീയാ...
നന്ദന ജീവിക്കും വാശിയോടെ....
അതു എന്റെ വാശി മാത്രമല്ല നന്ദന നിധിക്ക് തന്ന വാക്ക് കൂടിയാണ്..... "
ഇത്രയും സ്വയം പറഞ്ഞു നന്ദു നിധിയുടെ നെറ്റിയിൽ ചെറിയ മുത്തം നൽകി അവളുടെ തല മടിയിൽ നിന്ന് മാറ്റി വെച്ച് അവളെ പുതപ്പിച്ചു,പിന്നെ അവളും നിധിയെ കെട്ടിപിടിച്ചു കിടന്നു...
പിറ്റേന്ന് അലാറം ശബ്ദം കേട്ട് നിധി എഴുന്നേറ്റു..
മണി 6 കഴിഞ്ഞു..
മൂടി പുതച്ചു കിടക്കുന്ന നന്ദുവിന്റെ കിടത്തം കണ്ട് അവൾക് ചിരി വന്നു...പിന്നെ പതുക്കെ എഴുന്നേറ്റ് ടേബിളിൽ വെച്ച ഫോൺ ഒന്ന് ഓപ്പൺ ആക്കി നോക്കി..
അതിൽ ഒരു അൺ നോൺ നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ട് അത് ഓപ്പൺ ആക്കി നോക്കിയതും നിധി ഞെട്ടി ഫോൺ താഴെ വച്ചു..
അവളുടെ കണ്ണിൽ ദേഷ്യം ആളിക്കത്തി.
"നന്ദു പതിയെ കണ്ണ് തുറന്ന് പതിയെ കിടക്കയിൽ എഴുന്നേറ്റിരുന്നു,കൈ രണ്ടും മുകളിലൊട്ടാക്കി വലിഞ്ഞു നിവർന്നു നിധിയെ വിളിച്ചു..നിധീ ...നിധീ..."
" തമ്പുരാട്ടി എഴുന്നേറ്റോ ...സമയം ഏഴ് ആവാറായി,ഇന്ന് ഓഫീസിൽ എഴുന്നള്ളുന്നുണ്ടോ ആവോ? എട്ടരയ്ക്ക് മുൻപ് അവിടെ എത്തണം എന്നാ വൈശാഗ് സാറിന്റെ ഓർഡർ..അറിയോ..." നിധി കിച്ചണിൽ കിടന്നു വിളിച്ചു പറഞ്ഞു.
"എന്റെ പൊന്നുമോൾ രാവിലെ തന്നെ ചൂടാവല്ലേ..ഏഴ് ആവുന്നതല്ലേ ഉള്ളൂ..ഇനിയും.ഒരു മണിക്കൂർ ബാക്കി ഇല്ലേ..എട്ട് മണിക്ക് ഇറങ്ങിയാ മതിയല്ലോ.."
നന്ദുവിന്റെ സംസാരം കേട്ട് നിധി അവളുടെ അടുത്തേക്ക് വന്നു,ആലോചിച്ചു കിടക്കയിൽ തന്നെ ഇരിക്കുന്ന നന്ദുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.."എട്ട് മണിക്ക് പോകണമെങ്കിൽ തമ്പുരാട്ടി ആദ്യം ബാത്റൂമിൽ പോയ് ഫ്രഷ് ആയി വാ..നിനക്കു ബാത്‌റൂമിൽ കയറിയാൽ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വേണല്ലോ..നീ വന്നിട്ട് വേണം എനിക് കുളിക്കാൻ...വേഗം പോ ഞാൻ ദോശയും ചമ്മന്തിയും റെഡി ആക്കട്ടെ അപ്പോഴേക്കും.."
"എന്റെ നിധീ നീ ഇല്ലാത്ത രണ്ട് ദിവസം നിന്റെ ദോശയും ചമ്മന്തിയും ഞാൻ വല്ലാതെ മിസ് ചെയ്തു..."
"കൂടുതൽ വാചകടിച്ചാൽ ഞാൻ കേറി കുളിക്കാൻ പോകും..പിന്നെ ബ്രേക്ഫാസ്റ്റ് നീ റെഡി ആക്കേണ്ടി വരുവേ..." നിധി നന്ദുവിനെ നോക്കി ഭീഷണി മുഴക്കി..
അത് കേട്ടതും, നന്ദു ടവ്വലുംഎടുത്ത് ബാത്റൂമിലേക്കോടി..
"ഹ ഹ ഹ....ഇങ്ങനൊരു സാധനം."
" നിധീ,നിനക്കു നമ്മുടെ വൈശാഖ് സാറിനെ കുറിച്ചുള്ള അഭിപ്രായമെന്താ?" കാറിലിരുന്ന് നന്ദു എന്തോ ആലോചിച്ചിച് ചോദിച്ചു.
"ഞാനെന്ത് പറയാനാ...നല്ല മാനേജർ ആണ് സർ..മലയാളി ആയതോണ്ടായിരിക്കും പഴ്സണലി നമ്മളെ കൊറേ ഹെല്പ് ചെയ്തിരുന്നുവല്ലോ ,നമ്മൾ ഈ നിൽക്കുന്ന ഫ്ലാറ്റ് വരെ സർ അറേഞ്ച് ചെയ്തു തന്നതല്ലേ..."
"അതേ..
ഒന്നര വർഷം മുൻപ് വരെ ഹോസ്റ്റലിൽ നിന്ന് ശ്വാസം മുട്ടിയതോർക്കുമ്പോൾ സാറിനോട് കടപ്പാട് തോന്നുന്നു...സാറിന്റെ ഫ്രണ്ടിന്റെ ഫ്ലാറ്റ് റെന്റ് കുറച്ച് നമുക്കു അറേഞ്ച് ചെയ്‌ത് തന്നില്ലയിരുന്നെങ്കിൽ നമ്മൾക് ഈ ഫ്രീഡം കിട്ടുമായിരുന്നോടീ..."
"അല്ല,എന്തേ മോൾക്ക് ഇപ്പോ ഒരു കടപ്പാടും സ്നേഹവുമൊക്കെ..എന്താ സാറിനെ കെട്ടാൻ വല്ല പ്ലാൻ ഉണ്ടോ...?"
"ഉണ്ടെന്ന് കൂട്ടികൊള്ളൂ.." നന്ദു കണ്ണിറുക്കി കാണിച്ചു...
കാർ പാർക്ക് ചെയ്‌ത് രണ്ട് പേരും ഓഫീസിലേക്ക് നടന്നു..
"മോളെ നന്ദൂ...നിന്റെ പഞ്ചാര കോഴി രാവിലെ തന്നെ ഹാജർ ആയിട്ടുണ്ടല്ലോ," ഓഫീസിന്റെ പുറത്തു ചിരിച്ചു കൊണ്ട് നിൽക്കുന്ന ശരണിനെ കണ്ട് നിധി നന്ദുവോട് പറഞ്ഞു..
"പതുക്കെ പറയെടീ അവൻ കേൾക്കും..."
"ഗുഡ് മോർണിംഗ് ശരൺ...|നന്ദുവും നിധിയും ചിരിച്ചു കൊണ്ട് വിഷ് ചെയ്തു..
"വെരി ഗുഡ് മോർണിംഗ് ബോത് ഓഫ് യൂ...
നിധീ നാട്ടിൽ പോയിട്ട് എന്തൊക്കെ ഉണ്ട്?"
"എന്ത് ഉണ്ടാവാൻ,കണ്ണൂർ പഴയ കണ്ണൂർ തന്നെ...'അതും പറഞ്ഞു നിധി നന്ദുവിനേം കൂട്ടി അകത്തേക്ക് നടന്നു..
കുറച്ചു കഴിഞ്ഞ് മാനേജറുടെ കാബിനിൽ നിന്നു വന്ന് ശരൺ നന്ദുവിനെയും നിധിയിടെയും അടുത്തേക്ക് വന്നു..
"നന്ദനാ,നിധീ നിങ്ങളെ രണ്ട് പേരെയും വൈശാഖ് സർ വിളിക്കുന്നു..."
ശരൺ പറയുന്നത് കേട്ട് നന്ദന നിധിയോട് എന്തായിരിക്കും എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു..അതിനു മറുപടിയായി നിധി കണ്ണടച്ചു കാണിച്ചു..
"നിങ്ങൾ രണ്ട് പേരും കഥകളി പഠിച്ചിട്ടുണ്ടോ?"
ഇതൊക്കെ കണ്ട് നിന്ന ശരൺ അവരോട് ചോദിച്ചു.
"എന്താ ശരൺ അങ്ങനെ ചോദിച്ചത്?"
"അല്ല..നിങ്ങൾ രണ്ടു പേരുടെയും മുഖത്ത് ഒരു മിനുട്ടിൽ മിന്നി മറിഞ്ഞ നവരസങ്ങൾ കണ്ട് ചോദിച്ചതാ..."
"ഹോ,ലങ്ങനെ...ശരണിന് ഇത്രയും ഹ്യൂമർ സെൻസ് ഉണ്ടെന്ന് ഞാൻ കരുതിയതേ ഇല്ല.." നന്ദു ശരണിനെ ഒന്ന് ആക്കി പറഞ്ഞിട്ട് നിധിയെ വിളിച്ചു കൊണ്ട് മാനേജറുടെ കാബിനിൽ പോയി..
"എസ്ക്യൂസ് മീ സർ.."അവർ പതുക്കെ ഡോർ തുറന്നു ചോദിച്ചു..
"എസ്..കം ഇൻ..."
"സർ വരാൻ പറഞ്ഞു എന്നു ശരൺ വന്ന് ഞങ്ങളോട് പറഞ്ഞു ..എന്താ സർ?? " നന്ദന ചോദിച്ചു.
"ഹാ...കാര്യയിട്ടൊന്നും ഇല്ല...നിങ്ങൾ രണ്ട് പേരും ഇന്നലെ ലീവ് ആയിരുന്നല്ലോ.."
"എസ് സർ..ഞാൻ 3 ഡേയ്സ് ആയി ലീവ് ആയിരുന്നു.., നാട്ടിൽ പോയിരുന്നു.."
"അറിയാടോ.. എന്റെ അടുത്ത് വന്ന് ലീവ് എടുത്തണല്ലോ താൻ പോയത്..."
"അറിയാമെങ്കിൽ പിന്നെ ഇയാൾ എന്ത് കുന്തത്തിനാടീ ലീവ് ആയിരുന്നില്ലേ എന്നു ചോദിച്ചത്..."നിധി നന്ദുവിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു..
അത് കേട്ട് ചിരി വന്നെങ്കിലും നന്ദു അടക്കി പിടിച്ചു..
"എന്താ നിധീ അറിയാമെങ്കിൽ പിന്നെന്തിനാ ഞാൻ ചോദിച്ചത് എന്നാണോ അടക്കം പറഞ്ഞേ?"
"അയ്യോ അല്ല സർ..ഞാൻ 4 ഡേയ്സ് ആണോ 3 ഡേയ്സ് ആണോ ലീവ് എടുത്തത് എന്ന് പെട്ടെന്ന് മറന്നു പോയി..അത് നന്ദുവോട് ചോദിക്കുവായിരുന്നു.."
"ഓ...ഇത്ര ചെറു പ്രായത്തിലെ നിധിക്ക് മറവി ആണല്ലോ...എന്നാൽ ഞാൻ പറഞ്ഞു തരാം നന്ദനയോട് ചോദിക്കേണ്ട ...ഇയാൾ 3 ഡേയ്സ് ആയി ലീവ്."
അവർ രണ്ടുപേരുടെയും സംസാരം കേട്ട് നന്ദു ചിരി കടിച്ചമർത്തി..
നിധി ആണെങ്കിൽ നന്ദുവിനെ നോക്കി ദഹിപ്പിക്കുന്നുണ്ട്.
"അതൊക്കെ പോട്ടെ ഞാൻ അതൊന്നും ചോദികാനല്ല നിങ്ങളെ ഇവിടെ വിളിച്ചത്.."
വൈശാഖ് സാർ പറയുന്നത് കേട്ട് നന്ദുവും നിധിയും ഒരു ചോദ്യ ഭാവത്തിൽ ആയാളെ നോക്കി.
"ഞാൻ നിങ്ങളെ രണ്ട് പേരെയും ഒരു ഫങ്ങ്ഷന് ഇൻവെയിറ്റ് ചെയ്യാനാ വിളിച്ചത്.."
"ഫങ്ങ്ഷനോ?സാറിന്റെ??"
"അയ്യോ തെറ്റിദ്ധരിക്കല്ലേ നന്ദനാ...എന്റെ കല്യാണം ഒന്നുമല്ല..എന്റെ പപ്പയുടെയും അമ്മയുടെയും 35 ത് വെഡ്ഡിംഗ് ആനിവേഴ്സറി ആണ് വരുന്ന സൺഡേ...സോ നിങ്ങൾ രണ്ടു പേരും തീർച്ചയായും വരണം..ഹോട്ടൽ താജ് പാലസിൽ വച്ചു ഈവനിംഗ് ആണ് ഫങ്ങ്ഷൻ.. നമ്മളെ കൊലീഗ്‌സിനെ എല്ലാരേയും ഇന്നലെ ക്ഷണിച്ചു.."
"ഓ...ഷുവർ സാർ... ഞങ്ങൾ എന്തായാലും വരും."
"എന്താ നന്ദന താൻ വരൂലെ ,എന്തേ ഒന്നും മിണ്ടാത്തെ?സ്റ്റോമക് പെയിൻ സുഖമായില്ലേ?"
"എസ് സാർ...അയാം ഓകെ...തീർച്ചയായും വരും സർ."
"ഓകെ...എന്നാൽ നിങ്ങൾ രണ്ട് പേരും പൊയ്ക്കോളൂ.."
"താങ്ക് യൂ സർ..."അതും പറഞ്ഞു അവർ പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ..
"നിധീ...നാട്ടിൽ എല്ലാവർക്കും സുഖല്ലേ, നേരത്തെ ചോദിക്കാൻ വിട്ടു..."
"എസ് സാർ ,എല്ലാവരും സുഖമായിരിക്കുന്നു."
"ഓകെ...പൊയ്ക്കോളൂ .." വൈശാഖ് അവർ രണ്ടു പേരെയും നോക്കി ചിരിച്ചു.
"അത് അയാൾ എന്നെ കരുതിക്കൂട്ടി ആക്കി ചോദിച്ചതാ " ക്യാബിനിന്റെ പുറത്തു വന്നതിനു ശേഷം നിധി പറഞ്ഞു...
"ഹേയ്..അല്ലെടീ സാർ അങ്ങനൊന്നും ചോദിച്ചതല്ല.."
"നീ അങ്ങനെ അല്ലെ പറയൂ...ഈ ഇടയായിട്ടു അയാൾക്കു നിന്നോട് ഒരു ചാഞ്ചാട്ടം ഉണ്ടോ എന്നൊരു സംശയം ഉണ്ടെനിക്ക്..നീ ഫങ്ങ്ഷന് വരില്ലേ എന്നു വീണ്ടും ചോദിച്ചത് കേട്ടില്ലേ.."
"എന്റെ പൊന്നോ നീ എനിക്ക് എത്ര ചെക്കന്മാരെയാ ഉണ്ടാക്കിത്തരുന്നെ എന്റെ നിധീ..." നന്ദു നിധിയെ തൊഴുതു.
" അല്ല കന്നാസും കടലാസും എന്താ കുശു കുശുക്കുന്നേ...?"
സംസാരം കേട്ട ഭാഗത്തേക്ക് നിധിയും നന്ദുവും നോക്കി....
"ആൻവി..... നീയോ?"
"അതേ നിധീ, എന്താ വേറെ ആരെയെങ്കിലും പ്രതീക്ഷിച്ചോ...?"
"നീ എന്താ ലേറ്റ്?ഞങ്ങൾ വിചാരിച്ചു നീ ഇന്ന് ലീവ് ആയിരിക്കും എന്ന്.. ടൈം 11 കഴിഞ്ഞല്ലോ?"
ആൻവി അവരുടെ അടുത്തു വന്നു."എന്ത് പറയാനാ നന്ദന.., മോർണിംഗ് തന്നെ എനിക്ക് പണി കിട്ടി..ഡാഡിയുടെ ഒരു ബിസിനസ് ഫ്രണ്ടും ഫാമിലിയും രാവിലെ തന്നെ കേറി വന്നു...അവർ പോകുന്നത് വരെ എന്നെ എങ്ങോട്ടും വിട്ടില്ല... അത് ഒരു ട്രാപ് ആണോ എന്ന് എനിക്ക് ഡൗട്ട് ഉണ്ട്.."
"എന്താ ആൻവി വല്ല പെണ്ണ് കാണൽ ചടങ്ങായിരുന്നുവോ...നിധി ചിരിച്ചു കൊണ്ട് ചോദിച്ചു.."
"അത് തന്നെയാടി എന്റെയും ഡൗട്ട്.. അവരുടെ മകൻ കൂടി ഉണ്ടായിരുന്നു..കാനഡയിൽ എൻജിനീയർ,അവരുടെയൊക്കെ സംസാരം കേട്ട് എനിക്ക് നന്നായി ഡൗട്ട് അടിക്കുന്നുണ്ട്.."
'കോളടിച്ചല്ലോ, കാനടക്കാരനെയല്ലേ കിട്ടിയത്..അപ്പോ ഞങ്ങൾക് ഒരു ട്രീറ്റിനുള്ള വകയുണ്ടാവുമോ?"
"ഇല്ല നന്ദൂ...നീ ഈ പറഞ്ഞത് എന്തായാലും നടക്കില്ല..കാനടക്കാരൻ എന്നല്ല ആരു വന്നാലും മനസിൽ പിടിക്കാത്ത ആളെ ആൻവി കെട്ടില്ല."
"നിന്റെ മനസിൽ പിന്നെ എങ്ങനുള്ള ആളാ മോളെ ആൻവി?" നിധി സംശയ രൂപേണ ചോദിച്ചു...
"അത് ..അത് പിന്നെ നമ്മടെ ദുൽക്കർ ഒരു ഫിലിമിൽ പറഞ്ഞ പോലെ ഫസ്റ്റ് സൈറ്റിൽ കാണുമ്പോ തന്നെ നമ്മളെ മനസിൽ ഒരു ഇത് ഇണ്ടാവൂലെ...ലത് എനിക്ക് ഈ പയ്യനെ കാണുമ്പോൾ വന്നിട്ടില്ല.."
"ഓഹോ..അപ്പോൾ നീ ലത് വരാനാ വെയ്റ്റിംഗ് അല്ലെ.,"നന്ദു ആൻവിയെ ആക്കി ചോദിച്ചു.
"അതെല്ലോ, അല്ലാതെ നിന്നെയൊന്നും പോലെ വെറുതെ വായ്നോട്ടം മാത്രമല്ല,ഒരുത്തനെ കണ്ടു പിടിച്ച് പ്രണയിച്ചിട്ടെ ഈ ആൻവി കല്യാണം കഴിക്കൂ...അതൊന്നും പറഞ്ഞാൽ പ്രണയത്തിന്റെ എ.ബി.സി.ഡി അറിയാത്ത നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല നന്ദൂ..."
ആൻവി പറയുന്നത് കേട്ട് നന്ദു പുച്ഛത്തോടെ ചിരിച്ചു. "എന്തായാലും നീ കാത്തിരിക്കുന്നത് പോലെ ഒരാളെ നിനക്ക് കിട്ടട്ടെ...ഞങ്ങളും പ്രാർത്ഥിക്കാ കേട്ടോ.."
"ഒക്കെ ഡിയർ... എന്നാൽ ഞാൻ വൈശാഖ് സാറിനെ കണ്ടിട്ടു വരാം "എന്ന് പറഞ്ഞു ആൻവി പോയി..
"പാവം സിനിമ കണ്ട് വട്ടായതാ.."ആൻവി പോകുന്നതും നോക്കി നിധി പറഞ്ഞു...
"ഹ ഹ ഹ...വാ നമുക്കു പോകാം വർക്‌സ് കൊറേ പെൻഡിംഗ് ആണ്." നന്ദു നിധിയെ കൂട്ടി പോയി...
തുടരും....
രചന:അഞ്ജു വിപിൻ.
ഫ്രണ്ട്സ്..ഇതും മിക്ക സ്റ്റോറികളെയും പോലെ ഒരു ലൗ സ്റ്റോറി തന്നെയാണ് . എന്നാൽ എനിക്ക് ഫ്രണ്ട്ഷിപ് എപ്പോഴും ഒരു വീക്നെസ്സ് ആയത് കൊണ്ട് തന്നെ ഇതിൽ പ്രണയത്തിനോടൊപ്പം തന്നെ സൗഹൃദത്തിനും പ്രാധാന്യം നൽകുന്നുണ്ട് എന്നെ ഉള്ളൂ...ഇഷ്ടമായെങ്കിൽ ലൈക്ക് ബട്ടണിൽ പോയി വിരലമർത്തി ഇതിന് താഴെ രണ്ട് വാക്ക് കുറിക്കാൻ മടി കാണിക്കല്ലേ.......
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....