ദേവ നന്ദനം🌹
➖➖➖➖➖
Part -1
________
"നന്ദൂസെ...നന്ദൂസെ... എഴുന്നേൽക്ക്, നന്ദൂസെ..."
ദേവേട്ടാ....
ഒരലർച്ചയോടെ നന്ദന എഴുന്നേറ്റു. അലാറം എടുത്ത് നോക്കിയപ്പോൾ സമയം 5 കഴിഞ്ഞിരിക്കുന്നു...വർഷം നാല് കഴിഞ്ഞു, എന്നാലും ദേവേട്ടന്റെ ശബ്ദം സ്വപ്നത്തിലും എന്നെ വിടാതെ പിന്തുടരുകയാണല്ലോ...
അറിയാതെ കണ്ണിൽ നിന്നു രണ്ട് കണ്ണുനീർ തുള്ളികൾ അവളുടെ കയ്യിൽ വീണു.
"കൂൾ നന്ദന നീ ഇപ്പോൾ പഴയ നന്ദു അല്ല..പഴയ പൊട്ടി പെണ്ണല്ല.. ദേവേട്ടന്റ നന്ദൂസല്ല..."
നന്ദന സ്വയം മനസിനെ സമാധാനിപ്പിച്ചു.പിന്നെ
ബാത്റൂമിൽ പോയി ഫ്രഷ് ആയതിന് ശേഷം കിച്ചണിൽ പോയി ഒരു കോഫി ഇട്ടു കുടിച്ചു.
ഇന്ന് അവൾ തിരിച്ചു ഇവിടെ എത്തുമെന്നാണല്ലോ വിളിച്ചപ്പോൾ പറഞ്ഞത്..ഈവനിംഗ് ആകുമ്പോഴേക്കും എത്തുമായിരിക്കും..
പാവം പോകാൻ വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല.. വേറൊന്നും കൊണ്ടല്ല,
എന്നെ തനിച്ചാക്കി പോകുന്നത് കൊണ്ട്..
പിന്നെ എന്താ ഞാൻ ഉന്തി വിട്ടതാ നാട്ടിലേക്ക്..ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി എന്നു ഞാൻ പറഞ്ഞതാ,
പെണ്ണ് ഇതാ ഇന്നലെ രാവിലെ വിളിച്ചു പറയുന്നു,നാളെ എത്തും എന്ന്.
ശോ.. എന്താ ഇങ്ങനെ നോക്കുന്നെ, എന്നെ പരിചയപ്പെടുത്തിയില്ല അല്ലെ ?
ഞാൻ നന്ദന ☺️
ഇവിടെ ബാംഗ്ലൂർ ഒരു ഐ. ടി.കമ്പനി യിൽ വർക് ചെയ്യുന്നു..
സ്വന്തം നാട് കണ്ണൂർ.
അല്ലെങ്കിൽ വേണ്ട നാടും വീട്ടുകാരും ഒക്കെ പിന്നെ..
ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത് എന്റെ കട്ട ചങ്ക് നിധിയെ.
എൻ്റെ സ്കൂൾ പഠനം തൊട്ടുള്ള ഫ്രണ്ട് ആണ്...
എന്റെ ചങ്ക് ആണ്. അല്ല ചങ്കിടിപ്പാണ്.😍..
അവൾ വരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഇന്ന് ലീവ് എടുത്തു..
അല്ലേലും ലീവ് എടുക്കുന്ന കാര്യത്തിൽ ഞങ്ങൾ ഇപ്പോഴും പഴയ ഹൈസ്കൂൾ കുട്ടികൾ തന്നെ..
എന്റെ ഒരു കാര്യം അല്ലെ😌
എന്തൊക്കെ ആയാലും നിധി ഇല്ലാത്തത് കോണ്ട് കിച്ചണിൽ കയറാൻ തോന്നിയില്ല..
അല്ലെങ്കിലും വായിക്ക് രുചി ആയി വല്ലതും കഴിക്കണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ...
എന്തായാലും ഇന്നലത്തെ പോലെ തന്നെ ഇന്നും എന്റെ സ്വന്തം ബ്രെഡും ജാമും എന്നെ നോക്കി ചിരിക്കുന്നുണ്ട്.
ബ്രേക്ഫാസ്റ് കഴിച്ചു ഒന്ന് പുറത്തു പോയി വരാമെന്നു വെച്ച് എന്റെ ഫേവറേറ്റ് ഡ്രസ് ജീൻസ് ആൻഡ് ടോപ്പ് ധരിച്ച് റെഡി ആയി പുറത്തിറങ്ങാൻ നില്കുമ്പോഴാ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടത്...
വാതിൽ തുറന്ന് പുറത്തുള്ള ആളെ കണ്ടതും നന്ദൂന്റെ തലയിൽ നിന്നു രണ്ടു മൂന്ന് കിളികൾ പറന്നു പോയി....
"എന്താടീ ഇങ്ങനെ അന്തം വിട്ട് നോക്കുന്നെ, നീ ഇതു വരെ എന്നെ കണ്ടിട്ടില്ലേ,?"
" അല്ല മോളെ നിധീ,നീ ഇന്ന് ഈവനിംഗ് എത്തും എന്നല്ലേ പറഞ്ഞത്,ഇതിപ്പോ നേരം വെളുത്തതല്ലേ ഉള്ളൂ.
അല്ലാ എന്റെ കുട്ടി ,ഒരു ദിവസം തികച്ചോ നിന്റെ വീട്ടിൽ?🙄"
"ഓ,പിന്നെ..ഒഞ്ഞു മാറി നിക്കെടീ വഴിയിൽ തടസം ആക്കാതെ,
നിന്നോടുള്ള പ്രേമം മൂതിട്ട് ഒന്നുമല്ല ഇപ്പോ തന്നെ ഇവിടെ എത്തിയത്😏.
പിന്നെ ഞാൻ വിചാരിച്ചു..നീ ഇവിടേ ഒറ്റക്ക് താമസിച്ചിട്ടു അവസാനം നിനക്കു പേടി കൂടി അറ്റാക്കോ മറ്റോ വന്നു നീ ചത്താൽ നിന്റെ പ്രേതം എന്നെ രാത്രി ഇവിടെ മനസമാധാനത്തോടെ കിടത്തി ഒറകില്ലലോ...അതു കൊണ്ടാ.."
"ഒഹോ,ലങ്ങനെ.." നന്ദു നിധിയുടെ സംസാരം കേട്ടു ചിരിച്ചു കൊണ്ട് കൈ രണ്ടും കെട്ടി നിന്നു..
"അതല്ല നന്ദൂ, നീ ഇന്ന് ഓഫീസിൽ പോകുന്നില്ല എന്നു പറഞ്ഞിട്ട് ,എവിടെയാ മോർണിംഗ് തന്നെ റെഡി ആയിട്ട്? "
" എസ്.,ഞാൻ ഇന്ന് ലീവ് തന്നെയാ..
പിന്നെ റെഡി ആയത് ഒന്ന് ഷോപ്പിംഗിനു മാള് വരെ പോയി വരാ എന്നു വെച്ചാ...
നീ ഉച്ചക്ക് ശേഷം വരുമെന്നല്ലേ ഞാൻ വിചാരിച്ചത്,
തനിച്ചിവിടെ ഇരിക്കേണ്ടല്ലോ എന്നു കരുതി."
" അയ്യൊടി,എന്റെ പുന്നാര മോൾ എന്തേലും കഴിക്കാൻ ഉണ്ടാക്കി വച്ചിട്ടുണ്ടോ.?
എനിക് വിശന്ന് കുടൽ കരിയുന്നു.."
"ആ...പിന്നെ,നീ പോയി ബ്രേക്ഫാസ്റ് കഴിക്ക്,ഡൈനിങ്ങ് ടേബിളിൽ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട്.."
" ഇല്ല...ഞാൻ അങ്ങോട്ട് നോക്കുന്നെ ഇല്ല,എന്റെ നന്ദുനേ എനിക്കറിയില്ല,
ഡൈനിങ്ങ് ടേബിളിൽ എന്നെയും കാത്തു നിൽക്കുന്നത് ബ്രെഡും ജാമും അല്ലെ...
സോ ഞാൻ വരുന്ന വഴിക്ക് നമ്മുടെ പ്രിയപ്പെട്ട വാസൂമ്മാവന്റെ മലയാളീസ് പുട്ട് കടയിൽ നിന്ന് നല്ല ചൂടുള്ള പുട്ടും കടലയും ഓർഡർ ചെയ്തിട്ടുണ്ട്...15 മിനിറ്റിനുള്ളിൽ ഇവിടെ സാധനം എത്തും..."
"ഓഹോ,അപ്പോൾ ച്യാച്ചി എല്ലാം മുൻകൂട്ടി കണ്ടായിരുന്നു അല്ലെ? "
" പിന്നല്ലാതെ...
ഞാൻ ഒന്ന് ഫ്രഷ് ആയി വരാം ,നീ അവർ ഫുഡും കൊണ്ട് വരുമ്പോൾ പാർസൽ വാങ്ങിക്....ദെൻ, നമുക്കു ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഒന്നിച്ചു പുറത്തു പോകാം.."
" വോക്കെ,..നീ പോയി കുളിച്ചിട്ടു വാ..
അപ്പോഴേക്കും,ഞാൻ ഒന്നൂടെ ചുന്ദരി ആവട്ടെ.."
"അയ്യോടി, ആരെ കാണിക്കാൻ ആണിങ്ങനെ ഒരുങ്ങി കെട്ടുന്നത് ..
കാണേണ്ടയാൾ ....."
പെട്ടെന്നു നിധി എന്തോ ഓർത്ത പോലെ സംസാരം നിർത്തി...
"നീ റെഡി ആവൂ നന്ദൂ, ഞാൻ വേഗം ഫ്രഷ് ആയി വരാം."
ഹും, നന്ദന സ്വയം ചിരിച്ചു. പാവം അറിയാതെ അവളുടെ നാവിൽ നിന്നു എന്തോ വീണു...എനിക് വിഷമാവും എന്നു കരുത്തിയിട്ടാകും വേഗം പോയത്..
നന്ദന കണ്ണാടിയുടെ മുൻപിൽ പോയി നിന്നു അവളുടെ മുഖം നോക്കി,
മൂക്കുത്തി കുത്തി യിരുന്ന ദ്വാരം പൂർണമായും അടഞ്ഞിരിക്കുന്നു..
ഒരു നിമിഷം അവൾ അവിടെ വിരൽ കൊണ്ട് സ്പർശിച്ചു.
" സ്സ് ...ദേവേട്ടാ വേദനിക്കുന്നു..." മൂക്കിന് വിരൽ തൊട്ട് കൊണ്ട് നന്ദു ചിണുങ്ങി..
"അല്ല,നന്ദുസെ നിനക്കു എന്തിന്റെ കേടാ,ഇപ്പോ ഒരു മൂക്കുത്തി പ്രാന്ത്.ഇത് കുത്തിയാൽ മാത്രേ സുന്ദരിയാവൂ എന്നു ആരെങ്കിലും പറഞ്ഞിരുന്നുവോ..പ്രാന്ത്,അല്ലാണ്ടെന്ത് പറയാനാ..നോക്കട്ടെ ഇങ്ങോട്ട് അടുത്തു നിക്കൂ ."
"യ്യോ...ദേവേട്ടാ..തൊടല്ലേ,രണ്ട് ദിവസം ചെറുതായി ചോര പൊടിയും,വേദനയും ണ്ടാവും. സാരൂല മാറിക്കോളും.."
"ചിണുങ്ങാതെ ഇങ്ങോട്ട് നിക്ക് പെണ്ണേ..." ദേവൻ അതും പറഞ്ഞു അവളുടെ മൂക്കിൻ തുമ്പത് പതുക്കെ ഊതി...പിന്നെ മെല്ലെ ഒരു മുത്തവും കൊടുത്തിട്ട് കുസൃതിയോടെ ചോദിച്ചു, "ഇപ്പോ വേദന കുറവുണ്ടോ നന്ദുസെ..? "
"പിന്നെ,ഇപ്പോൾ വേദന അല്ല ഒരു ഇലക്ട്രിക് ഷോക്ക് അടിച്ച പോലുണ്ട്.." നന്ദു കണ്ണു ചിമ്മി തുറന്ന് പറഞ്ഞു..
ഡീ.. നന്ദൂ...ഡി
"ഹേ..ന്താ... ദേ.....നിധീ"..നന്ദു പെട്ടെന്നു ഞെട്ടി ചോദിച്ചു....
"നീ എന്താ സ്വപ്നം കാണുകയാണോ കണ്ണാടിക്കു മുന്നിൽ നിന്നു കൊണ്ട്...
ഫുഡ് വന്നുവോ?"
"നീ ഇത്ര വേഗം ഫ്രഷ് ആയോ നിധീ..? "
"എനിക് നിന്നെ പോലെ മണിക്കൂറുകൾ വേണ്ട മോളേ നീരാടാൻ.."
"ദേ. .കോളിങ് ബെൽ അടിക്കുന്നു..
ഫുഡ് ആയിരിക്കും ഞാൻ വാങ്ങിച്ചു വരാം..."
നന്ദന ഡോർ തുറന്നു ഫുഡ് വാങ്ങിച്ചു..
"വീട്ടിൽ എല്ലാർക്കും സുഖം തന്നെ അല്ലേ ? എന്തൊക്കെയുണ്ട് അവിടെ വിശേഷങ്ങൾ ? "
ഭക്ഷണം കഴിക്കുന്നതിനിടയിൽ നന്ദന നിധിയോട് ചോദിച്ചു..
" ഹാ..എന്ത് വിശേഷം
പതിവ് പോലെ തന്നെ...
ഇത്തവണയും കൊറേ പയ്യൻമാരുടെ ഫോട്ടോസ് എനിക് കാണിച്ചു തന്നു...
പതിവ് പോലെ തന്നെ..ഞാൻ ഒന്നും ഇഷ്ടായില്ല എന്നു പറഞ്ഞു ഒഴിവായി..."
"നിനക്കെന്താ നിധീ..നീ എന്താ കല്യാണകാര്യം ചിന്തിക്കാതെ...
വയസ് 26 കഴിഞ്ഞു മറക്കണ്ട..."
"അല്ലെങ്കിലും വയസ് കൊല്ലം കഴിയും തോറും കൂടും...
അത് പ്രകൃതി യുടെ നിയമമല്ലേ കുട്ടീ..."
"പോടീ അവളുടെ ഒരു അവിഞ്ഞ കോമഡി... ഞാൻ സീരിയസ് ആയിട്ട് തന്നെയാ പറഞ്ഞത്.."
"ഞാനും സീരിയസ് ആയിട്ടാ പറഞ്ഞേ....
പിന്നെ കല്യാണം കഴിച്ചിട്ടന്ത് കാര്യം...
നമ്മുടെ ആഗ്രഹങ്ങളും കഴിവുകളും ഒരാളുടെ മുന്നിൽ പണയം വെക്കണോ ...
എന്റെ അമ്മയെ പോലെ.." അത് പറഞ്ഞപ്പോൾ നിധിയുടെ കണ്ണു നിറഞ്ഞു...
"ഓർമ വെച്ച കാലം മുതൽ ഞാൻ കാണുന്നതാ അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക്..അമ്മ ഒന്നു മൂളി പാട്ട് പാടുന്നത് പോലും അച്ഛന് ഇഷ്ടമല്ല...എത്ര എജുക്കേറ്റഡ് ആണ് എന്റെ അമ്മ...എത്ര നല്ല ഗായിക...ബട് അതൊക്കെ വീട്ടിലെ അടുക്കളയിൽ ഒതുങ്ങിയില്ലേ..."
നിധിയുടെ മുഖം ചുവന്നു...
"ബട് നിധീ...നിന്റെ അച്ഛന് നിന്നോടും ചേച്ചിയോടും ഒക്കെ ഭയങ്കര സ്നേഹമല്ലേ...അതെന്താ നീ പറയാത്തത്..."
"എസ് ...ഞങ്ങളോട് സ്നേഹമാണ്...അമ്മയോടും.
പക്ഷേ അടുക്കളയിലെ തീയിൽ സന്തോഷങ്ങൾ എരിച്ചു കളയുന്ന അമ്മയെ കണ്ടു വളർന്ന എനിക് അതു കൊണ്ട് തന്നെ വിവാഹ ജീവിതത്തോട് വെറുപ്പാ..
സ്നേഹിച്ചു കല്യാണം കഴിച്ച പുരുഷൻ അമ്മക് സന്തോഷം നൽകിയിട്ടില്ല....
പിന്നെ...എന്തിനു വേറെ പറയുന്നു സ്നേഹത്തിന്റെ പേരിൽ കണ്ണീരു കുടിക്കുന്ന ജീവികുന്ന രക്ത സാക്ഷിയാണല്ലോ എന്റെ മുൻപിൽ ഇരുന്നു പ്രസംഗിക്കുന്നത്..."
അത് കേട്ടതും നന്ദുവിന്റെ ഉള്ള് പിടഞ്ഞു.. ...അവൾ എഴുന്നേറ്റ് പോയി കൈ കഴുകി...
അവളുടെ പോക്ക് കണ്ട് നിധിയുടെ കണ്ണും നിറഞ്ഞു..."സോറി മോളെ ,ആ കണ്ണു നിറയാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ഞാൻ തന്നെ നിന്നെ..." നിധി സ്വയം പഴിച്ചു...
" എന്താടീ....ഇങ്ങനെ ആലോചിക്കുന്നെ വല്ല കവിതയും എഴുതാൻ പ്ലാൻ ഉണ്ടോ?"
കാർ ഡ്രൈവിങ്ങിനിടയിൽ നിധി ചോദിച്ചു...
"കുന്തം ,ഞാൻ സ്‌ടോമക് പെയിൻ എന്നു പറഞ്ഞാ ലീവ് എടുത്തെ, ഈ മാസം പനി, തലവേദന, വയറു വേദന എല്ലാം ആയി..
ഇനി എന്തു പറഞ്ഞാ ഇടക്ക് മുങ്ങൽ എന്നു ആലോചിക്കുക ആയിരുന്നു..."
"ഹാ...ബെസ്റ്റ്, ഇങ്ങനെ പോകുകയാണെങ്കിൽ നമ്മളെ രണ്ട് പേർക്കും കമ്പനി പെർമനന്റ് ആയി ലീവു തന്നിട്ട് പറയും ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി താസിച്ചോളാൻ
,അങ്ങനെ ഉള്ള ശരീര വേദനകൾ പറഞ്ഞല്ലേ ഇടക്ക് മുങ്ങാറ്..."
" ഹ ഹ ഹ..അതു ശരിയാ..."
മാളിൽ എത്തി കാർ പാർക്ക് ചെയ്തു രണ്ടു പേരും ഇറങ്ങി...
പെട്ടെന്നു ഓപ്പോസിട് സൈഡിലെ കാറിൽ ഇരിക്കുന്ന ആളെ കണ്ട് നിധി ഞെട്ടി...
അവൾ വേഗം നന്ദുവിനെ നോക്കി, ഫോൺ റിംഗ് കേട്ട് ബാഗിൽ നിന്ന് ഫോൺ എടുക്കുക ആയിരുന്നു നന്ദു.
നിധി വേഗം നന്ദുവിന്റെ മുൻപിൽ പോയി നിന്നു,അവളെ മറയ്ക്കും വിധം...
എന്നാൽ ആ രണ്ട് കണ്ണുകൾ അവരെ തന്നെ തുറിച്ചു നോക്കുകയായിരുന്നു......
"എന്താടീ മുന്നിൽ കയറി ഡാൻസ് കളിക്കുന്നെ"
"അത്...നന്ദൂ,നിന്റെ ഷോള്ഡറിൽ എന്തോ പൊടിയോ മറ്റോ ഉണ്ടോ എന്നൊരു സംശയം.....
അത് കാരണം നിന്നതാ..."
"ആണോ,എങ്കിൽ നോക്കി നിൽക്കാതെ അത് കളയൂ കൊരങ്ങേ.."
"ഉത്തരവ്....
പോലെ" ചിരിച്ചു കൊണ്ട് നിധി നന്ദനയുടെ ഷോള്ഡറിൽ വെറുതെ കൈ കൊണ്ട് തട്ടി ,
മെല്ലെ തിരിഞ്ഞു നോക്കി.
പക്ഷെ നേരത്തെ കണ്ട സ്ഥലത്ത് ആരെയും കണ്ടില്ല...
"ഇനി തനിക്കു തോന്നിയതാവോ,ആയിരിക്കും.അല്ലെങ്കിലും അയാൾ ഇവിടെ,നോ വേ...
വേറെ ആരെയെങ്കിലും കണ്ട് തോന്നിയത് ആയിരിക്കും..."
"എന്താടീ പൊടി പോയില്ലേ?കൊറേ സമയായല്ലോ 🙄"
"ഹാ,പോയി തമ്പുരാട്ടി വാ..."
അവർ രണ്ട് പേരും കൂടി മാളിനകത്തേക്ക് നടന്നു..
നന്ദു ബാഗ് സെക്ഷനിൽ പോയി ബാഗ് സെലക്ട് ചെയ്യാൻ തുടങ്ങി...
"നന്ദൂ,നീ ബാഗ് സെലക്ട് ചെയ്യ്. നല്ല കുർത്തീസ് ഉണ്ടോ എന്നു നോക്കട്ടെ..ഞാൻ സെക്കൻഡ് ഫ്ലോറിൽ ഇണ്ടാവും..
നീ ഇത് കഴിഞ്ഞ് അങ്ങോട്ട് വാ.."
"ഓകെ...നീ പൊയ്ക്കോ ഞാൻ ബാഗ് എടുത്ത് കഴിഞ്ഞ് അങ്ങോട്ട് വരാം.."
"ഓകെ..."
നിധി സെക്കൻഡ് ഫ്ലോറിലേക്ക് നടന്നു..
നന്ദു ബാഗ് സെലക്ട് ചെയ്യാൻ തുടങ്ങി.
"നന്ദനാ..."
പെട്ടെന്ന് ആരോ വിളിക്കുന്നത് കേട്ട് നന്ദു തിരിഞ്ഞു നോക്കി.
"ഹായ്,ശരൺ.."
"ഹായ്,നന്ദന..ഇന്ന് ഓഫീസിൽ ലീവ് എടുത്ത് ഷോപ്പിംഗ് ആണോ ഒറ്റയ്ക്ക്..."
"ഹേയ്,അല്ലടോ ചെറിയ സ്റ്റോമക് പെയിൻ,നൗ അയാം ഒക്കെ,സോ...."
"ഹേയ്...ഇട്‌സ് ഓകെ ഞാൻ വെറുതെ ചോദിച്ചതാടോ.."
"ശരൺ ഇന്ന് ഓഫീസിൽ പോയില്ലേ?"
"പോയിരുന്നു..ബട്ട്,ഞാനും ലീവ് എടുത്തു.'
"എന്താ ,ഇന്ന് എന്തെങ്കിലും സ്‌പെഷ്യൽ??"
"ഹേയ് ,നത്തിങ് സ്‌പെഷ്യൽ ..ഓഫീസിൽ ഇന്ന് കാര്യമായ വർക് ഒന്നും ഇണ്ടായിരുന്നില്ല,പിന്നെ ഓഫീസിൽ പോയപ്പോൾ താനും ഇല്ല...നിധി പിന്നെ കൊറേ ദിവസായല്ലോ ലീവ്..."
"മ്..മ്.." ശരണിന്റെ സംസാരം കേട്ട് നന്ദൂന് ചിരി വന്നു..
"എന്നാൽ ഓക്കെ ശരൺ,തന്റെ കാര്യം നടക്കട്ടെ..എനിക്കും കുറച്ചു സെലക്ട് ചെയ്യാനുണ്ട്.."
"ഓക്കെ, നന്ദന തന്റെ ഷോപ്പിംഗ് നടക്കട്ടെ..ബൈ,സീ യൂ ടുമാറോ..."
"എന്താടീ പഞ്ചാര പ്രിയൻ ,പഞ്ചസാര വിതറി പോയോ.." ശബ്ദം കേട്ടു നോക്കിയപ്പോൾ നിധി കയ്യിൽ ഒരു കവറും ആയി വരുന്നു..
" നിന്റെ ഷോപ്പിംഗ് ഇത്ര വേഗം കഴിഞ്ഞുവോ? "
"ഹും,കാര്യമായി ഒന്നും എടുക്കാനില്ല ,രണ്ട് കുർത്തീസ് എടുത്തു...പിന്നെ ഇങ്ങോട്ട് വന്നു,നിന്റെ ബാഗ് സെലക്ഷൻ കഴിഞ്ഞില്ലേ ഇതു വരെ?"
" ഇല്ലടി,ഒന്ന് സെലക്ട് ചെയ്‌തു വെച്ചു അപ്പോഴാ ശരൺ ഇങ്ങോട്ട് വന്നത്, നീ ശരണിനെ കണ്ടെങ്കിൽ പിന്നെന്താ ഇങ്ങോട്ട് വരാതിരുന്നത്?"
"അത് മനഃപൂർവ്വാ,ഞാൻ ഇപ്പോൾ തന്നെ ലാൻഡ് ചെയ്തു എന്നറിഞ്ഞാൽ പിന്നെ നൂറ് ചോദ്യങ്ങളായിരിക്കും,
എന്താ ഇത്ര പെട്ടെന്ന്,
നാട്ടിൽ എന്തെലും പ്രശ്നമുണ്ടോ,
അങ്ങനെ കൊറേ ബ്ലാ ബ്ലാ ബ്ലാ...."
"ഹമ്പടി, ജിൻജിനാകടീ....
നിന്റെ കാര്യത്തിൽ അവനു വലിയ ശ്രദ്ധ ആണല്ലോ ....എന്നിട്ടാണോ നീ അവനെ പഞ്ചാര പ്രിയൻ എന്നൊക്കെ വിളിക്കുന്നെ".
"അതേ മോൾ വല്ലാതാങ്ങ് ചിന്തിക്കല്ലേ..
അവൻ പഞ്ചാര പ്രിയൻ തന്നെയാ...
പക്ഷെ അവന്റെ നോട്ടം എന്റെ നേർക്കല്ല, നിന്റെ നേർക്കാണ്.."
"എന്നോടോ..ഒന്ന് പോടീ,പറഞ്ഞു പറഞ്ഞു എങ്ങോട്ടോ പോകല്ലേ.."
"അതേ...നീ ഒന്നും അറിയാത്ത പോലെ നടിക്കേണ്ട നന്ദൂ...
ഓഫീസിലെ എല്ലാർക്കും അറിയാം അവനു നിന്നോട് താല്പര്യം ഉണ്ടെന്നു, അത് അവന്റെ നോട്ടത്തിൽ നിന്നും സംസാരത്തിൽ നിന്നും തന്നെ മനസിലാവുന്നതാ...നിനകും അത് അറിയാം എന്ന് എനിക്ക് നന്നായി അറിയാം മോളെ..
അപ്പോഴാ അവളുടെ ഒന്നും അറിയാത്ത പോലുള്ള ചോദ്യം...".
"അങ്ങനെ എങ്കിൽ അങ്ങനെ...പാവം നോക്കിക്കോട്ടെന്നേ,അല്ലെങ്കിലും എന്നെ ഇത്ര മിനുട്ടിൽ കൂടുതൽ നോക്കികൂടാ എന്നു പറഞ്ഞ് ഞാൻ കേസ് കൊടുക്കാനൊന്നും പോണില്ല.."
"ഓ..ഇങ്ങനെ ചളി വാരി എറിയാതെ സെലക്ട് ചെയ്ത ബാഗ് എടുത്ത് ബിൽ ചെയ് പോയിട്ട്..
ടൈം കളയണ്ട,
നമുക്കു ഇന്ന് ഒരു ഫിലിം ഒക്കെ കണ്ടിട്ട് ഫുഡ് ഒക്കെ പുറത്തു നിന്ന് കഴിച്ചു ഈവനിംഗ് പോയാൽ മതി..ഓകെ??"
"ഡബ്ബ്ൾ ഓകെ...ഞാൻ വേഗം ആ ബാഗ് എടുക്കട്ടേ, "
അതും പറഞ്ഞ് നന്ദു സെലക്ട് ചെയ്ത ബാഗ് നോക്കിയപ്പോൾ അത് അവിടെ കാണാനില്ല..
"അയ്യോ നിധീ,ഞാൻ സെലക്ട് ചെയ്ത് വെച്ച ബാഗ് കാണാനില്ലടി..അതു വേറെ ആരോ കൊണ്ട് പോയി,ആ ശരണിന് വരാൻ കണ്ട സമയം.."
നന്ദൂന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.😔
'അയ്യോടാ...സാരൂല്ലാ പോട്ടെ,നിനക്ക് ആ ബാഗ് ഇടാൻ യോഗം ഇല്ലെന്ന് കരുതിയാ മതി..
വാ വേറെ നോക്കാം.."
"ഹും... ഇനി അതല്ലേ പറ്റൂ.."
കൂട്ടത്തിൽ നല്ലത് വേറെ സെലക്ട് ചെയ്തു നന്ദു നിധിയേ കൂട്ടി ബിൽ സെക്ഷണിലേക്ക് പോയി.
.ബിൽ പേ ചെയ്ത് ബാഗ് വാങ്ങിച്ചു മടങ്ങാൻ നിന്നപ്പോൾ ബിൽ സെക്ഷണിലുള്ള ഒരു മലയാളി പെണ്കുട്ടി നന്ദൂനെ വിളിച്ചു..
"മാഡം, ദാ ഈ ബാഗ് മാഡത്തിനു തരാൻ ഒരു സർ ബിൽ ചെയ്ത് ഇവിടെ ഏല്പിച്ചതാ..
മാഡം ഇവിടെ ബിൽ ചെയ്യാൻ വരുമ്പോൾ കൊടുത്താൽ മതി എന്നു പറഞ്ഞു."
ആ പെണ്കുട്ടി പറയുന്നത് കേട്ട് നിധിയും നന്ദുവു ഒന്നും മനസ്സിലാവാതെ നിന്നു..
"ഇവളിത് ഏത് സാറിനെകുറിച്ചാടി പറയുന്നേ" നന്ദു നിധിയുടെ ചെവിയിൽ പറഞ്ഞു.
"ആ...ആർക്കറിയാം.. നിധി കൈ മലർത്തി.."ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു അവൾ..
നന്ദു ആ കുട്ടി കൊടുത്ത കവർ തുറന്നു നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു...
"എന്താടീ ഈ ബാഗിൽ ബോംബോ മറ്റോ ഉണ്ടോ, നീ എന്താ ഇങ്ങനെ ഞെട്ടി നിക്കുന്നെ? "
"ഡീ.. ഞാൻ നേരത്തെ സെലക്ട് ചെയ്ത് വച്ചിരുന്ന ബാഗ്...ശരൺ വരുന്നതിന് മുൻപ്..."
നന്ദു അത് പറഞ്ഞതും നിധിയുടെ തലയിൽ ബാക്കി ഉണ്ടായിരുന്ന കിളി കൂടി
പോയിക്കിട്ടി.
😇😇
തുടരും......
രചന: അഞ്ജു വിപിൻ...
കൂട്ടുകാരെ, കഥാരചനയുടെ ലോകത്തേക് പുതിയൊരു കാൽവെപ്പാണ്. ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ടാകുമെന്നറിയാം...... എല്ലാം തിരുത്തി നല്ല രീതിയിൽ മുന്നോട്ട് സഞ്ചരിക്കാൻ എല്ലാ കൂട്ടുകാരുടേം കട്ട സപ്പോർട്ട് ആവശ്യമാണ്.......
ലൈക് ചെയ്യൂ കൂട്ടുകാരെ ഒപ്പം കമെന്റ് ഇടാനും മറക്കല്ലേ....
_____________
എപ്പോഴും പുതിയ എഴുത്തുകാർക്ക് ഞങ്ങൾ അവസരങ്ങൾ നൽകാറുണ്ട്, ഇപ്പോൾ അറിയപ്പെടുന്ന പല എഴുത്തുകാരും വളപ്പൊട്ടുകൾ പേജിലൂടെ എഴുതി തുടങ്ങിയവരാണ്, പുതിയ എഴുത്തുകാർക്ക് അവസരങ്ങൾ നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രം...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....